പട്ടികളോടും കുട്ടികളോടും കളിക്കരുത്


 "പട്ടികളോടും കുട്ടികളോടും കളിക്കരുത്" എന്ന ചൊല്ല് ജനനം മുതല്‍  കേള്‍ക്കുന്ന / കേള്‍പ്പിക്കുന്ന ഒന്നാണ്.
 "പറയുമ്പോള്‍ അറിയാത്തവന്‍ ചൊറിയുമ്പോള്‍ അറിയും" എന്ന മറ്റൊരു ചൊല്ല് വേണ്ടി വന്നു എനിക്ക് ആദ്യം ചൊല്ലിയ ചൊല്ല് ശരിക്കും മനസിലാവാന്‍.  അതില്‍ പട്ടികളെ ഞാന്‍ ഒഴുവാക്കി, ചുമ്മാ ചൊറിയാന്‍ നിന്നില്ല. പിന്നെ കുട്ടികള്‍! അവിടെയാണ് ചൊറിച്ചില്‍ അനുഭവപെട്ടത്‌. ഒന്നല്ല മൂന്ന് തവണ!!!

ഒന്നാം ചൊറിച്ചില്‍
പതിവ് പോലെ ശനിയാഴ്ച അതിരാവിലെ കറക്റ്റ് 12 .30 pm കിടക്കപാ വിട്ടു എണീറ്റു, വിത്ത്‌ ഔട്ട്‌ അലാറം.ഇനി വേണ്ടത് ഒരു ബെഡ് കോഫി, കോഫി  ബെഡിലേക്ക്  വരാത്തതിനാല്‍ ഞാന്‍ മെല്ലെ എണിറ്റു തൊട്ടടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റ്‌ ബേക്കറി ലക്‌ഷ്യം ആക്കി നടന്നു.  ബാംഗ്ലൂര്‍ ഒരു ബേക്കറി എന്ന് പറഞ്ഞാല്‍  ഏതാണ്ട് ഒരു സൂപ്പര്‍ മാര്‍ക്കറ്റ്‌ സെറ്റ് അപ്പ്‌ ആണ്. സിപ്പ് അപ്പ് മുതല്‍ അപ്പന്‍സ്‌ വരെ കിട്ടുന്ന സെറ്റ് അപ്പ്‌. ഒരു ഗ്ലാസ് പാലുംവെള്ളം "അര പപ്പുസ്" അതാണ് ആഗമന ഉദ്ദേശം. കടയില്‍ എത്തിയപ്പോള്‍ ഒരു ബന്ദിനുള്ള ജനം.ചാക്കോച്ചന്‍ ചേട്ടനും ചേടത്തിയും ഒരേ തിരക്ക് അവരുടെ മോള്‍ ഏതാണ്ട് മൂന്ന് വയസുവരും ഒരു മൂലക്കിരുന്നു റേഡിയോ പോലെ മോങ്ങികൊണ്ടിരിക്കുന്നു . പെറ്റ തള്ള സഹിക്കില്ല, ചാക്കോച്ചി ചേടത്തി സഹിച്ചാലും!! പെറ്റതല്ല  എങ്കിലും എനിക്കും സഹിച്ചില്ല, ചാക്കൊച്ചനോട്  ചോദിച്ചു എന്തിനാ ആ പയ്തല്‍ കരയുന്നതെന്ന് " ആ മൈ&* ആര്‍ക്കറിയാം കുറച്ച് കഴിഞ്ഞു  നിര്‍ത്തിക്കോളും "  ചേടത്തിയോടു ചോദിച്ചു, "അതിയാന്‍റെ  അല്ലെ മൊതല്" ( ആവോ ചേടത്തിക്ക് അറിയാം).  അമ്മച്ചിയാണെ എനിക്ക്  എന്നിട്ടും മതിയായില്ല  ഞാന്‍ അടുത്ത് ചെന്ന് കുക്കുടു മോള് എന്തിനാ കരയണേ മാമന്‍  എടുക്കണോ എന്ന് ചോദിച്ചത് മാത്രം ഓര്‍മയില്‍ ഒള്ളു. കൊച്ച് കരച്ചില്‍ നിര്‍ത്തി തെറി തുടങ്ങി  " എടാ പട്ടി പൂ@@ മോനെ നിന്നെ കത്തിയെടുത്തു കുത്തി കൊല്ലും മൈ@#... ഒരു അഞ്ചു മിനിറ്റു പ്രകടനം. മൈ, പൂ തുടങ്ങിയ വാക്കിന്‍റെ  സ്പുടത കണ്ടിട്ട് കൊച്ച് രാഷ്ട്രിയത്തില്‍ നന്നായി വാഴുന്ന ലക്ഷണം ഉണ്ട്.  അത് പോലെ തന്നെ ചാക്കോച്ചന്‍ തന്നെ വളര്‍ത്തച്ഛന്‍ എന്നും  ഉറപ്പ്.  കുഞ്ഞു കൊച്ചല്ലേ, അറിയാവുന്ന  തെറിപോലും ഞാന്‍ മറന്നു പോയി, എടുത്തു ആ ഭിത്തിയില്‍ തേച്ചു വെച്ചാലോ എന്ന് വരെ തോന്നി പോയി. ചുറ്റും നിന്നവന്മാര്‍  ഒരു മൂന്നു വയസുകാരിയെ   പീഡിപ്പിച്ചവനെ  നോക്കുന്ന പോലെ എന്നെ നോക്കുന്നു, അങ്ങനെ അന്നത്തെ അര പപ്പസ്   പാര്‍സല്‍ ആക്കി ഞാന്‍ തടി എടുത്തു.
     
രണ്ടാം ചൊറിച്ചില്‍
ആദ്യം ഉണ്ടായ ചൊറിച്ചില്‍പാടുകള്‍ കാലം എന്‍റെ മനസ്സില്‍ നിന്നും മായ്ച്ചു കളഞ്ഞതുകൊണ്ടോ അല്ലെങ്കില്‍ ചൊറിഞ്ഞവന്‍  വീണ്ടും ചൊറിഞ്ഞുകൊണ്ടേ ഇരിക്കും എന്ന ചൊല്ല് അറിയാഞ്ഞകൊണ്ടോ  വീണ്ടും പറ്റി അബദ്ധം. ഇത്തവണ സ്വന്തം കുടുംബക്കാരന്‍റെ  അടുത്ത് നിന്നും ആയിരുന്നു.
വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ ചെലവ് കുറയ്ക്കാനും പരിചയം പുതുക്കാനും ആയി കുടുംബക്കാരുടെ തിണ്ണ നിരങ്ങുക എന്നത് എന്‍റെ ഒരു വിനോദം ആണ് അങ്ങനെ ഒരുദിവസം നിരങ്ങി നിരങ്ങി ഒരു കുടുംബകാരന്‍റെ  വീട്ടില്‍ എത്തി. അവിടെ ഒരുപാടു തിണ്ണ നിരങ്ങികള്‍ സ്ഥാനം പിടിച്ചിരിക്കുന്നു, ഞാനും എന്‍റെ സ്ഥാനം ഉറപ്പിച്ചു. ഉച്ചക്കുള്ള ഊണ് വരെ  പിടിച്ചു നിക്കണം അതിനുള്ള വഴി വീട്ടിലുള്ള  കുട്ടികളെ കളിപ്പിക്കുക ചേട്ടനെ കുടിപ്പിച്ചു കിടത്തുക അങ്ങനെ ചിലതാണ്.  ചോറ് ആകുന്നതു  വരെ പിടിച്ചു നിക്കാന്‍ ചേച്ചി കുറച്ച് ലഡ്ഡു കൊണ്ട് നിരത്തി!. ചോറ് ഇനിയും വൈകും എന്ന സൂചനയാണ് ലഡ്ഡു തരുന്നത് അതിനാല്‍ തന്നെ ഒരു മണിക്കൂര്‍ എങ്കിലും കളയണം. അപ്പോഴാണ്‌  അവിടുത്തെ കുഞ്ഞുവാവ ( 3 വയസ്) ലഡ്ഡു പത്രത്തിലേക്ക് നോട്ടം ഇട്ട് വന്നത്. ലക്ഷണം കണ്ടിട്ട് കൊച്ച് ലഡ്ഡു കൊണ്ടുപോകും. എന്നാപിന്നെ കുറച്ച് കളിപ്പിച്ചിട്ടു കൊടുക്കാം എന്ന് വച്ചു. ഓരോ തവണ കൊച്ച് കൈ  കൊണ്ടുവരുമ്പോഴും  ലഡ്ഡു പാത്രം അല്പം മാറ്റും. മൂന്ന് തവണ ആയപ്പോഴെ  കൊച്ചിന് കലിപ്പായി. അവന്‍ ലഡ്ഡു പത്രം തട്ടി പറിച്ചു എന്നിട്ട് ഉറക്കെ "  ഇന്നാ പട്ടി കൊണ്ടുപോയി നക്ക്"  എല്ലാ തിണ്ണ നിരങ്ങികള്‍ക്കും സന്തോഷം. എനിക്ക് വയറും നിറഞ്ഞു. ഒടുക്കം ഒരു ഏമ്പക്കവും വിട്ടു ഞാന്‍ മെല്ലെ മൂത്രം  ഒഴിക്കാന്‍ എന്ന വ്യാജേന മുങ്ങി തൊട്ടടുത്ത  കുട്ടാപ്പു  ചേട്ടന്‍റെ കിണറില്‍ നിന്നും വെള്ളവും കോരി കുടിച്ചു വീട് പിടിച്ചു.

മൂന്നാം ചൊറിച്ചില്‍ 
 ആദ്യമായി ചൊറിഞ്ഞ രണ്ടും ശരിക്ക് പൊട്ടിയതിനാല്‍ ഇനിയൊന്നു ഇല്ലെന്നു കോല് ഒടിച്ച് ഇട്ടതാണ്. ഒടിച്ചിട്ട കോല്‍ ആരോ കൊണ്ടുപോയി കത്തിച്ചു എന്ന്  തോനുന്നു അങ്ങനാണല്ലോ വീണ്ടും  ചൊറിയേണ്ടി വന്നത്. ഇത്തവണ പണി  കിട്ടിയത് ബാംഗ്ലൂര്‍ ഫ്ലാറ്റില്‍ തൊട്ടടുത്ത്‌ ഉള്ള  കുട്ടിയില്‍ നിന്നും ആണെന്ന് മാത്രം. ഒരു മിടിക്കി പെണ്‍കുട്ടി!!
മൂന്നോ  നാലോ വയസു വരും പ്രായം. ഞാന്‍ ജോബ്‌ ഒക്കെ കഴിഞ്ഞു വരുമ്പോ അത് വഴിയില്‍ ഇരുന്നു കളിക്കുന്നു. ഞാന്‍ വീണ്ടും പഴയ ചങ്കരന്‍ ആയി ( ചങ്കരന്‍ വീണ്ടും തെങ്ങുംമല്‍ ) തെങ്ങുംമല്‍ ചങ്കരന്‍.!!
 "വാവേ ച്ചുക്കുടു  എന്നാ എടുക്കുവാ... മാമനോട് കൂട്ട് കൂടുമോ ?
ഉടനടി ഒരു അഞ്ചാറ് ചോദ്യം ചറ പറ എന്ന്
ഹൂ  ദ ഹെല്‍ ആര്‍ യു ?
വാട്ട് യു  വാണ്ട്‌ ?.. ഡോണ്ട് യു  ഹാവ് ആന്‍സര്‍ ?
അമ്മെ!!! ഇതിനുമാത്രം ഉത്തരങ്ങള്‍ അറിയാം എങ്കില്‍  ഞാന്‍ ഇപ്പൊ അമേരിക്കയില്‍ ഇരുന്നേനെ ...
 ഞാന്‍ മെല്ലെ  " ഐ ആം ദ  ഒഴാക്കാന്‍"
മോള്: വാട്ട്
ഒഴാ: ഓ അല്ല ( മനസ്സില്‍)  " ഐ ആം ഒഴാക്കാന്‍"
പിന്നെ ഉള്ള ചോദ്യങ്ങള്‍ കണക്കുമാഷ് കൊണ്ടുപോകുംപോലെ പിന്നെ പറഞ്ഞു തരാം എന്ന വ്യാജേന ഡോര്‍ തുറന്നു ഉള്ളില്‍ കയറി ഓടി പോയി കണ്ണാടിയില്‍ നോക്കി എന്നെ തന്നെ നോക്കി സമാധാനിപ്പിച്ചു. 
" ഹും പുതിയ ലിപിയാ   അവള്‍ ചോദിച്ചേ, പഴയ ലിപി ആയിരുന്നെങ്കില്‍  കാട്ടി കൊടുക്കാമായിരുന്നു"

 ഓ ടോ:  മുകളില്‍ പറഞ്ഞ എല്ലാ ഞാനും ഞാന്‍ അല്ല! ചിലത് എന്‍റെ കൂട്ടുകാര്‍ ആണേ.  നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു 

51 Response to "പട്ടികളോടും കുട്ടികളോടും കളിക്കരുത്"

  1. കളിച്ചത് കളിച്ചു!

    ഇനി പട്ടികളോട് കളിച്ചാലും കുട്ടികളോട് ഇല്ലേ...

    ramanika says:

    കളി കാര്യമായോ?

    Pd says:

    ഹഹഹ ~ "എന്റ്റെ വക ഭവിഷ്യവാണി" ഒഴാക്കനിനിയും പിള്ളേരുടെ അടുത്ത് കളിക്കും ഇനിയും പെടും

    Sukanya says:

    "ഹും പുതിയ ലിപിയാ അവള്‍ ചോദിച്ചേ, പഴയ ലിപി ആയിരുന്നെങ്കില്‍ കാട്ടി കൊടുക്കാമായിരുന്നു"

    ഇതെന്തായാലും ഒഴാക്കന്‍ തന്നെ. :)

    കൊള്ളാം മാഷേ...സമ്മതിച്ചു...

    ചിലരെ കണ്ടാൽ ഏതു പട്ടിയും ഓടി വന്ന്‌ കടിക്കും.

    പിന്നെയാണോ ബുദ്ധിയുള്ള കുട്ടികളുടെ കാര്യം.

     
    ഒഴാക്കാ,
    "അറിയാത്ത പിള്ള ചൊറിയുമ്പം അറിയും"
    "അടങ്ങിക്കിടക്കുന്ന പട്ടിയെയും അനങ്ങാതെ കിടക്കുന്ന വെള്ളത്തെയും പേടിക്കണം" എന്നീ basic rules ഒന്നും ഇതെവരെയും പഠിച്ചില്ലേ?
     
    ഒഴാക്കന്റെ experience വച്ച് ഒരു ഒരു പുതിയ ചൊല്ല് കൂടി...   "ഒഴാക്കന്‍ കുട്ടിയെ കളിപ്പിച്ച പോലെ"

    എന്തായാലും സംഗതി ജോര്‍.
     

    കുട്ടികളോടെന്നല്ല ആരോടും മിണ്ടാതിരിക്കുന്നതാണ് ഇന്ന് ദൂഷണം.
    രസിപ്പിച്ചു.

    ഹ ഹ..നല്ല രസം
    ചാക്കോച്ചന്‍ ചേട്ടന്റെ കുട്ടിയുടെ തെറി പെരുത്ത്‌ ഇഷ്ട്ടപ്പെട്ടു
    മറ്റു രണ്ടു കുട്ടികളും കൊള്ളാം..
    ഈ കുട്ടികള്‍ക്കൊക്കെ എന്താണാവോ..ഒഴാക്കനോട് ഇത്ര വൈരാഗ്യം!!

    "ചുറ്റും നിന്നവന്മാര്‍ ഒരു മൂന്നു വയസുകാരിയെ പീഡിപ്പിച്ചവനെ നോക്കുന്ന പോലെ എന്നെ നോക്കുന്നു"
    ഈ കഥയില്‍ അണ്ണന്‍ തന്നല്ലേ നായകന്‍..??!!

    ഈ "കുക്കുടു ച്ചുക്കുടു" പരിപാടി പട്ടികള്‍ടെ അടുത്ത് കൂടി ഒന്ന് try ചെയ്യ്...നോക്കാമല്ലോ എന്തോ പറ്റുമെന്ന്...

    ഹംസ says:

    ഒഴാക്കാ കിട്ടേണ്ടത് കിട്ടിയപ്പം സമാധാനമായില്ലെ… !! ഇനിയെങ്കിലും മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി കുട്ടികളെ കളിപ്പിച്ചു കാലം കഴിക്ക് …അയ്യോ കുട്ടികളെ കളിപ്പിക്കാന്‍ പറ്റില്ലാല്ലോ അല്ലെ എന്നെ പിന്നെ മിണ്ടാതെ ഒതുങ്ങി കൂടി നടക്ക്.

    ആ ലഡുപാത്രം വലിക്കുന്നത് മനസ്സില്‍ ഒന്നു സങ്കല്‍പ്പിച്ചു നോക്കി ആ കൂട്ടി തെറി പറഞ്ഞില്ലങ്കിലെ അത്ഭുതമുള്ളൂ… !!

    അവസാനത്തെ കുട്ടി പിന്നെ തെറി പറഞ്ഞില്ലല്ലോ എന്ന് സമാധാനിക്കം അതോ പറഞ്ഞത് ഓഴക്കാനു മനസ്സിലാവയി ആണോ?

    ഐ ആം എ ഒഴാക്കാന്‍" ഇതിലെ “എ” കുട്ടി പറഞ്ഞത് വല്ലതുമാണോ?…

    രസിപ്പിച്ചൂ ട്ടോ..

    Unknown says:

    അറിയാത്ത ഒഴാക്കാന്‍ പിള്ളെ ... ഇപ്പൊ കാര്യങ്ങള്‍ ശരിക്ക് ബോധ്യ്പ്പെട്ടിട്ടുണ്ടാവുമല്ലോ ... സന്തോഷായീ

    എന്തായാലും ഒഴാക്കൻ ഇതുകൊണ്ടൊന്നും നിർത്തുമെന്നു എനിക്കും തോന്നുന്നില്ല. തനിക്കതു വേണം

    Anonymous says:

    "ഹും പുതിയ ലിപിയാ അവള്‍ ചോദിച്ചേ, പഴയ ലിപി ആയിരുന്നെങ്കില്‍ കാട്ടി കൊടുക്കാമായിരുന്നു" (haha)

    enthayaalum kalakkitundu article.........
    continue writng.......

    കോലിട്ട് കുത്തിയാല്‍ കടിക്കാത്ത പട്ടിയും കടിക്കും...പിന്നല്ലേ കുട്ടി...
    ഇത്തവണത്തെ ഓക്കാനം സൂപ്പര്‍...

    ഒഴാക്കാ ..... ഇനിയെങ്കിലും തിണ്ണ നെരങ്ങാതെ വീട്ടില്‍ കുത്തി ഇരിക്കടാ പുവേ !!!!!!

    ചില മുഴുത്ത വഴങ്ങാത്ത വാക്കുകൾ മിഴുങ്ങി വായിച്ചൂ...
    ആ കൊഴന്തകൾക്ക് ശരിക്കും കിഴുക്ക് കിട്ടാത്തതിന്റെ കുഴപ്പമാണ് ,ഒപ്പം ഒഴാക്കാനും-ഈ തിണ്ണനിരങ്ങിത്തരത്തിനും,...മറ്റും കേട്ടൊ

    കടിക്കണ പട്ടിടെ അല്ല കുട്ടിടെ വായില്‍ വിരല്‍ ഇട്ടിട്ടു കടിക്കു കടിക്കു എന്നു പറഞ്ഞാല്‍ കടിക്കില്ലേ ..........അത്രേ ഉണ്ടായുള്ളൂ ട്ടോ സാരല്ല ..............

    അറിയാത്ത പിള്ളയ്ക്കു ചൊറിയുമ്പോള്‍ അറിയും എന്നു പഴഞ്ചൊല്ല്.

    ഈ പിള്ളയ്ക്കു ചൊറിഞ്ഞിട്ടും അറിയുന്നില്ല, മാന്തീട്ടും അറിയുന്നില്ല...

    പുള്ളാര് കൊള്ളാല്ലോ :)

    Akbar says:

    ഇടഞ്ഞ കുട്ടിക്കൊമ്പന്മാരുടെ കൃഷ്ണമണിക്ക് തോട്ടി കെട്ടി കളിക്കല്ലേ ഒഴാക്കാ. ആദ്യ ചൊറിച്ചിലിലെ "മദ്ധ്യ" ചൊറിച്ചില്‍ ഇഷ്ടമായില്ല. ബാക്കി ഒക്കെ. ആശംസകള്‍

    കൊള്ളാം കലക്കി ഹ ഹ ഹ

    Join Facebook Fan club: Click here & be a fan

    അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും.

    " ഹും പുതിയ ലിപിയാ അവള്‍ ചോദിച്ചേ, പഴയ ലിപി ആയിരുന്നെങ്കില്‍ കാട്ടി കൊടുക്കാമായിരുന്നു"
    എന്തോന്ന് കാട്ടിക്കോടുത്തേനെ!

    വരികള്‍ക്കിടയില്‍ ചൊറി മത്രമല്ല,
    ചിരിയും അടക്കിവെച്ചിരിക്കുന്നു..
    ചൊറിഞ്ഞില്ലെങ്കിലും ചിരിച്ചൂട്ടോ..

    'മുകളില്‍ പറഞ്ഞ എല്ലാ ഞാനും ഞാന്‍ അല്ല! ചിലത് എന്‍റെ കൂട്ടുകാര്‍ ആണേ.'
    മനസ്സിലായി, അപ്പന്‍ പത്തായത്തിലുമില്ല!

    ആളെ നോക്കി പെരുമാറാന്‍ പിള്ളേര്‍ക്കറിയാമെന്നെ...,കൂട്ടുകാര്‍ക്ക് പറ്റിയതാ എന്നൊന്നും പറഞ്ഞു ഉരുളാന്‍ നോക്കണ്ട.
    "ഇന്നാ കൊണ്ടുപോയി നക്ക്" ..........അതാ എനിക്ക് ഏറ്റം ഇഷ്ടപ്പെട്ടെ..
    ഹ ഹ ,അത്യാവശ്യമായി പോയി.

    കലക്കി!

    ഇനി “ഒഴാക്കൻ പട്ടിയോട്, സോറി, പട്ടി ഒഴാക്കനോട്..” എന്ന പോസ്റ്റ് തയ്യാറാക്കിക്കൊള്ളൂ!

    ഹ..ഹ..ചിരിച്ചു.. ശരിക്കും ...

    Unknown says:

    ഒഴാക്കാ കലക്കി.
    കുട്ടികളൊക്കെ എന്തൊരു ഭാഷയാ ഉപയോഗിക്കുന്നത് ! രാജ്യത്തിന്‍റെ പുരോഗതിതന്നെ !!

    കലക്കി!

    ഒഴാക്കൻ..
    ഒരോളവും ഒഴുക്കുമുണ്ട്‌..

    vinus says:

    ഒഴാക്കാ തുടക്കം മുതൽ ശെരിക്കും ചിരിപ്പിച്ചു.ഇന്നാ കൊണ്ടു പോയി നക്ക് തന്നെ ഏറ്റവും ക്ലാസ്സ്

    അഭി says:

    ഹ ഹ ഹ കൊള്ളാം
    കുട്ടികളോടും പട്ടികളോടും കളികരുത് എന്ന് പറയുന്നത് ചുമ്മാതല്ല എന്ന് മനസിലായില്ലേ

    പിന്നെ വഴിയെ പോകുന്നത് ചോദിച്ചു വാങ്ങിക്കരുത്,അല്ലെങ്ങില്‍ ഇങ്ങനെ ഒക്കെ ഇരിക്കും

    Vayady says:

    ഒഴാക്കന്റെ കയ്യിലിരിപ്പും, ഇപ്പോഴത്തെ പിള്ളേരുടെ സ്വഭാവവും വെച്ച് നോക്കിയാല്‍ ഇതു നടന്ന സംഭവം തന്നെയാകാനാണ്‌ സാധ്യത... എനിക്ക് സന്തോഷായി.

    എന്നാലും ഒഴാക്കാ കുടുംബക്കാരുടെ തിണ്ണ നിരങ്ങുകയെന്നൊക്കെ വെച്ചാല്‍ ഛെ! അതു മോശായിപ്പോയി.....

    കിട്ടേണ്ടത് കിട്ടിയാലേ കിട്ടച്ചാര്‍ക്കുറക്കമുള്ളു.....അത്ഭുതമില്ല ഞാനും കേട്ടിട്ടുണ്ട് ഇത്തരം വലിയവായികള്‍......സസ്നേഹം

    കളികള്‍ക്കിടയില്‍ ചില്ലറ കാര്യങ്ങളും കൂടി വെക്കണം

    ചൊറിച്ചില്‍ ഫലങ്ങള്‍:
    1. ചൊറിച്ചില്‍ no: 2
    2. ചൊറിച്ചില്‍ no: 1
    3. ചൊറിച്ചില്‍ no: 3

    എല്ലാം കൊള്ളാം... എങ്കിലും ഒരു പാഠം പഠിച്ചല്ലോ.. അത് മതി.. :) :)

    കൊണ്ടാലും പഠിക്കില്ല അല്ലേ?

    ഇപ്പോഴത്തെ പിള്ളേരോടോന്നും കളിക്കല്ലേ മാഷെ, അവന്മാര്‍ തരം കിട്ടിയാല്‍ അടുത്ത ചന്തയില്‍ കൊണ്ടുപോയി നമ്മളെ തൂക്കിവില്‍ക്കും... ഇത്രയൊക്കെയല്ലേ ഉണ്ടായുള്ളൂ എന്ന് വച്ച് സമാധാനിക്കു....
    :)

    കൊള്ളാം...

    കൊള്ളാമല്ലോ....നന്നായിട്ടുണ്ട്....നന്ദി, ആശംസകള്‍

    ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

    രമണിക: ആയതായി ഇനി ഏതായാലും ഇല്ല

    പി ഡി : ഇനിയും പെടും എന്ന് മാത്രം പറയരുത് പെട്ടത് തന്നെ ഒരു പെടപാടിയി കിടപ്പാ

    സുകന്യ: നന്ദി ഈ വഴി വന്നതിനു

    ജിഷാദ്: ഇനിയും ഈ വരൂ കേട്ടോ

    കാക്കര: ആ ചിലരില്‍ ഈ ഞാനും ആ കാക്കരയും പെടുമോ

    വഷളന്‍: പുതിയ ചൊല്ല് ശരിക്കും രസിച്ചു

    റാംജി: സത്യം ഇനി മിണ്ടുന്ന പരുപാടി ഇല്ല

    സിനു: എന്താണന്നറിയില്ല ഞാനും ഒരു കുട്ടിയല്ലേ അതാവും

    സിബു: ഈ കിട്ടിയ പണി തന്നെ പോരെ എനിക്ക് ഇനിയും വേണോ

    ഹംസ: അയ്യേ ആ " എ " ആ " എ" അല്ല

    ടോംസ്: എന്താണ്ട് മനസിലായേ

    ഏറക്കാടന്‍: എനിക്കിത് വേണം എന്ന് ഞാന്‍ ചിലപ്പോ എന്നോട് തന്നെ പറയാറുണ്ട്

    മീര: നന്ദി, ഫോര്‍ യുവര്‍ കമന്റ്‌, ഇനിയും വരുമല്ലോ അല്ലെ

    ചാണ്ടിസര്‍, എല്ലാം ഓരോരോ അബദ്ധങ്ങള്‍ ആയിരുന്നെ

    പ്രദീപ്‌, തിണ്ണ നിരങ്ങല്‍ ജന്മന ഉള്ളതാ അങ്ങനെ ഒരു നടക്കു പോകുമെന്ന് തോനുന്നില്ല

    ബിലാത്തി സര്‍: ഇനി മുഴുത്ത ബാക്ക് ഒഴിവാക്കാം കേട്ടോ

    കുട്ടന്‍: കടിച്ചത് കടിച്ചു എന്നല്ലേ

    മൂരാച്ചി: ഇനി ഒരു തൂമ്പ എടുത്തു കിളച്ചു നോക്കിയാലോ :)

    രാധിക: പിള്ളാരൊക്കെ ആരാ പിള്ളാര്‍

    അക്ബര്‍: നന്ദി!

    ജിക്കുമോന്‍: ഈ വഴി വന്നതില്‍ സന്തോഷം

    മുക്തര്‍: സത്യം! അപ്പന്‍ അവിടില്ല .. പത്തായത്തിലെ

    എകതാര: അങ്ങനെ പറയരുത് :)

    ജയന്‍ മാഷെ: ആ പോസ്റ്റിന്റെ പണിപ്പുരയില്‍ ആണേ " ഒഴാക്കാനും പട്ടികളും"

    ബാവ: വീണ്ടും വരിക

    തെച്ചിക്കൊടന്‍: നമ്മള്‍ രേക്ഷപെട്ടില്ലേലും ലവന്മാര്‍ രക്ഷപെടും

    ഉമേഷ്‌: നന്ദി

    ദീപു: ഇനിയും വരുമല്ലോ അല്ലെ

    വിനൂസ്: വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലേ

    വായാടി: മെല്ലെ പറ ഇല്ലേ ആള്‍ക്കാര്‍ കേള്‍ക്കും

    യാത്രികാ, അപ്പ ഞമ്മ രണ്ടല്ല ഒന്നാ

    സിദ്ധീക്ക്: ഇനി കാര്യങ്ങളും വെച്ചോളാം

    ആശാന്‍: ratinginu നന്ദി!!

    എഴുത്തുകാരി: ഏതാണ്ടൊക്കെ പഠിച്ചു കേട്ടോ

    സുമേഷ്: സത്യം!

    നിയ: ഇത് ആദ്യം ആയാണല്ലോ കാണുന്നത്

    ഗോപന്‍: ഇനിയും വരൂട്ടോ:

    എകതാര: ഒരല്പം വയ്കി എങ്കിലും ( ഞാന്‍ ) ഒരുപടി നന്ദി വിഷു ആശംസകള്‍ക്ക്

    ഒരിക്കല്‍ കൂടി ഇതുവഴി വരികയും, എന്നെ പ്രോത്സാഹിപ്പിക്കുകയും, തെറ്റുകള്‍ ചൂണ്ടി കാണിക്കുകയും ചെയ്ത എല്ലാ കൂടുകാര്‍ക്കും ഒരായിരം നന്ദി! ഇനിയും ഈ വഴി വരുമെന്ന പ്രതീക്ഷയോടെ, ഒഴാക്കാന്‍

    ഹാ..ഹാ..പുതിയ ജനറേഷന്‍റെ കയ്യില്‍ പെടല്ലേ..ചുരുട്ടിക്കൂട്ടിക്കളയും..


    കൊള്ളാംസ്...!

    ലച്ചു, അറിയാതെ ചെന്ന് പെട്ടതാ :)

    suchi says:

    Nanaayi, Kittendathu kittiyillenkil urakkam varilla ennu paranjathu pole choodichu vaangi alle?? kuttikalkkokke entha standard!! Jeevikkan vayya..sahikkanum
    Your blog is sooo great, chirirchu chirichu vayyathai... Keep writing
    Regards,
    Suchitra..

    മുകളില്‍ പറഞ്ഞ എല്ലാ ഞാനും ഞാന്‍ അല്ല!

    വിശ്വസിച്ചു....ട്ടാ...

    എന്നാലും ആ പിള്ളേരൊക്കെ ഇപ്പൊ എന്താവും പറയുക....എന്റമ്മോ...

    Anonymous says:

    എന്‍റെ ദൈവേ!!!!! ഇങ്ങനീം ഉണ്ടോ മക്കള്‍ ..അതും ഇത്ര ചെറു പ്രായത്തില്‍ ..ഇമ്മാതിരി ഭാഷയൊക്കെ മക്കള്‍ ഇത് സര്‍വകലാശാലയില്‍നിന്നാണ് പഠിച്ചത് എന്നാവോ !!!!...എന്തായാലും ഇവിടെ എത്തി എന്നെ ഈ അനുഭവങ്ങള്‍ [???] വായിക്കാന്‍ സഹായിച്ച വായുവിനു "നന്ദ്രി "...അല്ലെങ്കിലെ പട്ടികളെ പേടിയാ ..ഇനിയിപ്പോ കുട്ടികളെ കാണുമ്പോഴും ഒന്ന് കരുതി ഇരിക്കാലോ ...:D

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..