ഞാന്‍ കണ്ട (ബസ്) യാത്രക്കാര്‍
സ്വന്തം പറമ്പിലെ കപ്പക്ക് രുചിയില്ല എന്ന ചൊല്ല്പോലയാണല്ലോ നമ്മ മലയാളിസ്.കേരളത്തില്‍കൊന്നാലും നിക്കൂല, നേരെ വേറെ ഏതെങ്കിലും നാട്ടിലേക്ക് ഓടി, അവിടുള്ളവന്‍റെ "തന്തക്കുവിളി" കേട്ട്, ഏതെങ്കിലും കക്കൂസില്‍കിടന്നുറങ്ങി വല്ലകാലത്തും കിട്ടുന്ന വണ്ടിപിടിച്ച് നാട്ടില്‍ വന്ന് വന്നതിലും വേഗം സ്ഥലം വിടുന്നതിലാണ് നമ്മുടെ മിടുക്ക്! ഞാനും ഇതിനൊരു അപവാദം അല്ലാത്തതിനാലും ഒരുപാടു തവണ കിട്ടിയ വണ്ടി പിടിച്ചുവരേണ്ടി വന്നതിനാലും ബസ്‌യാത്രയില്‍നല്ലരീതിയിലുള്ള അനുഭവം ഉണ്ടെന്നു തന്നെ പറയാം.ഇങ്ങനെയുള്ള ബസ്‌യാത്രയില്‍ കാണാറുള്ള പലതരം സ്വഭാവക്കാരെ കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്.ഇതില്‍ ബസ് യാത്രക്കാര്‍ മാത്രമേ പെടു അതും ദീര്‍ഗദൂര യാത്രക്കാര്‍. ഇല്ലെങ്കില്‍ ഇനിയും ഒരുപാടു സ്വഭാവക്കാര്‍ കടന്നുവരും "പിച്ചക്കാര്‍ മുതല്‍ ജാക്കികാര്‍" വരെ അത് പിന്നീടു ആവാം!
- പാല്‍ കുട്ടന്‍സ്
അതായത് അച്ഛനും അമ്മയുടെയും അടുത്തുനിന്നും ആദ്യമായി മാറിനിക്കുന്നവര്‍, മുലകുടി ഒരുമാസം മുന്പ് നിര്‍ത്തിയവര്‍. ഇവന്മാര്‍ക്ക് എല്ലാ ആഴ്ചയും നാട്ടില്‍ പോകണം, കേരളത്തിന് വെളിയില്‍ വന്നത് പഠിക്കാന്‍ ആയാലും, പെടുക്കാന്‍ ആയാലും, പണിഎടുക്കാന്‍ ആയാലും. അതിനാല്‍ തന്നെ ഇവറ്റകള്‍ വല്ലപോഴും നാട്ടില്‍ പോകുന്ന എന്നെപോലുള്ളവര്‍ക്ക് വലിയ ശല്യം ആണ്. എല്ലാ ആഴ്ചയിലേയും എല്ലാ ടിക്കെറ്റും ഇവന്മാര്‍ ബ്ലോക്ക് ചെയ്തിടും ഒടുക്കം നമ്മള്‍ ഡ്രൈവറുടെ കാലിനിടയില്‍ ഇരുന്നു പോകണ്ടി വരും. ഇവരുടെ മറ്റൊരു പ്രത്യേകത എല്ലാവിധ സ്ഥാപകജങ്കമ വസ്തുക്കളും ആയാണ് യാത്രക്കയുള്ള വരവ്. അതായത് സ്വന്തമായൊരു പുതപ്പ് മിനിമം 2 തലയിണ, (ഒന്ന് നെഞ്ചത്ത് വെക്കാനും ഒന്ന് കാലിനിടയില്‍ തിരുകാനും ). ഒരു ബെഡ് ഷീറ്റ്, ഒരു ലാപ്ടോപ്, ഒരു ഐപോഡ് എന്തിനേറെ പറ്റുമെങ്കില്‍ ഒരു ടെലിവിഷന്‍ വരെ കൊണ്ട് വന്ന് കളയും. അങ്ങനെ ഒരുകുപ്പി കുപ്പിപാലുമായി ഇവന്മാര്‍ സമയം കഴിച്ചു കൂട്ടികൊള്ളും.
- പാമ്പന്‍സ്
പേരുപോലെത്തന്നെ കയറുമ്പോഴെ നല്ല തണ്ണി ആവും ഈ ടീം. കുടിച്ചതൊന്നും പോരാഞ്ഞിട്ട് ഇടയ്ക്കിടയ്ക്ക് കുടിച്ചുകൊണ്ടേ ഇരിക്കണം. ഇനി കുടി നിര്‍ത്തി ഉറങ്ങിയാലോ പിച്ചും പേയും പറയല്‍, ആകാശത്തേക്ക് തുപ്പല്‍, ജനാല വഴി പെടുക്കല്‍ തുടങ്ങിയ കലാപരുപടികള്‍ തുടങ്ങും. ഒടുക്കം മുന്‍പില്‍ ഇരിക്കുന്നവന്‍റെ പുറം വഴിയും പുറകില്‍ ഇരിക്കുന്നവരുടെ മുഖം വഴിയും വാളും പരിചയും ചാരി നാട്ടുകാരുടെ ഇടിയൊക്കെ കൊണ്ട്
കഷ്ട്ടപാടും, കടപ്പാടും, ഒടുക്കം അന്യന്‍റെ ഇടിപ്പാടും പേറി രാവിലെ വീട് പറ്റും.
- ഇണക്കുരുവികള്‍
ഒരു ആണ്‍ കുരുവിയും ഒരു പെണ്‍ കുരുവിയും . ഇവര്‍ക്കിടയില്‍ ജാതി, മതം, നിറം, പ്രായം ഇവയ്ക്കൊന്നും പ്രാധാന്യം ഇല്ല.ആകെ സ്നേഹത്തിനു മാത്രം വില. സ്വന്തം ശരീരത്തെകാള്‍ കൂടയുള്ളവന്‍റെ ശരീരത്തെ സ്നേഹിക്കുന്നവര്‍. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു ലൈറ്റ് അണച്ചാല്‍ ഇവരുടെ വര്‍ക്ക് തുടങ്ങുകയായി. ശരീരം പരസ്പരം കയ്മാറുകയും സഹായത്രക്കാരില്‍ ഒരിറ്റു കുശുമ്പും ഒരുപാടളവു "പ്രതുല്‍പാധന ചിന്തകളും" ഉണര്‍ത്തുന്ന ഇവര്‍ പലപ്പോഴും അന്തരീക്ഷം മറന്നു പെരുമാറാറും ഉണ്ട്. ഓടുന്ന വണ്ടി കുലുങ്ങണം അല്ലോ പക്ഷെ നിര്‍ത്തിയിട്ട വണ്ടി കുലുങ്ങിയാലോ? അതാണ് ഞാന്‍ പറഞ്ഞ "മറവി ഓഫ് അന്തരീക്ഷം". നമ്മള്‍ ഭാഗ്യവാന്‍മാരും ഓര്‍മശക്തി ഉള്ളവരും ആണെങ്കില്‍ പലപ്പോഴും പല ആണ്/പെണ്ണ് കാണല്‍ ചടങ്ങുകളില്‍ ഇവരെ വീണ്ടും കണ്ടുമുട്ടിയെന്നും വരാം.
- മൂന്നടി വീരന്മാര്‍
മൂന്നടി എന്ന് വെച്ചാല്‍ മൂന്ന് പെഗ്ഗ്. ഒരു യാത്രയാകുമ്പോള്‍ ഒരു ചെറിയ കുളിര്‍മ ഒക്കെ വേണമല്ലോ അതിനാല്‍ ഒരു മൂന്നെണ്ണം ( കൂടുകയും ഇല്ല കുറയുകയും ഇല്ല ) വിട്ടു വണ്ടിയുടെ ആട്ടത്തിനൊപ്പം ആടുന്ന പാവം കുടിയന്‍സ്.
ഇവര്‍ എല്ലാവരും തന്നെ നിരുപദ്രവകാരികള്‍ ആണ്. ഏതാണ്ട് ഡ്രൈവര്‍ ഉറങ്ങുവാന്‍ തുടങ്ങുമ്പോള്‍ ഉറങ്ങുകയും ഇറങ്ങേണ്ട സ്ഥലത്ത് കറക്റ്റ് ഇറങ്ങുകയും ചെയ്യുന്ന കൂട്ടര്‍. ആകെ ഒരു പ്രശ്നം ഇവന്മാരുടെ കൂര്‍ക്കം വലി മാത്രം ആണ്. അതിന്‍റെ ശക്തി പലപ്പോഴും തൊട്ടടുതിരിക്കുന്നവരെ അവരുടെ മൂക്കിനുള്ളിലേക്ക് വലിച്ചടിപ്പികാറുണ്ട്. ശല്യം മൂക്കുമ്പോള്‍ മുഖം നോക്കി ഉറക്കം ഉണരാത്ത രീതിയില്‍ ഒന്ന് വീക്കുകയോ അല്ലെങ്കില്‍ ഉറക്കത്തില്‍ എന്ന വ്യാജേന പള്ളയ്ക്ക് ഒരു തൊഴി കൊടുക്കുകയോ ചെയ്താല്‍ കൂര്‍ക്കം വലിക്കു ഒരു ശമനം ലഭിക്കും. ചിലപ്പോള്‍ അടിച്ച പെഗ്ഗിന്‍റെ എണ്ണം പോലതന്നെ മൂന്ന് തവണ തലകൊണ്ട് അടുത്തിരിക്കുന്നവന്‍റെ തോളില്‍ ഇടിക്കുന്ന ഒരു സ്വഭാവം കൂടി ഉണ്ടേ ഇവര്‍ക്ക്. കയ്യില്‍ ഒരു കോല്‍ കരുതിയാല്‍ ഇതിനു പരിഹാരം കാണാം
- മധു ആന്‍ഡ് വിധു ( 6 മാസത്തില്‍ കൂടാത്തത്)
കല്യാണത്തിന്‍റെ ആദ്യ നാളുകളില്‍ 24 മണിക്കൂറും മധുവിധു ആഘോഷിക്കുന്ന ഈ കൂട്ടര്‍ ബസ് യാത്രയിലും വെറുതെയിരിക്കാറില്ല. മറ്റുള്ള യാത്രക്കാരില്‍ ഒരുനുള്ളു രോമാഞ്ചം വാരിവിതറി അവരങ്ങനെ കുറുങ്ങി കുറുങ്ങി ഇരിക്കും. സ്വയം പര്യാപ്തം നേടിയ സ്വന്തമായി വണ്ടിയും ലൈസന്സും ഉള്ള ഈ കൂട്ടരെ അതിനാല്‍ തന്നെ ആരും ഉപദ്രവിക്കാറില്ല. പലപ്പോഴും ഇവര്‍ക്ക് കൊടുത്തിരിക്കുന്ന 2 സീറ്റുകളില്‍ മൂനാമത് ഒരാള്‍ക്കുകൂടി ഇരിക്കുവാനുള്ള സ്ഥലം ബാക്കി കണ്ടുവരാറുണ്ട്, അത്രയധികമാകാറുണ്ട് പലപ്പോഴും ഇവരുടെ "തേന്‍ കലര്‍ന്ന ചന്ദ്രയാന്‍ യാത്ര".
- ഭാര്യ ഒന്ന് മക്കള്‍ മൂന്ന്
രണ്ട് സീറ്റില്‍ ഒരു വലിയ ഫാമിലിയെ തന്നെ നമുക്ക് ഇവരില്‍ നിന്നും പരിചയപെടാം. ഇതില്‍ മിക്കവാറും ഒരുകുട്ടി, ഭാവിയിലെ നല്ല ഒരു ഭാഗവതര്‍ ആകാന്‍ ( ഐഡിയ സ്റ്റാര്‍ മോങ്ങര്‍ ) ചാന്സ് ഉള്ള ഒരെണ്ണം കൂടി ഉണ്ടെങ്കില്‍ സന്തോഷം!! ഭാര്യയും ഭര്‍ത്താവും ഒഴികെ മറ്റാരും ഉറങ്ങേണ്ടി വരില്ല. ഇവരില്‍ കണ്ടുവരുന്ന ഒരു പ്രവണത എത്ര സ്ഥലം കുറവാണെങ്കിലും കയ്യില്‍ ഉള്ളതിലെ വലിയ ബാഗ് തന്നെ ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും ഇടയില്‍ തിരുകി വെച്ചിട്ടുണ്ടാകും, അതുമൊരു "ഫാമിലി പ്ലാനിംഗ്" .
നാട്ടിലേക്കു കാലി ബാഗുമായി പോകുന്ന ഇവര്‍ തിരികെ വരുമ്പോള്‍ ചക്ക, മാങ്ങ, പ്ലാങ്ങ എന്നുവേണ്ട 2 കിലോ നെല്ലുകുത്തിയ അരിവരെ ആയെ മടങ്ങി വരൂ .
നാട്ടിലേക്കു കാലി ബാഗുമായി പോകുന്ന ഇവര്‍ തിരികെ വരുമ്പോള്‍ ചക്ക, മാങ്ങ, പ്ലാങ്ങ എന്നുവേണ്ട 2 കിലോ നെല്ലുകുത്തിയ അരിവരെ ആയെ മടങ്ങി വരൂ .
- തൂക്കനാം കുരുവി
ശരീരത്തിന്‍റെയും മനസിന്‍റെയും ഒരു പാതി നാട്ടില്‍ വിട്ടിട്ടു പുറത്തു ജോലി ചെയ്യുന്നവര്‍. സ്വന്തം ഭൂമി മരുഭൂമിയായി വിട്ടു ( ചിലര്‍ അയല്പക്കകാരെ ഏല്‍പ്പിച്ചു കൊടുക്കാറുണ്ട് )അന്യന്‍റെ ഭൂമിയില്‍ കൃഷി ഇറക്കുവാന്‍ വിധിക്കപെട്ടവര്‍.
ഞാന്‍ ആദ്യം പറഞ്ഞ പാല്‍ പയ്യന്‍സിനെ പോലെ തന്നെ മാസത്തില്‍ ഒന്നൊഴികെ ഉള്ള എല്ലാ ആഴ്ചകളിലും ഈ കൂട്ടര്‍ നാട് സന്ദര്‍ശിക്കുകയും കൃഷി നടത്തുകയും ചെയ്തു പോരുന്നു . "ചെങ്കൊടി"യില്‍ പൊതിഞ്ഞ ചില ആഴ്ചകള്‍ മാത്രമാണ് ഈ കൂട്ടര്‍ യാത്ര ഒഴിവാക്കാറുള്ളത്. യാത്ര വളരെ അത്യാവശ്യം ആയതിനാല്‍ തന്നെ പലപ്പോഴും ഇവര്‍ തൂക്കനാം കുരുവികളെ പോലെ തൂങ്ങി കിടന്നും, ചിലപ്പോ നിലത്തു കിടന്നുമൊക്കെ നാട്ടില്‍ പോകാറുണ്ട്. ഈ കൂട്ടരേ പലപ്പോഴും ബസിന്‍റെ ഫൂട്ട്ബോര്‍ഡിലും ഗിയറുകള്‍ക്ക് ഇടയിലും എല്ലാം കണ്ടുവരാറുണ്ട്.
- ഫോണി മോന്‍സ്/മോള്‍സ്
ഇവര്‍ ജനിച്ചതെ ചെവിയില്‍ ഇയര്‍ ഫോണും ആയിട്ടാണെന്ന് തോന്നും. ബസില്‍ കയറുമ്പോഴെ ഏതെങ്കിലും ഒരു മൂലയ്ക്ക് സ്ഥലം പിടിക്കുന്ന ഇവരുടെ ആകയുള്ള ഉപദ്രവം പലപ്പോഴും മറുതലക്കല്‍ സ്വീകരിക്കാതെ തിരിച്ചയക്കപെടുന്ന "ഉമ്മകള്‍" നമ്മള്‍ സഹയാത്രികര്‍ ഒരു ചെവികളില്‍ വാങ്ങി മറുചെവിയിലൂടെ കളയണം എന്ന് മാത്രം. ഇവര്‍ ഉറങ്ങുന്നത് ഇതുവരെ കാണുവാനുള്ള ഒരു ഭാഗ്യം എനിക്ക് കടാക്ഷിച്ചിട്ടില്ല.
- ഒഴാക്കന്‍സ്
ഇത് പാവം ഞാനും എന്നെ പോലെ ഉള്ളവരും ആണ് വല്ലപ്പോഴും നാട്ടില്‍ പോകുകയും മുകളില്‍ പറഞ്ഞ എല്ലാ സ്വഭാവക്കാരെ സഹിക്കുകയും അവരുമായി സഹകരിക്കുകയും ചെയ്യുന്ന പാവം എമ്പോക്കികള്‍.
ഓ ടോ: ഇതില്‍ എല്ലാവരും പെട്ടിട്ടുണ്ടോ എന്നറിയില്ല, ഞാന്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ വായനക്കാര്‍ക്കും കൂട്ടി ചേര്‍ക്കാം.
(((((( ട്ടെ ))))))
തേങ്ങയല്ല, ഞാന്‍ കയറിയ വണ്ടിയുടെ ടയര്‍ പൊട്ടിയതാണേ!
നല്ല ഒഴുക്കുള്ള വിവരണത്തിലൂടെ എല്ലാ ഒഴപ്പന്മാരെയും പരിചയപ്പെടുത്തിയിരിക്കുന്നു കേട്ടൊ... ഭായി
ഒഴാക്ക്ൻസ് അടക്കം ഈ ജാതി മൊതലുകളെല്ലേ ബസ്സില്..
എങ്ങിന്യാ ട്യയറ് പൊട്ടാതിരിക്ക്യാാ ?
ദീർഘദൂര ബസ്സ് യാത്രയിൽ ഇതൊക്കെ കണ്ടുപിടിക്കാൻ ഒഴാക്കൻ കുറെ ഉറക്കം കളഞ്ഞുകാണുമല്ലോ?
എന്തു നല്ല observation!! ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.. അടുത്ത വീട്ടിലെ മദാമ്മ വരെ വിവരം തിരക്കിയെത്തി!! :) :)
ഇത് ഒരു ഗവേഷണപ്രബന്ധമായി ഏതെങ്കിലും സര്‍വ്വകലാശാലയ്ക്ക് അയച്ചു കൊടുക്കാന്‍ നോക്ക് മാഷേ... ലവന്മാര് ഇപ്പോള്‍ ഡോക്ടറേറ്റ് കൊടുക്കുന്ന തിരക്കിലാ...
നല്ല നിരീക്ഷണം...ബഹുജനം പലവിധം എന്നല്ലേ... അത്രയേ ഉള്ളൂ...
"ചെങ്കൊടി"യില്‍ പൊതിഞ്ഞ ചില ആഴ്ചകള്‍ മാത്രമാണ് ഈ കൂട്ടര്‍ യാത്ര ഒഴിവാക്കാറുള്ളത്.
പഞ്ച് അളിയാ പഞ്ച് ... നമിച്ചിരിക്കുന്നു
വൃത്തികേടും നല്ല വൃത്തിയായി പറയാം എന്ന് തെളിയിച്ചിരിക്കുന്നു :)
തുടര്‍ന്നും എഴുതു !
ഒരു ബസ്സ് യാത്ര ചെയ്യാതെ എല്ലാ വിധ ഒഴാക്കന്മാരെയും കാണാന്‍ പറ്റി ഇവിടെ. !!
ഒഴാക്കാ ഇതിലെ ചില പ്രയോഗങ്ങള്‍ ശരിക്കും രസിച്ചു.!! ഇതാ ഇതു പോലുള്ളത്.
(സ്വന്തം ഭൂമി മരുഭൂമിയായി വിട്ടു ( ചിലര്‍ അയല്പക്കകാരെ ഏല്‍പ്പിച്ചു കൊടുക്കാറുണ്ട് )അന്യന്‍റെ ഭൂമിയില്‍ കൃഷി ഇറക്കുവാന്‍ വിധിക്കപെട്ടവര്‍.)
കലക്കി ഒഴാക്കാ..!!
ശരിക്കും യാത്രകളില്‍ എല്ലാവരും കണ്ടുമുട്ടുന്ന നിറയെ സന്ദര്‍ഭങ്ങള്‍ സംഭവങ്ങള്‍ എല്ലാം വളരെ നല്ല ഫലിത രൂപത്തില്‍ പൊട്ടിച്ചിരിപ്പിക്കുന്ന വിധത്തില്‍ പറഞ്ഞിരിക്കുന്നു. വെറും പൊട്ടിച്ചിരിക്കലല്ല പൊട്ടിപ്പൊട്ടി ചിരിപ്പിക്കലായിരുന്നു.
ഈ അവതരണത്തിലാണ് കാണലിനേക്കാള്‍ ഒറിജിനാലിറ്റി കൈവന്നത്.
അടിപൊളി ആയിട്ടുണ്ട്.. അവസാനം എഴുതിയില്ലായിരുന്നെങ്കിൽ അതെ ചോദ്യം ഞാൻ അങ്ങോട്ട് ചോദിച്ചേനെ.. .. :)
ഒന്നും വിട്ടു പോയിട്ടില്ല അളിയാ...ദീര്‍ഖദൂര യാത്രയായത് കൊണ്ട് ജാക്കി മാത്രം ഭദ്രമായി ഒരു സ്ഥലത്തിരിക്കും...(അളിയനാണോ ഇതിന്റെ ഉപയോഗം എന്ന് മാത്രമേ സംശയമുള്ളൂ)...തൂക്കനാം കുരുവിയാണ് അത്യുഗ്രന്‍...
അപ്പോ..യാത്രക്കിടയില്‍ ഇതാണ് പരിപാടി അല്ലെ..?
ഒബ്സെര്‍വേഷന്‍ കൊള്ളാം..!!
രണ്ടുമൂന്നുകൂട്ടരെ വിട്ടു. ഓസീ അഥവാ പി.സി, സി.ടി അല്ല പട്ടി,കോങ്കണ്ണന്മാര് അഥവാ ഒലിപ്പീരി
ഞങ്ങള്‍ studentസിനെ മറന്നോ ????
വളരെ നന്നായി വര്‍ണ്ണിച്ചു-ഓരോ കൂട്ടക്കാരെ കുറിച്ചും.
the best-പാല്‍ കുട്ടന്‍സ്സ്
നല്ല observations.നല്ല യാത്രികനും നല്ല കാഴ്ചക്കാരനും. പിന്നെ ഇത്തരം നിരീക്ഷണങ്ങള്‍ക്ക് കുരച്ചുകൂടി seriousnes കൊടുക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. infotainmentന്റെ കാലത്ത് എന്തു ഗൌരവം ഇല്ലെ മാഷെ. എല്ലാരും എല്ലാറ്റിനെയും വെറും തമാശയായി കാണുന്ന കാലത്ത് നമ്മളായിട്ടെന്തിനാ അല്ലെ. എങ്കിലും എന്ന ഒരു ചോദ്യം എന്നാലും ചോദിക്കാന്‍ തോന്നുന്നു,,
അണ്ണാ, ഇത് ഏതെങ്കിലും കൂട്ടത്തില്‍ കൂട്ടിക്കോ...2 തവണ എനിക്കുണ്ടായ അനുഭവമാ..!!
"നടുക്ക് കൈതാങ്ങില്ലാത്ത സീറ്റില്‍ അതിവിശാലമായി ഇരിക്കുന്ന അമ്മാവന്മാര്‍. രണ്ടു സീറ്റില് ഒരെണ്ണമെ അമ്മാവന്‍ ബുക്ക് ചെയ്തിട്ടുള്ളന്ന കാര്യം മനപ്പൂര്‍വം അങ്ങ് മറക്കും...പിന്നെ വല്ല വളവും വരുന്നത് നോക്കി ഇരിക്കണം നമ്മള്...എന്നിട്ട് ഞാന്‍ ഒന്നും അറിഞ്ഞില്ലേന്ന ഭാവത്തില്‍ ഒരൊറ്റ തള്ളല്‍"
എന്നത്തേം പോലെ സംഭവം കലക്കി..."പാല്‍ കുട്ടന്‍സ്" കിടു
ഒഴാക്കാ കലക്കി ദീർഘ ദൂര രാത്രി ബസ്സുകളിൽ കാണപ്പെടുന്ന ജൈവവൈവിദ്യങ്ങൾ ഏകദേശം മൊത്തമായി തന്നെ കവർ ചെയ്തിട്ടുണ്ട്.
പക്ഷെ ഈ യാത്രകളിലെ ഏറ്റവും വലിയ ഗുണമെന്ന് എനിക്ക്
തോന്നിയിട്ടുള്ളത് അടുത്തിരിക്കുന്നവനോട് ഒരു വാക്കു പോലും മീണ്ടാതെ തന്നെ നമുക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഇറങ്ങാം അല്ലാതെ ട്രയിൻ യാത്ര പോലെ കണ്ടവന്റെ സ്വകാര്യതയിലേക്കിടിച്ചു കയറി അവിടിരുന്നു നിരങ്ങി അവസാനം വീണ്ടും കാണാം എന്നൊരു നടക്കാത്ത കര്യവും തട്ടിവിട്ട് ഇറങ്ങണ്ട
ഹലോ വായനിരീക്ഷകാ :) , ഒറക്കം ഒന്നും ഇല്ലേ? ഇതെക്കെയാണോ യാത്രക്കിടെ പരിപാടി? എന്തായാലും രസിച്ചു.
നന്നായിട്ടുണ്ട്. ചിരിപ്പിച്ചു !
തികഞ്ഞ ഒരു വായുംനോക്കിയും മഹാ ഒഴാക്കാനും ആണെന്ന് ഒന്നൂടി സമ്മതിച്ചിരിക്കുന്നു.... ഇനി മേലാല്‍ നിങ്ങള്‍ വണ്ടിയില്‍ ഉണ്ടേല്‍ ഞാന്‍ മണ്ടേല്‍ കേറി കേടക്കും ഹല്ലാ പിന്നെ
വണ്ടിയില്‍ ഒഴാക്കനുണ്ടെങ്കില്‍ ഇനി എല്ലാവരും ഡീസാന്റാകും ! ബ്ലോഗേര്മാരെക്കൊണ്ട് സ്വൈരമായി യാത്രചെയ്യാനും പറ്റില്ലേ ?!
ചില കൂട്ടർ തരുന്ന രോമാഞ്ചവും
ചിന്തോദ്ധാരണവും കൂടിയായപ്പോൾ....ha..ha
ഒഴാക്കൻ ഒഴുക്കിൽ പെട്ടോ
നന്നായി രസിച്ചു വായിച്ചു
കൊള്ളാം വല്ലപ്പോഴുമൊക്കെ നാട്ടില്‍ പോകുമ്പോ ഇങ്ങനെ തന്നെ പോകണം ,വഴികണ്ട ഒരാളെയും വെറുതെ വിടരുത് .
ആശംസകൾ...
ഒരു ബസ്സില്‍ യാത്ര ചെയ്തപ്പോലെ ഒരു തോന്നല്‍
പോസ്റ്റ് ഇഷ്ട്ടപെട്ടു
പടച്ചോന്‍ കാത്തു. ഒഴാക്കാന്‍ ഫ്ളൈറ്റില്‍ കയറി നാട്ടിലേക്ക് വരാതിരുന്നത്! (വന്നെങ്കില്‍ ഇങ്ങനെയൊരു പോസ്റ്റ് കിട്ടുമോ?)
ഹ..ഹ...ഹ..ഹ
പള്ള നിറച്ച് ചോറും തിന്ന് ഇരിക്കുന്ന നേരമാ ഇതു വായിച്ചേ..ചിരിച്ച് ചിരിച്ച് അതെല്ലാം ദഹിച്ച് പോയോ എന്തോ..വയറു വേദനിച്ചിട്ട് വയ്യ..,
ചിരിച്ചിമിഴുകൾ ഒളിപ്പിച്ച ചില വാക്കുകൾ ഹ..ഹ...ഹ വീണ്ടും ചിരി വരുന്നു
ഗൊള്ളാം
നിരീക്ഷണം കൊള്ളാം. ഒരു പി എച്ച് ഡി ക്കു ശ്രമിക്കാവുന്നതേയുള്ളൂ, ഇപ്പോള്‍ അതിന്റെ കാലമാണല്ലോ! :)
അവസാനത്തേത് കലക്കി. നല്ല ഒബ്സര്‍വേഷന്‍സ് ആണു കേട്ടോ.
ഹ ഹ ഹാ..
നല്ല കാഴ്ചകള്‍..
ഇതില്‍ ഞാനേതില്‍ പെടും...
കൂയ്..
ഞാനിപ്പൊ ബസ്സിലല്ല യാത്ര...
പിന്നെ.......
ഭാവുകങ്ങള്‍...
ആ ....വണ്ടി പോട്ടെ ....റൈറ്റ് ......
നല്ല നീരിക്ഷണവും നല്ല നര്‍മ്മവും ....
ചന്ദ്രയാന്‍ യാത്രയിലെ ബാക്കി വരുന്ന സീറ്റില്‍ ഈ ടിന്റുമോന് സ്ഥലം ഉണ്ടാവുമോ ആവോ ? :)
ബസ്സുലകം
nalla samaasa
ഞാനും കയറി ഈ ബസ്സിൽ കുറെ ചിരിച്ചു.... ഇങ്ങനെ ചിരിപ്പിക്കണം ഇനിയും ചിരിക്കാത്തവരോട് ഈ ബസ്സിൽ കയറാൻ പറയുന്നൂ... ആശംസകൾ
നന്നായിട്ടുണ്ട് . ചിരിക്കാന്‍ തോന്നുമ്പോഴൊക്കെ ഇനി ഈ ബ്ലോഗില്‍ കയറാം അല്ലേ ?
വിവരണം അസ്സലായി!
അവസാനം ഞാനും ഒരു ‘ഒഴാക്കൻ’ആണെന്ന തിരിച്ചറിവും!
കിടു!
profile vaayichu thanne chirichupoyi..
postinte comment pinne visadamayi ezhuthaam
chiri enna sadhanam njan marannittilla ennu enne ariyichathinu nandi suhruthe..
:)
ഹീ..ഹീ..ഹീ...
ഗലക്കന്‍ കണ്ടു പിടുത്തം. കുറച്ചു മിനക്കെട്ടു കാണുമല്ലോ... സത്യം പറ ഇതില്‍ ഏതൊക്കെ വിഭാഗത്തില്‍ പെട്ടിട്ടുണ്ട്..?
ഒഴാക്കാ കലക്കിട്ടോ
ആദ്യം പറഞ്ഞ സാദനം കുടിക്കാനും പിടിക്കാനും ഒന്നും ഇല്ലാഞ്ഞിട്ടും ഞാനെന്തിനു ബാങ്ങലൂരീന്നും ആഴ്ചക്ക് നാട്ടില്‍ പൊയ്ക്കൊണ്ടിരുന്നു എന്നതാ ഇപ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യം..
എന്റെ വീട്ടില്‍ വന്നു മുദ്ര പതിപ്പിച്ചതിനാല്‍ ഈ അഡ്രസ് കിട്ടി വന്നതാ...
വെറുതെയായില്ല. ഒരു മാസത്തേക്കുള്ള വഹയുണ്ട്
ആ ബസില്‍ എനിക്ക് കൂടി സീറ്റ് ഉണ്ടാവ്വോ
ആകയുള്ള ഉപദ്രവം പലപ്പോഴും മറുതലക്കല്‍ സ്വീകരിക്കാതെ തിരിച്ചയക്കപെടുന്ന "ഉമ്മകള്‍" നമ്മള്‍ സഹയാത്രികര്‍ ഒരു ചെവികളില്‍ വാങ്ങി മറുചെവിയിലൂടെ കളയണം .....
ഇത് വെറുതെ കളയുന്നതില്‍ ഇവര്‍ക്ക് വലിയ സങ്കടം ഒന്നും ഉള്ളതായിട്ട് കണ്ടിട്ടില്ല...അണ്‍ലിമിറ്റെഡ് സപ്പ്ലൈ ഉള്ളത് കൊണ്ടായിരിക്കും ...!!!!!!!
അമ്മ മലയ്യാളം വഴിയാ ഇവിടെ എത്തിയത്, മാഷ് പുതിയ പോസ്റ്റ് ഇടുന്നത് ഞാന്‍ അറിയുന്നില്ലാ, ജാലകത്തില്‍ എന്താ ഈ ബ്ലോഗ് കാണാത്തത്.?? അവിടെ കൂടി വരൂ... എന്നാല്‍ കുറേ ആളുകള്‍ക്ക് താങ്കളുടെ പുതിയ പോസ്റ്റുകള്‍ അറിയാന്‍ കഴിയും, എനിക്കും.. :)
കൂതറ, കുറെ ഏറെ കാലത്തിനുശേഷം ഈ വഴി കണ്ടത്തില്‍ സന്തോഷം!
ജാലകം പരീക്ഷിച്ചു വിജയിച്ചിരിക്കുന്നു. നന്ദി!
കൊള്ളാം..രസകരമായ വിവരണം!!!
താങ്കളുടെ നിരീക്ഷണ ചാതുര്യം ശ്രദ്ധേയം തന്നെ !!!
ഹാഷിം പറഞ്ഞത് നേരാ..
ജാലകത്തിലൂടെയാണു ഞാനും അറിഞ്ഞത്.എന്തായാലും
ജാലകം തുറന്നു വെച്ചല്ലോ..ആശ്വാസം
വളരെ നന്നായി
ഹ ഹ ഹാ..
കൊള്ളാമല്ലോ മാഷേ. നല്ല നിരീക്ഷണം തന്നെ.
:)
ബിലാത്തി സാര്‍, ആദ്യം തന്നെ വന്ന് കൈ വെച്ചതിനു നന്ദി
കാക്കര, അല്ലെങ്കിലും ബസ് യാത്രയില്‍ എനിക്ക് ഉറക്കം കിട്ടാന്‍ വലിയ പാടാ.
വായാടി, മദാമ്മയെയും ചുമ്മാ ഒന്ന് ചിരിപ്പിച്ചു വിടാന്‍ മേലാരുന്നോ
ശിവ, പറഞ്ഞു കേട്ടപ്പോ എനിക്കും ഒരു ഐഡിയ അയച്ചാലോ എന്ന്.
നസീം, വൃത്തിയും കെടും പറയുന്നതിലല്ല അളിയാ ചെയ്യുന്നതിലാ
ഹംസിക്ക, ഓര്‍ക്കല്കൂടി വായിച്ചതില്‍ സന്തോഷം!
റാംജി, നന്ദി
സിര്‍ജാന്‍, അവസാനം എഴുതിയല്ലോ :)
ചാണ്ടിച്ചാ, ജാക്കി കാര്യമൊക്കെ ഇങ്ങനെ പബ്ലിക് ആയാണോ ചോദിക്കുന്നത്?
സിനു, ഇതും ഒരുപരുപാടി അത്രയേ ഒള്ളു
സലാഹ്, വിട്ടതല്ല മറന്നതാ .
അനോണി, അയ്യോ നിങ്ങള്‍ studentsine തൊടാന്‍ സത്യമായിട്ടും പേടിയായിട്ടാ
ജ്യോ, കൂട്ടുകാര്‍ അല്ല കൂട്ടര്‍!
സുരേഷ് ജി, അധികം സീരിയസ് ആയ വെറുതെ അവന്മാര്‍ നമ്മക്കട്ടു കൈ വെക്കും അറിഞ്ഞു കൊണ്ട് അടി വാങ്ങണോ അതാ.
സിബു, അളിയന്റെ അനുഭവവും കൊള്ളാമല്ലോ... സത്യത്തില്‍ ഞാന്‍ മറന്നു ഈ കൂട്ടരേ!
വിനൂസ് , പറഞ്ഞത് നൂറു ശതമാനം സത്യം ബസില്‍ നമ്മുടെ കാര്യം അത്രമാത്രം
വഷളന്‍ , എങ്ങനെ ഉറങ്ങാന ഈ കൂട്ടരല്ലേ ബസില്‍ മുഴുവന്‍
സുന്ദരി, നന്ദി !
ജിക്കു മോന്‍, മുകളില്‍ കയറി കിടന്നു എല്ലാം കാണാനുള്ള പരുപടിയാ അല്ലെ
തെച്ചികോടന്‍, പെരുമാറ്റിയാലോ?.. എപ്പടി
ലാലൂ, നന്ദി
ജീവി, ഇങ്ങനെ ഒക്കെ അല്ലെ നമുക്ക് ആസ്വദിക്കാന്‍ ആവു
വി കെ, നന്ദി
രമണിക, നന്ദി
റെഫി, ഫ്ളൈറ്റില്‍ കാണില്ലേ ഈ മാതിരി ചില ജെന്തുക്കള്‍ എങ്കിലും
കമ്പ, ഇനിയും വരൂ ഇനിയും ചിരിപ്പിക്കാം
എഴുത്തുകാരി ചേച്ചി, ശ്രമിക്കാനുള്ള പുറപ്പാടിലാ ഞാന്‍
കുമാരേട്ടാ, നന്ദി
മുഖ്‌താര്‍, യാത്ര ഒക്കെ നിര്‍ത്തിയോ അതോ സ്വന്തമായി ബസ് വാങ്ങിയോ?
Dais, ടിന്റു മോന്റെ കാര്യം നമുക്ക് പരിഗണിക്കാം
ആയിരത്തിയൊന്നാംരാവ്, ബസ്സുലകം ഈ ഉലകം
മൈ ഫ്രണ്ട്, സമസ്യകളുടെ സമാസ
ഉമ്മു, അപ്പൊ ഇടക്കിടക്ക് ഈ വഴി വാ ചുമ്മാ ചിരിക്കാം
രവീണ, തീര്‍ച്ചയായും
ജയന്‍ ഡോക്ടര്‍, ഒടുക്കം ഒഴാക്കന്റെ കൂടെ കൂടിയോ
shades , ഇടയ്ക്കിടെ ഈ വഴിയൊക്കെ വാ
ജിമ്മി, അയ്യോ സത്യം ഞാന്‍ വെറും ഒഴാക്കന്‍
അയ്യയ്യോ..ചിരിച്ചു കണ്ണ് പോയെ..
എന്ടുമ്മോ..
നന്നായിട്ടോ. ഇനീം വരാം,.
വഴിപോക്കന്‍, ചോദ്യം അവിടെ തന്നെ കിടക്കട്ടെ. പക്ഷെ ഇടക്കൊക്കെ ഈ വഴി വാ
ശാന്തേച്ചി, സീറ്റ് ചോദിക്കുക തന്നെ വേണം!
ഒറ്റയാന്‍, പക്ഷെ നമുക്ക് ആ സപ്ലൈ ഇല്ലാലോ അപ്പൊ സന്തോഷം സ്വീകരിക്കാം അല്ലെ
നൌഷാദ്, ആദ്യമായി ഈ വഴി വന്നതില്‍ നന്ദി!
റ്റോംസ്, നന്ദി
ശ്രീ, നേരെക്ഷണം കൂടി ഇല്ലേ പിന്നെ ജീവിക്കാന്‍ വലിയ പാടാ ശ്രീ!
സ്നോ ഫാള്‍, ഇടയ്ക്കിടയ്ക്ക് വരൂ! നന്ദി
ഒരിക്കല്‍ക്കൂടി ഈ വഴി വരികയും എന്നെ പ്രോത്സാഹിപ്പിക്കുകയും തുടര്‍ന്നും എഴുതാന്‍ പ്രേരിപ്പികുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും ഈ ഒഴാക്കന്‍റെ നന്ദി!
“മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..“
തല്ലുന്നില്ല. ഒരു ബെല്ല്!
ഠി ണീം..ഠി ണീം....... പോട്ടെ! ബസ്സു പോട്ടെ!
കരീം മാഷെ ആ മണി അടി കലക്കി !
ഉവ്വേ... ഇനി ഒഴാക്കാന്‍ പോകുന്ന വണ്ടിയില്‍ അറിയാതെ പോലും ഞാന്‍ കേറില്ലേ...
വല്ലപ്പോഴും സ്ലീപ്പര്‍ ബസില്‍ പോയിട്ടുണ്ടോ...
ഒരിക്കലെങ്കിലും പോകണം കേട്ടോ ;)
ഇത് പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രം കേറാനുള്ള ബസ്സാ. അതിനാല്‍ ഞാനോടി.....
(മുകള്‍ കമ്പിയില്‍ തൂങ്ങിക്കിടന്നു, വണ്ടി ബ്രെക്കിടുമ്പോള്‍ 'സിനിമാറ്റിക് ഡാന്‍സ്'നടത്തുന്ന വീരന്മാരെ പറ്റി ഒന്നും കണ്ടില്ല)
ബിജിത്, സ്ലീപ്പര്‍ ബസില്‍ പോയിട്ടുണ്ട് പക്ഷെ നന്നായി സ്ലീപ് ചെയ്യാന്‍ പറ്റിയില്ല!
ഇസ്മായാല്‍ ഇക്ക, അങ്ങനെ കുഞ്ഞു കുട്ടി ആയി ചമയണ്ട ഇങ്ങള്‍ക്കും കയറാം
പിന്നെ തൂങ്ങി അടുന്നവന്‍മാര്‍ സാധാരണ ലോക്കല്‍ ബസില്‍ മാത്രമേ കണ്ടിട്ടുള്ളു അതാ എഴുതാത്തെ,
ഒരിക്കല്‍ക്കൂടി വന്നതിനും വായിച്ചതിനും ഒരുപാടു നന്ദി!
nannayituundu,ee bus kurey oodum suhrithey.ithokkey kaanaan maathram kayarunna veroru koottam aalukalum undu.i read all posts,all r good,but u can write with out fun also