സര്‍വകലാശാല വിശേഷങ്ങള്‍

പ്ലസ് ടൂ എന്ന ദ്വിവത്സര യുഗം ഒരുവിധം കയറികൂടിയ എനിക്ക് ഇനി എന്ത്‌ എന്ന ചിന്തയിലേക്ക് ആണ് കാലീക്കറ്റ് സര്‍വകലാശാലയുടെ അതിമനോഹര പഞ്ചവത്സര വാഗ്ധാനം ആയ ഡിഗ്രീ എന്ന സ്വപ്നം ഇറങ്ങി വന്നത്‌. പണ്ടുമുതലേ പഠിക്കാന്‍ മിടുക്കന്‍ ആയതിനാല്‍ ആ മനോഹര വാഗ്ധാനം ഒരു പാരലല്‍ സ്ഥാപനത്തില്‍ നിന്നും ആണ് എനിക്ക് കൈകൊള്ളുവാന്‍ സാധിച്ചത്‌. ജീവിതത്തിലെ ഒരുമാതിരി എല്ലാ പാഠങ്ങളും നേരത്തെ തന്നെ പഠിച്ചു തീര്‍ത്ത എനിക്ക് അതുകൊണ്ട് തന്നെ ആ മനോഹര പഞ്ചവത്സര യുഗം ഒരിക്കലും അതിന്‍റെ വശ്യത ചോര്‍ന്നു പോകാതെ തന്നെ ആസ്വദിക്കാനും കഴിഞ്ഞു. ഇതൊക്കെ തന്നെ എങ്കിലും കൊല്ലാവസാനം വരുന്ന പരീക്ഷ എന്ന മാമാങ്കം! ഹോ അത് ശരിക്കും ഒരു ശകുനം മുടക്കി തന്നെ ആയിരുന്നു.


ഡിഗ്രീ രണ്ടാം വര്‍ഷാവസാനം. പതിവുപോലെ പരീക്ഷ ഒരു കള്ളനെ പോലെ പതുങ്ങി വന്നു, മാങ്ങാത്തൊലി പിന്നെയും!! എന്തെഴുതും ദൈവമേ?.. ഞാന്‍ പഠിച്ചു എന്ന് പറഞ്ഞത് ജീവിത പാഠങ്ങള്‍ ആണ് ഇതാണ് എങ്കില്‍ കണക്ക്, statistics തുടങ്ങിയ കടിച്ചാ പൊട്ടാത്ത സാധനങ്ങളും, ആ വന്നത് നെഞ്ചും കൂട് കൂട്ടി തടുത്തിടാം, എത്ര തടുത്തിരിക്കുന്നു അല്ല പിന്നെ.നാളെ statistics പരീക്ഷ, പ്രോബ്ലം പണ്ടേ ഇഷ്ട്ടമല്ല എനിക്ക്,. അത് ജീവിതത്തില്‍ ആയാലും ശരി പഠനത്തില്‍ ആയാലും ശരി. പിന്നെ ഉള്ളത് തിയറി, ഹോ പ്രോബ്ലം ഇല്ലാതെന്നാ തിയറി? അങ്ങനെ രണ്ടും വേണ്ട എന്ന് വെച്ചു. എങ്കിലും ഒരു മനസമാധാനക്കേട്‌.ഒടുക്കം ഉള്ളതില്‍ ചെറുതും എന്നാ ചിലപ്പോ ബിരിയാണി കിട്ടിയാലോ എന്ന് തോന്നിപ്പിക്കുന്നതും ആയ രണ്ടു തിയറി കുത്തിയിരുന്ന് കാണാപാഠം പഠിച്ചു, ശരിക്കും എന്നെ സമ്മതിക്കണം! എന്നാ പടിപ്പാ ചെറുക്കന്‍ എന്ന് കരുതി അമ്മച്ചി ബൂസ്റ്റ്‌ ഇട്ട പാല്‍ (കട്ടന്‍ കാപ്പി എന്നും വിളിക്കും) കൊണ്ടുവരുന്നു തരുന്നു .. ഒന്നും പറയണ്ട ഒടുക്കം എനിക്കെ സംശയം ഞാന്‍ ഇനി പഠിച്ചു ജയിച്ചു പോകുമോ ആവോ? അങ്ങനെ ആ രണ്ടു തിയറിയും പിന്നെ കാല്‍ക്കുലേറ്ററിന്‍ പുറകില്‍ കോറി ഇട്ട ഏതോ ഒരു മഹാന്‍റെ തത്വവും ആയി ഞാന്‍ പരീക്ഷ ഹാളിലേക്ക് നടന്നടുത്തു. പിള്ളാര്‍ ഒക്കെ എന്നാ പഠിപ്പ്? എനിക്ക് പുച്ഛം തോന്നി, ഇവറ്റകള്‍ക്കൊക്കെ എന്നെപോലെ വരുന്നത് മാത്രം പഠിച്ചാ പോരെ?

പരീക്ഷ തുടങ്ങി, ജയിക്കാന്‍ ആകെ മൊത്തം 12 മാര്‍ക്ക് മതി അതാണ്‌ ഒരു ആശ്വാസം! ആദ്യമേ തന്നെ ഞാന്‍ പഠിച്ച ഒരു ബിരിയാണി അതാ അച്ചാര്‍ കൂട്ടി വിളമ്പി വെച്ചിരിക്കുന്നു. കര്‍ത്താവെ 5 മാര്‍ക്ക് ഇങ്ങു പോന്നു ഇനി 7 കൂടി വേണം. ആകെ ഒന്ന് ചിക്കി ചികഞ്ഞു നോക്കി "നോ രക്ഷ". ആ ഏതായാലും പഠിച്ചതല്ലേ വെറുതെ ആകരുതല്ലോ എന്ന് കരുതി ഇഷ്ട്ടമുള്ള ഒരു നമ്പര്‍ ഇട്ടു ( ആ നമ്പര്‍ ഇവിടെ പറയുന്നില്ല) രണ്ടാമത്തെ ബിരിയാണിയും വിളമ്പി. ഇനി സ്വാഹ!! സമയം 2 മണിക്കൂര്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു തൊട്ടടുത്തുള്ള കുട്ടാപ്പു ഒരേ എഴുത്ത്. കാശില്ലാത്തവന്‍ ഇറച്ചിക്ക് ചെന്നപോലുള്ള എന്‍റെ അവസ്ഥ കണ്ടിട്ടോ അതോ ഒരു ഒന്നാന്തരം പുരുഷ കേസരി വായില്‍ നോക്കി ഇരിക്കുന്നത് കണ്ടിട്ടോ എന്തോ അവന്‍ എഴുതിയ ഒരു പേപ്പര്‍ എനിക്ക് ഒരല്പം മാറ്റി കാട്ടി തന്നു. നല്ല പരിചയം ഉള്ള ഉത്തരം!! ഓ ഇപ്പൊ പിടികിട്ടി ഇത് നമ്മടെ കാല്‍ക്കുലെറ്ററിന്‍ പുറകില്‍ ആരും കാണാതെ കിടക്കുന്ന സാധനമാ, ഞാന്‍ അവന്‍റെ ആ കുന്ത്രാണ്ടം കണ്ടുപിടിച്ചവന്‍റെ പേര്+ തത്വം ( base ലോ) മാത്രം ആണ് കോറി ഇട്ടിരുന്നത്. ചോദ്യം വന്നതാണേ അവന്‍റെ അപ്പന്‍റെ അമ്മേടെ അമ്മാവന്‍റെ ... അങ്ങനെ ഒരു നീണ്ട ബന്ധം വെച്ചും . ആ കളി എന്നോടാ, ഒടുക്കം കണ്ടുപിടിച്ചല്ലോ.കുട്ടാപ്പുവിന്‍റെ പേപ്പര്‍ തിരിച്ചു കൊടുത്തു എന്നിട്ട് സ്വന്തമായി ഞാന്‍ എഴുതി "കാല്‍ക്കുലേറ്ററിന്‍ ലോ"

ഒടുക്കം റിസള്‍ട്ട്‌ വന്നു നോക്കിയപ്പോ എനിക്ക് 15 മാര്‍ക്ക് !!! അങ്ങനെ ഒഴാക്കാന്‍ പാസ്‌, അന്നാണ് എനിക്ക് മനസിലായത് "ചോദ്യം എന്തുതന്നെ ആയാലും ഉത്തരം ഒന്നുതന്നെ എന്ന്."
വീണ്ടും അടുത്ത കൊല്ലപരീക്ഷ പ്രത്യക്ഷപെട്ടു, ഇത്തവണ എന്നാ നമ്മുടെ 15 ഒന്ന് നന്നാക്കി എടുത്താലോ,
" improvement " കൊടുത്തു പത്തു രൂപ , പോയാ പത്ത് കിട്ടിയാ കുറച്ച് മാര്‍ക്ക് അല്ലാ പിന്നെ!
ഇത്തവണ പണ്ടത്തെ പോലെ മെനക്കെടാന്‍ ഒന്നും നിന്നില്ല ജീവിതത്തിലെ പാഠങ്ങള്‍ തന്നെ എഴുതാമല്ലോ.
ജയിച്ചവന്‍റെ ഒരു അഹങ്കാരം ഇല്ലേ എന്ന് എനിക്ക് തന്നെ സംശയം.?

വീണ്ടും പരീക്ഷ തുടങ്ങി. ആകെ ഒരു മാറ്റം ഇത്തവണ കുട്ടാപ്പു അല്ല പകരം നല്ല ഒരു പെണ്‍ കുട്ടി ആണ് അപ്പുറത്തെ തലക്കല്‍, ഒന്നും പറ്റിയില്ലെങ്ങില്‍ വായില്‍ നോട്ടം എങ്കിലും നടക്കുമല്ലോ.
പരീക്ഷ തുടങ്ങും മുമ്പേ കൊച്ചിന്‍റെ ബയോഡാറ്റ മുഴുവന്‍ ഞാന്‍ അറിഞ്ഞു വെച്ചിരുന്നു. പാവം കഴിഞ്ഞ തവണ 45 കിട്ടിയത് ഇത്തവണ 60 (ഫുള്‍ മാര്‍ക്ക്) ആക്കാന്‍ വന്നതാ, എന്നെ പോലെ തന്നെ "1 നു പകരം 4 ആണെന്ന് മാത്രം." എന്‍റെ വീട്ടിലെ കഷ്ട്ടപാടുകള്‍ വിവരിച്ചത് പാവം വിശ്വസിച്ചത് കൊണ്ടോ അതോ ഇനി കഷ്ട്ടകാലത്തിനെങ്ങാനും ഞാന്‍ അവളെ കെട്ടിയാലോ എന്നുള്ള പേടികൊണ്ടോ എന്തോ അവള്‍ എഴുതിയതെല്ലാം എന്നെ കാണിച്ചു തന്നു. അവളുടെ രജിസ്റ്റര്‍ നമ്പര്‍ ഒഴികെ ബാക്കി എല്ലാം ഞാന്‍ വൃത്തി ആയി എന്‍റെ ഉത്തരകടലാസില്‍ നിരത്തി. ഒടുക്കം അവസാനത്തെ ഒരു ഉത്തരം കാട്ടി തരാതെ അവള്‍ എന്നോട് പറഞ്ഞു "അതുകൂടി എഴുതിയാ എട്ടന് 60 മാര്‍ക്ക് കിട്ടും അത്ര വേണ്ട എന്ന്". ഉം "ഫെമിനിസം" ഞാന്‍ ക്ഷമിച്ചു, പാവം പെണ്ണല്ലേ പോട്ടെ.

റിസള്‍ട്ട്‌ വന്നു! ഞാന്‍ ആവേശത്തോടെ അതും ഒരിക്കലും ഇല്ലാത്ത ആവേശത്തോടെ ഓടി ചെന്ന് നോക്കി, എനിക്കും വീണ്ടും ആ പഴയ 15 . കോരന് കഞ്ഞി വീണ്ടും കുമ്പിളില്‍ തന്നെ!
അവള്‍ക്കു ഫുള്‍ മാര്‍ക്കും. ദൈവമെ ചതി എവിടെ പറ്റി.? അവള്‍ അവസാനം എഴുതിയ ആ ഒരു ഉത്തരത്തിനു 45 മാര്‍ക്ക് ആയിരുന്നോ അതോ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ എനിക്ക് അതായത് ഈ ഒഴാക്കാന് സ്ഥിരം 15 മാര്‍ക്ക് ആണോ, എന്തെഴുതിയാലും ?

എന്തുതന്നെ ആയാലും പിന്നീടു ഒരു തിരുത്ത്‌ വേണ്ട എന്നുകരുതി ഞാന്‍ ജീവിതത്തിന്‍റെ ബാക്കി പാഠങ്ങള്‍ പഠിപ്പിക്കാനും പറ്റുമെങ്കില്‍ ചിലത് പഠിക്കുവാനും വേണ്ടി പുതിയ ആവാസ കേന്ദ്രം തേടി യാത്ര ആയി.

പിന്‍കുറിപ്പ്: ഇത് എന്‍റെ ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ കഥ. എന്‍റെ പേരില്‍ ചാലിച്ചു എന്ന് മാത്രം. അവന്‍ എന്നോട് ക്ഷമിക്കും എന്ന് കരുതുന്നു. ക്ഷമിച്ചാല്‍ എന്നെ വീണ്ടും ഇവിടെ കാണാം പുതിയ കഥകളുമായി.. ഇല്ലെങ്ങില്‍ മറന്നേക്കു.

ഓഫ്: കഥ വായിച്ചു ഇഷ്ട്ടപെട്ടാല്‍ ആ ഫോളോ ബട്ടന്‍ അമര്‍ത്തും എന്ന് വിശ്വസിക്കുന്നു.

43 Response to "സര്‍വകലാശാല വിശേഷങ്ങള്‍"

  1. ആര്‍ക്കും എന്തും എങ്ങനയും എഴ്ുതാം,
    പക്ഷേ പേപ്പര്‍ നിറയെ ഉണ്ടായിരിക്കണം. എന്നാല്‍ ഒന്നുറപ്പ്‌ നമ്മള്‍ പാസ്സ്. ജീവിതത്തിലും പരീക്ഷയിലും!

    Anonymous says:

    hmmm... avasanam ninte ezhuthinu kurachu standard vannu thudangi.. ozhakka, ozhappathe enzhuthu thudarnno..

    Ninte Kalan

    ചോദ്യം എന്തുതന്നെ ആയാലും ഉത്തരം ഒന്നുതന്നെ എന്ന്."

    കൊള്ളാം.

    പോസ്റ്റുകളെങ്കിലും നോക്കിയെഴുതല്ലേ...
    (പിന്നെ നോക്കാതെയെഴുതാനോന്നു ചോദിയ്ക്കരുത്)

    ഹംസ says:

    കോപ്പിയടി. രസമുണ്ട്. ഒരു സംശയം ബാക്കിയായല്ലോ അവള്‍ പേപ്പര്‍ മുഴുവന്‍ കാണിച്ചു തന്നിട്ടും എന്തെ 15 ല് കൂടിയില്ല .. എന്തെഴുതിയാലും പേപ്പര്‍ മുഴുവന്‍ എഴുതിയാല്‍ മതി എന്നതു സത്യം തന്നയാ . എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചോദ്യപേപ്പറിലെ പദ്യങ്ങളുടെ തുടക്കത്തിന്‍റെ കൂടെ ഡാഷ് ഇട്ട ഭാഗത്ത് എന്തു എഴുതിയാലും അവസാന്‍ ചൊദ്യപേപ്പറില്‍ അവസാനിക്കുന്ന ഭാഗം കൂടി ചേര്‍ത്താല്‍ ഞങ്ങടെ അറബി ടീച്ചര്‍ പദ്യത്തിനു ഫുള്‍മാര്‍ക്ക് തന്നിരുന്നു . ഉത്തരപേപ്പര്‍ കിട്ടിയാല്‍ ടീച്ചറെ പറ്റിച്ചത് ഓര്‍ത്ത് ഞങ്ങള്‍ ചിരിക്കും.

    നല്ല ഒരു പോസ്റ്റ്. ആശംസകള്‍

    ആ പേപ്പർ ഒന്ന് റി-വാലുവേഷനു കൊടുക്കാമായിരുന്നില്ലെ,

    "പഞ്ചവത്സര"ഡിഗ്രി ആണോ പഠിച്ചത്?അതെന്താണ് സാധനം?
    :)
    ശരിക്കും ചിരിപ്പിച്ചു.അഭിനന്ദനങ്ങള്‍.

    Sukanya says:

    എനിക്ക് 15 അവള്‍ക്ക് 45, ഒന്നിന് പകരം നാല്
    അത്ര വ്യത്യാസമല്ലേ ഉള്ളു. കലക്കി.
    പിന്നേം കുറെ ചിരിക്കാനുള്ള വക ഇതില്‍ ഉണ്ടേ.

    അതെങ്ങനെ പറ്റി? അവസാനത്തെ ആ ഒരുത്തരത്തിനു മാത്രം 45 മാര്‍ക്കോ??? ;)

    [ആ കൂട്ടുകാരന്‍ ഇത് വായിച്ച ശേഷം എന്തായി എന്ന് ഒന്നറിയിക്കണേ]

    ഗീത says:

    ഉം, സ്വന്തം കഥ പറഞ്ഞിട്ട് അവസാനം ചമ്മല്‍ മറയ്കാന്‍ വേണ്ടി ‘ആത്മാത്ര’ സുഹൃത്തിന്റേതാണെന്ന് പറഞ്ഞ് രക്ഷപ്പെടുകാ?
    [ആത്മാത്ര അല്ല ആത്മാര്‍ത്ഥ (aathmaarththha)ആണ്]

    അങ്ങനെയെങ്കില്‍ കോളേജില്‍ പോവാതെ പരീക്ഷക്ക് മാത്രം പോയാല്‍ മതിയാവും ല്ലെ?
    ഇടക്കൊക്കെ ചിരിപ്പിച്ചു,

    അഭി says:

    "പഞ്ചവത്സര"ഡിഗ്രിആയിരുന്നോ അതോ മൂന്നുവര്‍ഷം Extend ചെയ്തു അഞ്ചു ആക്കിയതാണോ
    എന്നാലും ആ പെണ്‍കുട്ടി കാണിച്ചത്‌ മോശമായി പോയി !

    Akbar says:

    പഞ്ഞ വത്സര ഡിഗ്രി ഒഴിച്ചാല്‍ കാര്യങ്ങള്‍ ഓക്കേ. ഒഴാക്കാ ആശംസകള്‍

    അയ്യോ ,dnt misunderstand me,i was jus chekng the settings...........
    ഹ ഹ വേറെയാര്‍ക്കും ഒന്നും മനസിലായില്ലല്ലോ അല്ലെ?
    :)

    ഏകതാര, ഇല്ല! ഹഹഹ
    ഇനി ആരോടും പറയുകയും വേണ്ട..

    Anonymous says:

    കഥ കലക്കീട്ടോ.......അല്ല ഇത് ഒരു അനുഭവം ആണല്ലോ..അല്ലെ..?സത്യത്തില്‍ ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് ഞാനും ഉണ്ടായിരുന്നു.പണ്ട് ....ഇതുപോലെ
    ഒരു വിദ്വാനു ഞാനും..എന്റെ ഹിന്ദി
    പേപ്പര്‍ കൊടുത്തു..അവസാനം റിസള്‍ട്ട്‌ വന്നപ്പോ..അവന്‍ ഹിന്ദിയില്‍ ടോപ്പ്..ഹി..ഹി..അതോടെ ഞാനാ
    പരിപാടി നിര്‍ത്തീ ,ട്ടോ.......

    പറഞ്ഞപ്പോലെ 45 മാർക്കിന്റെ ചോദ്യം ഏതാണെന്ന ഞാനും ഈ ആലോചിക്കുന്നത്‌

    ഒഴാക്കാ...
    കൊള്ളാം.. നല്ല ഒഴുക്കോടെ എഴുതിയിരിക്കുന്നു... കൂടുതല്‍ വിഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു....
    - ആശാന്‍

    ഞാന്‍ മറുനാട്ടില്‍ പഠിക്കുമ്പോള്‍ എന്റെ തെലുങ്ക്‌ സുഹൃത്തുക്കള്‍ എന്റെ പേപ്പര്‍ ഫുള്‍ കോപ്പി അടിച്ചു... എന്റെ വെട്ടും കുത്തും ഒഴിച്ച് ബാക്കി എല്ലാം.. അത് ടീച്ചര്‍ പിടിച്ചു.. അവസാനം, ഞാന്‍ അവരുടെ നോക്കി കോപ്പി അടിച്ചു എന്നായി കാര്യങ്ങള്‍... പിന്നെ, അതില്‍ നിന്നും ഊരാന്‍ പെട്ട പാട്... പരീക്ഷയ്ക്ക് ഇരുന്ന രീതിയും ഒക്കെ ഡെമോ നടത്തേണ്ടി വന്നു എനിക്ക്... :)

    കൊള്ളാം...

    Pd says:

    :)

    I agree with Geeta's comment above.

    ഈ സംഭവത്തിന്റെ ഗുട്ടന്‍സ്‌ എന്താണെന്നു് ഞാന്‍ പറയാം. പലരും മറന്നു പോകുന്ന നിരുപദ്രവകാരിയായ ഒരു രഹസ്യം: ആ പെണ്ണ്‍ എഴുതിയ ഉത്തരങ്ങള്‍ ശരിയായിരുന്നു. പക്ഷെ എഴുതിയ ചോദ്യ നംബര്‍ മാറിപ്പോയി!?
    അല്ലെങ്കില്‍ പകര്‍ത്തിയെഴുതുമ്പോള്‍ ചോദ്യ നംബര്‍ നോക്കാതെ പകര്‍ത്തിയെഴുതി. പണ്ട്‌ ഒരുത്തനു് ഇതു സംഭവിച്ചതാ. എനിക്കുറപ്പാ...

    നോക്കി എഴുതിയപ്പോ വരികളൊക്കെ മാറിപ്പോയോ? അതൊ മുമ്പു പറഞ്ഞ പോലെ നമ്പര്‍ മാറിപ്പോയൊ?
    അതൊന്നുമല്ലെങ്കിലും പ്രശ്നമില്ല, കാലികറ്റ് യുസിറ്റി ആണല്ലോ.. അവരുടെ ഭാഗം അവര്‍ ശരിയാക്കിയിരിക്കും..
    ആശംസകളോടെ...

    ഞാൻ ഒരിക്കലും ക്ഷമിക്കില്ല...
    വഞ്ചകാ... ഒഴാക്കാ..

    എന്ന്‌
    നിന്റെ “പഴയ” ആത്മാർത്ഥ സുഹ്രുത്ത്‌!!

    അനോണി, കാലാ ഒടുക്കം നന്നായി എന്നുതന്നെ പറഞ്ഞല്ലോ അപ്പൊ തുടരാം, എഴുത്തേ.

    പട്ടേപ്പാടം റാംജി, അതാണ് നമ്മുടെ കാലിക്കറ്റ്‌ സര്‍വകലാശാല

    കൊട്ടോട്ടിക്കാരന്‍, അറിഞ്ഞുകൊണ്ട് എഴുതില്ല, ഇനി അറിയാതെ പറ്റിയ ക്ഷമി.

    ഹംസ, അതാണ് ഞാന്‍ പറഞ്ഞെ ഒഴാക്കാന്‍ എന്തെഴുതിയാലും 15 മാര്‍ക്ക്

    മിനി ടീച്ചര്‍, ചുമ്മാ എന്തിനാ എന്‍റെ കാഷ് കളയുന്നത്. ഇത് ടീച്ചറുടെ സ്കൂള്‍ അല്ല കാലിക്കറ്റ്‌ സര്‍വകലാശാല ആണ് സ്ഥലം.

    Anonymous says:

    ശരിക്കും ചിരിച്ചു പോയി കെട്ടോ.നന്നായി എഴുതി.:)

    ഏകതാര, "പഞ്ചവത്സര" ഡിഗ്രി എന്ന് ഞാന്‍ ഉദേശിച്ചത്‌ 5 ഇയര്‍ ആണല്ലോ നമ്മള്‍ രജിസ്റ്റര്‍ ചെയ്യുന്നത് എന്നാണ് . ആ ശരിക്ക് പഠിക്കുന്ന പിള്ളര്‍ക്കൊന്നും അത് പറഞ്ഞാ മനസിലാകില്ല.

    സുകന്യ, ചിരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം ഇനിയും ഈ വഴി വരുമല്ലോ അല്ലെ

    ശ്രീ, ഇപ്പോഴും ജീവിച്ചിരിക്കുന്നു! ഇത്തവണ എന്നെ വെറുതെ വിട്ടു പോലും.

    പാവം-ഞാന്‍, വന്നതിലും വായിച്ചതിലും സന്തോഷം

    ഗീത, "ആത്മാര്‍ത്ഥ" ആക്കിയിട്ടുണ്ടേ. തെറ്റ് പറഞ്ഞു തന്നതില്‍ സന്തോഷം. പിന്നെ ഇത് എന്‍റെ അനുഭവം അല്ല. എന്‍റെ പറഞ്ഞ ഇതിലും വരും അത് പിന്നീടു ആവാം

    ഒഎബി, ഇടക്കൊക്കെ ചിരിപ്പിച്ചു, എന്നറിഞ്ഞതില്‍ സന്തോഷം, "അങ്ങനെയെങ്കില്‍ കോളേജില്‍ പോവാതെ പരീക്ഷക്ക് മാത്രം പോയാല്‍ മതിയാവും ല്ലെ? " മതി അങ്ങനെ ഒരു ഏര്‍പ്പാടും ഉണ്ട് കേട്ടോ അറിയില്ലേ ?

    അഭി, പഠിക്കുമ്പോ ഇരുന്നു പഠിക്കണ്ടേ അതാ മൂന്നുവര്‍ഷം മാറ്റി അഞ്ചു വര്ഷം ആക്കിയത്

    അക്ബര്‍, പഞ്ചവത്സര"ഡിഗ്രി ഒഴിവാക്കാന്‍ പറ്റില്ല അതാ സത്യം

    ബിജലി, ആ പെണ്‍കുട്ടി തന്നെയാണോ ഈ പെണ്‍കുട്ടി? ആ കര്‍ത്താവിനു അറിയാം.

    ഏറക്കാടന്‍, ചുമ്മാ ആലോചിച്ചു തല പുണ്ണ്‍ ആക്കണ്ട ഞാന്‍ ആലോജിച്ചിട്ടു കിട്ടിയില്ല പിന്നല്ലേ ഹ...

    വെള്ളത്തിലാശാന്‍, ഈ വഴി വന്നതില്‍ സന്തോഷം, പിന്നെ ആശാന്റെ അനുഭവവും സൂപ്പര്‍ ആണേ ഒരു കഥയ്ക്ക് വകയുണ്ട്.

    ഷിനോജേക്കബ്, നന്ദി

    പീ ഡി, ഇനിയും വരുമല്ലോ അല്ലെ

    ചിതല്‍, ഗുട്ടന്‍സ്‌ എന്താണെന്നു് ഞാന്‍ പറയാം. കാലിക്കറ്റ്‌ സര്‍വകലാശാല അങ്ങനാ ചിലപ്പോലെ നമ്മുടെ പേപ്പേര്‍ ഒക്കെ നോക്കു. നോക്കിയ നോക്കി അത്ര തന്നെ.

    നസീഫ്, നോക്കിയാലും നല്ല ഈച്ച കോപ്പിയുടെ ആലനെ ഈ ഞാന്‍

    കാക്കര, ക്ഷമി മച്ചു! ആ പഴയ സുഹൃത്ത് ഇപ്പോളും എന്‍റെ കൂടാ താമസം :)

    സയനോര, നിങ്ങളുടെ ചിരി ആണ് എന്‍റെ സന്തോഷം. ഇനിയും വരുമല്ലോ അല്ലെ

    ഒരിക്കല്‍ കൂടി വരികയും വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി, ഇനിയും ഈ വഴി വരും എന്ന് കരുതുന്നു. ഒഴാക്കാന്‍

    കാലിക്കറ്റ്‌ യൂണിവേര്സിടി യല്ലേ..ഇതും,ഇതിലപ്പുറവും സംഭവിക്കും..സീരിയല്‍ നമ്പര്‍ വരെ മാര്‍ക്കാക്കി തരുന്ന ഇനങ്ങളാ അവിടെ..പോസ്റ്റ്‌ കലക്കി..

    കോപ്പി അടിയെ തള്ളിപ്പറഞ്ഞവര്‍ ആരും നന്നാവില്ല

    കൊള്ളാം ട്ടോ

    കോപ്പിയടി അല്ലെങ്കിലും ഒരു കലതന്നെയാണ്...അത് പിന്നെ കഥയാക്കാമെന്നും ഇപ്പോൾ മനസ്സിലായി...

    Vayady says:

    ഒഴാക്കന്‍‌‌, കൂട്ടുക്കാരന്റെ അനുഭവമാണെന്ന്‌ പറഞ്ഞ്‌ എന്നെ പറ്റിക്കാന്‍‌ നോക്കണ്ടാ... ഞാനായിരുന്നില്ലേ അന്ന്‌ മാഷിന്റെ തൊട്ടപ്പുറത്തിരുന്നിരുന്ന ആ പെണ്‍കുട്ടി!!!

    കൊള്ളാം ഒഴാക്കന്‍‌‌:)

    ഇത് എന്‍റെ ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ കഥ. എന്‍റെ പേരില്‍ ചാലിച്ചു എന്ന് മാത്രം

    ഇതങ്ങ് ബോധിച്ചു

    nalla thudakkam..keep goin

    സ്മിത, പറഞ്ഞത് സത്യം! പക്ഷെ എന്ത് ചെയ്യാം സീരിയല്‍ നമ്പര്‍ ഭാഗ്യം എന്നെ കടാക്ഷിച്ചില്ല

    കൊലകൊമ്പന്‍, ഞാന്‍ ഒരിക്കലും തള്ളി പറയില്ല അണ്ണാ, ജിവിതം തന്നെ ഒരു കോപ്പി അടി അല്ലെ

    താരക, കഥ എങ്ങനെ വേണമെങ്കിലും ജനിക്കാമല്ലോ അല്ലെ

    വായാടി, ചുമ്മാ അതും ഇതും പറഞ്ഞു നാറ്റിക്കല്ലേ

    രഞ്ജിത്, നന്ദി

    അരുണ്‍ ജി, കൂട്ടുകാര്‍ ആണ് എന്‍റെ മിക്ക കഥകളിലെയും നായകന്മാര്‍, അവരല്ലേ നമുക്ക് എല്ലാം.

    നിഖിമേനോന്‍, നന്ദി , അപ്പൊ ഇനിയും പ്രതീക്ഷിക്കാമല്ലോ അല്ലെ

    എല്ലാ കൂട്ടുകാര്‍ക്കും വന്നതിലും വായിച്ചതിലും എന്‍റെ നന്ദി ഇനിയും വരുമെന്ന് വിശ്വസിക്കുന്നു

    vinus says:

    ഒഴാക്ക്സ് എനിക്കോരു സംശയം രണ്ടു പേരും എഴുതിയത് ഒരേ പേപ്പർ തന്നെയല്ലേ.തിരക്കിനിടയിൽ ഇനി അത് ഒഴാക്കൻ അല്ല സോറി ഫ്രണ്ട് ശ്രദ്ധിച്ചു കാണില്ലേ

    പരീക്ഷകൾ പരീക്ഷണങ്ങൾ ആയിരുന്നു അല്ലേ ?

    ഹായ്, ഒഴാക്ക്സ് ...
    കോപ്പിയടി കഥ ഇഷ്ടപ്പെട്ടു...
    കോപ്പിയടി ഓരോ വിദ്യാര്തിയുടെയും അവകാശമാണ്...

    വിനൂസ്, ഞാന്‍ നന്നായി ശ്രദ്ധിച്ചു അവള്‍ ശ്രദ്ധിച്ചോ ആവോ.

    ബിലാത്തിപട്ടണം, ശരിക്കും പരീക്ഷണം തന്നെ ആയിരുന്നു

    സുമേഷ്, ഞാന്‍ എന്‍റെ അവകാശം മുറുകെ പിടിക്കുന്നു!

    വന്നതിലും വായിച്ചതിലും ഒരുപാടു നന്ദി ഇനിയും പ്രതീക്ഷിക്കുന്നു ഈ വഴി

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..