മൊഫീല്‍ ഫോണ്‍.. ഫ്രിംഗ്.. ഫ്രിംഗ്
ഓ ഈ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഇന്നത്തെ തലമുറ ബോറടിച്ചു ചത്തേനെ.ഇപ്പൊ മൊബൈല്‍ ഉള്ളത് കൊണ്ട് എന്തൊക്കെ ഗുണമാ.ചുമ്മാ ഇരിക്കുമ്പോ ഏതെങ്കിലും നമ്പര് കറക്കി, ആണുങ്ങള്‍ ആണെങ്കില്‍ തന്തക്കു വിളിക്കാം പെണ്ണാണെങ്കില്‍ ഒന്ന് സൊള്ളി നോക്കാം.ഇനി ഒരു കാമുകനോ കാമുകിയോ ഉണ്ടെങ്കില്‍ ബഹുസന്തോഷം, മൊബൈല്‍ കമ്പനി പൂട്ടും വരെ മുത്തം കൊടുത്തും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നതും ഇപ്പൊ 'പാലക്കാടന്‍ മട്ട അരിയില്‍' കിടക്കുന്നതും ആയ കുട്ടികള്‍ക്ക് പേരിട്ടു കളിക്കാം.
അതല്ല പ്രേമത്തിന്‍റെ ആദ്യകാലങ്ങളില്‍ അനുഭവപ്പെടുന്ന വിഷയ ദാരിദ്ര്യം ആണെങ്കില്‍ ആദ്യം ഇത് പോലെ തുടങ്ങി,
"മോളു ഇന്നെന്താ കഴിച്ചേ
ഞാന്‍ ഇന്ന് പുട്ടും കടലയും
എന്‍റെ ചക്കരയോ ?
ഞാനും പുട്ടും കടലയും
നോക്കു,, നമ്മളുടെ മനസിന്‍റെ ഐക്യം, അതല്ലേ രണ്ടാളും ഒരേ സമയം പുട്ടും കടലയും കഴിച്ചത്
മോളുന്‍റെ അവിടെ കടലയ്ക്ക് എന്താ വില? ഞങ്ങളുടെ ഇവിടെ കിലോ നാപ്പതു രൂപയാ
ഇവിടെ കടലയ്ക്ക് മുപ്പതു രൂപയെ ഉള്ളു
ഹോ എന്തൊരു വില വെത്യാസം അല്ലെ?
അല്ല മോളു, നിങ്ങള്‍ കടല കറി വെക്കുന്നത് ചട്ടിയിലാണോ അതോ കുക്കറിലോ"
ഇങ്ങനെ ഓരോന്നിനെ കുറിച്ച് സംസാരിച്ചു നേരം പുലരും വരെ ഇരിക്കാം.ഇനി അതൊന്നുമില്ലെങ്കില്‍ വായില്‍ തോന്നിയത് മെസ്സേജ് ആയി അയച്ചു മറുതലയില്‍ ഇരിക്കുന്നവന്‍റെ ക്ഷമയെ അളക്കാം ഇനിയും സമയം പോകുനില്ലെങ്കില്‍ മൊബൈലില്‍ പാമ്പിനു തീറ്റ കൊടുക്കാം ( അതൊരു ഗെയിം ആണ് കേട്ടോ )
അതൊന്നും പോരായിട്ടു ഇപ്പൊ മൊബൈല്‍ കമ്പനികള്‍ ടോര്‍ച്ചും, പേനയും, കത്തിയും കടാരയും തോക്കും എല്ലാം ഒരു കുഞ്ഞു മൊബൈല്‍ ഫോണില്‍ ഒളിപ്പിച്ചല്ലേ നമുക്ക് തരുന്നത്. ഇനി എന്നാണാവോ ഒരു കൊല്ലത്തേക്കുള്ള ചോറും കറിയും ഇന്‍ ബില്‍റ്റ് ചെയ്ത മൊബൈല്‍ ഇറങ്ങുന്നത്?.
നമ്മള്‍ മലയാളികള്‍ ശരിക്കും മൊബൈല്‍ വസന്തം ആസ്വദിക്കുകയാണ് എന്ന് തന്നെ വേണം പറയാന്‍. എവിടെയെന്നോ ഏതെന്നോ ഇല്ലാതെ ഉള്ളതില്‍ മാക്സിമം സൌണ്ടില്‍ റിംഗ് ടോണ്‍ വെച്ചും അതും പോരായിട്ടു ഫോണ്‍ വന്നാല്‍ ഒരു മൈക്ക് കൂടി കെട്ടിവെച്ചു നാട്ടുകാരെ മുഴുവന്‍ വീട്ടുവിശേഷങ്ങള്‍ കേള്‍പ്പിച്ചുകൊണ്ടും ഇരിക്കുവാണല്ലോ. അങ്ങനെ തൊണ്ണൂറു കഴിഞ്ഞ അപ്പൂപ്പനും ഇന്നലെ ജനിച്ച, പൊക്കിള്‍ക്കൊടി വിട്ടുമാറാത്ത കൊച്ചു കുഞ്ഞിനും മൊബൈല്‍ ഉള്ള ഈ കാലത്ത് ഉണ്ടായ ഒരു മൊബൈല്‍ തമാശ.
ഞാന്‍ ഓഫീസില്‍ അതി കഠിനമായ പണിയില്‍ ആയിരുന്നു, ഇനി മാനേജര്‍ എങ്ങാനും വായിച്ചാലോ എന്ന് കരുതിയൊന്നും അല്ല ശരിക്കും ഭയങ്കര പണിയായിരുന്നു. തൊട്ടടുത്ത് ഇരിക്കുന്ന സുന്ദരി കൊടിച്ചികള്‍ ( അതൊരു നാടന്‍ പ്രയോഗമാ) 'കെട്ടും' എന്ന് അവകാശപ്പെടുന്നവനോടും അയല്പക്കകാരനോടുമെല്ലാം കുറുങ്ങി കുറുങ്ങി ഇരിക്കുന്നു.പെട്ടന്നതാ ഈ അടുത്ത് കല്യാണം കഴിഞ്ഞ സുന്ദരി സ്മിത തലകറങ്ങി നിലത്ത്. ആദ്യം ഞങ്ങള്‍ എല്ലാവരും ഒന്ന് ഇരുത്തി ചിരിച്ചെങ്കിലും പിന്നീടാണ് തലകറങ്ങി വീണതിന്‍റെ ഗൌരവം വന്നതും എത്രയും പെട്ടന്ന് സ്മിതയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുതുടങ്ങിയതും. അവിടെയാണ് നമ്മുടെ മൊബൈല്‍ രംഗപ്രവേശം ചെയ്യുന്നത്.
എത്രനോക്കിയിട്ടും സ്മിതയുടെ മൊബൈല്‍ കാണുന്നില്ല. കര്‍ണ്ണന്‍റെ കുണ്ഡലം പോലെ എപ്പോഴും സ്മിതയുടെ ചെവിയില്‍ കാണുന്നതാണല്ലോ..
വീണപ്പോള്‍ തെറിച്ചതാവും എന്ന് കരുതി സ്നേഹപൂര്‍വ്വം എന്‍റെ മാനേജര്‍ നമ്മുടെ നായികയുടെ ഫോണിലേക്ക് വിളിച്ചു, ഒരു കുഞ്ഞു പാട്ടോടുകൂടി മൊബൈല്‍ കസേരയുടെ അടിയില്‍ നിന്നും കണ്ടെടുത്തു. അങ്ങനെ കക്ഷിയുടെ ഹസിന്‍റെ നമ്പര്‍ എടുക്കാനായി മാനേജര്‍ മൊബൈല്‍ ഓണ്‍ ചെയ്തപ്പോള്‍ കണ്ടത്
1 മിസ്സ് കാള്‍ ഫ്രം വടയെക്ഷി!!
ചുണ്ടിലേക്ക് ഇരച്ചുവന്ന ചിരി ഞങ്ങള്‍ പാവങ്ങള്‍ കടിച്ചമര്‍ത്തി ഹസ്സിന്‍റെ നമ്പര്‍ തിരയല്‍ തുടങ്ങി. നോ രക്ഷ..
കുക്കുടു , ചിപ്പിളി, തക്കാളി, ചാണകം.. എന്നുവേണ്ട എല്ലാ പേരുകളും ഇരട്ടപേരില്‍ ആണ് കിടക്കുന്നത്.ഒടുക്കം കമ്പനിയുടെ രെജിസ്ടര്‍ നോക്കി ആരോ ഹുസൈനെ ശോ ഹസ്സിനെ വിവരം അറിയിച്ചു..
പാവം... കയ്യില്‍ കിട്ടിയ മാണിക്ക്യം കാക്ക കൊത്തി പോയോ എന്നുള്ള വേവലാതിയില്‍ ഉടനടി സ്മിതയുടെ ഫോണിലേക്ക് വിളിച്ചു.
ഫ്രിംഗ്.. ഫ്രിംഗ് ( ഫോണ്‍ ഫ്രിങ്ങിയതാ..)
അപ്പോള്‍ ഞങ്ങള്‍ കണ്ടത്.
ഹണീ ബീ കോളിംഗ്....
പൂച്ച കണ്ണടച്ചു പാലുകുടിച്ചാ ആരും കാണുന്നില്ലെന്നാ പൂച്ചയുടെ വിചാരം. ഇനി ഇപ്പൊ ഈ തേന്‍ കുടിക്കുന്ന ഈച്ചയും കണ്ണടച്ചാണോ കുടിക്കുന്നത്?
എന്നെ കെട്ടാന്‍ പോകുന്നവള്‍ ഇനി ഈ പാവം ഒഴാക്കന് എന്തുപേരിടും എന്നുള്ള ഒരു ആവലാതിയില്‍ ഒഴാക്കന്‍ സൈനിങ്ങ് ഓഫ്!!
അതല്ല പ്രേമത്തിന്‍റെ ആദ്യകാലങ്ങളില്‍ അനുഭവപ്പെടുന്ന വിഷയ ദാരിദ്ര്യം ആണെങ്കില്‍ ആദ്യം ഇത് പോലെ തുടങ്ങി,
"മോളു ഇന്നെന്താ കഴിച്ചേ
ഞാന്‍ ഇന്ന് പുട്ടും കടലയും
എന്‍റെ ചക്കരയോ ?
ഞാനും പുട്ടും കടലയും
നോക്കു,, നമ്മളുടെ മനസിന്‍റെ ഐക്യം, അതല്ലേ രണ്ടാളും ഒരേ സമയം പുട്ടും കടലയും കഴിച്ചത്
മോളുന്‍റെ അവിടെ കടലയ്ക്ക് എന്താ വില? ഞങ്ങളുടെ ഇവിടെ കിലോ നാപ്പതു രൂപയാ
ഇവിടെ കടലയ്ക്ക് മുപ്പതു രൂപയെ ഉള്ളു
ഹോ എന്തൊരു വില വെത്യാസം അല്ലെ?
അല്ല മോളു, നിങ്ങള്‍ കടല കറി വെക്കുന്നത് ചട്ടിയിലാണോ അതോ കുക്കറിലോ"
ഇങ്ങനെ ഓരോന്നിനെ കുറിച്ച് സംസാരിച്ചു നേരം പുലരും വരെ ഇരിക്കാം.ഇനി അതൊന്നുമില്ലെങ്കില്‍ വായില്‍ തോന്നിയത് മെസ്സേജ് ആയി അയച്ചു മറുതലയില്‍ ഇരിക്കുന്നവന്‍റെ ക്ഷമയെ അളക്കാം ഇനിയും സമയം പോകുനില്ലെങ്കില്‍ മൊബൈലില്‍ പാമ്പിനു തീറ്റ കൊടുക്കാം ( അതൊരു ഗെയിം ആണ് കേട്ടോ )
അതൊന്നും പോരായിട്ടു ഇപ്പൊ മൊബൈല്‍ കമ്പനികള്‍ ടോര്‍ച്ചും, പേനയും, കത്തിയും കടാരയും തോക്കും എല്ലാം ഒരു കുഞ്ഞു മൊബൈല്‍ ഫോണില്‍ ഒളിപ്പിച്ചല്ലേ നമുക്ക് തരുന്നത്. ഇനി എന്നാണാവോ ഒരു കൊല്ലത്തേക്കുള്ള ചോറും കറിയും ഇന്‍ ബില്‍റ്റ് ചെയ്ത മൊബൈല്‍ ഇറങ്ങുന്നത്?.
നമ്മള്‍ മലയാളികള്‍ ശരിക്കും മൊബൈല്‍ വസന്തം ആസ്വദിക്കുകയാണ് എന്ന് തന്നെ വേണം പറയാന്‍. എവിടെയെന്നോ ഏതെന്നോ ഇല്ലാതെ ഉള്ളതില്‍ മാക്സിമം സൌണ്ടില്‍ റിംഗ് ടോണ്‍ വെച്ചും അതും പോരായിട്ടു ഫോണ്‍ വന്നാല്‍ ഒരു മൈക്ക് കൂടി കെട്ടിവെച്ചു നാട്ടുകാരെ മുഴുവന്‍ വീട്ടുവിശേഷങ്ങള്‍ കേള്‍പ്പിച്ചുകൊണ്ടും ഇരിക്കുവാണല്ലോ. അങ്ങനെ തൊണ്ണൂറു കഴിഞ്ഞ അപ്പൂപ്പനും ഇന്നലെ ജനിച്ച, പൊക്കിള്‍ക്കൊടി വിട്ടുമാറാത്ത കൊച്ചു കുഞ്ഞിനും മൊബൈല്‍ ഉള്ള ഈ കാലത്ത് ഉണ്ടായ ഒരു മൊബൈല്‍ തമാശ.
ഞാന്‍ ഓഫീസില്‍ അതി കഠിനമായ പണിയില്‍ ആയിരുന്നു, ഇനി മാനേജര്‍ എങ്ങാനും വായിച്ചാലോ എന്ന് കരുതിയൊന്നും അല്ല ശരിക്കും ഭയങ്കര പണിയായിരുന്നു. തൊട്ടടുത്ത് ഇരിക്കുന്ന സുന്ദരി കൊടിച്ചികള്‍ ( അതൊരു നാടന്‍ പ്രയോഗമാ) 'കെട്ടും' എന്ന് അവകാശപ്പെടുന്നവനോടും അയല്പക്കകാരനോടുമെല്ലാം കുറുങ്ങി കുറുങ്ങി ഇരിക്കുന്നു.പെട്ടന്നതാ ഈ അടുത്ത് കല്യാണം കഴിഞ്ഞ സുന്ദരി സ്മിത തലകറങ്ങി നിലത്ത്. ആദ്യം ഞങ്ങള്‍ എല്ലാവരും ഒന്ന് ഇരുത്തി ചിരിച്ചെങ്കിലും പിന്നീടാണ് തലകറങ്ങി വീണതിന്‍റെ ഗൌരവം വന്നതും എത്രയും പെട്ടന്ന് സ്മിതയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുതുടങ്ങിയതും. അവിടെയാണ് നമ്മുടെ മൊബൈല്‍ രംഗപ്രവേശം ചെയ്യുന്നത്.
എത്രനോക്കിയിട്ടും സ്മിതയുടെ മൊബൈല്‍ കാണുന്നില്ല. കര്‍ണ്ണന്‍റെ കുണ്ഡലം പോലെ എപ്പോഴും സ്മിതയുടെ ചെവിയില്‍ കാണുന്നതാണല്ലോ..
വീണപ്പോള്‍ തെറിച്ചതാവും എന്ന് കരുതി സ്നേഹപൂര്‍വ്വം എന്‍റെ മാനേജര്‍ നമ്മുടെ നായികയുടെ ഫോണിലേക്ക് വിളിച്ചു, ഒരു കുഞ്ഞു പാട്ടോടുകൂടി മൊബൈല്‍ കസേരയുടെ അടിയില്‍ നിന്നും കണ്ടെടുത്തു. അങ്ങനെ കക്ഷിയുടെ ഹസിന്‍റെ നമ്പര്‍ എടുക്കാനായി മാനേജര്‍ മൊബൈല്‍ ഓണ്‍ ചെയ്തപ്പോള്‍ കണ്ടത്
1 മിസ്സ് കാള്‍ ഫ്രം വടയെക്ഷി!!
ചുണ്ടിലേക്ക് ഇരച്ചുവന്ന ചിരി ഞങ്ങള്‍ പാവങ്ങള്‍ കടിച്ചമര്‍ത്തി ഹസ്സിന്‍റെ നമ്പര്‍ തിരയല്‍ തുടങ്ങി. നോ രക്ഷ..
കുക്കുടു , ചിപ്പിളി, തക്കാളി, ചാണകം.. എന്നുവേണ്ട എല്ലാ പേരുകളും ഇരട്ടപേരില്‍ ആണ് കിടക്കുന്നത്.ഒടുക്കം കമ്പനിയുടെ രെജിസ്ടര്‍ നോക്കി ആരോ ഹുസൈനെ ശോ ഹസ്സിനെ വിവരം അറിയിച്ചു..
പാവം... കയ്യില്‍ കിട്ടിയ മാണിക്ക്യം കാക്ക കൊത്തി പോയോ എന്നുള്ള വേവലാതിയില്‍ ഉടനടി സ്മിതയുടെ ഫോണിലേക്ക് വിളിച്ചു.
ഫ്രിംഗ്.. ഫ്രിംഗ് ( ഫോണ്‍ ഫ്രിങ്ങിയതാ..)
അപ്പോള്‍ ഞങ്ങള്‍ കണ്ടത്.
ഹണീ ബീ കോളിംഗ്....
പൂച്ച കണ്ണടച്ചു പാലുകുടിച്ചാ ആരും കാണുന്നില്ലെന്നാ പൂച്ചയുടെ വിചാരം. ഇനി ഇപ്പൊ ഈ തേന്‍ കുടിക്കുന്ന ഈച്ചയും കണ്ണടച്ചാണോ കുടിക്കുന്നത്?
എന്നെ കെട്ടാന്‍ പോകുന്നവള്‍ ഇനി ഈ പാവം ഒഴാക്കന് എന്തുപേരിടും എന്നുള്ള ഒരു ആവലാതിയില്‍ ഒഴാക്കന്‍ സൈനിങ്ങ് ഓഫ്!!
ഈയിടെ ഒഴാക്കനെ ഒരു പട്ടികടിക്കാന്‍ പുറകെ കൂടി. ഒടുക്കം കയ്യിലിരുന്ന മൊബൈല്‍ കൊണ്ട് ഒരൊറ്റ ഏറ്,, പട്ടിപോയ വഴി കണ്ടില്ല.
ഹോ, ഈ മൊബൈല്‍ ഫോണിന്‍റെ ഓരോ ഉപയോഗങ്ങളെ!!
ദാ തേങ്ങ...
ഇനി പിന്നെ വരാം..
കൊള്ളാം ....
സ്മിതയുടെ ഹസ്സിന്റെ ബ്രാന്റ് പോൽ- ‘ഹണീ ബീ‘ കോളിംഗ്... പോലെ
ഇനി ഒഴാക്കൻ കെട്ടാൻ പോകുന്ന കേട്ട്യോൾക്ക് സ്വന്തം ബ്രാന്റ് പറഞ്ഞുകൊടുത്താൽ കേൾക്കാം....
‘ടസ്കർ(വെട്ടിരിമ്പ്) ...കോളിങ്ങ്....’
ഒഴാക്കനു പറ്റിയ പേർ ഒ സി ആർ ..അതിന്റെ നാറ്റം അവൾ ഒരിക്കിലും മറന്നിട്ടുണ്ടാവില്ല
അതുകലക്കീ ഒഴാക്കാ.... ഇപ്പൊൾ വേറൊരു ശല്ല്യം കൂടെ ഉണ്ട് ഈ സുനാപ്പി വച്ചു. ഏന്തൊരൊച്ചത്തിലാണൊ ചില പഹയൻ മാർ പാട്ടു വെക്കുന്നെ?? പഴയ ലോട്ടറി വിൽപ്പനക്കാരന്റെ സൈക്കിളിൽ ഉള്ളപോലെ ഉള്ള വൃത്തികെട്ട ശബ്ദത്തിൽ ട്രൈനിലും ബസ്സിലും വഴിയോരങ്ങളിലും എല്ലാം. പിന്നെ 3G folder നിറച്ചു internet ഇൽ ഇടാനും... അങ്ങനെ അങ്ങനെ എന്തെല്ലാം എന്തെല്ലാം....
1 മിസ്സ് കാള്‍ ഫ്രം വടയെക്ഷി!!
നെക്സ്റ്റ്
ഹലോ ഹലോ
ഓ.സി.ആര്‍ ഒഴാക്കാനല്ലേ..?
നന്നായിരിക്കുന്നു
ഒഴാക്കന്‍ജി,
ഭാവി വധു എന്ത് വിളിക്കും/വിളിക്കണം എന്നതിന് ബൂലോകവാസികളുടെ ഇടയില്‍ നിന്ന് അഭിപ്രായം ക്ഷണിക്കുന്നോ? നല്ല നാമത്തിനു സമ്മാനം കൊടുത്താല്‍ മതി...
സുന്ദരികെളെ കേറി ‘കൊടിച്ചികൾ’ എന്നു വിളിച്ചതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു!
ഒഴാക്കാന്‍ റീലോഡട് ആയതില്‍ സന്തോഷം...ഇനി ഇടയ്ക്കിടെ കാണാല്ലോ അല്ലെ?
ഒഴാക്കനെ, ഒഴുക്കോടെ 'ഒഴാക്കാ'ന്നോ സ്നേഹത്തോടെ "ഒഴാക്കണ്ണാ" എന്നോ വിളിക്കാന്‍ പറ..
സംഗതിയുടെ ഒരു പോക്ക് കണ്ടിട്ട്, പണ്ട് 'പെണ്ണ് കാണാന്‍ പോയ വീട്ടിലെ പള്ളക്ക് കുത്തിയ അളിയന്മാരുടെ ഏതോ ഒരു പെങ്ങള്‍' മൊബൈലില്‍ കുടുങ്ങിയ മട്ടാണല്ലോ ഒഴാക്കന്‍സെ..??!!
‘നമ്മള്‍ മലയാളികള്‍ ശരിക്കും മൊബൈല്‍ വസന്തം ആസ്വദിക്കുകയാണ് എന്ന് തന്നെ വേണം പറയാന്‍.‘
ശരിയാണ്, പക്ഷെ ഓരോരുത്തരുടേയും ‘വസന്തം’ മറ്റുള്ളവന് പീഡനം ആകുന്നു എന്ന് മാത്രം.
അതു കലക്കി..!
ഒഴാക്കോ...കുറെ നാളായി ഇപ്പോ കെട്ടും, കെട്ടും എന്ന് പറയുന്നേ...അതൊക്കെ പോട്ടെ, സ്മിതയുടെ ഫോണില്‍ ഒഴാക്കന്റെ പേര് എങ്ങനെയാ സേവ് ചെയ്തേക്കുന്നെ....ഒഴാക്കന്‍ എന്ന് തന്നെയാണോ??? അതോ ഞരമ്പ് എന്നോ??
ചെല്ലപ്പേരിനു മൊബൈലിൽ മാത്രം അയിത്തമോ. കിടക്കട്ടെ അവിടേം. പഞ്ചാരപ്രണയത്തിന്റെ സംഭഷണങ്ങൾ അതി ഗംഭീരമായി. ഞാൻ ഒരു കഥ സംഭാവന ചെയ്യാം.
കാമുകിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കാമുകൻ കയറിച്ചെന്നു. അയാളെ സൽക്കരിക്കാൻ കാമുകി അകത്തെയ്ക്ക് പോയി. അവളുടെ മൊബൈൽ ഇരിക്കുന്നത് കണ്ട് കാമുകൻ അതിലെക്ക് വിളിച്ചു. എന്തു പേരാണ് അവൾ തനിക്ക് ഇട്ടിരിക്കുന്നതെന്നറിയാൻ. അവളുടെ ഫോൺ റിംഗ് ചൈതു. മൊബൈലിൽ അവന്റെ പേർ തെളിഞ്ഞു.
കോഴി നമ്പർ 15 കാളിംഗ്.
കെട്ട് കഴിഞ്ഞാല്‍ പേരൊക്കെ താനേ വന്നോളും.
ഇല്ലെങ്കില്‍ പട്ടിയെ എറിഞ്ഞ മൊബൈല്‍ കയ്യില്‍ ഉണ്ടല്ലോ.
അതില്‍ നിന്ന് ആര്‍ക്കെങ്കിലും വിളിച്ച് നോക്കിയാല്‍ മതി.
സംഗതി ഈസി.
:D
എന്നിട്ട് ഇത്രേം നല്ല ഇരട്ടപ്പേരിട്ട ആ കുട്ടിയുടെ ഭാവനയെ ആരെങ്കിലും അഭിനന്ദിച്ചോ ആവോ..
പോസ്റ്റ് വായിച്ച് ചിരിച്ചു കമന്റാന്‍ നോക്കുമ്പോള്‍ സുരേഷ് ജിയുടെ കോഴി നമ്പർ 15 കണ്ടപ്പോള്‍ പിന്നേം ചിരി.:)
വളരെ രസകരം. ഒഴാക്കനും സ്മിതയുടെ "മൊഫീലില്‍"
ഒന്ന് വിളിച്ചു നോക്കാമായിരുന്നു, ഇരട്ട പേര് അറിയാമായിരുന്നു.
എനിക്ക് സംശയം?? ഈ കഥയില്‍ നിന്ന് അത് എഡിറ്റ് ചെയ്തു അല്ലെ?
ചിരിപ്പിച്ചതിനു നന്ദി.
കമന്റിലൂടെ പിന്നേൻ ചിരിപ്പിച്ച സുരേഷിനും നന്ദി.
ഒഴാക്കന്‍സ് ..നല്ല പോസ്റ്റ് ചിന്തിപ്പിക്കുന്ന വിഷയം .ബോംബെ യിലേക്ക് പോയപോള്‍ ചിന്തിപ്പിക്കുന്ന ഒരു വിഷയം ആയി വന്നതില്‍ നന്ദി ....
സുരേഷ് പറഞ്ഞപോലെ ഞാന്‍ ഒരു കാര്യം പറയാം .2009 നാട്ടില്‍ പോയപ്പോള്‍ എറണാകുളത്ത് ഒരു ബാങ്കിന് മുന്‍പില്‍ ഞാന്‍ കാറില്‍ ഇരിക്കുന്നു .ഷമിന്‍ ബാങ്കില്‍ പോയിരിക്കുന്നു .ഡ്രൈവര്‍ ഇപ്പം വരാം എന്നും പറഞ്ഞ് എവിടെയോ പോയി ..എന്‍റെ കാറിന് അടുത്ത് ഒരു മൊബൈല്‍ പിടിച്ച് ഒരു ആള്‍ കുറെ നേരം ആയി സംസാരം ആണ് .കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ എന്നോട് ഇംഗ്ലീഷില്‍ ചോദിച്ചു ,മലയാളീ ആണോ എന്ന് .ഞാന്‍ വെറുതെ തല ആട്ടി .ഒന്നും മിണ്ടിയില്ല .അവിടെ അടുത്ത് എവിടെയോ ജോലി ച്ചെയുന്ന ഒരു സ്ത്രീ ആയി അയാള്‍ സംസാരിക്കുന്നു .ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ആ സ്ത്രീ ജോലി കഴിഞ്ഞ് പുറത്ത് വരും അതിന് മുന്‍പുള്ള ഭാവി പരിപാടികള്‍ ആണ് പറയുന്നത് . .കാറില്‍ ഇരുന്ന ഞാന്‍ പതുക്കെ ഇറങ്ങി കുറച്ച് മാറി നില്‍ക്കാം എന്ന് തന്നെ വിചാരിച്ചു .അത്രയ്ക്കും സ്നേഹം കൂടിയ സംസാരം ആണ് .എന്‍റെ കൈയില്‍ കാര്‍ ടെ കീ ഇല്ല .ഒരു മണിക്കൂര്‍ ഞാന്‍ അത് കേട്ട് അവിടെ ഇരുന്നു .
അല്ലാതെ ഞാന്‍ എന്ത് ച്ചെയും ?.ഷമിന്‍ വന്നപ്പോള്‍കാറിന് പുറത്ത് നിന്ന് മലയാളത്തില്‍ എന്നോട് പറഞ്ഞു .എല്ലാം ശരിയായി പോകാം എന്ന് .അതിന് മുന്‍പ് ഡ്രൈവര്‍ ടെ വക സിയാ കൊച്ചേ ഈ എറണാകുളം പട്ടണത്തിന് ഓരോ ദിവസവും മാറ്റം ആണ് .. ഇത് കേട്ടപ്പോള്‍ ഞാന്‍ ആ ബൈക്ക് കാരന്‍റെ വശത്തേക്ക് നോക്കിയില്ല .ഞാന്‍ മലയാളീ ആയിരുന്നു എന്ന് അറിഞ്ഞ് എന്നെ വല്ല കല്ല് എടുത്ത് ഏറിയും ...അതോ ആ ഫോണ്‍ എടുത്ത് വല്ല എറിഞ്ഞാല്ലോ ?
ഈ മൊബൈല്‍ ഫോണ്‍ ടെ കാര്യത്തില്‍ ഒരു ആളെ മാത്രം എന്തിന് കുറ്റം പറയുന്നു .നാട്ടില്‍ എവിടെ നോക്കിയാലും,ആണും ,പെണ്ണും ,കുട്ടികളും എല്ലാം മൊബൈല്‍ ആയി നടക്കുന്നു ...
ഒഴാക്കാ ..പട്ടിയെ എറിയുമ്പോള്‍ വല്ല blackberry വച്ച് ഒന്നും എറിയല്ലേ ?പിന്നെ അത് വാങ്ങാന്‍ കാശ് കൊടുക്കണം .
അത്, ആ അവസാന പഞ്ച്.. അത് കലക്കി. ദേ ഇത് കൂടി നോക്കു.....
പ്രൈവസീ ആക്റ്റ്.
പിന്നെ സിയേ, ഇപ്പൊ ബ്ലാക്ക്ബെറി കൊണ്ട് പട്ടിയെ എറിഞ്ഞാല്‍ ചിലപ്പോള്‍ അതോണ്ട് മാത്രം പട്ടി തിരിച്ചു വന്ന് കടിച്ചിട്ട് പോക്കളയും..! അതിന് ഇപ്പൊ പട്ടീടെ വില പോലും ഇല്ല.!
smitha thanne veno bodham kedan ozhakka hiihii..alla honey bee kollam vella 'kadannal' ennonnum vannilllao..hihi
നന്നായിരിക്കുന്നു ഒഴാകേട്ടാ... മുംബയില്‍ നിന്ന്നും ഇനി കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
കൊള്ളാം രസകരമായിട്ടുണ്ട്.... ആശംസകൾ ...
ഇയാളിതുവരെ കെട്ടിയില്ലെ....!?
മോഫീല്‍ പുരാണം ജോറായി.കാമുകന് അയക്കേണ്ട മെസ്സേജ് നമ്പര്‍ മാറി ഹസിനു അയച്ചു കുടുങ്ങിയവര്‍ പോലും നമ്മുടെ കേരള ഭൂമിയിലുണ്ട്,,,
ഒഴാക്ക നിന്റെ എഴുത്ത് കൊള്ളാം .. നിനക്കിട്ടു ചാണ്ടിക്കുഞ്ഞ് ഒറ്റ സിക്സ് അടിച്ചിട്ടുണ്ടല്ലോ ? ഞരമ്പ് ...... ഹ ഹ ഹ . ഞാന്‍ ചിരിച്ചു പണ്ടാറടങ്ങി..
കരണത്തൊരടി കൊണ്ടപോലെ (കര്‍ണ്ണന്‍റെ കുണ്ഡലം പോലെ- എന്ന് ഒഴാക്കൻ) മലയാളികൾ മൊബൈലുമായി നടക്കുകയാണെന്ന് ജയരാജ് വാര്യർ പറഞ്ഞത് ഓർത്തു. സുന്ദരിക്കുട്ടികളെ നോക്കിയിരിക്കുകാണോ, അതോ കഠിനമായി പണിചെയ്യുകയാണോ ഇപ്പോൾ, ആ ‘ഇടവേള വേണ്ടേ മഹത്തായ ജീവിത വൃത്തിയിൽ!‘ നല്ല രസമായീ എന്റെ ഓഴാക്കാ എഴുത്ത്,ഇനീം ഇനീം എഴുതൂ!
പോസ്റ്റ് രസകരം. സുരേഷിന്റെ കമെന്റും സിയയുടെ അനുഭവവും കൊള്ളാം.
postum commentsum ushaar aayi..
നന്നായി ചിരിച്ചു .............
"ഞാന്‍ ഓഫീസില്‍ അതി കഠിനമായ പണിയില്‍ ആയിരുന്നു, ഇനി മാനേജര്‍ എങ്ങാനും വായിച്ചാലോ എന്ന് കരുതിയൊന്നും അല്ല ശരിക്കും ഭയങ്കര പണിയായിരുന്നു."
ഒഴാക്കാ..എനിക്കങ്ങട് വിശ്വാസമായിട്ടില്ല അത്...കാരണം ബാക്ടീരിയ(തൊട്ടടുത്ത് ഇരിക്കുന്ന സുന്ദരി കൊടിച്ചികള്‍)അതും ഇതു വരെ പെണ്ണു കിട്ടാത്ത അല്ല കെട്ടാത്ത ഒഴാക്കന്റെ മുന്നില്‍ ഇരിക്കുമ്പോള്‍..ഒഴാക്കന്‍ വേറെ പണി ചെയ്യോ...?
പുതിയ പോസ്റ്റിടുമ്പോള്‍ ഒന്നറിയിക്ക് ഭായ്.........
mizhineerthully@gmail.com
ഒഴാക്കന് ചേര്‍ന്നത് ഓസീയാര്‍ എന്ന് തന്നെയാ.
ഒഴാക്കനു ചേര്‍ന്ന പേരു ഓക്കാനം എന്നാ.. :)
പിന്നെ ഒരു കണക്കിനു ഇത്തരം ചെല്ലപേരുകള്‍ മൊബൈലില്‍ സൂക്ഷിക്കുന്നത് നല്ലതാ.. മുന്‍പൊരിക്കല്‍ ഒരുവന്റെ ഫോണ്‍ മറ്റൊരുവന്റെ അടുത്ത് കിട്ടി. അവന്‍ അതില്‍ നിന്നും വൈഫ് എന്നെഴുതിയ നമ്പറിലേക്ക് വിളിച്ചിട്ട് നിങ്ങളുടെ ഹസിനു ഒരു ആക്സിഡന്റ് പറ്റിയെന്നും എത്രയും പെട്ടന്ന് കുറച്ച് രൂപയുമായി ഏതോ സ്ഥലത്തേക്ക് വരണമെന്നും ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍ പണം ആവശ്യമാണെന്നും അങ്ങിനെയെന്തോ പറഞ്ഞു. അവള്‍ പണവുമായി ചെന്നപ്പോള്‍ അടിച്ച് വീഴ്തി പണവുമായി കടന്നു കളഞ്ഞു.. അപ്പോള്‍ ഈ ഹണിബീ അല്ലേ ഭേദം..
മൊബൈലിലെ പെറ്റ് നെയിംസ് പലതും ഞാന്‍ കണ്ടിട്ടുണ്ട്... ഒരിക്കല്‍ ഇതേ പോലെ കാറില്‍ കയറിയപ്പോള്‍ മൊബൈല്‍ ഫോണ്‍ കാണാതായ എന്റെ സൈറ്റ് എഞ്ചിനീയറുടെ മൊബൈല്‍ കണ്ടു പിടിക്കാന്‍ ഞാന്‍ മിസ്സ്ഡ് അടിക്കന്‍ തുനിങ്ങപ്പോഴെ അയാള്‍ തടഞ്ഞു... സാര്‍ ഇവിടെ എവിടെ എങ്കിലും കാണും ഞാന്‍ കണ്ടു പിടിച്ചോളാം എന്ന മറുപടി.... അത് അവഗണിച്ച് ഞാന്‍ മിസ്സ്ഡ് അടിച്ചു... എന്റെ സീറ്റിനടിയില്‍ റിങ്ങാകുന്നു.... അവന്‍ ചാടി അതെടുക്കാന്‍ ശ്രമിച്ചിട്ടൊന്നും നടന്നില്ല.... എനിക്ക് ഈസിയായി എടുക്കാനും കഴിയും.... മൊബൈല്‍ കിട്ടിയപ്പോള്‍ അതില്‍ “കാര്‍ക്കോടകന്‍ അജിത്” വിളിച്ചു കൊണ്ടിരിക്കുന്നു.... ഈ ഞാനേ!!!! അന്നു കണ്ടപോലെ ഒരു ചമ്മല്‍ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. എന്റെ ചമ്മല്‍ മറച്ചു വെക്കാന്‍ ഞാന്‍ പെട്ട പാട് വേറെയും.
അങ്ങിനെ ഇനിയെത്ര മൊബൈല്‍ പുരാണങ്ങള്‍ വരാനിരിക്കുന്നു. ഫോണ്‍ കൊണ്ട് എറിയുമായിരുന്നെങ്കില്‍ കുറച്ചു നേരത്തേയ്ക്ക് പട്ടിയാകാമായിരുന്നു. കലക്കി
പോസ്റ്റ് നന്നായി,
ഒഴാക്കാ എന്‍ ബി സുരേഷ് പറഞ്ഞപോലെ വല്ല നമ്പരുമാണോ കെട്ടാന്‍ പോകുന്നവളുടെ ഫോണില്‍ ?!
മൊബൈല്‍ വിവരവിപ്ലവത്തിന്റെ മാത്രമല്ല വികാരവിപ്ലവത്തിന്റെയും തിരയിളക്കമാണ് മല്ലൂസിന്റെ ഇടയില്‍ നടത്തിയത്. നുണകളില്‍ കെട്ടിപ്പൊക്കുന്ന ലൈംഗികവിപ്ലവത്തിന്റെ പുതിയ മൊബൈല്‍ സംസ്കാരത്തെക്കുറിച്ച് സത്യസന്ധമായ ഒരു ലേഖനം ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലുണ്ട്.
ബാച്ചി, ആദ്യ തേങ്ങക്ക് അല്ല ചക്ക പഴത്തിനു നന്ദി
രഞ്ജിത്, :))
മുരളിയേട്ടാ, അവള്‍ എന്നെ ചക്കരെ എന്നുവിളിക്കും കണ്ടോ ഞാന്‍ കെട്ടി കഴിയുമ്പോ
നാടകം, ഓ സി യാര്‍, അതെന്റെ ഫാമിലി ബ്രാന്‍ഡ് ആണ് കേട്ടോ
വേണുഗോപാല്‍, എന്താ ചെയ്യുക സഹിക്കുക തന്നെ
ടോംസ്, നെക്സ്റ്റ് കോള്‍ ഫ്രം എ സിസ്റര്‍ ഫ്രം എ മഠം :)
ബാച്ചി, എന്നെ നാറ്റിച്ചേ അടങ്ങു അല്ലെ
മുകില്‍, സത്യമായും അറിഞ്ഞില്ല ഒരു സുന്ദരി ആണെന്ന്. ഇനി വിളിക്കില്ല പോരെ
സിദ്ധീക്ക്, ഈ വഴി വന്നതില്‍ നന്ദി, ഇടക്കൊക്കെ എഴുതണം എന്നാണു മനസ്സില്‍ ബാക്കി എല്ലാം ദൈവത്തിനു മാത്രം അറിയാം
സിബു, ഒന്ന് കുടുങ്ങിയാ കൊല്ലം എന്നുണ്ട് പക്ഷെ കുടുങ്ങുനില്ലെടോ
പിന്നെ ആ അണ്ണന്‍ വിളി എനിക്ക് ഇഷ്ട്ടായി
അനില്‍കുമാര്‍, അതാണ് മലയാളീസ്. എന്നും മറ്റുള്ളവന് പാര വെക്കാന്‍ ശല്യം ചെയ്യാന്‍ അറിയുന്നവന്‍
ഫൈസല്‍, നന്ദി
ചാണ്ടി, വീക്നെസ്സില്‍ കയറി പിടിക്കാതെ ഞാന്‍ ഒരുനാള്‍ കെട്ടും കേട്ടോ. പിന്നെ ഗ്യാപ്പില്‍ ഒരു ഗോള്‍ അടിച്ചു അല്ലെ
സ്മിതയുടെ ഫോണില്‍ ഒഴാക്കേട്ടന്‍ എന്നോ മറ്റോ ആണ് :)
സുരേഷേട്ടാ, പോസ്റ്റിനോളം പോരുന്ന കമന്റ്! ആ അനുഭവം ശോ അല്ല കഥ എനിക്കിഷ്ട്ടായി
റാംജി, ആറിയ കഞ്ഞി പഴം കഞ്ഞി എന്നല്ലേ കെട്ടിയാ പിന്നെ പേരൊന്നും കാണില്ല അതാ ഇപ്പോളെ ഒരു പേര് കണ്ടുപിടിക്കാം എന്ന് കരുതിയത്
റോസേ, അഭിനന്ദിക്കണം എന്നുണ്ടായിരുന്നു, പിന്നെ അവളുടെ കെട്ടിയോന്റെ കയ്ക്കു പണിയാകണ്ടല്ലോ എന്ന് കരുതി വേണ്ട വെച്ചു
സുകന്യ, അതും ഇതും പറഞ്ഞു ആളുകളെ തിരിപ്പിക്കല്ലേ. ഒഴാക്കന്റെ നല്ല ഒഴാക്കാന്‍ എന്ന് തന്നാ സേവ് ചെയ്തിരുന്നത്
എച്ചുമുകുട്ടി, രണ്ടു നന്നിയും വരവ് വെച്ചിരിക്കുന്നു. sureshett അന്റെ സുരേഷേട്ടന് കൊടുത്തേക്കാം :)
സിയാ, എന്നിട്ട് ആ ചെക്കന്‍ എന്തൊക്ക്യാ പറഞ്ഞത് എന്ന് പറഞ്ഞില്ല. പിന്നെ ബ്ലാക്ക് ബെറി. ഒത്ത് അതൊക്കെ എന്നാ ഉണ്ടായത്
എനിക്കെ മൊബൈല്‍ ഫോണ്‍ ഇഷ്ട്ടമല്ല ( ചുമ്മാ ജാഡ പറഞ്ഞതാ കാശ് വേണ്ടേ )
ആളവന്താന്‍, ഈ വഴി കണ്ടത്തില്‍ നന്ദി! പിന്നെ ബ്ലാക്ക് ബെറി ഇപ്പൊ ഒരു പോക്ക് ബെറി ആണല്ലേ
പൌര്‍ണമി, അപ്പൊ ശരിക്ക് പേര് സ്മിത എന്നാണല്ലേ?.. കടന്നല്‍ ആണ് ശരിക്ക് വേണ്ടത്
ജിഷാദ്, നന്ദി, വായിക്കാന്‍ നിങ്ങള്‍ ഒക്കെയുണ്ടെങ്കില്‍ തീര്‍ച്ചയായും എഴുതാം
ഗോപകുമാര്‍, നന്ദി
വി കെ, അടി! വേണ്ടാത്ത ചോദ്യം ചോദിച്ചാല്‍ ഉണ്ടല്ലോ ഹ..
ജസ്മികുട്ടി, അഹ, അതാരാ ആ കള്ളി!
പ്രദീപ്, നന്ദി! ചാണ്ടിയുടെ six കണ്ടു ചിരിച്ചുകൊണ്ടിരുന്നോ. ചാണ്ടി എപ്പോഴാ കുറ്റികൊണ്ട് പോകുന്നത് എന്ന് പറയാന്‍ പറ്റില്ല
ശ്രീനാഥന്‍, അതിബയങ്കരമായ ഉറക്കത്തില്‍ ശോ അല്ല പണിയില്‍ ആണ് ഞാന്‍ :)
എഴുത്തുകാരി ചേച്ചി, വളരെ നന്ദി ഈ വഴി കണ്ടതില്‍
ദി മാന്‍, നന്ദി
രമണിക, നന്ദി വീണ്ടും വരുമല്ലോ അല്ലെ
റിയാസ്, സംഭവം പറഞ്ഞത് നേരാണ് എങ്കിലും ഞാന്‍ ഓഫീസില്‍ ഭയങ്കര മാന്യനാ
കുമാരേട്ടാ, ഈ കുംരെട്ടന്റെ ഒരു കാര്യം വേണ്ടാത്ത പേരൊക്കെ പതിപ്പിച്ചു തരല്ലേ പിന്നെ കുടി നിര്‍ത്തിയാലും പോകില്ല
മനോരാജ്, ഓക്കാനം ഓ സിയാര്‍ അടിച്ചിട്ടുള്ള ഓക്കാനം ആണോ. മനുവിന്റെ കഥ കേട്ട സ്ഥിതിക്ക് തേനീച്ച തന്നാ നന്ന്
അജിത്, കൂട്ടുകാരന്‍ ഇട്ട പേര് കൊള്ളാം! നമുക്ക് അതങ്ങ് സ്ഥിരം ആക്കിയാലോ
Abdulkader kodungallur, അആകെ ഉണ്ടാരുന്ന ഫോണ്‍ എറിഞ്ഞു കളഞ്ഞു ഇനി പുതിയത് വാങ്ങിയിട്ട് പറയാം
തെച്ചിക്കോടന്‍, ഓ അതുവരാന്‍ വഴിയില്ല.. ഞാന്‍ മുട്ടുന്ന വാതില്‍ ഒന്നും തുറക്കുന്ന ലക്ഷണം കാണുന്നില്ല
മനു, ഞാന്‍ വായിച്ചിരുന്നു ലേഖനം. ഈ വഴി കണ്ടതില്‍ സന്തോഷം
ഒഴാക്കാ,
സംഗതി കലക്കി.
അവിടെ ബോസ്സിനെ വടയക്ഷി എന്നല്ലേ ഫീഡ് ചെയ്തുള്ളൂ.
എന്റെ ഒരു സുഹൃത്ത് ഇത്തിരികൂടി അപ്പുറത്ത് ആണ്.
ബോസ്സിന്റെ സ്വഭാവത്തിന് അനുസരിച്ച് പേരും മാറും.
ഹിറ്റ്ലര്‍ ക്വാളിംഗ്
ഇഡിയറ്റ് ക്വാളിംഗ്
എന്നൊക്കെ.
പുതിയ കാലത്തിന്റെ ഓരോ തമാശഗല്‍ മാത്രമാണ് Eതൊക്കെ.. Eഗനെയുള്ള എത്ര തമാശഗല്‍ വരന്‍ ഇരിക്കുന്നു.. അനുഭവ കുരിപ്പുഗല്‍ കൂടി എഴുതിയാലും
റിംഗ് റിംഗ്...
കമന്റ് ഫ്രം ജാക്ക് ഡാനിയല്‍സ്
------
രസികന്‍ പ്രയോഗങ്ങള്‍
ഒഴാക്കാ, കലക്കി...
-----
ഹാങ്ങ് അപ്പ്
ഒറിജിനൽ പേരുകൾ മറക്കുന്ന കാലം.
ഒഴാക്കാ1
കലക്കൻ പോസ്റ്റ്!
എന്റെ എൻ സെവന്റി അടിച്ചു പോയ വിവരം അറിഞ്ഞോ? ഇല്ലേൽ ആ വഴി വരണേ!
(ഞാനിപ്പ ദില്ലീലാ!)
Kollam nannayittundu, chandikkunjinte commentum kalakki....
എനിക്കും വേണം ഒരു മൊബൈല്‍
ഒഴാക്കാ.........................
മലയാളിയുടെ മൊബൈലിതരങ്ങള്‍ നന്നായി.......
1 മിസ്സ് കാള്‍ ഫ്രം വടയെക്ഷന്‍
ഒഴാക്കാ, ഹ ഹ..
പാവം വടയക്ഷി,
ചെറുവാടി, അപ്പൊ ബോസ്സ് ആരാണെന്ന് മനസിലായി :)
രതീഷ്, ആദ്യമായി ഈ വഴി കണ്ടത്തില്‍ സന്തോഷം, ഇനിയും വരുമല്ലോ അല്ലെ
വഷളന്‍ , റിംഗ് റിംഗ് ഓഴക്കന്‍... നന്ദി .... ഹാങ്ങ് അപ്പ്
മിനി ചേച്ചി, സത്യം!
ജയേട്ടാ, ഞാന്‍ അറിഞ്ഞാരുന്നു പകരം ഒരു യെന്‍ 100 അങ്ങോട്ട് അയക്കുകയും ചെയ്തു. ഇനി ദില്ലി കൊളം ആക്കിയിട്ടെ വരൂ അല്ലെ
നസീം, നന്ദി! ചാണ്ടിയുടെ കൂടെ കൂടി എന്നെ നാറ്റിക്കാനാണോ പുറപ്പാട്
ഹൈന, കരയാതെ വാങ്ങി തരാം കേട്ടോ
മഹേഷ്, നന്ദി! എന്നാലും വട യെക്ഷന്‍ ആണെന്ന് അറിഞ്ഞിരുന്നില്ല
വെഞ്ഞാറന്‍, വടയെക്ഷി അവള്‍ പാവം അല്ല പൂതനയാ
മനോഹരമായിരിക്കുന്നു...
എല്ലാ ഭാവുകങ്ങളും നേരുന്നു..
ആ മൊബൈല്‍ നമ്പരിങ്ങോട്ടുതന്നാല്‍ നല്ല ഉശിരന്‍ പേരൊരെണ്ണം റെഡിയാക്കിത്തരാം...
നമ്മള്‍ മലയാളികള്‍ ശരിക്കും മൊബൈല്‍ വസന്തം ആസ്വദിക്കുകയാണ് എന്ന് തന്നെ വേണം
ശരിയാണ് ഒഴാക്കാ നമ്മുടെ പൈസയെല്ലാം ഇവരു കൊണ്ടു പോകുകയാ...മൊബൈലില്ലാത്തപ്പോഴും നമ്മള്‍
ജീവിച്ചവരല്ലെ..കൊള്ളാം കഥ..
ലിങ്ക തരുക
assalayi.... valare rasichu.........
ഹ ഹ. കൊള്ളാം മാഷേ
നന്നായി രസിച്ചു. നല്ലശൈലിയും...ഒഴാക്കന്‍. ആശംസകള്‍
മൊബൈല്‍ വിശേഷങ്ങള്‍ നന്നായി ചിരിപ്പിച്ചു കേട്ടോ..
ഒഷ... ഛെ
ഒഴാക്ക...
ഒലക്ക ഇത്രയും തങ്കപെട്ട ഒരു പേരുള്ളപ്പോള്‍ വെറെ പേര് വേണോ ചേട്ടാ
കൊട്ടോട്ടിക്കാരന്‍, അത്രയ്ക്ക് അങ്ങ് വേണോ നമ്പര്‍ വേണേ തരാം ഇടയ്ക്കു
റീ ചാര്‍ജ് ചെയ്തു തന്നാലും മതി
കുസുമം, സത്യം എത്ര പൈസയാ കൊണ്ടുപോകുന്നത്. ലിങ്ക് തരാട്ടോ
ജയരാജ്, നന്ദി
ശ്രീ, നന്ദി! ഒരുപാടായല്ലോ ഈ വഴി കണ്ടിട്ട്
പാലക്കുഴി, നന്ദി ഉണ്ട്! ഇനിയും വരൂ
മെയ് ഫ്ലെവേര്സ്, നന്ദി! ഇനിയും വരുമല്ലോ അല്ലെ
സോണി, ഈ പേര് തന്ന്യാ എനിക്കും ഇഷ്ട്ടം. പക്ഷെ പറയാന്‍ പറ്റില്ലാലോ മാഷേ
പ്രിയപ്പെട്ട ഒഴാക്കാന്
എന്‍റെ "മരുഭൂമികള്‍" എന്ന ബ്ലോഗില്‍ ഒളിഞ്ഞു നോക്കി അവ്പ്രായം (നാട്ടു ഭാഷ ) കാച്ചിയതിനു
ഒരു ദേങ്ങ്സ് പറയാം എന്ന് കരുതിയാ വന്നത് .അപ്പോള്‍ സ്മിതയുടെ കഥയും ഒക്കാനിചിട്ടിരിക്കുന്നത്
കണ്ടു.സംഗതി ഒക്കാനമാനെങ്കിലും കൊള്ളാട്ടോ...നര്‍മം വിതറുന്നുണ്ട്.പിന്നെ ഒരു സ്വകാര്യം
ബ്ലോഗിങ്ങില്‍ ഞാന്‍ ശിശുവാണ്.ജനിച്ചിട്ട് കഷ്ടി രണ്ട് മാസം.എന്നെ നേരെ ചൊവ്വേ നടക്കാന്‍
ഒന്ന് സഹായിക്കണേ...ഇടയ്ക്ക് അവിടെയും വരണം....അപ്പൊ ഒരു ടാങ്ങ്സ് കൂടി .
അതു കലക്കി!!!!!!!!
നല്ല രസമുണ്ട് വായിക്കാന്‍ :-)
അണ്ണാ അണ്ണന്‍റെ നമ്പര്‍ ഇതിലോട്ടൊന്നു (9846287457) മേസേജുമോ വല്ലാപ്പോഴും mis അടിക്കാന്നെ
ഇനി എന്നാണാവോ ഒരു കൊല്ലത്തേക്കുള്ള ചോറും കറിയും ഇന്‍ ബില്‍റ്റ് ചെയ്ത മൊബൈല്‍ ഇറങ്ങുന്നത്?.
ഹ ഹ് അഹ.. നന്നായി ചിരിക്കാനുള്ള വകയുണ്ട് ഈ പോസ്റ്റില്‍ ഒഴാക്കാ... ( ഈ കമന്‍റ് അവിടെ കിട്ടിയാല്‍ ഒന്ന് മിസ്സ് അടിക്കണെ മറക്കല്ലെ )
നമ്മുക്കൊരു കമന്റിടണം ന്ന് ആശയ്ണ്ട്.. അതിനു വന്നപ്പം മൈലുകളോളം ..കമന്റന്മാർ .. കമന്റി.. കമന്റി കൃഷിയിടം അങ്ങു .. കൃഷി ചെയ്തിരിക്കുന്നു... നമുക്കാണെങ്കിൽ പോയിട്ട് ലേശം ധൃതിയിണ്ട് താനും... ന്നാച്ചാൽ .. കൃഷിയിടത്തിൽ ചേനയെങ്കിലും നടാതെ പോയാൽ... വന്നതിനു ഒരു കൊടി കുത്തി കൃഷിയിടത്തിൽ വന്നൂന്ന് അറിയിക്കാതെ പോയാൽ നാണക്കേട് നമുക്ക് തന്ന്യാ... ഒഴാക്കൻ....നാമും വന്നു ..
നന്നായിരിക്കുന്നു.. നിങ്ങളുടെ കൃഷി...നിങ്ങളുടെ പേരുച്ചരിക്കണമെങ്കിൽ നാവുളുക്കി പോണല്ലോ തേവരേ...ഒരിറക്ക്..കഴിക്കാതെ നാവത്രേയ്ക്ക് ഒഴുകുന്നില്ല... ഭാവുകങ്ങൾ
ചാണ്ടിക്കുഞ്ഞിന്റെ കമന്റിനടിയില്‍ ഒരൊപ്പ്. :)
കലക്കി. പോസ്റ്റ് കലക്കിയെന്നാ ഞാന്‍ പറഞ്ഞേ.
സംശയമില്ല. 'ഒഴപ്പന്‍' തന്നെ..
ആഹാ ഇതിനി പുതിയ പുരാണങ്ങളൊന്നും ഇപ്പോളൊന്നും കാണില്ലേ?
ഒന്ന് വേഗം പോസ്റ്റ് മാഷേ..
:D
ഇങ്ങനെയുള്ള പോസ്റ്റുകള്‍ ഒത്തിരി പേരെ ഒത്തിരിയൊത്തിരി ചിരിപ്പിക്കുന്നും,ചിന്തിപ്പിക്കുന്നും,സന്തോഷിപ്പിക്കുന്നുമുണ്ട്.
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.
മൊബൈൽ ഉള്ളത് കൊണ്ട് എന്തൊക്കെ ഗുണമാ.ചുമ്മാ ഇരിക്കുമ്പോ ഏതെങ്കിലും നമ്പര് കറക്കി, ആണുങ്ങൾ ആണെങ്കിൽ തന്തക്കു വിളിക്കാം പെണ്ണാണെങ്കിൽ ഒന്ന് സൊള്ളി നോക്കാം.
ഒന്നും മിണ്ടാതെ പോകാം എന്ന കരുതീത്...പക്ഷെ...ഒഴാക്കാന് ലവള്‍ ഇടുന്ന പേരിനെ ക്കുറിച്ച് ഓര്‍ത്തപ്പോള്‍ മിണ്ടാതെ പോകാന്‍ കഴിയണില്ല....
എന്റെ ഒഴാക്ക.... ,
ഇനി ഇപ്പോള്‍ ഉള്ളതിലും നല്ല മറ്റൊരു പേരിടാന്‍ ഏതു ലവളുമര്‍ക്കാ പുത്തി ഉള്ളത്....?
ബസ്റ്റ്.... ഒഴാക്കാ....ബസ്റ്റ്....!!!.
താമസിച്ചു വന്നുവെങ്കിലും ഇത്തിരി വേഗം പോയേക്കാം.
(യേയ് പേടിച്ചോടുകയൊന്നും അല്ലന്നേ ....ചുമ്മാതാ....) ...