ആദ്യ മുംബൈ/വിമാന യാത്ര

മുംബൈ,
അതൊരു മഹാസാഗരം നമ്മള്‍ അതിലെ തരി മണലുകള്‍ മാത്രം.
 ആ സാഗരത്തിലെ ഒരു തരി മണല്‍ ആകുവാന്‍ ഈ ഒഴാക്കന്‍ ഒരുപാട് കഷ്ട്ടപെട്ടു എന്നതാണ് സത്യം. അതിനായി ഞാന്‍ ഒരുപാട് പടികള്‍ ആദ്യമായി കയറി.
വിമാനത്തിന്‍റെ പടി, ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ പടി, പുതിയ കമ്പനി പടി, ഒടുക്കം റൂം കിട്ടാതെ ഊര് തെണ്ടിയുടെ തിണ്ണ പടി,അങ്ങനെ അങ്ങനെ... 

വിമാനം എന്ന പറക്കുന്ന പക്ഷിയെ പറക്കുമ്പോള്‍ മാത്രം കണ്ടു പരിചയം ഉള്ള ഈ പാവം ഒഴാക്കന്‍ ഒടുക്കം വിമാനം കയറേണ്ടി വന്നു. സുന്ദരികളായ എയര്‍ഹോസ്റ്റെസ്മാരെ മനസ്സില്‍ താലോലിച്ചു  എത്രയോ രാത്രികള്‍ ഉറങ്ങിയിരിക്കുന്നു. അവരെ മനസ്സില്‍ ധ്യാനിച്ച്‌   കയ്യിലുള്ള കെട്ടും കിടക്കയുമായി ചെന്നെത്തിയത് ഒരു ഇറച്ചിക്കോഴി പോലെ ഇരിക്കുന്ന, സൌന്ദര്യത്തിനു വില പറയുന്ന ഒരു അമ്മച്ചിയുടെ മുന്‍പില്‍, "കോസ്റ്റ് കട്ടിംഗ്". എനിക്കത് വേണം വേണ്ടാത്തത് വിചാരിചിട്ടല്ലേ.

അമ്മച്ചി !! എന്നുവിളിച്ച ഓര്‍മ്മ മാത്രമേ ഉള്ളു, അവര്‍ അതുവരെ 'അറിയില്ല' എന്ന് ഭാവിച്ചിരുന്ന പച്ച മലയാളത്തില്‍ എന്‍റെ പിതാവിനെ വരെ വിളിച്ചുകളഞ്ഞു. ആ നിമിഷം ഈ ഒഴാക്കാന്‍ ഒരു തീരുമാനം എടുത്തു ഇനി ഏതു കൊടികുത്തിയ അമ്മച്ചി ആണേലും "അമ്മച്ചി" എന്നുവിളിക്കില്ല എന്ന്. 'ഐ മീന്‍ ഹം അച് ഹി' എന്ന് ഹിന്ദി പോലെ ഒരു ഭാഷയാണ് എന്നുള്ള എന്‍റെ ദയനീയമായ മറുപടിയില്‍ ഒരു വിധം തടി ഊരി .

ഒടുക്കം കയ്യിലും കാലിലും ഉള്ള ബാഗിലും എല്ലാം വിമാനത്തിന്‍റെ പരസ്യം ഒട്ടിച്ചു ആ മൂലക്കെയ്ങ്ങാനും പോയി ഇരിക്കാന്‍ പറഞ്ഞു. അങ്ങനെ മൂലയ്ക്ക് ഇനി എന്ത്? എന്ന ചിന്തയുമായി ഇരുന്ന എന്‍റെ മുന്നിലൂടെ അതാ ഒരു മൂന്നു വയസുകാരി ഹിന്ദി നല്ല മണി മണിയായി പറഞ്ഞു പോകുന്നു.. ഹോ.. കൊതിയായി പോയി ഞാന്‍ ഇവിടെ പത്തിരുപത്തിയെട്ടുകൊല്ലം തലകുത്തനെ നോക്കിയിട്ട് പറ്റാത്ത കാര്യമാ....

അങ്ങനെ ഹിന്ദിയും പറഞ്ഞു ഒരു നോര്‍ത്ത് കാരി പെണ്ണിന്‍റെ തോളില്‍ കയ്യും ഇട്ടു പോകുന്ന സ്വപ്നം കണ്ടുതുടങ്ങിയ എന്നെ നേരത്തെ പറഞ്ഞ എയര്‍ഹോസ്റ്റസ് സുന്ദരി വിമാനത്തിലേക്ക് ആനയിച്ചു.മലപ്പുറം ബസില്‍ മാത്രം കയറി പരിചയമുള്ള ഞാന്‍ കയ്യിലുള്ള തൂവാല റെഡി ആക്കി വെച്ചു, എന്നാലല്ലേ സീറ്റ്‌ പിടിക്കാന്‍ പറ്റു ഇല്ലങ്കില്‍ മുംബൈ വരെ നിന്ന് പോകണ്ടി വന്നാലോ.വിമാനത്തില്‍ കയറിയതും ആദ്യം കണ്ട സീറ്റിലേക്ക് തൂവാല ചുരുട്ടി എറിഞ്ഞു സീറ്റ്‌ ഉറപ്പാക്കി. പിന്നെയാണ്  മനസിലായത് വിമാനത്തില്‍ പിടിച്ചു നിക്കാന്‍ കമ്പി ഇല്ലാത്തതിനാല്‍ എല്ലാവരും നിലത്ത്എങ്കിലും ഇരുന്നു പോണം അത്രേ.

അങ്ങനെ ആദ്യമായി കിട്ടിയ വിമാനസീറ്റിനെ ആദ്യരാത്രിയില്‍ ഭാര്യയെ എന്നപോലെ ഞാന്‍ അടിമുടി ഒന്ന് പരിശോദിച്ചു.
ഇല്ലാ...
സീറ്റ്‌ പൊന്തിക്കാനും താത്താനും ഉള്ള ഗിയര്‍ ഒന്നും കാണുന്നില്ല. അങ്ങനെ ഒലക്ക വിഴുങ്ങിയപോലെ ഇരുന്ന എന്നോട് അതാ തൊട്ടുപുറകില്‍ നിന്നും ഒരു ഹിന്ദിക്കാരന്‍ എന്തൊക്കയോ പറയുന്നു..
" സത്യമായിട്ടും ഞാന്‍ അത്തരക്കാരന്‍ അല്ല" 
എത്ര പറഞ്ഞിട്ടും ടിയാന്‍ കേള്‍ക്കണ്ടേ പിന്നെയാണ് മനസിലായത് ആശാന് എന്‍റെ സീറ്റ് ഒന്ന് പൊന്തിക്കണം, അതിനിനി ജാക്കി എവിടെയാണോ ആവോ എന്ന് കരുതി ഇരുന്ന എന്നെ തൊട്ടടുത്തിരുന്ന മാന്യന്‍ ആരും കാണാതെ സീറ്റ് പൊന്തിക്കാന്‍ വെച്ചിരിക്കുന്ന സ്വിച്ച് കാണിച്ചു തന്നു,
എന്നാലും  പഹയാ ഞാന്‍ ഇത്ര നേരം നോക്കിയിട്ടും കാണാത്തത് നീ ഒറ്റ നോട്ടത്തില്‍ കണ്ടുപിടിച്ചല്ലോ എന്നൊരു തെല്ല് അസൂയയോടെ ഒരു കുഞ്ഞു നന്ദി പറഞ്ഞു ജാക്കി വെച്ച് സീറ്റ് പൊന്തിച്ചു.

പിന്നീടുള്ള അവിടെ എത്തുവാനായുള്ള പ്രാര്‍ഥനയും പരിവട്ടവും ആയി സമയം പോയതറിഞ്ഞില്ല. 
ഒഴാക്കന്‍ മുംബയില്‍ ലാന്‍ഡ്‌!!
നല്ലൊരു മാര്‍വാടിയെ അനുസ്മരിപ്പിക്കും വിധം ശരീരം ആസകലം ബായ്ഗുകളും തൂക്കി ഞാന്‍ പുറത്തിറങ്ങി അപ്പോള്‍ അതാ ഒരു ബോര്‍ഡുമായി ഒരാള്‍. 

ഒഴാക്കന്‍ 
ഫോണ്‍ നമ്പര്‍ 
കേരള 

ദൈവമേ! ആരോ എന്നെ കൊട്ടേഷന്‍ കൊടുത്തോ, അധോലോകം തട്ടികൊണ്ടുപോകാന്‍ നിക്കുവാണോ, എന്‍റെ ബാഗിലെ കാലങ്ങളോളം ആയി അപ്പനപ്പൂപ്പന്മാരായി കയ്മാറി ഉപയോഗിച്ചുവരുന്ന എന്‍റെ ട്രൌസര്‍ വരെ അവന്മാര്‍ കൊണ്ടുപോകുമോ.. ഒരുപാട് ചോദ്യങ്ങള്‍ നിമിഷനേരംകൊണ്ട് നിരനിരയായി എന്‍റെ മനസിലേക്ക് ഓടിയെത്തി. എന്തും നെഞ്ച്കൊണ്ട് അല്ലെങ്കില്‍ കൊണ്ടിടം കൊണ്ട് തടുക്കുന്ന നമുക്കുണ്ടോ കൂസല്‍ നേരെ ചെന്ന് അറിയാവുന്ന 'മലയാള ഹിന്ദി തമിഴ് കന്നട ഇംഗ്ലീഷ് ഭാഷയില്‍ ഒരൊറ്റ ചോദ്യം 
"താന്‍ ആരുവാ"..
ഭാഗ്യം!! പാവം എനിക്ക് ബുക്ക്‌ ചെയ്തിരുന്ന ഹോട്ടലില്‍ നിന്നും വന്ന ഡ്രൈവര്‍ ആയിരുന്നു. അങ്ങനെ ഞാന്‍ എന്നെ തന്നെ മറന്നു ആ കാറില്‍ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു. ജീവിതത്തില്‍ ഹോട്ടല്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ
മൈമാക്കയുടെ ഒരു കാലൊടിഞ്ഞ ബെഞ്ചും തലേദിവസത്തെ ആവിപറക്കുന്ന ബോണ്ടയും കണ്ടുവളര്‍ന്ന ഈ പാവം ഒഴാക്കാന് അവിടെ കാത്തിരുന്നത് ഒരുപിടി ചൂടന്‍ അനുഭവങ്ങള്‍ ആയിരുന്നു..

എന്‍റെ ഈ യാത്ര എല്ലാവര്‍ക്കും  ഇഷ്ട്ടപെടുകയാണെങ്കില്‍ തീര്‍ച്ചയായും അതൊരു രണ്ടാം ഭാഗമായി ഉടന്‍ വരുന്നതായിരിക്കും, അതിനു മുമ്പ് മുംബൈ വാലകള്‍ എന്നെ തല്ലി സൈഡ് ആക്കിയില്ലെങ്കില്‍...

68 Response to "ആദ്യ മുംബൈ/വിമാന യാത്ര"

  1. ഓണം വന്നു പൊന്നോണം വന്നു കേരള നാട്ടില്‍
    ഒഴാക്കന്‍ പോയി ഒഴാക്കന്‍ പോയി മുംബയിലേക്ക്..

    അതിരാവിലെ കയ്നിറയെ പൂക്കളും വയ്കുനേരം നിലം നിറയെ വാളുമായി കടന്നുപോയ കഴിഞ്ഞ ഓണക്കാല ഓര്‍മ്മകള്‍ അയവിറക്കി ദാരാവിയിലൂടെ ഒരു മായവിയായി ഞാന്‍ അലയുകയാണ്. അടുത്ത ഓണക്കാലത്തെങ്കിലും നാടുപിടിക്കാം എന്ന ചിന്തയുമായി

    ഒഴാക്കേട്ടാ ആദ്യം തന്നെ ഓണാശംസകള്‍ അങ്ങ് പിടിച്ചോ..
    ഇഷ്ട്ടമായി..
    ഇല്ലങ്കില്‍ മുംബൈ വരെ നിന്ന് പോകണ്ടി വന്നാലോ..?
    അങ്ങനെ ആദ്യമായി കിട്ടിയ വിമാനസീറ്റിനെ ആദ്യരാത്രിയില്‍ ഭാര്യയെ എന്നപോലെ ഞാന്‍ അടിമുടി ഒന്ന് പരിശോദിച്ചു...
    തീര്‍ച്ചയായും ചൂടന്‍ അനുഭവങ്ങളുടെ രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നു..വേഗമാവട്ടെ..

    Manoraj says:

    ഇതെന്താ മനോരമ വീക്കിലിക്ക് വേണ്ടി സുധാകര്‍ മംഗളോദയം എഴുതുന്ന പോലെ ഒരു സസ്പെന്‍സ്.. യാത്രാവിവരണവും സസ്പെന്‍സ് ആയോ.. കലികാലം. :)

    അങ്ങനെ ആദ്യമായി കിട്ടിയ വിമാനസീറ്റിനെ ആദ്യരാത്രിയില്‍ ഭാര്യയെ എന്നപോലെ ഞാന്‍ അടിമുടി ഒന്ന് പരിശോദിച്ചു. എയര്‍ ഇന്ത്യയാട്ടൊ.. സൂക്ഷിക്കണേ..:)

    എന്‍റെ ബാഗിലെ കാലങ്ങളോളം ആയി അപ്പനപ്പൂപ്പന്മാരായി കയ്മാറി ഉപയോഗിച്ചുവരുന്ന എന്‍റെ ട്രൌസര്‍ വരെ അവന്മാര്‍ കൊണ്ടുപോകുമോ..


    "മോളെ ഇത് നിന്‍റെ മുത്തശ്ശിയുടെയാ..." എന്നൊക്കെ പറഞ്ഞു കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍പ്പിളേളര്‍ക്ക് അവരുടെ അമ്മമാര് സ്വര്‍ണം ഒക്കെ കൊടുക്കുന്നത് കണ്ടിട്ടുണ്ട്...!!

    ഒഴാക്കാ, പാരമ്പര്യമായിട്ട് കിട്ടിയ ആ സാധനം, മുംബൈലെ പിള്ളേര് എടുത്തു കൊടിയായിട്ടു നാട്ടാതെ നോക്കിക്കോ..! ;-)

    siya says:

    നല്ലൊരു മാര്‍വാടിയെ അനുസ്മരിപ്പിക്കും വിധം ശരീരം ആസകലം ബായ്ഗുകളും തൂക്കി ഞാന്‍ പുറത്തിറങ്ങി അപ്പോള്‍ അതാ ഒരു ബോര്‍ഡുമായി ഒരാള്‍..

    ഒഴാക്കന്..ഇതുപോലെ ലണ്ടനില്‍ വന്ന് എന്നെ വിളിച്ചാല്‍ ഞാന്‍ എന്ത് ചെയ്യണം എന്ന് ഇപ്പോളെ മനസിലായി .ആദ്യം തന്നെ ബാഗ്‌ എല്ലാം വല്ല ട്രോള്ളി യിലും വച്ച് പുറത്ത് വന്നില്ല എങ്കില്‍ എന്‍റെ കൈയില്‍ നിന്നും അടി കിട്ടും ..ഹഹഹ

    അപ്പോള്‍ ഹാപ്പി ഓണം .......

    മുംബൈയ്യാണ്, സൂക്ഷിച്ചോ. വല്ല ലഷ്കറെ-താലിബാന്‍ ഫീഗര തീഫര സംഘങ്ങള്‍ ഉണ്ണിക്കണ്ണനെ കൊണ്ട് പോകാതെ നോക്കിക്കോ. അങ്ങനെ സംഭവിച്ചാ ഇതിന്റെ രണ്ടും മൂന്നും നാലും അഞ്ചും ഭാഗങ്ങള്‍ ഞങ്ങള്‍ വായനക്കാര്‍ എഴുതേണ്ടി വരും., അല്ലെങ്കില്‍ സിയന്റെ ക്ഷണം സ്വീകരിച്ചു അങ്ങോട്ടേക്ക് വിട്ടോ..ഹും..

    Good one, iniyengilum kaashu mudakki Malliya de flight il po,

    Vayady says:

    "അങ്ങനെ ഹിന്ദിയും പറഞ്ഞു ഒരു നോര്‍ത്ത് കാരി പെണ്ണിന്‍റെ തോളില്‍ കയ്യും ഇട്ടു പോകുന്ന സ്വപ്നം കണ്ടുതുടങ്ങിയ എന്നെ"

    എന്താ ഒഴാക്കാ താന്‍ നന്നാവാത്തെ. മുബൈയിലെത്തിയാലെങ്കിലും സ്വഭാവം നന്നാകുമെന്നാണ്‌ ഞാന്‍ കരുതിയത്‌. കണ്ട ഹിന്ദിക്കാരികളുടെ പുറകെ പോയാല്‍ കണ്ണില്‍ വെള്ളം ഒഴിച്ച്‌ ഒഴാക്കനെ കാത്തിരിക്കുന്ന മദാമ്മയോട് ഞാനെന്തു പറയും?

    പിന്നെ വിമാനത്തില്‍ നിന്നു പോകാന്‍ പറ്റിലെന്ന് ഒഴാക്കനോട് ആരാ പറഞ്ഞത്? ഇതു വായിക്കൂ..

    പ്ലെയിന്‍ യാത്ര രസകരമായിരുന്നു.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഓണാശംസകള്‍.

    എന്തായാലും ഒഴാക്കൻ ഭാഗ്യവാനാ. ഒന്നുമില്ലേലും മുംബയിൽ അവർ കൊണ്ടെത്തിച്ചല്ലോ. ഇപ്പൊൾ അതൊക്കെ അപൂർവമാ. പതിവ്, പണ്ട് ദാസനേം വിജയനേം ഗ്ഫൂർക്കാ പറ്റിച്ചു ചെന്നൈയിൽ ഇറക്കിയപോലെ വല്ല ഗോവയിലൊ മറ്റൊ ഇറക്കുന്നതാ. ഓണാശംസകൾ

    HAINA says:

    ഓണം വന്നു പൊന്നോണം വന്നു

    ഒഴാക്കാ, രസിച്ചു വായിച്ചു. സീറ്റിന്റെ ജാക്കി പൊക്കാൻ സാധിക്കാത്ത സ്ഥിതിക്കു ബൽറ്റൊക്കെ ഏതെങ്കിലും അമ്മച്ചി കെട്ടിത്തന്നിരിക്കും! ഭാഗ്യവാൻ. എന്റെ വക ഓണത്തല്ലു തന്നിരിക്കുന്നു..

    ഹിന്ദിക്കാരികളുടെ പുറകെ പോയാൽ അവരു കുതിരപ്പുറത്തു കേറ്റും, കേട്ടോ!

    ഓണാശംസകൾ...

    ramanika says:

    ഓണാശംസകള്‍!
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    Anonymous says:

    വിവരണം കസറിയിട്ടുണ്ട്...... “നാടുവാഴികള്‍” പോലുള്ള നാലാംകിട സിനിമകള്‍ക്ക് വരെ രണ്ടാം ഭാഗം വരുന്ന ഈ കാലത്ത് ഇത്രയ്ക്ക് രസകരമായ ഒരു യാത്രാവിവരണത്തിന് രണ്ടാം ഭാഗം എഴുതാന്‍ എന്തിത്ര അമാന്തം? ഉടന്‍ പോരട്ടെ......

    എന്‍റെ മുടിപ്പെര അമ്മച്ചി !
    'ഐ മീന്‍ ഹം അച് ഹി'
    കലക്കി .......

    അങ്ങിനെ പ്ലെയിന്‍ യാത്ര കഴിഞ്ഞല്ലോ.
    ഇനി അടുത്തത് പോന്നോട്ടെ.

    Unknown says:

    രണ്ടാം ഭാഗം വരട്ടെ, എന്നിട്ട് പറയാം.
    ഓണാശംസകള്‍

    എമണ്ടൻ അലക്കായിട്ട്ണ്ട്...ട്ടാ‍ാ

    ഡാ..ഗെഡീ നീയ്യൊരു വീമാനോം കേറി ബോമ്പേല് പോയപ്പ്യോങ്ങിനേ...
    ഇനിങ്ങ്യാനും ലണ്ടനിലെങ്ങാനും എത്ത്യാ ഞങ്ങടേ പണിപൂവ്വൊല്ലൊഡാ...

    രസം കയറി വന്നതായിരുന്നൂ, ഉം...അടുത്തത് വേഗം ആവട്ടെ.

    ഹായ്..
    ബാക്കി കൂടി പോരട്ടെ..
    ഓര്‍മ്മകളുടേയും അനുഭവങ്ങളുടേയും സുഗന്ധം പൊഴിക്കുന്ന പൂക്കാലമൊരുക്കി
    വീണ്ടും ഒരോണം കൂടി..എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍...

    പുതിയ പോസ്റ്റുകളിടുമ്പോള്‍ ഒന്നറിയിച്ചേക്കണേ...
    mizhineerthully@gmail.com

    Unknown says:

    പോരട്ടെ പോരട്ടെ...അടുത്തതും പോരട്ടെ.....
    മുംബൈ വാലാസ് കാലേല്‍ വാരി നിലത്ത് അലക്കാതെ നോക്കിക്കോണം

    എയര്‍ ഇന്ത്യ ആയിരുന്നല്ലെ ?
    അതിലേ അങ്ങനെയുള്ള ഹം അച്ചിമാരെ കാണാറുള്ളു.

    യാത് രെക്കൊ..യേഹെ മുമ്പൈ. തുമാരാ ഗ്യോമടി ഉതര്‍ നടക്കൂലാ ഹേ...ഹും ഹാ.

    evide 2nd part

    ഏതായാലും സെക്കന്റ് പാര്‍ട്ട് വരട്ടെ.

    ഇനി മുംബായ് എഡിഷന്‍
    പോരട്ടെ പോരട്ടെ

    സ്റ്റൈലന്‍ സംഭവ വിവരണം. വരട്ടെ അടുത്തഭാഗം.

    ലവന്മാര്‍ക്കു കോസ്റ്റ് കട്ട് ചെയ്യാന്‍ കണ്ട സമയം..
    ആറ്റു നോറ്റിരുന്നു പാവം ഒഴാക്കാന്‍ ആദ്യമായി വിമാനത്തില്‍ കേറാന്‍ പ്ലാന്‍ ചെയ്തിരുന്നപ്പോഴേ ലവന്മാര് കാണാന്‍ കൊള്ളാവുന്ന എയര്‍ ഹോസ്ടസുമാരെയൊക്കെ അങ്ങ് പിന്‍വലിച്ചു കളഞ്ഞു അത്രേ..!! കോസ്റ്റ് കട്ടിങ്ങ് എന്ന് ഒഴാക്കാന്‍ പറയുന്നു. സത്യം ആര്‍ക്കറിയാം?
    അതിന്റെ പിറ്റേദിവസം അതെ വിമാനത്തില്‍ ഞാന്‍ മുംബൈയിലേക്ക് പോയപ്പോള്‍ അതിസുന്ദരിയായ ഒരു കിടിലന്‍ എയര്‍ഹോസ്ടസു എന്റെ കൈ പിടിച്ചു എന്നെ സീറ്റില്‍ കൊണ്ടെയിരുതുകയും, സീറ്റ്‌ ബെല്ട്ടിടാന്‍ എന്നെ സഹായിക്കുകയും അവസാനം ഉപ്പിട്ട ഒരു സോഡാ നാരങ്ങാവെള്ളം എനിക്ക് കൊണ്ടേ തരികയും ചെയ്തു. ഞാന്‍ നല്ല പഞ്ചാരയായ്തിനാലാനത്രേ ഉപ്പിട്ടത് എന്ന് എന്റെ ചെവിയില്‍ നുള്ളിക്കൊണ്ട് അവള്‍ പറഞ്ഞു :-)

    Anonymous says:

    pahaya ninta yathraa

    ഓണാശംസകള്‍! .വേഗം അടുത്തത് വരട്ടെ...

    jyo.mds says:

    അടുത്ത ഭാഗം വേഗമാകട്ടെ-

    ഓണാശംസകള്‍

    Akbar says:

    തോര്‍ത്തു മുണ്ട് റിസര്‍വേഷന്‍ ഒഴിവാക്കാമായിരുന്നു. ബാക്കി എല്ലാം ഒക്കെ
    ഇനി രണ്ടാം ഭാഗം പോരട്ടെ.
    ഓണാശംസകള്‍!

    അനൂപ്‌, ആദ്യ കമന്റിനും ആശംസകള്‍ക്കും നന്ദി! തീര്‍ച്ചയായും ചൂടന്‍
    വി വ ര ണ വും ആയി വരാം
    മനോരാജ്, അങ്ങനെ സസ്പെന്‍സ് ആക്കിയതല്ല ഹോട്ടല്‍ കഥ അത് വേറെ തന്നെ പറയാനുണ്ട് അതാ. പിന്നെ ഒന്ന് പറയാന്‍ മറന്നു എയര്‍ ഇന്ത്യ അല്ല ജെറ്റ് ആണ് ജെറ്റ്

    സിബു, പറഞ്ഞു കേട്ടത് വെച്ച് സിബുവിന്റെ ചില കൊടികള്‍ മുംബയില്‍ നാട്ടിയ ലക്ഷണം കാണുന്നുണ്ടല്ലോ :)
    സിയാ, ചുമ്മ ലണ്ടനിലേക്ക് പോരെ എന്ന് പറയാതെ ഒരു ജോബ്‌ വിസ അയച്ചു താ ഞാന്‍ ഇതാ ഇപ്പോഴെ റെഡി
    കണ്ണു, ചുമ്മ പറഞ്ഞു പേടിപ്പിക്കാതെടെ,, സിയ് ജോബ്‌ വിസ അയച്ചു തരുന്നതും കാത്ത് ഇരിക്കുവാ ഞാന്‍

    ജോര്‍ജ്, ഞാന്‍ കള്ളുകുടിക്കില്ല അതാ മല്യയുടെ ഫ്ലൈറ്റ് എനിക്ക് അലര്‍ജി
    വായാടി, മദാമ എന്ന് പറഞ്ഞു കളിപ്പിക്കാതെ ആ കൊച്ചിന്റെ നമ്പര്‍ ഇങ്ങു താ ഞാന്‍ ഒന്ന് വിളിച്ചു നോക്കട്ടെ.
    പിന്നെ നിന്ന് പോകാം എന്ന് പറഞ്ഞു തന്നതില്‍ സന്തോഷം അടുത്ത പ്രാവശ്യം നിന്നാ ഞാന്‍ പോകുന്നെ

    വേണുഗോപാല്‍, ഹാവു പൂര്‍വ പിതാക്കളുടെ കര്‍മ്മ ഫലം ആവും എന്നാ ഇവിടെ വരെ എത്താന്‍ കാരണം!
    ഹൈന, ഓണം പോയി ഓണം പോയി ...
    മുകില്‍, ബെല്‍റ്റ്‌ കെട്ടിയത് ശരിയാ അതിലെ ഭാഗ്യം മനസിലായില്ല :) തല്ലു വരവ് വെച്ചിരിക്കുന്നു

    ജിഷാദ്, ആശംസകള്‍ തിരിച്ചും
    രമണിക, നന്ദി തീര്‍ച്ചയായും എഴുതാം
    അനോണി, വിലയേറിയ അഭിപ്രായത്തിനു നന്ദി തീര്‍ച്ചയായും എഴുതാന്‍ ശ്രമിക്കാം
    പുസ്തകപുഴു, എന്റെ പുഴു അമ്മച്ചി നന്ദി

    റാംജി, കഴിഞ്ഞു എന്ന് പറയാന്‍ ആയില്ല ഇനി എന്തൊക്കെ കാണാന്‍ ഇരിക്കുന്നോ ആവോ
    തെച്ചിക്കോടന്‍, തീര്‍ച്ചയായും..
    മുരളിയേട്ടാ, ഒരു പേടിയും വേണ്ട ഞാന്‍ അവിടം വരെ എത്തുമെന്ന് തോനുന്നില്ല ഇനിയിപ്പോ സിയാ എനിക്ക് ജോബ്‌ വിസ അയച്ചു തരുമോ എന്നറിയില്ല
    അല്ല മുരളിയേട്ടന്‍ തന്നാലും ഞാന്‍ വരും എനിക്ക് അങ്ങനെ അഹങ്കാരം ഒന്നും ഇല്ല
    അനില്‍കുമാര്‍, നന്ദി, ഇനിയേതായാലും രസ ചരട് പൊട്ടിക്കില്ല.. തിരക്കിലായിരുന്നു അപ്പൊ എല്ലാരും മറന്നുപോയാലോ എന്ന് കരുതി ചുമ്മാ കുത്തികുറിച്ചതാ

    റിയാസ്, നന്ദി! തീര്‍ച്ചയായും അറിയിച്ചേക്കാം
    ഒറ്റയാന്‍, അങ്ങനെ അളക്കുമോ? ചുമ്മാ പേടിപ്പിക്കാതെടെ
    ഓ എ ബി, എയര്‍ ഇന്ത്യ അല്ല ജെറ്റ് ജെറ്റ് .. നോക്കട്ടെ ഇവിടെ കോമഡി ഓടുമോ എന്ന് ... എന്നാലും ആ പറഞ്ഞ യാദ് ഞാന്‍ വെച്ചിട്ടുണ്ട്
    ആയിരത്തിയൊന്നാംരാവ്, ഇതാ ഇപ്പൊ വരും

    കുമാരേട്ടാ, സെക്കന്റ്‌ പാര്‍ട്ട്‌ റെഡി ആയികൊണ്ടിരിക്കുവാ
    ചെറുവാടി, :) തീര്‍ച്ചയായും
    ബാലു, നന്ദി!
    മഹേഷ്‌, ഇതൊക്കെ ഉള്ളത് തന്നെ അണോടെ.. ചുമ്മാ കൊതിപ്പിക്കാതെ

    ബയോ റൈടെര്‍ , :)
    കൃഷ്ണകുമാര്‍, നന്ദി! തീര്‍ച്ചയായും
    ജ്യോ, ആശംസകള്‍ തിരിച്ചും.. അടുത്തതിന്റെ പണിപ്പുരയില്‍ ആണ്
    അക്ബര്‍, പലപ്പോഴും കണ്ടു രസിച്ച ഒരു തമാശ ചുമ്മാ ഫ്ലൈറ്റ് യാത്രയില്‍ സങ്കല്‍പ്പിച്ചു അത്രമാത്രം, അഭിപ്രായത്തിനു നന്ദി

    അസ്സലായിട്ടുണ്ട്,എഴുത്ത്. ശുദ്ധനര്‍മ്മം. ബാക്കി എത്രയും പെട്ടന്ന് പ്രസിദ്ധീകരിക്കുമല്ലോ.

    Anonymous says:

    kalakkitundutoo.........!!!
    shudha narmmathinte masmara lokathekku kondu poyathinu nanni....!!!!!

    aduththa bhagathinayulla kathiruppu daa......thudangikkazhinju....vegayikote..........

    "ആദ്യരാത്രിയില്‍ ഭാര്യയെ എന്നപോലെ"
    അതായിരിക്കും പൊക്കുന്നതൊഴിച്ച്
    അകത്തുനടന്നതൊന്നും എഴുതാതിരുന്നത്.

    Anonymous says:

    വളരെ നന്നായിരിക്കുന്നു..
    മുംബൈ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു..!!

    അല്പം ലേറ്റായീട്ടോ, പൊറുക്കുക, പിന്നെ ഈ വിമാനയാത്ര ഒരു അൽക്കുലുത്തു പരിപാടിയാണല്ലേ? ഞാൻ ഇതു വരെ കേറീട്ടില്ല, ഒത്തിരി സ്വപ്നസുന്ദരികളൊക്കെ ഉണ്ടാകുമല്ലേ? സംഭവം നന്നായി, അടുത്ത ഇൻസ്റ്റാൾമെന്റ് പോന്നോട്ടേ!

    (: ആശംസകള്‍

    ഹ ഹാ..... നന്നായി.....

    ആശംസകൾ

    "മലപ്പുറം ബസില്‍ മാത്രം കയറി പരിചയമുള്ള ഞാന്‍ കയ്യിലുള്ള തൂവാല റെഡി ആക്കി വെച്ചു, എന്നാലല്ലേ സീറ്റ്‌ പിടിക്കാന്‍ പറ്റു ഇല്ലങ്കില്‍ മുംബൈ വരെ നിന്ന് പോകണ്ടി വന്നാലോ.വിമാനത്തില്‍ കയറിയതും ആദ്യം കണ്ട സീറ്റിലേക്ക് തൂവാല ചുരുട്ടി എറിഞ്ഞു സീറ്റ്‌ ഉറപ്പാക്കി."
    ഒഴാക്കാന്‍ ചേട്ടായി,സുരാജ് വെഞ്ഞാരന്മൂട് ശൈലിയില്‍ ഞാനിതു വായിച്ചു ചിരിച്ചു മണ്ണെണ്ണ കപ്പി!!!

    2010 ജനുവരി മാസത്തിൽ ഞാനും ജീവിതത്തിൽ ആദ്യമായി ബീമാനത്തീ കേറി!

    കരിപ്പൂർ-കോയമ്പത്തൂർ-മുംബൈ വഴി ഡൽഹി.
    തിരിച്ച് നേരേ ഡെൽഹി-കൊച്ചി

    അത് എന്നേലും എഴുതാം!

    ഇനി സെപ്റ്റംബർ 8, 9 തീയതികളിൽ വീണ്ടും ഒരെണ്ണം ഒത്തിട്ടുണ്ട്.

    എല്ലാം, ഓസാ!

    മുബൈയ്ക്ക് ഓസിനു കിട്ടുമ്പം ഒഴാക്കൻ വരണം എന്നെ റിസീവ് ചെയ്യാൻ, കേട്ടോ!?

    ആശംസകൾ!

    പണ്ട് മലപ്പുറം ബസ്സില്‍ ജാക്കി വെച്ച് തുടങ്ങിയതല്ലേ...പിന്നെങ്ങനെ വിമാനത്തിലും ജാക്കി വെക്കാതിരിക്കും...
    ബോംബെ വിശേഷങ്ങള്‍ ഓരോന്നായി പോരട്ടെ....

    ഗംഭീരമായിരിക്കുന്നു....

    എല്ലാ ഭാവുകങ്ങളും!!!

    അല്ല ബാംഗ്ലൂരിൽ നിന്ന് മുംബൈയിൽ ഇറങ്ങിയപ്പോഴേ ഏടാകൂടങ്ങൾ ഒപ്പിച്ചു തുടങ്ങിയോ?
    വിമാനത്തിൽ കയറിയപ്പോൾ നമ്മുടെ മുൻ മന്ത്രിയെ ഒന്നു ഓർത്തില്ലല്ലോ.

    കുഞ്ഞൂട്ടന്‍, തീര്‍ച്ചയായും! നന്ദി വായിച്ചതില്‍

    മീരാ പ്രസന്നന്‍, വിലയേറിയ അഭിപ്രായത്തിനു നന്ദി, അടുത്തഭാഗം തുടങ്ങി കഴിഞ്ഞു

    കലാവല്ലഭന്‍, ബാക്കി എനിക്കും അറിയില്ല അത്രയേ കേട്ട് പരിചയം ഉള്ളു അതാ :)

    ആന്‍, നന്ദി! ഇനിയും വരുമല്ലോ അല്ലെ

    ശ്രീനാഥന്‍, ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വന്നൂലോ! പിന്നെ സുന്ദരികള്‍ ഒരുപാടുണ്ടാകും നമ്മള്‍ കൊണ്ടുപോകണം എന്ന് മാത്രം

    ഉഷശ്രീ, നന്ദി
    ഗോപകുമാര്‍, നന്ദി
    പ്രദീപ്‌ പേരശ്ശന്നൂര്‍, നന്ദി

    ജാസ്മികുട്ടി, ചിരിച്ചത് ഇഷ്ട്ടായി! മണ്ണെണ്ണ കപ്പണ്ടാ അറബികള്‍ പിടിച്ചോണ്ട് പോകും

    ജയേട്ടന്‍, മൊത്തം ഓസ് ആണല്ലേ! പിന്നെ മുംബയില്‍ വന്നാ തീര്‍ച്ചയായും ഓഴക്കന്‍ വരും, ഞാനും ഒരു ഓസ് ആ

    ചാണ്ടി, ഇതാണ് ചാണ്ടിക്ക് വിവരം ഉണ്ട്! മലപ്പുറം വഴിയുള്ള ബസ്‌ കേടാകുമ്പോള്‍ ഞാന്‍ വെച്ചിട്ടുണ്ട് ജാക്കി :)

    ജോയ്, നന്ദി
    സുരേഷ് ഏട്ടന്‍, അറിഞ്ഞൊണ്ട് ഒപ്പികുന്നതല്ല, വന്നു ചേരുന്നതല്ലേ. മന്തിര്യെ ഓര്‍മ്മ വന്നു പക്ഷെ മുന്‍പില്‍ എല്ലാം ആണുങ്ങള്‍ ആരുന്നു വെറുതെ എന്തിനാ പെരുകളയുന്നത് എന്ന് കരുതി ഞാന്‍ അങ്ങ് വിട്ടു :)

    ഈ വഴി വരികയും എന്റെ യാത്രയില്‍ പങ്കു ചേരുകയും ചെയ്ത എല്ലാവര്ക്കും നന്ദി! തീര്‍ച്ചയായും ഇനിയും ഈ വഴി ഒക്കെ വരുമെന്ന പ്രതീക്ഷയോടെ

    ഓഴക്കന്‍!

    മര്മ്മത്തുകൊള്ളും

    Gopika says:

    .. അങ്ങനെ മൂലയ്ക്ക് ഇനി എന്ത്? എന്ന ചിന്തയുമായി ഇരുന്ന എന്‍റെ മുന്നിലൂടെ അതാ ഒരു മൂന്നു വയസുകാരി ഹിന്ദി നല്ല മണി മണിയായി പറഞ്ഞു പോകുന്നു.. ഹോ.. കൊതിയായി പോയി ഞാന്‍ ഇവിടെ പത്തിരുപത്തിയെട്ടുകൊല്ലം തലകുത്തനെ നോക്കിയിട്ട് പറ്റാത്ത കാര്യമാ....


    athenikkishtttaaayyyiiii....

    ഒഴാക്കാ, മാസം രണ്ടാവുന്നു! എന്ത് പറ്റി? മാര്‍വാടികള്‍ തല്ലിക്കൊന്നോ, അതോ ദാവൂദിന്‍റെ ആള്‍ക്കാര്‍ താങ്കളുടെ LINK തകര്‍ത്തതോ? ആദ്യമേ ഞാന്‍ കണ്ണൂരാന്‍ പറഞ്ഞതാ ഇത് സ്ഥലം വേറെയാണെന്നു. ഇപ്പൊന്തായി!

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..