തമാശകള്‍ കരയിപ്പിക്കുമ്പോള്‍



സുഹൃത്ത് ബന്ധം.. അത് തേടി അലയേണ്ടി വന്നില്ല ഈ നാള്‍ വരെ. ഒരിക്കലും പ്രതീക്ഷിക്കാത്ത പലരും  സുഹൃത്ത് ആയി മാറി, ആണ്‍ പെണ്‍ വെത്യാസമില്ലാതെ..
എങ്കിലും എങ്ങനയോ കാലത്തിന്‍റെ കുത്ത്ഒഴുക്കില്‍
 പെട്ട് എപ്പോളോ ഞാന്‍ പോലും അറിയാതെ എനിക്ക് വേണ്ടപ്പെട്ടവനായി മാറി പിന്നീടു അതേ കാലത്തിന്‍റെ കുത്ത്ഒഴുക്കില്‍ ഒഴുകി മാറിയ  എന്‍റെ മനുമോനെ കുറിച്ച്. ആ നഷ്ട്ടം സൃഷ്ട്ടിച്ച പകലിനെ കുറിച്ച്.

"ഒരുവേള ഫലിതമായി തോനാമെങ്കിലും  ഇത് തികച്ചും എന്‍റെ വേദന ജനകമായ ഒരു സൊകാര്യ  സൊത്ത് മാത്രമാണ്."

പതിവ് പോലെ ഒരു ശനിആഴ്ച ഏതാണ്ട് രാവിലെ   സാധാരണ ഞാനും എന്‍റെ സുഹൃത്തുക്കളും ശനി ആഴ്ചകളില്‍ പലപ്പോഴും വളരെ വയ്കിയാണ് ഉണരാര് ( കാരണം പച്ചവെള്ളം  പോലെ വെക്തം....  പാവം ബാച്ചിലേര്‍  ആണേ) അന്ന് നേരത്തെ  ഉണര്‍ന്നത് മറ്റൊന്നും കൊണ്ടല്ല നമ്മുടെ  വേണ്ടപെട്ട ഇന്ത്യ പാകിസ്ഥാനോട് ക്രിക്കറ്റ്‌ കളിക്കുന്നു ( ഏക ദിനം ) സ്വാഭാവികം ഏതൊരു  ക്രിക്കറ്റ്‌ പ്രേമിയും പോലെ ഞാനും കണ്ണുതിരുമ്മി കളി കാണല്‍ തുടങ്ങി എന്തോ അന്ന് വളരെ നല്ല ദിവസം ആയിരുന്നു ഇന്ത്യയുടെ ഓരോരോ ആളുകളായി കൂടാരം പേറുന്നു ( സര്‍വ്വ സാധാരണം അല്ലെ?) ഒരു ദേശസ്നേഹി ആയതുകൊണ്ടോ എന്തോ അന്നത്തെ ദിവസം " കല്ലത്ത്" ആയല്ലോ എന്ന് കരുതി ബാക്കി കളി ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു...
അപ്പോഴാണ് നമ്മുടെ കഥാപാത്രം മനുമോന്‍ രംഗ പ്രവേശം ചെയ്യുന്നത് ( നല്ല ഉറക്കത്തില്‍ ആയിരുന്നു കക്ഷി,, ഉറക്കത്തിന്‍റെ ബാക്കി പത്രം ഇപ്പോളും ആ മുഖത്തു വളരെ വെക്തം...) മനുമോന്‍ നല്ല  തങ്കപെട്ട മോന്‍ ആയതുകൊണ്ടോ എന്തോ സാമാന്യം നല്ലരീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ലക്ഷ്മണ്‍ ഔട്ട്‌...
മനുമോന്‍ വരുന്നതും ലക്ഷ്മണ്‍ ബാറ്റും തലയും താഴ്ത്തി തിരികെ നടക്കുന്നതും ഏതാണ്ട് ഒരേ സമയത്ത്.
മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണപോലെ ഇരിക്കുന്ന ഞങ്ങളുടെ നേരെ മനുമോന്‍ ഒരു ചോദ്യ ശരം അയക്കുന്നു
" അല്ലാ!! ലക്ഷ്മണ്‍ എങ്ങനാ ഔട്ട്‌ ആയത്?"
പാവം!! ഒരു നിഷ്കളങ്ങവും നിരുപദ്രവും സാധാരണ ഏതൊരു ക്രിക്കറ്റ്‌ പ്രേമിയും  ചോദിച്ചു പോകുന്ന ചോദ്യം....
പക്ഷെ മനു അറിഞ്ഞില്ല തലയില്‍ തേങ്ങ വീണ ശുനകന്‍സ് ആണ് അവിടെ ഇരിക്കുനത്  എന്ന്.
പലപ്പോഴും മറുപുറം ചിന്തിക്കാതെ ( അത് പലപ്പോഴും എന്നെ കുടുക്കില്‍ ചാടിച്ചിട്ടും ഉണ്ട് കേട്ടോ )
മറുപടി പറയുന്ന എന്‍റെ ഉത്തരം ഉടന്‍ എത്തി....
" അവന്‍ തിരിഞ്ഞു നിന്ന് കുറ്റിക്ക് അടിച്ചു... അങ്ങനാ ഔട്ട്‌ ആയത്."
എല്ലാവരും മനസറിഞ്ഞു ചിരിച്ചു... കൂടെ ഈ പാവം ഞാനും,വെറും ഒരു തമാശ ആയി കരുതി.

സമയം 11 .00  മണി പൊടുന്നനെ മനുമോന്‍
 ബാഗുമായി റൂമിന് പുറത്തേക്ക് ..,,,
പെട്ടന്ന് ഞങ്ങള്‍ എല്ലാരും സ്തബ്ധരായി എന്താണെന്നറിയാതെ....
" ഡാ മനുമോനെ നീ എങ്ങോട്ടാ രാവിലെ തന്നെ ഈ ബാഗും തൂക്കി പിടിച്ച്?"
അപ്പോള്‍ വന്ന മറുപടി... " ആര്‍ക്കും എന്നെ മനസിലാകില്ല .... ഞാന്‍ പോകുന്നു "
അതില്‍ പിന്നെ യാതൊരു ബന്ധവും ഇല്ല എങ്കിലും ഇപ്പോഴും ഇതൊരു ഉണങ്ങാത്ത മുറിവായി എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നു ഒരു വേള ആ തമാശ പറയാതിരുന്നെങ്കില്‍ ഒരുപക്ഷെ ഇപ്പോളും മനുമോന്‍ എന്‍റെ കൂടെ കണ്ടിരുന്നെനെ...
എല്ലാത്തിനും സാക്ഷി കാലം.....        

4 Response to "തമാശകള്‍ കരയിപ്പിക്കുമ്പോള്‍"

  1. http://www.hostmeonweb.com

    അതിലെന്താ മനുവിനെ അത്ര വിഷമിപ്പിയ്ക്കാന്‍ മാത്രം ഉള്ളത്?

    ഒരു പക്ഷേ അതു വരെ പലപ്പോഴായി ഇതേ പോലുള്ള അനുഭവങ്ങള്‍ മനുമോന് നേരിടേണ്ടി വന്നിരിയ്ക്കണം

    Anonymous says:

    ayyo..ethu nammude manumone kurichanodaaa

    ചിലപ്പോള്‍ ചിലരങ്ങിനെയാ.
    നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കില്ല. പക്ഷെ അവരുടെ മനസ്സില്‍ അത് ആഴത്തില്‍ മുറിവേല്‍പ്പിചിട്ടുണ്ടാവും .
    പിന്നീട് ആളെ തേടി കണ്ടെത്താനോ തിരിച്ചു കൊണ്ട് വരാനോ ശ്രമം നടത്തിയില്ലേ?

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..