തൊള്ള തോമസേട്ടന്‍
തൊള്ള തോമസേട്ടന്‍ , "തൊള്ള" എന്നു നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കും.
കറുത്ത് ഇരുണ്ട ഒരു ആജാനുബാഹു. തലമുടിയും തലയും തമ്മില്‍ തിരിച്ചറിയാന്‍ പ്രയാസം. കക്കൂസ് കഴുകുന്ന ബ്രെഷ് പോലും നാണിച്ചു തലകുനിച്ചു പ്രേമം തോനിക്കും വിധമുള്ള തലമുടി. ഒറ്റനോട്ടത്തില്‍ ഒരു ഒന്നാന്തരം കരിമ്പുലി!
കരിമ്പുലി എന്‍റെ നാട്ടിലേക്കു വന്നതാണോ അതോ...... എന്തോ അറിയില്ല!
എന്ത് തന്നെയായാലും തൊള്ള തോമസേട്ടന് ഒരു കരിമ്പുലി ഛായ ഉണ്ടെന്നു മാത്രം നമ്മുടെ നാട്ടുകാര്‍ക്കറിയാം. ലോകത്തിലുള്ള എല്ലാ വിഷയങ്ങളിലും അറിവുണ്ടെന്ന് നടിക്കുകയും വിടുവായത്തം വിളമ്പുകയും ചെയ്യുന്ന "തൊള്ള" ഞങ്ങളുടെ സ്വന്തം നാടായ കൊനൂര്‍കണ്ടിയില്‍ ഉണ്ടായിരുന്നത് ഏതാണ്ട് 1960 -1995 കാലഘട്ടം. ഞാന്‍ ഒക്കെ അന്ന് കുഞ്ഞു വാവ, തൊള്ളയുടെ തൊള്ള കേട്ട് പരിസബോധം നഷ്ട്ടപെട്ടു മൂത്രം ഒഴിക്കുന്ന പ്രായം!
സ്വന്തമായുണ്ടായിരുന്ന ഒരു ഏക്കര്‍ സ്ഥലത്തിന്‍റെ ആധാരം വെക്കാന്‍ സ്ഥലം ഇല്ല എന്ന് പറഞ്ഞു ഉണ്ടായിരുന്ന ഏക്കര്‍ വിറ്റു പുട്ടും കടലയും കുറച്ച് കടുക്ക വെള്ളവും ( കാശ് കൂടുതല്‍ കയ്യിലുള്ളപ്പോള്‍ കടുക്ക വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് ആണ് തൊള്ളയുടെ വെപ്പ്) അടിച്ചു തൊള്ള അങ്ങനെ വിലസുകയായിരുന്നു എന്നുവേണം പറയാന്‍.
ആ കാലഘട്ടത്തില്‍ ഇന്നത്തെ പോലെ ഫോണ്‍, ഇ-മെയില്‍ കുണ്ടാമണ്ടികള്‍ ഇല്ലാത്തതിനാല്‍ കത്തിനെ ആയിരുന്നു ആളുകള്‍ പലപ്പോഴും ആശ്രയിച്ചിരുന്നത്. വയ്കുന്നേരങ്ങളില്‍ എല്ലാ അപ്പാപ്പന്‍മാരും രണ്ടെണ്ണം അടിച്ചും ഇനി രണ്ടെണ്ണം ആരുടെയെങ്കിലും കയ്യില്‍ നിന്നും മേടിക്കുവാനും ആയി കൂട്ടം കൂടുന്ന നമ്മുടെ നാട്ടു കവലയില്‍ ആണ് കത്തുകള്‍ വിതരണം ചെയ്യാറുള്ളത്. എഴുത്തും വായനയും പണ്ടേ തറവാട്ടില്‍ പിറന്നവര്‍ക്ക് പറഞ്ഞിട്ടില്ലാത്തതിനാല്‍ കത്തുകള്‍ വിതരണം ചെയ്യുന്നതിനോടൊപ്പം അത് വായിച്ചു കേള്പ്പിക്കുന്നതും നമ്മുടെ "പോസ്റ്റ് മനുഷ്യന്‍" സോമേട്ടന്‍റെ കടമ ആയിരുന്നു!
അങ്ങനെ ഒരു വയ്കുന്നേരം കത്തുമായി വന്ന സോമേട്ടന്‍ ഒരു അഡ്രെസ്സ് വായിച്ചതും എല്ലാവരും ഒരുനിമിഷം ഒന്ന് തരിച്ചു നിന്നു. അഡ്രെസ്സ് ഇങ്ങനെ:
തൊള്ള തോമസ്
കറുത്ത നിറം, 35 വയസ് മതിപ്പ്
പള്ളിക്ക് സൈഡില്‍ ഉള്ള ചായക്കട.
കൊനൂര്കണ്ടി. കേരളം.
എന്‍റെ നാടിന്‍റെ നന്മ്മ കൊട്ണോ എന്തോ കത്ത് കറക്റ്റ് സ്ഥലത്ത് തന്നെ കിട്ടി.നരകത്തില്‍ നിന്നും കത്തുകള്‍ അയക്കാനുള്ള സൌകര്യം ഇല്ലാത്തതിനാലും ബന്ധു മിത്രാതികള്‍ എല്ലാവരും പാകിസ്ഥാന്‍കാര്‍ ആയതിനാലും അങ്ങനെ ഒരു കത്ത് എവിടെ നിന്നു വന്ന് എന്നുമാത്രം തോമസേട്ടനും അറിവുണ്ടായിരുന്നില്ല! വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറഞ്ഞ പോലെ തോമസേട്ടനും വായന വല്യ പിടിയില്ലാത്തതിനാല്‍ കത്ത് സോമേട്ടന്‍ പൊട്ടിച്ചു വായിക്കാന്‍ തുടങ്ങി:
"എത്രയും സ്നേഹമുള്ള പ്രീയ "ചോട്ടന്‍" തൊള്ള തോമസേട്ടന്,
തോമസേട്ടന്‍റെ കറുത്ത "സരീരവും" വെളുത്ത മനസും എനിക്ക് വല്ലാതെ പുടിച്ചു.
ഇന്ന് രാത്രി വീടിനടുത്തുള്ള ചാണക കുഴിയില്‍ "വാരണം വാരാതിരിക്കരുത്"
ഞാന്‍ കത്തി നില്‍ക്കും.
എന്ന് ചേട്ടന്‍റെ "പണ്ടാര" മുത്ത് ഒപ്പ് കുത്ത് "
ഒരു കത്തെഴുതുവാന്‍ മാത്രമുള്ള "വിദ്യ ആഭാസം" അന്ന് ആ നാട്ടില്‍ ഏത് പെണ്കൊടിക്ക് ആണ് ഉള്ളതെന്നും അതുപോലതന്നെ ഒരു രാത്രി മുഴുവന്‍ വാരാനുള്ള ചാണക കുഴിയും തമ്മില്‍ മാച്ച് ചെയ്യുകയും ആളെ ഉടനടി കണ്ടു പിടിക്കുകയും ചെയ്തു!
മറ്റാരുമല്ലായിരുന്നു പട്ടാളം മറുത ചേടത്തിയുടെ മൂത്ത മകള്‍ "കെട്ടാച്ചരക്ക് ത്രേസ്യാമ" !
അറിഞ്ഞുകൊണ്ട് "പനാമര്‍ " കലക്കിയ നാരങ്ങ വെള്ളം കുടിക്കുന്നതിലും നന്ന് ദാഹിച്ചു മരിക്കുന്നതാണെന്ന് കരുതി തോമസേട്ടന്‍ അവിടെനിന്നും രായ്ക്കു രാമാനം മുങ്ങി!
വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട് കടല്‍ കാണാന്‍ പോയ ഒരു നാട്ടുകാരന്‍ മീന്മണം അടിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ തൊള്ള തോമസേട്ടന്‍ മുന്പ്പില്‍! അയല, ചാള, വരാല്‍ എന്ന് വേണ്ട എല്ലാ മീനുകളുടെയും ഒരുമിച്ചു ഒരു വാടയും ആയി!
അന്ന് രാത്രി മുങ്ങിയ തൊള്ള പിന്നീടു പൊങ്ങിയത് കോഴിക്കോട് ആയിരുന്നു. എന്തുകൊണ്ടും ചാണകം കോരുന്നതിനെക്കാള്‍ നന്നല്ലേ മീന്‍ കോരുന്നത് എന്നുകരുതി മീന്‍പിടുത്തവും ആയി അവിടെ കൂടി,മീന്‍ തോമസ് ആയി!
ശൂ.........
തോമസേട്ടന്‍ പിടിച്ചോണ്ട് വന്ന ഒരു ചാള വറുത്തതാ. എല്ലാവരും കടിപിടികൂടാതെ എടുത്തു കഴിച്ചോളൂ!
:)
വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട് കടല്‍ കാണാന്‍ പോയ ഒരു നാട്ടുകാരന്‍ മീന്മണം അടിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ തൊള്ള തോമസേട്ടന്‍ മുന്പ്പില്‍!
തൊള്ളയെ അങ്ങിനെ എഴിതിത്തള്ളല്ലേ.
എവിടെ മുങ്ങിയാലും പൊങ്ങാന്‍ അറിയാം.
ഹ ഹ. കൊള്ളാം
പോസ്റ്റ് നന്നായിട്ടുണ്ട്. കുറേ അക്ഷരതെറ്റുകള്‍ കല്ലുകടിയായി തോന്നി. ഉദാ:- കരിമ്പുലി ചായ = ഛായ. (പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് ആരെയെങ്കിലും കാണിച്ച് തിരുത്തിയാല്‍ നന്നായിരിക്കും.)
ഒഴാക്കാ,
തൊള്ള തോമസേട്ടന്‍ കലക്കി.
പിന്നെ കണ്ടോ നമ്മുടെ നാടിന്റെ ഒരു നന്മ.
എവിടെ നിന്ന് കത്തയച്ചാലും ആളുടെ കൈയ്യില്‍ കിട്ടും.
കാരണം നമ്മുടെ പോസ്റ്റ്‌മാന് എല്ലാവരെയും അറിയാം.
ഒഴാക്കാ തൊള്ള തോമസ് ചേട്ടനും കൊള്ളാം ഒഴാക്കനും കൊള്ളാം. അല്ല ഒഴാക്കാ അന്നു രാത്രി തൊള്ളക്ക് പകരം വേറെ അരെങ്കിലും ചാണക കുഴിയിള്‍“ വാരാന്‍“ പോയോ? അല്ല ഒഴാക്കന്‍റെ നാടല്ലെ മാത്രവുമല്ല കത്ത് പരസ്യമായല്ലെ വായിച്ചത് അതുകൊണ്ട് ചോദിച്ചതാ.! അല്ലാതെ ഒഴാക്കനെ സംശയിയിച്ചിട്ടല്ല,,, ! സത്യായിട്ടും സംശയിച്ചിട്ടല്ല .!!
കരിമ്പുലി ഛായയുള്ള തൊള്ള തൊമാസ്സേട്ടന് ഈ പെൺപുലികളേയും,പ്രണയത്തേയും പേടിയായിരുന്നു....
അതുകൊണ്ടാണിഷ്ട്ടൻ സ്കൂട്ടായത് കേട്ടൊ
നുണയാണെങ്കിലും വായിക്കാന്‍ രസമുണ്ടായിരുന്നു. നല്ല ഭാവന! :)
ആളൊരു താരം തന്നെ ആരുന്നല്ലോ അപ്പൊ...
"തൊള്ള തോമസ്" എന്ന പോലെ തന്നെ "ഒഴാക്കന്‍ ' എന്ന പേരും വളരെ അപൂര്‍വമായതിനാല്‍ കത്ത് കിട്ടാന്‍ പ്രയാസം ഉണ്ടാകില്ല.
"കരിമ്പുലി എന്‍റെ നാട്ടിലേക്കു വന്നതാണോ അതോ......
തോമസേട്ടന്റെ അമ്മ കാട്ടീപ്പോയതാണോ.... അറിയില്ല..."
ഇത് പൂരിപ്പിക്കാനുള്ള റൈറ്റ് ചാണ്ടിക്ക് മാത്രമേ ഉള്ളൂ...
എന്റെ ഏറ്റവും പുതിയ പോസ്റ്റില്‍ ഇതേ പോലൊരു സന്ദര്‍ഭം വന്നപ്പോള്‍ (പാകിസ്താന്‍ ഭീകരന്‍) ഞാനും ആലോചിച്ചു ആ പഞ്ച് ഒഴിവാക്കിയാലോ എന്ന്...പിന്നെ വിചാരിച്ചു അത്ര ചങ്കൂറ്റമുള്ള ആരെങ്കിലും ഉണ്ടോന്നു നോക്കാമെന്ന്...
ഹി.ഹി..തോമസ് എന്ന് മാറ്റി ഒഴാക്കൻ എന്നാക്കണോ
ഹ ഹ "തൊള്ള തോമസേട്ടന്റെ " അടുത്ത കഥ പോരട്ടെ
അതുകൊണ്ട് തൊള്ള ജീവിതത്തില്‍ വാരാന്‍ പഠിച്ചില്ലേ!
പുലി പുലി....
എങ്ങനെ കളിച്ചാലും തൊള്ള വയറു നിറയ്ക്കും...
:)
മീന്‍ കോരിയതുകൊണ്ട് മീന്‍ തോമസ് ആയി ...
അഴുക്കെല്ലാം കോരി ബ്ലോഗിലിട്ട് ഒഴാക്കനും ആവാമല്ലോ ...?
കൊള്ളാലോ കഥ. പിന്നെ മീൻ കോരിയെങ്ങിലും ജീവിക്കും തൊള്ള തോമസേട്ടൻ, കണ്ടുപഠിക്ക് ഒഴാക്കാ... smile please
Hi Greetings and good wishes:)
Very interesting.
Have a nice day:)
Joseph
:)
എന്നാലും തോമസേ....
ഇങ്ങനെ മുങ്ങണമായിരുന്നോ?
ഹ..ഹ..ഹ...കൊള്ളാം കേട്ടോ...
കൊള്ളാം...
“തലമുടിയും തലയും തമ്മില്‍ തിരിച്ചറിയാന്‍ പ്രയാസം. കക്കൂസ് കഴുകുന്ന ബ്രെഷ് പോലും നാണിച്ചു തലകുനിച്ചു പ്രേമം തോനിക്കും വിധമുള്ള തലമുടി”
ഇതാണ് ഒത്തിരി ഇഷ്ടമായത്...ആശംസകള്‍..
“അറിഞ്ഞുകൊണ്ട് "പനാമര്‍ " കലക്കിയ നാരങ്ങ വെള്ളം കുടിക്കുന്നതിലും നന്ന് ദാഹിച്ചു മരിക്കുന്നതാണെന്ന്..”
“പണ്ടാരമുത്ത്”
:-)
ഹ്ഹഹാ..
മൊത്തം ചിരിപ്പിച്ചു..
സലാഹ് , എന്നെ ആക്കി ചിരിച്ചതാണോ?
റാംജി, തൊള്ള ഇപ്പൊ കടലില്‍ എന്നും മുങ്ങി തപ്പല്‍ ആണെന്നാ കേള്‍വി
ശ്രീ, ഒരിക്കല്‍ കൂടി ഈ വഴി വന്നതില്‍ നന്ദി!
കുമാരേട്ടാ, ഞാന്‍ ഒരു പാട് വായിച്ച ശേഷമാണു പോസ്റ്റ് ചെയ്തത് . ചിലത് കണ്ണില്‍ പിടിച്ചില്ല അതാ. ഈ സ്നേഹപൂര്‍വമുള്ള ശാസനയെ ഞാന്‍ കൈകൊണ്ടിരിക്കുന്നു
റ്റോംസ്, അതാണ് കേരളം! വെറും കത്തല്ല ഊമ കത്തുവരെ വരും
ഹംസിക്ക, അന്ന് ഞാന്‍ കുഞ്ഞു വാവയായിരുന്നു ഇല്ലേ ഇച്ചിരി ഞാന്‍ വാരിയേനെ
മുരളി സര്‍, ഇപ്പോളും പേടി മാറിയില്ല എന്നാണ് കേട്ട് കേള്‍വി
വായാടി, സത്യമായും നുണയല്ല , ഞാന്‍ തോള്ളയോടു പറഞ്ഞു കൊടുക്കും ഹാ
കണ്ണനുണ്ണി, ഉം എന്നെപോലെ ഒരു താരമായിരുന്നു
സുന്ദരി, :))
ഇസ്മായല്‍, ചിലപ്പോ പാര കത്തും കിട്ടും അതാ പ്രശ്നം
ചാണ്ടിച്ചാ, റൈറ്റ് ,, ഞാന്‍ റൈറ്റ്നെ കുറിച്ചാ പറഞ്ഞത്. നമ്മള്‍ രണ്ടാളും ഏതാണ്ട് ഒരേ വേവ് ലെങ്ങ്ത് ഉള്ള രണ്ട് കൂതറകള്‍ അല്ലെ അപ്പൊ പിന്നെ പഞ്ച് കറക്റ്റ് കണ്ടുപിടിച്ചല്ലേ മതിയാവു.
ബാംഗ്ലൂര്‍ വരുന്നു എന്ന് കേട്ടു ഒന്ന് വിളി അളിയാ ചുമ്മാ ഒന്ന് കൂടാം!
ഏറക്കാടന്‍, അത്രയ്ക്ക് വേണോ
പട്ടാളം, തീര്‍ച്ചയായും ഇനിയും, ഉണ്ട് ഒരുപാടു കഥകള്‍
തെച്ചിക്കൊടന്‍, വാരാനും കോരാനും ഒക്കെ പഠിച്ചു !
ജുനൈദ്, ഇയാള് തോള്ളയുടെ ആളായോ
റോസേ, :))
രവീണ, ഞാന്‍ ആഴുക്കാ എന്നാണോ പറഞ്ഞു വരുന്നത്
കാക്കര, പഠിച്ചു കൊണ്ടിരിക്കുവാ
ജോസഫ്, താങ്ക്സ് ഫോര്‍ കമ്മിംഗ് ഹിയര്‍!
dais , :))
ഗീത, മുങ്ങിയതിനാല്‍ ആള്‍ ഇപ്പോളും ഉണ്ട്
പരമു, ഇനിയും വരണം കേട്ടോ
ധനേഷ്, നന്ദി ഇനിയും വരൂ
മീന്‍ കോരുന്ന കൂട്ടത്തില്‍ വല്ല മീന്കാരിയും ഉണ്ടായിരുന്നോ..?? അതോ ഇനി അവിടുന്നും ഓടാന്‍ സ്കോപ് ഉണ്ടോ..?
സിബു, തൊള്ള അണ്ണന്‍ ഇപ്പൊ കുഞ്ഞുകുട്ടിപരാധീനതയും ആയി കോഴിക്കോട് ഉണ്ടെന്നാണ് കേള്‍വി
തൊള്ള മുങ്ങിയിട്ടും ചാണകക്കുഴിയിലുണ്ടായിരുന്നതാരാ...?
ഒഴാക്കാ.. നന്നായിരുന്നു.
പിന്നെ പറയാൻ വന്നത് കുമാരൻ പറഞ്ഞു.
ആ പ്രേമലേഖനം വായിച്ച് 'തൊള്ള' തോമസ് തൊള്ള തുറന്നില്ലല്ലോ. അത് കണ്ടു പഠിക്കൂ
തൊള്ള മുങ്ങിയിട്ടും ചാണകക്കുഴിയിലുണ്ടായിരുന്നതാരാ...?
അല്ല , ആ ചാണകക്കുഴി അത്ര പിശകായിരുന്നോ?
തൊള്ള ഓടിപ്പോകാന്‍ മാത്രം..!
കഥ തുടങ്ങുമ്പോഴേ ഒരു മുൻകൂർ ജാമ്യം എടുത്തത് ഞങ്ങളു സംശയിക്കാതിരിക്കാനല്ലെ....?
അന്നു കുഞ്ഞായിരുന്നു പോലും...?!!
അമ്പടാ ഗള്ളാ...!!
അന്നു ചാണകക്കുഴി വാരാൻ പോയത് ആരെന്ന് അപ്പഴേ പിടുത്തം കിട്ടി...!!
ഹ..ഹ..ഹ...കൊള്ളാം കേട്ടോ...
. .
!
( )
മൊത്തം ചിരിപ്പിച്ചു..
അലി, ചാണക കുഴിയില്‍ ആര് എന്നാ ഒരു പുതിയ കഥ ആവശ്യമായി വന്നിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്! അപ്പോള്‍ കുമാരേട്ടനോട് പറഞ്ഞ പോലെ!
സുകന്യ, ഇത്ര തൊള്ള തുറന്നിട്ട് തന്നെ ഈ നാട്ടില്‍ പിടിച്ചു നിക്കാന്‍ പാടാ!
നൌഷു, അതൊരു പുതിയ കഥ
സിദ്ധീക്ക്, അതാണ് ശരിക്കുള്ള ചാണക കുഴി!
വി കെ, ഞാന്‍ ഇട്ട പഞ്ച് കറക്റ്റ് കണ്ടുപിടിച്ചു അല്ലെ , ആള് പുലി ആണ് കേട്ടോ
ലക്ഷ്മി, നന്ദി
ജിഷാദ്, നന്ദി
'ഒഴാക്കനും ചില ഓക്കാനങ്ങളും' വായിച്ചു ..ഇനിപ്പോള്‍ കമന്റ് എന്ത് ച്ചെയും എന്ന് വിചാരിച്ചു ഇരിക്കുന്നു ?ഈ പേര് ത്തനെ വിചിത്രം ആയതു കൊണ്ട് അതിലെ യാത്രകളും അതുപോലെ ആവും എന്ന് വിചാരിച്ചതും തെറ്റിയില്ല .വായിക്കാനും ,പുതിയ വാക്കുകള്‍ പഠിക്കാനും . . ഇത് വഴി വരാം ...പിന്നെ കമന്റ് നും നന്ദി ...ആശംസകള്‍ ......
എന്ത് മണ്ടത്തരമാണു തൊള്ള കാണിച്ചത്, വരാൻ പറഞ്ഞത് രാത്രിയല്ലേ..തൊള്ളയാണെങ്കിലോ കരിമ്പുലിയും..,
വെളിച്ചം ദുഖ: മാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന കവിത തൊള്ള വായിച്ചിരുന്നെങ്കിൽ സംഗതി മറ്റൊന്നാകുമായിരുന്നേനേ..
ഒഴാക്കാന്‍....
ക്ഷമിക്കണം.... ഇവിടെത്താന്‍ ഇത്തിരി വൈകിപ്പോയി...
വയസും പ്രായവും ഏറി വരികയല്ലേ.... നടന്നു കാടും മലയും ഒക്കെ കയറി, ഈ ഒഴകന്റെ വീടിലെത്തിയപ്പോഴേക്കും ക്ഷീണിച്ചുട്ടോ....
വന്നപ്പോള്‍ നിങ്ങളവിടില്ല... പുറത്തു "പോസ്റ്റ്" തെണ്ടാന്‍ പോയതാണെന്ന് "പെമ്പ്രനോതി" പറഞ്ഞു. ദുഷ്ട്ട, ഒരു "പനാമാര്‍" ഒഴിച്ച നാരങ്ങ വെള്ളം പോലും തന്നില്ല.
കൂടെക്കിടക്കുന്നവനല്ലേ രാപ്പനി അറിയൂ എന്നപോലെ, വീട്ടിലെതിയപ്പോഴല്ലെ മനസിലായത്, ഇത്ര ഭംഗിയായ പോസ്റ്റുകള്‍, നാടുകാരുടെ അടുത്ത് നിന്നും തെണ്ടി വാങ്ങി വന്നിട്ട്, ഞങ്ങള്‍ക്ക് വിളംബുകയാനല്ലേ. ഹി ഹി ഹി..
ഏതായാലും "തൊള്ള" നന്നായി. കൂട് കെട്ടിയിട്ടുന്ടിവിടെ ഞാന്‍, ഇടയ്ക്കിടെ ചേക്കേറാന്‍ വരാം..
സിയാ, ഇതിലെ വന്നതില്‍ സന്തോഷം പിന്നെ എന്‍റെ ഈ പേര് അതെന്റെ തറവാട്ട് പേരാ കേട്ടോ.
അപ്പൊ പറഞ്ഞ പോലെ ഇടക്ക് വായോ പുതിയ ചില വാക്കുകള്‍ പഠിപ്പിക്കാനും പുതിയ ചിലവ പഠിക്കാനും
കമ്പ, എന്ത് തമസായാലും വാരെണ്ടത് ചാണകം അല്ലെ മാഷെ
സുള്‍ഫി, കണ്ടിട്ട് അത്ര പ്രായം തോനുന്നില്ല കേട്ടോ ഏറിയാല്‍ ഒരു 55 :)
വീട്ടില്‍ വന്നതില്‍ സന്തോഷം പിന്നെ തെണ്ടാന്‍ പോയി എന്നത് സത്യമാ അത് പോസ്റ്റ് അല്ല കുറച്ച് കാശ് ആണേ
പിന്നെ പെണ്‍ പിറന്നവള്‍ അവളെ ഞാനും അന്വേഷിക്കുന്നുണ്ട് കണ്ടുകിട്ടിയ കൊടുത്തേക്കാം ഒരെണ്ണം ( അടി ) പോരെ.
കൂടുകെട്ടിയത് നന്നായി ഇടയ്ക്കു കൂടുകരെയും കൊണ്ട് വന്നോളു ചേക്കേറാന്‍
തൊള്ള തോമാസ്സേട്ടന്‍ കൊള്ളാം
ജ്യോ ഈ പാവം ഒഴാക്കനും കൊള്ളാം എന്ന് പറ! വീണ്ടും വന്നതില്‍ നന്ദി!
:) വായിച്ചു ചിരിച്ചു. സ്വന്തം അനുഭവമാണോ പാവം തോമസ്സു ചേട്ടന്റെ തലയിൽ വച്ചത്?? ;) മീൻ കോരുന്ന ഭാഗം ഞാൻ ഉദ്ധേശിച്ചില്ലാ ട്ടോ :D
എല്ലാവർക്കുമ്മുള്ള സംശയം തന്നെ എനിക്കും അപ്പൊ ചാണകകുഴിക്കടുത്ത് മീറ്റാൻ പോയതാര് ?95 അല്ല്ലേ ഒഴാക്കോ???
ശാലിനി, സ്വന്തം അനുഭവം ഇതിലും കഷ്ട്ടം ആണ് അത് പിന്നീട് പറയാട്ടോ!
വിനൂസ്, 95 തന്നെയാ അതില്‍ സംശയം വേണ്ട. പിന്നെ അന്ന് ചാണക കുഴിയില്‍ ഉണ്ടായിരുന്നത് ആര്.. ആ ചോദ്യത്തിനു ഉത്തരം പിന്നീടു തരാട്ടോ
ഇത്തവണയും ചിരിച്ചു വീനല്ലോ.. ഹ.. ഹ..ഹാ.
snowfall, ചിരിച്ചല്ലോ അത് മതി സന്തോഷം! ഇനിയും വരുമല്ലോ അല്ലെ!
തൊള്ള തോമാസേട്ടന്‍ ഹ ഹ..
നല്ല പേര് കേട്ടോ..
സിനു, തോമസേട്ടനോട് പറഞ്ഞേക്കാം!
ഒരിക്കല്‍ക്കൂടി ഈ വഴി വരികയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ എന്‍റെ കൂടുകാര്‍ക്കും ഈ ഒഴാക്കന്‍റെ ഹൃദയം നിറഞ്ഞ നന്ദി!
ഒഴാക്കാന്‍!
തോമസുചെട്ടന്റെ നന്മ എല്ലാവരിലും ഉണ്ടാവട്ടെ