പടച്ചോനെ.. ഇംഗ്ലീഷ് പടച്ചോനോ?
പുതിയവീട്ടിൽ കയറുമ്പോൾ കർത്താവിനെ കൂടെകൂട്ടുന്നതു എപ്പോഴും നല്ലതാണ്. അല്ലെങ്കിലും അങ്ങനാണല്ലോ അതിൻ്റെ ഒരു ഇത് . അങ്ങനെയുള്ള പതിവിൻ്റെ ഭാഗമായി തൊട്ടടുത്തുള്ള പള്ളിയിലെ അച്ചനെ പുതിയ വാടക വീടിൻ്റെ വെഞ്ചിരിപ്പിനായി വിളിക്കുകയും ചെയ്തു. വെഞ്ചിരിപ്പിൻ്റെ ഇടയിൽ അച്ചൻ ബൈബിൾ വായിക്കുവാനായി എന്നെ നോക്കി. "എനിക്കെഴുതാനെ അറിയൂ വായിക്കാൻ അറിയില്ലാലോ എന്നൊരു വളിപ്പടിച്ചാലോ" എന്നാലോചിച്ചെങ്കിലും എൻ്റെ സ്റ്റാൻഡേർഡ് അനുസരിച്ചുള്ള ശ്രോതാക്കളുടെ എണ്ണക്കുറവുകാരണം വേണ്ടെന്നുവെച്ച് ബൈബിൾ വായിക്കാനായി എടുത്തു.
“ In the name of Lord'
എൻ്റെ പടച്ചോനെ, ഇത് ഞാൻ പഠിച്ച പടച്ചോൻ അല്ലല്ലോ പടച്ചോനെ!
'ഇംഗ്ലീഷ് ബൈബിൾ' കയ്യിൽ കിടന്നു വിറക്കാൻ തുടങ്ങി.
എൻ്റെ വിറയലും വിമ്മിഷ്ട്ടവും കണ്ടിട്ടാവും മൂന്നാംക്ലാസുകാരി മോൾ കയ്യിൽനിന്നും ബൈബിൾ വാങ്ങി ഇംഗ്ലീഷിൽ അങ്ങ് കീച്ചി.
അല്ലെങ്കിലും നമുക്ക് 'ജീവിക്കാനുള്ള ഇംഗ്ലീഷ്' അല്ലെ അറിയൂ, കാണിക്കാനുള്ള ഇംഗ്ലീഷ് അറിയില്ലല്ലോ.
ഏതായാലും മകൾ ഇംഗ്ലീഷ് മീഡിയത്തിൽ ആയതിനാലും മുഖത്ത് മാസ്ക് വെച്ച് പിടിപ്പിച്ചതിനാലും മാനം അധികം അങ്ങ് പോയില്ല എന്നുവേണമെങ്കിൽ പറയാം. ഡബിൾ മാസ്ക് സംസ്കാരം നിലവിൽ വന്നിട്ടിലായിരുന്നതിനാൽ ഒരല്പസ്വൽപം മാനമൊക്കെ പോയോ എന്ന് എടുത്ത് ചോദിച്ചാൽ ഇല്ലെന്നു പറയാൻ, നിലവിൽ ഉള്ള മാനം സമ്മതിക്കില്ല എന്നതാണ് പരമമായ സത്യം.
അകം വാർത്ത: മാനം പോകുന്നതോ അല്ലെങ്കിൽ പോയതോ ആയ എന്ത് കേസും നുമ്മ മലയാളികൾ വീണ്ടും വീണ്ടും ആവർത്തിച്ച് ആലോചിക്കുമല്ലോ.. അങ്ങനെ ഞാനും ആലോചിച്ചുകൊണ്ടേയിരുന്നു..
“ എന്നാലും ഈ ഇംഗ്ലീഷ് പടച്ചോൻ എങ്ങനെ വെറും മലയാളി ആയ ഒഴാക്കൻ്റെ വീട്ടിലെത്തി?”
അങ്ങനെ തുടർച്ചയായുള്ള അന്വേക്ഷണത്തിൻ്റെ ഭാഗമായി ഒടുവിൽ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു!
പൂനെ!
അതെ, അളിയൻ്റെ പൂനെ സാധനങ്ങളുടെ കൂടെ കയറിവന്നവനാണ് ഈ ഇംഗ്ലീഷ്‌കാരൻ.
പിന്നെ ബൈബിൾ എടുത്തപ്പോൾ പുറം ചട്ട കീറിയതിനാൽ അളിയൻ്റെ ഭാര്യ കണ്ടുപിടിച്ച വഴിയായിരുന്നു ഒരു പഴയ മലയാളം ബൈബിളിൻ്റെ കവർ. അതെ, മലയാളം കവറുള്ള നല്ല ഒന്നാന്തരം ഇംഗ്ലീഷ് ബൈബിൾ..
അല്ലെങ്കിലും വായന അല്ലല്ലോ ഉദ്ദേശം. കർത്താവിൻ്റെ തിരുഹൃദയ ചിത്രത്തിൻ്റെ തൊട്ടടുത്തായി ഒരു ബൈബിൾ, അതാണല്ലോ ഒരു മിനിമം സത്യക്രിസ്ത്യാനി വീടിൻ്റെ ലക്ഷണം, ഇംഗ്ലീഷ് ബൈബിൾ ആണെങ്കിൽ ഒന്നുകൂടി പൊളിക്കും. അല്ല പിന്നെ.
ഇതെഴുതുമ്പോഴും കർത്താവിൻ്റെ ഫോട്ടോയുടെ അടുത്തിരുന്നു ഇംഗ്ലീഷ്‌കാരൻ ബൈബിൾ എന്നോട് ചോദിക്കുന്നുണ്ട് ഇടക്കൊന്ന് എടുത്തു വായിച്ചൂടെടോ ഉവ്വേ? എന്ന്.
ഇംഗ്ലീഷ് എൻ്റെ പട്ടി വായിക്കും, മലയാളം ആണെങ്കിൽ ഒരു അരക്കൈ നോക്കാമായിരുന്നു!
കൊറോണയും, മഴക്കാലവും ഒക്കെ അല്ലെ.. ഈശ്വരനെയും ഈശ്വരനും ഒരു ഓർമ്മയുള്ളതൊക്കെ നല്ലതാണ്.
ഒഴാക്കൻ

0 Response to " "
Post a Comment
മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..