സര്‍ട്ടിഫിക്കറ്റ് മേണോ സര്‍ട്ടിഫിക്കറ്റ്...
ഡാ ഒഴാക്കാ.. നീ എവിടാ?
കോഴിക്കോട് അങ്ങാടിയിലൂടെ നാട്ടില്‍ പോകാനുള്ള ബസ് തേടി തേരാപാര അലഞ്ഞു നടന്ന എന്നെ തേടി ഏതോ ഒരു ബടുക്കൂസ് നാട്ടുകാരന്‍ ഫോണില്‍
വിളിച്ചിരിക്കുന്നു.ദൈവമേ എന്ത് വയ്യാവേലി ആണോ എന്ന് കരുതി ഞാന്‍ മൊഴിഞ്ഞു,
ഞാന്‍ ഇവിടെ കോഴികൂട്ടിലാന്നെ ...
ഹാവു, എന്നാ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം
ഉപകാരം ചെയ്യാം പക്ഷെ സ്മരണ വേണം.. സ്മരണ... ആ പറ പറ
അവിടുന്ന് എനിക്കൊരു പാര്‍സല്‍ ഉണ്ട് നീ വരുമ്പോ അതൊന്നു കൊണ്ടുവരണം
ഓ..ഓ അപ്പൊ കിട്ടിയ ഗ്യാപ്പില്‍ എന്നെ ഒരു പാര്‍സല്‍ ലോറി ആക്കി അല്ലെ?
ഇല്ലപ്പാ, അതൊരു ചെറിയ കെട്ടാ,
ശരി, അടിയന്‍ കൊണ്ടുവന്നേക്കാം.
അങ്ങനെ വഴിയെ പോയ ഒരു പാര്‍സലും പേറി ഞാന്‍ നാട് പിടിച്ചു.
എത്തിയപാടെ പാര്‍സല്‍ അണ്‍ലോഡ് ചെയ്യാനായി ടിയാന്‍റെ കടയിലേക്ക് പോയി.
അളിയാ ഇന്നാ സാധനം പിടി
താങ്ക്സ് മച്ചാ താങ്ക്സ്...
ഉം അത് കയ്യില്‍ തന്നെ വെച്ചാ മതി
എന്നാലും എന്നിലെ ജിജ്ഞാസ എന്നെ തട്ടി ഉണര്‍ത്തി, അല്ല മച്ചാ എന്താ ഈ പാര്‍സലില്‍?
ഓ, അതിച്ചിരി സര്‍ട്ടിഫിക്കറ്റ് ആടാ..
ഇച്ചിരി സര്‍ട്ടിഫിക്കറ്റ്‌സ്!!
അതിനിതിയാന്‍ കാലിക്കറ്റ് യുണിവേര്‍സിറ്റിയിലെ ചായകടക്കാരന്‍ ഒന്നും അല്ലലോ, ഈ നാട്ടിലെ ചായകടക്കാരന്‍ അല്ലെ?
എടൊ, ഇതില്‍ കോഴിക്കോടെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ യുണിവേര്‍സിറ്റിയിലെയും സര്‍ട്ടിഫിക്കറ്റ്‌സ് ഉണ്ട്.
അമ്മെ!!
യു മീന്‍ വ്യാജന്‍?
ആഹ, അങ്ങനെയും പറയാം
എടാ തെണ്ടി........ ഇതുകൂട്ട് വയ്യാവേലി ആണോടാ തലയില്‍ കെട്ടി വെക്കുന്നത്. വല്ല കഷ്ട്ടകാലത്തിനും ആര്‍ക്കെങ്കിലും ഒന്ന് ചെക്ക് ചയ്തു നോക്കാന്‍ തോന്നിയിരുന്നേല്‍ ഞാന്‍ ഗോപി!
പിന്നെ പത്രത്താളുകളില്‍ മാത്രമാവും എന്‍റെ വാസം
"ആഗോള തലത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണ ശ്രിങ്കലയിലെ പ്രധാന കണ്ണി ശ്രി ഒഴാക്കന്‍ അറസ്റ്റില്‍"
"ആഗോള തലത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണ ശ്രിങ്കലയിലെ പ്രധാന കണ്ണി ശ്രി ഒഴാക്കന്‍ അറസ്റ്റില്‍"
എന്റമ്മേ ചിന്തിക്കാനെ വയ്യ!
അവനെ ആ കടക്കുള്ളില്‍ നിന്നും വലിച്ചു ചാടിച്ചു നാലെണ്ണം പൊട്ടിക്കാന്‍ തോന്നി, ഒടുക്കം അവന്‍ തട്ടിപോയാ പിന്നെ അവന്റെ കുടുംബം കൂടി നോക്കേണ്ടി വരുമല്ലോ എന്ന് കരുതി അത് വേണ്ടാന്ന് വെച്ചു. എന്നിരിന്നാലും ഇതിനെ കുറിച്ച് ഒന്ന് മനസിലാക്കാന്‍ തന്നെ തീരുമാനിച്ചു ഞാന്‍ നമ്മുടെ ഓള്‍സൈല്‍ ഡീലറുടെ പുറകെ കൂടി.
അവനെ ആ കടക്കുള്ളില്‍ നിന്നും വലിച്ചു ചാടിച്ചു നാലെണ്ണം പൊട്ടിക്കാന്‍ തോന്നി, ഒടുക്കം അവന്‍ തട്ടിപോയാ പിന്നെ അവന്റെ കുടുംബം കൂടി നോക്കേണ്ടി വരുമല്ലോ എന്ന് കരുതി അത് വേണ്ടാന്ന് വെച്ചു. എന്നിരിന്നാലും ഇതിനെ കുറിച്ച് ഒന്ന് മനസിലാക്കാന്‍ തന്നെ തീരുമാനിച്ചു ഞാന്‍ നമ്മുടെ ഓള്‍സൈല്‍ ഡീലറുടെ പുറകെ കൂടി.
അല്ലളിയാ, ഇതിന്റെ സെറ്റ്അപ്പ് നമുക്കും ഒന്ന് പറഞ്ഞു തരരുതോ?
ഓ, ഇതൊക്കെ ചെറിയ സെറ്റപ്പാ അളിയാ, ഗള്‍ഫില്‍ പോകാന്‍ ഒരു പ്രൊഫഷണല്‍ ഡിഗ്രി ഉണ്ടേ കാര്യം എളുപ്പം നടക്കും
അത് നമ്മ അങ്ങ് ഉണ്ടാക്കി കൊടുക്കും.
ഒന്നൂടെ തെളിച്ചു പറഞ്ഞാ ഒരു പതിനായിരം മുടക്കിയാ അളിയന് വേണ്ട സര്‍ട്ടിഫിക്കറ്റ്, എംബസി അറ്റസ്റ്റ്മെന്‍റ് പിന്നെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇത്രയും റെഡി.
ഒന്നൂടെ തെളിച്ചു പറഞ്ഞാ ഒരു പതിനായിരം മുടക്കിയാ അളിയന് വേണ്ട സര്‍ട്ടിഫിക്കറ്റ്, എംബസി അറ്റസ്റ്റ്മെന്‍റ് പിന്നെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇത്രയും റെഡി.
അപ്പൊ അളിയാ, എന്നെ പോലുള്ള പാവങ്ങള്‍ കഷ്ട്ടപെട്ടു കോപ്പി അടിച്ചു എടുത്ത ഈ പ്രൊഫഷണല്‍ ഡിഗ്രികളോ?
ഓ, അത് നിന്‍റെ അപ്പന്‍റെ കയ്യില്‍ കുറെ കാശും നിന്‍റെ കയ്യില്‍ കുറെ സമയവും ഉണ്ടായിരുന്നു അത്ര തന്നെ! ഇപ്പൊ ആര്‍ക്കാടാ ഇതിനൊക്കെ നേരം.
അപ്പൊ ഈ കണ്ട ഡിഗ്രി ഒക്കെ പഠിച്ചെടുത്ത നമ്മ ഊളകള്‍, കഴിഞ്ഞ ദിവസം ഗള്‍ഫില്‍ പോയ ഷുക്കൂര്‍ ഡോക്ടര്‍ ഷുക്കൂര്‍ ആണ് പോലും! അവിടെ പണിയോ വണ്ടി ഓടിക്കലും "ഡോക്ടര്‍ ഷുക്കൂര്‍ ഡ്രൈവര്‍"
NB: ഏതാണ്ട് ഒരു കൊല്ലം മുന്‍പ് എന്‍റെ ഒരു ആത്മമിത്രം ബാംഗ്ലൂര്‍ ഒരു സ്ഥാപനത്തില്‍ പോകാന്‍ ഇടയായി. ചെന്ന് കയറിയപ്പോഴാണ് അറിഞ്ഞത് അത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുക്കുന്ന ഒരു ഓഫീസ് ആണെന്ന്. അവിടുത്തെ ക്യൂ ആണെങ്കില്‍ ബീവറേജിലും അതികം.
അപ്പോഴാണത്രേ തൊട്ടടുത്ത് നിന്നും ഒരു ചെക്കന്‍ അവന്‍റെ അപ്പനെ വിളിച്ചു ചോദിക്കുന്നത് കേട്ടത്
" അപ്പാ ഇലക്റ്റ്ട്രോണിക്സ് കിട്ടാനില്ല പകരം ഞാന്‍ കമ്മ്യുണിക്കേഷനും ഐ റ്റിയും എടുത്തോട്ടെ? രണ്ടിനും കൂടി ഇലക്റ്റ്ട്രോണിക്സ് എഞ്ചിനീയറിംഗ് സര്ട്ടിഫിക്കറ്റ് തുകയെ വരൂ"
പേടിക്കണ്ട മുകളില്‍ പറഞ്ഞതെല്ലാം എഞ്ചിനീയറിംഗ് ഡിഗ്രീകള്‍ തന്നെ ആണ്...
എല്ലാ അപ്പന്മാരും മക്കളോട് സ്നേഹം ഉള്ളവരാണല്ലോ, അതിനാല്‍ തന്നെ ആ ചെക്കനും കിട്ടികാണും ഡബിള്‍ എഞ്ചിനീയറിംഗ്!
അപ്പൊ എങ്ങനാ നമുക്ക് ഒരു ഡോക്ടറേറ്റ് അങ്ങ് എടുത്താലോ? ഞാന്‍ ഏതായാലും ഒരു പത്മശ്രീക്ക് ബുക്ക് ചെയ്തിട്ടുണ്ട് പക്ഷെ ഇമ്മിണി വില കൂടുതലാ പിന്നെ കുറച്ചു വെയിറ്റും ചെയ്യണം അത്രേ. എന്നാലെന്താ
"പത്മശ്രീ: ഡോക്ടര്‍ ഒഴാക്കന്‍ അവറുകള്" കേള്‍ക്കാന്‍ ഒരു രസം ഒക്കെ ഉണ്ടല്ലേ?
ജീവിതത്തിന്‍റെ ആഴകയത്തില്‍ പെട്ട് കുറച്ചുകാലം ഞാന്‍ ഒളിവിലായിരുന്നു. വേണമെങ്കില്‍ ഒന്ന് മുങ്ങി നിവര്‍ന്നു എന്ന് പറയാം. പുതിയ ജീവിതം പുതിയ ജോലി എല്ലാം കൊണ്ടും വളരെയതികം തിരക്കിലായി പോയി അതിനാല്‍ തന്നെ പുതിയ പോസ്റ്റ് എഴുതുവാനോ പുതിയ പുതിയ പോസ്റ്റുകള്‍ വായിക്കുവാനോ സമയം കിട്ടിയിരുന്നില്ല എന്നതാണ് സത്യം. തുടര്‍ന്നങ്ങോട്ട് വീണ്ടും പഴയപോലെ ബ്ലോഗില്‍ സജീവം ആകണം എന്നുള്ള അതിയായ ആഗ്രഹവുമായി ഇതാ ഒരു പുതിയ പോസ്റ്റുമായി നിങ്ങളുടെ സ്വന്തം ഒഴാക്കന്‍.
പ്രവാസികളുടെ കഞ്ഞികൊടി മുട്ടിക്കല്ലേ
ഒന്ന് ജീവിച്ചു പോയിക്കോട്ടെ
ഇവിടെ പലരും എയര്‍പോര്‍ട്ടില്‍ നിന്നും , ഡോക്ടര്‍, എന്‍ജിനിയര്‍........ , സര്‍ട്ടിഫിക്കറ്റുകള്‍
വാങ്ങി വരുന്നവരാണ്. ആയകാലത്ത് കുത്തിയിരുന്നു പഠിച്ച മണ്ണുണ്ണികള്‍ക്ക് സമയവും പണവും പോയത് മിച്ചം
ആദ്യം വീണ്ടും വെല്‍കം..പിന്നെ പോസ്റ്റ് വായന....ഒഴാക്കാ സുഖമല്ലേ
welcome back ...... ഈ വ്യാജ്യഡിഗ്രിയെടുക്കാന്‍ വേണ്ടിയാരുന്നോ ഇത്രയും വലിയൊരു ഗ്യാപ്പ്..:)
അപ്പൊ ഇനി ഉഷാറാക്കുവല്ലെ ഒഴാക്കാ!?
ഇമ്മക്കൊന്നു തകർക്കണം, കേട്ടോ!?
(“ജീവിതത്തിന്‍റെ ആഴകയത്തില്‍ പെട്ട് ഒന്ന് മുങ്ങി നിവര്‍ന്നു” അല്ലേ!? ബുഹു ബുഹു!! ഗൊച്ചുഗള്ളൻ!)
സ്വാഗതം വീണ്ടും. ഡിഗ്രിവ്യാജന്മാരുമായി ഒരു ഇടപാടും വേണ്ട കെട്ടോ, കഥ്യായാലും കാര്യമായാലും
ഈ വ്യാജനുമായി വരുന്ന എഞ്ചിനീയര്‍മാരുടെ കളി ഇനി ഇവിടെ സൌദിയില്‍ അത്രയധികം നടക്കില്ല ഒഴാക്കാ...ലെവന്മാര്‍ക്ക് കാര്യം പിടികിട്ടി എന്നാ തോന്നുന്നേ.ഇനീ ഇവിടെ വന്ന് പരൂഷ എഴുതി പാസായി കാണിക്കണം.സപ്പ്രിട്ടികേറ്റ് മാത്രമായി വന്നാല്‍ ചിലപ്പോള്‍ ' ഊശിയായി' പോകും.... ദൈവേ............. വ്യാജനുമായി വന്ന ഞാനൊക്കെ എന്തു ചെയ്യുവോ? !!!!!!!!
(പ്രീഡിഗ്രീ തോറ്റമ്പി നാട്ടില്‍ വാര്‍ക്ക പണിക്ക് കമ്പി കെട്ടാന്‍ പോയിരുന്ന ഒരുത്തന്‍ ഇവിടെ സ്ട്രക്ചറല്‍ എഞ്ചിനീയര്‍ ആയിട്ട് നടക്കുന്നത് കണ്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. ഇപ്പോളും അയാള് ജോലി ചെയ്ത പ്ലാന്റിന് അടിയില്‍ കൂടി പോകുമ്പോള്‍ ഞാന്‍ തലയില്‍ കയ്യും വെച്ചാ നടക്കുന്നെ.........!!!!!!!!)
പുതിയ ജോലി കിട്ടിയതിന്റെ ഗുട്ടന്‍സ് വെളിപ്പെടുത്തിയ ഒഴാക്കാന് അഭിനന്ദനങ്ങള്‍ ..... :)
Welcome back. sukhamalle?
"എന്നെ പോലുള്ള പാവങ്ങള്‍ കഷ്ട്ടപെട്ടു കോപ്പി അടിച്ചു എടുത്ത ഈ പ്രൊഫഷണല്‍ ഡിഗ്രികളോ?
ഓ, അത് നിന്‍റെ അപ്പന്‍റെ കയ്യില്‍ കുറെ കാശും നിന്‍റെ കയ്യില്‍ കുറെ സമയവും ഉണ്ടായിരുന്നു അത്ര തന്നെ!"
ഇതാണ് സത്യം. ഇതുമാത്രമാണ് സത്യം.
വാ കുട്ടാ, വാ! നീയില്ലാതെ ഒരു രസവുമില്ലാതിരിക്കുവായിരുന്നു. ഇപ്പഴാ ഒരു ഉഷാറായേ.
വീണ്ടും സ്വാഗതം.
ഒഴാക്കാന് അഭിനന്ദനങ്ങള്‍
വിലയ്ക്ക് വാങ്ങിയ സര്‍ട്ടിഫിക്കറ്റ്. കൊള്ളാം.
വീണ്ടും വന്നൂല്ലേ...
അതും വിലക്ക് വാങ്ങിയ ഒരു സർട്ടിഫിക്കേറ്റുമായി
ഒരു സർട്ടിപ്പിക്കറ്റിനായിരുന്നല്ലേ ഇത്രേം നാളു മുങ്ങിയത്..
ആരെങ്കിലുമൊക്കെ എന്തെങ്കിലും ഒക്കെ കൊണ്ടു കൊടൂക്കാമോ ന്നു ചൊദിക്കുമ്പോള്‍ ഗോതമ്പുണ്ട തിന്നാനുള്ള യോഗമാണൊ കെട്ടിലുള്ളത് എന്നു കൂടി ശ്രദ്ധിക്കണം അല്ലെ
അപ്പൊ തെരക്കൊക്കെ കഴിഞ്ഞെങ്കില്‍ പോസ്റ്റുകള്‍: പോരട്ടെ
വെറുതെ പഠിക്കാന്‍ പോയി സമയം കളഞ്ഞു
എടാ നാട്ടുകാരാ .നിന്നെ കാണാന്‍ ഇത്തിരി വൈകി ..സാരമില്ല ..ഞനും കൂടെ കൂടി ...................
ഇവിടെ എത്താന്‍ വൈകിപ്പോയി. രമേശേട്ടന്റെ പോസ്റ്റ് വഴി ഇപ്പോഴെങ്കിലും എത്തിയിതു നന്നായി, ഇപ്പോഴാകുമ്പോള്‍ പത്മശ്രീക്ക് ബുക്ക് ചെയ്തിട്ടല്ലെ ഉള്ളൂ ! വൈകിയിരുന്നെങ്കില്‍ പത്മശ്രീ: ഡോക്ടര്‍ ഒഴാക്കന്‍ അവറുകളെ കാണാന്‍ അപ്പൊയിന്റ്റ്മെന്റ് ഒക്കെ എടുക്കേണ്ടി വരുമായിരുന്നില്ലേ!! :)
thallaana........... address parayamo ?
പത്മശ്രീ: ഡോക്ടര്‍ ഒഴാക്കന്‍ അവറുകള്" കേള്‍ക്കാന്‍ ഒരു രസം
അല്ലാ, കല്ല്യാണം കഴിഞ്ഞപ്പൊ ചെലവും കൂടി അല്ലേ? മുമ്പ് കുറച്ച് വില്ലന്റെ സ്വഭാവമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ കൃത്രിമനിർമ്മാണവും തുടങ്ങി. ഇനി കുറേനാൾ കഴിഞ്ഞ് ചെലവ് വീണ്ടും കൂടും, അപ്പോഴത്തെ ‘ഒഴാക്കപ്പരിപാടി’ ഇപ്പോഴേ ഒന്നറിയിക്കണേ.....
എന്നിട്ട് ഒഴാക്കന്‍ ഏത് സര്ട്ടിഫിക്കറ്റ് എടുത്തു
പ്രവാസികളുടെ സൌകര്യാര്‍ത്ഥം ആ ബാംഗ്ലൂര്‍ കടയുടെ വിലാസം ഇടാന്‍ അപേക്ഷ ;)