അപ്പനാരാ മോന്‍!
"താന്‍ താനോളം ആയാല്‍ താനെന്നു വിളിക്കണം" ഇങ്ങനാ വിവരമുള്ള അപ്പന്മാര്‍ വളര്‍ന്നു വരുന്ന ആണ്‍ മക്കളെ കുറിച്ച് പറയാറ്! അതായത് രണ്ടെണ്ണം അടിച്ചു വീട്ടില്‍ വന്നാലും ആരെങ്കിലും കാണാതെ ഒരു സിഗരെറ്റ് വലിച്ചാലും അങ്ങ് വിട്ടുകളയണം എന്ന് സാരം. പക്ഷെ ഒറ്റ കാര്യം താന്‍ താനോളം ആവണം!
സിജോയുടെ അപ്പനും അങ്ങനാ സിജോയെ താനെന്നെ വിളിക്കു, സിജോ അപ്പനേയും!
സിജോ അപ്പനോളം വളര്‍ന്നു പിന്നെ അപ്പനേക്കാളും വളര്‍ന്നു പടര്‍ന്നു പന്തലിച്ചു ചിതല്‍ അരിച്ചു നിക്കുകയാണ് വീട്ടില്‍.
വളര്‍ന്നതും പന്തലിച്ചതും ഒക്കെ കൊള്ളാം പക്ഷെ സിജോയുടെയും അപ്പന്‍റെയും ഒരേ സൌണ്ട് കൂടി ആയതാണ് പൊല്ലാപ്പ് ആയത്.
അപ്പന് രാത്രിയായാല്‍ രണ്ടെണ്ണം വിടണം ( മദ്യം!). അപ്പന്‍റെ നേരുകൊണ്ട് മക്കള്‍ കാണ്‍കെ കുടിക്കില്ല. പാവം പൂച്ചയപ്പന്‍റെ വിചാരം കണ്ണടച്ചതുകൊണ്ട് മക്കള്‍ക്കൊന്നും അറിയില്ല എന്നാണ്. എന്നാ നമ്മുടെ മോനോ?
"അപ്പന്‍റെ അല്ലെ പോത്ത് പോത്തിന്‍റെ അല്ലെ ക്ടാവ്" . അപ്പന്‍റെ കുപ്പി എവിടാ എന്ന് അപ്പനേക്കാളും ക്ടാവിനാ നിശ്ചയം! അതുകൊണ്ട് തന്നെ ഈയിടയായി അപ്പന്‍ അടിക്കുന്ന രണ്ട് പെഗ്ഗിനു സ്ട്രോങ്ങ് കുറവാ എന്നുള്ള അപ്പന്‍റെ മിഥ്യാധാരണ ഒരു സത്യാധാരണ മാത്രം ആയിരുന്നു! സിജോമോന്‍ അത്രക്കും വെള്ളം ചേര്‍ക്കുന്നുണ്ടായിരുന്നു അളവ് തെറ്റാതിരിക്കാന്‍. മോനുട്ടന്‍ ഈ ചതിയെക്കെ ചെയ്തതും പോരാഞ്ഞു നാട്ടിലുള്ള സകല മക്കളോടും ( നാട്ടാരുടെ മക്കളോട് ) പറഞ്ഞുകൊണ്ടും നടന്നിരുന്നു ഈ വെള്ളത്തിന്‍റെ കഥ.
അങ്ങനെ ഇരിക്കെ ഒരു ദിവസം സിജോന്‍റെ സന്തത സഹചാരി വീട്ടിലേക്ക് ഫോണ്‍ ചെയ്തു, എടുത്തോ പാവം അപ്പന്‍! സിജോ ദേണ്ടെ തൊട്ടടുത്ത് പേപ്പേര്‍ കണ്ടുകൊണ്ടിരുക്കുവാരുന്നു. എടുത്ത പാടെ സിജോന്‍റെ അപ്പൂപ്പനേം അമ്മൂമ്മയെയും എല്ലാം സ്നേഹത്തോടെ അവന്‍ വിളിച്ചു എന്നിട്ടും ഒരു മറുപടിയും കേള്‍ക്കാത്തതിനാല്‍ ഒടുവിലൊരു ചോദ്യവും " എന്താടാ അപ്പന്‍റെ കുപ്പീന്ന് രണ്ടെണ്ണം അടിച്ചു വെള്ളവും ഒഴിച്ചു ഇരിപ്പാ അല്ലെ ".
പാവം അപ്പന്‍! ഇതിലും ഭേദം അങ്ങേരുടെ തന്തക്കു വിളിക്കുന്നതായിരുന്നു, സിജോയുടെ വല്യപ്പനെ!
അപ്പന്‍ മെല്ലെ സിജോയ്ക്ക് കൊടുത്തു എന്നിട്ടൊരു കമന്‍ടും "മോനെ അപ്പന്‍ ആകെ രണ്ടെണ്ണം അല്ലെ അടിക്കുന്നത് അതില്‍ ഈ അപ്പന്‍ ഒഴിച്ചോളാം വെള്ളം"!
മോന്‍റെ വെള്ളം ഒഴിക്കലും കുടിക്കലും അതിരുകടന്നപ്പോ അപ്പന്‍ മോനെ രായ്ക്കു രാമാനം നാടുകടത്തി , ഈ ബാംഗ്ലൂര്‍ നഗരത്തിലേക്ക്! കൂടെ നടക്കുന്ന കുരിപ്പികള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ദേ വീണ്ടും രാവിലെ തന്നെ ഒരു കാള്‍ എത്തി എടുത്ത പാടെ " ടാ സിജോ $@#ന്‍റെ മോനെ എവിടെ പോയി കിടക്കുവാടാ"
പാവം അച്ഛന്‍! മറുപടി ഇങ്ങനായിരുന്നു " മോനെ നീ വിളിച്ച മോന്‍ ഇവിടില്ല നായയാണ് സംസാരിക്കുന്നത് !