പാരഡൈം ഷിഫ്റ്റ്. (paradigm shift)
പണപ്പാച്ചിലില്‍ ജീവിതത്തിനെ തിരക്കിന്‍റെ ചരടില്‍ കോര്‍ത്തിട്ട് കോഴീക്കോടു നിന്നു കണ്ണൂരേക്കുള്ള ഒരു പാസഞ്ചര്‍ ട്രൈന്‍ യാത്രയയിലായിരുന്നു ഞാന്‍. വൈവിധ്യമാര്‍ന്ന തിരക്കുകളുടെ ഒരു ബോഗിയിൽ വിൻഡോസീറ്റിലിരുന്ന് പിന്നിലേക്കു മറയുന്ന പാടങ്ങളിലും പച്ചപ്പുകളിലും മുഖം പൂഴ്ത്തി ഏതോ പഴയകാലത്തിന്‍റെ ഓർമ്മകൾ തപ്പിയെടൂക്കുകയായിരുന്നു ഞാൻ. പലരും പല പല കര്യങ്ങളിൽ മുഴുകിയിരിക്കുന്നു അപരിചിതരുടെ ഒരു വലിയ മൌനം അവിടെ ഉണ്ടായിരുന്നു. ചിലർ വിരസതകൊണ്ടോ ആകാംഷകൊണ്ടോ പത്രത്താളുകളിലേക്കു മുഖം പൂഴ്ത്തി. യാത്രയുടെ ആലസ്യത്തിനെ കൊല്ലാൻ പെടാപ്പാട് പെടുന്നവരുടെ നടുവിൽ ഞാൻ മാത്രം എന്തൊക്കെയോ ആസ്വദിക്കുകയായിരുന്നു.
എവിടെയോ ഉടക്കിയ ഓർമ്മകളിൽ നിന്നും എന്നെ തിരിച്ചെടുത്തത് വടകരസ്റ്റേഷനിൽ നിന്നും കയറിയ രണ്ടൂ വികൃതി പയ്യന്മാർ ചേർന്നായിരുന്നു. ആവരുടെ കുസൃതിച്ചിരിയും.. സംസാരവും.. ബോഗിയിലുള്ളവരെ ആനന്ദിപ്പിച്ചു. മടുപ്പിന്‍റെ കുലുക്കത്തിൽ നിന്നും ചെറിയൊരു മോചനം.. എല്ലാവരും ആ കുട്ടികളെ ആസ്വദിച്ചു.കുട്ടികളൂടെ പെരുമാറ്റം അതിരു കടക്കാൻ തുടങ്ങിയതോടെ പലരും മുഖം തിരിച്ചു. മറ്റുള്ളവരുടെ മടിയിൽ കയറി ഉടുപ്പിൽ ചെളിയാക്കി. പലരും കുട്ടികളെന്നു കരുതി രോക്ഷം മറച്ച് വെച്ചു.. കുട്ടികളുടെ അച്ഛൻ എന്നു തോന്നിക്കുന്ന ഒരാൾ ഒന്നും അറിയാത്തപോലെ പുറംകാഴ്ചകളിലേക്ക് കണ്ണും നട്ടിരിപ്പാണ്ണ്. കുട്ടികളെ ശാസിക്കാത്തതിൽ അയാൾ കാണിച്ച അലംഭാവം യാത്രക്കാരെ ശരിക്കും രോക്ഷാകുലരാക്കി.
അതിനിടയിൽ ഒരു കുട്ടി ഒരു മധ്യവയസ്ക്കന്‍റെ കണ്ണടയിൽ പിടീച്ചു വലിച്ചു. അയാൾ ദേഷ്യം കൊണ്ട് വിറച്ചു.ദേ.. കുട്ടികളായാൽ മര്യാദയ്ക്കു വളർത്തണം കെട്ടോ...? എവിടെന്നോ ഞെട്ടിയുണർന്നെന്നോണം അയാൽ വിറച്ചു പോയി...“എന്താ എന്തു പറ്റി“...? മുഖത്ത് പൊടിഞ്ഞ വിയർപ്പു തുള്ളികൾ തുടച്ച് അയാൾ ചോദിച്ചു . “ ഒന്നും അറിയില്ല അല്ലെ ..കുട്ടികളെ ഇങ്ങനെ മേയാൻ വിട്ടേച്ച് ഒന്നും അറിയാത്ത പോലെ ഇരിക്കുന്നതു കണ്ടില്ലെ.. കുട്ടികളെ എന്തിനു പറയണം ഉണ്ടാക്കിയാൽ മാത്രം പോര അടക്കത്തിലും ഒതുക്കത്തിലും വളർത്താനും പഠിക്കണം. ആ ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ ആ മനുഷ്യനിലേക്ക് തിരിഞ്ഞു.തങ്ങള്‍ പറയാനാഗ്രഹിച്ച കാര്യങ്ങള്‍ തന്നെയാണ് ഇത് എന്ന് തോന്നിക്കും വിധമുള്ള നോട്ടങ്ങള്‍
ശയ്ത്ത്യ കാലത്തിന്‍റെ നനുത്ത സ്പര്‍ശനവും തെക്കന്‍ കാറ്റിന്റെ തലോടലും തിരിച്ചറിയാനാവത്ത വിധം ആ മനുഷ്യന്‍ വിയര്‍പ്പു കണങ്ങളാല്‍ നിറഞ്ഞിരുന്നു. ജീവിതത്തിലെ തന്നെ പ്രതീക്ഷകള്‍ അറ്റുപോയ നിസഹായ അവസ്തയോടുകൂടിയ ഒരു മുഖം ആ മനുഷ്യനില്‍ ഞാന്‍ ദര്‍ശിച്ചില്ലേ എന്ന തോന്നല്‍ ഒരുവേള എന്നിലൂടെ കടന്നു പോയി. എല്ലാവരുടെയും കത്തുന്ന നോട്ടങ്ങള്‍ ആ മനുഷ്യനെ ചൂഴ്ന്നു തിന്നുന്ന അവസ്ഥ, അതില്ലൊന്നും ശ്രദ്ധ പതിപ്പിക്കാതെ ആ മധ്യവയസ്കനോടെന്ന പോലെ അയാള്‍ പതിയെ പുലമ്പി "അതെ അവര് അതിരുകിടക്കുന്നു, നിയന്ത്രിക്കാന്‍ സമയമായി.പക്ഷെ.....
മാതൃ സ്നേഹത്തിന്‍റെ കൊതി വിട്ടു മാറാത്ത ആ പൈതങ്ങളെ ഞാന്‍ അവരുടെ അമ്മയുടെ നിശ്ചലമായ ശരീരം കാണിക്കാനാണ് ആശുപത്രയിലേക്ക് ഇപ്പോള്‍ കൊണ്ടുപോകുന്നത് എന്ന് എങ്ങനെ എനിക്ക് അവരോടു പറയാനാകും...? "
രോഷത്തോടെ നോക്കിയ എല്ലാ കണ്ണുകളിലും അപ്പോള്‍ ദയനീയതയുടെ , നിസ്സഹായ അവസ്ഥയുടെ ഒരു വികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.കുസൃതികളിലൊന്നും ആ കുരുന്നുകള്‍ അവരുടെ അമ്മയെക്കുറിച്ചോർത്തിട്ടൂണ്ടാവില്ല...യാത്രയുടെ കൌതുകത്തിലായിരിക്കാം അവരിപ്പോ... നെഞ്ചോടടുക്കി താരാട്ടു പാടേണ്ട നെഞ്ചിൽ ചൂടുവറ്റി തണൂപ്പു പടർന്നതും ഏതോ കിളിയുടെ ചിറകിലേറി അമ്മ ആകാശത്തേക്കു പറന്നു പോയതും ഒന്നുമറിയാതെ അവർ കളിച്ചു കൊണ്ടേ ഇരുന്നു. ട്രെയിന്‍ അതിന്‍റെ സ്വതസിദ്ധമായ താളത്തിലും വേഗത്തിലും മുന്നോട്ടും...
ഓ ടോ:
par·a·digm shift: a radical change in somebody's basic assumptions about or approach to something
ആദ്യ ദര്‍ശനത്തില്‍ ഒരു മനുഷ്യമനസില്‍ ഉണ്ടാകുന്ന അഭിപ്രായത്തെ ഒരു സംഭവം അതിന്‍റെ എല്ലാ അര്‍ത്ഥത്തോടും കൂടി മാറ്റി മറിക്കുന്നു. അല്ലെങ്കില്‍ കാഴ്ച്ചപാടിന്‍റെ ഒരു തലത്തില്‍ നിന്നും മറ്റൊരു തലത്തിലെക്കുള്ള ഒരു യാത്ര എന്ന് വേണമെങ്കിലും പറയാം

എപ്പോഴും തമാശകള്‍ മാത്രം പറഞ്ഞു നിങ്ങളെ ഒക്കെ ബോറടിപ്പിക്കുന്ന ഈ ഒഴാക്കന്റെ മറ്റൊരു സമാസ.. ...
7 habits of highly effective people...
ഇതെന്താദിപ്പോ പറയാ.. സമാസ എന്ന് പറഞ്ഞ് കൊണ്ടോന്നിട്ട് ഒട്ടേറെ വേദമിപ്പിച്ചു കേട്ടോ. എഴുതിയത് യദാര്‍ത്ഥ സംഭവമാണെങ്കില്‍ അതില്‍ തീവ്രത ഒട്ടും ചോരാതെ എഴുതി.
നല്ല എഴുത്തിനു ആശംസകള്‍
അല്ലെങ്കിലും പലപ്പോഴും നാം കാരണം അറിയാതെ
അല്ലെ പ്രതികരിക്കുക .ഒരു ഇന്റര്‍നെറ്റ് ഇംഗ്ലീഷ് കഥയെ
ഓര്‍മിപ്പിച്ചു ..
മഴ പെയ്തപ്പോള്‍ ട്രെയിന്‍ വിന്‍ഡോ തുറന്നു ആഹ്ലാദിച്ച
ഒരു യുവാവിനെ ഇത് പോലെ തെറി വിളിച്ചപ്പോള്‍ അയാളുടെ
അച്ഛന്‍ പറഞ്ഞു.ജനിച്ചപ്പോള്‍ മുതല്‍ അന്ധന്‍ ആയിരുന്ന
അയാള്‍ക്ക് ഇപ്പോള്‍ ഒരു surgery കഴിഞ്ഞു കാഴ്ച കിട്ടി എന്ന്..
ആദ്യമായി ലോകം കണ്ട ഒരു കുഞ്ഞിന്റെ അവസ്ഥ.
കൊള്ളാം ഒഴാക്കാന്‍.
:)...nannayi ezhuthi .....chinthipikunna katha
ഇത് കുറച്ചു വല്യ സമാസയായി പോയി....നന്നായി എഴുതി...ഒഴാക്കന്‍സ്..
എത്ര വേഗമാണ് ഒരു കാഴ്ചപ്പാടിനെ നാം ഇത്രവേഗം മാറ്റിമറിക്കുന്നത്! ഒഴാക്കാന് തമാശ മാത്രെ വഴങ്ങു എന്നായിരുന്നു എന്റെ ധാരണ. ഈ പോസ്റ്റിലെ അനുഭവം പോലെതന്നെ.
മനസ്സിൽ നെമ്പരമുണർത്തുന്ന വരികൾ
സമാസയോടെ നോക്കിയിരുന്ന എല്ലാ കണ്ണുകളിലും ഇപ്പോള്‍ ദയനീയതയുടെ , നിസ്സഹായ അവസ്ഥയുടെ ഒരു വികാരം.
അതിങ്ങനെ ഇപ്പോള്‍ ‘ടോം..ടോം..’എന്ന് ഒറ്റിവീഴുന്നു.
ഈ ഒഴാക്കന്‍ ഒരു അതിശയന്‍ തന്നെ!
(ഒന്നു വിട്ടു.‘സംഭവം’).
ആത്മാവില്‍ ഒരു വിരല്പാട് പോലെ പതിഞ്ഞു പോയി മാഷേ ..ഈ സമാസ...
ആശംസകൾ....
ഒരു കൊച്ചുകുഞ്ഞ് ഒരു വികൃതി കാട്ടിയെന്നു വച്ച് ഇത്ര കടുപ്പത്തിൽ പ്രതികരിക്കണമായിരുന്നോ? എന്തായാലും കഷ്ടമായിപ്പോയി.
ഇതു ശരിയാവില്ലട്ടൊ.........കരയാനാണെങ്കില്‍ ഒഴാക്കന്റെ ബ്ലോഗ് വായിക്കണോ.........നന്നായി എഴുതി...........:)
കേരളാകഫേ എന്ന സിനിമയിലെ ‘പുറം കാഴ്ച്കകള്‍’ എന്ന ചെറു സിനിമ ഏതാണ്ടിതു പോലുള്ള
ഒരു ഇതിവൃത്തമാണ്..ഒഴാക്കന്‍ പറഞ്ഞപോലെ ആദ്യ കാഴ്ചയില്‍ നമ്മള്‍ക്കു തോന്നുന്ന ചിന്തയെ
അപ്പാടെ തകിടം മറിച്ചുള്ള യാദാര്‍ത്ഥ്യം! നന്നായിട്ടുണ്ട് കഥ
ചുമ്മാ സമാസിക്കല്ലേ...വേദനിപ്പിക്കാന്‍ അണ്‌ലെ വിളിച്ചു കൊണ്ടുവന്നെ ?
Deepu Nair "7 habits of highly effective people..." എന്നെഴുതിയത് പലര്‍ക്കും മനസ്സിലായില്ല എന്ന് തോന്നുന്നു.
Stephen Covey തന്റെ 7 habits of highly effective people എന്നാ വിഖ്യാത പുസ്തകത്തില്‍ വിവരിക്കുന്ന സംഭവത്തിന്റെ പരിഭാഷ കൊടുക്കുമ്പോള്‍ അദ്ദേഹത്തെ ഒന്ന് ഓര്‍മ്മിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു.
എന്തിനെഴുതി ഒഴാക്കാ ഇത്...?
ഒരു ചിരി പ്രതീക്ഷിച്ചെത്തിയ എനിക്ക് തന്നത് ഒരു നോവായിപോയി.
ഇപ്പോള്‍ ടച്ചിംഗ് സ്റ്റോറികളുടെ സീസന്‍ ആണെന്ന് തോന്നുന്നു. ഒഴാക്കന്റെ ടച്ചിംഗ് എഴുത്തും നന്നായി. ഇനിയും തുടരുക.
പാരഡൈം ഷിഫ്റ്റ് എന്ന കണ്സെപ്റ്റ് ഞാന്‍ അറിഞ്ഞത് ഈ അടുത്ത് എന്റെ സുഹൃത്ത് ഒരു ട്രെയ്നിംഗ് അറ്റന്‍ഡ് ചെയ്തു വന്നപ്പോ അവനില്‍ നിന്നും ആണ് ഈ കഥയും അങ്ങനെ തന്നെ. ഈ കഥ പരാമര്‍ശിച്ച അണ്ണന്റെ പേര് അത്ര വെക്തമാല്ലയിരുന്നു അതിനാലാണ് ഒരു സ്ഥലത്തും എഴുതാതിരുന്നത്. ഇപ്പൊ പേര് കിട്ടി Stephen Covey.
വായിച്ച് തുടങ്ങിയപ്പോള്‍ വന്ന ചിന്ത: അയ്യോ ഒഴാക്കന്‍ അനിയനും സീരിയസ്സായോ
ആദ്യഖണ്ഡിക കഴിയാറായപ്പോള്‍ ചിന്ത: പുള്ളിപ്പുലിക്ക് പുള്ളിയും ഒഴാക്കന് തമാശയും മാറുമോ, എന്തെങ്കിലും കുനുഷ്ഠ് അവസാനം പ്രതീക്ഷിക്കാം.
മദ്ധ്യഭാഗം ആയപ്പോള്‍ ചിന്ത: ഓഹോ ഇത് സംഗതി സെന്റിമെന്റ് തന്നെ
വായിച്ച് നിര്‍ത്തിയപ്പോള്‍ ചിന്ത: ഞാന്‍ എപ്പോഴെങ്കിലും എന്തിനെയെങ്കിലും ആരെയെങ്കിലും വിധിച്ചിട്ടുണ്ടോ, വിമര്‍ശിച്ചിട്ടുണ്ടോ?
വായനക്കാരെക്കൊണ്ട് സ്വയം ചോദ്യം ചോദിപ്പിക്കുമ്പോള്‍ സൃഷ്ടി വിജയിച്ചു. അഭിനന്ദനങ്ങള്‍
ഒഴാക്കന്റെ ഈ പാരഡിം ഷിഫ്റ്റ് കലക്കി...പക്ഷെ, കഥക്ക് മനപ്പൂര്‍വം നീളം കുറച്ച പോലെ തോന്നുന്നു....
ഈ പുതിയ ഫോണ്ട് എനിക്കത്ര പിടിച്ചില്ല കേട്ടോ...വളരെ ചെറുതായി തോന്നുന്നു...ചില്ലക്ഷരങ്ങള്‍ വായിക്കാനും പറ്റുന്നില്ല...
നൊമ്പരപ്പാടുള്ള നര്‍മ്മം. ഇങ്ങനേം എഴുതാം അല്ലെ!
കഥയല്ല കാര്യം. പെട്ടെന്ന് ഒരു സംഭവം കാണുമ്പോള്‍ ഉണ്ടാകുന്നതല്ല യാഥാര്‍ത്ഥ്യം. നമ്മള്‍ ടീവി വാര്‍ത്തകള്‍ കാണുന്നത് പോലെ അല്ലെ..
ഒരു ചെയ്ച് അടുത്തതിനെ കേമമാക്കും.
ചാണ്ടിക്കുഞ്ഞു പറഞ്ഞ കാര്യങ്ങള്‍ എനിക്കും തോന്നി.
കഥയായാലും കാര്യമായാലും അസ്സലായിട്ടുണ്ട്. തീവ്രതയും നൊമ്പരവും ചേർത്തെഴുതി വായനയിൽ നിറച്ചു.
ചെറിയ എഴുത്തിലൂടെ എന്നത് പ്രസക്തവും അതെനിക്ക് ഒട്ടേറെയിഷ്ടവും എന്നതും പറയട്ടെ. അഭിനന്ദനങ്ങൾ.
ഫോണ്ട് ചെറുതായി അല്ലെ? പക്ഷെ ചില്ലക്ഷരങ്ങൾ ഇവിടെ ഓക്കെയാണെന്നെ.
നല്ല അവതരണം .നല്ല ഇതിവൃത്തം . രോഷവും , ആകാംക്ഷയും ശ്രദ്ധിക്കുമല്ലോ .
ജീവിതത്തില്‍ മുന്‍ വിധികള്‍ പലപ്പോഴും തെറ്റാണ് എന്നതാണ് സത്യം. നന്നായിരുന്നു...
വായിൽ നിന്നു വീണ വാക്കും........
നന്നായി എഴുതി.
അഭിനന്ദനങ്ങൾ.
കാഴ്ചയുടെ തലങ്ങള്‍ വ്യത്യസ്തമാകുന്ന ഈ പരാഡിം ഷിഫ്റ്റ് ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. മാനെജ്മെന്റ് ട്രെയിനിങ്ങിനു പലപ്പോഴും റെഫര്‍ ചെയ്യപ്പെടുന്ന ഒരു ബുക്ക് ആണ് ഈ '7 habits of highly effective people'.എന്നാല്‍ ജീവിതത്തിന്റെ എല്ലാ തുറയിലുള്ളവര്‍ക്കും പ്രയോജനപ്പെടുത്താവുന്നതും....!
ഇതൊരൊമാതിരി സമാസയായി പോയിട്ടാ...
ഒഴാക്കാ അടി..ആ...
മേലാല്‍ ഇതാവര്‍ത്തിക്കരുത്...
ഇത്രയും നല്ലൊരു കഥയെ അതോ അനുഭവമോ
"എപ്പോഴും തമാശകള്‍ മാത്രം പറഞ്ഞു നിങ്ങളെ ഒക്കെ ബോറടിപ്പിക്കുന്ന ഈ ഒഴാക്കന്റെ മറ്റൊരു സമാസ..."
ഇങ്ങനെയെഴുതിയതിനൊരു പ്രതികരണമായി കണ്ടാ മതി...
നല്ല അവതരണം..മനസില്‍ തട്ടി...
ഇംഗ്ളിഷിലെ ഒരു വാക്കെടുത്തു definition പറഞ്ഞും ഇങ്ങിനെ നൊമ്പരപ്പെടുത്താം അല്ലെ.
കുറച്ച് വാക്കുകള്‍ കൊണ്ട് ഉള്‍ലില്‍ തട്ടുന്നൊരു കഥ പറഞ്ഞു.
ആദ്യവിവരണങ്ങൾ ടി. പദ്മനാഭന്റെ ഒരു കഥയെ ഓർമ്മപ്പെടുത്തി...
അവസാനം നൊമ്പരപ്പെടുത്തി....
ഒഴാക്കന്റെ പരീക്ഷണ ശാലയില്‍ നര്‍മ്മ മല്ല നൊമ്പരവും വിജയിക്കുമെന്ന് തെളിയിച്ചു.
എന്നാലും ഓടിവന്നത് അല്പം ചിരിക്കാമല്ലോ എന്ന് കരുതിയാ ..
പോസ്റ്റു നന്നായി
വികൃതി കുട്ടന്മാരും അവരുടെ മരിച്ചുപോയ മാതാവിനെയും മനസ്സില്‍ കണ്ടു
തമാശയല്ലല്ലോ ഒഴാക്കാ, ഇത് ഹൃദയസ്പർശിയായി, കേരളാകഫേയിലെ ഒരു ചെറുസിനിമയെ ഓർമിപ്പിച്ചു, ആദ്യകാഴ്ചക്കപ്പുറം ഒരു മനുഷ്യനുണ്ടെന്ന്, മനുഷ്യരുണ്ടെന്ന്, ഓർമിപ്പിച്ച ഈ കഥ നന്നായി.
കോഴിക്കോട് നിന്നും കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ വണ്ടിയില്‍ ഞാനും കയറി ഇരുന്നു. ബഹളം കേട്ടു, ഇരുന്ന സീറ്റില്‍നിന്ന് എഴുനേറ്റ് ചെന്നപ്പോള്‍ കണ്ട കാഴ്ച വിചിത്രം! ശൈത്യകാലത്തിന്റെ നനുത്ത സ്പര്‍ശനവും തെക്കന്‍ കാറ്റിന്റെ തലോടലും തിരിച്ചറിയാനാവാത്ത വിധം വിയര്‍പ്പു കണങ്ങളാല്‍ എന്റെ ശരീരവും നിറഞ്ഞുവോ?
ജീവിതത്തിലെ നനുത്ത വൈകാരിക ദൃശ്യങ്ങളുടെ നര്‍മ്മവശങ്ങള്‍ മിഴിവോടെ തൊട്ടുകാട്ടി ഇക്കിളികൂട്ടി ചിരിപ്പിക്കാറുള്ള ഈ ഹാസ്യകഥാകാരന്‍, ലൊഡക്ക പാസഞ്ചര്‍ വണ്ടിയില്‍ കണ്ണൂര്‍ക്ക് പുറപ്പെട്ടതെന്തിനാണാവോ, തമ്പുരാനേ എന്ന് ഓര്‍ത്തു നിന്നപ്പോഴേക്കും paara..., digm എന്ന് പറഞ്ഞ് ഈ ധര്‍മ്മടന്റെ മര്‍മ്മത്തിന് തന്നെ വന്ന് കൊണ്ടു!
എന്തു പറയാനാണ് മാഷേ. വിധിയുടെ കളികള്‍ പലപ്പോഴും ഇങ്ങനെയൊക്കെ ആണല്ലോ.
പോസ്റ്റ് മനസ്സിനെ തൊട്ടു.
മനസിനെ നെമ്പരപെടുത്തുന്ന കഥ
നന്നായി എഴുതി മാഷെ
സങ്കടം ആണല്ലോ ഒഴാക്കാ.....
ഇത് ഒരു കഥ മാത്രം ആണെന്ന് വിശ്വസിക്കുന്നു
ഒഴാക്കന്റെ തമാശകള്‍ മാത്രം വായിച്ചു ശീലിച്ച എനിക്ക് എഴാക്കന്റെ ജീവിതത്തിലെ വേദനകലോടുള്ള മനോഭാവവും അറിയാന്‍ പറ്റി...അല്ലെങ്കിലും തമാശ മാത്രമല്ലല്ലോ ജീവിതം..ചുരുങ്ങിയ വാക്കുകളില്‍ നൊമ്പരം ഉണര്‍ത്താന്‍ കഴിഞ്ഞു..ആശംസകള്‍
------------------------
അവസാനം ഞാന്‍ ഒരു കടുംകൈ കൂടി ചെയ്തു...എന്‍റെ യൂറോപ്യന്‍ ബഡായി "മൂന്നാം ഭാഗം" ഇന്ന് പോസ്റ്റി. വായിച്ചു എന്തെങ്കിലുമൊക്കെ പറയുമല്ലോ..
നല്ല അവതരണം..മനസില്‍ തട്ടി...
ഒഴക്കാന്‍റെ പോസ്റ്റില്‍ വന്നാല്‍ ചിരിച്ചു മടങ്ങാല്‍ എന്ന എന്‍റെ പ്രതീക്ഷ എല്ലാം തകിടം മറിച്ചല്ലോ.... വെറുതെ മനുഷ്യനെ.........
കേരള കഫേ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ ഭാഗം വരുമ്പോള്‍ ഏകദേശം ഇതേ പോലെ ഇതിന്‍റെ മറ്റൊരു രൂപത്തിലാണ്.. മുരടന്‍ എന്ന് തോന്നിപ്പിക്കുന്ന ആള്‍ ബസ്സ് യാത്രയിലുടനീളം മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കുന്നു . അയാളുടെ വീടിനു മുന്നില്‍ ബസ്സ് നിര്‍ത്തുമ്പോള്‍ മനസ്സിലാവുന്നു അയാള്‍ മകന്‍റെ ഡഡ്ബോഡി കാണാന്‍ വേണ്ടിയുള്ള യാത്രയായിരുന്നു അതെന്ന്
പോസ്റ്റ് നന്നായി ...
ചെറിയ ഒരു പോസ്റ്റ് ഞാനും ഇട്ടിട്ടുണ്ട് ഓഴക്കാനെ ആ വഴിക്കും സ്വാഗതം ചെയ്യുന്നു... നീ വന്ന് ഒന്നു മന്ത്രിച്ച് ഊതിയാല്‍ എനിക്ക് സമാധാനം ആവും :)
see the wiki page:
http://en.wikipedia.org/wiki/Stephen_Covey
and his site:
https://www.stephencovey.com/
കാഴ്ച്ചപ്പാടിനെ മാറ്റി മറിക്കുന്ന ഈ സംഗതി ആവിഷ്കരിച്ചതിലൂടെ ഒഴാക്കനും ഇവിടെ ഒരു സംഭവമായി തീർന്നിരിക്കുന്നു ...കേട്ടൊ
നന്നായി ഒഴാക്കാ... ഒന്നും പറയാന്‍ തോന്നുന്നില്ല. ഞാന്‍ ടാക്ടിക്കല്‍ മൌനത്തിലേക്ക് മറയട്ടെ.
ഒരു ചേഞ്ച് ആര്‍ക്കാണ് ഇഷ്ട്ടമാല്ലത്തത്?
കഥ നന്നായി.
എന്റെ നാട് വടകരയ്ക്ക് അടുത്താണ്.
കാഴ്ചപ്പാടുകള്‍ മാറേണ്ട കാലമായോ .
അപ്പോ ആളുകളെ ചിരിപ്പിക്കാൻ മാത്രമല്ല ചിന്തിപ്പിക്കാനും അറിയാം അല്ലെ??????? മനസിനെ നൊംബരപ്പെടുത്തി ഈപോസ്റ്റ്
ഒന്നും പറയാന്‍ കഴിയുന്നില്ല ഒഴാക്കാ....
ഒഴാക്കാ....
നല്ല അവതരണം..നന്നായി എഴുതി....
വേര്‍ ഈസ് ഗമന്റ്റ്?
മെയിലില്‍ കിട്ടിയാ ?
കൊള്ളാമെടാ,...ഇനിയും ഇതുപോലെ വരട്ടെ ..പുതിയ പുതിയ ചിന്തകളും എഴുത്തുകളും . ഒഴാക്കൻ വെറും ഒഴപ്പനല്ലെന്നു ജനം തിരിച്ചറീയട്ടെ .
ഈ പോസ്റ്റ് വന്ന അന്ന് ഞാന്‍ വായിച്ചു .ഞാന്‍ ഇത് വായിക്കുമ്പോള്‍ ഷമിന്‍ ഇതിന്‍റെ തലക്കെട്ട് വായിച്ചു .,എന്നിട്ട് എന്നോട് ചോദിച്ചു .ഒഴാക്കന്‍ ഇപ്പോള്‍ ഇതൊക്കെ ആയോ എഴുതുന്നത് ?
ഇതിന് മുന്‍പില്‍ ബിജു പറഞ്ഞ കമന്റ് തന്നെ എനിക്കും പറയാന്‍ ഉള്ളു ..ഇനിയും എഴുതുവാന്‍ ഒരുപാട് ഉണ്ടാവട്ടെ ,
വേദനിപ്പിക്കുന്ന ഒരു പുറം കാഴ്ച്ച. അപ്രതീക്ഷിതമായ ഒരു ടിസ്റ്റ്. ഭാവുകങ്ങള്‍
ഹൃദയസ്പര്‍ശിയായി എഴുതി...
ആശംസകള്‍!
കഥയിലെ paradigm shift ഞെട്ടിച്ചു. കഥയെഴുത്തുകാരനായ ഒഴാക്കനും പതിവ് രീതി വിട്ടുള്ള ഷിഫ്റ്റ് അമ്പരപ്പിച്ചു.
ആശയം വളരെ ഇഷ്ടപ്പെട്ടു മാഷേ... വേദന തോന്നിപ്പിച്ചു
എവിടെയോ വായിച്ച മറ്റൊരു കഥ ഓര്‍ത്തു.
കാറിന്റെ ബോണറ്റില്‍ കുത്തിക്കുറിച്ച കുഞ്ഞു മകനെ ശിക്ഷിച്ച പിതാവിന്റെ തിരിച്ചറിവ്... ശിക്ഷയുടെ കാഠിന്യത്തില്‍ മകനെ നഷ്ടപ്പെട്ട കുറ്റബോധത്താല്‍ ബോണറ്റിലെ അക്ഷരങ്ങളില്‍ കണ്ണോടിച്ച അയാള്‍ തകര്‍ന്നു പോവാതിരിക്കുന്നതെങ്ങനെ.... അവ്യക്തമായ അക്ഷരങ്ങളില്‍ അവിടെ തെളിഞ്ഞത് ഇത്ര മാത്രം "ഐ ലവ് യു, പപ്പാ"
മാധവിക്കുട്ടിയുടെ നെയ്പ്പായസം എന്ന കഥയിൽ നിസ്സഹായനായ ഇത്തരമൊരച്ചൻ ഉണ്ട്. അമ്മയുടെ ശവമടക്കി കണ്ണീർ പൊഴിയുന്ന മനസ്സുമായി ഇരിക്കുന്ന, മക്കളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന് സങ്കടപ്പെടുന്ന അച്ചൻ.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബരസ്മരണയിൽ ഇത്തരമൊരനുഭവം വിവരിക്കുന്നു. ബ്രസ്റ്റ് ക്യാൻസർ വന്ന് മാറിടം നീക്കം ചെയ്ത സ്ത്രീയെ കണ്ട് അവരുടെ സൌന്ദര്യ്യത്തിൽ മതിമറന്ന്, അവരുടെ ശരീരലാവണ്യത്തിൽ കൊതിയോടേ നോക്കുന്ന പുരുഷൻ. ഒടുവിൽ സത്യമരിയുമ്പോൾ.....?
ജീവിതത്തിൽ നമ്മെ നിശബ്ദരാക്കിക്കളയുന്ന ഇത്തരം സന്ദർഭങ്ങൾ നമുക്ക് പാഠങ്ങളാകണം. പണക്കൊഴുപ്പിനു പിന്നാലെ പോകുമ്പോൾ ചിലപ്പോഴെങ്കിലും...
എഴുത്തിൽ കോമ ഉപയോഗിച്ച് വാക്യങ്ങൾ നീട്ടാത്തെ ചെറിയ ചെറിയ വാക്യങ്ങൾ ഉപയോഗിച്ചുകൂടേ?
ഒഴാക്കൻ ജി, കഥ നന്നായിരുന്നു. (ഒഴാക്കന്റെ കയ്യിൽ നിന്നും ഇങ്ങനെ ഒന്ന് പ്രതീക്ഷിചിരുന്നില്ല എന്നു വേണം പറയാൻ). ഇത് വായിച്ചപ്പോൾ ജോൺ കുസാക്കിന്റെ “ഗ്രേസ് ഈസ് ഗോൺ” എന്ന സിനിമ ഓർമ്മ വന്നു. നല്ല രചന. നല്ല വരികൾ. (കമന്റ് ഒരിക്കൽ ഇട്ടതായിരുന്നു.)ക്രിസ്മസൊക്കെ കലക്കിയില്ലേ? ഞങ്ങളുടെ പുതുവത്സരാശംസകൾ
Could not read on time...but enjoyed now
പുറം കാഴ്ചകളുടെ
വേവുന്ന മനസ്സ്
നന്നായി ...
ഒഴാക്കനനിയാ, പുതുവത്സരാശംസകള്‍
Happy new year
touching ...jeevitham ithanu sugha dugha sammishram
ഉള്ളില്‍ സ്പര്‍ശിക്കുന്നു.
www.shiro-mani.blogspot.com
All the best...
www.chemmaran.blogspot.com
Thanks for posting this. Good thought! I had read the story from Steven Covey...
Happy New Year.
ഇങ്ങനെ ഒരവസാനം പ്രതീക്ഷിച്ചില്ല. നന്നായി പറഞ്ഞു. പുതുവത്സരാശംസകൾ
ഇതു കാണാതെ പോയിരുന്നു..
കൊള്ളാം. ഈ വേഷവും യോജിക്കും.
പുതുവത്സരാശംസകൾ പറയാൻ വന്നതാണ്. അല്പം വൈകി. സാരമില്ല. എന്നാലും കൈപ്പറ്റിയാലും.
ഇത് വല്ലാതെ സങ്കടപ്പെടുത്തിക്കളഞ്ഞല്ലോ..
പുതുവത്സരാശംസകൾ
കൊള്ളാം.പക്ഷെ സെന്റി എനിക്കിഷ്ട്ടമില്ല...ഇത് പോലെ ഒരു തീം രഞ്ജിത്തിന്റെ കേരള കാഫെയില്‍ ഉണ്ടായിരുന്നു
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
nannayittundu.....:)
നന്നായിട്ടുണ്ട് ട്ടാ,
http://www.chemmaran.blogspot.com/
kollaam ozhaakan.real incident thanne aano
എനിക്ക് ശെരിക്കും കരച്ചില്‍ വന്നൂട്ടോ ..ഇങ്ങിനെ സമാസ പറയല്ലേ ചേട്ടാ ..
വേദനിപ്പിക്കുന്ന തമാശ!
കണ്മുന്നിലെ കാഴ്ച, അതിനെ ഇത്ര നല്ല തലത്തില്‍ ഒപ്പിയെടുത്ത്, വികാര തീവ്രമായ ഒരു കുറിപ്പാക്കി മാറ്റിയ ഒഴാക്കന്റെ ഈ ശ്രമത്തിനു നന്ദി.
ഉദേശിച്ച ആശയം ഒട്ടും ചോരാതെ തന്നെ പറഞ്ഞു. കൊള്ളാം.