ഒരു ചെന്നൈ യാത്ര

ഒടുക്കം ചെന്നൈ  വരെ ഒന്ന്  പോകേണ്ടിവന്നു, സാഹചര്യ സമ്മര്‍ദം!
ആദ്യമായാ ചെന്നൈ യാത്ര, ഒരുപാടു പ്രതീക്ഷകള്‍ മനസ്സില്‍ നട്ടുവളര്‍ത്തി ഞാന്‍ യാത്ര തുടങ്ങി . കയറിയ ബസില്‍ നിന്നും ആദ്യമേ തന്നെ ഒരു കുപ്പി വെള്ളവും ഒരു പേനയും തന്നു.തുടക്കം മോശമില്ല! തമിഴ്നാട്ടില്‍ വെള്ളം ഇല്ല എന്ന് കേട്ടിടുണ്ട്, ദൈവമേ, ഇനി ഈ ഒരു കുപ്പികൊണ്ട് വേണോ എല്ലാം?   ശുഭാപ്തി വിശ്വാസം കൈവിടാതെ  യാത്ര തുടങ്ങി.എങ്കിലും ആ പേന എന്തിനാണെന്ന് മനസിലായില്ല, ചിലപ്പോ ബോര്‍ അടിക്കുമ്പോ ചെവിയില്‍ തോണ്ടാന്‍ ആവും.

യാത്രയില്‍  പ്രത്യേക തടസങ്ങള്‍ ഒന്നും കൂടാതെ തന്നെ "കൊയിന്പേട്‌" എന്ന തമിഴ്  മുദ്ര പതിഞ്ഞ സ്ഥലത്ത് അതിരാവിലെ 5 മണിക്ക് തന്നെ കൂടണഞ്ഞു. നാടോടികാറ്റില്‍ മോഹന്‍ലാലും ശ്രീനിവാസനും ചെന്ന് പെട്ടപോലെതന്നെ ഓട്ടോക്കാര്‍ പുറകെ കൂടി.ചെന്നൈ ആണെന്ന് അറിയാവുന്നതുകൊണ്ടും ( ഒരു ഗഫൂര്‍ ഈ യാത്രയുടെ പുറകില്‍ ഇല്ലാത്തതുകൊണ്ടും)   ഒരല്പം തമിഴ് കൈ മുതലായി ഉള്ളതുകൊണ്ടും അവിടുന്ന് ജീവനും കൊണ്ട് ഓടി കുറച്ച് ദൂരം ഓടിയപ്പോള്‍ ആണ് മനസിലായെ ഓടിയ ദിക്ക് മാറിപോയി എന്ന്. ഇനിയിപ്പോ എന്തുചെയ്യും എന്നുകരുതി നിക്കുമ്പോള്‍ നല്ല കട്ടി മീശയും എണ്ണ മെഴുക്ക്‌ ഉള്ള മുടിയും ഒക്കെ ഉള്ള ഒരു മാന്യന്‍ വന്നു ഒരു കട തുറക്കുന്നു ഞാന്‍ ഓടി അവിടെത്തി
ഒഴാ: അണ്ണാ ഇങ്കെ റൂം കടയ്ക്കുമാ
മാന്യ: അങ്ങ് മാറി നിക്കട അപ്പാ
ഒഴാ: അയ്യോ ചേട്ടന്‍ മലയാളി ആയിരുന്നോ 
മാന്യ: എന്തെ ഇഷ്ട്ടയില്ലേ?...
ഒഴാ: ചേട്ടാ അത് പിന്നെ ഞാന്‍ ഇവിടെ ആദ്യമായാ വരുന്നത് അതാ
മാന്യ: ആദ്യം വന്നാലെ പിന്നെ വരാന്‍  ഒക്കു. മലയാളികളുടെ ശല്യം കാരണം നാട് വിട്ടവനാണ്  ഞാന്‍, ഒരു ഗുണവും ഇല്ല എവിടെ ചെന്നാലും മലയാളികള്‍ ആണ്.

ഞാന്‍ മെല്ലെ അവിടെ നിന്നും സ്കൂട്ട് ആയി ഇനി നിന്ന ചിലപ്പോ അടിയാകും അടുത്തത്.
വീണ്ടും കുറച്ച് നടന്നപ്പോ ഒരു "കൂതറ" റൂം കണ്ടു. അതില്‍ താമസിക്കുന്നതിലും നന്ന് ആ നടുറോട്ടില്‍ നിന്ന് കാര്യം സാധിക്കുന്നതാ. കുറച്ചുകൂടി നടന്നപ്പോ നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് ഒക്കെ  പറ്റുന്ന ഒരു ഹോട്ടല്‍  കണ്ടു, ചാടി കയറി. കണ്ടപാടെ സെക്ക്യുരിറ്റി നീട്ടി ഒരു സല്യൂട്ട്, സല്യൂട്ട് കണ്ടിട്ട് ഒരു നടക്കു പോകും എന്ന് തോനുന്നില്ല. ചാര്‍ജ് ചോദിച്ചപ്പോളാണ് സല്യൂട്ടിന്‍റെ  കാര്യം മനസിലായത്, 2000 രൂപ ഒരു സിംഗിള്‍ ബെഡ് റൂമിന്. കയറിയതിനെകാള്‍ സ്പീഡില്‍ ചാടി ഇറങ്ങി. ഒടുക്കം ഒരു റൂം കണ്ടു പിടിച്ചു, 500 രൂപ.
റൂമില്‍ കയറിയപ്പോ  ഒരു വൃത്തി കെട്ട നാറ്റം. ചിലപ്പോ ഇത് തമിഴ് നാടിന്‍റെ ഗന്ധം  ആവും പാവം റൂമിനെ വെറുതെ സംശയിച്ചു. ടാപ്പ് തുറന്നപ്പോ എന്തൊക്കയോ കരടും തുണികഷണവും  ഒക്കെ  വരുന്നു. ദൈവമേ! ഞാന്‍ മുല്ലപെരിയാരില്‍ കളഞ്ഞ എന്‍റെ ആ പഴയ "കോണകം" പ്രതികാരം തീര്‍ക്കാന്‍ ഈ പൈപ്പ് വഴി വരുന്നതാണോ.ഒരുവിധം കുളിച്ചു എന്ന് വരുത്തി തീര്‍ത്തു പുറത്തു ചാടി

ഇനി എന്തെങ്കിലും കഴിക്കണം, ഒരു കടയില്‍ കയറാന്‍ കാല്‍ വെച്ചപ്പോ  കറുത്ത് ഇരുണ്ടു 3 അടി   പൊക്കവും 4 അടി വീതിയും ഉള്ള ഒരുത്തന്‍ കുറെ പൂരി കയ്യിലും നെഞ്ചിലും ഒക്കെ താങ്ങിപിടിച്ച് അവിടെ കൊണ്ട് വച്ചു ഇനി അത് കഴിച്ചാ  അവന്‍റെ നെഞ്ചിലെ പൂട എന്‍റെ വയറ്റില്‍ ആവും. അടുത്ത കടയില്‍ എത്തി പൂരി കഴിക്കല്‍ തുടങ്ങി നല്ല രുചി , നല്ല ഉപ്പ്, കൊള്ളാമല്ലോ! ഒരു പൂരികൂടെവേണം എന്ന് പറയാന്‍ പുറം തിരിഞ്ഞപ്പോളാണ്‌ പൂരിയുടെ ഉപ്പിന്‍റെ കഥ മനസിലായത്. നമ്മുടെ കോഴിക്കോടന്‍ ഹല്‍വ ഉണ്ടാക്കുന്നത് പോലെ  ഒരു അണ്ണന്‍ വിയര്‍പ്പൊക്കെ നന്നായി കൂട്ടി പൂരി മാവു കുഴയ്ക്കുന്നു . വായിലുള്ളത് ഇറക്കണോ. അതോ തുപ്പണോ. തുപ്പിയാ ആ പാവം അണ്ണന്‍റെ  കൈയ്ക്ക് പണി ആകുമല്ലോ എന്ന് കരുതി വിഴുങ്ങി പുറത്തു ചാടി. എന്തൊരാശ്വാസം, എന്തൊരു ചൂട്. ആ ഹാ.

വന്ന കാര്യം സാധിക്കണം എങ്കില്‍  കുറച്ച് ദൂരം പോകണം ബസ്‌ പിടിച്ചു പോകാമെന്ന് വെച്ചാ ചിലപ്പോ നാളെ ആവും  എത്തുന്നത്, അങ്ങനെ ഒരു ഓട്ടോ വിളിക്കാം എന്ന് കരുതി
ചാര്‍ജ് ചോദിച്ചപ്പോ 150  പിന്നെ ഞാന്‍ ആയതുകൊണ്ട് 100 രൂപയ്ക്കു  പോകാം പോലും
എന്ത് നല്ല അണ്ണന്‍, ഇനി ചിലപ്പോ ആ 50  അണ്ണന്‍റെ  മോളെ എനിക്ക് കെട്ടിച്ചു തരുമ്പോ സ്ത്രീ ധനത്തില്‍ നിന്ന് പിടിക്കുമായിരിക്കും. അണ്ണാ മീറ്റര്‍ ചാര്‍ജ് പോരെ?
"ഇങ്ക ചെന്നയില്‍ ഒറ്റ ഓട്ടോയ്ക്കും മീറ്റര്‍ വര്‍ക്ക്‌ ആകാത് സര്‍" പാവം അണ്ണനെ സംശയിച്ചു, ചെന്നൈയ്ക്ക്  ഇങ്ങനെ ഒരു കുഴപ്പം ഉള്ളത് നമ്മള്‍ അറിഞ്ഞില്ലലോ അതാ.
അങ്ങനെ 100 കൊടുത്തു സ്ഥലത്തെത്തി. കാര്യം സാധിച്ചു ഓടി റൂമില്‍ എത്തി പായ്ക്ക് ചെയ്തു ചാടി ഇറങ്ങി അടുത്ത വണ്ടി പിടിച്ചു. ആ വണ്ടിയിലും കിട്ടി  ഒരു കുപ്പി വെള്ളം. ദൈവമേ ഇനി ബാംഗ്ലൂര്‍ ചെന്നൈ പോലെ ആയോ? അവിടയും തീര്‍ന്നോ വെള്ളം  ??

ഇത് ഞാന്‍ കണ്ട ചെന്നൈ! ഇതില്‍ മിഥ്യ ഒന്നുമില്ല പക്ഷെ സത്യം ചിലപ്പോ മറിച്ചും ആകാം
"ഞാന്‍ കാണാതെ പോയ  ചെന്നൈ!"

എന്‍റെ എഴുത്ത് ഇഷ്ട്ടമായാല്‍ ആ ഫോളോ ബട്ടണ്‍ ഒന്ന് അമര്‍ത്തു!

57 Response to "ഒരു ചെന്നൈ യാത്ര"

  1. ഇത് ഞാന്‍ കണ്ട ചെന്നൈ! ഇതില്‍ മിഥ്യ ഒന്നുമില്ല പക്ഷെ സത്യം ചിലപ്പോ മറിച്ചും ആകാം

    "ഞാന്‍ കാണാതെ പോയ ചെന്നൈ!"

    100 രൂപയ്ക്ക് എത്രകിലോമീറ്റര്‍ ഓട്ടോ ഓടി...?
    ഹഹഹഹ...

    കൊള്ളാം...
    എന്നാലും...
    കാര്യം സാധിക്കാന്‍ ചെന്നൈവരെ പോകണമായിരുന്നോ...

    കിടിലന്‍!!! അല്ലാതെന്തു പറയാനാ ഒഴാക്കാ.....

    Pd says:

    வணக்கம் அண்ணை ~~ ഉന്കളുടെ എളുത്ത് പുടിച്ചാച്ച് ബട്ടനോടെ മണ്ടക്ക് പ്രെസ്സ് പണ്ണിയാച്ച്

    Sirjan says:

    നല്ല രസികന്‍ പൂരി കഴിക്കണമെങ്കില്‍ തമിഴ്നാട്ടില്‍ തന്നെ പോകണം എന്നു ആള്‍ക്കാരു പറയുന്നത് കേള്‍ക്കാം.. ഇപ്പൊ മനസിലായി എങ്ങനാ രസികന്‍ ആയതെന്നു..

    എന്നാ കിടക്കട്ടെ എണ്ടെ വക ഒരുതല്ല്.എന്തായാലും സംഭവം കലക്കി

    അവന്‍റെ നെഞ്ചിലെ പൂട എന്‍റെ വയറ്റില്‍ ആവും.

    ശ്രദ്ധിക്കണേ......
    ഓരോരു തോന്നലുകളെ.

    അഭി says:

    കൊള്ളാം

    എന്നാലും ആ വെള്ളവും പേനയും എന്തിനായിരുന്നു എന്ന് പറഞ്ഞില്ല

    ഇവിടെ എത്താന്‍ വൈകിയതിന് എന്നോട് ശമി.
    പള്ളിമുറ്റം വഴിയാണ് ഇവിടെ എത്തിയത്.
    ചിരിപ്പിച്ചു നന്നായി ചിരിപ്പിച്ചു.സമയം പോലെ എല്ലാം വാ‍യിക്കാം.

    ബൂരിക്ക് മാവ് കുഴക്കുന്നത് കണ്ട് ഇത്രയും ബേജാറായോ?
    ഇനി മേലില്‍ അവിടെ പോയി ബൂരി കഴിക്കരുത്.ചപ്പാത്തി മാത്രമേ കഴിക്കാവൂ.
    (ഈ അണ്ണന്മാര്‍ ചപ്പാത്തിക്ക് മാവ് കുഴക്കുന്നത് ഹോട്ടലിലെ കിച്ചന്റെ തറയിലിട്ട് ചവിട്ടിയാണ്.ഒഴാക്കനറിയണ്ടാ...)

    lynd says:

    ഡിയര്‍ ഒഴാക്കാന്‍ , തമിഴനെ തെറി പറയുക എന്നത് മലയ്ളീടെ ഒരു സ്ഥിരം പരിപാടി ആണ്. തമിഴന്‍ കുളിക്കില്ല, തമിഴനു വൃത്തി ഇല്ല.. എന്നാലോ പാണ്ടി ലോറി വന്നിലെങ്കില്‍ മലയാളീ പട്ടിണി. ഇതേ തരം ഡയലോഗ് പരനജ്തിനാണ് ജയറാം വയറു നിറച്ചത് . കോമഡി എഴുതാന്‍ തമിഴേനെ തെറി പറയണം എന്നുണ്ടോ? താങ്കളുടെ മുന്‍ പോസ്റ്റുകല്‍ വായിച്ചതില്‍ നിന്നും മനസിലായത് ..ഒരു MNC ജോലിക്കാരന്‍ ആണെന്നാണ്‌. അങ്ങനെയെങ്കില്‍ പല സംസകാരത്തില്‍ ഉള്ള പലരെയും പരിജയ പെട്ട് കാണണം .. അതോ മലയാളീ മാത്രമേ smart and able എന്നുണ്ടോ ?

    vinus says:

    നന്നായി ചെന്നൈ യാത്ര രസിപ്പിച്ചു . പിന്നേ മുല്ലപ്പെരിയാറിൽ ഏതു ഭാഗത്തായ ആ പറഞ്ഞത് കളഞ്ഞത് അല്ല ആ വഴി പോകേണ്ടി വന്നാ ഒരു മുൻ കരുതൽ എടുക്കാലോ

    ലിന്‍ഡ്, താങ്കളുടെ ആത്മരോക്ഷതിനുള്ള ഒരു കാരണവും എന്‍റെ ബ്ലോഗില്‍ ഞാന്‍ കാണുനില്ല എങ്കിലും ഇത്രയും ചോദ്യങ്ങള്‍ ഒറ്റയടിക്ക് ചോദിച്ച സ്ഥിതിക്ക് ഒരു മറുപടി:

    "ഇത് ഞാന്‍ കണ്ട ചെന്നൈ! ഇതില്‍ മിഥ്യ ഒന്നുമില്ല പക്ഷെ സത്യം ചിലപ്പോ മറിച്ചും ആകാം,ഞാന്‍ കാണാതെ പോയ ചെന്നൈ!"

    എന്ന ബ്ലോഗിന്റെ ലാസ്റ്റ് ഭാഗം താങ്കള്‍ മനപൂര്‍വം വിട്ടുപോയതോ അതോ വായിക്കാന്‍ മറന്നതോ എന്നറിയില്ല.

    ഒരു പക്ഷെ കൊച്ചിയുടെയോ കോഴിക്കോടിന്റെയോ പല സ്ഥലങ്ങളിലും നമുക്ക് ഈ കാഴ്ചകള്‍ ദര്‍ശിക്കാന്‍ സാദിക്കുന്നതും ആണ്. എന്‍റെ അനുഭവം ചെന്നൈ നഗരത്തില്‍ ആയി എന്ന് മാത്രം. ഞാന്‍ കണ്ട സത്യങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചു എന്ന് മാത്രം.

    "അതോ മലയാളീ മാത്രമേ smart and able എന്നുണ്ടോ" -- ഏതൊരു മലയാളിക്കും തോനുന്ന വൃത്തികെട്ട ഒരു സംശയം മാത്രം ആണ് താങ്കള്‍ ഇവിടെ ആരാഞ്ഞിരിക്കുന്നത്. ഇതിനു മറുപടി പറഞ്ഞു സംഭവം വഷളാക്കാന്‍ ഞാന്‍ തല്‍ക്കാലം മുതിരുന്നില്ല.

    Anonymous says:

    Hi
    Your Chennai trip was interesting. But, I didn't like the conclusion.Congratulations.please proceed.

    Anya says:

    Thanks for your visit :-)
    You are welcome on our blog
    its just FUN :-)

    Kareltje =^.^=
    Anya :-)

    greetings from The Netherlands :-)

    This comment has been removed by the author.

    ദൈവമേ, ഇനി ഈ ഒരു കുപ്പികൊണ്ട് വേണോ എല്ലാം?
    ------------------------------
    500 രൂപ.
    റൂമില്‍ കയറിയപ്പോ ഒരു വൃത്തി കെട്ട നാറ്റം. ചിലപ്പോ ഇത് തമിഴ് നാടിന്‍റെ ഗന്ധം ആവും പാവം റൂമിനെ വെറുതെ സംശയിച്ചു.
    ------------------
    കടയില്‍ കയറാന്‍ കാല്‍ വെച്ചപ്പോ കറുത്ത് ഇരുണ്ടു 3 അടി പൊക്കവും 4 അടി വീതിയും ഉള്ള ഒരുത്തന്‍ കുറെ പൂരി കയ്യിലും നെഞ്ചിലും ഒക്കെ താങ്ങിപിടിച്ച് അവിടെ കൊണ്ട് വച്ചു ഇനി അത് കഴിച്ചാ അവന്‍റെ നെഞ്ചിലെ പൂട എന്‍റെ വയറ്റില്‍ ആവും

    ചിരിച്ചു, കൊള്ളാം നല്ല പഞ്ചുള്ള നര്‍മ്മം..
    അഭിനന്ദനങ്ങള്‍..!!

    അതേ..ആ മുല്ലപ്പെരിയാറില്‍ (കേരളത്തില്‍) കളഞ്ഞ സാധനം പൈപ്പിലൂടെ (നമ്മുടെ വെള്ളം ഉപയോഗീക്കുന്നത് അണ്ണാച്ചിമാരണല്ലോ) വന്നതില്‍ അത്ഭുതപ്പെടാനില്ല..!!
    കളഞ്ഞത് നന്നായി..ഇല്ലാത്ത സാധനം ഊരി വാങ്ങിക്കാന്‍ പറ്റില്ലല്ലോ..അല്ല്ലേ...സര്

    ഹംസ says:

    എങ്കിലും ആ പേന എന്തിനാണെന്ന് മനസിലായില്ല, ചിലപ്പോ ബോര്‍ അടിക്കുമ്പോ ചെവിയില്‍ തോണ്ടാന്‍ ആവും.

    ചിരിപ്പിച്ചു കളഞ്ഞു.

    അല്ല ശരിക്കും എന്തിനായിരുന്നു ആ പേന?

    എനിക്ക് ഒട്ടും മനസ്സിലായില്ലാട്ടൊ‘കാര്യം സാധിക്കാനായുള്ള’ ഈ ചെന്നൈ യാത്ര....?!!
    നാട്ടിൽ തന്നെ കൂടി വന്നാൽ അൻപതു പൈസയോ മറ്റൊ കൊടുത്താൽ ബസ്റ്റാന്റിൽ പോലും സാധിക്കാമെന്നിരിക്കേ... ഈ ചെന്നൈ വരൈ...!!?
    ശിവ...ശിവ...!!

    എപ്പോഴും കാണാത്തകാഴ്ച്ചകൾക്കാണ് ഭംഗി കൂടുക കേട്ടൊ
    എന്തായാലും നന്നായി അവതരിപ്പിച്ചിരിക്കുന്നു,

    Anonymous says:

    ഹഹഹ............വളരെ രസകരമായിട്ടുണ്ട്.........എന്നാലും..ആ പേന തന്നത് എന്തിനാണെന്ന് പിടി കിട്ടില്ലല്ലോ..??

    Sukanya says:

    ഇനിയിപ്പോ ആ പേന കൊണ്ട് യാത്ര വിവരണം കുറിക്കാനായിരിക്കുമോ എങ്കില്‍ പേന വേണ്ട ബ്ലോഗ്‌
    എഴുതാന്‍ ഒരു സിസ്റ്റം എങ്കിലും ....

    പലപ്പോഴും അന്യനാട്ടില്‍ ചെല്ലുമ്പോള്‍ ഉണ്ടാവാറുള്ള
    ഫീല്‍ അതുപോലെ പകര്‍ത്തി.

    രസകരമായിട്ടുണ്ട്...

    പൂരി കഴിക്കാനാണോ...?അതോ പൂരി കഴിച്ചിട്ട്
    കാര്യം സാധിക്കാനാണോ അവിടം വരെ പോയത്.
    രണ്ടിനായാലും ചെന്നൈ വരെ പോകണമായിരുന്നോ അച്ചായാ..?
    പിന്നെ..എല്ലാരും ചോദിച്ച പോലെ ആ പേന തന്നത് എന്തിനാണെന്ന് ഒന്ന് പറഞ്ഞേക്കണേ..

    ചെന്നൈ യാത്ര രസകരമായിരിക്കുന്നു..
    ഞാന്‍ ചെന്നൈയില്‍ പോയത് ട്രയിനിലായിരുന്നു.. ട്രയിനില്‍ വില്പനക്കുള്ള വെള്ളക്കുപ്പികളൊക്കെ ഈ കാര്യത്തിനാണൊ ആവോ...

    മുകളില്‍ "അതോ മലയാളീ മാത്രമേ smart and able എന്നുണ്ടോ" എന്ന ചോദ്യം കണ്ടു.. ഒരു അനുഭവം പറയാം.. പുഴക്കരയില്‍ സംസാരിച്ചിരിക്കുന്ന ഞങ്ങളുടെ അടുത്തെക്ക് മൂന്നു പേര്‍ വന്നു. മൈസൂര്‍ക്കരാണ്.. അവരില്‍ രണ്ട് പേര്‍ പിന്നെ പോയത് കാര്യം സാധിക്കാന്‍.മണല്‍ പുറത്ത് ഓപണായി കാര്യംസാധിച്ചു, അതും പരസ്പരം സംസാരിച്ചുകൊണ്ട്!! രണ്ടുപേര്‍ക്കുംകൂടിയുള്ളത് ഒരു കുപ്പിവെള്ളം!(പുഴക്കരയിലാണ് സംഭവമെന്ന് ഓര്‍ക്കണേ...)

    ഇപ്പൊ മനസ്സിലായോ ദിവസവും ഈ പൂരിയും വടയും കഴിക്കുന്ന ഞങ്ങള്‍ ചെന്നൈവാസികളുടെ അവസ്ഥ

    കൊട്ടോട്ടിക്കാരന്‍, ഓടി ഒരു ഒന്നൊന്നര കിലോമീറ്റര്‍!

    അലികുട്ടി, അയ്യേ ആ കാര്യം അല്ല.... ശോ ഒരു കാര്യം തന്നെ

    തസ്നീം, കിടിലന്‍ ഞാനോ ചെന്നൈയോ?

    പിഡി, ഉന്കളെയും പുടിച്ചാച്ച്, എപ്പടി എന്റ്റെ തമിഴ്?

    സിര്‍ജാന്‍, ഇനി പോയി ദൈര്യമായി തിന്നോള് പൂരി

    കൃഷ്ണഭദ്ര, തല്ല് കിട്ടി ബോധിച്ചിരിക്കുന്നു

    റാംജി, തോന്നലുകള്‍ അല്ലെ നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കുനത്

    അഭി, തെറ്റുധരിക്കണ്ട വെള്ളം കുടിക്കാനും പേന .... ആ? വീട്ടില്‍ ഇരിപ്പുണ്ട് ഇപ്പോളും അറിയില്ല എന്തിനാണെന്ന്

    ഭായി, ഒരല്പം വയ്കി എങ്കിലും വന്നതില്‍ അതിയായ സന്തോഷം. വന്ന സ്ഥിതിക്ക് ഒരു പ്ലേറ്റ് പൂരി എടുക്കട്ടെ

    വിനൂസ്, സാധനം അവിടുന്ന് ഒഴുകി ചെന്നൈ എത്തി ഇനി ദൈര്യമായി പൊയ്ക്കൊള്ളു

    അനോണി, എഴുത്തിലെ തുടക്കകാരന്‍ ആണേ ഇനി ശ്രദ്ധിച്ചു കൊള്ളാം

    അന്യ, ഗ്രീടിങ്ങ്സ് received

    ലക്ഷ്മി, കളഞ്ഞത് കളഞ്ഞു പക്ഷെ പുതിയത് വാങ്ങി പറയാന്‍ മറന്നതാ :)

    ഹംസ, അല്ല ശരിക്കും എന്തിനായിരുന്നു ആ പേന? ... കര്‍ത്താവിനാനെ അറിയില്ല

    വീ കെ, നാട്ടില്‍ ഒക്കെ ഇപ്പൊ എന്താ ചാര്‍ജ്! ചെന്നൈ ആടോ ചീപ് ആന്‍ഡ്‌ ബെസ്റ്റ്

    ബിലാത്തി സര്‍, സത്യം! കണ്ടവ സുന്ദരം കാണാത്തത് അതിസുന്ദരം!

    ബിജിലി, ആ പേന അത് വിട്ടു പിടി.. എനിക്ക് അറിയാന്‍ മേലാ അതാ

    സുകന്യ, സിസ്റ്റം കിട്ടുന്ന വല്ല സ്ഥലം ഉണ്ടേ പറയണേ ചുമ്മാ ഒന്ന് പോകാന ഇനിയിപ്പോ കിട്ടിയാലോ :)

    ലക്ഷ്മി, സന്തോഷം! വന്നതിലും വായിച്ചതിലും!

    സിനു, പാവം മലപ്പുറം കാരനാ ചോദ്യങ്ങള്‍ ചോദിച്ചു കുടുക്കരുത്!

    നസീഫ്, ട്രെയിനില്‍ അതിനുപോലും കൊള്ളുമോ എന്ന് സംശയിക്കണം. പറഞ്ഞ സംഭവം വച്ചു ഒരു കഥയ്ക്ക് scope ഉണ്ട് ഒന്ന് നോക്കരുതോ?

    ടോംസ്, ചെന്നൈ നിവാസി നമിച്ചിരിക്കുന്നു!

    ഈ വഴി വരികയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും എന്‍റെ നന്ദി! ഇനിയും ഈ വഴി വരും എന്ന പ്രത്യാശയോടെ ഒഴാക്കാന്‍!

    കോണകത്തിന്റെ പ്രതികാരം! ക്ഷ്യ പിടിച്ചു.

    പക്ഷെ ഒരു സംശയം. ഇതു പണ്ട് വ്യാജമഹര്‍ഷി എഴുതിയതില്‍ നിന്നും അടിച്ചു മാറ്റിയതല്ലേ?

    "കൗപീനസ്യ പ്രതികാരാര്‍ത്ഥാം...
    ജലനാളീം പ്രത്യക്ഷഹ."

    ha ha ha..
    kollamketto...

    Pd says:

    സേലത്ത് ഒരാറു മാസം താമസിച്ചൂന്നല്ലാതെ തമിഴൊന്നും വല്യ പുടിത്തം പോര ആസ്സാനെ.

    നമ്മളീ വഴി ഇനിം വരും

    Mridula says:

    aakappade kollam... ente blogil oru comment kondu kayyoppittathinu thanx...

    Lynd-നു,
    ഒന്നര വര്‍ഷം ചെന്നൈയില്‍ താമസിച്ചു പരിചയം ഉള്ളത് കൊണ്ട് പറയുവാ.. അവിടെ വൃത്തിയെക്കാള്‍ കൂടുതല്‍ വൃത്തികേട് തന്നെയാ...മഴ ഒന്ന് പെയ്താല്‍ അത് സമ്പൂര്‍ണമാകും..!!
    പിന്നെ, മലയാളി അയലത്ത്കാരന്‍റെ പറമ്പിലേക്ക് തട്ടുന്നത്, തമിഴന്‍ പബ്ലിക്‌ റോഡിലേക്ക് തട്ടുന്നു..ആ വ്യത്യാസമേ ഉള്ളു..!!
    ഒഴാക്കന്‍,
    സംഭവം ഒന്ന് കൂടി വിപുലമാക്കാമെന്ന് തോന്നുന്നു..കൊള്ളാം കേട്ടോ..
    എന്‍റെ ബ്ലോഗ്‌ വഴി വന്നതിനു thanks കേട്ടോ..

    Vayady says:

    യാത്രാവിവരണം നന്നായി. പലയിടത്തും ചിരിച്ചു.
    ഇനിയും ഒരുപാട് യാത്രകള്‍‌ ചെയ്യുമാറാകട്ടെയെന്ന്‌ ആശംസിക്കുന്നു!!

    അപ്പോള്‍ ചെന്നൈയില്‍ കുറച്ച് വെള്ളം കുടിച്ചു അല്ലേ............:)

    ഗീത says:

    ഒരേ നഗരത്തിനു തന്നെ വിവിധഭാവങ്ങളാവും പലരുടെ കണ്ണുകളില്‍ അല്ലേ? പിന്നെ ഈ വൃത്തിയില്ലായ്മ കേരളത്തിലും ഉണ്ട്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ പൊറോട്ട ലാട്രിന്റെ പടിയില്‍ അടിച്ച് പരത്തുന്നു എന്നൊരു പത്രവാര്‍ത്ത വായിച്ചത് ഓര്‍ത്തുപോയി.

    . says:

    വളരെ നന്നായിട്ടുണ്ട് ...ഇനി മേലാല്‍ തമിഴ്നാട്ടില്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കുക ...ഞാനും ഒരു അനുഭവസ്തനാന്നേയ്...

    ചിരിപ്പിച്ചു കേട്ടോ
    :)

    valare nannaayittundu.........., nanmakalnerunnu........

    നല്ല ഹ്യുമര്‍ സെന്‍സുണ്ട്. സ്ഥലങ്ങള്‍ കൂടി പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നേനെ.

    ഒഴാക്ക... ചെന്നയിലെ അലവലാതിതരങ്ങളുടെ ഒരു ചെറിയ എട് മാത്രം ആണ് ഇത്.. കലക്കിയിട്ടുണ്ട്...
    ചെന്നയിലെ ഓട്ടോക്കാരെ കുറിച്ച് എഴുതാന്‍ ഒരുപാടു കഥകള്‍ ഉണ്ട്.. ഉടനെ തന്നെ ആശാന്‍ അത് ബ്ലോഗുന്നതാണ്..

    കണ്ടതിലും വായിച്ചതിലുൻ സന്തോഷം

    "അവന്‍റെ നെഞ്ചിലെ പൂട എന്‍റെ വയറ്റില്‍ ആവും"

    വടയാണെങ്കില്‍ ഉറപ്പാ ;-)

    നല്ല ചെന്നൈ യാത്ര ആയിരുന്നൂട്ടോ..രസകരമായി..
    ഇടക്കൊക്കെ നല്ല 'പഞ്ച്' ഉണ്ടായിരുന്നു..
    :)

    :)കൊള്ളാം!

    ചിരിപ്പിച്ചു.. :)

    മൂരാച്ചി, അടിച്ചുമാറ്റല്‍ എനിക്ക് ഇഷ്ട്ടമിലാത്ത ഒന്നാണ് അല്ലാതെ തന്നെ ഒരുപാടുണ്ട് മൂരു എഴുതാന്‍

    എന്നിരിക്കിലും ഈ വ്യാജമഹര്‍ഷിയുടെ സൈറ്റ് തന്നാല്‍ ഒന്ന് പോയി നോക്കാമായിരുന്നു.

    INTIMATE STRANGER , വന്നതില്‍ സന്തോഷം!

    പി ഡി, തീര്‍ച്ചയായും വരണം!

    മൃദുല, പുതിയ ഒരാളെ കണ്ടപ്പോള്‍ വന്നു വായിച്ചു! അങ്ങനെ ആണ് ആ കമന്റ്‌ ജനിച്ചത്‌.

    സിബു, വിപുലമാക്കാന്‍ മാത്രം സമയം ഞാന്‍ അവിടുണ്ടയിരുനില്ല അതാ, സിബു ഒന്ന് ശ്രമിക്കരുതോ?

    വായാടി, യാത്ര ചെയ്യണം എന്ന് തന്നെയാണ് ആശ, കാശാണ് പ്രശ്നം

    മലയാളി, കുടിച്ചു, കുറച്ചല്ല ഒരുപാടു കുടിച്ചു!

    ഗീത, ചേച്ചി പറഞ്ഞതാണ്‌ അതിന്‍റെ സത്യം!

    . , പോകേണ്ടി വന്നാല്‍ പോകാതിരിക്കാന്‍ മാറ്റുമോ എന്‍റെ ഡോട്ടെ

    ഏകതാര, ഇനിയും വരുമല്ലോ അല്ലെ

    ജയരാജ്‌, നന്ദി

    കുമാരേട്ടാ, സ്ഥലങ്ങള്‍ വല്യ പിടിയില്ല അതാ മിണ്ടാതെ

    ആശാന്‍, ആശാന്റെ ബ്ലോഗിനായി കാത്തിരിക്കുന്നു

    സപ്ന, ഇനിയും വരും എന്ന് കരുതുന്നു

    കൊമ്പന്‍, അനുഭവം ഉണ്ടല്ലേ :)

    മുരളി, വായിച്ചതില്‍ ഒരുപാടു സന്തോഷം, വന്നതിലും

    വാഴ, ഒരുപാടു സന്തോഷം വന്നതിലും വായിച്ചതിലും ഇനിയും വരുമെന്ന് കരുതുന്നു

    ദിയ, ഇനിയും ചിരിക്കാനുള്ള വകകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാം, പക്ഷെ ചിരിക്കണം

    ഈ വഴി വരികയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും എന്‍റെ നന്ദി! പുതിയ വിഭവങ്ങളുമായി കാത്തിരിക്കാം. ഒഴാക്കാന്‍!

    ഈ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു .രസകരം അവതരണ ശൈലി അതിമനോഹരം ..

    ഒഴാക്കന്‍ ആകെ കൊഴപ്പിച്ചു....
    മദ്രാസിന് പോയപ്പം ഇങ്ങനെ..ഇക്കണക്കിനു കല്‍ക്കത്ത വരെ പോയിരുന്നേല്‍ എന്തൊക്കെ വായിക്കേണ്ടി വന്നേനെ...

    കൊള്ളാം....ചിരിപ്പിച്ചു

    എനിക്കും പിടികിട്ടാത്തത് അതാണ്.ഒന്നിനും രണ്ടിനും ഒക്കെ ബാംഗ്ലൂരില്‍ സ്ഥലമില്ലേ?നിങ്ങള്‍ ചെന്നൈ വൃത്തികേടാക്കാന്‍ പോക്കുന്നതെന്തിനാ?

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..