അമ്മച്ചി ഭാഷ!
ജനിച്ചുവീണ് കണ്ണ് തുറന്ന അന്നുമുതല്‍ പഠിക്കാന്‍ തുടങ്ങിയതാണ്!
ആദ്യം കമലാന്‍, പിന്നെ നടക്കാന്‍, ശരിക്ക് പെടുക്കാന്‍, അമ്മെ മ്മേ മ്മേ... എന്ന് വിളിക്കാന്‍ അങ്ങനെ ഒരുപാട്.ഒടുക്കം പത്ത് ഇരുപത്തിയഞ്ചു കൊല്ലത്തെ ഗുസ്തി കൊണ്ട് എംബിഎ കഴിഞ്ഞതോടുകൂടി ഇനി എന്‍റെ പട്ടി വരും പഠിക്കാന്‍ എന്ന പ്രസ്താവനയോടെ പഠനത്തിനോട് വിട വാങ്ങി!ഉണ്ടായിരുന്ന പത്ത് ഏക്കര്‍ എംബിഎ പഠിപ്പിക്കാന്‍ മുറിച്ചു വിറ്റ പാവം അപ്പന്‍ ഇനിയുള്ള മൂന്നേക്കര്‍ തനിയെ 'പ്ലാന്റിക്കോള്ളാം' എന്ന് പ്രസ്താവിച്ചതോടെ 'കഞ്ഞിക്കുരു' തേടിയുള്ള എന്‍റെ പ്രയാണത്തിന് തുടക്കമായി!
കൊഞ്ചു മെണച്ചാല്‍ മുട്ടോളം പിന്നെ മെണച്ചാല്‍ ചട്ടിയില്‍ എന്നപോലെ ഞാന്‍ നേരെ മെണച്ചു, ബാംഗ്ലൂര്‍ എന്ന ചട്ടിയിലേക്ക്! കൈമുതലായി ഒന്നാം ക്ലാസിലെ തറ പറ മലയാളവും ഒരല്പം അഹങ്കാരവും പിന്നെ ഒരിക്കലും നിറയാത്ത ഒരു വയറും. പഠിച്ചത് വെച്ച് അരപ്പേജ് മാത്രം ഉണ്ടായിരുന്ന സീവി ഒടുക്കം നാട്ടിലെ കടക്കാരുടെ പേര് കൂടി ചേര്‍ത്ത് ഒരുപേജ് ആക്കി ആദ്യം കണ്ട മുറുക്കാന്‍ കട മുതല്‍ പബ്ലിക് കക്കൂസില്‍ വരെ കയറി വിതരണം ചെയ്തു, എല്ലാ മഹാന്മാരുടെയും തുടക്കം കുപ്പതൊട്ടിയില്‍ നിന്നായിരുന്നല്ലോ. തെണ്ടാനുള്ള മടി ഇല്ലായ്മ കൊണ്ടോ നാണം എന്ന രസം എപ്പോഴോ കൈ മോശം വന്നതുകൊണ്ടോ എന്തോ നല്ല ഭങ്ങിയായി
കണ്ടവരോടൊക്കെ തെണ്ടി " ഒരു പണി തരുമോ സാറേ" എന്ന്, ഒടുക്കം അവരുടെ കയ്ക്ക് പണി ആകും എന്ന് കണ്ടതോടെ ആ പരുപാടി എട്ടായി മടക്കി ചെവിയില്‍ തിരുകി.
അങ്ങനെ ഒരു ദിനം പതിവുപോലെ കുളിച്ചു ഒഴാക്കന്‍ ആയി ജോലി തെണ്ടാന്‍ ഇറങ്ങി. എന്‍റെ ആകാര സൌന്ദര്യം കണ്ടിട്ടോ എന്തോ ഒരു മാന്യന്‍ എന്നോട് ഒരു സെക്യൂരിറ്റി പണി ഓഫര്‍ ചെയ്തു,ഒന്നും ചെയ്യണ്ട അതിരാവിലെ ഓഫീസിനു മുന്‍പില്‍ പോയി ഒരു വടിയും പിടിച്ചു നിന്നാ മതി മാസം 3000 ക പോക്കറ്റില്‍!
പഠിക്കാന്‍ ശ്രമിച്ച എംബിഎ എല്ലാം ഒരുനിമിഷം മറന്ന ഞാന്‍ യെസ് പറഞ്ഞു!
പണി കിട്ടിയ സന്തോഷത്തോടെ അപ്പനെ വിളിച്ചു..
അപ്പാ കിട്ടി
ഓ ഹോ എവിടുന്നാടാ മേടിച്ചു കിട്ടിയത്
അതല്ല, അപ്പാ പണി കിട്ടി
എത്രയിന്‍റെ പണിയാ മോനെ? എട്ടിന്‍റെയോ അതോ അതില്‍ കൂടുതലോ? ( അപ്പന്‍ ആരാ മൊതല്‍! ഞാന്‍ പോയാ മിനിമം എട്ടിന്‍റെ പണി എങ്കിലും വാങ്ങിയെ വരൂ എന്ന് മൂപ്പനറിയാം )
അപ്പാ,,,, എട്ടിന്‍റെ അല്ല ഒരു ബാങ്കിന്‍റെ സെക്യൂരിറ്റി പണി
ഫു!!
അപ്പന്‍ എന്നാ മുറുക്കാന്‍ വായില്‍ ഇട്ടിട്ടുണ്ടോ? ചുമ്മാ തുപ്പുന്നെ
എടാ 'അറിയാതെ പിറന്നവനെ', നിന്നെ ആട്ടി തുപ്പിയതാ. 3000 രൂപക്ക് സെക്യൂരിറ്റി നിക്കാന്‍ ആണോടാ ഞാന്‍ എന്‍റെ പത്ത് ഏക്കര്‍ വിറ്റു നിന്നെ പഠിപ്പിച്ചത്?
വിറ്റതും പഠിപ്പിച്ചതും ശരിയാ, പക്ഷെ പഠിച്ചോ എന്ന് മാത്രം ചോദിച്ചോ? അല്ല പിന്നെ!
അപ്പന് ഇഷ്ട്ടമില്ലേ പോകുന്നില്ല വേറെ പണി നോക്കാം,
ഈ മാസത്തെ ആ ശമ്പളം ഒന്ന് അയച്ചിരുന്നെങ്കില്‍...
ശമ്പളമോ?.. ഏത് ശമ്പളം?
ഹാ അപ്പാ... അപ്പന്‍റെ മകനായി പിറന്നതിലുള്ള ശമ്പളം, ഇല്ലേ ദേ ഞാന്‍ ശരിക്കും തെണ്ടിയാകും
ഉം!
ആ 'ഉം' ഞാന്‍ റെസിപ്റ്റ് ആയി എടുത്തു ഫോണ്‍ കട്ട് ചെയ്തു! ഇനി നല്ല ഒരു ജോലി കിട്ടിയേ തരം ഒള്ളു.ഇല്ലേ ഈ ബാംഗ്ലൂര്‍ നഗരത്തിനു ഒരു തെണ്ടിയെ കൂടി സഹിക്കേണ്ടി വരും. അതിനിടയില്‍ എപ്പോഴോ എന്‍റെ സീവി കണ്ട ഒരു പാവം കമ്പനി എന്നെ ജോലിക്കുള്ള ഇന്റര്‍വ്യൂവിനു വിളിച്ചു. അങ്ങനെ അറിയാവുന്ന എല്ലാ ദൈവങ്ങളെയും മനസ്സില്‍ പ്രാര്‍ഥിച്ചു യാത്രയായി!ഒരു മാസം കൊണ്ട് സാധാരണ ഒരു ഇന്റര്‍വ്യൂവില്‍ എന്തൊക്കെ ചെയ്യണം എന്നത് മനപാഠം ആക്കിയിരുന്നു!
" ഞാന്‍ ഒഴാക്കന്‍, കേരളത്തില്‍ നിന്നും വരുന്നു, ഡിഗ്രീ കണക്കാ, പിന്നെ എംബിഎ
വീട്ടില്‍ എന്നെ കൂട്ടി 4 പേര്‍!
അപ്പന് പോത്തിനെ ( എന്നെ ) മേയ്ക്കല്‍ പണി
അമ്മ, വീട്ടു ഭാര്യ (ഹൌസ് വൈഫ്)
വിനോദം: കുട്ടിയും കോലും കളി , മാവിന് കല്ലെറിയല്‍, പുഴയില്‍ ചാട്ടം, സിനിമ കാണല്‍, വായന,..
വീക്നെസ്: ആ സാധനം ഇല്ലാത്ത ഒരാളാണ് ഞാന്‍! പിന്നെ ഒരു കുപ്പി വെച്ച് വിളിച്ചാ എങ്ങോട്ടും വരും അത് ഒരു വീക്നെസ് ആണോ? ഇംഗ്ലീഷ് അറിയില്ല, അതൊരു അറിവുകേടല്ലേ അല്ലാതെ വീക്നെസ് അല്ലാലോ.
സ്ട്രെങ്ങ്ത് : 10 തടിമാടന്‍ അമ്മാവന്‍സ്, എന്തിനും പോന്ന കൂട്ടുകാര്‍, എല്ലില്ലാത്ത ഒരു നാക്ക് "
പക്ഷെ ഒറ്റ കുഴപ്പം മാത്രമേ ഉള്ളു, ഇതെല്ലാം ഇംഗ്ലീഷില്‍ ആണ് പഠിച്ചു വെച്ചിരിക്കുന്നത് ഇടയില്‍ ആരെങ്കിലും കയറിയാല്‍ സംഭവം തുടക്കം മുതലേ തുടങ്ങണം!
അങ്ങനെ ഇന്റര്‍വ്യൂ തുടങ്ങി,
ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ആകെ മൂന്ന് പേര്‍. ഉത്തരം പറയാന്‍ ഈ പാവം ഒഴാക്കനും!
ചെന്നപാടെ, ഗുഡ് മോര്‍ണിംഗ് സാര്‍ സ് സ് ( മൂന്ന് പേരില്ലേ അതാ)
സാര്‍ ഞാന്‍ കയറിയ പടി 17
പുറത്തു 7 കസേര
കത്തികിടക്കുന്ന ബള്‍ബ് 5 കത്താത്തത് 2
വാട്ട്?
എത്ര വാട്ട് ആണെന്ന് സത്യമായും അറിയില്ല!
ഇന്റര്‍വ്യൂവര്‍ : വാട്ട് - w h a t - വാട്ട്
അല്ല സിനിമയില്‍ ഒക്കെ കണ്ടിട്ടുണ്ട് ഇന്റര്‍വ്യൂ, ഇതെല്ലാമല്ലേ ചോദിക്കാന്‍ പോകുന്നത് ചോദിക്കുന്നതിനു മുന്‍പേ ഉത്തരങ്ങള്‍ പറഞ്ഞാ അത്രയും പെട്ടന്ന് തീര്‍ക്കാലോന്നു കരുതി!
തുടങ്ങിയപ്പോഴേ എനിക്കാകെ വശപ്പിശക് തോന്നി ഒരുത്തന്‍ നാട്ടിലെയും വീട്ടിലെയും കാര്യങ്ങള്‍ ചോദിക്കുന്നു
വേറെ ഒരുത്തന്‍ പഠിച്ച കാര്യങ്ങള്‍. മൂനാമന്‍ ഒന്നും ചോദിക്കുന്നില്ല എന്ന് മാത്രമല്ല കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ അസമയത് കണ്ട ഒരു വൃത്തികെട്ട നോട്ടം അതും അടി മുടി.
ഒന്നാമന്‍: ഒഴാക്കന്‍ താങ്കളെ കുറിച്ച് പറയു
ഞാന്‍ കേട്ട പടി നമ്മുടെ സാധനം ചൊല്ലാന്‍ തുടങ്ങി
ഞാന്‍ ഒഴാക്കന്‍, കേരളത്തില്‍ നിന്നും വരുന്നു, ഡിഗ്രീ കണക്കാ...
ഇടയില്‍ രണ്ടാമന്‍: ഡിഗ്രി എന്താന്നാ പറഞ്ഞെ?..
കണക്കാ...
ഒന്നാമന്‍: ഓക്കേ കണ്‍ടിന്യു
ഒഴാക്കന്‍: നോ, നോ കണ്‍ടിന്യു ഒണ്‍ലി സ്റ്റാര്‍ട്ടിംഗ്
ഒന്നാമന്‍: വാട്ട്
ഒഴാക്കന്‍: ഞാന്‍ ഒഴാക്കന്‍, കേരളത്തില്‍ നിന്നും വരുന്നു, ഡിഗ്രീ കണക്കാ...
ഒടുക്കം പഠിച്ചത് പാടി തീര്‍ന്നു!
ഒന്നാമന്‍: അമേരിക്കയുടെ പ്രസിഡന്റ് ആരാ?
ഒഴാക്കന്‍: ബു..
രണ്ടാമന്‍ (ഇടയില്‍ കയറി) : എന്താ ഒഴാക്കന്‍റെ അപ്പന്‍റെ പേര്
ഒഴാക്കന്‍: ബുഷപ്പച്ചന്‍!
ഒന്നാമന്‍/രണ്ടാമന്‍: ബുഷപ്പച്ചന്‍??
ഒഴാക്കന്‍: അത് പിന്നെ ബുഷ് അമേരിക്കയുടെയും അപ്പച്ചന്‍ എന്‍റെയും അപ്പന്‍സ് ആ..
ഒന്നാമന്‍: അക്കൗണ്ട് ഗോള്‍ഡന്‍ റൂള്‍സ് പറയു
ഒഴാക്കന്‍: അത് പിന്നെ,,, ആദ്യത്തെ റൂള്‍ ഒന്ന് പറഞ്ഞാ ബാക്കി ഞാന്‍ പറയാം ( മൂത്തവര്‍ ആദ്യം എന്നാണല്ലോ, എന്‍റെ ഒരു വിനയം)
രണ്ടാമന്‍: ഓക്കേ, പറയണ്ട
ഒഴാക്കന്‍: സന്തോഷം
ഒന്നാമന്‍: വായന ഇഷ്ട്ടമാണെന്ന് പറഞ്ഞല്ലോ ഏതാ അവസാനം വായിച്ച ബുക്ക്
ഒഴാക്കന്‍: അയ്യേ, യു മീന്‍ കൊച്ച് ബുക്ക്?
ഒന്നാമന്‍: ഐ മീന്‍ ബുക്ക്
ഒഴാക്കന്‍: മംഗളം
ഒന്നാമന്‍: ഓ, ആരാ മംഗളം എഴുതിയത്
ഒഴാക്കന്‍: സുധാകര്‍ മംഗളോദയം
രണ്ടാമന്‍: നിങ്ങള്‍ സിനിമ ഇഷ്ട്ടം ആണെന്ന് പറഞ്ഞല്ലോ, അവസാനം കണ്ട സിനിമയുടെ കഥ പറയു
ഒഴാക്കന്‍: അത് വേണോ?
രണ്ടാമന്‍: അവസാനം കണ്ട മലയാള സിനിമയുടെ കഥ പറയു
ഒഴാക്കന്‍: നീ പൊ മോനെ ദിനേശാ.. അങ്ങനാ സിനിമ തുടങ്ങുന്നത് ( അങ്ങനെ നരസിംഹത്തില്‍ തുടങ്ങി അവസാനം ബാലേട്ടനില്‍ കൊണ്ട് ചെന്ന് ഒരുവിധം ഒപ്പിച്ചു, ഇനി കൊന്നാലും സിനിമ ഹോബിയില്‍ ഇല്ല പൊന്നെ)
മൂന്നാമന്‍: ഒഴാക്കന്‍ നിങ്ങള്ക്ക് സ്ട്രോങ്ങ് എംറ്റിഐ ഉണ്ട്
ഒഴാക്കന്‍: ( മനസ്സില്‍, പഹയാ എല്ലാം കണ്ടുപിടിച്ചു അല്ലെ? ഒന്നുകൂടി ഞെളിഞ്ഞിരുന്നു)
ഒന്നാമന്‍: ഒഴാക്കന്‍, താങ്കള്‍ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടോ?
ഒഴാക്കന്‍: അത് പിന്നെ ഞങ്ങളുടെ കുടുബത്തില്‍ എല്ലാവര്ക്കും നല്ല എംറ്റിഐ ആണ് ഞാന്‍ പിന്നെ എംബിഎ കൂടി പഠിച്ചതിനാല്‍ ഒന്നുകൂടി സ്ട്രോങ്ങ് ആയി എന്ന് മാത്രം
മൂന്നാമന്‍ : വി വില്‍ റിവേര്‍ട്ട് ബാക്ക് റ്റു യു
ഒഴാക്കന്‍ : ബാക്ക്??
മൂന്നാമന്‍: വി വില്‍ ലെറ്റ് യു നോ
അങ്ങനെ ആദ്യത്തെ ഇന്റര്‍വ്യൂ വിജയകരമായി അവസാനിപ്പിച്ചു!
എങ്കിലും മനസ്സില്‍ ഒരു ചോദ്യം മാത്രം മുഴച്ചു നിന്നു എന്താ ഈ എംറ്റിഐ ? ഇത്ര സ്ട്രോങ്ങ് ആയിട്ട് ഇവന്‍ ഉള്ള കാര്യം ഞാന്‍ അറിഞ്ഞില്ലല്ലോ ഇതുവരെ? ചിലപ്പോ പാരമ്പര്യമായി കിട്ടിയതാവും അപ്പന്‍ പറയാന്‍ മറന്നതാവും! പിന്നീടുള്ള ഇന്റര്‍വ്യൂ യാത്രകളില്‍ ആണ് എംറ്റിഐ എന്താണെന്നു പിടികിട്ടിയത്
M - Mother
T - Tongue
I - Influence
ചുരുക്കം പറഞ്ഞാ അമ്മച്ചിയുടെ ഭാഷ എന്‍റെ ഭാഷയെ അതിയായി സ്വാധീനിക്കുന്നു പോലും! മാതൃ ഭാഷയുടെ ഗുണം! സ്വാധീനിക്കുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം!
കുറച്ചു കൊല്ലം മുന്‍പുള്ള കഥയാ ഇത്. ഈ അടുത്ത് ഒഴാക്കനും എടുക്കേണ്ടി വന്നു ചില ഇന്റര്‍വ്യൂ, എന്‍റെ സ്വന്തം കമ്പനിക്ക് വേണ്ടി!
ഒടുക്കം ഇനി എന്തെങ്കിലും ചോദിക്കാന്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ കാന്‍ഡിഡേറ്റ് തിരിച്ചു ചോദിച്ചത് സാര്‍ ഇവിടുത്തെ ആരാണെന്നാ
(താന്‍ ആരുവാ എന്ന് ).
തേങ്ങാ...തേങ്ങാ..
((( ഠപ്പേ )))
മാതൃ ഭാഷയുടെ ഗുണം! സ്വാധീനിക്കുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം!
- ഹ..ഹ...ശരിയാ..നമുക്ക് പണി മേടിച്ചു തരാതെ 'പണി' മേടിച്ചു തരുന്ന പരിപാടി.
ഹഹ കിടിലന്‍ ഒഴാക്കന്‍ നിങ്ങള്ക്ക് സ്ട്രോങ്ങ് എംറ്റിഎ ഉണ്ട് ..പിന്നെ അവസാനം കണ്ട സിനിമയുടെ കഥ എന്തിനാ മാറ്റി പറഞ്ഞെ ഷക്കീല പടമല്ലേ ഒടുവില്‍ കണ്ടത്..??
പക്ഷെ ഒറ്റ കുഴപ്പം മാത്രമേ ഉള്ളു, ഇതെല്ലാം ഇംഗ്ലീഷില്‍ ആണ് പഠിച്ചു വെച്ചിരിക്കുന്നത് ഇടയില്‍ ആരെങ്കിലും കയറിയാല്‍ സംഭവം തുടക്കം മുതലേ തുടങ്ങണം!...ഇത് കലക്കി ..പോസ്റ്റ് നല്ല ഉഷാറായി എന്നും പറയുന്നു .. എന്‍റെ തലയില്‍ തേങ്ങ പൊട്ടിച്ച ഗുണം ആവും അല്ലേ ?
തകർപ്പൻ പോസ്റ്റ്, ചിരിച്ചു മതിയായി. അമ്മ മലയാളം തോന്നണോണ്ട് ഒള്ള പോരായ്മ ഇരുന്നോട്ടേ! ഈ കുപ്പിവീക്ക്നെസ്സ്,സ്ത്രീവീക്ക്നെസ്സ് ഒക്കെ മഹാന്മാരുടെ ലക്ഷണാ. നിന്നെപ്പിന്നെയെടുത്തോളാം (വി വില്‍ റിവേര്‍ട്ട് ബാക്ക് റ്റു യു) എന്നു പറഞ്ഞിട്ടെന്തായി? എടങ്ങേറായോ
മംഗ്ലീഷിന്റടുത്താ കളി അല്ലേ ....
അപ്പോ..എന്റെ ഇംഗ്ലീഷൊക്കെ കേൾക്കുന്ന സായിപ്പൊക്കെ ഉന്തുട്ടൊക്കെ പറഞ്ഞിട്ടുണ്ടാകുക....ഓർക്കാനെ വയ്യ !
ഇംഗ്ലിഷും മലപ്പുറം അച്ചായന്‍ എന്നു പറയുമ്പോലെ ചേര്‍ച്ച ഇല്ലാത്ത കാര്യമാണോ?
പക്ഷേ ഞാന്‍ ഒരാളോട് ഒരു മണീക്കൂര്‍ ഇംഗ്ലിഷില്‍ സംസാരിച്ചിട്ട് അയാള്‍ “എനിക്ക് മലയാളം അറിയില്ല,ദയവായി ഇംഗ്ലിഷില്‍ പറയുമോ? എന്ന് ചോദിച്ചിട്ടുണ്ട് എന്ന് അഭിമാനപുരസ്സരം അറിയിക്കട്ടെ!!!
എന്നിട്ട് എന്തായി? അത് പറയൂ...
:)
പോസ്റ്റ് രസമായി അവതരിപ്പിച്ചു.
ഒഴാക്കാന്‍ മാഷേ,
നന്നായിരിക്കുന്നു. ഇതെല്ലാം എനിക്കും ഭവിച്ചത് പോലെ തന്നെ. എഴുത്തുഭാഷ അസലായിട്ടുണ്ട്.
"കൈമുതലായി ഒന്നാം ക്ലാസിലെ തറ പറ മലയാളവും ഒരല്പം അഹങ്കാരവും പിന്നെ ഒരിക്കലും നിറയാത്ത ഒരു വയറും."
അടിപൊളി
തിരോന്തരം ഭാഷേലാരുന്നെങ്കിൽ നന്നായിരുന്നേനേം.
വായിക്കുമ്പോൾ വെഞ്ഞാമ്മൂടൻ മനസ്സിൽ വരുന്നു.
<< ഗുഡ് മോര്‍ണിംഗ് സാര്‍ സ് സ് ( മൂന്ന് പേരില്ലേ അതാ)>>
കൊള്ളാം മാഷേ... നന്നായിട്ടുണ്ട്...
ഒഴാക്കാ... പണ്ടാരക്കാലാ... മനുഷ്യനെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത്...ഹ ഹ ഹ...
നിന്‍റെ ബുഷച്ഛനു സുഖമല്ലെ ?
സത്യത്തില്‍ അവസാനം കണ്ട സിനിമ ഏതായിരുന്നു?
ഒഴാക്കാ, കലക്കി കേട്ടോ. എം റ്റി ഐ യുടെ ഒരു മെച്ചം!
മമ്മിയെന്ന് വിളിക്കുന്നവർക്ക് മമ്മിഭാഷയെന്നും വിളിക്കാമല്ലോ?
ഹ ഹ ഹ ഹ തകർപ്പൻ പോസ്റ്റ്...
ഉണ്ടായിരുന്ന പത്ത് ഏക്കര്‍ എംബിഎ പഠിപ്പിക്കാന്‍ മുറിച്ചു വിറ്റ പാവം അപ്പന്‍ ഇനിയുള്ള മൂന്നേക്കര്‍ തനിയെ 'പ്ലാന്റിക്കോള്ളാം' എന്ന് പ്രസ്താവിച്ചതോടെ 'കഞ്ഞിക്കുരു' തേടിയുള്ള എന്‍റെ പ്രയാണത്തിന് തുടക്കമായി..അപ്പൊ അങ്ങനെയാണല്ലേ ഒക്കാനങ്ങള്‍ ഉണ്ടായത് അല്ലെ..
നേരത്തെ ഞാന്‍ വായിച്ചപ്പോള്‍ എംറ്റിഎ എന്നാണ് കണ്ടത്. അത് ചോദിയ്ക്കാന്‍ വന്നപ്പോള്‍ കരണ്ടു പോയി..ഇപ്പൊ നോക്കുമ്പോള്‍ എംറ്റിഐ എന്നായിട്ടുണ്ട്...തിരുത്തി അല്ലെ...
പോസ്റ്റ് നന്നായിരുന്നു..
എനിക്ക് കേൾക്കേണ്ടത് ഒഴാക്കൻ നടത്തിയ ഇന്റർവ്യൂ കഥകളാ.. ആ പിള്ളേരുടെ ഒക്കെ കഷ്ടകാലം..
എന്താണെങ്കിലും ഒടുവില്‍ ജ്വലി ഒപ്പിച്ചില്ലേ...ദദാണ്....
എന്താണെങ്കിലും MTI കലക്കി
ബുഷപ്പച്ചന്‍സ്..സ്..സ്..എല്ലാം സുഖമായിരിക്കുന്നോ?
പിന്നീടെന്തുണ്ടായി?
ജോലി ഒപ്പിച്ചെടുത്തു അല്ലെ...
മംഗ്ലീഷ് പറഞ്ഞ് അവിടുള്ള എല്ലാരേയും വിറപ്പിച്ചു കളഞ്ഞു കാണുമല്ലോ... പോസ്റ്റ് കൊള്ളാം :)
ഹഹഹ ഹ ഒഴാക്കാ, കലക്കി കേട്ടോ കൊള്ളാം
നേരത്തെ കണ്ടെങ്കിലും കമെന്റാൻ പറ്റിയില്ല. പോസ്റ്റ് കലക്കി!
ഡിഗ്രി കണക്കാ... ചിരിച്ചു!!
ഈ ‘ഒഴാക്കനെ’ നേരത്തേ അറിയാന്‍ കഴിഞ്ഞില്ലല്ലൊ! ചിരിച്ചു, കുലുങ്ങി കുലുങ്ങി ചിരിച്ചു.
ആശാനെ നമിച്ചു
അമ്മച്ചി ഭാഷ പറഞ്ഞ് പണി എട്ടിന്‍റെ കിട്ടി അല്ലേ :)
ഇത് വായിച്ചാല്‍ മിണ്ടാതെ പോകാന്‍ തോന്നുമോ ഒഴാക്കാ...കലക്കി എന്ന് വെച്ചാല്‍ ഒരു ഒന്നൊന്നര കലക്കല്‍...കാണാന്‍ വൈകിയോ എന്നൊരു സംശയവും.
മെണച്ചു എന്നത് ആദ്യമായി കേള്‍ക്കുകയാ .
അല്ല, ശരിക്കും ഈ MBA എന്നാല്‍ എന്താ? ലിഫ്റ്റ് ടെക്നോളജി പോലെ വല്ലതും ആണോ?
ഏതായാലും ഒഴാക്കപുരാണം കലക്കി.
കഴിഞ്ഞ പോസ്റ്റിലെ അസുഖവും, സ്ട്രോങ്ങ് എംറ്റിഐയും എല്ലാം കൂടി നോക്കുമ്പോള്‍ മിക്കവാറും ഒഴാക്കന്റെ ആലോചന മദാമ്മ തള്ളിക്കളയാനാണ് സാധ്യത. :(
പതിവുപോലെ ചിരിപ്പിച്ചു.
സ്ട്രെങ്ങ്ത് ന്റെ കൂട്ടത്തിൽ ഇനി അമ്മച്ചി ഭാഷയും.. :) ഭാവുകങ്ങൾ!
അമ്മച്ചി ഭാഷ നന്നായി.
അപ്പൊ നമ്മൾ ഏതു ഭാഷയിൽ പറഞ്ഞാലും മലയാളം പോലെ ഇരിയ്ക്കും, അല്ലേ?
സാരമില്ല, ഞാൻ കണക്ക് പറഞ്ഞപ്പോൾ പോലും മലയാളം പോലെ ഇരുന്നതുകൊണ്ട് ജോലിയൊന്നും കിട്ടീല്ല. ആ ഓർമ്മകളൊക്കെ ഞാനാദ്യം ഞാനാദ്യം എന്ന് മുൻപോട്ട് വന്നു. ഈ പോസ്റ്റ് വായിച്ചപ്പോൾ.......
കൊള്ളാം കേട്ടോ.
അഭിനന്ദനങ്ങൾ. ചിരിപ്പിച്ചതിന് ഒരുപാട് നന്ദി.
Kalaki, Nice :)
ആദ്യ ഭാഗമോക്കെ കിടു ...നല്ല ഹാര്‍ഡ് വര്‍ക്ക് ഉണ്ടല്ലോ
“അങ്ങനെ നരസിംഹത്തില്‍ തുടങ്ങി അവസാനം ബാലേട്ടനില്‍ കൊണ്ട് ചെന്ന് ഒരുവിധം ഒപ്പിച്ചു ” ... ഹ ഹ ഹ..
മക്കള്‍ ചെറുതായിരുന്നപ്പോള്‍ കഥ പറഞ്ഞ് കൊടുക്കണമെന്നു പറഞ്ഞ് അച്ഛനെ നിര്‍ബന്ധിക്കും. അദ്ദേഹം കഥ പറയാന്‍ തുടങ്ങും. പുരാണകഥയിലാണ് എപ്പോഴും പിടിത്തം. മഹാവിഷ്ണുവിന്റെ കഥയില്‍ തുടങ്ങും, ഇടയ്ക്കെവിടെയോ വച്ച് കഥാഗതി വഴിമാറി ഒഴുകും, അങ്ങനെ അത് കൊണ്ടുചെന്ന് അവസാനിപ്പിക്കുന്നത് ശിവന്റെ കഥയില്‍. ഇതു കേട്ടുകൊണ്ട് അടുക്കളയില്‍ നില്‍ക്കുന്ന എനിക്ക് പണിയൊന്നും ചെയ്യാനാകാതെ തറയില്‍ കുത്തിയിരുന്നു ചിരിക്കേണ്ടിവരും..
അതുപോലത്തെ ആളുകള്‍ വേറേയും ഉണ്ടല്ലോന്നറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ...
പിന്നെ, ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്നല്ലേ പറഞ്ഞിരിക്കുന്നത്. ഇതാ തല്ലു തരുന്നു. എം.റ്റി.ഐ.യിലെ റ്റി.ക്ക്, tongue എന്നെഴുതിയേ.
എനിക്കും ഇഷ്ട്ടല്ലാ ഈ കൂതറ ഇഗ്ലീഷ്
(അറിഞ്ഞൂടാത്തതിന്റെ കലിപ്പാ)
ഒഴാക്കന്റെ mti ഏതായാലും കൊള്ളാം , മാതൃ ഭാഷയെ വിട്ടിട്ടുള്ള ജോലി നമുക്ക് വേണ്ടാ കേട്ടോ ....by the by ആ കമ്പനി യുടെ അഡ്രസ് ഒന്ന് ..... :)
എന്തൊരുഴുക്കാ സാറേ, രസികത്തരം നിറഞ്ഞൊഴുകി.
നന്ദി
മാഷേ കലക്കി.
ഒഴാക്കാ, ഇതൊക്കെ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ എനിക്കും ശരിക്കൊന്നു prepare ചെയ്യാമായിരുന്നു. കഷ്ടം.
ആ ലവന്മാരെ മലയാളം പഠിപ്പിച്ചു വിട്ടൂടാരുന്നോ?
തുടക്കം മുതല്‍ ഒടുക്കം വരെ ചിരിയോടെ മാത്രം വായിച്ചു. എഴുതിയതില്‍ വെച്ച് ഇത് കേമന്‍ പോസ്റ്റ്.
ഒഴാക്കനും ഇന്റര്‍വ്യൂ ചെയ്തു തുടങ്ങിയെന്നോ? എം ടി ഐ ഉള്ളവര്‍ക്ക് ആശ്വസിക്കാമോ അതോ സായിപ്പിന്റെ ഭാഷയിലാണോ ഇന്റര്‍വ്യൂ ?:)
സിബു, തേങ്ങക്ക് നന്ദി! ഞാന്‍ അതെടുത്തു ചമ്മന്തി അരച്ചു ട്ടോ!
നൂനസ്, ഇപ്പൊ സ്ട്രോങ്ങ് ഒന്നുമല്ല വീക്ക് എംറ്റിഐ ആണേ, അവസാനം കണ്ട സിനിമ ഒരു ഹിന്ദിയാ ആ കഥ പിന്നെ പറയാട്ടോ
സിയാ, സിയയുടെ തലയില്‍ രണ്ട് തേങ്ങയല്ലേ പൊട്ടിച്ചേ അതിന്‍റെ ഗുണം തന്നയാ :)
ശ്രീനാഥന്‍, നിന്നെ പിന്നെ എടുത്തോളാം എന്ന് പറഞ്ഞത് വെറുതെ ആയിരുനില്ല, ശരിക്കും പിന്നെ എന്നെ എടുത്തു!
മുരളിയേട്ടാ, ശരിക്ക് ഇന്ഗ്ലിഷ് തന്നയാണോ സായിപ്പന്സിനോട് പറയുന്നതോ അതോ അവര് മലയാളം പഠിച്ചോ :)
ശ്രീ, ആ കമ്പനിയില്‍ ആണ് ഇപ്പൊ പണി, അഞ്ചു കൊല്ലമായി ഇനി പുതിയ ഒരു ലോകത്തേക്ക് പറക്കാനുള്ള പുറപ്പാടില്‍ ആണ്
ടോംസ്, നന്ദി! അപ്പൊ ടോംസ് ആയിരുന്നോ ഞാന്‍ ഇന്റര്‍വ്യൂ കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോ അകത്തേക്ക് പോയത് :)
കലാ വല്ലഭന്‍, ഞമ്മ ഒരു മലപ്പുറം കാരന്‍ ആണേ തിരോന്തോരം അത്രക്കങ്ങു വരില്ല അതാ
നൌഷു, നന്ദി ട്ടോ!
ഹംസിക്ക, ബുഷപ്പച്ചന്‍ സുഗമായി ഇരിക്കുന്നു! പിന്നെ അവസാനം കണ്ട സിനിമ, അത് നേരില്‍ കാണുമ്പോ പറയാട്ടോ :)
തെച്ചിക്കൊടന്‍, നന്ദി, എം റ്റി ഐ അതല്ലേ എല്ലാം
കാക്കര, തീര്‍ച്ചയായും! പക്ഷെ ഞാന്‍ മമ്മിയുടെ ആളല്ല അതാ അമ്മച്ചി എന്ന് വിളിച്ചേ :)
ജിഷാദ്, നന്ദി ട്ടോ
നിരാശാകാമുകന്‍, ഓക്കാനം പണ്ടേ ഉണ്ടായിരുന്നു എന്നാലും അങ്ങനാ പുറം ലോകം അറിയാന്‍ തുടങ്ങിയത്,
ആ, ഒരു കുഞ്ഞ് തിരുത്ത്! നന്ദി ഈ വഴി കണ്ടതില്‍
മനോരാജ്, അതും ഒരു കഥയാ, പിന്നീടൊരിക്കല്‍ പറയാട്ടോ :)
ജുനൈത്, ജ്വാലിയും കൂലിയും ഇല്ലേ പിന്നെ ബ്ലോഗ് എഴുതു നടക്കുമോ മാഷെ!
അഭി, അവര് ശരിക്കും പേടിച്ചു പോയി അമ്മാ കാച്ചല്ലേ കാച്ചിയെ :)
പാവപെട്ടവന്‍, നന്ദി, വീണ്ടും ഈ വഴി കണ്ടതില്‍
ചിതല്‍, ശരിക്കും ഡിഗ്രീ കണക്കാ.. :)
അനില്‍കുമാര്‍, ഇപ്പോഴെങ്കിലും പരിചയപെട്ടതില്‍ സന്തോഷം, ഇനിയും വരൂ ഈ വഴി
ഉമേഷ്, നന്ദി ഉമേഷു
ജീ വി, അങ്ങനെ എത്ര എത്ര പണികള്‍
സിദ്ധീക്ക് തൊഴിയൂര്‍, വയ്കിയാലും വന്നലോ അതുമതി സന്തോഷം!
ഇസ്മായല്‍, മെണച്ചു എന്നത് ഒരു നാടന്‍ പ്രയോഗം ആണ് ചിലപ്പോ ഇങ്ങടെ അടുത്തേക്ക് എത്തിയിരിക്കില്ല
ശരിക്കും ഈ mba എന്താണെന്നു ചോദിച്ചാ ഇപ്പോഴും എനിക്ക് സംശയമാ :)
വായാടി, അതും ഇതും പറഞ്ഞു ഒഴിയാന്‍ നോക്കല്ലേ ഞാന്‍ കൊതിച്ച് പോയി മദാമ്മ കൊച്ചിനെ ഒന്നുകൂടി പറയു പ്ലീസ് :)
സാബു, നന്ദി!
എച്ച്മുകുട്ടി, അങ്ങനാ മലയാളം അമ്മച്ചി ഭാഷ ആയാല്‍! ഞാന്‍ ഇപ്പൊ നന്നായി, ഭയങ്കര ഇംഗ്ലീഷ് ആണ് കേട്ടോ
ബിഗു, നന്ദി
ഏറക്കാടന്‍, പണ്ടേ വര്‍ക്ക് ചെയ്യാന്‍ എനിക്ക് മടിയാ അപ്പോലാണോ ഹാര്‍ഡ് വര്‍ക്ക് :)
ഗീത, ആ തല്ല് വരവ് വെച്ചിരിക്കുന്നു :)
ഹാഷിം, എനിക്കും വലിയ ഇഷ്ട്ടം ഒന്നും ഇലാല്‍ പിന്നെ ഗതികെടുകൊണ്ടാ
Readers Dais , ആ കമ്പനിയിലാ ഞാന്‍ ഇപ്പൊ, അഡ്രസ് വേണോ :)
സലാഹ്, നന്ദി ട്ടോ!
വഷളന്‍, ( ജെക്കെ എന്ന് വിളിക്കാന്‍ തോനുന്നില്ല) അവന്മാരെ ഞാന്‍ ഇപ്പോഴും പടിപ്പിചോണ്ടിരിക്കുവാ!
സുകന്യ, അഭിപ്രായത്തിനു നന്ദി! ഞാന്‍ ഇപ്പൊ ഭയങ്കര ഇംഗ്ലീഷ് ആ സായിപ്പന്മാര്‍ വരെ പേടിച്ചു ഓടിപോകും :)
എങ്കിലും മനസ്സില്‍ ഒരു ചോദ്യം മാത്രം മുഴച്ചു നിന്നു എന്താ ഈ എംറ്റിഐ ?
എനിക്ക് ഇപ്പഴാണ് പിടികിട്ടിയത്. എന്നാല്‍ എനിക്കുണ്ട് കേട്ടോ ആപറഞ്ഞ M T I. കൊള്ളാം ഒഴാക്കാ. ചിരിക്കാന്‍ വകയുള്ള പോസ്റ്റ്.
hi clint how r u ? good humour..sattire..thank u..
hi clint how r u ? gud homour ..sattire..thank u ..
അത് ശെരി അപ്പൊ ഇതാണല്ലേ MTI , ഏതായാലും ഈ നര്‍മത്തിലൂടെ പൊതുവിജ്ഞാനം ഇത്തിരി കൂടി ....നന്ദി കേട്ടോ
kollam kunje nannaayittund
ujjwalammaayi....hehehe...........rasamund chetta....MTI ulla oraalkke itupole rasakaramaayi ezhuthaan kazhiyooo....MTI ineem sakthippeduthoo.....
pinne innale ente blogil abhipraayam parayan vivaramilla ennezhuthi aakiyittu poyi alle???kallan...abhipraayam paranje theerooo...please....
iniyum varum...
:))
athe sharikkum rasakaramayi paranjirikkunnu, enthayalum sangathi jorayi......
വീക്നെസ്: ആ സാധനം ഇല്ലാത്ത ഒരാളാണ് ഞാന്‍! പിന്നെ ഒരു കുപ്പി വെച്ച് വിളിച്ചാ എങ്ങോട്ടും വരും അത് ഒരു വീക്നെസ് ആണോ?
അല്ലേയല്ല.
രണ്ടു തവണ വന്ന് ആള്‍ക്കൂട്ടം കണ്ടു
തിരികെ പോയതാണ്. വീണ്ടും വന്നപ്പോള്‍
ദേ പിന്നേം ആള്‍ത്തിരക്ക്. എന്നാലും നുഴഞ്ഞു
കയറി പറയാതെ വയ്യ അസ്സലായിട്ടുണ്ട്. ഇത്
നമ്മുടെ രഞ്ജിനി ഇംഗ്ലീഷുകാരുടെ തലയ്ക്കിട്ടുള്ള
ഞോടല്ലേ ?
പിന്നെ ഒരു സ്വകാര്യം. കവിതയെക്കെ വളരെ
ഇഷ്ടമാണല്ലോ. കൂതറ ഒരു ബ്ലോഗിലെഴുതി കവിത
വായിക്കുന്നത് ഇഷ്ടമേയല്ലെന്ന്. ആ ഗംഗാഗത്ത
ശപഥം ഞാനങ്ങു വിശ്വസിച്ചു പോയി . ശ്രദ്ധേയ
മായ ആ വിലയിരുത്തലുകള്‍ എന്റെ കവിതകള്‍ക്കു
അന്യമാകുന്നതില്‍ ഞാന്‍ ഖിന്നനുമായി. ഒരു ദിവസം
ഒരു ബ്ലോഗിലെ കവിതക്ക് ഇദ്ദേഹത്തിന്റെ സ്വയമ്പന്‍
കമന്റ് ഞാന്‍ കണ്ടു. ഗംഗാദത്തന്‍ വിശ്വാമിത്രനായി.
ഇത് വായിച്ചിട്ട് മിണ്ടാതെ പോവാനോ....
ഇതിന് തല്ലല്ല മാഷെ തരേണ്ടത്, പൂക്കളാണ്. കലക്കന്‍ പോസ്റ്റ്.
//ചോദിക്കാന്‍ പോകുന്നത് ചോദിക്കുന്നതിനു മുന്‍പേ ഉത്തരങ്ങള്‍ പറഞ്ഞാ അത്രയും പെട്ടന്ന് തീര്‍ക്കാലോന്നു കരുതി!
എന്തൊരു നിഷ്കളങ്കത.
കലക്കൻ പൊസ്റ്റ്... പക്ഷേ.. മലയാളി സംസാരിക്കുമ്പൊൾ മല്ലു ആക്സെന്റ് വരുന്നതല്ലെ ഒരു മലയാളി വ്യക്തിത്വം...
ഒഴാക്കന്‍ എന്നാല്‍ ഒഴപ്പന്‍ എന്നാണോ അര്‍ത്ഥം? (ഈ മലപ്പുറത്തുകാരുടേ ഒരു മലയാളമേ... ഒന്നും മനസ്സിലാകില്ല... എന്നാലും കേട്ടിരിക്കാന്‍ നല്ല രസമാണ്. )
പിന്നെ ആ പത്തേക്കര്‍ ഭൂമി, പട്ടയം ഉള്ളതാണോ?
ചിരിച്ചു ചിരിച്ചു ചത്തു....!! പിന്നെ കുറെ ഓര്‍മകളും തന്നു. ബംഗ്ലൂരില്‍ കുറേക്കാലം ജോലി തെണ്ടി നടന്ന ഓര്‍മ്മകള്‍. ആ ഡാഷുകള്‍ എന്നോടും ഇത് തന്നെയാ പറഞ്ഞത്. അവസാനം ബംഗ്ലൂര്‍ ഉപേക്ഷിച്ചു MTI ഒരു പ്രശ്നമല്ലാത്ത സ്വന്തം നാട്ടില്‍ തന്നെ ഇപ്പോള്‍ ജോലി എടുക്കുന്നു.
അല്പം റൌഡിത്തരം,കൂസലില്ലായ്മ,നല്ല ശരീരം.... കൊള്ളാം,മിടുക്കുള്ളതിനാൽ ഉയരും-വാനോളം ഇനിയും അനുഭവങ്ങൾ വിളമ്പുക.. കൊള്ളാം.
kollaam...mashe..avasaanam joli valathum otho??
ഒഴാക്കൻ…..തകർപ്പനായിരിക്കുന്നു.. ജീവിതത്തിൽ ഇത്തരം അഫിമൊക സംഫാഷണങ്ങൾ ഒരിക്കെലെങ്കിലും ഉണ്ടാകാത്തവരുണ്ടാകില്ല….വായിച്ചപ്പോൾ പഴേ..ചില കാര്യങ്ങൾ ഓർത്ത്..കോരിത്തരിച്ച്പോയി……അഭിനന്ദനങ്ങൾ…….
ഒടുക്കത്തെ ഹ്യൂമര്‍ സെക്സ് (അങ്ങനെ തന്നെയല്ലേ?)..
എനിക്കും ഈ എം.ടി.ഐ യുടെ പ്രശ്നം ഉണ്ടേ, അതോണ്ടാ..
ഏട്ടാ ആശംസകള്‍..
അമ്മച്ചി ഭാഷ.....
വായനാസുഖം പകരുന്നു.........
തൃശ്ശൂരില്‍ നിന്നും ആശംസകള്‍....!!
ammachi bhasha athirasakaram..manovishamam ullavar ozhaakkante blogil etthiyaal...manasanthoshatthode thirichupokaam..oru ottamooli..
ഈ മാസത്തെ ആ ശമ്പളം ഒന്ന് അയച്ചിരുന്നെങ്കില്‍...
ശമ്പളമോ?.. ഏത് ശമ്പളം?
ഹാ അപ്പാ... അപ്പന്‍റെ മകനായി പിറന്നതിലുള്ള ശമ്പളം, ഇല്ലേ ദേ ഞാന്‍ ശരിക്കും തെണ്ടിയാകും
ഉം!...
ചിരിപ്പിച്ചു തകര്‍ത്തു .............
അക്ബര്‍, ഈ വഴി കണ്ടത്തില്‍ സന്തോഷം പിന്നെ ഒരു എംറ്റിഐ കാരനെ പരിചയപെട്ടതിലും
ഹഷി, ഒരുപാട് നന്ദി!
അക്ഷരം, ആ പൊതുവിജ്ഞാനം പടിപ്പിച്ചതിനുള്ള കാശ് കിട്ടിയില്ല :)
ലഡ്ഡു, നന്നിയുണ്ടേ രാജാവേ ഈ വഴി കണ്ടത്തില്‍
സതീഷ്, ഇനിയും ശക്തി പെടുത്തണോ ഇപ്പോഴെ നല്ല ശക്തിയാ..
ഇനി അടുത്ത പോസ്റ്റിനാകട്ടെ അഭിപ്രായം
വഴിപോക്കന്‍, :))) നന്ദി
ജയരാജ്, ഇടയ്ക്കിടെ ഈ വഴി കാണുന്നതില്‍ സന്തോഷം
കുമാരേട്ടാ, ഉം അപ്പൊ താങ്കള്‍ക്കും അറിയാം അല്ലെ അതൊരു വീക്നെസ് അല്ല എന്ന് :)
ജയിംസ്, ആള്‍കൂട്ടം നോക്കണ്ട തീര്‍ച്ചയായും അഭിപ്രായം പറയണം! പിന്നെ കവിതയുടെ കാര്യം, എനിക്ക് കവിതയും ഒരുപാടിഷ്ട്ടാ ചിലപ്പോ എഴുതാറും ഉണ്ട് ( അതാരെയും കാണിക്കാറില്ല കേട്ടോ )
ഒടിയന്‍, അഭിപ്രായത്തിന് നന്ദി ട്ടോ, ശരിക്കും ഞാന്‍ ഒരു നിഷ്കളങ്കന്‍ ആണ്
വേണുഗോപാല്‍, മലയാളി വെക്തിത്തം നോക്കിയാ പട്ടിണിയാകും കേട്ടോ
സിജു, അയ്യോ വേണ്ടാതെ അര്‍ഥങ്ങള്‍ ഒന്നും പറഞ്ഞുണ്ടാക്കല്ലേ അല്ലെങ്കില്‍ തന്നെ ആവശ്യത്തിനു മിച്ചം ഇരട്ട പേരാ. ആ പത്തേക്കര്‍, അത് വെട്ടി പിടിച്ചതാ ഇനി ഒരു അമ്പത് ഏക്കര്‍ വെട്ടിപിടിക്കാന്‍ ഉണ്ട് നോക്കുന്നോ :)
സിമില്‍, പോന്നു മാഷേ നേരത്തെ പരയാരുന്നില്ലേ ഇപ്പൊ ഇവിടെ അസോസിയേഷന്‍ ഒക്കെ ഉണ്ട് M T I ക്ക്
വി എ, നന്ദി!
ലച്ചു, ഒത്തു.. ഒപ്പിച്ചു!
വിമല്‍, നന്ദി ഇനിയും വരൂ ഈ വഴി
അനൂപ്, "ഹ്യൂമര്‍ സെക്സ് " അങ്ങനെ തന്നെ വേണം പറഞ്ഞു പഠിക്കാന്‍ :)
ജെ പി, ബാംഗ്ലൂര്‍ നിന്നും ഒരു നന്നിയും ഉണ്ടേ
വിജയലക്ഷ്മി ചേച്ചി, നന്ദി, പിന്നെ ചിരിച്ചു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ( നിങ്ങള്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആണ് തീര്‍ച്ചയായും വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നത്)
സ്വതന്ത്രന്‍, സന്തോഷം ചിരിച്ചു എന്നറിഞ്ഞതില്‍! പിന്നെ ഈ വഴി വന്നതില്‍ നന്ദി!
എല്ലാം വായിച്ചിട്ടേ മുദ്ര വയ്ക്കുകയുള്ളൂ എന്നതൊരു വാശിയായിരുന്നു. ഇതാ മുഴുവനും വായിച്ചിരിക്കുന്നു. ഒരുപാടു ചിരിച്ചു. ഒന്നും, രണ്ടും മൂന്നും ചൊറിച്ചിലുകള്‍ വായിച്ചു എന്റെ കുടുംബവും എന്നോടൊത്തു ചിരിച്ചു. നന്ദി. ഹൃദയം നിറഞ്ഞ നന്ദി.
പ്രിയപ്പെട്ട ഒഴാക്കാ,
എന്‍റെ ജന്മത്തില്‍ ഇത്ര നല്ല തമാശ വായിച്ചിട്ടില്ല."ഇങ്ങള്‍ ആളു കൊള്ളാലോ മാഷേ..."പിടിച്ചോ നമ്മളെ വോട്ട്...
വായിക്കുന്നതിന് മുമ്പെ ഒരു മുദ്രയങ്ങ് ചാര്‍ത്താം.
“----അത്രയും പെട്ടന്ന് തീര്‍ക്കാലോന്നു കരുതി!“
ന്ന്ട്ടൊ ???
കൊള്ളാം ... നന്നായിട്ടുണ്ട്...
രസകരമായെഴുതിയിട്ടുണ്ട് ഒഴാക്കന്‍ ... ആശംസകള്‍
നല്ല ചിരിക്കൂട്ട്
ആശംസകള്‍
ചിരിപ്പിച്ചു-എന്നിട്ട് ജോലി വല്ലതും തരപ്പെട്ടോ?
കൊള്ളാം നന്നായി ...
ആശംസകള്‍
മുകില്‍, എല്ലാം വായിച്ചു എന്നറിഞ്ഞതില്‍ തന്നെ ഒരുപാടു സന്തോഷം. ഇനിയും ഈ വഴി വരും എന്ന് പ്രതീക്ഷിക്കുന്നു
ജാസ്മിന്‍, ആ അഭിപ്രായത്തിനു നന്ദി കേട്ടോ
ഓ എ ബി, അമ്പട കള്ളാ വായിക്കുന്നതിനു മുമ്പുള്ള മുദ്ര .. ഉം കൊള്ളാം
തൂലിക , നന്ദി
ചെറുവാടി, നന്ദി
ജ്യോ , ഒരുപാട് ജ്യോളികള്‍ അല്ല ജോലികള്‍
നവാസ് നന്ദി
ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി..
നല്ലത് കണ്ടാല്‍ തല്ലുന്ന ശീലമില്ലാത്തതുകൊണ്ട് ഞാന്‍ ചുമ്മാ ഒന്ന് തലോടിയിട്ട് പോകുന്നു......
നല്ല ഒന്നാംതരം വായനാനുഭവം.... മുടിഞ്ഞ ഹ്യൂമര്‍ സെക്സ്! (പ്രയോഗം മുന്‍ മുദ്രയില്‍ നിന്നും കടം കൊണ്ടത്.. :) )