കോഴിക്കോടന്‍ കൂറ!

മൂട്ട, കൂറ, പല്ലി ഇത്യാദി എല്ലാവിധ ജീവികളും ഒരു കാലഗട്ടത്തില്‍  ജീവിച്ചിരിക്കുകയും ഇപ്പോഴും എങ്ങും പോയിമറഞ്ഞിട്ടില്ല  എന്നുറക്കെ പ്രഖ്യാപിക്കുന്നതുമായ  എന്‍റെ സ്വന്തം റൂമിലെ "ചപ്രമഞ്ജനിലത്തു" പതിവുപോലെ ഞാന്‍ ശവാസനം ആരംഭിച്ചു.
ജോര്‍ജ് ബുഷ്‌ മുതല്‍ ബില്‍ "ഗേ"റ്റ്സ്‌  മുതല്‍ ഇപ്പൊ തൂക്കി ഞൊട്ടാം  എന്ന് കരുതുന്ന  കസബിനോട്  വരെ നര്‍മ്മ  സംഭാഷണം നടത്തുകയും ലോകത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും ചില്ലി കാശു മുടക്കാതെ പോയി വരികയും ചെയ്യുന്ന സ്വപ്നാടനം എന്ന മനോഹരമായ തളികയില്‍ യാത്ര ആരംഭിക്കുകയും ചെയ്തു.

പെട്ടന്ന് ഞാന്‍ യാത്ര ചെയ്ത ട്രെയിന്‍ എന്‍റെ നേരെ പാഞ്ഞു വന്ന് കയറിയപോലെ എന്തോ ഒരു സാധനം എന്‍റെ  കാല്‍ വഴി  ട്രൌസറിന് ഉള്ളിലേക്ക്  ഒറ്റ വരവായിരുന്നു. ചാടി എണിറ്റു പേരിനുണ്ടായിരുന്ന ട്രൌസര്‍ കയ്യോടെ ഊരി മാനത്തേക്ക് ഒരേറു കൊടുക്കുകയും ഉറക്കത്തില്‍ ഞാന്‍ അറിയാതെ എന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആ ആസ്ഥാന "കുണ്ടനെ" തപ്പുവാന്‍ വേണ്ടി  ലൈറ്റ് ഇട്ടതും കണ്ട കാഴ്ച!!

എന്‍റെ സ്വന്തം റൂം മേറ്റ്‌,   പണ്ടു കല്യാണ സൗഗന്ധികം  പറിക്കാന്‍ പോയ ഭീമനെ തടയാന്‍ ചെന്ന  ഹനുമാന്‍ ഒടുക്കം ഭീമന്‍റെ "ഗദ" കണ്ടു പേടിച്ചു ഒരു മൂലക്കിരിന്നപോലെ ഒരു മൂലയില്‍ വിറച്ചുകൊണ്ട് ഇരിക്കുന്നു! കാര്യം അന്വേഷിച്ചപ്പോളാണ് അറിഞ്ഞത് ഏതോ ഒരു ആക്സിഡന്റ്  പറ്റി എല്ലാവരും മരിച്ചു എന്ന് തീര്ച്ചപെടുത്തുകയും   എന്നാല്‍ മരിച്ചിട്ടില്ല എന്ന് തനിക്കു മാത്രം അറിയുകയും പുറത്തു പറയാന്‍ പറ്റാതെ വിഷമിക്കുകയും ചെയ്യുന്ന ജീവിതത്തിലെ തന്നെ വലിയ ഒരു  ദുരന്തത്തെ, സ്വപ്നത്തില്‍ എടുത്തു താലോലിച്ചു കൊണ്ടിരിക്കെയാണ്  ഞാന്‍ മാനത്തേക്ക് എറിഞ്ഞ എന്‍റെ പാവം ട്രൌസര്‍ അവന്‍റെ തലയില്‍ വീഴുന്നത്.  ഒന്ന് കൂടി തെളിച്ചു പറഞ്ഞാല്‍ മരിച്ചു എന്ന് തീര്‍ച്ച വരുത്താന്‍ ആരോ ക്ലോറോഫോം മണപ്പിക്കുകയും തൊട്ടുപുറകെ പുതപ്പെടുത്തു മുഖം മൂടുകയും ചെയ്യുന്ന കറക്റ്റ് സീനില്‍ ആണ്  ട്രൌസര്‍ അവന്‍റെ മുഖം നോക്കി ലാന്‍ഡ്‌ ചെയ്തത്.  ഞെട്ടി എണിറ്റ അവന്‍ കണ്ടത് ഈ പാവം ഒഴാക്കനെ !!

അര്‍ദ്ധരാത്രിയില്‍ ഒരു മെഴുകുതിരിയുടെ വെളിച്ചം പോലുമില്ലാതെ എന്‍റെ "നാളിലേക്ക്" ഇരച്ചു കയറിയ ആ കശ്മലനെ ഒടുക്കം ഞാന്‍ കണ്ടു പിടിച്ചു ഒരു "കോഴിക്കോടന്‍ കൂറ".
ഉടനടി അവനെ ഒരു തീപെട്ടിക്കുള്ളിലാക്കി തൊട്ടടുത്ത ദിവസം തന്നെ കോഴിക്കോടെക്കുള്ള വണ്ടിയില്‍ കയറ്റി വിട്ടു.

മുന്നറിയിപ്പ്:

ഇനിമുതല്‍ കോഴിക്കോട് വഴി പോകുന്ന കോഴിക്കൊടുകാരും അല്ലാത്തതുമായ എല്ലാ  യുവാക്കളും കുരുന്നുകളും ( യുവതികള്‍ പെടില്ല )  പ്രത്യേകം ശ്രദ്ധിക്കുക അല്ലാത്ത പക്ഷം ഒരു ചിക്കന്‍ ബിരിയാണി  പോലും വാങ്ങി തരാതെ അവന്‍ നിങ്ങളുടെ  രഹസ്യ കലവറകളില്‍ കൈ കടത്തുവാന്‍  സാധ്യധ കണ്ടുവരുന്നു, നമ്മുടെ കോഴിക്കോടന്‍ കൂറ!! 

കേരളത്തില്‍ ഉള്ള  എല്ലാ "കൂറ" സ്വഭാവം ഉള്ളവര്‍ക്കും ഇത് സമര്‍പ്പിക്കുന്നു!

38 Response to "കോഴിക്കോടന്‍ കൂറ!"

  1. ഒരു കൂറ മറ്റൊരു കൂറയോട് പറഞ്ഞത്:
    "അറിയാതെ പോലും ഒഴാക്കന്‍റെ മുന്‍പില്‍ ഒന്നും ചെന്ന് പെടണ്ട അവന്‍ കണ്ടാല്‍ ബ്ലോഗ്‌ എഴുതികളയും"

    കൂറ പോസ്റ്റ്‌ കലക്കി. ഇനിയും കൂറ ഇരച്ചു കയറട്ടെ എന്ന് അനുഗ്രഹിച്ചുകൊണ്ട്‌ ...

    കുണ്ടാസനം എന്നു പേരിട്ട് ഈ എപ്പിസൊഡ് സമര്‍പ്പിക്കാമായിരുന്നില്ലെ.
    ഹനുമാന്‍ ഭീമന്റെ ഗദ കണ്ടു പേടിച്ചൊ, എപ്പോ ഞാനറിഞ്ഞില്ലല്ലോ
    പുരാണമൊക്കെ സ്വന്തമായങ്ങു തിരുത്തുകയാണല്ലെ

    ഈ ട്രൌസറൊക്കെ ഇട്ടൊണ്ടു കിടന്നിട്ടല്ലേ വേണ്ടാത്ത ഗുലുമാലിലൊക്കെ ചെന്നു ചാടുന്നത്.

    ഈ ഒഴാക്കന്‍ ഇതുവരെയായിട്ടും മാനേഴ്സൊന്നും പഠിച്ചില്ല.കഷ്ടം.

    ഹംസ says:

    ഒഴാക്കാ “കേഴിക്കോടന്‍ ‍കൂറ” വേറെ വല്ല അര്‍ത്ഥവും ഉണ്ടോ? അറിയാം പാടില്ലാഞ്ഞിട്ട് ചോദിക്കുവാട്ടോ..!! അല്ല റൂംമേറ്റിനെ പിന്നെ എന്തു ചെയ്തു പേടിപ്പനി മാറാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തോ ? അപ്പോള്‍ ഇനി കോഴിക്കോട് വഴി പോവുമ്പോള്‍ സൂക്ഷിക്കണം അല്ലെ. ആ ഒഴാക്കന്‍ കൂറ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടാവും . ഇല്ല അടുത്ത വരവ് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്കില്ല നെടുമ്പാശ്ശേരി ടിക്കറ്റ് ബുക്ക് ചെയ്യുവാ ഞാന്‍.!!

    ഈ കൂറകളെ വിശ്വസിക്കാന്‍ കൊള്ളില്ലന്നെ.
    വേണ്ടാത്തിടത്തൊക്കെ ഓടിക്കയറിക്കളയും.

    "എന്‍റെ സ്വന്തം റൂം മേറ്റ്‌, പണ്ടു കല്യാണ സൗഗന്ധികം പറിക്കാന്‍ പോയ ഭീമനെ തടയാന്‍ ചെന്ന ഹനുമാന്‍ ഒടുക്കം ഭീമന്‍റെ "ഗദ" കണ്ടു പേടിച്ചു ഒരു മൂലക്കിരിന്നപോലെ ഒരു മൂലയില്‍ വിറച്ചുകൊണ്ട് ഇരിക്കുന്നു!"

    അതൊക്കെ കൊള്ളാം, പക്ഷെ ഇതേ സംഭവം വേറെ രീതിയില്‍ ആദ്യരാത്രിയില്‍ സംഭവിക്കരുതേ....കല്യാണം കഴിക്കാനുള്ള തയ്യാറെടുപ്പിലായത് കൊണ്ട് പറഞ്ഞെന്നേയുള്ളൂ...

    ഈ പോസ്റ്റ്,അരീക്കോടന്‍ മാഷ് കാണാതിരിക്കട്ടെ !! മാന നഷ്ടക്കേസ്
    ഉറപ്പ് !

    *പാവം കൂറ....*

    ഒഴാക്കാ..ഹഹഹ... ഒരു സംശയം, ഇരുട്ടത്തുള്ള ശവാസനത്തിൽ വസ്ത്രാദികൾ അനിവാര്യമോ (ഉപന്യാസം പ്രതീക്ഷിക്കുന്നു)

    Unknown says:

    വല്ലാത്ത കാഴ്ചയും, ക്ലോറോഫോം പ്രയോഗവുമേറ്റ് പാവം റൂംമേറ്റ് ആകെ ഒരു പരുവത്തിലായിരിക്കും, അയാള്‍ നോര്‍മലായോ ?!

    കോഴികോടന്‍ കൂറ കലക്കി....ഹി..ഹി

    യേതഡേയ് ഈ കൂതറ ‘കൂറ’

    ദൈവമേ.. ഇനി കോഴിക്കോട് ലെക്കില്ല..

    കൂറ ഹാര്‍ട്ട് അറ്റാക്ക് വന്ന് അപ്പൊത്തന്നെ ചത്തുപോയിരിക്കും

    ദെന്താപ്പോ സംഭവിച്ചത്!?

    ഒരു പാറ്റ, മൂലം നക്ഷത്രക്കാരനെ അന്വേഷിച്ചു വന്നു, അത്രല്ലേ ഇള്ളൂ?

    അയിനിപ്പോ അവനെ ‘കുണ്ടൻ’ന്നൊക്കെ വിളിക്യാച്ചാ...
    എന്താ ഒഴക്കാ ഇത്!?

    കലക്കി!

    സോപ്പുപൊടിക്കൊക്കെ എന്താ വില!

    അറിയാതെ പറ്റി പോയ അബദ്ധത്തിനു ആ കൂറ കുറെ സഹിച്ചു...!! poor കൂറ :-(

    perooran says:

    oru manushya koora

    അല്ല മാഷേ ഈ കൂറ കോഴിക്കോട് നിന്നാണ് എന്ന് ആരാ പറഞ്ഞെ ?
    ഇനിയിപ്പോ കൂറയുടെ കുന്തം വല്ലതും കളഞ്ഞു പോയിട്ട് അത് തപ്പാന്‍ ഇറങ്ങിയതാണോ ....
    പാവം സഹമുറിയന്‍ ....ശവാസനം കണ്ടു തന്നെ ബോധം പോയായിരിക്കും സ്വപ്നത്തില്‍ എത്തിയത് ....അവിടെയും സ്വൈര്യം കൊടുക്കില്ല അല്ലെ ?
    :))))

    മച്ചമ്പീ, മച്ചമ്പിയുടെ ത്രിശങ്കുവില്‍ കൂറയല്ലേ കേറിയുള്ളൂ.. ഭാഗ്യം എന്നു പറ. ബാങ്ഗ്ളൂരിലെ ഹോസ്റ്റെലില്‍ വച്ച്‌ നല്ലൊരൊന്നാന്തരം ചെല്ലിയാ എണ്റ്റെ ത്രിശങ്കുവില്‍ അതിക്രമിച്ചു കടന്നതു. എണ്റ്റെ കല്യാണസൌഗന്ധികത്തിണ്റ്റെ രാശി കൊണ്ട്‌ വേഗം എഴുന്നേറ്റ്‌ ബര്‍മൂഡ മാറ്റിയതു കോണ്ട്‌ രക്ഷപെട്ടു. ഇപ്പോഴും ആ സംഭവമോറ്‍ക്കുമ്പോള്‍ ഒരു വിറയലാ.....

    ആ കൂറ ഇപ്പോൾ എവിടെയാ ഉള്ളത്?

    jyo.mds says:

    കൂറയും,അതിന്റെ ഫോട്ടോയും നന്നായി.

    ഹ ഹ ഹ

    "ട്രൌസര്‍ അവന്‍റെ തലയില്‍ വീഴുന്നത്. ഒന്ന് കൂടി തെളിച്ചു പറഞ്ഞാല്‍ മരിച്ചു "
    കൊലയാളി.
    ഒഴാക്കനു ട്രൗസറുമായുധം

    Lipin Ram says:

    Mr.ഒഴാക്കന്‍,

    'കൂറ' കലക്കി.ആദ്യമായാണ് താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുന്നത്.ഇഷ്ടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

    കൂറ എന്ന് പറഞ്ഞാല്‍ തിരോന്തോരത്ത്‌കാര്‍ക്ക് കൊള്ളരുതാത്തവന്‍ എന്നാണ് അര്‍ഥം.അതിന്‍റെ ഒരു പൊല്ലാപ്പ് ഈ മലബാറി അനുഭവിച്ചിട്ടുണ്ട്.
    കൂറ ഇവിടെ (തിരുവനന്തപുരത്ത് ) പാറ്റയാണ്.

    ഫോട്ടോയില്‍ കാണുന്നത് ഒറിജിനല്‍ കൂറയാണോ ? ഹ. ഹ. ഹ.. കലക്കി മാഷേ...

    Sukanya says:

    കുറെ പോസ്റ്റ്‌ മിസ്സ്‌ ആയി. എല്ലാത്തിനും ഒരു കാരണം ഉണ്ട്.
    ഇത് വായിച്ചു. നല്ല നര്‍മം.

    അല്ലാ ഇതിപ്പോ എന്തായിപ്പോയി കൂറ ,പാവം കൂറ .ഇതുപോലൊരു സ്ഥലത്ത് ഇതിനു മുന്‍പോ ശേഷമോ കേറീറ്റുണ്ടാവില്ല .

    ഹിഹി ഇടയ്ക്കു ഞാനും ഇത് പോലാ....ചുറ്റും നോക്കും.. പോസ്റ്റ്‌ എഴുതാന്‍ ഇപ്പൊ എന്തിനെയ കിട്ടുകാ ന്നു :)

    Vayady says:

    ദൈവമേ, ഈ മനുഷ്യന്‍ കൂറകളെപ്പോലും വെറുതെ വിടില്യാന്നു വെച്ചാല്‍........ :)

    ഈ ശവാസനം എന്നു വച്ചാല്‍ ഒരു ശവത്തിന്റെ ആസനം എന്നാണോ?

    പ്രിയപ്പെട്ട ഒഴാക്കാന്‍,
    നിങ്ങളുടെ കമന്റുകള്‍ എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു.
    ഒരു തുടക്ക കാരനായ എന്നോട് നിങ്ങള്‍ കാണിക്കുന്ന
    അനുകമ്പ വളരെ വലുതാണ്.
    നിങ്ങളുടെ വിലപ്പെട്ട വിലയിരുത്തലുകള്‍
    എന്നെ കൂടുതല്‍ നന്നാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
    സ്നേഹത്തോടെ റൂബിന്‍

    ദിവാരേട്ടന്‍, നന്ദി! ഇനിയും കയറണോ കൂറ?

    സുരേഷ്, ട്രൌസര്‍ ഇടാനുള്ള കാരണം വേറൊരു കഥയാ അത് പിന്നീടു പറയാം! പുരാണങ്ങള്‍ മാറാന്‍ സമയം ആയില്ലേ അതാ ചുമ്മാ ഒന്ന് മാറ്റി നോക്കിയത്!

    ഹംസ, കേഴിക്കോടന്‍ ‍കൂറ കേഴിക്കോടന്‍ ‍കൂറ തന്നെ നോ അദര്‍ അര്‍ഥം!

    റാംജി, കൂറയ്ക്ക് അറിയില്ലാലോ വേണ്ടതും വേണ്ടാത്തതും

    ചാണ്ടിച്ചാ, ചുമ്മാ അതും ഇതും പറഞ്ഞു പേടിപ്പികാതെ ഇഷ്ട്ടാ

    നുറുങ്ങ്, അരീക്കോടന്‍ മാഷ് എന്‍റെ സ്വന്തം നാട്ടുകാരനാ സൊ നോ പ്രോബ്

    സുമേഷ്, :)

    ആചാര്യന്‍, കൂടെകിടക്കുന്നവന്റെ ഗുണം അനുസരിച്ച് അനിവാര്യമോ അല്ലയോ എന്ന് തീരുമാനിക്കണം

    തെച്ചിക്കൊടന്‍, അയാള്‍ പണ്ടേ അബ്നോര്‍മല്‍ ആണ്!

    ഏറക്കാടന്‍, ഹി ഹി

    കൂതറ, കൂതറ അല്ലെ ഈ കൂറ!

    ആശാന്‍, എവിടന്നു പറഞ്ഞാ മതി കൂറ അനോഗോട്ടു വന്നോളും

    രവീണ, കൂറക്കും ഹൃദയമോ?

    ഡോക്ടര്‍, ഇനി വിളിക്കിനില്ല പോരെ.. ഏത് കുണ്ടന്‍ എന്നെ.

    ഇസ്മായല്‍, ക്ലോറോഫോം ആണല്ലേ ഉദേശിച്ചത്

    സിബു, കൂറ മാത്രമല്ല ഈ പാവം ഞാനും

    perooran , പാവം മനുഷ്യ കൂറ അങ്ങനെ പറ

    dais , കൂറ എവിടുന്നായാലും ഇപ്പൊ കോഴിക്കോട് ഉണ്ട്!

    ഷിബു, ഇനി എന്തൊക്കെ കയറാന്‍ ഇരിക്കുന്നു അല്ലെ ?

    മിനി ചേച്ചി, ജീവിച്ചു ഇരുപ്പുണ്ട്‌ എന്നാണ് കേള്‍വി

    ജ്യോ, നന്ദി

    പട്ടാളം, തിരിച്ചും ഒരു ചിരി ഹാ ഹാ ഹാ

    വല്ലഭന്‍, പുല്ലില്ല റൂമില്‍ അതാ ട്രൌസര്‍ ഊരി എറിഞ്ഞേ

    LET LOVE TRIUMPH ഇത് കോഴിക്കോടന്‍ കൂറയാ നോട്ട് തിരോന്തോരം

    ജിഷാദ്, orginalile വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്‌ ആണേ

    സുകന്യ, അപ്പൊ ഇനി വായിക്കാമല്ലോ അല്ലെ

    ജീവി, ഇനി ഏതായാലും കയറും എന്ന് തോനുന്നില്ല

    കണ്ണനുണ്ണി, ഇനി കൂറയെ വിട്ടേക്ക് കേട്ടോ

    വായാടി, അടുത്തത് തത്തമ്മയാ എന്‍റെ ലക്‌ഷ്യം

    വഷളന്‍, അങ്ങനെയും പറയാം

    റുബിന്‍, തന്റെ എഴുതു കണ്ടപ്പോള്‍ കൊള്ളാം എന്ന് തോന്നി അതാ കമന്റ്‌ ഇട്ടത് ഇനിയും നന്നായി എഴുതു

    ഒരിക്കല്‍ക്കൂടി എല്ലാ വായനക്കാര്‍ക്കും ഈ ഒഴാക്കന്‍റെ സ്നേഹംനിറഞ്ഞ നന്ദി!

    ഇനിയും ഈ വഴിയൊക്കെ വരുമല്ലോ അല്ലെ?

    പാവം ആ കൂറ....

    പരമു, അപ്പൊ ഈ ഞാന്‍ പാവം അല്ലെ

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..