സപ്പ്രിടിക്കെറ്റ് അഥവാ സര്‍ട്ടിഫിക്കറ്റ്


സപ്പ്രിടിക്കെറ്റ്.. ശോ .. സര്‍ഫിടിക്കെറ്റ് .. എന്തുവാ ആ സര്‍ട്ടിഫിക്കറ്റ്. പറയാന്‍ ഇതാ പാടെങ്കില്‍ കിട്ടാനുള്ള പാടൊന്നു ആലോചിക്കാവുന്നതെ ഒള്ളു അല്ലെ.ഇപ്പൊ എന്തിനും ഈ സുനാപ്പി വേണം കാശുള്ളവന്‍ കാശു കൊടുത്തും മാനം ഉള്ളവന്‍ മാനം കൊടുത്തും ഒന്നും ഇല്ലാത്തവന്‍ ഒന്നും ഇല്ലാതെ നിന്ന് കൊടുത്തും ഇവനെ ഒപ്പിക്കുന്നു. ഞാന്‍ ഡിഗ്രി കഴിഞ്ഞു നില്‍ക്കുന്ന കാലം. ഇനി ഏതെങ്കിലും ഒരു സപ്പ്രി .. അല്ലെ വേണ്ട ആ സാധനം ഒന്ന് ഒപ്പിക്കണം. അങ്ങനെ ആദ്യമായി പേപ്പര്‍ വായന തുടങ്ങി.


പേപ്പറില്‍ നിറയെ എം ബി എ, എം സി എ .. ആകെ 'എ' ബഹളം. നാം ആകെ ചെയ്യേണ്ടത് കയ്യിലുള്ള കാശു അവരുടെ മേശ പുറത്തു വെക്കുക അവര്‍ സമയാ സമയം ആ കാശിനു തീറ്റ കൊടുത്ത് സമയം ആകുമ്പോള്‍ നമുക്ക് ഒരു ഡിഗ്രി ആക്കി കയ്യില്‍ തരും. കൊള്ളാലോ! കാശ് മുടക്ക് മാത്രമല്ലേ ഒള്ളു, ഉപയോഗിച്ച് തളര്‍ന്ന തലച്ചോറ് വീണ്ടും ഉപയോഗിക്കണ്ടല്ലോ. അങ്ങനെ ഞാന്‍ ഒരു പ്രൊഫഷണല്‍ സപ്പ്രിടിക്കെറ്റ് എടുക്കാന്‍ തീരുമാനിച്ചു. അപ്പനെ അറിയിച്ചപ്പോ " നീ നല്ല പഠിപ്പാ എന്നാലും ഒരു പ്രൊഫഷണല്‍ എടുപ്പുകാരന്‍ ആകാനുള്ള പ്രായം ആയോ" എന്ന് ചോദിച്ചോ? ഹേ ഇല്ല, പാവം അപ്പന്‍ ബുദ്ധിമാന്‍മാരായ മക്കള്‍ ഉണ്ടായാല്‍ കുടുംബം കലങ്ങുമല്ലോ ദൈവമേ എന്ന് മനസ്സില്‍ വിചാരിച്ച് ഉണ്ടായിരുന്ന പറമ്പിനെ നടുവേ മുറിച്ചു കാശാക്കി എന്‍റെ പോക്കെറ്റില്‍ ഇട്ടു തന്നു.


അങ്ങനെ, വീട്ടുകാരെ കടത്തിലും നാട്ടുകാരെ കണ്ണീരിലും ആഴ്ത്തി ഞാന്‍ മംഗലാപുരത്തിനുള്ള വണ്ടി പിടിച്ചു. ചെന്ന് കയറിയത് ഒരു സിംഹത്തിന്‍റെ മടയില്‍, ലാലേട്ടന്‍ കയറിയ മട അല്ല കേട്ടോ. വരവിന്‍റെ ഉദ്ദേശം നേരത്തെ പറഞ്ഞപോലെ ഒരു സപ്പ്രിട്ടിക്കെറ്റ്, പിന്നെ പറ്റുകയാണെങ്കില്‍ ഒരു മംഗലാപുരം സുന്ദരിയെ അതും കാശുള്ള വീട്ടിലെ സുന്ദരിയെ വളക്കണം പിന്നെയും സമയം കിട്ടിയാല്‍ ഒരല്‍പം പഠിക്കണം. പക്ഷെ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ച് കാശ് വാങ്ങി വെച്ചു മടയിലിരുന്ന സിംഹം എന്നോട് പോയി പഠിക്കെടാ എന്ന് ആജ്ഞാപിച്ചു. സുന്ദരിയും സപ്പ്രിയും എല്ലാം സ്വാഹ. പഠിച്ചില്ലേ അപ്പന്‍ പോക്കറ്റില്‍ മടക്കി തന്ന പറമ്പ് പോക്കാ. അങ്ങനെ പഠിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ അപ്പോഴും പ്രശ്നം. ഈ ബുക്ക്‌ ഒക്കെ ഇംഗ്ലീഷില്‍ ആണ് എഴുതി വെച്ചിരിക്കുന്നത്. പിന്നെ ആകെയുള്ള ആശ്വാസം എന്നെ പോലെ തന്നെ ബുദ്ധിയുള്ള ഒരുപാട് മലയാളികള്‍ അവിടെ കൂടെ ഉണ്ട്. എല്ലാവരും ഓരോരോ ബ്ലോഗുകള്‍.

അങ്കനവാടി ദുബായിയിലും ബാക്കി മുഴുവന്‍ നമ്മുടെ നാട്ടിലും പഠിച്ച ആഭി മുതല്‍ കോളേജ് തപ്പി നടന്നു മൂന്നു കൊല്ലം കളഞ്ഞ മുത്തു മുതല്‍ ഇപ്പോഴും അവിടെ പഠനം തുടരുന്ന ഷമ്മി വരെ ഈ കൂട്ടത്തില്‍ പെടും. ആകെ മൊത്തം നാല്‍പ്പതു പുലികള്‍ അതില്‍ എഴു പെണ്‍പുലികളും ബാക്കി ആണ്‍പുലികളും. എഴു പെണ്‍ പുലികളില്‍ ആറെണ്ണം ആദ്യ ക്ലാസ്സില്‍ തന്നെ ഹാജര്‍. ആരെ വളയ്ക്കും ആരെ വളയ്ക്കും എന്നുള്ള സംശയത്തില്‍ നില്‍ക്കുമ്പോഴേക്കും ഉണ്ടായിരുന്ന ആറിനെയും ആണ്‍പിള്ളാര്‍ വളച്ചോണ്ട് പോയി.
വാ പിളര്‍ന്ന ദൈവം ചോറ് തരാതിരിക്കില്ലലോ.


അങ്ങനെ ആ ഏഴാമത്തെ സുന്ദരിക്കായി കണ്ണില്‍ 'റം' ഒഴിച്ചു കാത്തിരുന്നു. അങ്ങനെ തുടര്‍ച്ചയായ മൂനാഴ്ച്ചത്തെ കാത്തിരിപ്പിന് ശേഷം അവള്‍ അവതരിച്ചു.ഐശ്വര്യയുടെ കണ്ണുകളും, നയന്‍താരയുടെ ചുണ്ടുകളും, ശോഭനയുടെ ശരീര വടിവും, കാവ്യയുടെ ഓമനത്തവും .. അതെ ഇതെല്ലാമായിരുന്നു എന്‍റെ മനസ്സില്‍ പക്ഷെ മുന്നില്‍ വന്നു നിന്നതോ.. മമ്മൂക്കയുടെ നടപ്പും ലാലേട്ടന്‍റെ തോളും സലിമിക്കാന്‍റെ ചിരിയും ഒക്കെ കൂടിയ ഒരു ആന പെണ്‍കുട്ടി.അതോടുകൂടി വളയ്ക്കുന്ന ദൌത്യം ഒഴുവാക്കി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. തീരുമാനത്തിന് കാശുമുടക്കൊന്നും ഇല്ലാത്തതിനാല്‍ അതൊരു തീരുമാനമായി തന്നെ എന്നും നില നിന്നു.


ക്ലാസുകള്‍ ഓരോന്നായി കഴിഞ്ഞു കയ്യിലുള്ള കാശുകളും. അങ്ങനെ ഒടുക്കം പ്രൊജക്റ്റ്‌ വന്നെത്തി. കൂടെയുള്ള പലരും പ്രൊജക്റ്റ്‌ ചെയ്യാനായി ദുബായി, അമേരിക്ക, ലണ്ടന്‍ എന്നിവിടെയ്ക്കൊക്കെ പറന്നപ്പോ ഞാന്‍ മെല്ലെ മലപ്പുറത്തേക്ക് വണ്ടി കയറി. രണ്ടുമാസകാലം വീട്ടില്‍ നിന്നു ശരീരം ഒക്കെ ഒന്ന് നന്നാക്കി തൊട്ടടുത്ത വീട്ടിലെ എട്ടാംക്ലാസ്സിലെ കൊച്ചിന്‍റെ പ്രൊജക്റ്റ്‌ വാങ്ങി ഒരു കോപ്പി എടുത്തു കോളേജില്‍ എത്തി. അവിടെ എത്തിയപ്പോ ആകെ പ്രൊജക്റ്റ്‌ മയം. പാവം മുത്തപ്പന്‍ മാത്രം ആകെ ടെന്‍ഷന്‍ അടിച്ചു നിക്കുന്നു. കാര്യം ചോദിച്ചപ്പോഴാണ് മനസിലായത് മുത്തുവിന്‍റെ പ്രോജക്റ്റ് ചെയ്തു എന്ന് തെളിവിനായി കമ്പനിയില്‍ നിന്നും തരുന്ന സര്‍ട്ടിഫിക്കറ്റില്‍ 'സര്‍ട്ടിഫിക്കറ്റ്' എന്ന് എഴുതിയിട്ടില്ല. ഇനി ആ കമ്പനിയില്‍ പോയി മാറ്റി അടിപ്പിക്കാം എന്ന് കരുതിയാ മുത്തുവിന്‍റെ പ്രൊജക്റ്റ്‌ കഴിഞ്ഞതോടെ ആ കമ്പനി പൂട്ടി.. നോ രെക്ഷ


അങ്ങനെ മുത്തു കാര്യങ്ങള്‍ ടീച്ചറോട് അവതരിപ്പിക്കാന്‍ തീരുമാനിച്ചു
" ടീച്ചര്‍, ഐ ഹാവ് "എ " സര്‍ട്ടിഫിക്കറ്റ് ബട്ട്‌ ഇന്‍ ദാറ്റ്‌ സര്‍ട്ടിഫിക്കറ്റ് ദേര്‍ ഈസ്‌ നോ സര്‍ട്ടിഫിക്കറ്റ്" മുത്തുവിന്‍റെ ഇംഗ്ലീഷ് കേട്ടു ഞാന്‍ അടക്കമുള്ള മലയാളികള്‍ കോരി തരിച്ചു പോയി! പക്ഷേ പാവം ടീച്ചറിന് മാത്രം കാര്യം മനസിലായില്ല. മുത്തു തലങ്ങും വെലങ്ങും ഒക്കെ പറഞ്ഞ് നോക്കി. ഒരു രക്ഷയുമില്ല. മലയാളം ആയിരുന്നെ ഞാനും ഒരു കൈ നോക്കിയേനെ ഇതിപ്പോ ഇംഗ്ലീഷ് ആണ് എനിക്ക് പണ്ടേ വെറുപ്പാ ആ വിദേശ ഭാഷയോട്. കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് കണ്ട്. ദുബായിയില്‍ നിന്നും അങ്കനവാടി ഡിഗ്രി സ്വന്തമാക്കിയ ആഭി കാര്യങ്ങള്‍ ഏറ്റെടുത്തു. എന്നിട്ട് ടീച്ചറോട് വായുവില്‍ ഒരു സര്‍ട്ടിഫിക്കറ്റ് വരച്ചു കൊണ്ട് " ടീച്ചര്‍, ദിസ്‌ ഈസ്‌ എ സര്‍ട്ടിഫിക്കറ്റ് ഓക്കെ? "
ടീച്ചര്‍ ഓക്കെ പറഞ്ഞു, ദെന്‍ ആഭി " ഇന്‍ ദിസ് സര്‍ട്ടിഫികറ്റ് ദേര്‍ ഈസ്‌ നോ സര്‍ട്ടിഫിക്കറ്റ്". അമ്മെ....


ഒടുക്കം ആഭി ഓടിപോയി ഒരു പ്രൊജക്റ്റ്‌ എടുത്തു കാണിച്ചിട്ട് ടീച്ചറോട് പറഞ്ഞു എന്‍റെ പൊന്നു ടീച്ചറെ ഈ സര്‍ട്ടിഫിക്കറ്റില്‍ സര്‍ട്ടിഫിക്കറ്റ് എന്ന് എഴുതിയിട്ടില്ല എന്ന്. ഹാവു, ഒടുക്കം ഒരു വില്ലാളി വീരനെ പോലെ ആഭി ടീച്ചറെയും ഞങ്ങളെയും മാറി മാറി നോക്കി. ആഭിയുടെ അപാര ബുദ്ധിയില്‍ ഞങ്ങള്‍ ഊറ്റം കൊള്ളുന്നതിനിടയില്‍ പാവം ടീച്ചര്‍ അവിടെ നിന്നും തടി എടുത്തു.ഇല്ലെങ്കില്‍ ടീച്ചറുടെ സര്‍ട്ടിഫിക്കറ്റ് കൂടി ചിലപ്പോ നഷ്ട്ടപെട്ടലോ.


കാലങ്ങള്‍ ഒരുപാട് കഴിഞ്ഞു.ആഭി അവന്‍റെ സര്‍ട്ടിഫിക്കറ്റുമായി വീണ്ടും ദുബായില്‍ എത്തിച്ചേര്‍ന്നു ഇപ്പൊ അവിടെ ഒട്ടകത്തെ കറക്കുന്നെന്നോ ഷെയ്ക്കിന് കഞ്ഞി വെച്ച് കൊടുക്കുന്നെന്നോ ഒക്കെ അസൂയാലുക്കള്‍ പറഞ്ഞു നടക്കുന്നു. മുത്തു അവന്‍റെ സര്‍ട്ടിഫിക്കറ്റ് വിറ്റ് സ്വന്തമായൊരു കരിഓയില്‍ ബിസ്നെസ്സ് തുടങ്ങി നാട്ടുകാരെയും വീട്ടുകാരെയും കരി ഓയില്‍ അടിക്കുന്നു. പിന്നെ ഈ പാവം ഒഴാക്കന്‍,ഇപ്പോഴും ഒരു സര്‍ട്ടിഫിക്കറ്റിനായുള്ള പരക്കം പാച്ചിലില്‍ ആണ്.


അതെ ഒരു "കല്യാണ സര്‍ട്ടിഫിക്കറ്റിനായി"

100 Response to "സപ്പ്രിടിക്കെറ്റ് അഥവാ സര്‍ട്ടിഫിക്കറ്റ്"

  1. വീണ്ടുമിതാ ഒരിക്കല്‍ കൂടി ഒരു ചൂണ്ടയിടല്‍, എന്തെങ്കിലും സുന്ദരികള്‍ ഈ പോസ്റ്റ്‌ കണ്ട് എന്‍റെ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പ് വെക്കുമായിരിക്കും എന്നുള്ള മോഹ സ്വപ്നവുമായി, നിങ്ങളുടെ സ്വന്തം ഒഴാക്കന്‍.

    ഒഴാക്കാ ... സപ്രിട്ടിക്കട്ടു കലക്കി.

    ഇപ്പോഴും സപ്രിടിക്കെറ്റൊന്നും ശരിയാക്കാതെ ഒഴപ്പി നടക്കുന്ന ഒഴാക്കാന് ക്രിസ്മസ്സ് ആശംസകള്‍....(ഹല്ല പിന്നെ..!)

    സര്ടിഫിക്കെട്ടെന്നൊക്കെ ചുമ്മാ കാച്ചുന്നതാ അല്ലെ?
    സംഗതി കല്യാണം തന്നെ...
    എഴുത്ത് പഴത് പോലെ നന്നായി.
    ഇല്ലാത്തവന്‍ അല്ല ഒഴാക്കാ ഒന്നും ഇല്ലാതെ നിന്ന് കൊടുക്കുന്നത്...ചുമ്മാ..
    ആശംസകള്‍.

    നര്‍മ്മം ആണെങ്കിലും നല്ലൊരു പോസ്റ്റ് ആയിരുന്നു. ഇവിടെ മൊത്തം കള്ള സര്ട്ടിഫിക്കെട്ടു വില്പനയാണ്..ഈയിടെ ഒരു എഞ്ചിനീയരോട് ഈ കാര്യം സൂചിപ്പിച്ചപ്പോള്‍ ' ഇത് കേള്‍ക്കുമ്പോള്‍ സങ്കടമാവുന്നു എന്നാണ് പറഞ്ഞത്.
    എനിക്കതൊന്നുമല്ല മനസ്സിലാവാത്തെ, ഈ കള്ള സര്ട്ടിഫിക്കട്ടുള്ളവന്മാര്‍ എടുക്കുന്ന പണിയും ബില്‍ഡിങ്ങും ഒക്കെ എങ്ങിനെ ശരിയാവുന്നു ആവൊ

    സൂപ്പര്‍ സപ്രിട്ടി..ട്ടി..ട്ടി..ട്ടി...
    ഛെ,എന്റെ നാവുളുക്കി.
    സംഗതി എന്തായാലും ആശംസകള്‍...

    കൊള്ളാം. കൊള്ളാം. സർട്ടിഫിക്കറ്റ്. വേഗം കിട്ടട്ടെ.

    ഒഴാക്കാ...
    സപ്രിടിക്കറ്റിനെ കുറിച്ച് മനോഹരമായി ഒരു പോസ്റ്റുണ്ടാക്കിയ ഒഴാക്കനു എന്റെ വക ഒരു സര്‍ട്ടിഫിക്കെറ്റ്....പോസ്റ്റ് ഇപ്രാവശ്യവും തകര്‍ത്തു....

    "വീണ്ടുമിതാ ഒരിക്കല്‍ കൂടി ഒരു ചൂണ്ടയിടല്‍, എന്തെങ്കിലും സുന്ദരികള്‍ ഈ പോസ്റ്റ്‌ കണ്ട് എന്‍റെ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പ് വെക്കുമായിരിക്കും എന്നുള്ള മോഹ സ്വപ്നവുമായി, നിങ്ങളുടെ സ്വന്തം ഒഴാക്കന്‍."

    എത്രയും വേഗം "ഒരായിരം" സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാന്‍ ആശംസിക്കുന്നു...

    ഈ സര്‍ട്ടിഫിക്കറ്റിലെങ്കിലും ഒരു സുന്ദരി തട്ടി തടഞ്ഞു വീഴട്ടെ എന്നാശംസിക്കുന്നു....

    സപ്രി .. സപ്രിറ്റി.. ങാ പോട്ടെ.. പിന്നെ ഞങ്ങൾ ഇവിടെ പെണ്ണു നോക്കണോ?.. കമ്മീഷം തരേണ്ടിവരൂന്നു മാത്രം..

    ajith says:

    പൊര നെറഞ്ഞു നിക്കുവാ ഒരുത്തന്‍. കെട്ടിച്ചാല്‍ ഒരു മാറ്റം വരുമായിരിക്കും. അല്ലെങ്കില്‍ ഇങ്ങിനെ ബ്ലോഗെഴുതി നാട്ടുകാരെ ചിരിപ്പിച്ചു കൊല്ലും.

    ഏതായാലും എന്റെ ഉപദേശം കേള്‍ക്കാന്‍ തീരുമാനിച്ചല്ലോ. പെണ്ണൊന്നു കെട്ട്. എന്നിട്ടാവാം ഹണിമൂണ്‍ ചിന്ത എന്ന് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടല്ലോ.
    തൃപ്തിയായി കുഞ്ഞാടെ.

    Gopika says:

    ha ha..:) sapprriticket kadha nannayi....vegam oru saprriticket swanthamakkan kazhiyatte....athu vyajamakathe nokkaneeee....;)

    അപ്പോ അതാണ് സര്‍ട്ടിപ്പിക്കറ്റ് അഥവാ സര്‍ട്ടിക്കറ്റ്!ഇനിയും കെട്ടിയില്ലെ? ഇനി എന്നാ, മൂക്കില്‍ പല്ലു വന്നിട്ടോ?

    എന്റെ വക ഒരു സര്‍ട്ടിഫിക്കറ്റ് 'കൊള്ളാം'

    പ്രൂസ്സര്‍.
    അയ്യോ, സ്രൂപ്പര്‍‍.
    ഛെ!
    സൂപ്പര്‍! ഓ.. ശരിയായ്. ല്ലേ?

    siya says:

    പ്രിയ അനിയാ ഒഴാക്കന്‍സ് ,..ഇവിടെ ഒരു നല്ല പെണ്‍കുട്ടിയെ ഇത് വരെ കണ്ടില്ലാട്ടോ ..ഹഹ .കണ്ടാല്‍ ഈ ബ്ലോഗ്‌ പറഞ്ഞു കൊടുക്കാം . .അത് വരെ കാത്തിരിക്കൂ ..

    അലി says:

    ഒരു വിവാഹാഭ്യര്‍ത്ഥനയാണ് ഇങ്ങനെ വളച്ചുകെട്ടിപറഞ്ഞതല്ലേ?

    സർട്ടിഫിക്കേറ്റുകൾ കരസ്ഥമാക്കുവാൻ ഇത്ര പരിജ്ഞാനമുള്ള ഈയൊരുത്തന് , ഈ പറഞ്ഞ സർട്ടിഫിക്കേറ്റ് കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടാട്ടാ‍ാ...
    അഥവാ കിട്ടിയാലും ഒളപ്പനായി നിൽക്കതെ നല്ല പണിയും എടുക്കേണ്ടിവരും കേട്ടൊ ഒഴാക്കാ

    അങ്ങനെ ആ ഏഴാമത്തെ സുന്ദരിക്കായി കണ്ണില്‍ 'റം' ഒഴിച്ചു കാത്തിരുന്നു.

    ‘റം’ മാറ്റി വേറെന്തെങ്കിലും ഒഴിച്ചു കാത്തിരുന്നു നോക്കൂ ഒഴാക്കാ...വരാതിരിക്കില്ല. ചിരിച്ചു ചിരിച്ച് ഏതെങ്കിലും സുന്ദരി മൂക്കുംകുത്തി വീഴട്ടെ എന്നാശംസിക്കുന്നു.


    വളരെ രസകരമായി.

    ഈ ഒഴാക്കനെക്കൊണ്ട് തോറ്റു. ബോറടിച്ച് ചുമ്മാ ഒന്ന് ഇരിക്കാമെന്നു വെച്ചപ്പോഴിതാ സപ്പ്രിടിക്കെറ്റ്മായി വന്നേക്കണ്.സംഗതീടെ ചൂണ്ടു പലക എവിടെക്കാനെന്നു മനസ്സിലായി ..ഇനി വെച്ച് താമസിപ്പിക്കണ്ട മാഷേ ..കെട്ടാന്‍ നോക്ക് ..

    Unknown says:

    കാലങ്ങള്‍ ഒരുപാട് കഴിഞ്ഞു.ആഭി അവന്‍റെ സര്‍ട്ടിഫിക്കറ്റുമായി വീണ്ടും ദുബായില്‍ എത്തിച്ചേര്‍ന്നു ഇപ്പൊ അവിടെ ഒട്ടകത്തെ കറക്കുന്നെന്നോ ഷെയ്ക്കിന് കഞ്ഞി വെച്ച് കൊടുക്കുന്നെന്നോ ഒക്കെ അസൂയാലുക്കള്‍ പറഞ്ഞു നടക്കുന്നു. മുത്തു അവന്‍റെ സര്‍ട്ടിഫിക്കറ്റ് വിറ്റ് സ്വന്തമായൊരു കരിഓയില്‍ ബിസ്നെസ്സ് തുടങ്ങി നാട്ടുകാരെയും വീട്ടുകാരെയും കരി ഓയില്‍ അടിക്കുന്നു.
    ഉണ്ടായിരുന്ന സപ്പ്രിടിക്കെറ്റ് കൊടുത്തു ഞാനിങ്ങു അമേരിക്കാക്കക്ക് പോന്നു.ഇവിടെ വന്നപ്പോഴല്ലേ...ഒഴാക്കാന്‍ പറഞ്ഞ പോലെ ഈ കുരുത്തം കേട്ടവന്മ്മര്‍ക്ക് മലയാളമ അറിയില്ലാന്നു മനിസിലായത്.അതോണ്ട് അവരുടെ ഭാഷയില്‍ പോകുന്നു.

    വളരെ രസകരമെന്നൊരു സർട്ടിഫിക്കറ്റ് തരുന്നു, കല്യാണസർട്ടിഫിക്കറ്റും ഉടനെ കിട്ടട്ടെ!

    പോസ്റ്റ് രസമായി.
    വൈകാതെ ഒരു വിവാഹ സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചെടുക്കാനാകട്ടെ എന്നാശംസിയ്ക്കുന്നു...

    സുന്ദരികളെ...... കേള്‍ക്കന്നില്ലേ നിങ്ങളാരും ഈ ദീന രോദനം....? പ്ലീസ്‌ ആരെങ്കിലും ഒന്ന് ഒപ്പിട്ടു കൊടുക്കൂ.....

    നല്ല സർട്ടിബിസ്ക്കറ്റ് കിട്ടട്ടെ.

    അഭി says:

    ഉടനെ തന്നെ ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടട്ടെ!

    HAINA says:

    ഈ സര്‍ട്ടിഫിക്കറ്റിന്‌ ഇത്ര പഞ്ഞമാണോ

    Unknown says:

    :)

    All the best :)

    Unknown says:

    എത്രയും പെട്ടെന്ന് ഒരു സപ്രിട്ടിക്കറ്റ് കിട്ടട്ടെ എന്നാശംസിക്കുന്നു.

    ഹംസ says:

    ഒഴാക്ക...മ്,മ്മ......:)


    മാനം ഉള്ളവന്‍ (വള്‍) മാനം കൊടുത്തും വാങ്ങുന്ന ഈ സപ്രിടിക്കറ്റ് പറഞ്ഞു മനസ്സില്ലാക്കന്‍ പെട്ട പാടോര്‍ത്ത് ഞാന്‍ കുറെ ചിരിച്ചു...

    നിനക്ക് ഉടന്‍ ഒരു സപ്രിടിക്കറ്റ് കിട്ടുന്ന ലക്ഷണം കാണുന്നുണ്ട്.. ഒഴാക്കാ...( ഞാന്‍ പറയുന്നതൊന്നും പാഴ്വാക്കാവാറില്ല )

    :)
    best wishes

    അവസാനം വായിച്ചപ്പോഴല്ലേ ഉദ്ദേശ്യം പിടികിട്ടിയത്‌!

    Sukanya says:

    സര്‍ട്ടിഫിക്കറ്റ് ഒക്കെ പെട്ടെന്ന് ശരിയാകട്ടെ.
    പക്ഷെ എന്നോട് 916 പവന്‍ സര്‍ട്ടിഫിക്കറ്റ് ചോദിക്കരുത്.
    എന്നാല്‍ ഓക്കേ ഒഴാക്കാ :)

    ഇത് സര്‍ട്ടിഫിക്കറ്റ്‌ കൊണ്ടൊന്നും തീരില്ല. 'നെല്ലിക്കാത്തളം' തന്നെ ശരണം!!

    ഈ സപ്രിട്ടിക്കറ്റും കൊണ്ട് നടക്കൻ തുടങ്ങിയിട്ട് കാലം കുറെയായല്ലോ ?
    എക്സ്പ്രിയെ... എക്സ്പ്രിയെൻസ് ഒ​‍ാ ല്ലത് കുറവാ അല്ലിയോ...

    ഇത് ചാര്‍ത്തിയിട്ടിപ്പോ നേരത്തോടു നേരമാകാറായി . സപ്രിട്ടിക്കറ്റു വല്ലതും കിട്ടിയോ?

    കല്യാണസര്‍ട്ടിഫിക്കറ്റു വേണമെങ്കില്‍ ഞങ്ങള്‍ അച്ഛനോട് സംസാരിക്കാം...

    വല്ലോം നടക്കോ....?

    ശുദ്ധമായ ഈ നര്‍മ്മം നന്നായി ചിരിപ്പിച്ചു.

    സ്വന്തമായീ ഒരു മാട്രിമോണിയല്‍ ബ്ലോഗ്‌ തുടങ്ങാനാണ് പരുപാടി അല്ലെ? നടക്കട്ടെ.

    ഹേ സുപ്പര്‍ ......... ഒഴാക്കാന് .......നര്‍മ്മം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു അല്ലെ? എന്റെ വകയും ഒരു ഇമ്മിണി വല്യ സപ്രി ക്കറ്റ് .....

    Unknown says:

    ഇക്കാലത്ത്‌ സര്‍ട്ടിഫിക്കേറ്റ്‌ കൊണ്ട് മാത്രം കാര്യമില്ല, എല്ലാവരും ചോദിക്കുന്നത് എക്സ്പീരിയന്‍സ്‌ ഉണ്ടോ എന്നാണു?!! എന്ത് പറയുന്നു?

    പോസ്റ്റ്‌ രസകരമായി എല്ലാഴ്പോഴും പോലെ.

    ആദൃതന്‍, നന്ദി കേട്ടോ, സപ്പ്രിട്ടിക്കെട്ടിനെക്കള്‍ കഷട്ടമാണല്ലോ ഈ പേരൊന്നു പറയാന്‍ :)

    ജാസ്മികുട്ടി, എന്ത് ചെയ്യാം കിട്ടുനത് വരെ ഒഴപ്പി നടക്കാനാ തീരുമാനം. ഇപ്പൊ വ്യാജന്റെ കാലമല്ലേ .. orginalinekkaal സുപ്പെര്‍ വ്യാജന്‍ മാരനെന്നാണ് കേള്‍വി പിന്നെ ആദ്യ ക്രിസ്മസ് ആശംസക്ക് നന്ദി.

    റാംജി, കാലം മാറുകയല്ലേ പുതിയ പരീക്ഷണം നടത്താതെ എന്ത് ചെയ്യും.. പിന്നെ ആ ഒന്നുമില്ലാത്ത കഥ ചുമ്മാ ഒന്ന് പ്രാസം ഒപ്പിച്ചു പറഞ്ഞതാ കേട്ടോ


    pushpamgad, നാവുളിക്കിയത്തിനു ഈ ഒഴാക്കനെ കുറ്റം പറയല്ലേ

    മുകില്‍, ഉം കിട്ടട്ടെ കിട്ടട്ടെ

    റിയാസിക്ക, ആ സപ്പ്രിട്ടിക്കറ്റ് വരവ് വെച്ചിരിക്കുന്നു. പിന്നെ ഒരായിരം എണ്ണം ഒന്നും വേണ്ട ഒരു കുഞ്ഞ് അത്ര മതി

    കുഞ്ഞൂസ്, കുറെ ആയി ഞാന്‍ ശ്രമിക്കുന്നു പക്ഷെ എന്ത് ചെയ്യാം സുന്ദരികള്‍ക്കൊക്കെ ഇപ്പൊ ഭയങ്കര ശ്രദ്ധയാ ആരും വീഴുന്നില്ല

    കാര്‍ന്നോര്‍, തീര്‍ച്ചയായും നോക്കിക്കൊള് കമ്മീഷം എത്ര വേണം എന്ന് മാത്രം നേരത്തെ പറയണം കേട്ടോ

    സര്‍പ്പിട്ടിക്കറ്റ് എളുപ്പം കിട്ടട്ടെ.കിട്ടിക്കഴിഞ്ഞ് ഒന്ന് അറ്റസ്റ്റ് ചെയ്യാന്‍ മറക്കരുത്

    അജിത്ത്, കെട്ടിച്ചാ ആ പാവം പെങ്കൊച്ചിന്റെ കാര്യം പോക്കാ എന്നുകൂടെ പറഞ്ഞാല്‍ തൃപ്തിയായി :)

    ചെറുവാടി, ചുമ്മാ ഇരുന്ന എന്നെ ഹണിമൂണ്‍ എന്നൊക്കെ പറഞ്ഞു കൊതിപ്പിച്ചിട്ട്‌ ഇപ്പൊ തിരുപ്പതി ആയെന്നോ ഹും

    കുസുമം, ടിക്കെട്ടു കിട്ടിയില്ലേലും വേണ്ട വ്യാജന്‍ കിട്ടുന്നതിലും നന്നല്ലേ അത്

    മുഹമ്മദുകുട്ടിക്ക, ആ പല്ലും വന്നു ഏതാണ്ട് കൊഴിഞ്ഞ അവസ്ഥയാ... ഇനി ഒരു അണപ്പല്ലുകൂടിയെ ബാക്കി ഒള്ളു

    thalayambalath, ആ സര്‍ട്ടിഫിക്കറ്റ് കൊള്ളാം കേട്ടോ

    കണ്ണു, ശരിയായോ?.. ശരിയായിരിക്കും അല്ലെ ( കുറെ ആയല്ലോ കണ്ടിട്ട് )

    സിയാ, അമേരിക്കയില്‍ സുന്ദരികള്‍ ഇല്ലന്നോ.. ചുമ്മാ കള്ളം പറയല്ലേ. ആ വായാടി എനിക്കൊരു സുന്ദരിയെ ഒപ്പിച്ചു തരാം എന്ന് പറഞ്ഞു പറ്റിച്ചു ഇനി സിയയും എന്നെ പറ്റിക്കാനാണോ പരുപാടി :)

    അലിയിക്ക, അപ്പൊ ഇങ്ങള്‍ക്ക്‌ കാര്യം പിടികിട്ടി! അതാണ്‌

    ഒഴാക്കാ ഇക്കാലത്ത് കെട്ടാന്‍ പെമ്പിള്ളാരെ കിട്ടണമെങ്കില്‍ നമ്മക്ക് മറ്റേ ആ അസുഖം ഒന്നും ദൈവം സഹായിച്ചിട്ടു ഇതുവരെ കിട്ടിയിട്ടില്ല എന്ന് കാണിക്കുന്ന
    ഒരു 'സപ്രിട്ടിക്കറ്റ് ' ഒപ്പിച്ചു കൊടുക്കേണ്ടി വരും .അത് ചുളുവിലയില്‍ നമ്മുടെ ഹംസയുടെ നാട്ടുകാരി പാറു ശാന്ത വിതരണം ചെയ്യുന്നുണ്ട്
    എന്ന് ഒരു കരക്കമ്പി കേള്‍ക്കുന്നുണ്ട് (എന്റെ കല്യാണം സപ്രിട്ടിക്കറ്റ് കണ്ടു പിടിക്കുന്നതിനു മുന്നേ കഴിഞ്ഞുട്ടോ ) :)

    മുരളിയേട്ടാ, ഉം , പണിയെടുത്തു ക്ഷീണിച്ച ഒരു പുരുഷ കേസരിയുടെ ഗര്‍ജനം ആണോ ഞാന്‍ ഈ കേള്‍ക്കുന്നത്

    ഷിമി, ഇപ്പൊ റം ആണ് ചീപ്പ്. വിസ്ക്കിയൊക്കെ എന്നാ വിലയാ. മൂക്കുകം കുത്തി വീണിട്ടു എന്നെ എന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണോ പരുപാടി

    സിദ്ധീക്ക., ഇങ്ങള്‍ ഒക്കെ ഇങ്ങനെ ചുമ്മാ ഇരുന്നു ബോര്‍ അടിച്ചാ ഈ ഒഴാക്കന്‍ സഹിക്കുമോ. പലക റെടി ഇനി ചൂണ്ടികൊണ്ട്‌ പോന്നാ മതി

    റ്റോംസ്, അമ്പട കള്ളാ അപ്പൊ അമേരിക്കയില്‍ സായിപ്പന്മാരെ പറ്റിക്കുവാ അല്ലെ ഉം നടക്കട്ടെ

    ശ്രീനാഥന്‍, ആ തന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ സ്വീകരിച്ചിരിക്കുന്നു, കളയാന സപ്പ്രി കിട്ടുമോ ആവോ :)

    ശ്രീ, നന്ദി, ആശംസ മാത്രം പോര കിട്ടുവാനെ സാക്ഷിയായി ഒപ്പിടാനും വരണം

    അളൂസ്, ആ ചോദ്യം ഇഷ്ട്ടായി.... സുന്ദരികളെ കേള്‍ക്കുന്നില്ലേ ......

    എച്ചുമുക്കുട്ടി, ആ ആ പറഞ്ഞു പറഞ്ഞു അവസാനം പട്ടി ബിസ്ക്കറ്റ് ആകുമോ

    അഭി, ഉം കിട്ടിയാ അറിയിക്കാം കേട്ടോ

    ഹൈന, എന്റെ പൊന്നു മോളെ ഒന്നും പറയണ്ട. ഞാന്‍ ഒന്ന് കേട്ടന്നു വിചാരിച്ചപ്പോ ആകെ പഞ്ഞം

    ജുവൈരിയ സലാം, ചിരിച്ചു എന്നെ ആക്കിയതാണോ

    ബിഗു, നന്ദി മാഷേ

    MyDreams, അതാ വീണ്ടും ചിരി!... ആക്കിക്കോ ആക്കിക്കോ അല്ല പിന്നെ

    ഒറ്റയാന്‍, ഇങ്ങനെ ഒറ്റയാന്‍ ആയി നടക്കുന്ന നമുക്കും വേണ്ടേ ഒരു ഒറ്റയാത്തി

    ഹംസിക്ക, ആ നാക്കൊന്നു നീട്ടിക്കെ, കരിനാക്കാനോന്നു നോക്കട്ടെ. ഇനിയെങ്ങാനും കിട്ടിയില്ലേ എല്ലാം ഹംസിക്കയുടെ കുറ്റമായിരിക്കും പറഞ്ഞില്ല എന്ന് വേണ്ട

    the man to walk with, നിങ്ങള്‍ ഒക്കെയ്കൂടി എന്നെ ചിരിച്ചു തോപ്പിക്കാന്‍ ആണ് പരുപടി അല്ലെ.. ഉം നടക്കട്ടെ

    സാബു, അമ്പട കള്ളാ ഒടുക്കം കണ്ടുപിടിച്ചു അല്ലെ, ആരോടും പറഞ്ഞു നാറ്റിക്കല്ലേ പ്ലീസ്

    സുകന്യ, ഒക്കെ ഒരു 915 ചോദിക്കാമല്ലോ അല്ലെ.. അപ്പൊ ഇതാ ഇപ്പൊ ചോദിച്ചിരിക്കുന്നു

    ഇസ്മായലിക്ക, ഇങ്ങളുടെ യോഗയില്‍ ഇതിനു വല്ല മരുന്നും ഉണ്ടോ :)

    Kalavallabhan, ഉം, ചില കാര്യങ്ങളില്‍ എക്സ്പീരിയന്‍സ് ഇല്ലാത്ത സര്‍ട്ടിഫിക്കറ്റ് ആണ് നല്ലത്

    അസീസ്‌, ഇതങ്ങനെ ഒരുദിവസത്തെ ഡിഗ്രി ആണോ മാഷേ.. സുന്ദരികള്‍ക്ക് ആലോചിക്കാനുള്ള സമയം കൊണ്ടുക്കണ്ടേ

    ജിഷാദ്, അത് ഞാന്‍ സൂചിപ്പിച്ചതാ .. എന്തൊരു തനുപ്പനെന്നും ഒരു കംബിളില്‍ പുതപ്പു മേടിച്ചു തരണം എന്നും ഒക്കെ :)

    റിയാസിക്ക, നടക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല. പെണ്‍കുട്ടികള്‍ ഒന്നും ഇപ്പൊ ബ്ലോഗ്‌ വായന ഇല്ലെന്ന തോനുന്നെ ഇനി അടുത്ത പരുപാടി നോക്കണം

    അനില്‍കുമാര്‍, നന്ദി മാഷേ

    വേണുഗോപാല്‍, ഉം അതാണ്‌ പരുപാടി പേരും ഇട്ടു ബ്ലോഗി മോണിയല്‍ :)

    റാണി പ്രിയാ, ചിരി ആയുസ് കൂട്ടുമത്രേ,... അതാ ഞാന്‍ ഇങ്ങനെ ചിരിക്കുന്നതും നിങ്ങളെ ഒക്കെ കഴിയും പോലെ ചിരിപ്പിക്കാന്‍ നോക്കുന്നതും

    തെച്ചിക്കോടന്‍, ചോദ്യം കുറിക്കു കൊണ്ടു. എക്സ്പീരിയന്‍സ്‌ ഇല്ല കേട്ടോ ഞാന്‍ ഒരു ഫ്രെഷര്‍ ആന്നേ

    കുസുമം, കിട്ടിയാ പിന്നെ സെല്‍ഫ് അറ്റസ്റ്റ് അല്ലെ നന്ന് :)

    രമേശ്‌, അതെന്നാ ആ മറ്റേ സൂക്കേട്‌ ( പ്രമേഹം ആണോ :) ). പിന്നെ പാറു ശാന്തയുടെ കാര്യം ഹംസിക്ക തന്നെ പറയട്ടെ . ഏതായാലും ഒരു സപ്പ്രിട്ടിക്കട്ടും ഇല്ലാത്ത കാലത്ത് ഒരു സപ്പ്രിടിക്കെറ്റ് ഒപ്പിച്ചു അല്ലെ കൊള്ളാം

    കല്യാണത്തിനു മുന്നോടിയായി ഒരു സ്വഭാവ സപ്പ്രിട്ടിഫിക്കറ്റ് വേണേല്‍ ഞാന്‍ തരാം...(ചാണ്ടിയുടെ സപ്പ്രി, ആയിരം സപ്പ്രി മാതിരി...)
    ഒഴാക്കന്‍.....ശുദ്ധ അലവലാതി, തെണ്ടി, ചെറ്റ, കള്ളുകുടിയന്‍, അവസരവാദി, ചതിയന്‍....ഇപ്പൊ മുംബൈയിലെത്തിയതിനു പിന്നില്‍ ഒരു "ചുവന്ന" ഉദ്ദേശം കൂടിയുണ്ട്...
    അങ്ങനെയെങ്കിലും ഒഴാക്കന്റെ കല്യാണം ഒന്ന് നടക്കട്ടെ....ഇപ്പോഴത്തെ പെണ്‍പിള്ളേര്‍ക്ക് ഇങ്ങനെയുള്ള സ്പെസിമനാ ഇഷ്ടം...(സെമെനല്ല കേട്ടോ)
    (നിങ്ങളൊക്കെ അങ്ങനെ കല്യാണം കഴിക്കാതെ സുഖിച്ചു നടക്കുന്നത് എനിക്കും, ടാക്കിട്ടര്‍ക്കും, കുമാരനും, ചിതലിനുമൊന്നും അത്ര പിടിക്കുന്നില്ല...)...

    നര്‍മത്തില്‍ കൂടി മര്മത്തില്‍ എത്തിച്ചു.കാര്യം നടന്നു
    കിട്ടാന്‍ ഇനി എന്ത് തന്ത്രം ആയാലും വേണ്ടില്ല.മന്ത്രം
    അടക്കം.ഏതെങ്കിലും മന്ദാകിനി മന്ദം മന്ദം
    മന്ത്രിക്കട്ടെ.ഒഴാക്കാന്‍ എന്‍റെ സ്വന്തം എന്ന്.....ആശംസകള്‍.

    വരുമെടാ വരും! ഒരു നാൾ നിന്റെ മാവും പൂക്കും :) ഒരു സർട്ടീറ്റ് നിനക്കും തരപ്പെടും. അതു കഴിയുമ്പൊ ഒരു ട്രോഫി ഒക്കത്തിരിക്കുകയും ചെയ്യും!
    സംഗതി കലക്കിട്ടൊ. ചാണ്ടിക്ക് സർട്ടിറ്റ് കിട്ടിയത് അറിഞ്ഞില്ലെ? നേരത്തെ പറഞ്ഞ എന്ത് ടെക്നിക് വെച്ച് കിട്ടിയതാണാവോ..

    ചാണ്ടി പറഞ്ഞത് സത്യം. എനിക്ക് തീരെ പിടിക്കുന്നില്ല. (കുമാരനും പിടിക്കില്ല. തീർച്ച)

    ചിതലേ...പേടിപ്പിച്ചു വാങ്ങിയതാ...അല്ലെങ്കീ അടുത്ത കൊല്ലവും ബിലാത്തിയില്‍ ചെന്ന് അലമ്പ് കാണിക്കും എന്ന് അവര്‍ക്ക് മനസ്സിലായി...

    അതെ ഒരു "കല്യാണ സര്‍ട്ടിഫിക്കറ്റിനായി"
    ഹും..., ഇതു പറയാനാണോ ഇത്രയ്ക് വളച്ചൊടിച്ചതു???
    ***നന്നായിറ്റുണ്ട്...

    എം. ബി. എ. കിട്ടാന്‍ പ്രയത്നിച്ച അത്ര ബുദ്ധിമുട്ട് വരില്ല കല്യാണ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍. ശ്രമിച്ചു നോക്കൂ. വൈകാതെ കിട്ടും.

    എന്നിട്ട് ചൂണ്ടയിൽ കൊത്തിയോ ആരെങ്കിലും?

    “കല്യാണ സർട്ടിഫിക്കറ്റ്...!!”
    അതിനും വേണം ഒരു യോഗം മോനേ ഒഴാക്കാ....?!!

    ഒഴാക്കോ കൊള്ളാം
    ഇജ്ജു ബേജാറാവല്ലേ.
    അന്റെ നമ്പര്‍ വരും.
    പണ്ട് യുനിവേര്സിടി ഞമ്മള്‍ക്ക്‌ ഒരു സപ്ലി സര്‍ട്ടിഫികേറ്റ് തന്നിട്ടുണ്ട്
    അതിന്‍റെ കഥ ഇവിടെ ഉണ്ട്
    http://ravam.blogspot.com/2010/01/blog-post.html

    ഒഴാക്കാ...
    എനിക്കും വേണം ഒരു സപ്രിട്ടിക്കറ്റ്!
    ഒരു പീയെച്ച്ഡി തന്നെ ആയിക്കോട്ടെ!

    സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പറഞ്ഞപ്പോഴാ എന്‍റെ കമ്പനിയിലെ ഈജിപ്തുകാരനെ ഞങ്ങള്‍ മലയാളികള്‍ ഇന്ഗ്ലിഷ് പഠിപ്പിച്ചത് ഓര്മ വന്നത്. അവനോടു ഞങ്ങള്‍ക്ക് ദേഷ്യമായിരുന്നു.
    സര്‍ട്ടിഫിക്കറ്റിനു ഞങ്ങള്‍ പറഞ്ഞു കൊടുത്തത് "സര്ട്ടിഫിറ്റി" എന്നായിരുന്നു. അവന്‍ അത് ശരിയാണെന്ന് വിചാരിച്ചു കിട്ടുന്ന അവസരത്തിലൊക്കെ ഉപയോഗിച്ച് കൊണ്ടിരുന്നത് കാണാന്‍ നല്ല രസമായിരുന്നു.
    പിന്നെ, സര്‍ട്ടിഫിക്കറ്റു തയ്യാറാക്കാന്‍ ആര് വരുന്നില്ലല്ലേ...ഫാദര്‍ ഒഴാക്കാന്‍ ആയാലോ..?

    ഒഴാക്കാ, സര്‍ട്ടീക്കറ്റ് വളയ്ക്കാന്‍ പോകുമ്പോ..

    "ഐ ഹാവ് ഏ സര്‍ട്ടിപിക്കറ്റ് സൊ ഐ വാണ്ട് ‌ ഏ സര്‍ട്ടിപിക്കറ്റ്" എന്ന് പറഞ്ഞേക്കല്ല്. ഏപ്പടം ‌കാണുന്നവന്‍ ആണെന്നുള്ള പേരുദോഷം പണ്ടേ ഒണ്ടു. ഇനി ചെരങ്ങു കുത്തി വലുതാക്കണ്ട.

    Vayady says:

    ഇവിടെയൊരു മദാമ്മ സര്‍ട്ടിഫിക്കേറ്റുമായി കാത്തിരിക്കുന്ന കാര്യം ഒഴാക്കന്‍ മറന്നോ?

    ആശംസകള്‍...

    Kothippikkunna post.

    Unknown says:

    ഇരിക്കട്ടെ സര്‍ട്ടിപ്രിക്കട്ട്

    Anonymous says:

    അല്ല ഈ സാധനം കിട്ടാൻ ഇത്ര ബുദ്ധിമുട്ടാണല്ലെ അതിനു പിന്നാലെ നടന്നു സമയം കളയാഞ്ഞത് നന്നായി..അവസാനം പറഞ്ഞ വരി ആദ്യം പറഞ്ഞെങ്കിൽ ഈ സർട്ടീക്കറ്റ് ആദ്യമെ ഞങ്ങളങ്ങ് തന്നേനെ എന്റമ്മോ ഇതിപ്പോ വെറുതെ സിംഗത്തിന്റെ മടയിലും എവിടെയെല്ലാം കയറിയിറങ്ങി.. എതായാലും ജീവിതത്തിലൊരിക്കലും കിട്ടാത്ത ഈ സപ്രിട്ടിക്കറ്റ് പുരാണം നന്നായി മറ്റെസർട്ടീക്കറ്റ് ഞമ്മള് ശരിയാക്കാന്ന് ഇങ്ങള് ബേജാറാകാണ്ടിരി.. ഒരു ആനച്ചന്തമുള്ള പെണികുട്ടി ഇങ്ങളെ മുന്നിലും ബരും സർട്ടീക്കറ്റിൽ ഒപ്പിടാനായി … അതുവരെ താൽക്കാലം ഏതെങ്കിലും സർട്ടീക്കറ്റ് ബച്ച് അജ്ടസ്റ്റ് ചെയ്യീം… ഒത്തിരി ചിരിപ്പിച്ചു നന്നായി പുടിച്ചിരിക്ക്ണ് പോസ്റ്റ്.. ആശംസകൾ പെട്ടൊന്നൊരു പെണ്ണൊരുത്തി ബീവിയായി വരട്ടെ എന്ന് പ്രാർഥിക്കുന്നു..

    jyo.mds says:

    ടിച്ചറിന് മനസ്സിലാക്കികൊടുക്കാന്‍ മുത്തുവും,ആഭിയും നടത്തിയ ശ്രമം തകര്‍ത്തു.
    ഒരു വിവാഹ സര്‍ട്ടിഫിക്കറ്റ് ഉടന്‍ തരപ്പെടാന്‍ ആശംസകള്‍.

    sulekha says:

    നാട്ടുകാര്‍ ആനന്ദ കണ്ണീര്‍ അല്ലേ പൊഴിച്ചത്? പിന്നെ അപ്പനെ കൊണ്ട് പോലും ആ ചോദ്യം ചോദിപ്പിച്ചു കളഞ്ഞല്ലോ മഹാപാപി .ഇനിയെനിക്ക് ചിരിക്കാന്‍ വയ്യ.ഇടയ്ക്ക് വളരെ ഗൌരവമായ വിഷയമാണ്‌ പരാമര്‍ശിച്ചത്.സര്‍ട്ടിഫിക്കറ്റ് പ്രഹസനങ്ങള്‍.പിന്നെ വാ കീറിയെന്നും പറഞ്ഞു പാവം ദൈവം ഇനി ലൈനും ഒപ്പിച്ചു തരണോ?എവിടെയോ ഒരാള്‍ ozhakkane kaathiruppund .ആ കുട്ടി ഇപ്പോള്‍ തൊട്ടിലില്‍ കിടന്നു സ്വപ്നം കാണുകയാവും

    sreee says:

    അന്വേഷിപ്പിന്‍ കണ്ടത്തില്‍ കിടക്കും ( സോറി, കണ്ടെത്തും ) എന്നല്ലേ . വേഗം സര്‍ട്ടിഫിക്കറ്റ് തരമാവാന്‍ ആശംസകള്‍ .

    Hashiq says:

    ഒഴാക്കാ, 'വിവാഹ പരസ്യം' നന്നായിട്ടുണ്ട് . കെട്ടി പോകാത്ത ഏതെങ്കിലും 'ബ്ലോഗികള്‍ ' ഇത് വായിക്കട്ടെ എന്നാശംസിക്കുന്നു.

    ഞാന്‍ ഈ വഴിക്ക് ആദ്യമാണെന്നാ തോന്നുന്നത്. താങ്കള്‍ എന്റെ തട്ടകത്തില്‍ പല തവണ പ്രവേശിച്ചതായി കണ്ടിട്ടുണ്ട്. എനിക്ക് വായനാശീലം വളരെ കുറവ്.
    പിന്നെ കൊച്ചു ഫോണ്ടുകള്‍ കണ്ണിന് പിടിക്കില്ല.

    എന്റെ ബ്ലോഗില്‍ ഞാന്‍ വലിയ ഫോണ്ടുകള്‍ നിരത്തുമ്പോള്‍ ഞാന്‍ വിചാരിക്കും എല്ലാവരും എന്നെപ്പോലെ വോള്‍ട്ടേജ് കുറഞ്ഞവരാണെന്ന്.

    “സര്‍ട്ടിഫിക്കറ്റ് കഥ രസമായിരിക്കുന്നു. വൈകിട്ട് വീണ്ടും വായിക്കണം എന്നാണ് ഇപ്പോളത്തെ ചിന്ത. വീട്ടിലെത്തിയാല്‍ ബീനാമ്മ കമ്പ്യൂട്ടര്‍ തൊടാന്‍ സമ്മതിക്കില്ല. കുറച്ച് കാലമായി നെക്ക് പെയിനാണ്. പിന്നെ മറ്റുചില വാതരോഗങ്ങളും.

    ഈ ബ്ലോഗ് കൂട്ടായ്മയാണ് എന്നെ വേദനയില്‍ നിന്ന് അകറ്റുന്നത്.

    താങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. “”

    കിടിലം!! എനിക്കിഷ്ടപ്പെട്ടു..എന്റെ ഒരു ഗുഡ് സറ്റ്രിഫിക്കറ്റ് ഇരിക്കട്ടെ !!

    മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..ഓഹൊ ഇതിപ്പോഴാകണ്ടത്..ഠിഷും..ഒരിടികൂടെ ഇരിക്കട്ടെ...

    കണ്ണില്‍ 'റം' ഒഴിച്ചു കാത്തിരുന്നു

    എന്നാണാവോ ആ കണ്ണില്‍ ഒരു കരടു വീഴുന്ന ദുരന്തം.

    സപ്പ്രിടികെറ്റ് അയ്യോ..!! സര്‍ട്ടിഫിക്കറ്റ്എന്നാണാവോ കയ്യില്‍ വരുന്നേ

    .പറമ്പിനെ നടുവേ മുറിച്ചു കാശാക്കി തന്ന അച്ഛന് എന്നാവും രക്ഷ ..?

    ഒഴാക്കാ ചിരിപ്പിക്കാനുള്ള കഴിവ് അപാരം

    ഒഴാക്കാനും, ചാണ്ടിയും ,കണ്ണൂരാന് പഠിക്കുന്നോ..?
    അതോ
    കണ്ണൂരാന് ഒഴാക്കാന് പഠിക്കുന്നോ

    അത് ഒരു സംശയം ഇലാതില്ല

    Unknown says:

    ഉടനെ ഒരു സര്‍ട്ടിഫിക്ക്റ്റ് കിട്ടട്ടെ

    Junaiths says:

    ഒഴാക്ക കലക്കി...സപ്രി..സട്രിപ്പി...എന്നെ കൊണ്ട് മേലാ..അതോപ്പിക്കാന്‍ നോക്കണ്ടാ..വരാനുള്ളത് ട്രെയിന്‍ കേറിയോ പറന്നോ ഇങ്ങെത്തും..
    സുനാമിക്ക് വേണ്ടി ആരെങ്കിലും കാത്തിരിക്കുമോ...അതിന്റെ സമയത്ത് മുന്നില്‍ വന്നു പെടും..അതെ പെടും..

    അപ്പോ ഒഴാക്കന്‍ സര്‍ട്ടിപിക്കറ്റാന്വേഷണപരീക്ഷണത്തിലാണല്ലേ .ബ്ലോഗിണി പോയിട്ട് ഒരു കിണിയെപ്പോലും കാണാനില്ല, അല്ലേ സത്യായിറ്റും ഈ ബ്ലോഗ് കാണിച്ച് കൊടുത്തേനെ :-)

    ഇത്രേം കമന്റുകളിലൊന്നിലുപോലും ഒരു പെങ്കൊച്ചിന്റെ യെസ് ഇല്ലല്ലൊ ഒഴാക്കാ........ എങ്ങിനെ കിട്ടാനാ....... സര്‍ട്ടിഫിക്കറ്റല്ലെ വേണ്ടു..........:)

    ഇക്കാലത്ത് അങ്ങിനെ സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമില്ലല്ലോ

    ഹേയ്, ഒഴാക്കാ എന്താണ് ഇത്, എന്താണ് ഇത്.
    ബൂലോകത്തെ എല്ലാ ബാച്ചീസും കല്യാണ സപ്പ്രിട്ടിക്കട്ടു വേണം എന്ന് പറഞ്ഞു നടക്കുന്നതാണ് കാണാന്‍ കഴിയുന്നത്.
    ലവ് ജിഹാദ് എന്നൊക്കെ പറയുന്ന പോലെ ബൂലോകത്തെ എല്ലാ ബാച്ചീസിനേം പിടിച്ചു കെട്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ഒരു "കല്യാണ സിണ്ടികെറ്റ്" ആക്റ്റീവ് ആയി പ്രവര്‍ത്തിക്കുന്നില്ലേ എന്നൊരു സംശയം. സൂഷിച്ചാല്‍ ദുക്കിക്കണ്ട..

    ചാണ്ടീസ്, സത്യങ്ങള്‍ ഒക്കെ ഇങ്ങനെ വിളിച്ചു പറയുന്നോ.. ഞാന്‍ ഒരു മാന്യന്‍ ആണെന്ന് കരുതിയ ആളുകള്‍ ഒക്കെ എന്ത് കരുതും
    പിന്നെ ബോംബയില്‍ ഒരു ചുവന്ന പ്ലാന്‍ , അതുള്ളതാ ഇടതുപക്ഷ കൊണ്ക്രസ്സില്‍ ചേര്‍ന്ന് ഒന്ന് ചുമപ്പിക്കണം.പിന്നെ ഈ പെണ്ണ് വേണം എന്ന് പറയുന്നത് സുഖം എന്താണെന്ന് അറിയാന്‍ ഒന്നും അല്ലന്നേ ജീവിതത്തില്‍ കഷ്ട്ടപാടും അറിയണ്ടേ അതിനാ :)
    പിന്നെ ഈ പേടിപ്പിച്ചു സപ്പ്രി വാങ്ങുന്ന വിദ്യ എന്നെ കൂടി ഒന്ന് പടിപ്പിക്കു ... കുറച്ചു പേരെ ഒന്ന് പേടിപ്പിക്കാന്‍ ഉണ്ട്

    എന്റെ ലോകം, ആ മന്ത്രം ഒരു കുതന്ത്രം ആകുമോ എന്നാ പേടി

    ചിതല്‍, ഈ ട്രോപി സപ്പ്രി യുടെ കൂടെ കിട്ടുന്ന സാധനം വല്ലതും ആണോ. നിങ്ങള്‍ ഒക്കെ ഇങ്ങനെ പിടിക്കുന്നില്ല പിടിക്കുന്നില്ല എന്ന് പറഞ്ഞാ ആളുകള്‍ തെറ്റ് ധരിക്കും കേട്ടോ :)

    അന്ന്യന്‍, ഒരല്പം വളച്ചു പറഞ്ഞില്ലേ ആളുകള്‍ ഓടി പോകില്ലേ മാഷേ .. ഓരോരോ തന്ത്രങ്ങള്‍

    ഉണ്ണി, ഇനിയിപ്പോ വ്യാജ സപ്പ്രി ഒപ്പിക്കണ്ടി വരുമോ എന്നാ എന്റെ പേടി

    എഴുത്തുകാരി ചേച്ചി , എവിടെ കൊത്താന്‍.. ഉണ്ടായിരുന്ന ഇര ഒക്കെ പെമ്പിള്ളാര്‍ തിന്നേച്ചും പോയി അത്ര തന്നെ

    വി കെ , ഉം ഒരെണ്ണം ഒത്ത ലക്ഷണം കാണുന്നുണ്ടല്ലോ ..

    മിനെഷ് , ആ ദിനം വരുമല്ലോ എന്നൊരു പേടി മാത്രമാ ശരിക്കും ഉള്ളത്

    ജയേട്ടാ , ഇങ്ങള്‍ക്ക്‌ കിട്ടിയ സപ്പ്രി ഒന്നും പോരെ ... ഞാന്‍ വീട്ടുകാരിയോട് പറഞ്ഞു കൊടുക്കും കേട്ടോ

    സലിം, ഒരു നാട്ടുകാരെയും വെറുതെ വിടില്ല അല്ലെ.. ആ ഫാദര്‍ ഒഴാക്കന്‍ ആകുന്നുണ്ട് 2 പിള്ളാരുടെ ഫാദര്‍

    ജെ ക്കെ, ഈ 'എ' പടം എന്ന് പറഞ്ഞാ എന്താ ... ഒരുവട്ടം ഇട്ടു അതില്‍ ഒരു എ എഴുതിയ പടം ആണോ :)

    വായാടി, ഞാന്‍ കൂട്ടില്ല!! മാധമയുടെ നമ്പര്‍ ആണെന്ന് പറഞ്ഞു എന്നെ ഒരു ടോള്‍ ഫ്രീ നമ്പര്‍ തന്നു പറ്റിച്ചില്ലേ

    ഉമേഷ്‌, നന്ദി , എന്തിനാ ആശംസ എന്ന് മാത്രം പറഞ്ഞില്ല

    സുജിത്, കള്ളാ അതെന്നാ കൊതിയാ

    സുമേഷ് , കിട്ടി കിട്ടി ആ സപ്പ്രിട്ടിക്കട്റ്റ്

    ഉമ്മു , നന്ദി ട്ടോ, സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലേല്‍ എന്താ നിങ്ങള്‍ ചിരിച്ചല്ലോ സന്തോഷം

    ജ്യോ, അത് ശരിക്കും സംഭവിച്ച കഥയാണ്‌! ആശംസക്ക് നന്ദി

    സുലേഖ, നാട്ടുകാര്‍ ശരിക്കും കരയുവാരുന്നു .. അവര്‍ക്ക് കൊടുക്കാനുള്ള കാശ് ഇനി ആര് കൊടുക്കും എന്ന് കരുതി
    എന്നാലും പഹയ തൊട്ടിലില്‍ കിടന്നു സ്വപ്നം കാണുന്ന ആ സപ്പ്രിട്ടിക്കെട്റ്റ് കിട്ടാന്‍ ഞാന്‍ ഇനി കൊല്ലം എത്ര കാത്താലാ

    ശ്രീ, ഈ കണക്കിനാ അന്വേഷണം എങ്കില്‍ തീര്‍ച്ചയായും കണ്ടത്തില്‍ തന്നെ കിടക്കേണ്ടി വരും :)

    ഹാഷിക്ക്, വായിക്കല്‍ ഒക്കെ ഉണ്ട് പക്ഷെ ആരും അങ്ങ് ഒപ്പിടുന്നില്ലെടോ

    ജെ പി, ശരിയാണ് ഞാന്‍ പലതവണ അങ്ങയുടെ തട്ടകത്തില്‍ വന്നു ഒളിഞ്ഞു നോക്കിയിട്ടുണ്ട് ... പറഞ്ഞതുപോലെ ഈ ബ്ലോഗില്‍ നിന്നും കിട്ടുന്ന സന്തോഷം അത് വളരെ വലുതാണ്

    പ്രദീപ്‌, നന്ദി, എന്നാലും ആ പോയപോക്കിനു മുതുകിനിട്ടു തന്ന ഇടി എന്റമ്മേ

    സാബി, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഞാന്‍ ഒരിക്കല്‍ തരാം കേട്ടോ ( ഈ ചോദ്യം ഞാന്‍ എന്നോടുതന്നെ ചോദിക്കുന്ന ചോധ്യംസ് ആണേ )
    പിന്നെ കണ്ണൂരാന് പടിക്കുവാനോന്നോ.. അയ്യോ ഞാന്‍ പണ്ടേ ഒഴാപ്പനാ അപ്പോളാ പഠിക്കുന്ന കാര്യം പറഞ്ഞു വരുന്നേ
    ചാണ്ടി മിക്കവാറും പഠിച്ചത് തന്നെ ... :))

    പാലക്കുഴി, നന്ദി

    ജുനൈത്, അപ്പൊ സുനാമിയാണോ സാധനം .. ഞാന്‍ ഓടി എനിക്ക് വേണ്ടേ

    ജീ വി, ഇപ്പൊ എല്ലാ കിണികളും ഭയങ്കര തിരക്കിലാ ഞാനും കാണുന്നില്ല... എന്നെങ്കിലും കണ്ടാല്‍ ബ്ലോഗ്‌ കാണിക്കുന്ന കാര്യം മറക്കണ്ട കേട്ടോ

    പ്രയാന്‍, അതുതന്നെയാ മാഷെ ഞാനും നോക്കുന്നെ .. ഒരൊറ്റ കുഞ്ഞും എസ് പറഞ്ഞില്ല ... ഇനി എസ് കത്തി എടുക്കണ്ടി വരും

    അബ്ദുല്‍ ഇക്ക, അതേതാ ആ നാട് ... അങ്ങോട്ട്‌ വണ്ടി കയറാനാ

    ബാച്ചീസ്, എടെ എടെ നീയൊക്കെ മല ഇറങ്ങി വന്നു നേരെ എന്റെ നെഞ്ചും കൂട് നോക്കിയാണോ കയറുന്നത് ... ഉം, കുഞ്ഞു പിള്ളാരാ അവന്മാര്‍ക്ക് കല്യാണം കഴിക്കണം പോലും.. അടി...

    ഞാന്‍ ഒന്ന് കെട്ടട്ടെ എന്നിട്ട് പറയാം കേട്ടോ കേട്ടാണോ വേണ്ടയോ എന്ന്

    ഒഴാക്കന്‍ .. എനികിഷ്ടമായീ .. ഈ സര്‍ട്ടീ..... വേണ്ടാ ഈ സാധനം .. നല്ല ശൈലീ കേട്ടൊ .. ഇനി ഇവിടേ കാണും .. എന്നും വായിക്കുവാന്‍ ..

    ഓര്‍മകളില്‍ .. നര്‍മ്മത്തിന്റേ രസമുണ്ടേലും .. ചില നൊമ്പരങ്ങള്‍ കടന്ന് വരുന്നുണ്ട് .. ജീവിത യാഥാര്‍ത്യത്തിന്റേ വേവുകള്‍ ..

    അതിനേ നര്‍മ്മത്തിന്റേ പുരം ചട്ടയണിഞ്ഞ് പകര്‍ത്തിയ്നെകിലും , അത് കാണാതിരിക്കാനവുന്നില്ല ..

    എനികിഷ്ടമായി മിത്രമേ ഈ എഴുത്തൂ ഒരുപാട് .. നന്ദീ ..

    TPShukooR says:

    ഒഴാക്കന്‍ കലക്കി.

    ഒഴാക്കാ. കാലം കുറെ കഴിഞ്ഞു ഈ വഴി വന്നിട്ടൊക്കെ.
    പക്ഷെ ഈ സപ്രിട്ടിക്കറ്റ് ഇഷ്ടായി ട്ടോ.
    എന്നാലും പെണ്ണ് കെട്ടാന്‍ ഇങ്ങിനെ ഒക്കെ വേണോ?
    എന്നോടൊരു വാക്ക് പറഞ്ഞാല്‍ പോരെ. നല്ല മണി മണി പോലെയുള്ള പെണ്‍പിള്ളാരെ ഞാന്‍ കൊണ്ട് നിരതില്ലേ ഒഴാക്കന്റെ മുമ്പില്‍.
    അയ്യോ തെടിധരിക്കല്ലേ, എനിക്ക് "വാണിഭ ബിസിനെസ്സ്" അല്ല കേട്ടോ.

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..