കാഴ്ച്ചകളും..... കാഴ്ച്ചപാടുകളും.....

സൂസി ആന്‍ഡ്‌ മരിയ.
നിങ്ങള്‍ വിചാരിക്കും പോലെ വെറും രണ്ടു വീട്ടമ്മമാര്‍ അല്ല മറിച്ച് ഇന്ന് ഈ ലോകം വെട്ടിപിടിക്കാന്‍ പുറപെട്ടിറങ്ങിയ രണ്ടു മദ്ധ്യമിഥുനങ്ങള്‍. "നാമൊന്ന് നമുക്കൊന്നും വേണ്ട" എന്ന ചിന്താഗതിക്കാര്‍.ജനിച്ചതെ മുതലാളി വര്‍ഗ്ഗത്തിന്‍റെ കലവറയില്‍ ആയതിനാല്‍ തന്നെ രാജ്യാന്തര ഏഷണികളും കുശുമ്പികളും കെട്ടിയോന്മാരുടെ ചെവിതിന്നുന്ന രണ്ടു മൊതലുകള്‍!

സാധരണ വീട്ടമ്മമാരുടെ സ്ഥിരം ഏഷണികളായ,

തെക്കേതിലെ ലീല പെറ്റ കുട്ടിയ്ക്ക് അപ്പുറത്തെ ചന്ദ്രന്‍റെ ചായ ഉണ്ടോ എന്നുള്ള സംശയവും, ഈയടുത്ത് കല്യാണം കഴിഞ്ഞ തോമേട്ടന്‍റെ മോള്‍ക്ക്‌ വിശേഷം ഒന്നും കാണുന്നില്ലാലോ എന്നുള്ള വിഷമവും, ഇനി എന്നാണാവോ ഒരു മദ്യദുരന്തം വന്നു കെട്ടിയോന്‍ കൂമ്പിനിടി നിര്‍ത്തി വീട്ടില്‍ ഇരിക്കുന്നത് എന്നുള്ള വാചാലതയും ഒന്നും നമ്മുടെ കഥാപാത്രങ്ങള്‍ക്ക് ഒരിക്കലും ഒരു ചര്‍ച്ചാ വിഷയമേ അല്ല.

മറിച്ച് അവരുടെ ലോകത്തേക്ക് ചെല്ലുകയാണെങ്കില്‍

മിസ്സിസ് ഡിസൂസയുടെ പോമേറിയന്‍ പട്ടിയുടെ കുട്ടികളെ കുറിച്ചും നാളെ ക്ലബ്ബില്‍ നടക്കാന്‍ പോകുന്ന "ടെസ്റ്റ്‌ ട്യൂബ് ശിശുക്കളെ" എങ്ങനെ വളര്‍ത്താം എന്നുതുടങ്ങിയ രാജ്യാന്തര വാര്‍ത്തകള്‍ മാത്രമാണ് വിഷയങ്ങള്‍. ഇതൊക്കെ തന്നെ ആണെങ്കിലും ഇടയ്ക്ക് സൂസിയും മരിയയും അവരുടെ സൊകാര്യ ജീവിതത്തിലെ ചില നിമിഷങ്ങളെക്കുറിച്ചും സംസാരിയ്ക്കാതില്ല. അങ്ങനെ അപൂര്‍വമായി സംസാരിച്ച ഒരു സായാന്ഹം!

എടീ മരിയ, ഹൌ വാസ് യുവര്‍ യെസ്റ്റര്‍ഡേ ഡാ?
ഓ ഒന്നും പറയേണ്ട, അതിയാന്‍ എവിടുന്നോ കുറെ കള്ളും മോന്തിവന്നു
എന്നോടൊന്നും മിണ്ടാതെ മേശയില്‍ വിളമ്പി വെച്ച സകല ഭക്ഷണവും എടുത്തു തിന്നു , എന്നിട്ട് ഒരക്ഷരം മിണ്ടാതെ പോയി കിടന്നുറങ്ങി.ഷുഗറും പ്രഷറും എന്ന് വേണ്ട ഈ ലോകത്തുള്ള എല്ലാ രോഗവും ഉള്ള മനുഷ്യനാ പക്ഷെ വല്ലതും പറയാനൊക്കുമോ.വെള്ളമടിച്ചാ പിന്നെ അതിയാന്‍ എന്നാ പറയുന്നതെന്നും ചെയ്യുന്നതെന്നും അതിയാനെ അറിയാന്‍ മേല.ഒടുക്കം ഞാന്‍ 'പട്ടിയെയും അഴിച്ചു വിട്ടിട്ടു' കിടന്നുറങ്ങി.എന്നും ഇങ്ങനെ ആകാതിരുന്നാ മതിയാരുന്നു !

നിന്റെയോടി സൂസി?

ഇന്നലെ ചേട്ടന് എന്നോട് എന്തൊരു സ്നേഹമാരുന്നെന്നോ.
വന്നപാടെ അടുക്കളിയിലേക്ക് കയറി വന്നു എന്നിട്ട് എന്‍റെ കണ്ണില്‍ തന്നെ കുറച്ചുനേരം നോക്കി നിന്നു, ഓ എനിക്കെന്തോ ആയി പോയി.അതിനുശേഷം ഞങ്ങള്‍ ഒരുപാട് നാളുകൂടി പുറത്തു പോയി ഫുഡ്‌ കഴിച്ചു.ഫുഡ്‌ എന്ന് പറഞ്ഞാ വെറും ഫുഡ്‌ അല്ല ഒരു ഒന്നൊന്നര ഫുഡ്‌! ഹോ, ഇപ്പോഴും നാക്കില്‍ നിന്നും ആ രുചി പോയിട്ടില്ല.അതും കഴിഞ്ഞു ഞങ്ങള്‍ അരണ്ട വെളിച്ചത്തിലൂടെ മുട്ടിയുരുമി ഒരുപാട് നേരം നടന്നു.
വീട്ടിലെത്തിയപ്പോ എന്നും പെട്ടന്ന് കിടക്കാറുള്ള ചേട്ടന്‍ ലൈറ്റ് ഒന്നും ഓണ്‍ ചെയ്യാതെ മെഴുകുതിരി കത്തിച്ചു വെച്ചു, ഓ.. ഈ മെഴുകുതിരികൊണ്ടുള്ള ഓരോ ഉപകാരമേ!
വീടാകെ അരണ്ട മെഴുകുതിരി വെളിച്ചം മാത്രം!
ഞങ്ങള്‍ രണ്ടിണക്കിളികളെ പോലെ ഒരുപാടുനേരം കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു പിന്നീടെപ്പോഴോ ഉറങ്ങി പോയി!
ഹോ!! എന്നും അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് കൊതിച്ച് പോകുവാ..

മറുപുറം 

സൂസിയുടെയും മരിയയുടെയും കണവന്മാരാണ് ടോമിയും മാത്യുവും.
സ്നേഹപൂര്‍വ്വം തൊമ്മിച്ചന്‍ എന്നും മത്തച്ചനെന്നും വിളിക്കും.ഭാര്യമാര്‍ അകില ലോക ചര്‍ച്ചകളില്‍ ആണെങ്കില്‍ ഇവരുടെ ചര്‍ച്ച എല്ലാ തയ്കുട്ടന്മാരെയും പോലെ തൊട്ടടുത്തവീട്ടിലെ ആന്റിമാരുടെ ഒഴിവുകളും കഴിവുകളും, അന്നന്ന് കുടിയ്ക്കാനുള്ള ബ്രാന്റും കൂടെ നക്കാന്‍ ഏത് അച്ചാര്‍ വേണം എന്നെല്ലാമുള്ള നാട്ടു വിഷയങ്ങള്‍ മാത്രം.

പതിവുപോലെ തൊമ്മിച്ചന്‍ മത്തച്ചനോട്

മത്തച്ചോ, രണ്ടെണ്ണം അടിച്ചോണ്ട് വീട്ടിപോയിട്ടെന്തായി?ആകെ മൊത്തം അലമ്പ് ആയോ?
എന്‍റെ തൊമ്മി, ഇന്നലെ ആരുന്നെടാ ദിവസം!
രണ്ടെണ്ണം അടിച്ചോണ്ട് ചെന്നതിനാല്‍ മരിയ 'കമ' എന്ന് മിണ്ടിയില്ല,
ഞാന്‍ കിട്ടിയ ചാന്‍സിന് കയ്യില്‍ കിട്ടിയ എല്ലാ ഫുഡും ശരിക്ക് വയറു നിറച്ചു തിന്നു. ഇല്ലെങ്കില്‍ അവളുടെ അമ്മൂമെടെ പ്രെഷര്‍, ഷുഗര്‍ എന്ന് പറഞ്ഞു ഒരു വസ്തു വായിലേക്ക് വെക്കാന്‍ സമ്മതിക്കില്ല.എന്നാ പോയി കിടക്കാന്നു വെച്ചാലോ, കുശു കുശു എന്ന് പറഞ്ഞോണ്ടിരിക്കും.ഇന്നലെ അവള്‍ ആ ഭാഗത്തേക്ക് വന്നില്ല.
ഹോ.. ഇനി എന്നും രണ്ടെണ്ണം അടിച്ചാലോ എന്നു വിചാരിച്ചു പോകുന്നെടാ

ഹും, നിന്‍റെ ടൈം മത്താ!
നിനക്ക് കേള്‍ക്കണോ ഞാന്‍ ഇന്നലെ ചെന്ന് കയറുമ്പോ വീട്ടില്‍ ഒരു വസ്തു ഉണ്ടാക്കി വെച്ചിട്ടില്ല ഗ്യസ് തീര്‍ന്നു പോലും!ഞാന്‍ കുറച്ചു നേരം അവളെ നോക്കി പേടിപ്പിച്ചു!
നോക്കി പേടിപ്പിക്കാനല്ലാതെ കയ്യെങ്ങാനും വെച്ചാ അവളുടെ തടിമാടന്മാര് ആങ്ങളമാര് എന്‍റെ പെടലി നിരപ്പാക്കും.വിശപ്പുസഹിക്കാതെ വന്നപ്പോ അവളെ കൂട്ടി പുറത്തു പോയി കഴിയ്ക്കാന്നു വെച്ചു.പുറത്തു പോയപ്പോഴോ, അവള്‍ക്കു ഏറ്റവും വലിയ ഹോട്ടലില്‍ തന്നെ പോകണം. അവസാനം കയറിയ ഹോട്ടലിലെ സകല ചട്ടിയും വടിച്ചു നക്കിയിട്ടാ അവള്‍ ഇറങ്ങിയത്‌.കുരുത്തം പോലെ പോക്കറ്റില്‍ അഞ്ചിന്‍റെ പൈസ ഇല്ല ഒടുക്കം ക്രെഡിറ്റ്‌ കാര്‍ഡ്‌ വെച്ച് അഡ്ജസ്റ്റ് ചെയ്തു.ഒരു ഓട്ടോ വിളിച്ച് വീട്ടിപോകാന്നു വെച്ചാ കാശ് വേണ്ടേ, പിന്നെ കുറെ നേരം നടന്നു. ഒടുക്കം വീടെത്തിയപ്പോ കറന്റ്‌ ഇല്ല.അതിന്‍റെ ബില്ലടച്ചില്ല അവന്മാര് ഫ്യൂസ് ഊരിക്കൊണ്ട് പോയി.പിന്നെ ഒടുക്കം മെഴുകുതിരി കത്തിച്ചു വെച്ചു. കിടന്നുറങ്ങാന്നു വെച്ചാ ഉറക്കം വരണ്ടേ. അവള് വന്ന് അടുത്തിരുന്നു കിന്നാരം പറച്ചില്‍ തുടങ്ങി. ഓ.. ഒടുക്കം എങ്ങനയോ ഒന്ന് ഉറങ്ങിയെന്നു പറഞ്ഞാ മതി.
ദൈവമേ ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകാതിരുന്നാ മതിയാരുന്നു.!

വാല്‍ക്കഷണം:

ഞങ്ങളുടെ നാട്ടില്‍ ഒരു മറിയാമ ചേടത്തിയും പാപ്പച്ചന്‍ ചേട്ടനും ഉണ്ടാരുന്നു. പാപ്പച്ചന്‍ ചേട്ടന്‍ കെട്ടുകഴിഞ്ഞ അന്ന് മുതല്‍ എന്നും രണ്ടെണ്ണം അടിച്ചിട്ടേ വീട്ടില്‍ വരൂ.വന്നു കഴിഞ്ഞാ കിടക്കുന്നതിനു മുന്‍പ്പ് മറിയാമചേടത്തിയെ കുനിച്ചു നിര്‍ത്തി മിനിമം രണ്ടിടിയെങ്കിലും കൂമ്പിനു കൊടുക്കാതെ ഉറങ്ങാറില്ല!

കാലം കുറെ കഴിഞ്ഞു പാപ്പച്ചന്‍ ചേട്ടന് 'കരളുസാന്ദ്രം' വന്നു ഒരു സുപ്രഭാതത്തില്‍ കള്ളുകുടി എന്നന്നേയ്ക്കുമായി നിര്‍ത്തി.അന്ന് രാത്രി പതിവ് പോലെ പാപ്പച്ചന്‍ ചേട്ടന്‍ കിടക്കാന്‍ വന്നപ്പോ മറിയാമ ചേടത്തി വെരുകുപോലെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, കാര്യം എന്താണെന്ന് മനസ്സിലാകുന്നില്ല.ഒടുക്കം ചോദിച്ചപ്പോ ചേടത്തി പറയുവാ

"എന്‍റെ മനുഷ്യാ നിങ്ങള്‍ എന്നെ ഇടിയ്ക്കുന്നുണ്ടേ ഒന്ന് പെട്ടന്ന് ഇടിയ്ക്കു.
എനിക്ക് കിടന്നുറങ്ങണം"

ഓരോരോ ശീലങ്ങളെ!

71 Response to "കാഴ്ച്ചകളും..... കാഴ്ച്ചപാടുകളും....."

  1. ഈ അടുത്ത് കിട്ടിയ ഒരു മെയിലില്‍ നിന്നും അടര്‍ത്തി എടുത്ത ഒരു ശലകത്തെ ഒന്ന് മലയാളിവല്‍ക്കരിച്ചു ഒഴാക്ക രീതിയില്‍ നിങ്ങള്‍ക്കായി ഇതാ വിളമ്പുന്നു!
    അപ്പൊ എങ്ങനാ,.. കുനിഞ്ഞു നിന്നാ ഒരു ഇടി ഈ ഒഴാക്കന്‍റെ വക!

    കലക്കീട്ട്ണ്ട് ട്ടോ ....
    പെണ്ണും കള്ളും പിന്നെ കൂമ്പിടിയും

    ഓരോരോ ശീലങ്ങളെ!

    കലക്കി ഒഴാക്കാ.... നല്ല ഒരു കൺസപ്റ്റ് തമാശരൂപേണ അവതരിപ്പിച്ചു...

    നന്നായിരിക്കുന്നു നാട്ടുസമാചാരം :)

    അടിപൊളി....
    ഈ പെണ്ണുങ്ങള്‍ക്കും കൂമ്പുണ്ടോ ഒഴാക്കാ...
    ഈ ശീലങ്ങളുടെ ഒരു കാര്യം....എനിക്കാണെങ്കില്‍ മിനിമം ഒരാളെയെങ്കിലും പാര വെച്ചാലേ എല്ലാ ദിവസവും ഉറക്കം വരൂ....

    അണ്ണാ, ഈ മെയില്‍ എനിക്കും കിട്ടിയിരുന്നു.(ഫോര്‍വേഡ് മെയില്‍ ഇല്ലാരുന്നെങ്കില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര് ബോറടിച്ചു ചത്തേനെ..)

    അസ്സലായിട്ട്‌ മലയാളീകരിച്ചു...(ഇതൊരു ശീലമാക്കണ്ടാ... ;-) )

    നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം.
    ഓരോരു ശീലങ്ങള് പെട്ടെന്നു മാറ്റാന്‍ പറ്റില്ല.
    മറിയാമ്മ ചെട്ടത്തീടെ ഓരോരു വിഷമതകളെ...
    എഴുത്ത്‌ നന്നായി രസിപ്പിച്ചു.

    ഹയിവാ! (ഇതെന്റെ ഒരു ശീലമാ)
    അടിപൊളിയായി ട്ടോ..ഒഴാക്കാന്‍ പഴയത് പോലെ നര്‍മ്മം നിര്‍ലോഭം ചൊരിയാന്‍ തുടങ്ങി സന്തോഷം...നന്നായി രസിച്ചു...

    nannayittund.
    asamsakal...

    ഹംസ says:

    എന്‍റെ മനുഷ്യാ നിങ്ങള്‍ എന്നെ ഇടിയ്ക്കുന്നുണ്ടേ ഒന്ന് പെട്ടന്ന് ഇടിയ്ക്കു.
    എനിക്ക് കിടന്നുറങ്ങണം"


    ഇത് വായിച്ചപ്പം സത്യമായും പൊട്ടിച്ചിരിച്ചു ഒഴാക്കാ.. എല്ലാ കാര്യങ്ങള്‍ക്കും രണ്ട് വശം ഉണ്ടാവും സത്യം അറിയുമ്പോഴെല്ല ഓരൊന്നിന്‍റെയും മാറ്റങ്ങള്‍ അറിയൂ... പോസ്റ്റ് ഉഷാറായി...

    Unknown says:

    ഓരോരോ ശീലങ്ങളെ...............

    രണ്ടാംഗിളുകളിലും സംഭവം പറഞ്ഞത് ഗംഭീരായി, സത്യം ഒന്നല്ല പലതാണല്ലോ ദാമ്പത്യത്തിൽ! പിന്നെ പതിവോലെ രസകരം എഴുത്ത്, ആ കരളു സാന്ദ്രം കൊള്ളാട്ടോ.

    എവിടെനിന്ന് ഒഴുക്കികൊണ്ടുവന്നതാണെങ്കിലും ,ആ രണ്ടാങ്കിളിലും നിന്നുള്ള വിവരണ രീതിയില്ലേ..അതിനാണ് മാർക്ക് കേട്ടൊ... പിന്നെ ഈ ശീലഗുണമുണ്ടല്ലോ അത് തേച്ചാലും,മാച്ചാലും പുവ്വില്ലാട്ടാ ..മച്ചാനെ,അതോണ്ടല്ലേ ഞാനൊന്നും നേര്യാവാത്തേ...........

    മെയില്‍ ഞാനും വായിച്ചിരുന്നു. അതില്‍ നിന്നും ഇങ്ങനെയൊരു പോസ്റ്റ് ഉണ്ടാക്കിയല്ലോ..!

    എഴുത്തിലെ പുതിയ ഒഴാക്കങ്ങള്‍ക്ക് ആശംസകള്‍ ....
    ആട് നാടകം! (കഥ, തിരക്കഥ, സംഭാഷണം: ഒഴാക്കന്‍)
    ഉഗ്രന്‍

    ithum അതുഗ്രന്‍ ....പരീക്ഷണം ഏതായാലും ചിരിപ്പിച്ചുകൊണ്ടേ ഇരിക്കുക

    siya says:

    സൂസി ആന്‍ഡ്‌ മരിയ.
    ഈ പേരൊക്കെ കേട്ടിട്ട് അപ്പുറത്തെ വീട്ടിലെ ബോംബെ ക്കാരികള്‍ വല്ലോം ആണോ?
    സാധരണ വീട്ടമ്മമാരുടെ സ്ഥിരം ഏഷണികളായ,ഈ
    അച്ചായന്മാര്‍ എന്താ ഏഷണിപറയില്ലേ? വല്ല കാര്‍ ,റബ്ബര്‍ ,കുരുമുളക് വിറ്റതും ,വാങ്ങിയ കണക്കുകള്‍ ആവും അല്ലേ ?
    ''നിന്റെയോടി സൂസി?ഇത് കലക്കി ,മലപ്പുറത്ത്‌ ആയാലും ,അച്ചായന്‍ അച്ചായന്‍ തന്നെ !!
    അപ്പോള്‍ നാടകവും ,പരീക്ഷണവും എല്ലാം കൂടി യാത്രകള്‍ തുടരട്ടെ ,ആശംസകള്‍

    ഒഴാക്കൻ ജി, ഇതു വായിച്ചപ്പോൾ മനസ്സിലെത്തിയത് ദാസന്റെയും വിജയന്റെയും ഡയലോഗ് ആണ് “ഒരു നാണയത്തിന്റെ.......”. ആ മെയിൽ വായിച്ചിട്ടില്ല. വളരെ ഇഷ്ടപ്പെട്ടു. ആ വാൽകഷ്ണം :( ആ മെയിൽ ഒന്നു ഫോർവേർഡിക്കേ...

    Unknown says:

    ഒഴാക്കാ ഇത് അനുഭവകഥയാണോ?!, എന്തായാലും നന്നായി രസിപ്പിച്ചു.

    Manoraj says:

    ഹ..ഹ. ശീലങ്ങളേ.. മാറ്റാന്‍ പറ്റില്ലല്ലോ.. സത്യം പറ.. വീട്ടിലും ഇങ്ങിനെയൊക്കെ തന്നെയാണോ :)

    അലി says:

    ഇപ്പോ ഭർത്താന്മാരെയും കുനിച്ചു നിറുത്തി കൂമ്പിനിടി തുടങ്ങി കേട്ടോ. സ്ത്രീ ശാക്തീകരണം എന്നൊക്കെ കേട്ടിട്ടില്ലേ അതുതന്നെ.

    എന്തായാലും കഥ നന്നായി!

    ഒഴാക്കന്‍സ്...നന്നായിട്ടുണ്ട്ട്ടോ...ബോംബയില്‍ എത്തിയപ്പോള്‍ സ്വരൂപം പുറത്തെടുത്തു തുടങ്ങിയല്ലേ...ഇനിയും പുതിയ പരീക്ഷണങ്ങള്‍ വരട്ടെ...

    ഒഴാക്കാ...
    കലക്കീട്ടാ...കൈരളി ടിവിയിലെ മിമിക്സും കോമഡിയും പിന്നെ ഞാനും എന്ന പ്രോഗ്രാമിലെ
    മിസ്റ്റര്‍ & മിസിസ് പണിക്കര്‍ ഓര്‍മ്മ വന്നു...(ദേവീ ചന്ദന & കെ.എസ്.പ്രസാദ്)
    പിന്നെ ഇതൊരു ശീലാക്കണ്ട ട്ടാ...(ഈ കൂമ്പിനിട്ടിടിയേ...)

    കലക്കി കേട്ടോ.

    പണ്ട് നാട്ടില്‍ കേട്ടിട്ടുള്ള ഇതിനു സമാനമായ മറ്റൊരു കഥയും ഓര്‍മ്മ വരുന്നു - “വല്ലോം ചെയ്യുന്നെ ചെയ്യു മനുഷ്യാ, രാവിലെ കൊയ്യാന്‍ പോണ്ടതാ..!”

    കിടന്നുറങ്ങാന്‍ പട്ടിയെ അഴിച്ചുവിടുന്നത് എന്തിനാ ഒഴാക്കാ..

    (അനില്‍കുമാര്‍ സാറിന്‍റെ കമന്റ് എന്താണെന്ന് വ്യക്തമായില്ല)

    വല്ലവരും അടി കൊള്ളുന്നത് വായിയ്ക്കാനും കേൾക്കാനും സുഖം തന്നെ അല്ലേ?

    എന്തായാലും കരളു സാന്ദ്രം എന്ന പ്രയോഗം ഉഷാറായിട്ടുണ്ട്.

    നർമ്മ ഭാവൻ ഇനിയും ഉയരങ്ങളിലെത്തട്ടെ.

    Unknown says:

    വായിക്കാതെ കമെന്റിക്കാമോ?
    പിന്നെ വരാം.

    pournami says:

    kollam bagyam vellam adichu vanna neram dogne kandu wife ennu karuthathey irunnath.

    NICE :)

    ഇനിയിപ്പൊ ആരെന്തുപറഞ്ഞാലും രണ്ടാമൊതൊരാഗിളും കൂടിയുണ്ടെന്നോര്‍ക്കണമല്ലെ പറഞ്ഞതു നന്നായി.....:)

    നന്നായി

    നന്നായി ഒഴാക്കാ.. അപ്പൊ ഈ ദാമ്പത്യത്തിലെ രഹസ്യങ്ങളൊക്കെ മനസിലാക്കി അല്ലേ കള്ളാ... ഇനീം പെട്ടന്നാവട്ടെ കല്യാണം.

    ഇതൊക്കെ മനസ്സിലാക്കിയ നിലക്ക് ഇനി ഒന്ന് കെട്ടാന്‍ നോക്കിക്കൂടെ...

    സുസി മരിയ ടീമിന്റെ പ്രകടനം സൂപ്പര്‍..

    നര്മ്മരസം കലര്‍ത്തി നന്നായി അവതരിപ്പിച്ചു. സൊസൈറ്റി അമ്മച്ചിമാരെ നന്നായി കിളത്തിയിട്ടുണ്ടല്ലോ. അവരു വായിച്ച് ചീത്ത പറയാതിരുന്നാല്‍ കൊള്ളാം ഒഴാക്കാ......

    HAINA says:

    രസമായിരിക്കുന്നു

    Unknown says:

    ക്കൂമ്പിനിടി തിരിച്ചും കിട്ടും 50%50ആണ്

    എന്നും കമന്റു പറയാൻ വന്നു നോക്കുമ്പോൾ കമന്റു പെട്ടിക്കു മുകളിലുള്ള വാചകം കാണും. പിന്നെ കമന്റു മറക്കും. എങ്ങനെ തല്ലാം എന്നു മാത്രമേ ചിന്ത വരൂ.
    എന്തായാലും നന്നായിട്ടുണ്ട്, സൂസിയും മരിയയും, തൊമ്മിയും മത്തനും.
    ഇത്ര ഗഹനചിന്തകളും ഐഡിയകളുമായി കല്യാണം കഴിച്ചാൽ എന്തായിരിക്കും സ്ഥിതി! ഈ ബ്ലോഗു വായിക്കുന്ന ഏതെങ്കിലും പെൺകുട്ടി വരട്ടെ എന്നു പ്രാർത്ഥന.
    (ഏറ്റില്ലേ തല്ല്?)

    ഇഷ്ട്ടപ്പെട്ടു. ഒരേ കാര്യത്തിന്റെ രണ്ട്‌ വശങ്ങള്‍ അവതരിപ്പിച്ചതിലാണ് ഇതിന്റെ പ്രത്യേകത. പക്ഷെ സംഗതി ഒരു മെയില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ അല്‍പ്പം നീരസവും തോന്നി.

    Sukanya says:

    അവസാനത്തെ ആ പഞ്ച് നേരത്തെ കേട്ടിട്ടുണ്ട്.
    ഇവ്വിധം ആണ്, കിട്ടേണ്ടത് കിട്ടിയാല്‍ ഉറങ്ങാമായിരുന്നു എന്ന്. ര
    ണ്ടു പുറങ്ങളിലായി ചിത്രീകരിച്ചത് നന്നായി.

    അല്ലെങ്കിലും,
    ഓരോരോ ശീലങ്ങളെ!

    Vayady says:

    ഭാര്യയെ നോക്കി പേടിപ്പിച്ച ഭര്‍‌ത്താവും, ആ നോട്ടത്തെ തന്നോടുള്ള പ്രണയമാണെന്ന് തെറ്റിദ്ധരിച്ച ഭാര്യയും. അതു കൊള്ളാം. ദാമ്പത്യജീവിതത്തെ രണ്ട് ആഗിം‌ളിലൂടെ കാണിച്ചത് ഇഷ്ടമായി. കൊച്ചമ്മമാര്‍ക്കിട്ട് ശരിക്കും വെച്ചല്ലോ ഒഴാക്കാ.

    Gopika says:

    ....:)

    ഇതു കലക്കി ഒഴാക്കാ...!!

    ആശംസകൾ....
    [പക്ഷെ, കുനിച്ചു നിറുത്തി കൂമ്പിനിടിക്കാൻ ഒക്കത്തില്ലൊഴാക്കാ... കൂമ്പെന്നു പറയുന്നിടം മുൻ‌വശത്താണ്, പുറകിലല്ലന്നാണ് എന്റെ തുഗ്ലക്കറിവ്..]

    daa ozhaakka .. good writing .. shaerikkum paranjathaada ...
    malayalam type cheyyan pattunnilla . so MANGLIsh . nee kshami .

    jyo.mds says:

    നാട്ടുവിശേഷങ്ങളും നാട്ടുനടപ്പും നന്നായി

    ഒഴാക്കാ ..കാഴ്ചപ്പാടുകള്‍ നന്നായി ..
    വ്യാഖ്യാനങ്ങളും ...:)
    മരുഭൂമിയില്‍ കുറച്ചു വിശേഷങ്ങള്‍
    ഉണ്ട് ..വരുമല്ലോ :)

    അമ്പതാം തല്ല് തരാൻ വന്നതാ. എവിടെയാ വിവരംസ് ഒന്നുമില്ലല്ലൊ. കരളുസാന്ദ്രം ബാധിച്ചോ?

    ഈ മെയില്‍ ഞാന്‍ കണ്ടിരുന്നു ..
    അതിവിടെകൊണ്ടു വന്നു പോസ്റ്റി അല്ലേ?

    അതു ശരി ,ഇവളുമാരുടെ തല്ലുകൊള്ളിത്തരം ഇപ്പോ ഒഴാക്കന് തല്ലുമേടിക്കനുള്ള മാര്‍ഗ്ഗമാണല്ലേ :)

    ഒഴാക്കന്‍ സ്റ്റൈല്‍ !!!! നന്നായി രസിപ്പിച്ചൂട്ടോ.

    കൊള്ളാം..ഒരോരോ ശീലങ്ങളേ..


    ആശംസകള്‍സ്..!!

    porinchu second part ready to read

    ഇഇന്ഷ അയ്യപ്പ.. നിങ്ങളുടെ ദാമ്പത്യം നടു പേജു പോയ നാനാ പോലെ ആവാതിരിക്കട്ടെ.. (ആദ്യമായിട്ടാ ഈ വഴിക്ക് .. പഹയ അത് കൊണ്ട് വലുതായിട്ട് തല്ലുന്നില്ല)

    ഒരോരോ ശീലങ്ങളേ.....ഹമ്മ...ഹമ്മ....

    ആശംസ..........................................കള്‍ ....!!

    ചെറുവാടി, ആ കോമ്പി ങ്ങ് ഇഷ്ട്ടായെന്നു തോനുന്നു ( പെണ്ണും കള്ളും പിന്നെ കൂമ്പിടിയും )
    കാര്‍ന്നോര്, ശീലങ്ങള്‍ മാറ്റാന്‍ വലിയ പാടല്ലേ
    വേണുഗോപാല്‍, ഒരുപാട് നന്ദി
    ചിത്രകാരന്‍, നന്ദി

    ചാണ്ടി, ന്യായമായ ചോദ്യം.. കൂമ്പുണ്ട് എന്നാണ് കേട്ട് കേള്‍വി ( കേട്ട് കേള്‍വി മാത്രമേ ഒള്ളു കേട്ടോ )
    പിന്നെ പാര പണി നിര്‍ത്താനായി എന്നാ എന്റെ അഭിപ്രായം
    സിബു, അയ്യേ അങ്ങനെ ഒരു ശീലം ആക്കില്ലെടോ. കണ്ടപ്പോ നല്ലൊരു മെസ്സേജ് ഉണ്ടെന്നു തോന്നി അതാ ഇങ്ങനെ ഒരു പരീക്ഷണം
    റാംജി, അപ്പൊ നെയ്യപ്പം തീറ്റ ഉണ്ടല്ലേ :)
    ജാസ്മി കുട്ടി, അയ്യോ അയ്യയ്യോ ഇതാ എന്റെ ശീലം :)

    pushpamgad, thank you!
    ഹംസിക്ക, ചിരിച്ചത് കൊള്ളാം ഇതുകേട്ട് ഇടിക്കാന്‍ പോകേണ്ട കേട്ടോ
    റ്റോംസ്, അവിടുത്തെ ശീലങ്ങള്‍ എന്തെല്ലാം ആണാവോ
    ശ്രീനാഥന്‍, നന്ദി! നിങ്ങളുടെ വായനക്കാരുടെ പ്രോത്സാഹനം മാത്രമാണ് വീണ്ടും എഴുതുവാന്‍ പ്രേരിപ്പിക്കുന്നത്
    മുരിളിയേട്ടാ, ഇങ്ങള്‍ ഒക്കെ നേരെ ആയാല്‍ പിന്നെ എന്താ ഒരു രസം

    കുമാരേട്ടാ, ജീവിച്ചു പോകട്ടെ :)
    ആയിരത്തിയൊന്നാംരാവ്, തീര്‍ച്ചയായും എന്നാല്‍ കഴിയും വിധം! അപ്പൊ നന്ദി
    സിയാ, അച്ചായന്‍ മാര്‍ക്ക് ഏഷണി പറയാന്‍ എവിടാ നേരം ഫുള്‍ ടൈം ഷാപ്പില്‍ ആല്ലയോ. പിന്നെ ആ ഭാഷ ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലേ
    ബാച്ചി, ഇനി ആ മെയില്‍ കിട്ടിയിട്ട് കാര്യമില്ല അതിലെ സ്കോപ്പ് സ്വാഹ

    സോണി, ഒരു ഡബിള്‍ ചിരി എന്റെ വക :))
    തെച്ചിക്കോടന്‍, അനുഭവിക്കാന്‍ കിടക്കുന്ന ഒരു കഥയാ
    മനോരാജ്, വീട്ടില്‍ ഞാന്‍ ഭയങ്കര മാന്യനാ. നാട്ടിലും :)
    അലിയിക്ക, എന്താ.. ഒരു ഇടികിട്ടിയ പോലെ ഉള്ള ഒരു സംസാരം :)

    ജിഷാദ്, മുഴുവന്‍ ആയും പുറത്തേക്കു വന്നിട്ടില്ല :)
    റിയാസിക്ക, നമുക്ക് ഇടിക്കാന്‍ സ്വന്തം കൂമ്പ് അല്ലെ ഒള്ളു. ഇങ്ങള് ഒരു ശീലമാക്കാതെ ഇരുന്ന മതി
    അനില്‍കുമാര്‍, കേരളത്തില്‍ അങ്ങോളമിങ്ങോളം ഈ കഥ കാണണം! നമ്മ മലയാളികളുടെ ഗുണം അതല്ലേ
    ഇസ്മായാല്‍, പട്ടിയെ അഴിച്ചുവിടുന്നത് ഒരു പ്രത്യേക തരം വിധ്യയാ കൊച്ചമ്മ മാരോട് ചോദിച്ചാ പറഞ്ഞു തരും
    പിന്നെ അനിലേട്ടന്‍ പറഞ്ഞത് ശരിക്കും മനസിലായില്ലേ ( :)) )

    എച്ചുമുക്കുട്ടി, ആരാന്റെ അമ്മയ്ക്ക് ഭ്രാന്തായാല്‍ കാണാന്‍ എന്ത് രസം അല്ലെ :)
    താന്തോന്നി, പിന്നെ കണ്ടില്ല
    പൌര്‍ണമി, വൈഫിനെ കണ്ടു ഡോഗ് എന്ന് കരുതമല്ലോ അല്ലെ
    ബിഗു, നന്ദി

    പ്രയാണ്‍, ആപ്പോ അതറിയാതെ ആണോ ഇത്രകാലം നടന്നെ
    ശ്രീ, നന്ദി
    നൂലന്‍, ഞാന്‍ ഇപ്പോളെ റെടി പക്ഷെ അവള് അടുക്കുന്നില്ല അതാ
    സിദ്ധീക്ക് തൊഴിയൂര്‍, ഞാന്‍ ഇങ്ങനെ നടക്കുനത് ഇഷ്ട്ടമാകുനില്ല അല്ലെ

    മെയ്‌ ഫ്ലെവേരെസ്, ഇനി അവരുടെ ടൈം അല്ലെ
    കുസുമം, സൊസൈറ്റി അമ്മ മാര്‍ക്ക് ഇതുവായിക്കാന്‍ എവിടാ നേരം
    ഹൈന, നന്ദി മോളു
    ജുവൈരിയ , അപ്പൊ സലാം ഇക്കയുടെ ഗതികേട് അല്ലാതെ എന്ത് പറയാന്‍

    മുകില്‍,എന്റെ അജ്ഞാത കാമുകി ഈ ബ്ലോഗിലും ഉണ്ടെന്നാണോ? ചുമ്മാ കൊതിപ്പിക്കല്ലേ :)
    ദി മാന്‍, :))
    അളൂസ്, എന്ത് ചെയ്യാം മെയില്‍ അല്ലാന്നു പറഞ്ഞു പിന്നീട് ആളു മെയില്‍ വായിക്കുന്നതിലും നന്നല്ലേ ഇത്
    സുകന്യ, അപ്പൊ കിട്ടേണ്ടത് കൃത്യമായി കിട്ടുന്നുണ്ടെന്ന് സാരം

    ഫൈസല്‍, അതാണ് ശീലങ്ങള്‍
    വായാടി, ഒരു വെടി വേണേ വായാടിയുടെ ലിസ്റ്റിലും വെച്ചോ ( ഒരു കൊച്ചമ്മ അല്ലെ )
    കുസുമം, :))
    വി കെ , കൂമ്പുകള്‍ പലവിധം ( അതിനു ഞാന്‍ ഒരു ക്ലാസ് എടുത്തു തരാം കേട്ടോ

    പ്രദീപ്‌, മംഗ്ലീഷ് ക്ഷമിച്ചിരിക്കുന്നു! എന്നാലും ഇഷ്ട്ടയെന്നു പറഞ്ഞല്ലോ അത് മതി
    ജ്യോ, ഞാന്‍ ഈ പറഞ്ഞത്‌ ഉള്ളതല്ലേ :)
    രമേശ്‌, വന്നിരുന്നു വായിച്ചിരുന്നു
    ബാച്ചി, ഏതാണ്ട് ബാധിക്കുന്ന ലക്ഷണം ആണ് :) ഇനി എന്നാ ഒരു നൂറാമത്തെ തല്ല്

    അജേഷ്, നല്ലൊരു മെസ്സേജ് കളയണ്ട എന്ന് karuthi
    ജീ വി , ഹ ഹ ജീവിക്കട്ടെ ജീ വി
    പാറു കുട്ടി, അപ്പൊ ഇടയ്ക്കിടയ്ക്ക് വന്നോളു
    ലച്ചു, നന്ദി

    രമേശ്‌, സെക്കന്റ്‌ പാര്‍ട്ട്‌ വായിച്ചു കേട്ടോ
    ദാസനും വിജയനും, നടുപേജ് ഇല്ലേ പിന്നെ എന്ത് നാനാ ഭായി
    ലീലേച്ചി, നന്ദി നന്ദി

    ഒരിക്കല്‍ കൂടി ഇവിടെ വരുകയും എന്റെ പോസ്റ്റ്‌ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവര്ക്കും എന്റെ നന്ദി

    ഒഴാക്കന്‍

    അവസാന ഭാഗത്തെ വെരുക് നന്നേ ഇഷ്ടപ്പെട്ടു.ഇന്നലെ കോയമ്പത്തൂരില്‍ കണ്ട കുറുക്കനെ ഓര്‍മ്മിപ്പിച്ചു.

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..