അമേരിക്ക.. അമേരിക്ക..

അമേരിക്ക.. അമേരിക്ക..
ഈ ഒരു ചിന്തയില്‍ നിന്നാണ്  കേരള ജനത മുഴുവന്‍ 'മൃതുവായ കുടവയറും' 
( സോഫ്റ്റ്‌ വയര്‍ ) പേറി നാടാകെ പരക്കം പാഞ്ഞതും  എങ്ങനെങ്കിലും കള്ള ടിക്കെറ്റ്  എടുത്ത് സിലിക്കന്‍ വാലിയില്‍  എത്തിയിരുന്നതും, ഈ അടുത്തകാലം വരെ.  എന്നാല്‍ മാന്ദ്യം  മന്തുപോലെ പടര്‍ന്നു പിടിച്ചതോടെ  സിലിക്കന്‍ വാലി കാടുപിടിക്കുകയും മലയാളികള്‍ പെട്ടികടകള്‍ തുടങ്ങുകയും അമേരിക്കകാര്‍ പിച്ചയെടുപ്പ് തുടങ്ങുകയും, ഏറക്കാടന്‍ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും   ചെയ്തു എന്നത് ഒരു 'തുണി ഉടുക്കാത്ത സത്യം' ആണ്. 

ഉള്ള ഒരു ഉണ്ണി കുടവയറും താങ്ങി ഞാനും ഒരുപാടു നടന്നു അമേരിക്കയില്‍ ഒന്ന് ചെന്ന് പെടാന്‍. മാനേജരുടെ അടിവസ്ത്രം, ഭാര്യയുടെ മേല്‍ വസ്ത്രം ഇത്യാദി അലക്കുക ചോറും കൂട്ടാനും വെച്ചുകൊടുക്കുക തുടങ്ങിയ ജോലികള്‍ വളരെ ഭംഗി ആയി  നിര്‍വഹിച്ചെങ്കിലും അമേരിക്ക  എനിക്കൊരു കിട്ടാ കനിയായി തന്നെ കിടന്നു. ഒടുക്കം എന്‍റെ കൈ  പുണ്യം കൊണ്ടോ അതോ അലക്കിയ തുണിയുടെ വൃത്തികൊണ്ടോ എന്തോ എനിക്കും കിട്ടി അമേരിക്ക,
എന്ന് വെച്ചാല്‍ അമേരിക്കയിലേക്ക് പോകുവാനുള്ള അനുമതി!

അങ്ങനെ  ഷര്‍ട്ടും മുണ്ടും തയ്ച്ചു കഴിഞ്ഞപ്പോള്‍  ആണ്  അറിഞ്ഞത് ആദ്യം അമേരിക്കന്‍ എംബസി പിന്നെ അമേരിക്ക.
"എം സി"  എന്ന് കേട്ടിട്ടുണ്ട്  പല ബ്രാന്‍ഡില്‍ ഇതിപ്പോ എംബസി ആ...
പിന്നീടുള്ള ചാരപ്രവര്‍ത്തിയില്‍ നിന്നും എംബസി എന്താണെന്നും എന്തിനാണെന്നും എല്ലാം ഞാന്‍ മനസിലാക്കുകയും വീണ്ടും ഒരു ഒരു ചെന്നൈ യാത്രയ്ക്ക്   തിരികൊളുത്തുകയും  ചെയ്തു. അവിടാ എംബസി!

കമ്പനിയുടെ പരുപാടി ആയതിനാല്‍ ഫ്ലൈറ്റ് ടിക്കറ്റ്‌ ഫ്രീ, ബാംഗ്ലൂര്‍ ടൂ  ചെന്നൈ.  ഒരു ചക്കകുരുവില്‍ രണ്ട് വെടി !
ഫ്ലൈറ്റില്‍ കയറിയ ഉടനെ  ഇഷ്ട്ടമുള്ള ഒരു പേപ്പര്‍ തന്നു, വായിക്കാനല്ല നിലത്തു  വിരിച്ചു ഇരിക്കാന്‍ പിന്നെ രണ്ട് പൊള്ളിച്ച പപ്പടവും, കൊറിക്കാന്‍. കൊള്ളാം നല്ല ഫ്ലൈറ്റ്. 
അങ്ങനെ ചെന്നൈയില്‍ രാവിലെ ലാന്‍ഡ്‌ ആയി നക്ഷത്ര  ഹോട്ടലിലേക്ക് കാല്‍ നടയായി നടന്നു നടകയറി റൂമില്‍ ഉപവിഷ്ട്ടനായി. ഇനി എംബസിയില്‍ പോകണം അതിരാവിലെ ആര് വിളിച്ച് ഉണര്‍ത്തുമോ ആവോ?

അമേരിക്ക കാണാനുള്ള കൊതിയില്‍ ഉറക്കം ശരിയായില്ലെങ്കിലും കറക്റ്റ് സമയം തന്നെ കുളിച്ചു ഒഴാക്കനായി എംബസിയില്‍ ഹാജര്‍. അവിടെ ആണെങ്കിലോ  ഒരു ബീവറേജസ് കോര്‍പ്പറേഷന്   മുന്നില്‍ ഉള്ളതിലും വലിയ ക്യൂ. അമേരിക്ക കള്ളിനെക്കാള്‍ കിക്ക് നല്‍കുമെന്ന് ആ ക്യൂവില്‍ നിന്നും  എനിക്ക് മനസിലായി. ഉള്ളില്‍ അതാ  ഒരു മദാമ സുന്ദരി ഇരിക്കുന്നു, മദാമ ആളൊരു  അമ്മച്ചി ആണെങ്കിലും  ഇപ്പൊ എനിക്ക് സുന്ദരിയാണ്. അങ്ങിനെ ഞാന്‍ അമേരിക്ക അമേരിക്ക എന്ന സ്വപ്നവുമായി ക്യൂ വില്‍ നിന്നു.

സ്വപ്നത്തിനിടയില്‍  എപ്പോഴോ  എന്‍റെ നമ്പറും വന്നു, മദാമ  കുഞ്ഞ്  ചോദ്യം തുടങ്ങി 
എവിടെ പോകുന്നു 
എന്തിനാ പോകുന്നെ ( എന്തിനാ ... എന്നല്ല കേട്ടോ )
എങ്ങനെ പോകുന്നു 
ഒരു പാട് ചോദ്യങ്ങള്‍... എനിക്കാണേ  എല്ലാത്തിനും ഒരേ ഒരു ഉത്തരം  മാത്രം 
"അമേരിക്ക അമേരിക്ക"
അവസാന ചോദ്യം: ഒഴാക്കാ സാലറി എത്രയാ?
അമ്മെ! ഈ ചോദ്യത്തിന്  ഉത്തരം പറഞ്ഞുതുകൊണ്ട് മാത്രം  മുടങ്ങിയ എത്രയോ കല്യാണങ്ങള്‍? ഒരു നിമിഷം ആ സുന്ദരികള്‍  മനസിലൂടെ ഒരു തീവണ്ടിയുടെ  പല ബോഗികള്‍ ആയി പാഞ്ഞു !
ഒടുക്കം എന്‍റെ സാലറി കേട്ട മദാമ അമ്മച്ചി എന്നോട് പറഞ്ഞത് ഇങ്ങനെ

"ഒഴാക്കന്‍, നിങ്ങളുടെ സാലറി വച്ചു വെറും 3 ദിവസം മാത്രമേ അമേരിക്കയില്‍ ജീവിക്കാന്‍ സാധിക്കു. അമേരിക്കയില്‍ പിച്ചക്കാരെ ആവശ്യം ഇല്ലാത്തതിനാലും നീ അവിടെ പിച്ച എടുക്കും എന്ന് ഉറപ്പ് ആയതിനാലും നോ, നോ അമേരിക്ക!!"

അല്ലെങ്കിലും അമേരിക്കയില്‍ എന്തിരിക്കുന്നു ഒരു വൃത്തികെട്ട രാജ്യം അല്ല പിന്നെ.ഇനി എന്‍റെ പട്ടി പോകും അമേരിക്കയില്‍. വേണേ അമേരിക്ക ഇവിടെ വന്നു എന്നെ കാണട്ടെ. പിന്നെ ചോദിക്കുന്നവരോട് ഞാന്‍ പറയും അമേരിക്കയില്‍ കപ്പ കൃഷി നിരോധിച്ചു എന്നും അതിനാല്‍ പോകാനുള്ള താല്പര്യം നഷ്ട്ടപെട്ടു എന്നെല്ലാം അവരത് വിശ്വസിക്കുകയും ചെയ്യും. വിശ്വാസം അതല്ലേ എല്ലാം!

80 Response to "അമേരിക്ക.. അമേരിക്ക.."

 1. ഈ അമേരിക്കയൊക്കെ എന്നാ ഉണ്ടായത്?... അല്ല പിന്നെ

  Pd says:

  ഹഹഹ ... മുന്തിരി പുളിക്കുമെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്

  Naushu says:

  അല്ലെങ്കിലും അതാ നല്ലത്... അമേരിക്ക വേണമെങ്കില്‍ ഇങ്ങോട്ട് വരട്ടെ..

  Vayady says:

  എന്റെ പരിചയത്തില്‍ ഒരു മദാമ്മയുണ്ട്. അവര്‌ ഒരു ഇന്‍ഡ്യക്കാരനേ മാത്രമേ കെട്ടൂ എന്ന വാശിയില്‍ കുറെ പതിറ്റാണ്ടുകളായി പുര നിറഞ്ഞ് നില്‍ക്കുകയാണ്‌. താല്പര്യമുണ്ടോ?

  ഒഴാക്കനെങ്ങിലും രക്ഷപ്പെട്ടല്ലോ!

  ആ മാനേജര്‍ക്ക് കുറച്ചു "മീന്‍ അവിയല്‍" ഉണ്ടാക്കി കൊടുക്കാമായിരുന്നു...

  ബൂര്‍ഷ്വാ കുത്തക രാജ്യമായ അമേരിക്ക നമ്മുക്ക് പറ്റില്ല മച്ചൂ.. മുതലാളിത്തം തുലയട്ടെ !! ഹല്ല പിന്നെ

  :-))

  അമേരിക്കന്‍ പുരാണം നന്നായീ കേട്ടോ...

  നാട്ടില്‍ നല്ല സാലറി ഉണ്ടെങ്കില്‍ പിന്നെ ആരാ അമേരിക്കക്ക് പോവാ..?? എന്തൂട്ട് കൂതറ ചോദ്യാ ആ മദാമ അമ്മച്ചീടെ

  ഹംസ says:

  ഒഴാക്കാ ഒഴാക്കന്‍ പോണ്ട. ഒഴാക്കനെ വേണ്ടാത്ത അമേരിക്കയെ ഒഴാക്കനും വേണ്ട .ഹല്ല പിന്നെ ….. എന്നാ ഈ അമേരിക്കയൊക്കയുണ്ടായത് ?

  Ozhakka,
  wait and see..
  Every DOG has a DAY..!!

  ramanika says:

  വേണേ അമേരിക്ക ഇവിടെ വന്നു എന്നെ കാണട്ടെ
  അല്ലാ പിന്നെ .........

  Manoraj says:

  അമേരിക്ക അമേരിക്ക .. ദാസാ എല്ലാത്തിനും അതിന്റെതായ സമയമുണ്ട് മോനെ

  ആലെന്കില്‍ത്തന്നെ ആര്‍ക്കുവേണം ഈ അമേരിക്ക..
  ആളുകള്‍ കൂടിയപ്പോള്‍ എന്താണെന്ന് നോക്കാന്‍ പോയതല്ലേ...
  അതാവാനെ തരമുള്ളൂ.

  "മാനേജരുടെ അടിവസ്ത്രം, ഭാര്യയുടെ മേല്‍ വസ്ത്രം ഇത്യാദി അലക്കുക"
  തിരിച്ചല്ലേ ഒഴാക്കാ...സത്യം പറ...
  എന്തായാലും വായാടി പറഞ്ഞ ആ മദാമ്മയെ കെട്ടുവാണെങ്കില്‍ , ഈ പ്രവൃത്തി പരിചയം കൊണ്ട് കാര്യമില്ല...കാരണം അവര്‍ ഇതൊന്നും ഉപയോഗിക്കാറില്ലല്ലോ...

  ഹഹഹ...കിട്ടാത്ത മുന്തിരി പുളിക്കും

  എന്തായാലും അമ്മേരിക്കയിൽ പോയില്ലെങ്കിലും എംബസിയിൽ പോകാൻ പറ്റിയല്ലോ ..അതു നന്നായി ...ഞാൻ ഇതു വരെ ഈ എംബസിയിൽ പോയിട്ടില്ല ഈ എംബസി എംബസി എന്നു പറഞ്ഞത് ഈതാണ്ട് കിണ്ണത്തിന്റെ വലുപ്പം വരുമോ ..?

  ഹ..ഹ ചിരിപ്പിച്ചുട്ടോ..
  അമേരിക്കയിലേക്ക് എത്തിയില്ലെങ്കിലും വിവരണം അസ്സലായി..
  പ്രതീക്ഷ കൈ വിടേണ്ട..ചിലപ്പോള്‍ അമേരിക്ക ഒഴാക്കനെ തേടി വന്നാലോ..
  വിശ്വാസം അതെല്ലേ..എല്ലാം.. :)

  ഒഴാക്കാ, കാലിഫോര്‍ണിയയിലേക്ക് ഒരു ഉരു പോകുന്നുണ്ടെന്നു കേട്ടു. ഗഫൂര്‍ക്കയുടെ നമ്പര്‍ വേണോ?

  ഈ മന്ത്രം ജപിച്ചുകൊണ്ട്‌ ഒരു തകിടില്‍ എഴുതി ശരീരത്തില്‍ എവിടെയെങ്കിലും ഗോപ്യമായ സ്ഥലത്ത് കെട്ടിവയ്ക്കൂ...
  ബാ... രക്കോ... ഓം... ബാമ...
  ബാ... രക്കോ... ഓം... ബാമ...

  മൂന്നാം നാള്‍ കാലിഫോര്‍ണിയയിലേക്ക് പോകുന്ന ഉരുവില്‍ ഇടം കിട്ടും... പ്രത്യേക ശ്രദ്ധയ്ക്ക്, അറബി ഡ്രസ്സ്‌ എടുക്കരുത്...

  ഇത്ര നല്ല ബിലാത്തിപട്ടണവും,അതിലും നല്ല ബൂലോഗരും ഇവിടെ യുള്ളപ്പോൾ എന്തിനാ മോനെ അമേരിക്കയിലേക്ക് ഒഴുകാൻ പോണ്

  എനിക്കിട്ട് ഒരു താങ്ങ് താങ്ങീലെ ..ഹി..ഹി... ഇഷ്ടായി ....സാലറി വച്ചല്ലേ പറഞ്ഞത് സ്വഭാവം വച്ച് അമേരിക്കയെ ചിന്തിക്കാന്‍ പോലും അവകാശമില്ല ഒഴാക്കാന്

  Anonymous says:

  ഒരു നിമിഷം ആ സുന്ദരികള്‍ മനസിലൂടെ ഒരു തീവണ്ടിയുടെ പല ബോഗികള്‍ ആയി പാഞ്ഞു !

  jyo says:

  വളരെ രസകരമായിരിക്കുന്നു-കിട്ടാത്ത മുന്തിരി പുളിക്കും എന്ന് കേട്ടിട്ടേ ഉള്ളൂ.ദാ,ഇവിടെ കാണുകയും ചെയ്തു.

  :)

  :)

  "..വേണേ അമേരിക്ക ഇവിടെ വന്നു എന്നെ കാണട്ടെ.."

  പിന്നല്ലാതെ.. :)

  പോട്ടെ ഒഴാക്കാ പുല്ല്.

  ന്നാലും ഒടുക്കത്തെ പുള്യാലേ ഗഡീ...

  അലി says:

  നോക്കിം കണ്ടും നിന്നോ ഒഴാക്കാ.... അമേരിക്ക ഇന്നോ നാളെയോ ഇങ്ങെത്തും!

  siya says:

  ഇത് കൊള്ളാം അല്ലോ ഒഴാക്കാ...(ഈ പേര് ഒന്നും പറയുന്നില്ല) ..US വിസ ക്ക് മൂന്ന് തവണ പോയ ആള്‍ആണ് ഞാനും .ആദ്യം മദ്രാസില്‍ വച്ച് .
  ക്രിസ്ത്യന്‍രീതിയില്‍ കല്യാണം കഴിച്ച എന്നോട് ഹിന്ദു രീതിയില്‍ ഉള്ള cerificate ചോദിച്ചു ആണ് ,വിസ പോയതും . .അവരുടെ ഭാഗ്യം കൊണ്ട് എന്‍റെ കുടുംബം ,ഞാനും അവിടം വരെ എത്തിയതും ഇല്ല .ഇപ്പോള്‍ തോന്നുന്നു അത് എന്‍റെ മഹാ ഭാഗ്യംആയിരുന്നു എന്ന് .അത് കൊണ്ട് ഇനി വിസ ക്ക് പോകുമ്പോള്‍ നല്ല മുഖം നോക്കി പോകാതെ ഏറ്റവും കടുത്ത മുഖം ആയി ഇരിക്കുന്ന ഒരു സായിപ്പിന്റെ അടുത്ത് പോയി നോക്കു ,വിസ ഒക്കെ ശരിയാവും .എല്ലാ വിധ ആശംസകളും..............

  'അമേരിക്ക കള്ളിനെക്കാള്‍ കിക്ക് നല്‍കുമെന്ന് ആ ക്യൂവില്‍ നിന്നും എനിക്ക് മനസിലായി'.

  ഈ കിക്കാണോ പ്രശ്നമായത് ?!.

  പോണ്ട ഒഴാക്കാ പോണ്ട...വെറും പൊട്ട സ്ഥലം...പിന്നെ ബിലാത്തി പറഞ്ഞത് കേട്ടില്ലേ ? അങ്ങോട്ട്‌ ചെല്ലാന്‍...നമ്മുടെ കൊഹിന്നൂര്‍ രതനം കട്ട കള്ളന്മാരുടെ നാട്ടില്‍....ഹും ...എന്‍റെ പട്ടി പോവും.....സസ്നേഹം

  ഹും നോക്കിക്കോ അമേരിക്ക ദുഖിക്കും ഇതിനൊക്കെ അല്ലാതെ ഒഴാക്കാന്‍ എന്ത് പിഴച്ചു

  രസമായിട്ട് വായിച്ചു പോകാം....
  ആ ജിക്കുമോന്‍ പറഞ്ഞതാ കാര്യം .
  :)

  HASHE says:

  GOOD SATTIRE

  Anonymous says:

  nannayittund...!

  innuz4ever

  ഇവിടെന്ന് എല്ലാവരും നാട്ടിലേക്ക് കെട്ടുകെട്ടുമ്പോള്‍ ഒഴാക്കന്‍ എന്തിനാ മസിലു പിടിക്കണേന്ന് മാത്രം പിടികിട്ടണില്ലാ‍ാ...

  കല്ലിവല്ലി അമേരിക്ക.
  (ഹല്ല.. പിന്നെ)

  സലാം അമേരിക്ക...

  Anonymous says:

  അമേരിക്ക ഇങ്ങഓട്ടു വരട്ടെ ഏതായാലും ഇയാളെ കാണാൻ വരുമ്പോൾ എന്റെയടുത്തും ഒന്നു വരാൻ പറ ഞാൻ പോകണം എന്നു വിചാരിച്ചതാ കപ്പയൊന്നും ഇല്ലാത്തൌ കൊണ്ടു ഞാനും പോകുന്നില്ല..

  അടുത്ത നവംബറില്‍ ആ ഒബാമ ഇങ്ങു വരുന്നെന്നു കേട്ടു. വരട്ടെ, ഇതൊന്നു ചോദിച്ചിട്ട് തന്നെ കാര്യം.
  ന്നാലും ഇങ്ങിനെ ചെയ്യാന്‍ പറ്റോ ..?

  രവി says:

  ..
  "ഒഴാക്കന്‍, നിങ്ങളുടെ സാലറി വച്ചു വെറും 3 ദിവസം മാത്രമേ അമേരിക്കയില്‍ ജീവിക്കാന്‍ സാധിക്കു. അമേരിക്കയില്‍ പിച്ചക്കാരെ ആവശ്യം ഇല്ലാത്തതിനാലും നീ അവിടെ പിച്ച എടുക്കും എന്ന് ഉറപ്പ് ആയതിനാലും നോ, നോ അമേരിക്ക!!"
  ..

  അമേരിക്കേലെ നിജസ്ഥിതി ഇപ്പൊ എന്താണ്?


  വാല്‍ക്കഷണം : എന്റെ കയ് മില് ഞമ്മ്ടെ ദാസപ്പന്റേം വിജ്യന്റേം മൊബൈല് നമ്പ്ര്ണ്ട്, മാണേല്‍ തരാം ;)
  ഗഫൂര്‍ക്കാ ദോസ്തല്ലെ അവര്.
  ..

  അല്ലേലും ഈ അമേരിക്കയെയും അവിടുത്തെ സൌന്ദര്യമില്ലാത്ത മദാമ്മകളെയും നമുക്കു വേണ്ടേ വേണ്ട അല്ലേ ഓഴാക്കാ ... നമ്മള്‍ അങ്ങോട്ട് പോവരുത് ... ഇങ്ങോട്ടുവരട്ടെ ങും... നമ്മളോടാ കളി.... ഹഹ നന്നായിരുന്നു ഒഴാക്കാ

  ഹ ഹ ഒഴാക്കാ.. അമേരിക്ക ...അഥവാ... അമ്മേ...റിസ്കാ ....

  അമേരിക്ക.. അമേരിക്ക..

  ഹായ് കൂയ് പൂയ്!

  :)

  ഇനി എന്‍റെ പട്ടി പോകും അമേരിക്കയില്‍. വേണേ അമേരിക്ക ഇവിടെ വന്നു എന്നെ കാണട്ടെ.
  :))))

  അപ്പോഴും പറഞ്ഞില്ലേ പോകണ്ടാപോകണ്ടാന്ന്
  പോകണ്ടാ പോകണ്ടാന്ന്.
  എന്തായാലും വിവരണം ഒരനുഭവമാകട്ടെ ഇനി അനുഭവിക്കാനുള്ളവര്‍ക്ക്.നന്നായി.

  പി ഡി , ആരാ അങ്ങനെ പറഞ്ഞത്. അല്ല എന്താ ഈ മുന്തിരി ? :)
  നൌഷു, അല്ല പിന്നെ! ഇങ്ങു വരട്ടെ
  വായാടി, പറഞ്ഞുകേട്ടത് വച്ചു മോശമില്ലല്ലോ എങ്ങനാ ഒന്ന് ആലോചിച്ചാലോ?.. എന്‍റെ ഒരു തത്തംമ്മം ആയി ഒന്ന് പോകുമോ
  കാക്കര, രക്ഷപെട്ടു എന്ന് തീര്‍ത്തു പറയാറായില്ല
  സിബു, ഒടുക്കം എന്നെ ഒരു കൊടുപ്പുകാരന്‍ ആക്കി അല്ലെ :)

  കൊലകൊമ്പന്‍, തുലയട്ടങ്ങനെ തുലയട്ടെ
  ഉപാസന, :)))
  കൃഷ്ണകുമാര്‍, നന്ദി
  കൂതറ, ഈ കൂതറക്കുള്ള വിവരം പോലും ആ അമ്മച്ചിക്കില്ലാതെ പോയി കഷ്മിച്ചു കള
  ഹംസ, പോണ്ട പോണ്ട എന്ന് പറയാതെ എന്നെ ദുഫായിയിലേക്ക് വിളിക്കു
  ടോംസ്, ഗ്യാപ്പില്‍ എന്നെ പട്ടി എന്ന് വിളിച്ചതാണോ

  രമണിക, അതാണ്‌!
  മനോരാജ്, മോനെ വിജയാ സമയം ആയോ എന്തോ :)
  റാംജി, കണ്ടോ റാംജിക്ക് കാര്യം പിടികിട്ടി അതാണ് സത്യം
  ജാണ്ടി, അങ്ങനൊന്നുമില്ല ഇപ്പൊ ഏത് തുണികിട്ടിയാലും അലക്കും ഒരു craze ആയി പോയി അലക്കി അലക്കി. പിന്നെ മദാമ്മയുടെ കാര്യം സത്യമായിട്ടും ഇതുവരെ എനിക്ക് ചാണ്ടിച്ചന്‍ പറയുന്ന കണക്കു അടുത്ത് പരിചയം ഇല്ല :)
  ലച്ചു, കിട്ടിയ മുന്തിരിയും ചിലപ്പോ പുളിക്കും :)

  നാടകക്കാരന്‍, അത്ര വരൂല ഒരു ചിരട്ടയുടെ അത്രയും വരും .. എന്തിനാ വെള്ളം കുടിക്കനാണോ
  സിനു, വിശ്വാസം .... അതായിരുന്നു എല്ലാം
  മൂരാച്ചി, നമ്പര്‍ പോരട്ടെ ഉരുവെങ്കില്‍ ഉരു
  വഷളന്‍, മന്ത്രം കലക്കി! എന്നിട്ടിപ്പോ അമേരിക്കയില്‍ ആണോ
  മുരളിയേട്ടാ, അവിടുണ്ട് അവിടുണ്ട് എന്നുപറയാതെ ഒരു വിസ അയച്ചു താ ഞാന്‍ വരുമോ എന്ന് നോക്കാമല്ലോ
  ഏറക്കാടന്‍, നോക്കിയപ്പോ ചഞ്ഞു നിക്കുന്ന ഒരു തെങ്ങ് അതാ ചാടി കയറിയത്!
  അയ്യേ അമേരിക്കയെ ചിന്തിക്കാനോ ഞാന്‍ അതരക്കാരന്‍ അല്ല കേട്ടോ

  അനോണി, അതില്‍ ഒരു സുന്ദരിയാണോ ഇത്
  ജ്യോ, ശവത്തില്‍ കുത്തി നോവിക്കുവാണോ
  ഷാന്‍, നന്ദി
  മാന്‍, :))
  ബിനോയ്‌, അതാണ്‌ :)
  ജിപ്പുസ്, സത്യാ ഗഡി! നല്ല പുളി
  അലി, ചുമ്മാ കൊതിപ്പിക്കാതെ
  ഉമേഷ്‌ , :))
  സിയാ, പറഞ്ഞു വരുന്നത് മുഖം അല്ല കഥ എന്നാണോ. ഏതായാലും സിയാ പറഞ്ഞാ സ്ഥിതിക്ക് അടുത്ത തവണ ( കിട്ടിയാല്‍ ) സായിപ്പിനെയെ കാണു
  തെച്ചിക്കൊടന്‍, ആ കിക്കല്ല തലേദിവസം അടിച്ച കിക്കാ പ്രശ്നം ഉണ്ടാക്കിയത്

  യാത്രികന്‍, അങ്ങനെ പറയല്ലേ മുരളിയേട്ടന്‍ വിളിച്ച ഞാന്‍ പോകും അല്ല പിന്നെ
  ജിക്കുമോനെ, പിഴ എന്ത് പിഴയ്ക്കാന്‍ അല്ലെ ?
  അനില്‍, നന്ദി! ജിക്കുമോന്‍ നല്ല തങ്കപെട്ട മോനല്ലേ
  ഹഷി, നന്ദി
  innu , നന്ദി
  മുക്കുവന്‍, നിങ്ങ കാശുണ്ടാക്കി ഞാന്‍ കാശുണ്ടാക്കാന്‍ ഒന്നുമറിയില്ല സാധനം!
  കണ്ണൂരാന്‍, കല്ലി വല്ലി വിട്ട കളിയില്ല അല്ലെ :)
  കുമാരേട്ടാ, ലാല്‍ സലാം
  ഉമ്മു, സ്ഥലം പറ തിരിച്ചു വിട്ടേക്കാം ആവഴി

  ചെറുവാടി, ഒബാമ എങ്ങോട്ടാ വരുന്നേ ,, ഇങ്ങോട്ട് ആണേ ഞാന്‍ തന്നെ ചോദിക്കുന്നുണ്ട്
  രവി, നിക്ക് ഗഫൂര്‍ക്കാന്റെ നമ്പര്‍ കിട്ടിക്കന് ഞമ്മ ഓനെ ഒന്ന് ബിളിക്കട്ടെ
  മരംചാടി, ഇങ്ങോട്ട് വരുമോ എന്തോ
  പട്ടാളം, അത് കലക്കി
  മുക്താര്‍, ഹായ് കൂയ് പൂയ്
  വശംവദ, :))
  സലാഹ്, :)
  കാദര്‍, അങ്ങനെങ്കിലും ഞാന്‍ സഹായിച്ചില്ലേ പിന്നെ എന്നാ അല്ലെ?.

  vinus says:

  kollam. pottey nammudey maavum pookkum ozhakko

  kusumam says:

  nannayittunduto...America ennenkilum varum mashe..Obamayalle bharanam...:)kathirikkam...varathe evade pokan....athinidayil erakkaadanittu vechathu,athenikkishtayiiii..:)

  പോവാന്‍ പറയന്നെ .. ഒരൂ അമേരിക്ക പോലും ... അല്ല പിന്നെ :)

  കോള്ളാലൊ അവതരണം.

  സത്യം.അമേരിക്കയെ പറ്റി ഒരു കഥ എഴുതി, ഇനി ഇപ്പോ പോസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലന്നു തോന്നുന്നു :)

  വിനൂസ്, മാവ് പൂത്താ മാവിന് കൊള്ളാം അല്ലെ
  കണ്ണനുണ്ണി, അല്ല പിന്നെ
  khader , നന്ദി
  അരുണ്‍ ജി, താങ്കളുടെ പോസ്റ്റ്‌ ഒരു പോസ്റ്റ്‌ അല്ലെ? തീര്‍ച്ചയായും പോസ്റ്റു

  അമേരിക്കകാര്‍ പിച്ചയെടുപ്പ് തുടങ്ങുകയും, ഏറക്കാടന്‍ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്നത് ഒരു 'തുണി ഉടുക്കാത്ത സത്യം' ആണ്.
  അതുകൊള്ളാം

  Sukanya says:

  "വേണേ അമേരിക്ക ഇവിടെ വന്നു എന്നെ കാണട്ടെ." അത് കലക്കി. ചിരിപ്പിച്ചു.

  അനൂപ്‌, നന്ദി

  സുകന്യ, ഈ വഴി വീണ്ടും കണ്ടത്തില്‍ സന്തോഷം

  Sirjan says:

  അതെ അതെ.. അല്ലെങ്കിൽ തന്നെ ഈ അമേരിക്ക ഒക്കെ എന്ന ഉണ്ടായത്..

  അമേരിക്ക . സാധനം കയ്യിലുണ്ടോ ....

  Thommy says:

  Ookaanangal Estapettu....Thommt

  അല്ലെങ്കിലും അമേരിക്കയില്‍ എന്തിരിക്കുന്നു ഒരു വൃത്തികെട്ട രാജ്യം അല്ല പിന്നെ.ഇനി എന്‍റെ പട്ടി പോകും അമേരിക്കയില്‍. വേണേ അമേരിക്ക ഇവിടെ വന്നു എന്നെ കാണട്ടെ.
  സാമിയെ ശരണ അയ്യപ്പ ....കഠിനം കഠിനം അമേരിക്ക അപ്പ

  നന്നായീ കേട്ടോ...

  സിര്‍ജാന്‍, തന്നെ തന്നെ

  പാര്‍വതി, ഉണ്ടേ

  തൊമ്മി, നന്ദി

  പാവപെട്ടവന്‍, കഠിനം തന്നെ അതി കഠിനം

  ജിഷാദ്, നന്ദി

  ഒരിക്കല്‍ കൂടി ഈ വഴി വന്നു ഈ ഒഴാക്കന്‍റെ ഒക്കാനങ്ങള്‍ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കും ഒഴാക്കന്‍റെ ഒഴാക്ക നന്ദി

  ഒഴാക്കന്‍

  ആദ്യായിട്ടൊന്ന് വരികയാണ്, ആളു കൊള്ളാമല്ലോ, തല്ലൊക്കെ സുലഭമാ യി കിട്ടിക്കോളും, അതിനു അമേരിക്കയിലൊന്നും പോയി എരന്ന് വാങ്ങേണ്ട, നല്ല രാശിയുള്ള ജ്ന്മമാണെന്ന് തോന്ന്ന്നു.

  കിട്ടാത്ത മുന്തിരി പുളിക്കും അല്ലെ!!!!

  നന്നായി ചിരിപ്പിച്ചു.

  :)

  അല്ലെങ്കിലും നമ്മുടെ സ്റ്റാറ്റസുമായിട്ടൊന്നും അമേരിക്കക്ക് യോജിച്ച് പോകാൻ കഴിയില്ല ഒഴാക്കാ..വെറുതേ നമ്മൾ നാറും..

  അല്ലെങ്കിലും ‘ഒഴാക്കൻ‘ എത്ര ഭാഗ്യവാനാ...!!
  ഒന്നുമില്ലെങ്കിലും അവരുടെ എയർപ്പോർട്ടിൽ പോയി തുണി അഴിച്ചു കാണിച്ചു കൊടുക്കേണ്ട ഗതികേടു വന്നില്ലല്ലൊ...!!?

  എന്റഭിപ്രായത്തിൽ വായാടി പറഞ്ഞതാണു നല്ലത്.
  ഒരു വെടിക്ക് അമേരിക്ക

  ശ്രീനാഥന്‍, ആദ്യം കാണുമ്പോലെ ഇങ്ങനെ പറഞ്ഞാണോ പരിചയപെടുന്നത് :)
  അമ്പിളി , ശരിക്കും പുളിക്കും
  കുഞ്ഞാമിന, :))
  ഭായി, ശരിയാ!
  വി കെ, ഉം അപ്പൊ നല്ല പരിചയം ഉണ്ടല്ലേ
  വല്ലഭന്‍, ആ വെടി വേണോ :)

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..