ഒഴാക്കന്‍റെ ബോണസ് യുദ്ധം

കേരളം എന്ന പാവക്കാ  രാജ്യത്തുനിന്നും എല്ലാ മലയാളികളും ഈ  ലോകത്തിന്‍റെ ഒരുമാതിരിപെട്ട എല്ലാ മുക്കിലും മൂലകളിലും എത്തിച്ചേരുകയും ജീവിച്ചുപോരുകയും ചെയ്യുന്നു "അന്നം തന്നെ ഉന്നം" എന്ന ഒറ്റ ലക്‌ഷ്യം വെച്ച്.
അങ്ങനെ ഞാനും വന്നെത്തി ബാംഗ്ലൂര്‍ എന്ന ആ പഴയ പൂന്തോട്ട നഗരിയില്‍, ഇപ്പോള്‍  തോട്ടം  പോയിട്ട്  ഒരു " പൂ " പോലും കാണാനില്ല എന്നത് മറ്റൊരു സത്യം.  അങ്ങനെ പണ്ടു പടിച്ചതൊക്കെ പാണന്‍ പാട്ടുപോലെ പാടി കുറെ പേരുടെ കണ്ണില്‍ മണ്ണ് വാരി  എറിഞ്ഞു, "കണ്ണില്‍ മാത്രം ആണേ കഞ്ഞിയില്‍ ഇല്ല" ഒരു തരത്തില്‍ ഒരു PVT  കമ്പനിയില്‍  കയറി കൂടി.
കയറി നോക്കിയപ്പോ മുഴുവന്‍ മലയാളികള്‍. പക്ഷെ കണ്ടാല്‍  പെറ്റ തള്ള സഹിക്കാത്ത  പോലെ ഉള്ള കുറെ കോലങ്ങള്‍! ( ഇതില്‍ എല്ലാവരും പെടില്ല  കേട്ടോ, ഒരു മുന്‍‌കൂര്‍ ജാമ്യം ) ഇതിലും രണ്ടു തരം ഉണ്ട്.
1 : വേര് മുളച്ചത് മലയാളി ആയി. ജനിച്ചതും ജീവിച്ചതും എല്ലാം അവനു തന്നെ  നിശ്ചയം പോര. മലയാളം കുരച്ചു കുരച്ചു അരിയാം.
2 : ജനിച്ചതും ജീവിച്ചതും വളര്‍ച്ച മുരടിച്ചതും എല്ലാം കേരളത്തില്‍. മലയാളം മാത്രമേ അറിയൂ.
ആദ്യ കാലഘട്ടത്തിലെ പകച്ചു നില്‍ക്കലുകള്‍ക്ക് ശേഷം  ഞാനും ഒരു മറുനാടന്‍  മലയാളി ആയി ജീവിതം തുടങ്ങി.
തൊഴുത്തില്‍ കുത്ത്, കുതികാല്‍ വെട്ട്, പാര പണി ഇത്യാതി എല്ലാം ഒരു സാധാരണ മലയാളിയെ പോലെ എനിക്കും വശമുള്ളതിനാല്‍ ജീവിക്കാന്‍ വലിയ പെടാപാടില്ല ഒരു "കഷ്ട്ടപാട്" അത്രമാത്രം.

എല്ലാ കൊല്ലത്തിലെയും ആദ്യ മാസ കാലം നമ്മുടെ ബോണസ് ( ബോണ്‍ എന്ന എല്ല് മുറിയെ പണി എടുപ്പിച്ചതിനുള്ള സുനാപ്പി)   സാലറി കൂട്ടല്‍ തുടങ്ങിയ നാടകങ്ങളുടെ അരങ്ങേറ്റവും അതോടനുബന്ധിച്ച തമ്മില്‍ തല്ല്, മാനേജരുടെ തന്തക്കു മലയാളത്തില്‍ വിളി ( ചിരിച്ചുകൊണ്ട് മാത്രം)  തുടങ്ങിയ കലാപരുപടികള്‍ ഈ ലോകമെമ്പാടും നമുക്ക് കാണാവുന്നതാണ്. അങ്ങനെ ഒരു അവസ്ഥയില്‍  ആയിരുന്നു ഈ ഞാനും രണ്ടു ദിവസം മുന്‍പ് വരെ.

ആന തരാം, ആനയുടെ പാപ്പാന്‍റെ മോളെ കെട്ടിച്ചു തരാം, ബ്രുണയിലെ രാജാവാക്കാം, പട്ടി പിടുത്തക്കാരന്‍ ആക്കാം.. അങ്ങനെ ഒരിക്കലും അവസാനിക്കാത്ത  വാഗ്ധാനങ്ങളുടെ ഒരു കൂമ്പാരം, ആ കൂമ്പാരവും അതില്‍ പൊട്ടിമുളച്ച, എപ്പോള്‍ വേണമെങ്കിലും തളിരിടാന്‍ റെഡി ആയി നില്‍ക്കുന്ന  മോഹന സ്വപ്നങ്ങളും പേറി ഞാന്‍ കുറെ ദിവസങ്ങള്‍ അലഞ്ഞു ഒരു കുറുക്കന് ആമ കിട്ടിയ മാതിരി.

ഒടുവില്‍ എന്‍റെ സ്വന്തം, എനിക്ക് പിറക്കാതെ പോയ എന്‍റെ മാനേജര്‍ എന്നെ വിളിച്ചു, ആ മഹാസംഭവങ്ങള്‍ അതായതു ബോണസ്, സാലറി കൂട്ടല്‍ എന്നിവ   എനിക്ക് വെട്ടി പുഴുങ്ങി ഒരു പാത്രത്തില്‍ വെച്ചുതാരന്‍ വേണ്ടിയും എന്നിട്ടും കഴിക്കാന്‍ പറ്റുനില്ല എങ്കില്‍ ചവച്ചു തരാന്‍ വേണ്ടിയും.
ഞാന്‍ മെല്ലെ മാനേജരുടെ റൂമിലേക്ക് ഒട്ടകം സൂചി കുഴലിലേക്ക് കയറും പോലെ ആദ്യം തലയും പിന്നെ ഉടലും ഒടുക്കം നിലത്തൂടെ വലിയുന്ന പാന്‍റും  വലിച്ചു കയറ്റി അതിയാന്‍ന്‍റെ മുന്നില്‍ ഉപവിഷ്ട്ടനായി.
പണ്ട് ഞാന്‍ പറഞ്ഞ തെറികള്‍, മലയാളം അറിയാവുന്ന ഏതോ തെണ്ടികളെ കണ്ടു ചോദിച്ചു മനസിലാക്കുകയും  എന്നാല്‍ അത് അറിയാത്ത പോലെ നടിക്കുകയും "നീ ഒന്ന് പോട ആപ്പാ പേപ്പര്‍ എടുക്കട" എന്ന  എന്‍റെ നിഷേധ ഭാവത്തെ കണ്ടില്ലാന്നു നടിക്കുകയും തൊട്ടു തലേദിവസം എവിടുനിന്നോ പറഞ്ഞു ഉണ്ടാക്കിയ ആ "കൃത്രിമ ചിരി" വളരെ ശരിക്ക് അണിഞ്ഞു ഇരിക്കുകയും ചെയ്യുന്ന എന്‍റെ മാനേജര്‍ മുന്‍പില്‍!!
കണ്ട പാടെ മോനെ ഒഴാക്കാ എന്ന സുഖിപ്പിക്കലോടെ   തുടങ്ങി...
ഞാന്‍ ഒരു സംഭവം ആണെന്നും ഒരു പ്രസ്ഥാനം ആണെന്നും  ഒരു കണ്‍ട്രി വരെ ആണെന്നും വരെ പറഞ്ഞു കളഞ്ഞു.
ഒടുക്കം, ഞാന്‍ പണ്ട് അറിയതെ ചെയ്തുപോയതും അറിഞ്ഞുകൊണ്ട് മറന്നുപോയതും എന്ന് വേണ്ട അതിയാന്‍ പണ്ട് തെന്നിവീണപ്പോ ചിരിച്ച കുറ്റം വരെ എടുത്തു കുടഞ്ഞു മേശപ്പുറത്തേക്ക് ഇട്ടു,
ദൈവമേ!! ഓടണോ അതോ നിന്ന് വാങ്ങണോ,,, അകെ ഒരു കന്ഫൂസി ,,,
ഒടുക്കം ആ മഹാ സംഭവങ്ങള്‍  എഴുതിയ പേപ്പേര്‍, കാണാന്‍ കക്കൂസ് പേപ്പേര്‍ പോലെ ഇരിക്കും എങ്കിലും അങ്ങേരു തുറന്നു വായിച്ചു, പഠിച്ചു ( നേരെ ചൊവ്വെ പഠിക്കണ്ട കാലത്ത് പഠിച്ചാ  ഇവിടെ ഇരിക്കുമോ) അവസാനം തുപ്പല്‍ കൂട്ടി  ഒട്ടിച്ചു എന്‍റെ കയ്യില്‍ തന്നു. വെശന്ന് ഇരിക്കുന്നവന്‍ന്‍റെ  മുന്നില്‍ ഞണ്ട് കയറി വന്നപോലെ ഞാന്‍ രണ്ടു കയ്യും നീട്ടി വാങ്ങി തുറന്നു!!

കമ്പനിയുടെ മുദ്രയും, മഹാന്മാരുടെ വചനങ്ങളും, പിന്നെ ആ പേപ്പേര്‍ എവിടെ ഒക്കെ തുറക്കാം ആരെ ഒക്കെ കാണിക്കാം എന്നുവേണ്ട ഒരു ആയിരം നിബന്ധനകള്‍ ഒടുക്കം കമ്പനി മുതലാളിയുടെ ഒരു ഭയങ്കര ഒപ്പും.
ഒക്കെക്കൂടെ ഒരു ഓ. വി വിജയന്‍റെ ബുക്ക്‌ ആദ്യം വായിക്കുന്ന അവസ്ഥ. ഒടുവില്‍ തിരഞ്ഞു ഞാന്‍ ആ സുനാപ്പി കണ്ടുപിടിച്ചു , ബോണസ്!!!
പടച്ച തമ്പുരാനെ എന്‍റെ കണ്ണിന്റെ കാഴ്ച പോയതാണോ? ആകെ മൂന്നു  അക്കം മാത്രം. ഒന്നുടെ കണ്ണടച്ച് തുറന്നു
എവിടെ, ഒരു മാറ്റവും ഇല്ല, എന്‍റെ കഷ്ട്ടപാടും, ബുദ്ധിമുട്ടും എല്ലാം കണ്ട മാനേജര്‍ എന്‍റെ അടുത്ത് വന്നു പറഞ്ഞു
  മോനെ ഒഴാക്കാ, ബോണസ്  കുറവായാല്‍ എന്താ നിനക്ക് അത്രയും കുറച്ച് tax  അടച്ചാല്‍ പോരെ?

അങ്ങനെ ആന തരാം ആന തരാം എന്ന പറഞ്ഞു ഒടുവില്‍ ഒരു കറുത്ത കൂട്ടില്‍ കുറച്ച് ആന പിണ്ഡം വാരി പൊതിഞ്ഞു തന്ന്‌ പറഞ്ഞു " ഇത് 365  ദിവസം വെയില്‍ കാണിക്കാതെ  ഇരുട്ട് റൂമില്‍ വെച്ചാല്‍ മതി ആന കുട്ടി ഉണ്ടാകും പോലും"
അങ്ങനെ ഞാന്‍ ആ ആന  പിണ്ഡവും താങ്ങി പിടിച്ച് ഇരുപ്പാണ് ഇപ്പോള്‍.
ഇനി ആന കുട്ടിയെങ്ങാനും ഉണ്ടായാലോ?

30 Response to "ഒഴാക്കന്‍റെ ബോണസ് യുദ്ധം"

  1. ഒരു കൂമ്പാരം നിറയെ വാഗ്ദാനങ്ങളും അതില്‍ പൊട്ടിമുളച്ച, എപ്പോള്‍ വേണമെങ്കിലും തളിരിടാന്‍ റെഡി ആയി നില്‍ക്കുന്ന മോഹന സ്വപ്നങ്ങളും പേറി ഞാന്‍ അലഞ്ഞു. അന്നും ഇന്നും ഇപ്പോളും!!

    Anonymous says:

    Full time blog ezhuthi nadakkunna ninak aana pindam allathe engane aanaye tharum makane. iniyenkilum nannayi paniyedukkan nokku

    ബോണസ്സെന്നൊക്കെ പറയാനും കേള്‍ക്കാനും നല്ല സുഖാ. കൈയ്യില്‍ കിട്ടുമ്പോ അതില്ല താനും. നന്നായിട്ടുണ്ട് പോസ്റ്റ്.

    തമാശയില്‍ ചാലിച്ച കുറച്ച് സത്യങ്ങള്‍ ;ഇത്തിരി സമാസകള്‍

    Unknown says:

    മോനെ ഒഴാക്കാ, ബോണസ് കുറവായാല്‍ എന്താ നിനക്ക് അത്രയും കുറച്ച് tax അടച്ചാല്‍ പോരെ?

    അങ്ങനെ ഞാന്‍ ആ ആന പിണ്ഡവും താങ്ങി പിടിച്ച് ഇരുപ്പാണ് ഇപ്പോള്‍.
    കൊള്ളാം..

    Unknown says:

    Nee pinneyum Sasi ayo mone?. ethra kondalum padikkilla

    കുറച്ചൊക്കെ അക്ഷരപിശാച്ചുകൾ ഉണ്ടെങ്കിലും ,നല്ല നർമ്മത്തിന്റെ ഒഴുക്കോടെ,ഒഴാക്കൻ എഴുതിയിട്ടുണ്ട് കേട്ടൊ..

    naseem006@gmail.com says:

    I think this can consider as your MASTER PIECE!!!
    Simply superb...

    I know this is your feeling, but the way you expressed this is AMAZING!!!

    ഹ ഹ. പറയുമ്പോ കിട്ടിയെന്ന് പറയുകേം വേണം എന്നാല്‍ കാര്യമായൊന്നും കിട്ടിയില്ല താനും. അല്ലേ?

    ന്നിട്ട് ആനക്കുട്ടീണ്ടായോ?

    vinus says:

    ഒഴാക്ക്സ് ചിരിച്ചൂ പറഞ്ഞാ തെറി വിളിക്കരുതു ഏതായാലും ടാക്സ് അടക്കണ്ടാ രക്ഷപ്പെട്ടു.എനിക്കും കിട്ടിയിട്ടുണ്ടു ഇതു പോലെ മുന്ത്യ ബോണസ്സ് ഒരു പോസ്റ്റിനു സ്കോപ്പ് ഉണ്ട്

    ടക്സ് അടക്കെണ്ടല്ലോ ...സന്തോഷമായി ഗോപിയേട്ടാ ..സന്തോഷമായി എന്ന് പറഞ്ഞൂടാരുന്നോ...?

    ramanika says:

    ബോണസ് കുറഞ്ഞാല്‍ എന്താ
    ടക്സ് കുറച്ചു മതിയല്ലോ..............
    "ബോണസ്" നല്ലൊരു വായന സുഖം തന്നു
    നന്ദി

    lynd george says:

    ചങ്കില്‍ കൊണ്ടതാ, അല്ലെ ഒഴാക്കാന്‍? അതിന്റെ രസം എഴുത്തേല്‍ കാണാനുണ്ട് ...നന്നായിടുണ്ട്..ഈ മുന്നക്കം എന്നൊക്കെ പറഞ്ഞാല്‍ എത്രയ?ഒരു 007 ഒക്കെ വരുമോ? ബോണ്ട്‌ന്റെ നമ്പരാ, സ്പെഷ്യല്‍ ആയി മേടിച്ചു തന്നതാവനെ വഴി olluuu .. നമിക്കണം..കുട്ടാ നമിക്കണം ‍

    അനോണി: ബ്ലോഗ്‌ എഴുതിയെങ്ങിലും ഈ പാവം ജീവിച്ചു പോകട്ടെ
    കുമാരന്‍ ജി: ഇത്തവണ കയ്യില്‍ കിട്ടാന്‍ പോലും ഇല്ല എന്നതാ സത്യം
    എസ്എം: സമാസകള്‍!! അതും ഒരു തമാശ
    റ്റോംസ്: സത്യം റ്റാക്സ്‌ അതെല്ലേ നമുക്ക് ഒഴിവാക്കാന്‍ പറ്റു.
    ചാണ്ടികുഞ്ഞേ: ഇനി ആന കുട്ടിയെങ്ങാനും ഉണ്ടായാലോ
    നായര്‍ പാലക്കാട്‌: ശശി അല്ല ഊളയായ സോമന്‍!!
    ബിലാത്തി സര്‍ : തുടക്കകാരന്‍ ആണേ അക്ഷര പിശാചിനെ ക്ഷമി!!
    നസീം: അനുഭവങ്ങള്‍ പാളിച്ചകള്‍
    ശ്രീ: സത്യം!!! ഒന്നും ഇല്ല ഹഹ
    സുമേഷ്: മാസം പത്ത് ഇനിയും കിടക്കുവല്ലേ?.. ഉണ്ടായാലോ ചിലപ്പോ ?
    വിനൂസ്: പോസ്റ്റിനു വകുപ്പ് ഉണ്ടെങ്കില്‍ വയ്കിക്കണ്ട, ചുമ്മാ ഒന്ന് മനസ് തുറക്കപ്പാ

    സുനില്‍: ശരിക്കും സന്തോഷായി!! അങ്ങനെ പറഞ്ഞ അവന്മാര്‍ നാളെ ഗോപി എന്നൊരു വട്ടപേര് കൂടി ചാര്‍ത്തും
    രമണിക: വായിച്ചു രസിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം
    ലിന്‍ഡ്: ശരിക്കും കൊണ്ടതാ,,,, അടുത്ത അമ്പു അടുത്തകൊല്ലം,, ഇനിയും അമ്പുകള്‍ കൊള്ളാന്‍ ഈ ജന്മം ബാക്കി!!

    എന്‍റെ പോസ്റ്റില്‍ വരികയും വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി, ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ സപ്പോര്‍ട്ടും!

    assalaayi........... aashamsakal.........

    Vinod Hariharan says:

    good stuff da..

    keep writing...

    "ജനിച്ചതും ജീവിച്ചതും വളര്‍ച്ച മുരടിച്ചതും എല്ലാം കേരളത്തില്‍. മലയാളം മാത്രമേ അറിയൂ."

    ഹ ഹ.. അത് രസമായി ഒഴാക്കാ. ഒരുകാലത്ത് ഇത്തരം ഒരു കൂട്ടം തന്നെ കേരളത്തില്‍ ഉണ്ടായിരുന്നു. ഇന്നതൊക്കെ മാറി എന്ന് തോന്നുന്നു. കിട്ടുന്ന പണിക്കു പോയി നാല് കാശ് സമ്പാദിക്കുന്നവരാ ഇന്നത്തെ യുവാക്കള്‍.

    ഓഫ്‌: ഈ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തു കളഞ്ഞു കൂടെ..

    വായിച്ചു,രസിച്ചു, ബോധിച്ചു...



    ആശംസകള്‍..!

    ജയരാജ്‌മുറുക്കുമ്പുഴ: നന്ദി, വീണ്ടും വരിക
    വിനോദ് ജി: തീര്‍ച്ചയായും എഴ്ുതാം ,,, ഇനി വരണം ഇതിലെ
    ശ്രദ്ധേയന്‍: ഒരു സരാസമായി പറഞ്ഞു എന്നെ ഉള്ളൂ ഇപ്പോള്‍ എല്ലാവരും നാല് കാശ് സമ്പാദിക്കുന്നവരാ എന്നെ പോലെ, ഹഹ
    വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത്‌ കളഞ്ഞൂ ട്ടോ..... വന്നതിലും അഭിപ്രായം പറഞ്ഞതിലും ഒരുപാടു സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു
    ﺎലക്ഷ്മി: വന്നതിലും വായിച്ചതിലും സന്തോഷം ഇനിയും വരുമല്ലോ അല്ലേ?

    അങ്ങനെ ആന തരാം ആന തരാം എന്ന പറഞ്ഞു ഒടുവില്‍ ഒരു കറുത്ത കൂട്ടില്‍ കുറച്ച് ആന പിണ്ഡം വാരി പൊതിഞ്ഞു തന്ന്‌ പറഞ്ഞു " ഇത് 365 ദിവസം വെയില്‍ കാണിക്കാതെ ഇരുട്ട് റൂമില്‍ വെച്ചാല്‍ മതി ആന കുട്ടി ഉണ്ടാകും പോലും"

    ഈ ആനപിണ്ഡവും പൊതിഞ്ഞ് കുറേ നാള്‍ ഞാനും ഇരുന്നതാ :)

    apol njanum thanee ubadravikuvaaan
    theerumanichu...
    masheeeeeee.............

    അരുണ്‍ ജി, അപ്പോ ഞ്ഞാന്‍ തനിച്ചല്ല അല്ലേ? ... വന്നതിലും വായിച്ചതിലും സന്തോഷം
    നിഷാം, തീര്‍ച്ചയായും ഉപദ്രവിക്കണം,,,, ഞ്ഞാന്‍ തിരിച്ചും ഉപദ്രവിക്കാം.

    Pd says:

    ee varsham enikk aana pinDam kittiyate illa aasane :(

    പീ ഡി, ആന പിണ്ഡം കൊണ്ട് ഒരു കാര്യവും ഇല്ല വേണേ ചുമ്മാ തെങ്ങിന് വളമായി ഉപയോഗിക്കാം, തെങ്ങ് ഉണ്ടെങ്കില്‍. വേറെ ഒരു കാര്യം തെങ്ങ് ഉണ്ടെങ്കില്‍ ആരെങ്കിലും ഇവന്മാര്‍ക്ക് കിളക്കാന്‍ വരുമോ അല്ലെ?.

    നർമ്മം രസിച്ചു ...
    നന്ദി.

    കൊള്ളാം, മാഷെ.

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..