കുട്ടികാലത്തെ ചില വലിയ കുറുമ്പുകള്‍
പഠനം ഹൈസ്കൂളില്‍ എത്തിയ കാലം. മേല്‍ച്ചുണ്ടില്‍ അതികഠിനമായ കട്ടിംഗ് ആന്‍ഡ് ഷേവിങ്ങിന്‍റെ ഫലമായി മുളച്ചു വരുന്ന ഓരോ കുഞ്ഞു രോമത്തെയും "നീ നാളെയുടെ പ്രതീക്ഷയാണ് മകനെ" എന്ന് ഒരു അമ്മയുടെ വാത്സല്യത്തോടെ പറഞ്ഞ് വളമിട്ട് ( കരടി നെയ്യ്) പരിപാലിച്ചിരുന്ന കാലം. പെണ്‍കുട്ടികളെ കാണുമ്പോള്‍ എന്തോ ഒരു 'ലത്' തോന്നി തുടങ്ങിയ കാലം. അന്നന്ന് പഠിപ്പിക്കുന്നത് വീട്ടില്‍ പോയി പഠിക്കണം എന്നത് ഒഴിച്ചാല്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചിരുന്ന കാലം.
ഞങ്ങളുടെ ഹൈസ്കൂള്‍ യു പി സ്കൂളില്‍ നിന്നും മാറി വേറെ സ്ഥലത്ത് ആണ്. അതിനാല്‍ തന്നെ പുതിയ കോളേജില്‍ ചേരും പോലെ എട്ടാം ക്ലാസ്സില്‍ ചേരുന്ന പാവം പൈതലുകളെ പത്താം ക്ലാസിലെ ഗുണ്ട ചേട്ടന്മാര്‍ നോക്കി വിരട്ടലും ഇടയ്ക്കു പിച്ചലും ഒക്കെ ഉണ്ട്. എന്‍റെ ഭാഗ്യം കൊണ്ട് ഞാന്‍ എട്ടില്‍ എത്തിയപ്പോള്‍ എന്‍റെ കസിന്‍ അവിടെ പത്താം ക്ലാസ്സില്‍ പഠിക്കുന്നു, കൂട്ടുകാര്‍ സ്നേഹത്തോടെ മൂരി എന്ന് വിളിക്കുന്ന ആ മൂരിയുടെ ബന്ധു എന്ന സപ്പോര്‍ട്ടില്‍ ഞാന്‍ പെട്ടന്ന് സ്റ്റാര്‍ ആയി. അങ്ങനെ ഒഴാക്കന്‍ ശരിക്കും ഒഴാക്കന്‍ ആയി!
ഞങ്ങളുടെ ബാച്ച് പത്തില്‍ എത്തിയപ്പോഴേക്കും എല്ലാവര്‍ക്കും എന്നെ കുറിച്ചുള്ള മതിപ്പ് കൂടി വന്നു. "ഹോ ചെറുക്കന് എന്നാ പഠിപ്പാ" എന്ന് വീട്ടുകാരും "ഇവനൊക്കെ എന്തിനാ പഠിക്കുന്നത് "എന്ന് നാട്ടുകാരും "നിന്നെയൊക്കെ പഠിപ്പിക്കുന്ന ഞങ്ങളെ തല്ലണം" എന്ന് ടീച്ചര്മാരും പറഞ്ഞു തുടങ്ങി.അങ്ങനെ എട്ടില് എത്തിയ പുതിയ ഉണ്ണികളുടെ പേടിസ്വപ്നവും പത്താം ക്ലാസിലെ തരുണീമണികളുടെ മോഹസ്വപ്നവും ആയി ഒഴാക്കാന് വിലസാന് തുടങ്ങി. ഇടക്കിടക്കുള്ള കോപ്പി എഴുത്തും ഇമ്പോസിഷനും ടീച്ചര്മാരുടെ ചോദ്യം ചോദിക്കലും പരീക്ഷയും ഒഴിച്ചാല് ഒരുപരിധി വരെ നല്ല സുഖം .
ഒരുദിവസം പെട്ടന്ന് കണക്കിന്‍റെ പള്ള മാഷ് (ഇരട്ട പേരാ) വഴി തെറ്റി ഞങ്ങളുടെ ക്ലാസ്സില്‍ എത്തി. മാഷിനു ഒരു 'അഞ്ചു പൈസയുടെ' കുറവുണ്ട് അതിനാല്‍ തന്നെ എപ്പോഴാ ഏതു ക്ലാസിലേക്കാ കയറി വരിക എന്നോ എന്താ ചോദിക്കുക എന്നോ പറയുക ദുഷ്കരം. പതിവുപോലെ മാഷ് വന്ന പാടെ ഒരു ചോദ്യം അങ്ങോട്ട് നിരത്തി . എന്നിട്ട് ആദ്യ ബെഞ്ചിലെ പഠിപ്പിസ്റ്റ് മുതല്‍ അവസാന ബെഞ്ചിലെ ഒഴാക്കന്‍ ഒഴിച്ചു എല്ലാവരെയും എണീപ്പിച്ചു നിര്‍ത്തി. ആര്‍ക്കും ഉത്തരം അറിയില്ല, എനിക്ക് അറിയാമോ എന്ന് മാഷ് ചോദിച്ചുമില്ല.അങ്ങനെ ഒരു ക്ലാസ് ഒന്നടങ്കം ഉത്തരം അറിയാതെ ഈ എന്‍റെ മുന്‍പില്‍ എണീറ്റ് നിക്കുന്നു, ഞാന്‍ സാറ് കാണാതെ എണീറ്റ് നിക്കുന്നവന്‍മാരുടെ മൂട്ടില്‍ ഒളിക്കാനുള്ള വിഫല ശ്രമം നടത്തികൊണ്ടിരിക്കുന്നു. എണീറ്റ് നില്‍ക്കുന്ന ഒരാളുടെ ചന്തിപോലും വിടാതെ മാഷ് കയ്യിലിരിക്കുന്ന ചൂരലുകൊണ്ട് തടവി. ദൈവമേ ഇതെന്തൊരു മറിമായം, മാഷിന് എന്നോട് പ്രേമം ആയോ?
തല്ലു കിട്ടിയവര്‍ കിട്ടിയവര്‍ ചന്തി തടവുന്നതോനോടൊപ്പം "എന്നാലും നീ എങ്ങനെ രക്ഷപെട്ടു" എന്നുള്ള ഒരു ചോദ്യചിഹ്നവും ആയി എന്നെ തന്നെ നോക്കുന്നു.
"ക്ലാസില്‍ വന്നാ പോര പഠിക്കണം" എന്നുള്ള മറുപടി ചിഹ്നവുമായി ഞാന്‍ തിരിച്ചും നോക്കുന്നു. അങ്ങനെ അടിപൂരമൊക്കെ കഴിഞ്ഞു മാഷ് ഇരിക്കുന്ന എന്‍റെ നേരെ നടന്നടുത്തു എന്നിട്ട് ഇതാ ഇങ്ങനെ മൊഴിഞ്ഞു:
" നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമം ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ എന്തെങ്കിലും പറയും എന്ന്, അതുപോലും ഇല്ലാത്തതിനാല്‍ ആണ് ഒഴുവാക്കിയത്"
അമ്മെ! ഇതിലും നന്ന് ആ ചൂരലുകൊണ്ട് ചറപറ എന്ന് നാല് പൊട്ടിക്കുന്നതായിരുന്നു.
ക്ലാസ് ഒന്നടങ്കം ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി, കൂട്ടത്തില്‍ ഏറ്റവും ചിരിക്കുന്നത് തടിയന്‍ ഷിജു ആണ്. അന്ന് മുതല്‍ തടിയന്‍ എന്‍റെ ശത്രു ആയി.
അങ്ങനെ തടിയനോടുള്ള പ്രതികാരവും അഭിമാനക്ഷതവും പേറി വീണ്ടും ഒഴാക്കനായി തുടരുന്ന കാലം. ഓരോ ദിവസവും തടിയന് എങ്ങനെ പണികൊടുക്കാം എന്ന ചിന്തയുമായാണ് കിടന്നുറങ്ങുക. തടിയനെ കുറിച്ച് പറയുകയാണെങ്കില്‍, അവന്‍റെ പൊട്ടത്തരവും തടിയും തൂക്കി നോക്കിയാ ഏതാണ് കൂടുതല്‍ എന്ന് തിരിച്ചറിയാന്‍ പറ്റില്ല. തടി കൂടുതല്‍ ഉള്ളതുകൊണ്ടും ഞങ്ങളുടെ ഒപ്പം ഓടാന്‍ പറ്റില്ല എന്നുള്ളത് കൊണ്ടും തടിയനെ പുറകിലൂടെ ചെന്ന് ഇടിച്ചിട്ടു ഓടുന്നത് ഞങ്ങളുടെ ആ കാലത്തെ ഒരു പ്രധാന കളിആയിരുന്നു.
അങ്ങനെ പത്താം ക്ലാസിലെ എല്ലാവരും ഇഷ്ട്ടപെടുന്ന അറിയാന്‍ വെമ്പിനില്‍ക്കുന്ന ബയോളജിയിലെ "ആ പാഠം " എത്തി. അതെടുക്കുന്നത് ഈ അടുത്ത് കല്യാണം കഴിഞ്ഞ സുന്ദരിയായ ശ്യാമള ടീച്ചറും. പത്താം ക്ലാസുകാരുടെ അതുവരെ പഠിച്ച എല്ലാ ക്ലാസുകളിലെയും സംശയങ്ങള്‍ മുഴുവന്‍ ഈ ഒരു പാഠത്തില്‍ ആണെന്നതിനാല്‍ ടീച്ചര്‍ വള്ളി പുള്ളി തെറ്റാതെ എല്ലാം വിവരിയ്ക്കുന്നുണ്ടായിരുന്നു. ഈ അണ്ഡം എന്താണെന്നും സെമന്‍ എന്താണെന്നും, ഈ സെമന്‍ ആള് പിശകാന്നും അവനാണ് ഗര്‍ഭം ഉണ്ടാക്കുന്നതെന്നും എല്ലാം ടീച്ചര്‍ പറഞ്ഞു പേടിപ്പിച്ചു. ക്ലാസ് കഴിഞ്ഞു ടീച്ചര്‍ പോയ പാടെ ഞാന്‍ കുറച്ചു ഫെവിക്കോള്‍ എടുത്തു ഒരു കടലാസ്സില്‍ പറ്റിച്ചു തടിയന്‍റെ പുറത്തു ഒട്ടിച്ചു, എന്നിട്ട് ഒരു വിളംബരവും നടത്തി
"തടിയന്‍റെ പുറത്ത് അതാ സെമന്‍.. അവനിപ്പോ ഗര്‍ഭണന്‍ആകും " പറഞ്ഞു തീരും മുമ്പേ തടിയന്‍ കരഞ്ഞുകൊണ്ട് ഓഫീസിലേക്ക് ഓടി എന്നിട്ട് ടീച്ചറോട് പറഞ്ഞു
" ടീച്ചറെ ടീച്ചറെ എന്‍റെ പുറത്തു സെമന്‍ തേച്ചു ഞാന്‍ ഇപ്പൊ ഗര്‍ഭണന്‍ ആകും എന്നെ രക്ഷിക്കണേ ....."
'വൃത്തികെട്ടവനെ ' എന്ന് പറഞ്ഞു ടീച്ചര്‍ തടിയനെ ഓഫീസില്‍ നിന്നും ഓടിച്ചു വിട്ടതും തോന്ന്യാസം കാണിച്ചതിന് എന്നെ നിക്കര്‍ കീറുവോളം തല്ലിയതും എല്ലാം ഇപ്പോഴും സുവര്‍ണ്ണ ലിപികളില്‍ ആ സ്കൂളിന്‍റെ ചരിത്രത്തില്‍ കൊത്തി വെച്ചിരിക്കുന്നു.
ഓ ഡോ:
പത്തു പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഈ അടുത്ത് തടിയനെ കാണാന്‍ ഇടയായി. തടിയൊക്കെ കുറച്ചു ഒരു സുന്ദര കുട്ടപ്പന്‍ ആയിരിക്കുന്നു. കൂടെ ആളുടെ ഭാര്യയും മോനും ഉണ്ട്. കണ്ടപാടെ ഞാന്‍ ഓടി ചെന്നു, പക്ഷെ ആ കണ്ണുകളില്‍ അപ്പോഴും ഞാന്‍ കണ്ടത് "സ്വന്തം ചാരിത്ര്യം കവര്‍ന്നെടുത്ത പ്രതിയെ കോടതി വരാന്തയില്‍ കണ്ടുമുട്ടുമ്പോള്‍" ഉണ്ടാകുന്ന ഒരു 'ഭയം', അതായിരുന്നു!
എന്റെ പുതിയ റൂം മേറ്റ് ഒരു പഞ്ചാബ്‌കാരന്‍ ആണ്.ഈ ബ്ലോഗ് അദ്ധേഹത്തിന്‍റെ ഡയറിയിലെ ചില ഏടുകളും!
അപ്പൊ ഒഴാക്കന്‍ കൈകഴുകി മാന്യന്‍ ആയി, പഴി പഞ്ചാബിക്കിരിക്കട്ടെ അല്ലെ....
kalakki saar.
asamsakal...
നന്നായി ആശംസകള്‍
" നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമം ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ എന്തെങ്കിലും പറയും എന്ന്, അതുപോലും ഇല്ലാത്തതിനാല്‍ ആണ് ഒഴുവാക്കിയത്"
മാഷിനു ഒരു 'അഞ്ചു പൈസയുടെ' കൂടിതലുണ്ട് എന്നതല്ലേ ശരി !! റൂം മേറ്റ് പഞ്ചാബി.. സൂക്ഷിച്ചോ .. എന്തും സംഭവിക്കാം.
മൂരിയുടെ ബന്ധു പത്താം ക്ലാസില്‍ പഠിച്ചിരുന്ന ആളല്ലേ!!!
തടിയന്‍ ഷിജു പേടിച്ചത് വേറൊന്നും കൊണ്ടല്ല...സെമന്‍ പുള്ളിയുടെ പുറകില്‍ അല്ല തേക്കുന്നതെങ്കിലോ??? കൂടെയുള്ള ആളുടെ മേത്താണെങ്കിലോ...ഒഴാക്കനല്ലേ ആള്....
അടിപൊളി....
പിന്നെ ഇനിയും മറ്റുള്ളവരുടെ പുറത്തു തേക്കാന്‍ നടക്കാതെ, സ്വന്തമായി ഒരു കല്യാണം കഴിക്കാന്‍ നോക്ക്...വായാടി പറഞ്ഞ ആ മദാമ്മ "തേക്ക്", "തേക്ക്" എന്ന് പറഞ്ഞു കയറു പൊട്ടിച്ചു നടക്കുവാ...
വെറും ഒഴാക്കാന്‍ അല്ല...ചിരിയാശാന്‍ തന്നെ..കലക്കി കേട്ടോ..
തടിയെന്ടെ പുറത്തു പുരട്ടിയത് ശരിക്കും സീമണ്‍ ആയിരുന്നോ...ഒട്ടിച്ചത് ഒഴാക്കനാവുമ്പോള്‍ ഉണ്ടായ സംശയമാ ..
ശരിക്കും ഒഴാക്കാന്‍ ജി,
ടെക്നിക്കല്‍ സ്കൂളില്‍ പഠിച്ചത് കാരണം biology പഠിച്ചിട്ടില്ല.
ആ പാഠത്തിന്റെ details വേണമായിരുന്നു.
ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ടെക്നിക്കല്‍ terms ഒക്കെ എന്താ?
അറിയാനുള്ള മോഹം കൊണ്ടാ... ഹി ഹി ഹി.
ആ തടിയന്‍ ഇപ്പൊ എങ്ങനെ പേടിക്കാതിരിക്കും,
നഷ്ടപ്പെട്ടതിനു ശേഷം അതല്ല ഇതല്ല എന്ന് പറഞ്ഞിട്ട് എന്ത് കാര്യം?
തടിയൻ മാർ സൂക്ഷിക്കുക
@ "ഹോ ചെറുക്കന് എന്നാ പഠിപ്പാ" എന്ന് വീട്ടുകാരും "ഇവനൊക്കെ എന്തിനാ പഠിക്കുന്നത് "എന്ന് നാട്ടുകാരും "നിന്നെയൊക്കെ പഠിപ്പിക്കുന്ന ഞങ്ങളെ തല്ലണം" എന്ന് ടീച്ചര്മാരും പറഞ്ഞു തുടങ്ങി."
= ഇതു വളരെ കറക്റ്റ്
@ പത്താം ക്ലാസിലെ തരുണീമണികളുടെ "മോഹസ്വപ്നവും"
= അങ്ങിനെയല്ലല്ലോ...തരുണീമണികളുടെ "പേടിസ്വപ്നവും" എന്നല്ലേ...?
@ " നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമം ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ എന്തെങ്കിലും പറയും എന്ന്, അതുപോലും ഇല്ലാത്തതിനാല്‍ ആണ് ഒഴുവാക്കിയത്"
= ഇതിനോട് ഞാന്‍ നൂറു ശതമാനം യോജിക്കുന്നു
@ "ക്ലാസ് കഴിഞ്ഞു ടീച്ചര്‍ പോയ പാടെ ഞാന്‍ കുറച്ചു "ഫെവിക്കോള്‍" എടുത്തു ഒരു കടലാസ്സില്‍ പറ്റിച്ചു"
= ഇതില്‍ "ഫെവിക്കോള്‍" എങ്ങിനെ കയ്യില്‍ കിട്ടി..അതും ടീച്ചര്‍ പോയ ഉടനെ..ക്ലാസിനു വരുമ്പോഴും ഇമ്മാതിരി സാധനങ്ങളുമായാണോ വരുന്നത്...?
സംശയങ്ങളിനിയും ബാക്കി..കാരണം നായകന്‍ ഒഴാക്കനായത് കൊണ്ട്..
ഹി ഹി നന്നായി ചിരിച്ചുട്ടോ...
kollaam nannayi
ഒഴാക്കാ ഒരു സംശയം.
ഫെവിക്കോൾ കൊണ്ടാണോ ക്ലാസ്സിൽ പോകുന്നത്.
അതോ തേച്ചത് ഫെവിക്കോളല്ലേ?
ശരിക്കും ചിരിപ്പിച്ചു.
ഒഴാക്കാ...ഫെവികോളിന്‍റെ കാര്യത്തില്‍ എനിക്ക് ബലമായ സംശയമുണ്ട്.
സംഭവം കലക്കി..അതിപ്പോ പഞ്ചാബിലായാലും, പാലായിലായാലും..!!
ഭാര്യയുമായി ഗമയില്‍ പോകുന്ന തടിയന്‍റ പരവേശം ഊഹിയ്ക്കാവുന്നതേയുള്ളു.
നന്നായി രസിച്ചു നര്‍മ്മം
അടിപൊളി ആക്കി ഒഴാക്കാ...അലി ചോദിച്ചപോലെ ഈ ഫെവികോള്‍ ക്ലാസില്‍ എങ്ങനെ വന്നൂ..അതോ.... ഛെ.. അതൊന്നും ആയിരിക്കില്ലാ അലി...
ഇത് കലക്കീലോ ഈ സെമന്റുവ്യാപാരം.ഇങ്ങനെ പുറത്ത് മാത്രം തേച്ച് നടന്നാൽ മതിയൊ ?
പുറത്ത് സിമന്റ് തേക്കാന്ന് കേട്ടിട്ടുണ്ട്... ഇത് ‘അക’ത്തും തേക്കാം കേട്ടൊ
പക്ഷേ ഇതൊരു വല്ലാത്ത തേപ്പായി ....!(ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം...)
താന്‍ 'നന്നാവുമെന്ന്' എനിക്ക് ഒരു പ്രതീക്ഷയും ഇല്ല.
(പഞാബിക്ക് എന്ത് കരടി നെയ്യ്? അതിനാല്‍ ഇക്കഥ ഒഴാക്കന്‍ കഥ തന്നെ)
ഒഴാക്കാ പലര്‍ക്കും ഫെവിക്കൊളിനെ കുറിച്ച് സംശയമുണ്ട് അതിനു മറുപടി കണ്ടില്ല !!
പഞ്ചാബി മലയാളം പഠിക്കുന്നത് നോക്കണം :)
ഹ ഹ. ചിരിച്ചു പോയി മാഷേ. എന്നാലും ആ പാവത്തിനെ പേടിപ്പിച്ചു അല്ലേ?
ബോംബെയിൽ എത്തിയ ഉടനെ മുറിയന്മാരുടെ ഡയറി എടുത്തുനോക്കൽ തുടങ്ങി.. അല്ലേ? ആ ഡയറിയുടെ പേജുകൾ ഫെവിക്കോൾ പോലെ എന്തെങ്കിലും വെച്ച് ഒട്ടിച്ചുവെക്കാൻ പഞ്ജാബിയോടു് പറയണം.
"ഉണ്ണികളുടെ പേടിസ്വപ്നവും പത്താം ക്ലാസിലെ തരുണീമണികളുടെ മോഹസ്വപ്നവും ആയി ഒഴാക്കാന് വിലസാന് തുടങ്ങി" മുടിഞ്ഞ കോണ്‍ഫിഡന്‍സാണല്ലൊ........അവരോട് ചോദിച്ചാലറിയാം.....:)
മിണ്ടാതെ ഒരു തല്ല് .... :(
Just finished reading DEVDUTT PATTANAIK's The Pregnanat King ...
Yuvanashva:-"I have created life outside me as men do,
But I have also created life inside me as women do ....
...
:)
ഈ ഫെവിക്കോൾ എപ്പൊഴും കൊണ്ട് നടക്കുന്നതെന്തിനാ ???( തിരിച്ചു തല്ലല്ലേ )
തടിയന്‍റെ പുറത്ത് അതാ സെമന്‍.. അവനിപ്പോ ഗര്‍ഭണന്‍ആകും
പ്രതീക്ഷിക്കാത്തത് ആയതിനാല്‍ ശരിക്കും പൊട്ടിച്ചിരിച്ചു.
വളരെ നന്നായി.
"നീ നാളെയുടെ പ്രതീക്ഷയാണ് മകനെ"
ഒന്നൊന്നര പതീക്ഷ
ചെറുപ്പകാലത്തുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം....
അന്ന് കാട്ടിക്കൂട്ടിയതിന്‍റെ ബാക്കിയല്ലെ ഇപ്പോള്‍ ബ്ലോഗിലൂടെയും കാണിക്കുന്നത് ഒഴാക്കന്‍ .
പോസ്റ്റ് ഒന്നു ചിരിപ്പിച്ചൂ ട്ടോ..പഹയാ... എന്നാലും ആ തടിയന്‍ പാവം ...
"ഹോ ചെറുക്കന് എന്നാ പഠിപ്പാ" എന്ന് വീട്ടുകാരും "ഇവനൊക്കെ എന്തിനാ പഠിക്കുന്നത് "എന്ന് നാട്ടുകാരും "നിന്നെയൊക്കെ പഠിപ്പിക്കുന്ന ഞങ്ങളെ തല്ലണം" എന്ന് ടീച്ചര്മാരും പറഞ്ഞു തുടങ്ങി.അങ്ങനെ എട്ടില് എത്തിയ പുതിയ ഉണ്ണികളുടെ പേടിസ്വപ്നവും പത്താം ക്ലാസിലെ തരുണീമണികളുടെ മോഹസ്വപ്നവും ആയി ഒഴാക്കാന് വിലസാന് തുടങ്ങി. ഇടക്കിടക്കുള്ള കോപ്പി എഴുത്തും ഇമ്പോസിഷനും ടീച്ചര്മാരുടെ ചോദ്യം ചോദിക്കലും പരീക്ഷയും ഒഴിച്ചാല് ഒരുപരിധി വരെ നല്ല സുഖം .(ഓർമകൾ ഓടികളിക്കുന്നു എൻ മനസ്സിലും…..)
എങ്കിലും ആ തടിയന്റ് പൂറത്ത് അത് പുരട്ടണ്ടായിരുന്നു, പോട്ടെ… അവനെ ഗർഭണൻ ആക്കിയതും വല്ലാത്ത കഷ്ട്ടമായിപ്പോയി… കേട്ടോ… ഒഴപ്പാ;
അപ്പൊ ആളൊരു കുറുമ്പനും കൂടി ആണല്ലേ?...
ചൂരല് കൊണ്ട് ചറപറാ നാല് പൊട്ടിച്ചിരിക്കുന്നു..
വാസ്തവത്തിൽ അങ്ങനെയാണ് ഒഴാക്കൻ ‘ഒഴാക്കൻ’ആയത്.
ഒഴാക്കൻ എന്നാൽ ‘ഒഴപ്പൻ’എന്നും അർത്ഥം കൊടുക്കാമല്ലെ...!?
ആശംസകൾ.....
സത്യം പറയൂ, അന്നത്തെ കഥയിലെ തടിയന്‍ ഈ ഒഴാക്കന്‍ തന്നെയല്ലേ?
"വൃത്തികെട്ടവനെ" എന്ന് പറഞ്ഞു ടീച്ചര്‍ ഒഴക്കാനെ ഓഫീസ് റൂമില്‍ നിന്നും ഓടിച്ചു വിട്ട സീന്‍ ഓര്‍ത്ത് ഞാന്‍ കുറേ ചിരിച്ചു..:))))))):D
ഗർഭണൻ!
ആ പ്രയോഗം ഇഷ്ടമായി.
കലക്കി മാഷെ
സ്കൂള്‍ ചരിതം നന്നായി.മിടുമിടുക്കന്‍.
"ഹോ ചെറുക്കന് എന്നാ പഠിപ്പാ" എന്ന് വീട്ടുകാരും "ഇവനൊക്കെ എന്തിനാ പഠിക്കുന്നത് "എന്ന് നാട്ടുകാരും "നിന്നെയൊക്കെ പഠിപ്പിക്കുന്ന ഞങ്ങളെ തല്ലണം" എന്ന് ടീച്ചര്മാരും പറഞ്ഞു തുടങ്ങി.....
അത് കലക്കി.
എത്താന്‍ കുറച്ചു വൈകിയെങ്കിലും ചിരിയുടെ മാലപ്പടക്കത്തിനു തീ കൊളുത്തിതന്നതിന് നന്ദി! "ക്ലാസില്‍ വന്നാ പോര പഠിക്കണം" എന്നുള്ള മറുപടി ചിഹ്നവുമായി ഞാന്‍ തിരിച്ചും നോക്കുന്നു. ഓ പിന്നെ!
ഒഴാക്കനെ അങ്ങനെ ഒഴിവാക്കിയതാണല്ലേ മാഷ്. കഷ്ടം.
അവിടേക്കും വരുക, ഒരു കോളൊത്തിട്ടുണ്ട്.
ബോംബെ യില്‍ പോയ ആള്‍ പിന്നെയും ..പഴയ പോലെ ആയി അല്ലേ ?ഒഴാക്കന്‍സ്, ഇതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല .ഹഹ
വായിച്ച് ചിരി ആയിരുന്നു ..
ഒഴൂസ് - നിങ്ങള് ഞങ്ങളെ ചിരിപ്പിച്ചു മണ്ണ്കപ്പിക്കാന്‍ വേണ്ടി നടക്കുവാണോ?
ഒഴാക്കാ... വഴുവഴുക്കൻ ഫെവിക്കോൾ!
അത് ഞങ്ങളെല്ലാം കണ്ണുമടച്ചങ്ങു വിശ്വസിച്ചു!
തകർത്തു!
hahaha..kollaam...ozhakkan kadhakal...
ഹ കളഞ്ഞില്ലേ ഒഴാക്ക അത് .!!...അവന്റെ ശാപം ഇപ്പോളും "തലയ്ക്കു മുകളില്‍ " തൂങ്ങി കിടപ്പുണ്ടോ എന്ന് കല്യാണം കഴിച്ചു കഴിഞ്ഞു നോക്കാം ..പേടിക്കാന്‍ തുടങ്ങിക്കോളൂ..
പെണ്‍കുട്ടികളെ കാണുമ്പോള്‍ എന്തോ ഒരു 'ലത്' തോന്നി തുടങ്ങിയ കാലം.
he he..;)
" നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമം ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ എന്തെങ്കിലും പറയും എന്ന്, അതുപോലും ഇല്ലാത്തതിനാല്‍ ആണ് ഒഴുവാക്കിയത്"....:)
vayichu thudangiyappol avasanam ingaeyavumennu predeekshichilla...nannayittundu...:)
Nalla thallu kittanam
" നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമം ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ എന്തെങ്കിലും പറയും എന്ന്, അതുപോലും ഇല്ലാത്തതിനാല്‍ ആണ് ഒഴുവാക്കിയത്"
കലക്കി ട്ടോ
ചിരിച്ചു
എന്നാ കീറാ തമ്പീ ഇത്.
കയ്യിലിരിപ്പ് മോശമായിരുന്നില്ല അല്ലെ.
തല്ലു മേടിക്കാന്‍ ഞാനും ഒട്ടും മോശമായിരുന്നില്ല. പക്ഷെ ഇതുപോലുള്ള കുരുത്തക്കേടിനു കിട്ടിയിട്ടില്ല.
നല്ല രസായിട്ട് പറഞ്ഞു,
അന്ന്യന്റെ ഭാര്യയെ ആഗ്രഹിക്കുന്നത് പോലെ ,തെറ്റല്ലേ ,അവന്റെ ഡയറി വായിക്കുന്നതും..!!
ഒഴാക്കാന്‍ അങ്ങനെ തെറ്റൊന്നും ചെയ്യാന്‍ സാധ്യത കാണുന്നില്ല..
അതുകൊണ്ട് പഴി പഞ്ജാബിക്കിട്ടു ഒഴാക്കാന് കയ്യ് കഴുകാന്‍ പറ്റൂല.!
ഏറ്റെടുത്തെ മതിയാവൂ
ഹ ഹ, ഉഷാറെന്നെ,
പണ്ടേതോ ഒരു കഥയിൽ പഠിക്കാനുണ്ടായിരുന്നു, രഘു & കരടി നെയ്യ്, മലയാറ്റൂറിന്റേതാരുന്നോ ആ കഥ?
ഓർമ്മയില്ല!
ഒരു തല്ലിന്റെ കുറവ് പണ്ടേ ഉണ്ടല്ലേ...
എന്റെ ക്ലാസ്സിലും ഇങ്ങനെ ഒരു ‘ഒഴപ്പന്‍’ സോറി ഒഴാക്കന്‍ ഉണ്ടായിരുന്നല്ലോ.എന്റമ്മേ അത് ഈ ഒഴാക്കന്‍ തന്നെയോ?
അനധികൃതമായി ക്ലാസില്‍ കയറിവന്ന അദ്ധ്യാപകന്‍ പിന്‍ബെഞ്ചിലിരിക്കുന്ന എന്നോട് ഇങ്ങനെ ചോദിച്ചു: "എടോ, തനിക്ക് നര്‍മ്മബോധമുണ്ടോ?"
"ഉണ്ട്, സാറേ, പക്ഷെ, സാറിന് പരിസരബോധമുണ്ടോ?" ചോദിച്ച ചോദ്യത്തിനുള്ള കൃത്യമായ മറുപടിയോടൊപ്പം ഒരു മറുചോദ്യം ചേര്‍ത്തുകൊണ്ട് ഉത്തരംവിട്ടു.
അതുകേട്ടപ്പോള്‍, മാഷ് ചോദിക്കാനിരുന്ന, "നീ വായിച്ച ഈ സരസലേഖനത്തില്‍ നര്‍മ്മരസമുണ്ടോ?" എന്ന അടുത്ത ചോദ്യം, മാഷ് വിഴുങ്ങിക്കളഞ്ഞു. നല്ല മാഷ് തന്നെ! ചൊവ്വേ നിന്ന് ഒരു സംഗതി ചോദിച്ചപ്പോള്‍ അയാളുടെ നാക്കിറങ്ങിപ്പോയി!
എന്നാലോ, ഞാന്‍ മാഷിന്റെ രണ്ടാം ചോദ്യത്തിനും ഉത്തരം നല്‍കാന്‍ കാത്തിരിക്കുകയായിരുന്നു.
ഇതാണുത്തരം: 'സാറേ, തീര്‍ച്ചയായും നര്‍മ്മം ഉണ്ട്. ലേഖനത്തിന്റെ ചുരുളഴിയുന്നതോടെ ഒഴാക്കന്‍ എന്ന ഹാസസാഹിത്യകാരനെ അനായാസം കണ്ടെത്താനും സാധിച്ചു. പക്ഷെ, തടിയന്റെ പുറത്തിട്ടു കാച്ചിയ പകിട്ടുവിദ്യകൊണ്ട് ഒഴാക്കന്‍ സാക്ഷാല്‍ രസക്കയര്‍ പൊട്ടിച്ച് ഉഴപ്പിക്കളഞ്ഞു.'
അതുകേട്ടുപോയെങ്കില്‍ മാഷ് പറഞ്ഞെനേ: 'തനിക്ക് നര്‍മ്മബോധമില്ലെടോ!'
നര്‍മ്മഭാവനകള്‍ കാഴ്ചവെച്ച് അനുവാചകരെ ചിരിപ്പിക്കാനുള്ള ഒഴാക്കന്റെ മഹിമയുള്ള പേനയ്ക്ക് അഭിനന്ദനം!
ഇടയ്ക്ക് ഇങ്ങിനെ എന്തെങ്കിലും വായിക്കാന്‍ കിട്ടണം. എന്നാലേ കുറെ നേരത്തേക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാനാവൂ.
ഏതായാലും ആള് മാന്യനാണ്.പരിഹസിച്ച സാറിനെ വെറുതെ വിട്ടല്ലോ..
വീണ്ടും കുട്ടിക്കാലം ഓര്‍മയില്‍
നന്ദി!
ഹി ഹി.. :D
ഒഴാക്കന്റെ ഈ ഓക്കാനം എനിക്കങ്ങു പിടിച്ചു ഹോ പല്ലമാഷിനു നമുക്ക് അഞ്ചല്ല പത്ത് പൈസ കൊടുക്കാം
എന്റെ ഒഴാക്കാ ഒക്കാനിക്കുമ്പോ ഇങ്ങനെ ഒക്കാനിക്കാന്‍ മറക്കല്ലേ എന്നാ നമ്മെ പോലെ ഉള്ളവര്‍ക്ക് അല്പം ചിരിക്കാലോ
അന്ന് തോന്നിയ ആ'ലത്' എന്താന്നു മനസ്സിലായില്ല..
നന്നായിട്ടുണ്ട് ട്ടോ..ചിരിപ്പിച്ചു.
കുട്ടിക്കാലം പലപ്പോഴും ചിരിക്കുള്ള വക നല്‍കുന്നു.... നന്നായി പറഞ്ഞു...
നല്ല തമാശ തന്നെ കെട്ടോ, ചിരിച്ചു പോയി. തരുണീമണികളുടെ മോഹസ്വപ്നവും-അയ്യടാ!
chirichu poyi...........
തടിയനിട്ടു പണിതത് കൊള്ളാം... ഫെവികോള്‍... ഉം...........
ഇപ്പോ ഇങ്ങോട്ടുവന്നത് രസായി. ചിരി ചുമയായി. വന്ന ഉറക്കോം പോയി ! നമ്മുടെയൊക്കെ സ്കൂളിലും ഇങ്ങനൊക്കെ സംഭവിച്ചിരുന്നു!
അപ്പോ, സ്‌കൂള്‍ കാലത്ത് ആളൊരു ജഗജില്ലി ആയിരുന്നുവല്ലേ? നന്നായിട്ടുണ്ട് എഴുത്ത്. മാണിക്യത്തിന്റെ കമന്റും ഉഗ്രന്‍.
എഴുത്ത് നന്നായി. ആശംസകള്‍
തേച്ചത് ഫെവിക്കോള്‍ തന്നെയാണെന്ന് വിശ്വസിച്ചു.
നന്നായി, നല്ല അനുഭവം...
കരടി നെയ്യ് ഫലിക്കുമോ?ഒരു പാവം പയ്യന് വേണ്ടിയാണേ!പുറത്തു തേച് നടന്നോ!ഇപ്പഴും ഫെവിക്കോള്‍ തന്നെ ?കഷ്ടം
ഒരു പ്രതീക്ഷയുമില്ലാത്തവനെക്കൊണ്ട് ഒരു തടിയനെ ഗര്‍ഭണനാക്കാന്‍ കഴിഞ്ഞല്ലോ .സമ്മതിച്ചിരിക്കുന്നു ഒഴാക്കാ :)
നല്ല ഒരു തല്ലിന്റെ കുറവ് ഈ പ്രായത്തിലും കാണിക്കുന്നുണ്ട് അല്ലേ? എഴുതുന്നതിലെല്ലാം ഒഴക്കലും കിഴിക്കലും വികൃതികളും തന്നെയാണല്ലോ ‘ഒഴാക്കാ’!! താങ്കളെ കെട്ടിച്ചുവിട്ടാലെങ്കിലും ഇത്തരം കുസൃതികൾ മാറിക്കിട്ടുമോ ആവോ!!!(പിന്നെ ആ പെണ്ണിന്റെ ഗതി, എന്റമ്മേ!!!!!!) എഴുപതാം നാളുകാരൻ ഞാൻ തന്നെ ആയിക്കോട്ടെ.......
ഒഴാക്കാ....
പുറത്ത് മറ്റേ സംഭവം പുരട്ടി
ഗര്‍ഭണന്‍ ആക്കുന്ന കൃത്രിമബീജസങ്കലന വിദ്യ
ഉഗ്രന്‍...
കുട്ടിക്കാലത്തെ കുറുമ്പ്....രസകരമായ വിവരണം..
ഫെവിക്കോള്‍ ഒരു മിത്താണ് .
തടിയനു സുപരിചിതമായ ജെല്ലിന്റെ
ഉറവിടം ഊഹിക്കുന്നു.അതോര്‍ക്കുമ്പോള്‍
പൊട്ടിച്ചിരി നിലക്കുന്നില്ല.
pushpamgad , ആദ്യ അഭിപ്രായത്തിനു ഒരു നന്ദി യുണ്ടേ
അനസ്, ആ സ്നേഹപൂര്‍വമുള്ള ആശംസക്ക് നന്ദി
കാര്‍ന്നോര്, മാഷിനു ഒരു 5 പൈസയല്ല അമ്പതു വയസാ കൂടുതലുള്ളത് :)
ഒരു ബോര്‍ഡ് വെച്ചാലോ പന്ജാബി ഉണ്ട് സൂക്ഷിക്കുക എന്ന്
ചാണ്ടി, ഞാന്‍ ഒരു പാവമാ എങ്ങനെ തോന്നി മൂരി എന്ന് വിളിക്കാന്‍? പിന്നെ തേപ്പോക്കെ നന്നായിട്ട് അറിയാം അല്ലെ ?
പിന്നെ ആ മദാമ മരം വില്‍പ്പന കാരി ആണെന്ന തോന്നുന്നേ അതാ തെക്ക് ഈട്ടി എന്നൊക്കെ പറഞ്ഞു നടക്കുന്നെ
സലിം, ഇങ്ങനെ സംശയിച്ചാലോ ഞാന്‍ ഒരു കൊച്ചു കുട്ടിയല്ലേ അത് ഫെവികോള്‍ തന്നെയാ
ബാച്ചീസ്, നീയൊക്കെ ഇനി ബയോളജി കൂടി പഠിക്കാത്ത കുഴപ്പമേ ഉള്ളു... അത് ശരിയാ നഷ്ട്ട പെട്ടാ നഷ്ട്ടപെട്ടതാ സൂക്ഷിച്ചോ
ഹൈന, തടിയന്മാര്‍ എപ്പോഴും സൂക്ഷിക്കുക
റിയാസ്, തരുണീ മണികള്‍ക്ക് ഞാന്‍ എന്ന് പറഞ്ഞാ ജീവനാ അന്നും ഇന്നും എപ്പോഴും!
പഠിക്കാനുള്ള ത്വര കൊണ്ട് ഞാന്‍ ഒരു കൊച്ചു പിച്ചാത്തി വരെ കൊണ്ടുപോയിരുന്നു ക്ലാസ്സില്‍
മൈ ഡ്രീംസ്, നന്ദി
അലിയിക്ക, ഫെവിക്കോള്‍ മുതല്‍ മലപ്പുറം കത്തി മുതല്‍ ... എല്ലാം കൊണ്ടാ പണ്ട് സ്കൂളില്‍ പോക്ക്, ബുക്ക് മാത്രം കൊണ്ടുപോകില്ല
സിബു, വേണ്ടാത്ത സംശയം ഒന്നും വേണ്ട കേട്ടോ.. ഞാന്‍ പഞാബിയോടു പറഞ്ഞു ഇടിപ്പിക്കും
കുസുമം, ഞാന്‍ ന്നു ശരിക്കും ഒന്ന് കൂട്ടുകൂടാന്‍ ചെന്നതാ, എന്ത് ചെയ്യാം
വേണുഗോപാല്‍, ഇങ്ങള്‍ക്ക് കാര്യം പിടികിട്ടി ... അതെ അതൊന്നുമാല്ലന്നെ :)
മുരളിയേട്ടാ, ആ അങ്ങനെ തേക്കാന്നു കേട്ടിട്ടുണ്ട് ... പക്ഷെ അകത്തു കയറാന്‍ സമ്മതിക്കണ്ടേ വാതില്‍ അടച്ചു കുട്ടി ഇട്ടിരിക്കുവാ
തണല്‍, ഇപ്പൊ തന്നെ കിലോ എഴുപതാ ഇനിയും നന്നായ ഞാനും തടിയന്‍ ആകും. പിന്നെ പഞാബില്‍ കരടിയില്ല എന്നുള്ള ഈ കളിയാക്കല്‍ ഞാന്‍ പഞാബിയോടു പറഞ്ഞോളാം
തെച്ചിക്കോടന്‍, ഒരു പാവത്തിനെ എല്ലാരും കൂടി ഇങ്ങനെ സംശയിക്കാന്‍ പാടുണ്ടോ?.. പന്ജാബി ഏതാണ്ട് ഒക്കെ മലയാളം പഠിച്ചു ( ഒക്കെ തെറിയാന്നു മാത്രം )
ശ്രീ, അങ്ങനെ പറ്റി പോയി
ചിതല്‍, പന്ജാബി എന്നെകൊണ്ട് നിര്‍ബന്ധിച്ചു വായിപ്പിച്ചതാ, മൊത്തം ഇന്ഗ്ലിഷില്‍ ആണ് കേട്ടോ
പറയാന്‍, ഈ ഒരു കോണ്ഫി കൂടി ഇല്ലാരുന്നെ നാട്ടുകാര്‍ പണ്ടേ തല്ലി കൊന്നു കളഞ്ഞേനെ
ലീല, തല്ലു മാത്രമല്ലെ ഒള്ളു ??
മാണിക്യം, അതൊരു ഒടുക്കത്തെ കീറായി പോയി കേട്ടോ :)
നൂലന്‍, ഫെവിക്കൊളുകൊണ്ട് പല ഉപയോഗം ഉണ്ട് .. പല്ല് തേക്കാം പാത്രം കഴുകാം ... അങ്ങനെ അങ്ങനെ പലതും :)
റാംജി, കുട്ടികാലത്തെ ഒരു കുസ്രിതി
അനീസ്, ഇങ്ങനെ പറഞ്ഞു എന്റെ പ്രതീക്ഷ കളയല്ലേ മകനെ
ഹംസിക്ക, ഞാന്‍ ഇപോഴും ചെറുപ്പം ആണ് :)
സാദിക്ക്, അപ്പൊ എന്നെ പോലെ തന്നെ ഒഴാക്കന്‍ ആണല്ലേ, പിന്നെ ഗര്‍ഭണന്‍ ആകും എന്ന് കരുതി ചെയ്തതല്ല :)
സിദ്ധീക്ക് തൊഴിയൂര്‍, അതെന്ന്‍ കീറായി പോയി... ഞാന്‍ ഇതാ ഇവിടെ ഇരുന്നു കരയുവാ
വി ക്കെ, അല്ലങ്കിലേ ഇരട്ടപെരുകൊണ്ടൊരു കളിയാ.. ഇനിയും പുതിയ പേരുകള്‍ ഒന്നും തരല്ലേ
വായാടി, ഇത് ഞാന്‍ അങ്ങോട്ട് വിളിച്ച കോള്‍ അല്ലെ *( ഞാന്‍ തടിയനായാല്‍ പിന്നെ ആര് തെക്കും ഒന്നും അറിയില്ല കള്ളി പെണ്ണ് )
എച്ചുമുകുട്ടി, ഇനിയും ഒരുപാട് പ്രയോഗങ്ങള്‍ ഉണ്ട് ... വഴിയെ പറയാം
അഭി, നന്ദി മാഷേ
ജ്യോ, ഞാന്‍ പഠിക്കാനും മിടുക്കനാ :)
അളൂസ്, ആരോ ങ്ങനെ പറഞ്ഞ ലക്ഷണം ഉണ്ടല്ലോ
ജാസ്മികുട്ടി, ശരിക്കും ഞാന്‍ നോക്കിയത് തന്നാ ഒന്ന് വിശ്വസിക്ക്
സുകന്യ, ആരാ ഒഴുവാക്കി എന്ന് പറഞ്ഞെ?.. :) അവിടെ വന്നു കണ്ടു കീഴടങ്ങി
സിയാ, ബോംബയില്‍ പോയപ്പോ ഞാന്‍ നന്നായി എന്നാ എല്ലാരും പറയുന്നേ ... അമേരിക്കയില്‍ എത്തിയോ ( എനിക്കും ഒരു വിസ )
" നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമം ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ എന്തെങ്കിലും പറയും എന്ന്, അതുപോലും ഇല്ലാത്തതിനാല്‍ ആണ് ഒഴുവാക്കിയത്"
ഹ ഹ ഹ ഉഗ്രന്‍ ! അങ്ങനെ ഒഴാക്കനായി അല്ലെ?
വിസിറ്റ് ചെയ്യുന്ന എല്ലാ ബ്ലോഗിലും ഒരു ഒഴാക്കന്‍ കമന്റ് കാണുമ്പോള്‍ ഒഴിവാക്കി ഒഴിവാക്കി വിടുകയായിരുന്നു. എന്റെ മുറത്തിലും കയറി കൊത്തിയപ്പോള്‍ വെറുതെ വിട്ടാല്‍ പറ്റില്ലല്ലോ എന്നു വിചാരിച്ച് വന്നതാണ്. വന്നു, വായിച്ചു, ചിരിച്ചു, അല്‍പ്പം ഉറക്കെത്തന്നെ. നന്നായിട്ടുണ്ട്.
valare rasakaramayittundu..... abhinandanangal.....
" നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമം ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ എന്തെങ്കിലും പറയും എന്ന്, അതുപോലും ഇല്ലാത്തതിനാല്‍ ആണ് ഒഴുവാക്കിയത്"
ഇതല്ലെ പഞ്ച്!
ജിഷാദ്, ഒരു പാവമല്ലേ അങ്ങ് ജീവിച്ചു പോകട്ടെ
ഡോക്ടര്‍, വിശ്വാസം അതല്ലേ എല്ലാം ..
ലച്ചു, നന്ദി ഈ വഴി കണ്ടത്തില്‍
രമേശ്, ഒന് കളഞ്ഞാല്‍ എന്താ ഇനിയും ഫെവിക്കോള്‍ വാങ്ങാന്‍ കിട്ടും. പിന്നെ തൂങ്ങി കിടക്കുന്നത് മേലോട്ട് നോക്കി ചുമ്മാ എന്തിനാ തല്ലു വാങ്ങുന്നെ :)
കുസുമം, അതെന്താ ഒരു ചിരി .. എ ലത് അതാണ് പുരുഷനിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പ്
പിന്നെ ഇതൊരു കഥ മാത്രം ആണ് കേട്ടോ :)
സുജിത്, പറഞ്ഞു പറഞ്ഞു അവസാനം നേരിട്ട് തരുമോ എന്നാ പേടി
ഭൂതത്താന്‍, നന്ദി ട്ടോ
തൊമ്മി, നിങ്ങളുടെ ചിരിയാണ് വീണ്ടും എഴുതുവാന്‍ പ്രേരിപ്പിക്കുന്നത്
ചെറുവാടി, അപ്പൊ ആള് എന്നെപോലെ തന്നെ മാന്യനും മര്യാധക്കാരനും ആണല്ലേ അത് കേട്ടാ മതി
അനൂപ്, "അന്ന്യന്റെ ഭാര്യയെ ആഗ്രഹിക്കുന്നത് പോലെ ,തെറ്റല്ലേ ,അവന്റെ ഡയറി വായിക്കുന്നതും" ഡയറി വായിക്കാന്‍ അല്ലെ പറ്റു അതുകൊണ്ട് ഭാര്യയും ആയി താരതമ്യം വേണോ.... പിന്നെ ഏറ്റെടുക്കുന്ന കാര്യം .. നമുക്ക് ചിന്തിക്കാട്ടോ
നിശാസുരഭി, ഞാനും പഠിച്ചിട്ടുണ്ട് ആ കഥ ( ചെറുക്കന്‍ എന്നാ പഠിപ്പാ അല്ലെ ) പിന്നെ ഉപകാരം ഉള്ളതാണല്ലോ എന്ന് കരുതി മനസ്സില്‍ കുറിച്ചിട്ടു ആവശ്യം വന്നപ്പോ ഉപയോഗിച്ചു
അന്ന്യന്‍, ഉണ്ടായിരുന്നു ഇപ്പൊ തല്ലു കൂടുതലാ അക്കൌണ്ടില്‍
പാവം ഒഴാക്കൻ .. എന്തൊരു നല്ല സ്വഭാവം..
പഞ്ചാബ്കാരൻ റൂം മേറ്റ് ആള് ശരിയല്ല :)
അരീക്കോടന്‍ മാഷെ, ഒഴാക്കണേ പോലെ എഴു പേരുണ്ടെന്നാ കണക്ക് അവിടെയുള്ള തടിയന്മാരോട് സൂക്ഷിച്ചു കൊള്ളാന്‍ പറ
V P Gangadharan, Sydney, നല്ലൊരു ലേഘനതിലൂടെ അഭിനന്ധിച്ചതിനു ഒരു പാട് നന്ദി
പിന്നെ "തടിയന്റെ പുറത്തിട്ടു കാച്ചിയ പകിട്ടുവിദ്യകൊണ്ട് ഒഴാക്കന്‍ സാക്ഷാല്‍ രസക്കയര്‍ പൊട്ടിച്ച് ഉഴപ്പിക്കളഞ്ഞു.'" ഉഴപ്പിയതല്ല അന്ന് തേച്ചു എന്ന് തന്നെയാണ് സത്യം . ഇനിയും ഈ വഴി വരുമെന്ന് കരുതുന്നു
keraladasanunni, നിങ്ങള്‍ ഒക്കെ ചിരിക്കുന്നു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം
മെയ് ഫ്ലോവേര്സ്. അത്ര മാന്യന്‍ ഒന്നും അല്ല മാഷിനു പണി വേറെ കൊടുത്തിട്ടുണ്ട് അത് പിന്നീട് പറയാം
രമണിക, അപ്പൊ കുട്ടികാലത്തെ ഒരു വില്ലാളിയാനല്ലേ ഈ കക്ഷിയും
കിരണ്‍ , ഹി ഹി നന്ദി
സാബിബാവ, ഇഷ്ട്ടായി എന്നറിഞ്ഞതില്‍ സന്തോഷം തീര്‍ച്ചയായും ഇനിയും ഇങ്ങനെ ഓക്കാനിക്കാന്‍ ശ്രമിക്കാം
സ്മിത , ആ ലതാണ് ഈ ലത്
തലയംബലത്ത്, ശരിയാ ഒരുപാട് ചിരിക്കാനുള്ള മരുന്നുണ്ട് പക്ഷെ ചിരി ഓകെ വലുതാകുമ്പോഴെ വരൂ എന്ന് മാത്രം
കുട്ടിക്കാലത്ത് ഓടിച്ചിട്ട് അടിയല്ലേ :)
ശ്രീനാഥന്‍, നന്ദി! " തരുണീമണികളുടെ മോഹസ്വപ്നവും-അയ്യടാ" ... എന്ത് ചെയ്യാനാ ഈ പെണ്‍കുട്ടികളുടെ ഒരു കാര്യം അല്ല പിന്നെ
അഞ്ചു, നന്ദി, ഇനിയും വരൂ ട്ടോ ഈ വഴി ഒക്കെ
ചിന്ന വീടര്‍, എന്താ ഒരു മൂളല്‍? ആ തടിയനാണോ ഈ തടിയന്‍
നജീം, അപ്പൊ ഞാന്‍ ഉറക്കം കളഞ്ഞെന്നാണോ പറഞ്ഞു വരുന്നത് .. സാരമില്ല ചിരിചിട്ടല്ലേ സന്തോഷായി
അശോക്, സംഭവം വാച്ചിയിരുന്നു കേട്ടോ
മൈത്രേയി, അയ്യോ ഞാന്‍ ഒരു പാവം പയ്യനായിരുന്നു ( ഇപ്പോഴും ) .. ശരിയാ മാണിക്ക്യം ഇടയ്ക്കു ഇരു കിടു ഗോള്‍ അടിച്ചു
അനൂപ്, ഈ വഴി കണ്ടത്തില്‍ സന്തോഷം
.ണേശൂ, ഫ്രം ഇരിങ്ങാലക്കുട, അങ്ങനെ പെണ്‍പിള്ളാര്‍ പറയുന്നത് കേള്‍ക്കാന്‍ ഒരു സുഖം ഇല്ലേ? സുഗമ മാത്രമല്ല നമുക്ക് ഒരു ഉറപ്പും :)
ചളിയാശാന്‍, ഫെവിക്കൊളില്‍ ഞാന്‍ മായം കലര്ത്തിയില്ല കേട്ടോ ... നന്ദി
സുലേഖ, സംഭവം ഫലിക്കും പക്ഷെ ശരിയായ സ്ഥലത്ത് തന്നെ തേക്കണം! പിന്നെ ഇപ്പോഴും ഫെവിക്കോള്‍ ആണോന്നോ .. ഫെവിക്കോള്‍ കണ്ട കാലം മറന്നു ഇപ്പൊ എല്ലാം കമ്പ്യൂട്ടര്‍ ആണ് മകനെ
ജീ വി, ഇപ്പോഴും എന്റെ വീട്ടുകാര്‍ക്ക് നല്ല പ്രതീക്ഷയാ
വി എ, ഈ ഒഴാപ്പതരം ഇല്ലേ പിന്നെ ഒഴാക്കനും ഇല്ല. കെട്ടിച്ചു വിടാം വിടാം എന്ന് പറയുന്നതല്ലാതെ ഒരു പെങ്കൊച്ചിനെ കാണിച്ചു തരുന്നില്ലല്ലോ
വില്‍സണ്‍, സംഭവം കിടു ആണ് പക്ഷെ പരീക്ഷിക്കണ്ട കേട്ടോ
മുനീര്‍, നന്ദി
ജയിംസ്, അയ്യോ മിത്ത് അല്ല മിത്ത് അല്ല അവന്‍ ആള് പാവമാ :) ഈ വഴി കണ്ടതില്‍ സന്തോഷം
സ്വപ്നസഖി , അങ്ങനയും ഒഴാക്കന്‍ ആയി എന്ന് വേണേ പറയാം, നന്ദി കേട്ടോ ഈ വഴി കണ്ടതില്‍
അജിത്, ഒരുമാതിരി എല്ലാ ബ്ലോഗും വായിക്കാറുണ്ട് .. മനസ്സില്‍ തോനിയത് പറയാറും ഉണ്ട് ... പിന്നെ ഇഷ്ട്ടയില്ലേ ഇനി ആ വഴി വരുനില്ല കേട്ടോ
പക്ഷെ ഈ വഴി എപ്പോഴും വരാം നന്ദി
ജയകുമാര്‍, നന്ദി! ഒരുപാടായല്ലോ ഈ വഴി കണ്ടിട്ട്
കാക്കര, ഇപ്പൊ അതാണ് പഞ്ച് അന്ന് അത് എന്റെ നെഞ്ച് തകര്‍ത്ത പഞ്ച് ആയിരുന്നു
ബഷീര്‍, കണ്ടോ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള വിവരം ബഷീറിനുണ്ട്... ഞാന്‍ എത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ലാ
പഞ്ചാബിയാണു റൂം മേറ്റെങ്കിൽ ഇനിയും പ്രതീക്ഷിക്കാം. പക്ഷേ ഒരു പഞ്ചബിയും ഇത്രയ്ക്കൊക്കില്ല എന്നു നമ്മൾ മലയാളികൾക്കറിയില്ലേ.. ഇതൊക്കെ ഒരു ഒഴാക്കനുമാത്രം സ്വന്തം!
പഠനം ഹൈസ്കൂളില്‍ എത്തിയ കാലം. മേല്‍ച്ചുണ്ടില്‍ അതികഠിനമായ കട്ടിംഗ് ആന്‍ഡ് ഷേവിങ്ങിന്‍റെ ഫലമായി മുളച്ചു വരുന്ന ഓരോ കുഞ്ഞു രോമത്തെയും "നീ നാളെയുടെ പ്രതീക്ഷയാണ് മകനെ" എന്ന് ഒരു അമ്മയുടെ വാത്സല്യത്തോടെ പറഞ്ഞ് വളമിട്ട് ( കരടി നെയ്യ്) പരിപാലിച്ചിരുന്ന കാലം......ഹഹഹ!
chirikkathirikkan kazhiyilla
" നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമം ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ എന്തെങ്കിലും പറയും എന്ന്, അതുപോലും ഇല്ലാത്തതിനാല്‍ ആണ് ഒഴുവാക്കിയത്" ozhaakkan ee ozhivaakkal ottum pratheekshichilla alle? njan orkkukayaayirunnu kuttikal yellavarum chirichappol ozhakkante mugham "manjal" pole veluthadh...
നമ്മുടെ കമെന്റ്റ് ഒക്കെ ഇവിടെ ആരെങ്കിലും ശ്രദ്ധിക്കുമോ ആവോ ..എനിക്കൊന്നും പറയാന്‍ തോന്നുന്നില്ല ..മിനിമം നമ്മുടെ കമെന്റ്റ് ആരെങ്കിലും കാണും എന്നുള്ള പ്രതീക്ഷ എങ്കിലും വേണ്ടേ പള്ള സാറ് പറഞ്ഞത് പോലെ !!!!!!!!!!!!
ഹഹഹ..ശരിക്കും..ചിരിച്ചു..ഒഴപ്പനായ ഒഴാക്കന്‍ ആളു കൊള്ളാം..
ചിരിച്ചു മതിയായി.
നര്‍മം നന്നായി കൈകാര്യം ചെയ്യാന്‍ അറിയാല്ലോ.
സ്വന്തം കാര്യം ഇത്ര ഭംഗിയായി പറയാന്‍ കഴിയുന്നുണ്ടല്ലോ.