K ഫോര്‍ KAT. C ഫോര്‍ CAT


സമയം കൃത്യം 2 . 30 പതിവുപോലെ ഞാനും എന്‍റെ കൂട്ടുകാരും ഭക്ഷണം കഴിക്കാന്‍ ( കഴിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ) ഒരു മലയാളി മെസ്സിലേക്ക് വെച്ച് പിടിപ്പിക്കുന്നു... എന്നത്തേയും പോലെ വെടി പറഞ്ഞും തൊഴുത്തില്‍ കുത്തിയും സമയം പോക്കുന്നു ( തണുത്ത മലയാളികളുടെ സ്വന്തം പൊറട്ടക്കുവേണ്ടിയുള്ള നീണ്ട  കാത്തിരുപ്പ്) പൊടുന്നനെ കൂട്ടത്തില്‍ സുന്ദരനും എന്നാല്‍ മണ്ടനുമായ  R x x H . K C യുടെ ( K C ആളുടെ initial ആണേ.  ശരിയായ പേര് ഞാന്‍ ഇവിടെ നിര്‍ബന്ധപൂര്‍വം മറക്കുന്നു, തുടരന് ജീവിക്കാന്‍ കൊതിയുള്ളത് കൊണ്ടും മണ്ടന്മാര്‍ക്കു മുന്‍ പിന്‍ നോട്ടം ഇല്ലാത്തതുകൊണ്ടും, സഹ്രിധയം മാപ്പ്) മൊബൈല്‍ പൊടുന്നനെ ചിലക്കുന്നു ..( താമസമെന്തേ വരുവാന്‍ റിംഗ് ടോണ്‍ ബാക്ക് റൌണ്ട് മ്യൂസിക്‌) മറു തലയില്‍ നിന്നും  ഒരു കിളിക്കൊഞ്ഞാല്‍....  R x x H  . K C വികാര ആവേശത്താല്‍ ( പെണ്‍ ശബ്ദം കേട്ടാലെ അവന്‍ അങ്ങനാ വികാരം തുളുമ്പി വരും) " ഹലോ എസ് ടെല്‍ മി "  ( K C  യുടെ ഇംഗ്ലീഷ് നിഗണ്ടു കാലി ഇനി വേണേ മലയാളം പറയണം) ഉടനടി നമ്മുടെ കിളി മൊഴിഞ്ഞു സര്‍ താങ്കളുടെ  നെയിം ഒന്ന് സ്പെല്‍ ഔട്ട്‌ ചെയ്യാമോ ... കാര്യം എന്തായാലും ഒരു പെണ്‍ കുട്ടി ചോദിച്ചതല്ലേ ആശാന്‍ നെയിം പറച്ചില്‍ തുടങ്ങി ( ഞങ്ങള്‍ ബാക്കി ഉള്ളവര്‍ അപ്പോഴും നേരത്തെ പറഞ്ഞ  പൊറട്ടക്കുവേണ്ടിയുള്ള കാത്തിരുപ്പ് തുടരുന്നു ) പെട്ടന്നാണ് ആ നെയിം പറച്ചിലില്‍  എന്തോ ഒരു പന്തികേട്‌ പോലെ തോനിയത് ഒന്നുകൂടി ചെവി കൂര്‍പ്പിച്ചു ശ്രദ്ധിച്ചു അപ്പോള്‍ കേട്ടത്
" R ഫോര്‍ ROWDY പിന്നെ x x  ( മുഴുവന്‍ പേര് പറയാനുള്ള പെടികൊണ്ടാനെ x x  എന്ന് തുടരുന്നത്) H  ഫോര്‍ ഹനുമാന്‍. K  ഫോര്‍ KAT ( പൂച്ചക്കിങ്ങനെയും പറയാം ഇംഗ്ലീഷില്‍ ) C  ഫോര്‍ CAT "
പിന്നീട് അവിടെ നടന്നത് ചരിത്രം....
ഇത് വരും കാല ചരിത്രത്തിലേക്ക് ഒരു  ഏട് എഴുതി ചേര്‍ത്തു അത്രമാത്രം....

7 Response to "K ഫോര്‍ KAT. C ഫോര്‍ CAT"

 1. ഹ ഹ. സുഹൃത്ത് ആളു കൊള്ളാമല്ലോ.

  അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കുമല്ലോ. [സഹൃദയം, നിഘണ്ടു]:)

  - കറുത്ത ബാക്‍ഗ്രൌണ്ടിലെ ചുവന്ന അക്ഷരങ്ങള്‍ വായനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

  പുതുവത്സരാശംസകള്‍!

  masheeeeeeeee :)

  എഴുതാന്‍ കഴിയുന്ന ആളുതന്നെ,
  പക്ഷേ അക്ഷരത്തെറ്റുകള്‍ കുറച്ചൂടെ..?

  തുടക്കമായത് കൊണ്ടായിരിക്കും അക്ഷരതെറ്റുകള്‍ അല്ലെ..
  ഇനിയുമെഴുതൂ....

  bestwishes

  എന്‍റെ സൃഷ്ടി വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ സന്തോഷം അറിയിച്ചുകൊള്ളുന്നു
  ശ്രീ, കൊട്ടോട്ടിക്കാരന്‍, മുരളി.... അക്ഷരത്തെറ്റുകള്‍ ചൂണ്ടി കാണിക്കുകയും രചനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതില്‍ സന്തോഷം.....
  ഒരു തുടക്കകാരന്‍റെ തെറ്റുകളായി മാത്രം കരുതി മുന്നോട്ടും അഭിപ്രായം പ്രതീക്ഷിക്കുന്നു....

  SULFI says:

  കൊള്ളാം. നന്നായി വരുന്നു.
  ഇനിയും വായന തുടരാം കേട്ടോ.

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..