അപ്പനാരാ മോന്‍!

"താന്‍ താനോളം ആയാല്‍ താനെന്നു വിളിക്കണം" ഇങ്ങനാ വിവരമുള്ള അപ്പന്മാര്‍ വളര്‍ന്നു വരുന്ന ആണ്‍ മക്കളെ കുറിച്ച് പറയാറ്! അതായത് രണ്ടെണ്ണം അടിച്ചു വീട്ടില്‍ വന്നാലും ആരെങ്കിലും കാണാതെ ഒരു സിഗരെറ്റ്‌ വലിച്ചാലും അങ്ങ് വിട്ടുകളയണം എന്ന് സാരം. പക്ഷെ ഒറ്റ കാര്യം താന്‍ താനോളം ആവണം!

സിജോയുടെ അപ്പനും അങ്ങനാ സിജോയെ താനെന്നെ വിളിക്കു, സിജോ അപ്പനേയും!

സിജോ അപ്പനോളം വളര്‍ന്നു പിന്നെ അപ്പനേക്കാളും  വളര്‍ന്നു പടര്‍ന്നു പന്തലിച്ചു ചിതല്‍ അരിച്ചു നിക്കുകയാണ് വീട്ടില്‍.
വളര്‍ന്നതും പന്തലിച്ചതും ഒക്കെ കൊള്ളാം പക്ഷെ സിജോയുടെയും അപ്പന്‍റെയും  ഒരേ സൌണ്ട് കൂടി ആയതാണ് പൊല്ലാപ്പ് ആയത്.

അപ്പന് രാത്രിയായാല്‍ രണ്ടെണ്ണം വിടണം ( മദ്യം!).  അപ്പന്‍റെ നേരുകൊണ്ട്  മക്കള്‍ കാണ്‍കെ കുടിക്കില്ല. പാവം പൂച്ചയപ്പന്‍റെ  വിചാരം കണ്ണടച്ചതുകൊണ്ട് മക്കള്‍ക്കൊന്നും അറിയില്ല എന്നാണ്. എന്നാ നമ്മുടെ മോനോ?
"അപ്പന്‍റെ അല്ലെ പോത്ത്‌ പോത്തിന്‍റെ അല്ലെ ക്ടാവ്" . അപ്പന്‍റെ കുപ്പി എവിടാ എന്ന്  അപ്പനേക്കാളും ക്ടാവിനാ നിശ്ചയം! അതുകൊണ്ട് തന്നെ ഈയിടയായി അപ്പന്‍ അടിക്കുന്ന രണ്ട് പെഗ്ഗിനു സ്ട്രോങ്ങ്‌ കുറവാ എന്നുള്ള  അപ്പന്‍റെ മിഥ്യാധാരണ ഒരു സത്യാധാരണ മാത്രം ആയിരുന്നു! സിജോമോന്‍ അത്രക്കും വെള്ളം ചേര്‍ക്കുന്നുണ്ടായിരുന്നു  അളവ് തെറ്റാതിരിക്കാന്‍. മോനുട്ടന്‍ ഈ ചതിയെക്കെ ചെയ്തതും പോരാഞ്ഞു നാട്ടിലുള്ള സകല മക്കളോടും ( നാട്ടാരുടെ മക്കളോട് ) പറഞ്ഞുകൊണ്ടും നടന്നിരുന്നു ഈ വെള്ളത്തിന്‍റെ കഥ.

അങ്ങനെ ഇരിക്കെ ഒരു ദിവസം സിജോന്‍റെ സന്തത സഹചാരി വീട്ടിലേക്ക്  ഫോണ്‍ ചെയ്തു, എടുത്തോ പാവം അപ്പന്‍! സിജോ ദേണ്ടെ തൊട്ടടുത്ത്‌ പേപ്പേര്‍ കണ്ടുകൊണ്ടിരുക്കുവാരുന്നു.  എടുത്ത പാടെ സിജോന്‍റെ അപ്പൂപ്പനേം അമ്മൂമ്മയെയും  എല്ലാം സ്നേഹത്തോടെ അവന്‍ വിളിച്ചു എന്നിട്ടും ഒരു മറുപടിയും കേള്‍ക്കാത്തതിനാല്‍ ഒടുവിലൊരു ചോദ്യവും " എന്താടാ അപ്പന്‍റെ കുപ്പീന്ന്  രണ്ടെണ്ണം അടിച്ചു വെള്ളവും ഒഴിച്ചു ഇരിപ്പാ അല്ലെ ".
പാവം അപ്പന്‍! ഇതിലും ഭേദം   അങ്ങേരുടെ തന്തക്കു വിളിക്കുന്നതായിരുന്നു, സിജോയുടെ വല്യപ്പനെ!

അപ്പന്‍ മെല്ലെ സിജോയ്ക്ക് കൊടുത്തു എന്നിട്ടൊരു കമന്‍ടും   "മോനെ അപ്പന്‍ ആകെ രണ്ടെണ്ണം അല്ലെ  അടിക്കുന്നത് അതില്‍ ഈ അപ്പന്‍ ഒഴിച്ചോളാം വെള്ളം"!

മോന്‍റെ  വെള്ളം ഒഴിക്കലും കുടിക്കലും  അതിരുകടന്നപ്പോ അപ്പന്‍ മോനെ രായ്ക്കു രാമാനം  നാടുകടത്തി , ഈ ബാംഗ്ലൂര്‍ നഗരത്തിലേക്ക്! കൂടെ നടക്കുന്ന കുരിപ്പികള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ദേ വീണ്ടും രാവിലെ തന്നെ ഒരു കാള്‍ എത്തി എടുത്ത പാടെ " ടാ സിജോ $@#ന്‍റെ മോനെ എവിടെ പോയി കിടക്കുവാടാ"
പാവം അച്ഛന്‍! മറുപടി ഇങ്ങനായിരുന്നു " മോനെ നീ വിളിച്ച മോന്‍  ഇവിടില്ല നായയാണ്‌ സംസാരിക്കുന്നത് !

76 Response to "അപ്പനാരാ മോന്‍!"

  1. ഈ സിജോയ്ക്ക് ചാണ്ടികുഞ്ഞ് എന്നൊരു ഇരട്ട പേര് ഇല്ലാതാകുന്നു
    :)

    *** ഠപ്പേ ***

    "ഈ സിജോയ്ക്ക് ചാണ്ടികുഞ്ഞ് എന്നൊരു ഇരട്ട പേര് ഇല്ലാതാകുന്നു"


    അവിടാണോ അണ്ണാ "ഒഴാക്കന്‍" എന്നുള്ള പേരിന്‍റെ ജനനം??!! ഇത്ര കൃത്യമായിട്ട്‌ വിവരങ്ങള് പറഞ്ഞത് കൊണ്ടുള്ള ഒരു സംശയമാ കേട്ടോ..ചുമ്മാ തെറ്റിദ്ധരിക്കരുത് :)

    ഹായ് ആപ്പ്സ്, മോനെ വെറുതെ വിടൂ..

    കുപ്പിയാണെങ്കില്‍ മടിയില്‍ വയ്കാം, പക്ഷെ കന്നാസാണെങ്കിലോ?

    Vayady says:

    അപ്പനാണ്‌ താരം! ഇങ്ങിനെയൊരു അപ്പനെ കിട്ടാന്‍ ഭാഗ്യം ചെയ്യണം. ഒഴാക്കന്‍ - സോറി സിജോ - ഭാഗ്യവാനാണ്‌.

    അലി says:

    അപ്പനെ കുപ്പീലാക്കണ മക്കള്. കൊള്ളാം ചാണ്ടിക്കുഞ്ഞേ!

    ഒഴാക്കാ...അപ്പോ നമുക്കിട്ടാണോ പണി...കൊള്ളാം കേട്ടോ...

    ramanika says:

    അപ്പന് ജോലിഭാരം കുറച്ചു -വെള്ളംചേര്‍ക്കല്‍
    നന്നായി ആസ്വദിച്ചു

    ഇത് വല്ലാത്ത ചതിയായിപ്പോയി...ഒഴാക്ക
    അപ്പന് ഒഴിച്ചു കൊടുക്കണ്ടേനു പകരം , അപ്പന്റേന്ന് ഊറ്റി ഒഴിച്ചു കഴിക്കുകയൊ..?
    എന്തായാലും അപ്പച്ചനിട്ടു പണിതപ്പോൾ ,ഒപ്പം പാവം ചാണ്ടിക്കുഞ്ഞിനുമിട്ട് ഒരു പണികൊടുത്തു അല്ലേ !
    സൂപ്പർബ്..........

    Unknown says:

    ചതിയായിപ്പോയി ! അപ്പന്റെതില്‍ നിന്നും ഊറ്റി അപ്പനെ ചീത്തകേള്‍പ്പിക്കുന്നത് ശരിയല്ല ഒഴാക്കാ !

    Naushu says:

    അപ്പനാരാ മോന്‍.....
    കലക്കിട്ടാ...

    ഹംസ says:

    അപ്പന്‍റെ കുപ്പീല് വെള്ളം ചേര്‍ക്കുന്നതു പോരാഞ്ഞു പാവത്തിന് ചീത്തവിളിയും .! ഒഴാക്കാ ഒറിജിനല്‍ പേര് സിജോ എന്നാണല്ലെ ..? ഇപ്പോഴെങ്കിലും അറിയാന്‍ കഴിഞ്ഞല്ലോ. ഫാഗ്യം.!

    ആത്മകഥയാണല്ലേ!

    അപ്പനും കൊള്ളാം.
    മോനും കൊള്ളാം..

    ഹി..ഹി...എഴുത്തുകാരി പറഞ്ഞത് തന്നെ ഞാനും പറയുന്നു.....

    ഈ ബ്ലോഗ്‌ ഒന്ന് ഡിസൈന്‍ ചെയ്തു കുട്ടപ്പനാക്ക് ചങ്ങാതി

    Sukanya says:

    സിജോ ചാണ്ടികുഞ്ഞിന്റെ മറവില്‍ ഇങ്ങനെയൊക്കെയാണ്
    കാര്യങ്ങള്‍ അല്ലെ?

    Ashly says:

    എന്റമ്മോ....ലാസ്റ്റ്‌ കലക്കി വെടിപ്പാകി........ഫുള്‍ ടെന്‍ മാര്‍ക്സ്‌ !!!

    എന്താ മക്കളെ ഇത് ! തമ്മില്‍ പാര പണിയണോ ? ഞാനറിയുന്ന സിജോ അത്തരം കക്ഷിയല്ല. പാവം !

    ആശംസകള്‍

    അപ്പനും മോനും കൊള്ളാലോ..
    സിജോ ആരാണെന്ന് ഇപ്പൊ പിടി കിട്ടി
    ബെസ്റ്റ് ഫാമിലിയാട്ടോ.. :)

    >>> "അപ്പന്‍റെ അല്ലെ പോത്ത്‌ പോത്തിന്‍റെ അല്ലെ ക്ടാവ്" <<<
    എടാ ചാണ്ടിയേ....
    കൊള്ളാം.. :)

    siya says:

    എനിക്ക് വയ്യ ..ചാണ്ടിക്കുഞ്ഞിന്റെ ഒരു ഭാഗ്യം !!!.പഠിച്ചിരുന്ന കാലത്തും സ്കൂളില്‍ എല്ലാത്തിനും ഫസ്റ്റ്അതും best student ..ഇവിടെയും അത് ത്തനെ സ്ഥിതി !!!ഒഴാക്കനോട് എന്ത് പറയാന്‍ ..ഇനിയും എഴുത്ത് തുടരട്ടെ ....

    ഇത് കൊള്ളാം! എനിക്കിട്ടും ഇടക്കൊന്നു താങ്ങിയോ? ചാണ്ടിക്കുഞ്ഞിന്റെ വീട്ടില്‍ പോയിട്ടില്ലെങ്കിലും അവന്റെ അങ്കിളിന്റെ വീട്ടില്‍ പോയിട്ടുണ്ട്. അവനും അവന്റെ കസിനും അങ്കിളും കൂടി നല്ല കമ്പനിയാ!!

    svantham anubhavam ano mashe ? :D

    AnaamikA says:

    :)

    കലക്കി .... മോനേ.

    >> മോനെ നീ വിളിച്ച മോന്‍ ഇവിടില്ല നായയാണ്‌ സംസാരിക്കുന്നത്

    പുണ്യം ചെയ്ത അപ്പന്‍.. അത്ര നല്ല ഒരു കുരിപ്പ് മോന്‍ ആയി ഉണ്ടായല്ലോ

    അഭി says:

    അപ്പനാരാ മോന്‍.....

    യെവന്‍ പുലിയാണ് കേട്ടാ , പുലീന്നു പറഞ്ഞാല്‍ ...

    അടിപൊളി അപ്പൻ!!
    ഇടിവെട്ട് മോൻ!! :-)

    ഇപ്പോള്‍ താങ്കള്‍ സഹമുറിയന്റെ കുപ്പിയിലാണോ വെള്ളം ചേര്‍ക്കുന്നത് ?

    :) :) :)

    സംശയമില്ല, "മകന്റെ അപ്പന്‍" തന്നെ.

    This comment has been removed by the author.

    ഹി..ഹി...കൊള്ളാം...താന്‍ തന്റെ അപ്പനു ചേര്‍ത്തതില്‍ കൂടുതല്‍ വെള്ളമൊന്നും മകന്‍ തനിക്കു ചേര്‍ക്കുന്നില്ലല്ലോ എന്നോര്‍ത്തു അപ്പന്‍ സമധാനിച്ചിട്ടുണ്ടാവും...അല്ലേ...

    സിബു, ചരിത്രം വച്ചു നോക്കുക ആണ് എങ്കില്‍ ഒഴാക്കന്‍ അതിനു ശേഷമാണു ജനിച്ചത്‌ ചാണ്ടികുഞ്ഞിനും ഒരു പത്തു കൊല്ലങ്ങള്‍ക്ക് ശേഷം!

    വഷളന്‍, കന്നാസ് ആണേ മുകള്‍ മുറിച്ചു ചെടി നടാം :)

    വായാടി, ഒഴാക്കാനും സിജോയും ഭാഗ്യവാന്‍മാര്‍ ആണേ

    അലി, അപ്പന്‍റെ കുപ്പിയില്‍ നിന്നും എടുക്കുന്ന മക്കള്‍ എന്നല്ലേ ഒന്നുടെ നന്ന്

    ചാണ്ടിക്കുഞ്ഞ്, പണിയാന്‍ പറ്റിയ ഒരു മുതലിനെ കണ്ടപ്പോ ചുമ്മാ ഒന്ന് പാഞ്ഞു നോക്കിയതാ :)

    രമണിക, ജോലി ഭാരവും കിക്ക് ഭാരവും കുറച്ചു

    മുരളിയേട്ടാ, അപ്പച്ചനട്ടു സത്യമായിട്ടും ഞാന്‍ അല്ല പണി കൊടുത്തത് സിജോ മോനാ. പിന്നെ ചാണ്ടിച്ചന്‍, ഇരിക്കട്ടെ ഒരു പണി എന്‍റെ വക :)

    തെച്ചിക്കൊടന്‍, ഒഴാക്കന് അറിയാം ശരിയല്ല എന്ന് പക്ഷെ സിജോ മോന് അറിയില്ലാരുന്നു

    നൌഷു, നന്ദി

    ഹംസിക്ക, ഒഴാക്കന്‍ ആണ് orginal പിന്നെ ഒരു പേരുകൂടി ഉണ്ട് .. അത് സിജോ അല്ല . പിന്നെ പറയാം

    എഴുത്തുകാരി ചേച്ചി, കഥയാണ്, പക്ഷെ ആത്മം അല്ല കേട്ടോ

    Atleast appanu vellam engilum kittiyallo, Bhaagyam, vellam kudichu marikkan yogamulla oru appan

    റാംജി, ഈ ഒഴാക്കാനും കൊള്ളാം അല്ലെ :)

    ഏറക്കാടന്‍, എഴുത്തുകാരിയോട് ഞാന്‍ സത്യം തുറന്നു പറഞ്ഞിട്ടുണ്ട്. കുട്ടപ്പനാക്കാന്‍ ഒരാളോട് ചോദിച്ചിട്ടുണ്ട് നടക്കുകോ എന്ന് നോക്കട്ടെ :)

    സുകന്യ, ചോദ്യം കൊള്ളാം പക്ഷെ സിജോയോടു തന്നെ ചോദിക്കണം

    ക്യാപ്ടന്‍, മാര്‍ക്കിനു നന്ദി

    ഇസ്മായല്‍, ഇങ്ങള്‍ ഉദേശിച്ച സിജോ അല്ല ഈ സിജോ ... പിന്നെ പാര അയ്യോ ഇത് പാരയൊന്നും അല്ല ചുമ്മാ ഒരു പാലം

    ഉമേഷ്‌, നന്ദി

    സിനു, ആരാ സിജോ ഒന്ന് പറ!

    കൂതറ, ചാണ്ടിയല്ല സിജോയെ കൊള്ളാം എന്ന് പറ :)

    സിയാ, അപ്പൊ ചാണ്ടി പണ്ടേ തെണ്ടിത്തരം കാണിച്ചു തുടങ്ങിയിരുന്നു അല്ലെ. ഒഴാക്കന്‍ ഇനിയും എഴുതാം പക്ഷെ ഈ വഴി ഇടക്കൊക്കെ വരില്ലേ വായിക്കാന്‍

    ചിതല്‍, ചിതല്‍ അരിച്ച ചാണ്ടി അങ്ങനെ ഒരു ബ്ലോഗ്‌ ബ്ലോഗിയാലോ ??

    ജയേഷ്, സത്യമായിട്ടും അല്ല student :)

    സുന്ദരി, :))

    കാഴ്ചകള്‍, നന്ദി

    കണ്ണനുണ്ണി, ഭാഗ്യം ഒന്നല്ലേ ഒള്ളു എന്ന് പറ

    അഭി, അപ്പന്‍ ആരുടേയാ മോന്‍ എന്നാണോ

    രവീണ, പുലീന്നു പറഞ്ഞാ .... നമ്മുടെ കാട്ടിലെ തന്നെ അല്ലെ ?

    ഭായ്, കുറെ ആയല്ലോ ഈ വഴി കണ്ടിട്ട്?.. വീണ്ടും വന്നതില്‍ സന്തോഷം!

    വഴിപോക്കന്‍, എല്ലാം അറിയുന്നവന്‍ വഴിപോക്കന്‍!

    മൂരാച്ചി, ഒരു സംശയവും വേണ്ട കേട്ടോ!

    പരമു, ആവോ ... അറിയില്ല

    മോനെ ജോര്‍ജ് കുട്ടി, ഗ്യാപ്പില്‍ അപ്പന് വിളിച്ചോ എന്നൊരു സംശയം :))

    ഒഴാക്ക ഇഷ്ടപ്പെട്ടു .............. നീ ബംഗ്ലൂരാന്നു പറഞ്ഞപ്പഴേ എനിക്ക് തോന്നിയിരുന്നു ............ നാട് കടത്തപ്പെട്ടതാണെന്ന്........

    Unknown says:

    ഇതാത്മ കഥ തന്നെ

    പ്രദീപ്‌ , ഞാനും നാട് കടത്തപെട്ട ഒരു ജന്മം തന്നെ പക്ഷെ ഇങ്ങള്‍ ഉദേശിക്കുന്ന ആള്‍ അല്ല :) ഈ വഴി വന്നതില്‍ സന്തോഷം

    നാടകക്കാരന്‍, ആത്മകഥ പോലെ തോനുമെങ്കിലും സത്യത്തില്‍ അല്ലെ കേട്ടോ :). ഏതായാലും കണ്ടതില്‍ സന്തോഷം !

    jyo.mds says:

    ഹ ഹ കൊള്ളാം-എന്തൊരു നല്ല മോന്‍!!

    ഇതൊക്കെ ഒപ്പിച്ചിട്ടും മകനെ ചിലവില്‍ അത്യാവിശ്യം കേട്ടിട്ടും മിസ്റ്റര്‍ കൂളായ ആ അപ്പനെയാണ് എനിഷ്ടായത് .

    ഇക്കണക്കിനു അപ്പന്‍ വോട്കയോ ജിന്നോ ആണ് അടിക്കുന്നതെങ്കില്‍ അത് മൊത്തം നിങ്ങള്‍ പച്ചവെള്ളം ആക്കിയേനെ അല്ലോ ?
    പച്ചവെള്ളം വീഞ്ഞാക്കിയ കഥാ അറിയാം , വീഞ്ഞ് പച്ചവെള്ളം ആക്കിയത് ഇപ്പോള്‍ കണ്ടു ... :)

    ജ്യോ , മോന്‍ മാത്രമല്ല അച്ഛനും പുലിയാ

    ചെറുവാടി, എനിക്കും ആ അപ്പനെ ആണ് ഇഷ്ട്ടം

    dais, ഇനി എന്തൊക്കെ കഥ കേള്‍ക്കാന്‍ കിടക്കുന്നു :)

    അപ്പനാരാ മോൻ.
    ഒഴാക്കൻ(സിജോ എന്നു തിരുത്തുക) ആരുടെയാ മോൻ..

    അപ്പന്റെയും മകന്റെയും വെള്ളമടിയെ എത്ര ലാഘത്തോടെ നാം
    കാണുന്നു. വെള്ളമടിയിൽ നരകിക്കുന്ന കുടുംബങ്ങളെ സ്മരിച്ച് കൊണ്ട്.....

    കൊള്ളാം കൊള്ളാം..നന്നായിരിക്കുന്നു..!!

    മുഖ്താര്‍, ഒഴാക്കന്‍ ആരാ മോന്‍ എന്നല്ലേ നന്ന്

    sadique കുടുംബങ്ങള്‍ തകരുന്നതില്‍ മദ്യത്തിനുള്ള പങ്ക് വളരെ വലുതാണ് സഹാതപ്പിക്കാന്‍ അല്ലാതെ മറ്റെന്തു ചെയ്യാം

    നൌഷാദ്, നന്ദി

    Anonymous says:

    hi hi sijo mon kollalo :) chirippichu

    Manoraj says:

    അപ്പോൾ ഒഴാക്കൻ .. അപ്പന്റെ കുപ്പിയിൽ വെള്ളം ഒഴിക്കുന്നവൻ അതാണല്ലെ ഈ ഒഴാക്കന്റെ അർത്ഥം .. ഇപ്പോൾ മനസ്സിലായി. എല്ലാം.. കലക്കിട്ടോ..

    സയനോര, നന്ദി

    മനോരാജ്, ഒഴാക്കന്‍ എന്ന് വെച്ചാല്‍ ഒഴപ്പില്ലാതെ മര്യാദ രാമനായി നടക്കുന്ന ഒരു പാവം എന്നാ.. വന്നതിലും വായിച്ചതിലും നന്ദി കേട്ടോ.

    പ്രിയ ഒഴാക്കാന്‍ പോസ്റ്റ്‌ നന്നായി ...

    -- സസ്നേഹം റൂബിന്‍

    ഒഴാക്കാ‍ാ‍ാ‍ാ‍ാ.... എത്താനിച്ചിരി വൈകിപ്പോയി... എനിക്കേറ്റവും ഇഷ്ടമായവരികള്‍ “മോനെ നീ വിളിച്ച മോന്‍ ഇവിടില്ല നായയാണ്‌ സംസാരിക്കുന്നത് ! ” ഗുഡ് ഗുഡ് ....

    അണ്ണാ....നമിച്ചു.............
    അവസാനത്തെ ഡയലോഗ് കലക്കി.............ട്ടാ....

    പിന്നെ ലാ വഴി ഒന്ന് വന്നതിനെ ഒടുക്കത്തെ മുടിഞ്ഞ നന്ദി........നന്ദി മാത്രേ ഉള്ളു..ട്ടോ

    റുബിന്‍, നന്ദി

    മരഞ്ചാടി, ഒരല്പം വയ്കിയാലും ഒടുക്കം ച്ചാടി ച്ചാടി ഇവിടെവരെ എത്തിയതില്‍ സന്തോഷം

    ഹരികുട്ടന്‍, നന്ദി! ഇനിയും നന്നായി എഴുതു തീര്‍ച്ചയായും ലാ വഴി വീണ്ടും വരാം

    വൈകീട്ടെന്താ പരിപാടി .......എന്‍റെ അച്ഛനും എന്‍റെ കൂടുകാരുടെ വക ഫോണ്‍ 'വിളി 'കിട്ടിയിട്ടുണ്ട് .ഒഴാക്കാന്‍ എഴുതിയതിനാല്‍ ഇനി ഞാന്‍ എഴുതേണ്ടതില്ല

    അല്ല ഒഴാക്കന്റെ റിയൽ നെയിം നല്ലതാ കേട്ടൊ. സിജോ. നല്ല ഓമനത്തമുള്ള പേര്.
    ഇത്രയൊക്കെ നാട്ടുചൊല്ലുകൾ പഠിച്ചു വച്ചിരിക്കുന്ന ആൾക്ക് ഒളിക്കുന്നവനെ പിടിക്കരുത് എന്ന ചൊല്ല് അപ്പനുകൂടി പറഞ്ഞു കൊടുക്കാൻ മേലാരുന്നോ?

    അല്ല ആരാ ഈ സിജോ?

    ആയിരത്തിയൊന്നാംരാവ്, വയ്കിട്ടെന്നല്ല ഇപ്പൊ എന്നും പരുപാടിയാ. ഒരു വെത്യസ്തത ഉണ്ടെങ്കില്‍ തീര്‍ച്ചയായും എഴുതണം.

    സുരേഷ്, ഒഴാക്കന്റെ റിയല്‍ നെയിം ശരിക്കും നല്ലത് തന്നാ പക്ഷെ ഇപ്പൊ പറയില്ല! അപ്പനാ ഈ ചൊല്ല് മുഴുവന്‍ എന്നെ പഠിപ്പിച്ചത്. പിന്നെ ആരാ സിജോ എന്നല്ലേ ... അതങ്ങനെ കിടക്കട്ടെ!

    പാവം അപ്പന്മാര്‍ അപ്പാവികളാവുന്ന കാലം .. കൊള്ളാംട്ടോ
    ഒഴാക്കാ.. ചാണ്ടിക്കുഞ്ഞിന്റെ പ്രതികാരം പ്രതീക്ഷിച്ചോ ..

    (സജഷന്‍ : എഴുതുന്ന ഇടത്തിന് ഒരിത്തിരി വീതി കൂട്ടാമോ )

    ഇടയ്ക്കു അങ്ങോട്ടെക്കും വരുമെന്ന് ...

    കൊലകൊമ്പന്‍ ഈ വഴി വന്നതില്‍ നന്ദി! ചാണ്ടി ഇപ്പൊ അത്ര കുഞ്ഞ് ഒന്നും അല്ല രണ്ട് കുഞ്ഞുങ്ങള്‍ ഉള്ള ഒരു കുഞ്ഞാ. അതിനാല്‍ തന്നെ പ്രതികാരം ചെയ്യില്ല എന്ന് വിശ്വസിക്കുന്നു. പിന്നെ എഴുതുന്ന ഇടം ഒന്ന് ഉസാര്‍ ആക്കാന്‍ ഞാന്‍ ഒരു പുലിയെ ഏല്‍പ്പിച്ചിട്ടുണ്ട് പണിപ്പുരയില്‍ ആണ്.



    കണ്ണൂരാന്‍, തീര്‍ച്ചയായും വിശ്വസിക്കാം

    ഒരിക്കല്‍ക്കൂടി ഈ ഒഴാക്ക്ന്റെ ഹൃദയം നിറഞ്ഞ നന്ദി ഈ വഴി വന്നതിലും അഭിപ്രായം പറഞ്ഞതിലും. ഇനിയും വരുമെന്ന വിശ്വാസത്തോടെ



    ഒഴാക്കന്‍

    Pd says:

    ഹഹ തിരിച്ചൊരു പാര ഉടനെ പ്രതീക്ഷിച്ചോളു

    പാര ഞാന്‍ പറഞ്ഞു ഒതിക്കിയിട്ടുണ്ട് ... ഇനി കുത്തിപൊക്കല്ലേ!
    ഈ വഴി വന്നതില്‍ നന്ദി കേട്ടോ

    .. says:

    ..
    പണ്ടാരക്കാലന്‍ ചിരിപ്പിച്ചല്ലൊ..

    “..വളര്‍ന്നു പടര്‍ന്നു പന്തലിച്ചു ചിതല്‍ അരിച്ചു നിക്കുകയാണ് വീട്ടില്“, വാര്‍ണ്ണിഷ് മാങ്ങി അടിച്ചാല്‍ ചെതലരിക്കൂല്ലാ.. :D
    ..

    രവി , വാര്‍ണിഷ് ഇപ്പൊ എന്താ വില.. അങ്ങനെ നിക്കുന്നതാ ലാഭം

    മോനേ ഒഴാ‍ാക്കാ‍ാ..സിജോമാരിലും ഡീസന്റായിട്ടുള്ള എന്നെപോലെയുള്ളവരെ ഇങ്ങനെ അപമാനിക്കല്ലേ..:)

    ആരും അറിയാത്ത കാര്യമാ ആ സിജോ ആണ് ഈ സിജോ എന്ന് ചുമ്മാ വിളിച്ച് പറഞ്ഞു നാറ്റിക്കണ്ട. :)

    vinus says:

    hi hi..rasichu Sijoyude time alladendha

    ഇങ്ങനെം കുരിപ്പുകളുണ്ടല്ലോ എന്നോര്‍ത്തുപോയി ... :-)

    Anonymous says:

    നല്ല പോസ്റ്റുകള്‍
    ഇനിയും ഇതു പോലുള്ള നര്‍മത്തില്‍ പൊതിഞ്ഞ തമാശകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..