മനംപോലെ ആണേ മംഗല്യം....


ഒഴാക്കന്‍ ഒരു ഭൂലോക ഒഴപ്പന്‍ ആണെന്നും മഹാ അലമ്പന്‍ ആണെന്നും പലരും കാലങ്ങളോളമായി ഈ ബൂലോകത്ത് പ്രചരിപ്പിക്കുന്നു എന്ന "തുണി ഉടുക്കാത്ത സത്യം" എന്നെ പോലെ തന്നെ നിങ്ങള്‍ക്കും അറിയാവുന്ന ഒന്നാണല്ലോ. പക്ഷെ സത്യത്തില്‍ ഞാന്‍ ചെന്നായയുടെ തോല്‍ അണിഞ്ഞ മാടപ്രാവിന്‍റെ ഹൃദയമുള്ള ഒരു കുഞ്ഞു ആട്ടിന്‍ കുട്ടിയാണ്. കണ്ടോ.. അത് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. സത്യത്തെ അതികകാലം ഇരുട്ടില്‍ അടയ്ക്കാന്‍ കഴിയില്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കൊണ്ട് വയനാട് എന്ന സുന്ദരമായ ഗ്രാമത്തില്‍ നിന്നും ഒരു കൊച്ചു സുന്ദരി ഈ ഒഴാക്കനിലെ ആട്ടിന്‍ കുട്ടിയെ തിരിച്ചറിയുകയും അതിനെ കെണി വെച്ച് പിടിക്കുകയും ചെയ്തിരിക്കുന്നു.നല്ല മുളകും അരച്ച് തേച്ചു വറത്തു തിന്നനാണോ അതോ സ്നേഹത്തോടെ കൂടെ കൊണ്ട് നടക്കാനാണോ എന്നുമാത്രം ഇനിയും വെക്തമല്ല.


അതെ കൂട്ടുകാരെ, ഒടുക്കം ദൈവം ഞാന്‍ ഉറങ്ങുമ്പോള്‍ അടിച്ചുകൊണ്ട് പോയ എന്‍റെ വാരിയെല്ല് ഞാന്‍ കണ്ടെത്തിയിരിക്കുന്നു. ഇനി എത്രയും പെട്ടന്ന് തന്ത്രപരമായി അവളെ കൂടെ കൂട്ടി എന്‍റെ നഷ്ട്ടപെട്ടു പോയ വാരിയെല്ല് തിരിച്ചു ബോടിയില്‍ ഫിറ്റ്‌ ചെയ്തു നഷ്ട്ടപെട്ട ശരീര സൌന്ദര്യം തിരിച്ചെടുക്കാനുള്ള ഒരു തത്രപാടിലാണ് ഈയുള്ളവന്‍ . ഈ വരുന്ന മാര്‍ച്ച്‌ അഞ്ചാം തിയതിയാണ് ആ ലോക മഹാസംഭവം നടക്കാന്‍ പോകുന്നത്. എന്‍റെ സന്തോഷങ്ങളും സങ്കടങ്ങളും എപ്പോഴും ഞാന്‍ പങ്കു വെച്ചിരുന്നത് നിങ്ങളോടൊപ്പം ആയിരുന്നല്ലോ അതിനാല്‍ തന്നെ ഈ പോസ്റ്റ്‌ ഒരു ഒഫീഷ്യല്‍ കല്യാണം വിളി ആയി കണക്കാക്കി എന്‍റെ പ്രീയ കൂട്ടുകാര്‍ എന്നെ വന്നു അനുഗ്രഹിക്കണം എന്നും മുന്‍പോട്ടുള്ള ജീവിതത്തില്‍ എനിക്ക് പിടിച്ചു നില്‍ക്കുവാനുള്ള ശക്തി തരണമെന്നും ഇതിനാല്‍ അപേക്ഷിക്കുന്നു


സുന്ദരനും മാന്യനും അതിലുപരി മമാന്യനും ആയ എന്നെ മനസ്സില്‍ കൊണ്ട് നടന്നിരുന്ന എന്‍റെ പ്രീയ തരുണീ മണികളെ നിങ്ങള്ക്ക് വിട. ഇനി മുന്നോട്ടു നിങ്ങളുടെ ഒരു കുഞ്ഞു സഹോദരനായി എന്നെ കാണണം എന്നും അപേക്ഷിക്കുന്നു (ലവളുടെ ആങ്ങള അല്പം സ്ട്രോങ്ങ്‌ ആണ് വെറുതെ എന്തിനാ അങ്ങേരുടെ കൈക്ക്  പണി ഉണ്ടാക്കുന്നതെ അല്ലെ).എന്‍റെ ബെസ്റ്റ് പകുതിക്ക് വേണ്ടിയുള്ള തിരച്ചില്‍ പലപ്പോഴും ഞാന്‍ നര്‍മത്തിന്‍റെ മേന്പൊടി ചേര്‍ത്ത് ആണെങ്കിലും നിങ്ങളോട് പങ്കു വെച്ചിരുന്നു ഇനി ആ വിഷയം എന്നന്നേയ്ക്കുമായി ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു . അതിനാല്‍ തന്നെ തുടര്‍ന്ന് അങ്ങോട്ട്‌ 'എങ്ങനെ ഭാര്യയെ കയ്യില്‍ എടുക്കാം','പാചക രംഗം', 'കുടുംബ ജീവിതം എന്റമ്മോ ഒരു മഹാ സംഭവം', ' അമ്മായി അപ്പന്‍റെ പ്രീയ മരുമോന്‍' തുടങ്ങിയ വിഷയങ്ങളിലേക്ക് എന്‍റെ എഴുത്തിനെ വ്യാപിപ്പിക്കുവാനുള്ള തീരുമാനവും ഇതിനോടകം അറിയിച്ചുകൊള്ളുന്നു


അപ്പോള്‍ ഒരിക്കല്‍ കൂടി എല്ലാവരും എന്‍റെ വിവാഹ മംഗള കര്‍മങ്ങളില്‍ വന്നു പങ്കുചേരുകയും എന്നെയും എന്‍റെ കുടുംബത്തെയും അനുഗ്രഹിക്കണം എന്ന് അപേക്ഷിക്കുകയും അതിനോടൊപ്പം തന്നെ മുന്നോട്ടുള്ള കുടുംബ ജീവിതം കെട്ടുറപ്പ് ഉള്ളതാക്കുവാന്‍ പതിനായിരങ്ങളുടെ കെട്ടുകള്‍ സംഭാവനകള്‍ ആയി തന്നു എന്നെ ഒരു മുതലാളി ആക്കണം എന്നും ഉത്തരവാക്കിയിരിക്കുന്നു.

മൈ ഫോണ്‍ നമ്പര്‍ ഈസ്‌ 09987363720 . നിങ്ങള്‍ വിളിക്കുമ്പോള്‍ ഈ നമ്പര്‍ ബിസി ആണെങ്കില്‍ തെറ്റ് ധരിക്കണ്ട ഞാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചു ഭാവി ജീവിതത്തെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കുന്നതാണ് എന്ന് മാത്രം കരുതിയാല്‍ മതി.


എന്ന് നിങ്ങളുടെ സ്വന്തം
ഒഴാക്കന്‍  (മാര്‍ച്ച്‌ അഞ്ചുവരെ,അത് കഴിഞ്ഞു ഫാര്യയോട്‌ ചോദിക്കണം )

ഒപ്പ് . ( കുത്ത് )

98 Response to "മനംപോലെ ആണേ മംഗല്യം...."

  1. കഴിഞ്ഞ രണ്ടു മാസകാലയളവില്‍ ബ്ലോഗുകള്‍ വായിക്കുവാനും അഭിപ്രായങ്ങള്‍ പറയുവാനും കഴിഞ്ഞില്ല .. ജീവിതമെന്നുള്ള തോണിയിലെ യാത്രയില്‍ പെട്ട് കരയില്‍ നിന്നും ഒരല്പം ദൂരം യാത്ര ചെയ്യേണ്ടി വന്നു. എങ്കിലും ശക്തമായി തന്നെ തിരിച്ചു വരണമെന്നാണ് ആശ അതിനായി ഇപ്പൊ എന്റെ കൂടെ നിക്കാന്‍ എനിക്ക് ഒരു തുണയും കിട്ടിയിരിക്കുന്നു. പണ്ടത്തെപോലെ തന്നെ നിങ്ങള്‍ വീണ്ടും ഈ ഒഴാക്കന്റെ ജീവിതത്തെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കും എന്ന് കരുതുന്നു

    best wishes!!!

    ഒഴാക്കാ....
    അങ്ങിനെ സപ്രിടിക്കറ്റ് കിട്ടി ല്ലേ...?
    എന്റെ വക ഒഴാക്കായിരം വിവാഹ മംഗളാശംസകള്‍...

    വിവാഹമംഗളാശംസകൾ


    (മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നു.. ദുഷ്ടനാം ദൂർവിധി വീണ്ടും ഇതാ ദുഷ്ടനാം ദൂർവിധി വീണ്ടും) ബായ്ക്ക്ഗ്രൌണ്ട് മ്യൂസിക്കാ...

    പെണ്ണു കെട്ടിയാല്‍ കാലു കെട്ടി! അങ്ങിനെ ഒരാള്‍ കൂടി നമ്മുടെ ഗ്രൂപ്പിലേയ്ക്ക് വരുന്നു. ഇനി പ്രാരാബ്ദങ്ങളുടെ പോസ്റ്റിടുവാന്‍ എളുപ്പമായി. മുന്‍ കൂറായി ആശംസകള്‍ നേരുന്നു.

    വിവാഹമംഗളാശംസകൾ...

    കെട്ടാശംസകള്‍ :)

    കല്യാണം ഏപ്രില്‍ ഒന്നാം തീയതി വച്ചാല്‍ മതിയായിരുന്നു ..ഏതായാലും പെടാന്‍ തീരുമാനിച്ചു ..അത് ആഘോഷമായിട്ട് അങ്ങോട്ടാകാല്ലോ..:) ഒഴാക്കന്റെ കല്യാണത്തിനു നാട്ടുകാര്‍ക്ക് ഓക്കാനിക്കാന്‍ വല്ല സംഭവവും ഏര്‍പ്പാട് ചെയ്യുന്നുണ്ടോ ? ഉണ്ടേല്‍ പറയണം ടിക്കെറ്റ് ബുക്ക് ചെയ്യാനാ ..:)ആശംസകള്‍ പിടിച്ചോ ..മുന്‍കൂറായി ..

    വിവാഹാശംസകൾ നേരുന്നു.
    എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ.

    "അതിനാല്‍ തന്നെ തുടര്‍ന്ന് അങ്ങോട്ട്‌ 'എങ്ങനെ ഭാര്യയെ കയ്യില്‍ എടുക്കാം','പാചക രംഗം', 'കുടുംബ ജീവിതം എന്റമ്മോ ഒരു മഹാ സംഭവം', ' അമ്മായി അപ്പന്‍റെ പ്രീയ മരുമോന്‍' തുടങ്ങിയ വിഷയങ്ങളിലേക്ക് എന്‍റെ എഴുത്തിനെ വ്യാപിപ്പിക്കുവാനുള്ള തീരുമാനവും ഇതിനോടകം അറിയിച്ചുകൊള്ളുന്നു"

    ഇതും കൊള്ളാം.
    വാക്ക്‌ മാറില്ലെന്ന് വിശ്വസിക്കുന്നു!

    ആദ്യമായി വിവാഹ മംഗള ആശംസകള്‍ !

    പ്പൊ... നമ്മള്‍ വിവാഹിതരുടെ ക്ലബ്ബിലേക്ക് സ്വാഗതം
    ( മ്വാനേ..എന്താരുന്നു ലഡ്ഡു പൊട്ടാന്‍ വേണ്ടി ഉള്ള കാത്തിരുപ്പ്..ഇനിയല്ലേ കാണാന്‍ പോകുന്നെ..ഹി ഹി .! )

    അലി says:

    അങ്ങിനെ ഒഴാക്കനും പെണ്ണുകിട്ടി! ഓക്കാനങ്ങൾക്ക് ഒരു യഥാർത്ഥ അവകാശി.

    09987363720 ഈ നമ്പറില്‍ ഇപ്പോള്‍ ഒരു പെണ്‍മൊഴി കേള്‍ക്കുന്നതേതാ വകുപ്പ് ..മാര്‍ച്ച് അഞ്ചു കഴിഞ്ഞില്ലല്ലോ ..!(പാരയാകുന്നെങ്കില്‍ ആകട്ടെ). കെട്ടു കഴിയട്ടെ, എന്നിട്ടാകാം ബാക്കി ..ഓക്കേ.

    വിവാഹമംഗളാശംസകൾ.

    എല്ലാ ആശംസകളും നേരുന്നു, കയ്യിലിരുപ്പൊക്കെ മാറ്റിവെച്ച്, നല്ല മര്യാദക്കാരനായി ഒരു ഹെൻപെക്ക്ഡ് ഭർത്താവായി ആചന്ദ്രതാരം വിലസട്ടേ!

    :-) ആൾ ദ വെരി ബെസ്റ്റ്

    ആശംസകള്‍ ഒഴാക്ക ...

    ഒഴാക്കനും പിന്നെ പേരറിയാത്ത ആ പെണ്‍ കൊച്ചിനും വിവാഹമംഗളാശംസകൾ

    വിവാഹ മംഗളാശംസകള്‍, മാഷേ.

    Hashiq says:

    അങ്ങനെ അവിടെയും 'ഓക്കാനം'- ശേ..കല്യാണം നടക്കാന്‍ പോകുന്നു..ആശംസകള്‍.............

    :) Wish you all the best.

    ങ്ങേ...ഒഴാക്കാനും പെണ്ണോ ? ഹും എന്തായാലും കിടക്കട്ടെ ഒരു മംഗളാശംസകള്‍...
    ഇനി ഇതോടുകൂടി രണ്ടു ബ്ലോഗുകള്‍ പ്രതീക്ഷിക്കാം അല്ലെ ? ഒന്ന് പകുതിയുടെ അടുക്കള ബ്ലോഗും , ഒരു വര്‍ഷത്തിനു ശേഷം കുഞ്ഞു ഒഴാക്ക്കന്റെ കത്തിവരയും .

    വിവാഹമംഗളാശംസകൾ

    ആശംസകള്‍
    മംഗളാശംസകള്‍
    ആഹ്ളാദ ദാമ്പത്യ ഭാവുകങ്ങള്‍.....
    .....................
    .....................

    “ഒഴക്ക്” പോരാ പോരാ
    “ഒരു പറ” ആശംസകൾ
    “ഓക്കാനങ്ങൾക്ക്” ഇനി കുറവുണ്ടാവാൻ സാധ്യതയില്ല. അല്ലേ...

    ഒരു ബൂലോകസമ്മതന്‍ കൂടി ലൈനടിയില്‍ നിന്നും വിരമിക്കുന്നു...... (അങ്ങിനെ പറഞ്ഞില്ല അല്ലെ)....:):)
    എല്ലാ ആശംസകളും നേരുന്നു..........

    അപ്പോള്‍ നന്നാവാന്‍ തീരുമാനിച്ചു ല്ലേ....?
    നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു.

    ഓക്കാനങ്ങള്‍ വരാന്‍ പോകുന്നേയുള്ളൂ ....

    അപ്പോള്‍ നാട്ടുകാര് പിടിച്ചു പെണ്ണ് കെട്ടിച്ചു അല്ലെ.അതോ മനസമ്മതം മാത്രമേ കഴിഞ്ഞൊള്ളോ എങ്കില്‍ രക്ഷപെടാന്‍ ഇനിയും സമയം ഉണ്ട്.സൂക്ഷിച്ചു കുഴിയില്‍ ചാടുക.കാരണം ഒരിക്കല്‍ നരകത്തില്‍ ഇറങ്ങിയാല്‍ പിന്നെ തിരിച്ച് കയറാന്‍ ഒക്കുകയില്ല.
    എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

    sumayya says:

    വിവാഹ മംഗളാശംസകള്‍...

    Naushu says:

    ആശംസകള്‍......

    Unknown says:

    ഫോട്ടോ തിരിച്ചു കൊടുത്തിരിക്കുന്നത് ആളെ കുഴപ്പിക്കാനാണോ ഒഴാക്കാ..

    വിവാഹാശംസകള്‍.

    അഭി says:

    വിവാഹാശംസകള്‍

    അപ്പോള്‍ സൂസീന്റെ കാര്യമോ..? ഗ്ലോറി,ലിഡിയ,മിനി,രാധ....ഇവരെ ഒക്കെ തഴഞ്ഞെന്നോ..?എന്നാലും ഒഴാക്കന്‍സ്...????ചുമ്മാ സമാസിച്ചതാ...എല്ലാ വിധ ഭാവുകങ്ങളും,മംഗളാശംസകളും...ധൈര്യമായി കെട്ടിക്കോളൂ..ഞങ്ങള്‍ ആരാധക വൃന്ദങ്ങള്‍ എന്നും കൂടെയുണ്ടാവും...

    ഒഴുക്കാന് ആശംസകള്‍..
    പക്ഷെ കല്യാണം സാധാരാണ അപ്പനാണ് വിളിക്കേണ്ടത്.
    അപ്പ്പച്ചന്റെ വിളിക്കായി കാത്തിരിക്കുന്നു

    Unknown says:

    വിവാഹ മംഗളാശംസകള്‍...

    നന്നായി മാഷെ !
    ഇനിയാണ് കളി ..
    മംഗള ആശംസകള്‍ ...

    ഒഴാക്കാ... അപ്പോ നീയും....
    എല്ലാവിധ ആശംസകളും നേരുന്നു.

    ഒഹ്ഹ്... ആശ്വാസമായി. ഇനി ഏതായാലും എനിക്കൊന്നും പെണ്ണ് തരില്ലെന്ന് ഏതെങ്കിലും ബ്ലഡി ഫാദര്‍ ഇന്‍ ലോ പറഞ്ഞാല്‍ ...

    I am sure I will be excused if I borrow a few lines from 'GEETANJALI', in my zestful attempt to extend this earnest Greetings to OZHAKKEN, on behalf of all the fellow blogers:

    This is our moment of delight,
    Thus to wait and watch at the wayside
    When shadow chases light,
    And the rain comes in the wake of the summer.
    We sit here before our door, from dawn till dusk.
    We know the rain will clear, and all of a sudden
    The happy moment will arrive....
    With grace and rapture he grasps her hands,
    And she clasps him fondly
    Drawing each other closer and closer
    To become one,
    And, one only
    - In laughter,
    In tears,
    And In everything in life.

    Dear Clint Jacob,
    This is your life....
    Felicitations!

    ആകാശത്തോളം ആശംസകൾ ഒഴാക്കാന് മാത്രല്ലാട്ടോ രണ്ടുപേർക്കും..പ്രിയതമയുടെ പേര് പറഞ്ഞില്ല..പ്രവീണ എന്നാണോ?എന്തായാലും ഞങ്ങളുടെ ആശംസകൾ അറിയിക്കുക..

    wish u a very happy married life...........

    Unknown says:

    മംഗളാശംസകള്‍, തലേദിവസം "മൊട്ട" പൊട്ടിക്കുന്നുന്ടെന്കില്‍ നേരത്തെ പറയണേ

    വിവാഹമംഗളാശംസകൾ.

    അഹമ്മതി കൂടുമ്പോൾ ദൈവം തരുന്ന ശിക്ഷയാ..
    കണക്കായിപോയി...(ബയോളജി പിന്നെ വരും..)

    Unknown says:

    ആശംസകള്‍

    വിവാഹ മംഗളാശംസകള്‍.............

    മച്ചമ്പീ, സന്തോഷമായി. ഇനിയെങ്കിലും പെണ്ണുങ്ങളുടെ ഒഴാക്കപ്പേടീ മാറുമല്ലൊ.എല്ലാവിധ മംഗളങ്ങളും നേരുന്നു. അഞ്ചാം തീയതി കഴിഞ്ഞ്‌ ഒരു പുതിയ ഒഴാക്കനെ പ്രതീക്ഷിക്കുന്നു. കല്യാണവിശേഷങ്ങള്‍ ഒന്നു പോസ്റ്റണേ

    TPShukooR says:

    ദൈവമേ... അതും സംഭവിച്ചോ!... ഇനി എന്തെല്ലാം കാണണം.
    :)

    മംഗളാശംസകള്‍.

    എല്ലാ വിധ നന്മകളും നേരുന്നു.. മാഷെ....

    നവദമ്പതിമാരെ..ഭാവുകമരുളുന്നു.. :)

    "എന്‍റെ നഷ്ട്ടപെട്ടു പോയ വാരിയെല്ല് തിരിച്ചു ബോടിയില്‍ ഫിറ്റ്‌ ചെയ്തു നഷ്ട്ടപെട്ട ശരീര സൌന്ദര്യം തിരിച്ചെടുക്കാനുള്ള ...?????"

    Don't do...Don't do!!!

    ozhakante ellu muzhuvan aval oorum!!

    വിവാഹമംഗളാശംസകള്‍.
    ഒഴാക്കാന്‍ പറഞ്ഞത്‌ പോലെ എഴുത്തിന്റെ രീതി മാറ്റണ്ട ട്ടോ.

    ajith says:

    പ്രിയ ഒഴാക്കന്‍ അനിയനും അനിയത്തിക്കും ഒത്തിരിയൊത്തിരി ആശംസകള്‍.

    പതിനാറ് പെറ്റ് പെരുവാഴ്വ് വാഴ്ക!!!
    (തെറ്റിദ്ധരിക്കേണ്ട..തമിഴ് നാട്ടില്‍ വിവാഹാശംസ ഇങ്ങിനെയാ. ഐശ്വര്യമുള്ള ജീവിതത്തിനു പതിനാറ് കാര്യങ്ങള്‍ വേണം. അവയെല്ലാം ലഭിച്ച് സന്തോഷത്തോടെ ദീര്‍ഘകാലം ജീവിക്ക എന്നത്രെ അതിന്റെയര്‍ത്ഥം)

    ഫസ്റ്റ് നൈറ്റില്‍ പാല് കുടിച്ചതിനു ശേഷം "പാപ്പീ അപ്പച്ചാ" എന്ന ബ്ലോഗ്പോസ്റ്റ് ലവളെക്കൊണ്ട് മൂന്നു പ്രാവശ്യം വായിപ്പിക്കണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു....
    കല്യാണം കൂടാന്‍ പറ്റാത്തതില്‍ ഒരു പാട് ദുഖമുണ്ട്...ഒരു ആട്ടിന്‍കുട്ടി കൂടി ഈ ചെന്നായ്ക്കളുടെ ഇടയില്‍ നിന്നും രക്ഷപെടുന്നതില്‍ അതിയായ സന്തോഷവും....
    ഇനി ഞാന്‍ കാത്തിരിക്കുന്നത് അപ്പച്ചന്റെ പോസ്റ്റാണ്.....(കട്ടിലിന്റെ നട്ട് മുറുക്കാന്‍ പുള്ളി സ്പാനര്‍ മേടിച്ചെന്നാണറിവ്...അല്ലെങ്കീ "കിരി" "കിരി" ശബ്ദം കാരണം രാത്രി ഉറങ്ങാന്‍ പറ്റില്ലത്രേ....)

    സ്വയംവര ശുഭദിന മംഗളങ്ങള്‍..
    ആശംസകള്‍.

    Junaiths says:

    ആശംസകള്‍ മച്ചു..അപ്പോള്‍ എല്ലാം അനുഭവിക്കാന്‍ റെഡിയല്ലേ..

    siya says:

    ആദ്യമായി ഒഴാക്കന്‍സ് അനിയാ ,ഇത് ഒട്ടും വിചാരിക്കാത്ത ഒരു കാര്യം ആയി പോയി ..എന്തായാലും വായൂ തിരിച്ചു വരട്ടെ ,,ചേച്ചിമാരോട് ഒന്നും പറയാതെ കെട്ടാന്‍ തീരുമാനിച്ചല്ലോ ആ പരാതി ഉണ്ട് .ഇവിടെഉള്ള വെള്ളക്കാരികള്‍ ഒക്കെ ഒഴാക്കന്‍സ് നെ നോക്കിയിരിക്കുവായിരുന്നു ,സാരമില്ല ..അവര്‍ക്ക് ഭാഗ്യമില്ല .

    താലി കെട്ടാന്‍ നേരം എല്ലാ ബ്ലോഗര്‍ മാരെയും ഓര്‍ത്തു നല്ല കടും കെട്ട് കെട്ടണം ട്ടോ ,കൈ വിറച്ചോ എന്ന് ഫോട്ടോ യില്‍ നോക്കി കണ്ടു കണ്ടുപിടിക്കാം .

    രണ്ടുപേര്‍ക്കും എല്ലാ വിധ ആശംസകളും കൂടെ പ്രാര്‍ത്ഥനയും ,എല്ലാം ഭംഗിയായി നടക്കട്ടെ ........ഭാര്യയെ ഒരു ന്യൂ ബ്ലോഗര്‍ ആക്കാന്‍ മറക്കണ്ടാ..ഹഹ

    ജീവിതത്തിന്റെ പരമ സുഖങ്ങളിലേക്കുള്ള ഒഴാക്കന്റെ
    ഒഴുക്കാരംഭിക്കുവാൻ പോകുകയാണല്ലേ...
    ഒപ്പം ദു:ഖങ്ങളിലേക്കും....

    “എപ്പോഴും അവളുടെ ‘സാറ്റിസ്ഫാക്ക്ഷൻ’ തന്നെയായിരിക്കണം ..മകനേ നിന്റേയും ‘സാറ്റിസ്ഫാക്ക്ഷൻ’ കേട്ടൊ ഗെഡീ..!“

    മഗളം ഭവതു:

    ഹോ ബൂലോകത്തുള്ള പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെ അച്ഛന്‍മാര്‍ക്കെല്ലാം സമാധാനമായിക്കാണും :)

    എല്ലാ ആശംസകളും, രണ്ടു പേര്‍ക്കും..!

    താങ്കൾക്കും ഫാര്യക്കും വിവാഹമംഗളാശംസകൾ...:)

    Unknown says:

    നന്മകള്‍ നേരുന്നു.
    ഒരു പാട് ഓക്കാനങ്ങളും കൂട്ടത്തില്‍ നേരുന്നു.

    എല്ലാ ആശംസകളും എല്ലാ നന്മകളും നേരുന്നു. ആയിരം കാലം വാഴ്ക!

    jyo.mds says:

    നന്മകള്‍ നേരുന്നു.ഫൂലോ ഫലോ.

    ramanika says:

    എല്ലാ ആശംസകളും!

    വിവാഹ മംഗളാശംസകൾ തൻ വിടർന്ന പൂക്കളിതാ...

    അമ്പട കള്ളാ! കൊട് കൈ!!
    സൂത്രക്കാരൻ, അപ്പഴും പറ്റിച്ചു ട്ടൊ, കല്യാണം എവിടെയാ എന്നൊന്നും പറയാതെ രക്ഷപ്പെട്ടൊ? വിടില്ല ഞങ്ങൾ..
    അറ്റ്ലീസ്റ്റ് ആ വാരിയെല്ലിന്റെ പേരു്‌..

    ഒഴാക്കാ ...അപ്പൊ നിങ്ങള്‍ക്കും പെണ്ണ് കിട്ടി അല്ലെ ...സമാധാനമായി.അപ്പൊ മലപ്പുറത്തും ബ്ലോഗര്‍മാര്‍ക്ക് പെണ്ണ് കിട്ടുന്നുണ്ട്‌ അല്ലെ ........ഹിഹിഹി

    എല്ലാ വിവാഹ ആശംസകളും ..!

    ho samadhanamayi. angane angerude dinam aduthu.. :)
    van vivaha ashamasakal .!!!

    വിവാഹ മംഗള ആശംസകള്‍

    മംഗളാശംസകള്‍

    ഞാന്‍ ആദ്യമായി കമെന്റിടുന്നതാ. അതോണ്ട് നല്ലതേ പറയുന്നുള്ളു. ഏറെക്കാലം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ!

    ഡിയര്‍ ഒഴാക്കന്‍...മംഗളാശംസകള്‍ ..വിവാഹ ശേഷം താങ്കള്‍ എഴുതിയ പോലത്തെ വിഷയങ്ങളുമായി ബ്ലോഗുകള്‍ എഴുതും എന്ന് കരുതട്ടെ :-)

    Sukanya says:

    വൈകിയില്ല സമാധാനം. നന്മകള്‍ ഉണ്ടാവട്ടെ.
    തുടര്‍ന്നങ്ങോട്ട് എഴുതാനുള്ള വിഷയങ്ങള്‍ കലക്കി.
    പാചകരംഗം, ഭാര്യയാണോ എഴുതുക, അതോ ഭര്‍ത്താവോ?

    ഞാനാദ്യം വന്നപ്പോളീ പെങകൊച്ചിന്‍റ പടം കണ്ടില്ലാരുന്നു.

    ഒഴാക്കാ, അഭിനന്ദനങ്ങള്‍. വാരിയെല്ലിനു ബ്ലോഗ്‌ കാണിച്ചു കൊടുക്കേണ്ട. അവള്‍ നട്ടെല്ല് ഊരും :)
    എന്തായാലും എല്ലാ മംഗളങ്ങളും നേരുന്നു.

    ആശംസകള്‍

    റോസാപ്പൂക്കള്‍ പറഞ്ഞത് പോലെ അപ്പച്ചന്റെ കൂടി
    ക്ഷണം കിട്ടിയിട്ട് കാണാന്‍ ഇരിക്കുക ആയിരുന്നു ..
    ഇപ്പൊ എല്ലാം ശുഭം ..

    മുഹമ്മദ്‌ ഇക്ക പറഞ്ഞതിന്റെ കൂടെ ഒന്ന് കൂടി
    ഉണ്ട് ..പെണ്ണ് കെട്ടിയാല്‍ പിന്നെ കാലു കെട്ടി ..
    പിള്ളേര് അയാള്‍ പിന്നെ കയ്യും കെട്ടി ...ഇത് രണ്ടും
    കെട്ടിയിട്ടു പിന്നെ വായ തുറന്നിട്ടും വല്ല കാര്യവും ഉണ്ടോ??!!!
    (ഞാന്‍ ഇപ്പൊ മൊത്തം എല്ലാം കൂചി കെട്ടി ഒരു മാതിരി
    8 പോലെ ആണ് ..ha..ha..)..
    ആശംസകള്‍ ..അനുഭവിച്ചോ ....അല്ല ആസ്വദിച്ചോ ആശ്വസിച്ചോ..

    hridayam niranja vivaha mangala aashamsakal......

    Oh! This is the Beauty signed your Cepriticket!
    Praveena, Deerkhasumangalee Bhava!!!
    Asamsakal, Ozhakkan. Mangalasamsakal.

    അങ്ങനെ ഒഴാക്കാനും സ്വന്തമെന്നു പറയാന്‍ ഒരു മാടപ്രാവിനെ കിട്ടിയല്ലോ..ഇനി മുട്ടനാട് അവാതിരുന്നാല്‍ മതി...എല്ലാ ആശംസകളും...കല്യാണ ചോറ് ജിദ്ദയിലേക്ക് വിടുക...!

    santhoo says:

    Ozhakkane inna pidicho entem vaka....oru thallu
    nuru kollangal variyellinodothu kazhiyumarakatteee...
    enthe vaka ellavidha assamsakalum....

    njan blogingil oru puthiya alaneee.....

    Anonymous says:

    ആശംസകൾ.... ഈ ഒഴാക്കന്റെ ജീവിതം നല്ല ഒഴുക്കോടെ ശാന്തമായി മുന്നോട്ട് ഒഴുകിടട്ടെ..

    HAINA says:

    വിവാഹ മംഗളാശംസകള്‍...

    Unknown says:

    എല്ലാ മംഗളങ്ങളും നേരുന്നു.

    DON'T FORGET TO BUY HELMET

    all the best.
    kannooraan from Kannure.

    മംഗളം നേരുന്നു ഞാന്‍ ഒഴാക്കനേ,
    മംഗളം നേരുന്നു ഞാന്‍. :) :)

    സോറി,വൈകിപ്പോയി..
    "ഇരു മെയ്യാണെന്നാലും മനമൊന്നായ് ..
    മരണം വരെയും നിങ്ങള്‍ പിരിയാതെ.."

    അങ്ങിനെ ഒടുവില്‍ അതും സംഭവിച്ചു.
    പെണ്ണ് കെട്ടുന്ന തിരക്കില്‍ പോസ്റ്റില്‍ കടന്ന് കൂടിയ അക്ഷരപിശാചുകളെ കണ്ടില്ലെന്ന് നടിച്ചതാണോ?
    ഏതായാലും, ഒരുപാട് കാലം, ഭാര്യായോടും, മക്കളോടും, അവരുടെ മക്കളോടും, അവരുടെ മക്കളോടും. അവരുടെ മക്കളോടും ഒപ്പം സന്തോഷത്തോടെ ജീവിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

    ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ കാല്‍, അല്ല, കൈ വെക്കുന്നത്... എഴുത്ത് കൊള്ളാം.. കൂടെ വിവാഹത്തിന് ആശംസകളും..

    കല്യാണം കഴിക്കാന്‍ പോയ ആളിന്റെ വിവരം ഒന്നും ഇല്ലല്ലോ.......
    അതോ കെട്ടിയ പെണ്ണ് ബ്ലോഗ്‌ വിരോധി വല്ലോം ആണോ

    എല്ലാ മംഗളങ്ങളും നേരുന്നു ഒഴാക്കാ!

    www.chemmaran.blogspot.com

    wish u a happy married life!!!!!!!!!!

    എത്താന്‍ വൈകി.
    എന്നാലും സാരല്യ.ഒത്തിരിയൊത്തിരി ആശംസകള്‍

    ajith says:

    ഒഴാക്കാ, ഹണിമൂണ്‍ ഈസ് ഓവര്‍, പെട്ടെന്ന് വായോ ഒരു ചിരിക്കുംതളിക പോസ്റ്റുമായി.

    Adipoli blog, I am unable to process in malayalam as my system is jammed now.
    Shall come back later with wonderful comments.
    Regards
    Jp Vettiyattil
    Jp-smriti.blogspot.in

    Adipoli blog, I am unable to process in malayalam as my system is jammed now.
    Shall come back later with wonderful comments.
    Regards
    Jp Vettiyattil
    Jp-smriti.blogspot.in

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..