കിളി ഒരു പുലി ആയി


ഇത് ഞാന്‍ പറഞ്ഞു കേട്ട ഒരു സംഭവ കഥ!!
അതിനാല്‍ തന്നെ കടപ്പാട്  "ബോണി" സാറിന്
( പല കാര്യത്തിലും ഈ പഹയന്‍ എനിക്ക് സാര്‍ ആണ് അതാ  ബോണി സാര്‍ എന്ന് വിളിച്ചത് ) സഹ്രിദയം സമര്‍പ്പിക്കുന്നു. അതുപോലെ ബോണിയുടെ കണ്ണിലൂടെ കഥയെ  കാണാനും ശ്രമിക്കുന്നു.

2005  കാലഘട്ടം  MBA എന്ന ആ മഹാ സംഭവം  എത്തിപിടിക്കാന്‍ പാടുപെടുന്ന ആറ് ചെറുപ്പകാര്‍ മാത്രം താമസിക്കുന്ന ബാംഗ്ലൂര്‍ നഗരത്തിലെ കുത്തഴിഞ്ഞ ഒരു റൂം ആണ് രംഗം!

രംഗം 1
നമ്മുടെ കൂടെ പണ്ട് താമസിക്കുകയും വിധിയുടെ  വിളയാട്ടം കൊണ്ട് ദുബായില്‍ എത്തി ഒരു ജോലി  കിട്ടിയ "ടോജോ" എങ്ങനെയോ ഒരു കിളിയെ ( ആ അതുതന്നെ ഒരു പെണ്‍കിടാവിനെ ) ഫോണിലൂടെ വളച്ചെടുത്തു അങ്ങനെ അവന്‍റെ എല്ലാ കടമകളും നിറവീട്ടി പോരുന്നത്  ഈ പറഞ്ഞ ആറുപേര്‍ ആണ് പക്ഷെ ഈ കഥയിലുള്ള എഴു പേരും നമ്മുടെ നായികയെ കണ്ടിട്ടില്ല ( പറഞ്ഞു കേട്ടടത്തോളം ഒരു ഉഗ്രന്‍ അയ്യേ!! അത് വേണ്ട നല്ല ഒരു സുന്ദരി ആണ്) അന്നാ സുദിനത്തിന്‍ അന്ത്യയാമത്തില്‍, ഏതാണ്ട് ഒരു 5  മണിക്ക് സുന്ദരി നമ്മുടെ ഈ മായാലോകത്തിലേക്ക് വരുന്നു!! ഇന്നവിടെ കൂടാനും രണ്ടു പെഗ്ഗ് അടിക്കാനും. ആരും ആവേശഭരിതര്‍ ആകുന്ന നിമിഷങ്ങള്‍.. 
അതിനിടയില്‍ ഒരാളെ പരിജയപെടുത്താന്‍ മറന്നു നമ്മുടെ "അച്ചായാന്‍" ഒരു ഒന്നാന്തരം കോട്ടയം അച്ചായാന്‍ വയസ് ഏതാണ്ട് 35  പെണ്ണ് കെട്ടി 2  കുട്ടികള്‍. അച്ചായാന്‍ ഏതോ ഒരു ടെസ്റ്റ്‌ എഴുതാന്‍ പുറപ്പെട്ടു വന്നതാണ്‌ ഇങ്ങോട്ട്.  അപ്പൊ രണ്ടു ദിവസം താമസം നമ്മുടെ കഥാലോകത്തിലും,  അവിജാരിതമെങ്കിലും.
രംഗം 2
ബോണിയുടെ ഫോണ്‍ ചിലക്കുന്നു, അതേ നമ്മുടെ സുന്ദരി തൊട്ടടുത്ത കവലയില്‍ എത്തി വഴിമുട്ടി നിക്കുന്നു. മറ്റൊന്നും ആലോചിക്കാതെ   ബോണി ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി പറക്കുന്നു!
ബോണി പോലും അറിയാതെ "ജമ്പന്‍ ബൈക്കില്‍ തുമ്പന്‍" ഇരിക്കുന്ന പോലെ ഒരുത്തന്‍ അള്ളിപിടിച്ച് കയറി കഴിഞ്ഞിരിക്കുന്നു ആ... അതൊന്നും കാര്യമാക്കാതെ ബോണി ബൈക്ക് 100 ഇല്‍  വിട്ടു!  
കവലയില്‍ ഒരു ശക്തമായ നിര്‍ത്തല്‍.!! ഒട്ടും പിഴച്ചില്ല നേരെ നമ്മുടെ സുന്ദരിയുടെ  മുന്‍പില്‍!
ഓ... സുന്ദരി!! എന്ന് പറഞ്ഞാ പോര ഒരു ഒന്ന് ഒന്നര "മുതല്‍" എന്നുവെച്ചാല്‍ ഒരു 120  കിലോ തൂകവും 5 .5 പൊക്കവും നല്ല കറകറ എന്ന കറുപ്പും ( ബോണി സ്റ്റൈല്‍ പറഞ്ഞാല്‍  ഒരു കാളകുട്ടി രണ്ടുകാലില്‍ നിക്കുന്ന പോലെ). കരുതിയപോലെ  ബൈക്കില്‍ കൊള്ളില്ല!  ഉടനടി കിട്ടാവുന്ന വലിയ ഒരു പെട്ടി ഓട്ടോ വിളിച്ചു അതില്‍ തട്ടി സാധനത്തിനെ റൂമില്‍ എത്തിച്ചു. റൂമില്‍ എത്തിയപാടെ   ബോണി ഞെട്ടിയ പോലെ എല്ലാരും ഒരേ ഞെട്ടല്‍ പിന്നെ വിട്ടുമാറാത്ത പനിയും  സുന്ദരിക്ക് ചുറ്റുവട്ടം നന്നേ പിടിച്ചു ഇന്നവിടെ കൂടിയിട്ടെ പൊകൂ  പോലും!! കാര്യങ്ങള്‍ തക്കിട തരികിട!
ഉടനടി നമ്മുടെ സുന്ദരിയെ  നമ്മുടെ ടോജോയ്ക്ക് വിവരിച്ചു കൊടുത്തു.പാവം ന്യൂ ഇയര്‍ ആകാന്‍ അവസാനത്തെ ഒരു മിനിട്ടിനു നോക്കി നിന്നപോലെ ആയിരുന്നു, കേട്ടപാടെ ന്യൂ ഇയര്‍ കണ്ടുപിടിച്ചവന്‍റെ തന്തക്കു വിളിക്കുന്ന അവസ്ഥയില്‍ എത്തി .മച്ചു കയ്യ് ഒഴിഞ്ഞു!!. വണ്ടിയില്‍ കയറിയില്ലേ ഇനി നിന്നാല്‍ തള്ളാതെ നിവര്‍ത്തി ഇല്ലാലോ ?
അങ്ങനെ വെള്ളം ആന്‍ഡ്‌ ഫുഡ്‌ അടി തുടങ്ങി!
രംഗം 3   
3  പെഗ്ഗ് അടിച്ച പെണ്ണിന് ടോജോയെ അപ്പൊ വിളിക്കണം ( അയ്യോ തന്തക്കല്ല ഫോണില്‍ ) ആ കോപ്പ്  വിളിക്കുവാന്നെ വിളിക്കട്ടെ എന്ന രീതിയില്‍ മറു തലയില്‍  ബാക്കി മുതലാളിമാര്‍ വെള്ളമടി തുടങ്ങി   കുറച്ചു കഴിഞ്ഞപ്പോ കൊച്ചിന് ഉമ്മ വേണം, അയ്യോ തെറ്റ് ധരിക്കണ്ട നമ്മുടെ ടോജോയുടെ കയ്യില്‍ നിന്നും ഫോണിലൂടെ... 
കിളി ഒരേ "കൊന്ജ്ജല്‍". പാവം ടോജോ, ചിമ്പാന്‍സിക്ക് ആരെങ്കിലും ഫോണിലൂടെ ആണെങ്കിലും ഉമ്മ കൊടുക്കുമോ ആ അവസ്ഥ. നമ്മുടെ അച്ചായാന്‍ ഇതുകണ്ട് സഹിക്കാന്‍ പറ്റുനില്ല   മറ്റൊന്നും  നോക്കാതെ അച്ചായാന്‍ ചാടി  കിളിയെ കെട്ടിപിടിച്ചു ഒരു അഞ്ഞെട്ട്‌  ഉമ്മ!!! ..... എന്‍റെ അമ്മെ! പോരെ പൊടിപൂരം. കിളി ഒരു പുലി ആയി!!! 
അങ്ങനെ ഒരു തരത്തില്‍ കിളിയെ (പുലിയെ)  കൂട്ടില്‍  അടച്ചു !
രംഗം 4 
രാത്രി എല്ലാരും അടിച്ചു സൈഡ് ആയി കിടന്നുറങ്ങുന്നു!! നമ്മുടെ അച്ചായാന്‍ പാവം മൂത്രം ഒഴിക്കാന്‍  പോയതാ .. എന്തിന്‌ ഏറെ പറയുന്നു ബാത്‌റൂമില്‍ ഇരുന്ന ഇരുപ്പില്‍ ഉറങ്ങി പോയി, ഇരുന്ന ഇരുപ്പില്‍ എന്ന് പറഞ്ഞാപോര  പിറന്നപടി ഉറങ്ങി പോയി. നേരം വെളുത്ത ഉടനെ ഇന്നലെ കിട്ടിയ ഉമ്മയുടെ ആണോ എന്തോ കിളി ചാടി എണിറ്റു പുറപ്പെടാന്‍ തുടങ്ങുന്നതിന്‍റെ മുന്നോടി ആയി അച്ചായാന്‍ പിറന്നപടി ഇരിക്കുന്ന റൂമില്‍ പ്രവേശിക്കുന്നു!!!!  
അന്ന് പറന്ന കിളിയെ പിന്നിട് ഒരു മൊബൈല്‍ ടവറില്‍ പോലും ഇതുവരെ കണ്ടിട്ടില്ല!!
   

7 Response to "കിളി ഒരു പുലി ആയി"

  1. ഒഴാക്കാ...അതാണോ വെകിളി എന്ന കിളി ?

    Unknown says:

    മാഷെ..പേടിക്കണ്ട...ഞാന്‍ ഒന്നു കൊട്ടിയിട്ട് പോവാം...

    ഇത് എന്റെ ഒരു അനുഭവ കഥയാണ്...
    പക്ഷെ...കിളി..വീട്ടില് വന്നിട്ടില്ല...കൂള്‍ബാറില്‍ വന്നിട്ടെയുള്ളൂ..

    കൂവിലന്‍
    www.koovilan.blogspot.com

    nerunnu nanmakal...........................

    മൊബൈല്‍ ടവറില്‍ പോലും ഇതുവരെ കണ്ടിട്ടില്ല!!
    ആ പഞ്ച് കലക്കി. നല്ല പോസ്റ്റ്.

    "....പാവം ന്യൂ ഇയര്‍ ആകാന്‍ അവസാനത്തെ ഒരു മിനിട്ടിനു നോക്കി നിന്നപോലെ ആയിരുന്നു, കേട്ടപാടെ ന്യൂ ഇയര്‍ കണ്ടുപിടിച്ചവന്‍റെ തന്തക്കു വിളിക്കുന്ന അവസ്ഥയില്‍ എത്തി..." അത് നന്നായി....കൊള്ളാം....ആശംസകൾ...

    അരിക്കോടാ: അതാണ് വൈകി വന്ന (വെ) കിളി. വന്നതിലും വായിച്ചതിലും സന്തോഷം ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു

    കൂവിലന്‍: വലിയ ഭാഗ്യവാന്‍ തന്നെ!! കിളിയെ കൂള്‍ ബാറില്‍ ഇരുത്തി തന്നെ തണുപ്പിച്ചല്ലോ..

    ജയരാജ്‌: വന്നതിലും വായിച്ചതിലും സന്തോഷം !! വീണ്ടും വരുമെന്ന പ്രതീക്ഷയോടെ

    കുമാരന്‍: വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും നന്ദി!!!

    ഗോപകുമാര്‍: വീണ്ടും വരില്ലേ ? അഭിപ്രായങ്ങള്‍ക്ക് നന്ദി!!

    Pd says:

    ഹഹ... കിളിയെ തോക്ക് കാട്ടി പേടിപ്പിച്ചു അല്ലേ...

    പ്രായം കഴിയുകയും ചെയ്തു പൊണ്ടാട്ടി അടിച്ച് കൊല്ലുല്കയും ചെയ്യും അല്ലെങ്കില് ഒന്നൊ രണ്ടോ കിളികളെ കിട്ടുമോന്ന് നോക്കായിരുന്നു.

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..