പ്രായം പ്ലസ്‌ വികാരം = പ്രായപൂര്‍ത്തി

പത്താം ക്ലാസ് വരെ കൂടെ പഠിച്ചിരുന്നത് ആണാണോ പെണ്ണാണോ എന്നുപോലും നോക്കിയിരുന്നില്ല, അല്ലെങ്കില്‍ ആ വെത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ഒന്നുകൂടി വളര്‍ന്നപ്പോള്‍ ആണ് പ്രേമം എന്ന വാക്കും പെണ്‍ എന്ന പക്ഷിയുടെ കളകൂജനവും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ശരിയാ.. പെണ്‍കുട്ടികളെ കാണുമ്പോള്‍ മനസിനും ശരീരത്തിനും എന്തൊക്കയോ ഒരു വയ്ക്ലഭ്യം. ആദ്യം ഒരു രോഗമാണെന്ന് കരുതി വീട്ടില്‍ കരുതിവെച്ചിരുന്ന സകല ആയുര്‍വേദ മരുന്നുകളും കഷായങ്ങളും എടുത്തു കഴിച്ചു നോക്കി, മരുന്ന് കാലിയായതല്ലാതെ രോഗത്തിന് യാതൊരു ശമനവും കാണുന്നില്ല. ദൈവമേ ഞാന്‍ ഒരു മാറാരോഗി ആയി മാറിയോ എന്നുള്ള ആ സംശയത്തില്‍ നിന്നും രക്ഷപെടുത്തിയത് അന്ന് കൂടെ പഠിച്ചതും എന്നെ പഠിപ്പിക്കാന്‍ പ്രായം ഉള്ളതുമായ ലത്തീഫ് ആയിരുന്നു.


" എടാ പഹയാ ഇത് രോഗമല്ല പ്രായപൂര്‍ത്തി ആകുന്നതിന്‍റെ ലക്ഷണം ആണ്"


എന്ത്? എനിക്ക് പ്രായ പൂര്‍ത്തി ആയെന്നോ?. വിശ്വസിക്കാന്‍ കഴിയുന്നില്ല. കയ്യില്‍ പിച്ചി നോക്കി. ഇല്ല , ജീവനുണ്ട്! കേട്ട പാടെ കേള്‍ക്കാത്ത പാതി വീട്ടിലേക്ക് ഓടി


അപ്പാ.. അമ്മെ.. അറിഞ്ഞോ എനിക്ക് പ്രായ പൂര്‍ത്തി ആയി!


"ഫാ, ആരാടാ കുരുത്തം കെട്ടവനെ പറഞ്ഞെ നിനക്ക് പ്രായ പൂര്‍ത്തി ആയി എന്ന്?

ഇവിടെ എനിക്ക് തന്നെ പ്രായ പൂര്‍ത്തി ശരിക്കായില്ല അപ്പോഴല്ലേ നിനക്ക്"

ഇല്ല.. വീട്ടുകാര്‍ വിശ്വസിക്കുന്നില്ല. എങ്കിലും പ്രായപൂര്‍ത്തി ആയി എന്ന് തെളിയിപ്പിക്കാന്‍ എനിക്ക് സപ്പ്രിടിക്കെറ്റ് ഒന്നും ഇല്ലല്ലോ ആകെ ഉള്ളത് ഈ ഞരമ്പ്‌ രോഗം മാത്രം. വീണ്ടും ലത്തീഫ് ഗുരുവിനെ കണ്ടപ്പോഴാണ് അറിഞ്ഞത് പൂര്‍ത്തി ആയിട്ടില്ല എന്നും പക്ഷെ അധികം വൈകാതെ പൂര്‍ത്തിയാകും എന്നും. ഏതായാലും പൂര്‍ത്തിയാകുമ്പോള്‍ ഒന്നറിയിക്കണേ എന്ന് പറഞ്ഞു ലത്തീഫിന്‍റെ അനുഗ്രഹവും വാങ്ങി വീണ്ടും ക്ലാസ്സുകളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.


പക്ഷെ പണ്ടത്തെ പോലെ ആ ശ്രദ്ധ അങ്ങോട്ട്‌ പതിയുന്നില്ല. പണ്ടു നാലില്‍ പഠിക്കുമ്പോള്‍ മൂക്കള ഒലിപ്പിച്ചു നടന്ന കവിതയുടെ മൂക്കിനു ഇപ്പൊ എന്തൊരു സൌന്ദര്യം. പണ്ടു പേനുകളുടെ കൂടായിരുന്ന സുമയുടെ മുടിക്ക് എന്തൊരു അഴക്. പണ്ടു മാങ്ങാച്ചുന പറ്റി തുട പോള്ളിയപ്പോ ഓടി വന്ന് കാണിച്ച രേഷ്മയെ പൊള്ളിയത്‌ ഒന്ന് നോക്കുക പോലും ചെയ്യാതെ ഓടിച്ചതില്‍ ഉള്ള കുറ്റ ബോധം. ഓ... ഈ പ്രായപൂര്‍ത്തി ആകണ്ടായിരുന്നു എന്ന് തോന്നി പോയ നിമിഷങ്ങള്‍. അങ്ങനെ മനസ് പ്രായപൂര്‍ത്തിയാകാന്‍ മടിച്ചും ശരീരം മറുപടി കാത്തു നിക്കാതെ പ്രായപൂര്‍ത്തിയിലേക്ക് കുതിച്ചും പോയ്കൊണ്ടേ ഇരുന്നു.


ഡിഗ്രി എത്തിയതോടെ പ്രായപൂര്‍ത്തി ആയത് നന്നായി എന്നും വേണമെങ്കില്‍ ഒന്നുകൂടി പ്രായപൂര്‍ത്തി ആയാലും കുഴപ്പമില്ല എന്നും തോന്നി തുടങ്ങി. അങ്ങനെ രണ്ട് വട്ടം പൂര്‍ത്തി ആയതുകൊണ്ടോ എന്തോ അറിയില്ല ക്ലാസ്സില്‍ തൊട്ട് മുന്നില്‍ ഇരുന്ന രാജിയോടു മാത്രം എന്തോ ഒരു ലത്‌. അങ്ങനെ ആ ലത് കായ്ച്ചു.. വീണ്ടും കായ്ച്ചു പക്ഷെ ശരിക്കങ്ങു പൂത്തില്ല. മരം, പൂക്കാനും വെള്ളം ഒഴിക്കാന്‍ ഞാനും റെഡി ആയിരുന്നെങ്കിലും മരം നിക്കുന്ന പറമ്പിന്‍റെ ഉടമ അമ്പിനും വില്ലിനും അടുക്കുന്നില്ല. അതിനിടയില്‍ ഡിഗ്രി കഴിഞ്ഞു ഞാന്‍ വീണ്ടും ഒരു പീജി കൂടെ ഒപ്പിച്ചു. "നോ രക്ഷ". മരം വെട്ടാന്‍ മാത്രം മുതലാളി സമ്മതിക്കുന്നില്ല. അങ്ങനെ പൂക്കാതെ വെറും കായ്കള്‍ മാത്രംമായി അവളും, ഇപ്പൊ പൂ "പറിക്കാം" എന്ന് കരുതി ഈ ഞാനും നാളുകള്‍ തള്ളി നീക്കി.


കാലങ്ങള്‍ പിന്നീടും ഒരുപാട് കൊഴിഞ്ഞു, അവളുടെ ഇലകളും. വര്‍ഷങ്ങള്‍ പ്രേമിച്ചു പ്രേമിച്ചു എന്നിലെ പ്രേമം പ്രീമിയം അടച്ചുള്ള ഒരു പ്രേമത്തിനായി കൊതിക്കാന്‍ തുടങ്ങി. എന്‍റെ മരം കാലം തെറ്റി ഇലകള്‍ പൊഴിച്ചും കാറ്റ് വരുമ്പോള്‍ ചില്ലകള്‍ അനക്കാതെ നിന്നും അതിന്‍റെ ഉടമകളെ ആവശ്യം ഉന്നയിച്ചു കൊണ്ടേ ഇരുന്നു. ആദ്യം 'പിച്ചകാരന് കൊടുത്താലും നിനക്ക് തരില്ല' എന്നുള്ള അവളുടെ അപ്പന്‍റെ ഡയലോഗിനു ചെറുതായി മാറ്റം വന്ന് തുടങ്ങി. ഒടുക്കം 'ഏത് എംബിയെ കാരന് കൊടുത്താലും നിനക്ക് തരില്ലെടാ' എന്നുള്ള പുതു മൊഴിയില്‍ എനിക്ക് പ്രതീക്ഷ മുളച്ചു. വീണ്ടും നിരന്തരമായ ശല്യവും മരത്തിനു പുഴുക്കേട്‌ പിടിക്കുമോ എന്നുള്ള പേടിയും കാരണം അവളുടെ അപ്പന്‍ ആ കല്യാണത്തിന് സമ്മതിച്ചു. പക്ഷെ ഒരു ഉറപ്പ് മാത്രം അപ്പന്‍ പറയുന്ന ഡേറ്റില്‍ തന്നെ കല്യാണം നടത്തണം. ഒന്നല്ല, എല്ലാ കൊല്ലവും ആ ദിവസം കല്യാണം കഴിച്ചുകൊണ്ടേ ഇരുന്നോളാം എന്നുള്ള വാക്കില്‍ മുതലാളി മരം മുറിക്കാനുള്ള ലൈസന്‍സ് തന്നു.


"വരുന്ന ഫെബ്രുവരി മുപ്പതാം തിയതി നീ വന്ന് മരം മുറിച്ചുകൊണ്ട് പൊയ്ക്കോ കാശൊന്നും തരണ്ട "


കേട്ട പാതി കേള്‍ക്കാത്ത പാതി മുദ്ര പേപ്പറില്‍ സൈന്‍ ചെയ്തു. അതിനു ശേഷം എന്‍റെ മരത്തിലേക്ക് നോക്കിയപ്പോള്‍ മാത്രമാണ് ദൈവമേ ഇനി എന്നാണാവോ ഒരു കൊല്ലത്തിനു മുന്നൂറ്റി അറുപത്തി ഏഴു ദിവസം ഉണ്ടാകുക എന്നുള്ള തത്വ ചിന്ത എന്‍റെ മനസിലേക്ക് കടന്നു വന്നത്. അങ്ങനെ വീണ്ടും ഞാന്‍ ആ ദിനത്തിനായി കാത്തിരിപ്പ് തുടങ്ങി!


പിന്‍ കുറിപ്പ്:

എന്‍റെ "കൂടെ പിറക്കാതെ" പോയ ആത്മാര്‍ത്ഥ കൂട്ടുകാരനും സഹമുറിയനും ആയ ഷിജോയുടെ അതി കഠിനമായ പത്തു കൊല്ലത്തെ പ്രണയത്തിനു പച്ചക്കൊടി കിട്ടിയത് ഈ അടുത്ത ദിവസത്തിലാണ്. അവനെ പരിചയപ്പെട്ട അന്ന് മുതല്‍ എല്ലാ കൊല്ലവും പത്തു ദിവസം അവന്‍റെ കല്യാണത്തിനായി മാറ്റി വെച്ച് പോന്ന ഞാന്‍ ഈ അടുത്താണ് അറിഞ്ഞത് ആ സുദിനം ഉടന്‍ വരാന്‍ പോകുന്നു എന്ന്. പക്ഷെ അപ്പോഴും അവന്‍റെ കല്യാണം ഉറപ്പിച്ചത് ഫെബ്രുവരി മുപ്പതിനാണോ എന്നൊരു സംശയം. ചിലപ്പോ എന്‍റെ ചെവിയുടെ കുഴപ്പം ആയിരിക്കും. ഒന്ന് കൂടി വിളിച്ച് നോക്കട്ടെ...

103 Response to "പ്രായം പ്ലസ്‌ വികാരം = പ്രായപൂര്‍ത്തി"

  1. അയ്യോ.. പ്രേമമോ എനിക്കോ. നഹി നഹി... വിശ്വസിച്ചേക്കല്ലേ...

    ഈ കഥയൊക്കെ കാര്യം പറയാന്‍ മെനയുന്ന ഒരു സൂത്രം അല്ലെ .. ഇത്തവണ ഒരു പഴയ സഹമുറിയന്റെ വീക്നെസ് ഇച്ചിരി വികസ് പുരട്ടി
    ഇതാ നിങ്ങളുടെ മുന്‍പില്‍ ഇട്ടിരിക്കുന്നു .

    പിന്നെ ഈ ഷിജോ നമ്മുടെ ചാണ്ടി (സിജോയ്) അല്ല കേട്ടോ . ചാണ്ടിക്കുള്ള പണി അടുപ്പ് കല്ലേല്‍ ഇരിക്കുവാ ശരിക്കൊന്നു വേവട്ടെ.

    ആദ്യ തല്ലു ഞമ്മന്റെ വക.
    ((((ട്ടപ്പേ)))))

    പ്രായപൂർത്തിയായി..പൂർത്തിയായി എന്ന് പറഞ്ഞ് നടക്കലല്ലാതെ ഇതൊരു പൂവ്വുംകായുമില്ലാത്ത മരമായി പോകുമോ എന്നുള്ള ആതിയിൽ ഇതിൽ പടരാൻ പറ്റിയ വള്ളികൾ തേടി പല മുതലാളിമാരേയും ഞാൻ തിരഞ്ഞുകൊണ്ടിരിക്കുകയാണ് കേട്ടൊ.ഒപ്പം നല്ല വളവും ജലവും തരാൻ കഴിവുള്ളവരേ....

    ഇതിനിടക്ക് ഈ മരകുറ്റി ഏതൊ റെയിലിൽ കൊണ്ടുവെച്ചപ്പോൾ തീവണ്ടി മറിഞ്ഞു ...എന്ന് ചിലർ തെണ്ടിത്തരം പറയുന്നത് ശരിയാണോ ഒഴാക്കാ..?

    ഹാ‍ാ‍ാ ഏതായാലും വേവോളം കാത്തില്ലേ ...ഇനി ആറോളം കാക്കാം ..അല്ലേ..!

    പിന്നെ
    ക്ലിന്റിനും കുടുംബത്തിനും അതിമനോഹരവും,
    സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
    ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
    സസ്നേഹം,

    മുരളീമുകുന്ദൻ

    ഞാൻ ഇവിടെ വന്നിട്ടില്ലാ....

    ഈ കൊല്ലം ഫെബ്രുവരി 31 ഉണ്ടല്ലോ, പിന്നെന്താ പ്രശനം! അതല്ല എനിക്ക് പ്രായപൂത്രി അക്കാത്തതിനാല്‍ തോന്നിയതാണോ ആവോ? സംഭവം ഉഷാറായി ...മാഷേ..

    ഇതൊക്കെ പണ്ടത്തെ കഥ, ഇപ്പോഴെത്തെ കുട്ട്യേള്‍ക്ക്‌ പ്രയപൂര്‍ത്തിയായില്ലേലും ഒരു ലത് തോന്നുന്ന കാലമാ..
    വായിച്ചു രസിച്ചു വന്നപ്പോഴേക്ക് തീര്‍ന്നു. ഒഴാക്കാന് തല്ലു കിട്ടുന്നത് കൂടി പറഞ്ഞു സന്തോഷ്ടത്തോടെ തീരത്താ മതിയായിരുന്നു...

    Junaiths says:

    അണ്ണാ അര്‍മ്മാദം...സെല്‍ഫ് ആണെന്നല്ലേ ആദ്യം കരുതിയത്‌..അപ്പോഴാണ്‌ ചാണ്ടിയുടെ പോസ്റ്റ്‌ ഓര്‍മ്മയില്‍ വന്നത്...
    ചാണ്ടി പരിപ്പ് ഉടനെ എടുക്കുമോ?(ചാണ്ടി കേള്‍ക്കുന്നുണ്ടോ?കേള്‍ക്കുന്നുണ്ടോ?)

    ഇതേതെങ്കിലും പോസ്റ്റിനുള്ള മറുപടിയാണോ, എന്തുമാകട്ടേ, സംഭവം രസകരമായി. ഇനി വെറും 34 വർഷം കഴിഞ്ഞാൽ ഫെബ്രുവരിക്ക് 31 ദിവസമുണ്ടാകുമല്ലോ! അതു വരെ ക്ഷമിക്കുക!

    അതിനു ഓഴാക്കന്റെ വീട്ടുകാര്‍ ബ്ലോഗു വായിക്കാറുണ്ടോ?.പിന്നെന്താ ഈ പോസ്റ്റ് കൊണ്ടൊരു ഗുണം?. അടുത്തൊന്നും പ്രായപൂര്‍ത്തിയാവില്ലെന്നു തോന്നുന്നു!

    അല്ല ഒഴാക്കാ, ഈ പൂവാണോ കായാണോ ആദ്യം ഉണ്ടാവുക? തംശയം...

    കുട്ടീക്കാ,
    ഫ്രായപൂ-ത്രി ആയെന്നു അറിയിക്കുന്നതിന്റെ ഭാഗമായിട്ടാ ഒഴാക്കാന്‍ അപ്പനെക്കൊണ്ട് ബ്ലോഗ്‌ തുടങ്ങിച്ചത്. ഇപ്പൊ കാര്യങ്ങള്‍ എളുപ്പമായി. പാവം,അപ്പച്ചന്‍.

    കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം പരിചയപ്പെട്ട ആ നല്ല മനുഷ്യന് ഇനി ഈ ഫുത്രന്‍ കാരണം എന്തൊക്കെ സഹിക്കേണ്ടിവരും ആവോ!

    Hashiq says:

    ഒഴാക്കാ, ഇങ്ങനെ ഒരു പണി തന്ന ആ സ്ഥലം ഉടമക്കിട്ട് നല്ല ഒരു മറുപണി പുലിപ്പാലില്‍ തന്നെ കൊടുക്കണം..മാര്‍ച്ച്‌ ഒന്നാം തീയതി പൊയ് മുറിച്ച് ലോറിയില്‍ കടത്തി സ്വന്തം പറമ്പില്‍ കൊണ്ട് പോയി നാട്ടു നനച്ചു വളര്‍ത്ത്..എന്നിട്ട് എത്രയും വേഗം അതിനെ പുഷ്പിപ്പിച്ച് കായും ഫലങ്ങളും ഉണ്ടാക്കാന്‍ നോക്ക്...ആ വിളകള്‍ നമുക്ക് വേണ്ട...വെയിലും മഴയും മാറുമ്പോള്‍ ആ മൂരാച്ചി തന്തയോട് - അല്ല സ്ഥലം ഉടമയോട് - വന്നു എടുത്തോണ്ട് പൊക്കോളാന്‍ പറയൂ...ആരാന്റെ മുതല്‍ നമുക്കെന്തിനാ അധിക കാലം...

    ആണ്‍ പിള്ളേരുടെ പ്രായപൂര്‍ത്തി പ്രശ്നങ്ങള്‍ രസകരമായീ അവതരിപ്പിച്ചു..പക്ഷെ അത് പത്താം ക്ലാസുവരെ എത്തിയതാ സംശയം... :)...

    അപ്പോള്‍ 'സംഗതി' ഒത്തു അല്ലേ..?
    അപ്പോള്‍ ബ്ലോഗ്‌ സുന്ദരിമാരുടെ കണ്ണിലുണ്ണിയും രോമാന്ജ 'കുഞ്ചു'കവുമായ ക്രോണിക്ക്ബാച്ചിലര്‍ ഒഴാക്കന്‍സ് ഇതാ വിവാഹിതനാവാന്‍ പോന്നേ.......
    അപ്പോള്‍ ഞങ്ങള്‍ക്കുള്ള പാര്‍ട്ടി ഫിബ്രവരി-31 ..നു...ഓ കെ...

    HAINA says:

    :)

    Unknown says:

    ഹ ഹ ഹ
    രസകരമായി എഴുതി. :))

    :)

    ഛെ,എനിക്കും ഇതുവരെ ആ 'സാധനം' ആയില്ല എന്നാണു വീട്ടുകാര്‍ പറയുന്നത് ....അവരെ അതൊന്നു ബോദിപ്പിക്കാന്‍ എന്താ ഒരു മാര്‍ഗം ഒഴാക്കാന്‍ സര്‍ ...???

    Naushu says:

    നന്നായിട്ടുണ്ട്....

    @ "മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ.. "

    അപ്പോ നീയാണല്ലേ അയ്യപ്പബൈജു..!!

    ഇവനെ എവിടേലും ഒന്ന് ഒടക്കിയിടണമല്ലോ ചങ്ങായിമാരേ.. കൊറേ നാളായി കുറ്റി പറിച്ചു നടക്കുന്നു.

    പ്രായപൂർത്തി ആശംസകൾ :)

    Unknown says:

    പണ്ടു നാലില്‍ പഠിക്കുമ്പോള്‍ മൂക്കള ഒലിപ്പിച്ചു നടന്ന കവിതയുടെ മൂക്കിനു ഇപ്പൊ എന്തൊരു സൌന്ദര്യം. പണ്ടു പേനുകളുടെ കൂടായിരുന്ന സുമയുടെ മുടിക്ക് എന്തൊരു അഴക്. പണ്ടു മാങ്ങാച്ചുന പറ്റി തുട പോള്ളിയപ്പോ ഓടി വന്ന് കാണിച്ച രേഷ്മയെ പൊള്ളിയത്‌ ഒന്ന് നോക്കുക പോലും ന്ത്ദ് റൊമ്പ നന്നഇരുചെയ്യാതെ ഓടിച്ചതില്‍ ഉള്ള കുറ്റ ബോധം.

    :)

    ആദ്യപകുതി നന്നായി രസിപ്പിച്ചു .
    ഒഴാക്കപുരാണം ചാണ്ടിവധം ഒന്നാം ഖണ്ധം എപ്പോഴാ? ..

    :)

    ഇങ്ങനെ പോയാല്‍ പ്രായപൂര്‍ത്തിയാവില്ലെ ...... ഒരു ലക്ഷണം പോല്ലും ഇല്ല ....... ഹി ഹി ഹി .....

    ജുനൈത്, ഇസ്മു....ചാണ്ടിവധം ഉടനെയൊന്നും നടക്കില്ല...
    കാരണം അടുത്തു തന്നെ ഒഴാക്കന് ഒരു യൂക്കെ ട്രിപ്പ് ഉണ്ട്....പഹയന്‍ പോകുന്നത്, ബോണ്‍മൌത്ത് എന്നാ സ്ഥലത്തുള്ള, എന്റെ ബാച്ച്മേറ്റും, ഉറ്റ സുഹൃത്തും, സര്‍വോപരി ഒരു ജിമ്മനുമായ, രാജേഷ് ജോണിന്റെ അടുത്തേക്കാകുന്നു...
    പിന്നെ ഒരു കാര്യം കൂടി പറയട്ടെ...ഈ ഒഴാക്സ് നമ്മ വിചാരിച്ച പോലെയല്ലാട്ടോ...കരാട്ടേ ബ്രൌണ്‍ ബെല്‍റ്റാ കക്ഷി...

    "അങ്ങനേ മനസ്സു പ്രായ പൂര്‍ത്തി ആവാന്‍ മടിച്ചും ശരീരം..
    ഒരു മടിയും ഇല്ലാതെ മുന്നോട്ടും" ..ഇതിനു മലയാളത്തില്‍
    പറയുന്ന പേര് ആരും പറഞ്ഞു തന്നില്ലേ എന്‍റെ പോന്നു
    മോനെ ഒഴാക്കാ..ഇല്ലെങ്കില്‍ മമ്മൂട്ടിയുടെ സൂര്യ മാനസം
    സിനിമ ഒന്ന് കാണൂ..ഹ..ഹ..

    എവിടെ ശരി ആകാന്‍ ? ആ hashiq പറഞ്ഞത് പോലെ
    വല്ല പണിയും നോക്കു..ആശംസകള്‍..

    എനിയ്ക്കപ്പോഴെ ഈ പേരു തമ്മാലൊരു സാമ്യം തോന്നി..കണ്ണൂരാന്‍ പറഞ്ഞതു സത്യമാണോ?
    ആണെങ്കില്‍
    അണ്ടിയോ..മാങ്ങയോ ..ആരാണ് മൂത്തത്?
    കൊള്ളാം..ഈ പ്രായപൂര്‍ത്തി..

    കരാട്ടെ ബ്രൌണ്‍ ബെല്റ്റൊക്കെ എന്ന് പറഞ്ഞാല്‍ പ്രായപൂര്‍ത്തി ആയെന്കിലല്ലേ കാര്യമുള്ളൂ. കുഴപ്പമില്ല, നമ്മുടെ ഫൈസു കൂടി ആകെ വിഷമത്തിലാ. ഒഴാക്കാന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ പോകുന്നെന്നു തോന്നുന്നു. ഇവിടെ ഇപ്പോള്‍ പ്രായപൂര്‍ത്തി ആവാത്തവരുടെ ഒരു കളിയാ നടക്കുന്നത് അല്ലെ? എന്റെ ബൂലോകത്തപ്പാ കാത്ത്‌കൊള്ളണെ..!

    കൊള്ളാം ട്ടോ..

    എന്തായാലും കൂട്ടുകാരനു പ്രായപൂർത്തി വന്നു!
    ഒഴാക്കനിനി എന്നാണവോ!
    അപ്പച്ചനെ കണ്ട് ഒരു കുപ്പി കാണിക്ക വച്ച്, ആ വായിൽ ഒരു തുള്ളി അച്ചാർ തീർത്ഥമായി ഇറ്റിക്ക്....
    താതൻ കനിയട്ടെ!

    എന്തായാലും ബ്ലൊഗുലകത്തിലെ കറക്കം തുടങ്ങുകയാണ്..കുറച്ച് കാലത്തെ ഗാപ്പ് കഴീഞ്ഞ് വന്നത്, ഒഴാക്കന്റെ പ്രായപൂര്‍ത്തി പോസ്റ്റിലൂടെയാണ്..മറ്റ് പോസ്റ്റുകളിലേക്ക് വിശദമായിവീണ്ടുമെത്താം.

    rasakaramayi avatharippichu..... aashamsakal......

    ഹംസ says:

    എന്നിട്ടിപ്പം ശരിക്കും ആയോ പ്രായപൂര്‍ത്തി?

    ഒഴാക്കാ നിന്‍റെ പിറക്കാതെ പോയ മക്കള്‍ക്കെല്ലാം സുഖമല്ലെ ?

    എല്ലാര്‍ക്കും പ്രായപൂര്‍ത്തി ആയി
    ആയവര്‍ ലൈനടിച്ചും കല്യാണം കഴിച്ചും പോയി.
    ഒഴാക്കന്‍ ഇപ്പോഴും ഒഴുകികൊണ്ടിരിക്കാ.
    പ്രായപൂര്‍ത്തി എന്നാവും കെട്ട് എന്ന് നടക്കും എന്നൊക്കെ ഓര്‍ത്തു.
    സംഗതി നല്ല രസായി ട്ടോ ചങ്ങായീ.

    ajith says:

    സമാധാനമായി, സമാധാനമായി. ഒഴാക്കന്‍ സീരിയസ്സായോന്ന് വിചാരിച്ച് ഉറക്കം വരാതെ രണ്ടുമൂന്ന് രാത്രി കഷ്ടപ്പെട്ടു. എത്ര നന്നാക്കിയാലും നന്നാവാത്ത കപ്പലിലെ റിപ്പയര്‍ പണിയൊക്കെ കഴിഞ്ഞ് എക്സ്ഹോസ്റ്റ് ആയി വരുമ്പോള്‍ ഒരു റിലാക്സ് ഒഴാക്കന്റെയൊക്കെ ബ്ലോഗല്ലേ. അത് പാരഡൈം ഷിഫ്റ്റ് ആയിപ്പോയാല്‍.....എന്റെ ഇലയ്ക്കാട് ഗ്രാമത്തിലൊരാളുണ്ടായിരുന്നു. മൂപ്പര്‍ക്ക് 48 വയസ്സായപ്പഴാ വീട്ടുകാര്‍ പ്രായപൂര്‍ത്തി സര്‍ട്ടിപ്രിക്കറ്റ് കൊടുത്തത്. പാവം ഒഴാക്കന്‍, കഷടം.

    അപ്പം പത്തിലെത്തേണ്ടിവന്നല്ലേ പ്രായപൂര്‍ത്തിയാവാന്‍ ;എന്തായാലും ചങ്ങായീന്റെ കാര്യം ഓകെ ആയില്ലേ .ഒഴാക്കനെന്നാണാവോ ഒന്നു പൂര്‍ത്തിയാവുന്നത് :)

    ഹല്ല..ഒരു സംശയൊണ്ട്,ഇപ്പറഞ്ഞത് സത്യംതന്യേണോ..ശരിക്കും മുറക്കും പ്രായപൂര്‍ത്തി ആയില്യേ..അയ്യേ !! ഇനിയിപ്പോ അതാവണത് ശഷ്ടിപൂര്‍ത്തിയാവുമ്പോഴാവ്വോ..എന്തോ !! ഇവിടാര്‍ക്കും ചെവിക്ക് കൊഴൊപ്പോന്നുല്യാ,2011 ഫെബ്രുവരി തീര്‍ണേന്‍റെ മുന്നെ സംഗതി റെഡി. ഇനി ചങ്ങാതിയെ പെണ്ണ് കെട്ടിച്ചേ പറ്റൂ,പ്രായംങ്ങട്ട് പൂര്‍ത്തിയാക്കോളും..

    എനിക്കിത് വരെ പൂര്‍ത്തിയായില്ലാ..പക്ഷെ ഉടനെ ആകും ;-)
    അവിടെ വരെ ഒന്ന് വന്നു നോക്ക് ...

    This comment has been removed by the author.

    ഉം ഇതിപ്പോ കായും പൂവും ഒക്കെ ആയി
    നില്‍ക്കുന്ന നല്ല മരത്തെ വെട്ടികൊടുക്കുന്നത് അടുപ്പിലിടാന്‍ അല്ലാഞ്ഞാല്‍ മതിയായിരുന്നു

    ജാണ്ടിക്ക് ച്ചെ ചാണ്ടിക്കുള്ളത് നല്ലോണം വേവട്ടെ ന്നിട്ട് കൊടുക്കാ

    ഈ ഷിജോ എന്നു പറയുന്നത് ഒഴാക്കന്റെ മറ്റൊരു പേരാണോ...?
    അപ്പച്ചന്റെ അഭിപ്രായം ഒന്നും കാണാത്ത സ്ഥിതിക്ക് എനിക്കങ്ങട് വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്...ഇന്നാളു ഞാന്‍ അപ്പച്ചനെ വിളിച്ചപ്പോ അപ്പച്ചന്‍ വേറെ ഒന്നാണല്ലോ പറഞ്ഞത്...

    ഈ മരം, പൂക്കാനും വെള്ളം ഒഴിക്കാനും ഒഴാക്കനു പറ്റില്ലല്ലോ എന്നാലോചിച്ചപ്പോള്‍ ആണ് ആ രാജിയുടെ രാജി വേഗം വാങ്ങിച്ചോളൂ സാര്‍ എന്നു പറയാന്‍....
    പിന്നേം നാക്ക് സപ്പ്രിടിക്കെറ്റില്‍ കുടുങ്ങി!
    ഓ സോറി.
    അഭിനന്ദനങ്ങള്‍...

    പ്രായപൂർത്തി ആശംസകള്‍! :)

    ഹ ഹ വായിച്ചു രസം കേറി വരുമ്പോഴേക്കും തീര്‍ന്നു പോയല്ലോ?

    ഒഴാക്കന്റെ സങ്കടത്തില്‍ ഞാനും പങ്കു ചേരുന്നു .ഇനി എന്നാണാവോ ഇതങ്ങോട്ട് ആവുക ഈ" പ്രായ പൂത്തിരി " ഇത് ആകാത്ത എല്ലാവര്ക്കും വേണ്ടി ഈ കഥ ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു

    Anonymous says:

    ഇത് വായിച്ച് നന്നായി ചിരിച്ചു.. ഇപ്പോഴത്തെ കാലത്ത് പ്രായം പൂര്‍ത്തിയായോ എന്നൊന്നും പിള്ളാര്‌ നോക്കില്ല
    കിട്ടുന്ന സുമയെയും കവിതയും രേഷ്മയേയും ലൈനാക്കാന്‍ നോക്കും... ഹല്ല പിന്നെ.. ആശംസകള്‍,..

    പ്രായപൂർത്തി എത്തി കെട്ടാൻ തീരുമാനിച്ചുവല്ലെ..?!
    ഹോ.. ആശ്വാസമായി...!
    ഇനിയെങ്കിലും ആ നാട്ടുകാർക്ക് മന:സ്സമാധാനത്തോടെ കഴിയാം...!!

    ഭാവുകങ്ങൾ ഒഴാക്കാ...

    മക്കളെ മര്യാദക്ക് കല്ല്യാണം കഴിക്കാൻ വിടാത്ത തന്തപ്പടിമാർക്കായി ഈ പോസ്റ്റ് ഡഡിക്കേറ്റ് ചെയ്യുന്നു.

    TPShukooR says:

    ഇപ്പോള്‍ എനിക്കും പ്രായ പൂര്‍ത്തിയായോ എന്ന് ഒരു ലത്‌

    ഷഷ്ഠിപൂര്‍ത്തിയായിട്ട് പ്രായപൂര്‍ത്തിയായ ബ്രണ്ടിനു എന്റെ ആദരാഞ്ജലികള്‍ സോറി ആശംസകള്‍

    ആശംസകള്‍

    jayaraj says:

    അന്‍റെ ചാങ്ങായീന്റെ കാര്യത്തില്‍ തീരുമാനം ആയി. ഇനി അന്റെ നിക്കഹ് എന്നാണാവോ?

    Vayady says:

    പാവം ഒഴാക്കന്‍. പ്രായപൂര്‍‌ത്തിയായ കൂട്ടുകാരെ നോക്കി വെള്ളമിറക്കാന്‍ വിധിക്കപ്പെട്ടവന്‍! :)

    ബാല്യത്തില്‍ നിന്നും കൗമാരത്തിലേയ്ക്കും പിന്നെ യൗവ്വനത്തിലേയ്ക്കുമുള്ള യാത്ര രസകരമായി വിവരിച്ചു..

    nannaayitundu. bekkam praayapoorthiyaavate.

    അഭി says:

    അങ്ങനെ പ്രായപൂര്‍ത്തി ആയി അല്ലെ

    Unknown says:

    ഉള്ള സമയത്ത് നിനക്കും പ്രായപൂര്‍ത്തി ആയി എന്ന് വീട്ടുകാരെ അറിയിച്ചോ ...അല്ലെങ്കില്‍ പഞ്ഞിക്കാ മൂത്ത് പൊട്ടുന്നത് പോലെ നീയും പൊട്ടും ....

    അപ്പച്ചാ എങ്ങനെ സഹിക്കുന്നു ഈ സാധനത്തിനെ... ?

    തനിക്കു പ്രായപൂര്‍ത്തി ആയെന്നു എനിക്ക് തോന്നുന്നില്ല

    10 വര്‍ഷമായുള്ള പ്രണയം !! ഇപ്പോഴത്തെ പ്രണയത്തിന്റെ കണക്കിന് നോക്കിയാല്‍ dynosour കളുടെ കാലത്ത് തുടങ്ങിയത്, അല്ലെ...
    നന്നായി. ഇപ്പോഴെങ്കിലും ഒരു കരയ്ക്കടുത്തല്ലോ..

    Sukanya says:

    സഹമുറിയനും കെട്ടാന്‍ ആളെകിട്ടി. Feb.30 അങ്ങനെ ഒരു ദിവസം
    ഒഴാക്കന് എന്ന് വരും?

    suresh says:

    ഹി ഹി 30 വര്ഷം കൊണ്ട് കുറേപേര്‍ പ്രേമിക്കാന്‍ നോക്കിയിട്ട നടന്നില്ല ...അവസാനം പ്രേമ വലയില്‍ കുടുങ്ങിയവള്‍ ഇന്നന്റെ ഭാര്യയാണ്... കല്യാണം കഴിഞ്ഞ 28 ദിവസമേ ഒന്നുച്ചുണ്ടാരുന്നുല്ലു... അപ്പോഴേക്കും പുറം രാജ്യം വിളിച്ചില്ലേ ??.... എന്തായാലും പ്രേമത്തെക്കുറിച്ച് വായിച്ചാല്‍ കുറെ ഓര്‍മ്മകള്‍ കിട്ടും ....ആശംസകള്‍....

    വായിക്കാൻ തുടങ്ങിയപ്പോഴെ മനസ്സിൽ വന്നത് ചാണ്ടിച്ചന്റെ പോസ്റ്റാണ്‌.
    അടുപ്പുകല്ലേൽ വച്ചിരിക്കുന്നതെടുക്കുമ്പോൾ “ചാ” എങ്കിലും ബാക്കി കാണണേ, ബാക്കി പോയാൽ പോട്ടെ..

    ഒഴാക്കാ കലക്കീട്ടോ..സത്യത്തില്‍ ഈ പ്രായപൂര്‍ത്തി എന്നതു കൃഷ്ണമൂര്‍ത്തി
    എന്നൊക്കെ പറയുന്ന പോലുള്ള ആര്‍ത്തി ആണോ:)
    ഫെബ്രുവരി 31 ന് കല്ല്യാണത്തിന് അങ്കമാലിയിലെ പ്രധാനമന്ത്രി പങ്കെടുക്കുമെന്നു
    പറയാത്തത് ഭാഗ്യം!

    :)

    പാവം ഫെബ്രുവരി 31 നു കല്യാണം കഴിക്കുന്നതും കാത്തുള്ള ഒരു ഇരുപ്പ്‌ .എന്നാലും പത്തു കൊല്ലമോക്കെ ഇങ്ങനെ കാത്തിരിന്നു മൂക്കില്‍ പല്ല് മുളച്ചു കാണുമല്ലോ .

    പുതുവല്‍സര ആശംസകള്‍

    ഐശ്വര്യ പൂര്‍ണമായ ഒരു
    പ്രായപൂര്‍ത്തി ആശംസിക്കട്ടെ

    Anonymous says:

    :-)........നന്നായിട്ടുണ്ട്....

    സെല്‍ഫ് ഗോളല്ലല്ലേ?

    :)

    വേഗം പ്രായപൂർത്തിയാവട്ടെ!

    എന്റെ പ്രിയ ഒഴാക്കാ, തന്തപ്പടിയെ വീഴ്ത്താന്‍ എന്തെല്ലാം മാര്‍ഗം ഉണ്ടായിരുന്നു, വീട്ടുകാരെ വശീകരിക്കാന്‍ എന്തെല്ലാം തന്ത്രങ്ങള്‍ മെനയാമായിരുന്നു, ഛേ! എല്ലാം കളഞ്ഞ് കുളിച്ച് ഫെബ്രുവരി 30- നോക്കി ഇരിക്ക്വാണോ. ആ തന്തപ്പടി കാണെ കിണറ്റിന്‍ തിണ്ണയില്‍ കയറി ഇരുന്ന് മാനത്തേക്ക് നോക്കി ഒരു ശോകഗാനം പാടിയാല്‍ പോരായിരുന്നോ?

    Unknown says:

    ഒരു പ്രായപൂര്‍ത്തി പ്പോസ്റ്റ്‌...!!?

    Anonymous says:

    വായിച്ചു രസിച്ചു ...നര്‍മ്മം ശരിക്ക് ഏറ്റു....

    എന്തായാലും വേവോളം കാത്തില്ലേ ഒഴാക്കാ..ഇനി ആറോളം മതിയല്ലോ...
    അഡ്വാന്‍സ് ആശംസകള്‍!
    പ്രായപൂര്‍ത്തിയായി എന്ന്‌ 'അപ്പച്ചന്‍' അംഗീകരിച്ചല്ലോ,അത് തന്നെ മഹാഭാഗ്യം!പോസ്റ്റ് രസകരമായി ട്ടോ...

    appo prayapoorthiyayi alle,,?

    All the Best

    ഒഴാക്കോ, കൊള്ളാം എന്നാലും പഴയ പഞ്ച് വന്നില്ല. എഴുത്തില്‍ ഞാനും ഇതേ രീതി ഫോളോ ചെയ്യുന്നത് കൊണ്ട് തോന്നിയതാവാം. വിവാഹം എന്ന പ്ലോട്ട് കുറച്ചു കൂടി നന്നായി ഡെവലപ് ചെയ്യാമായിരുന്നു.

    ഒഴാക്കൻ ജി, ഒഴാക്കന്റെ മാവും പൂക്കും. ഹൊ എന്തൊരു ഡെസ്പ് ആണ് മാവ് പൂക്കാത്തതിൽ, ഇങ്ങനെയുമുണ്ടോ?? വായിക്കാൻ ഇത്രയും വൈകിയല്ലൊ അമ്മച്ചീ... :( ഹിഹീഹൊ. ഒഴാക്കൻ ജി, എഴുത്ത് കലക്കി. ചിലവരികൾ ശരിക്കും രസിപ്പിച്ചു. പോസ്റ്റ് ശരിക്കും രസായി. ഫലേ ഫേഷ്!! അങ്ങോട്ട് കണ്ടില്ലല്ലൊ? മ്മളെ പ്പോലെ ഇങ്ങളും തിരക്കാണാ ന്യൂഇയറിൽ?

    Unknown says:

    സഹമുറിയന്റെ വീക്നെസില്‍ തന്നെ കയറി പിടിച്ചു അല്ലെ ..പാവം ഇന്നി കേട്ടിട്ട് കാര്യം ഇല്ല ....

    പക്ഷെ പണ്ടത്തെ പോലെ ആ ശ്രദ്ധ അങ്ങോട്ട്‌ പതിയുന്നില്ല. പണ്ടു നാലില്‍ പഠിക്കുമ്പോള്‍ മൂക്കള ഒലിപ്പിച്ചു നടന്ന കവിതയുടെ മൂക്കിനു ഇപ്പൊ എന്തൊരു സൌന്ദര്യം. പണ്ടു പേനുകളുടെ കൂടായിരുന്ന സുമയുടെ മുടിക്ക് എന്തൊരു അഴക്. പണ്ടു മാങ്ങാച്ചുന പറ്റി തുട പോള്ളിയപ്പോ ഓടി വന്ന് കാണിച്ച രേഷ്മയെ പൊള്ളിയത്‌ ഒന്ന് നോക്കുക പോലും ചെയ്യാതെ ഓടിച്ചതില്‍ ഉള്ള കുറ്റ ബോധം. ഓ... ഈ പ്രായപൂര്‍ത്തി ആകണ്ടായിരുന്നു എന്ന് തോന്നി പോയ നിമിഷങ്ങള്‍.

    അസ്സലായി…. അസ്സലായി…. പ്രായപൂർഥിയായി……
    ഉഗ്രൻ……………………………………………………

    jyo.mds says:

    രസകരമായി-പ്രായപൂര്‍ത്തി ആയതിന്റെ ലക്ഷണം ഒന്നും കണ്ടില്ല.

    അലി says:

    ഒഴാക്കന്റെ പ്രായപൂർത്തിക്ക് ആശംസകൾ!

    വരുന്ന വര്‍ഷം ഫെബ്രുവരിയില്‍ മുപ്പതു ഉണ്ട് എന്ന് ബി ബി സിയില്‍ കേട്ടു, നേരാണോ ? ഹി ഹി
    ആദ്യമായിട്ടാ ഇതിലെ വരുന്നേ..വീണ്ടും വരാം കേട്ടോ !

    അപ്പോള്‍ ഇത്രയും കാലം ബാലപീഢനമായിരുന്നു അല്ലേ... പാവം സഹമുറിയന്‍!

    അല്ല മൊത്തത്തില്‍ എത്ര പ്രാവശ്യം പ്രായപൂര്‍ത്തി ആയി, ഈ ഒരു "ലത് " ന്റെ കണക്കു വെച്ചിട്ടേ, ,,,,

    ഗണപതി കല്യാണം അസ്സലായി കേട്ടോ...ആശംസകള്‍

    ഈ പ്രായ പൂര്തിയൊക്കെ ആരാണാവോ കണ്ടു പിടിച്ചേ

    ഒടുക്കം ഞാനും എത്തി .....പ്രായപൂര്‍ത്തി ആയി കേട്ടോ

    ഒരു സംശയം ഈ പ്രായപൂർത്തീന്ന് പറേന്നത് വയസ്സറീക്കലല്ലേ?

    siya says:

    വരാന്‍ വൈകി ,വന്നപ്പോള്‍ ആദ്യം വായിച്ച വരികള്‍ ഓര്‍ത്തു ചിരി ആണ് ..

    പത്താം ക്ലാസ് വരെ കൂടെ പഠിച്ചിരുന്നത് ആണാണോ പെണ്ണാണോ എന്നുപോലും നോക്കിയിരുന്നില്ല, അല്ലെങ്കില്‍ ആ വെത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം...

    എന്തായാലും ബോംബായില്‍ പോയിട്ട് ഒഴാക്കന് ഒന്നും പറ്റിയില്ലല്ലോ ?
    ഒരു പുതു വര്‍ഷ ആശംസകളും നേരുന്നു..

    "പണ്ടു മാങ്ങാച്ചുന പറ്റി തുട പോള്ളിയപ്പോ ഓടി വന്ന് കാണിച്ച രേഷ്മയെ പൊള്ളിയത്‌ ഒന്ന് നോക്കുക പോലും ചെയ്യാതെ ഓടിച്ചതില്‍ ഉള്ള കുറ്റ ബോധം."

    കൊള്ളാം :D

    pournami says:

    premium adachum premam kollam.. appol lifil pediyundalle (insurance karyam analo variklil hahha :) )

    kollam... :-0 , :-( ,:-) ,:-)

    സംഗതി കലക്കി!!!
    ആശംസകളോടെ..

    :)

    ramanika says:

    കലക്കി!!!
    ആശംസകളോടെ..

    എന്റെ ഒഴാക്കാ...
    പണ്ട് ഹഷിമിനായിരുന്നു ഈ അസുഖം. കണ്ട എല്ലാവരുടെയും, അനിയത്തിമാരെ കല്യാണം ആലോചിച്ചു ആലോചിച്ചു ആള്‍കാര്‍ എല്ലാം കൂടെ തള്ളി കാലൊടിച്ചു വിട്ടു.
    ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ. പെണ്‍ പിള്ളാരുടെ തന്തമാര്‍ ഇപ്പോള്‍ പഴയ പോലെ അല്ല.
    ബാല്യത്തില്‍ സെക്യുരിടിയെ വെക്കും, പീഡനക്കാരെ പേടിച്ചു.
    കൌമാരത്തില്‍ കൊട്ടേഷന്‍ ടീമിനെ വെക്കും, അടിച്ചു മാറ്റി കൊണ്ട് പോകുന്നവരെ പേടിച്ചു (ഒഴാക്കനെ പോലെ)
    യുവത്വത്തില്‍ ഭര്‍ത്താവിനെ വെക്കും (വീട് പണിക്കും, പിന്നെ........ അത് ഞാന്‍ പറയണോ? )
    വാര്‍ധക്യത്തില്‍ മക്കളെ വെക്കും. പരദൂഷണത്തില്‍ നിന്നും, അസൂയ, കുശുമ്പ്, കുന്നായ്മ ഇതൊക്കെ പറഞ്ഞു സമയം കൊല്ലുമ്പോള്‍ തല്ലു കിട്ടുന്നത് ഒഴിവാക്കണ്ടേ. അതിനായി.

    kambarRm says:

    എനിക്കും പ്രായ പൂർത്തിയായേ എന്ന് നാട്ട്കാരെയും വീട്ടുകരെയും ബോധിപ്പിക്കാനുള്ള ഒരു കുത്സിതശ്രമം ഈ എഴുത്തിനു പിന്നിലുണ്ടോ.....?

    ചുമ്മാതാട്ടോ.
    എല്ലാ ആശംസകളും നേരുന്നു

    മാന്യ മഹാ ബൂലോകരെ,
    അങ്ങനെ ഓഴാക്കനും പ്രായപൂര്‍ത്തിയായതായി ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു...

    നന്നായിരിക്കുന്നു, അനുഭവമാണെങ്കിലും കഥയാണെങ്കിലും... ആശംസകള്‍

    ഈ പോസ്റ്റിനു പ്രായപൂര്‍ത്തി ആവാറായല്ലോ മാഷേ , പുതിയതൊന്നു പോരട്ടെ..

    ചാണ്ടിച്ചായനിട്ടുള്ള ആ ഗോലെവിടെ, ചാണ്ടിക്കിട്ട് ഗോളടിക്കുന്നത് കണ്ട് പൊട്ടിച്ചിരിക്കാന്‍ ഒരാഗ്രഹണ്ടേയ്

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..