കോര്‍ണ്ണര്‍ ക്കുരു

ഡാ.. അതികം ചിക്കന്‍ കഴിക്കണ്ട
ഡാ.. അതികം സമയം ഇരിക്കണ്ട, ഓഫീസില്‍ അല്ല കക്കൂസില്‍
ഡാ.. അതികം സമ്മര്‍ദം ചെലത്തണ്ട, വേറെ എവിടയുമല്ല മുകളില്‍ പറഞ്ഞ സ്ഥലത്ത്
 അവന്‍ വരും, മുതലാളിമാര്‍ക്ക് രഹസ്യ സബന്ധത്തില്‍ ഉണ്ടായ വ്യാജ  സന്താനം പോലെ!
ചന്തി പിളര്‍ന്നും അവന്‍ വരും...
ചെറുപ്പം മുതലേ  കേള്‍ക്കുന്ന ഒന്നാണിത്. അവനാരാന്നല്ലേ?
മുതലാളിമാര്‍ ഭയക്കുന്ന, ഷട്ടി വില്‍പ്പനക്കാര്‍ വെറുക്കുന്ന, കോഴി കച്ചവടക്കാര്‍  പുച്ചിക്കുന്ന, ചോരയില്‍ കിളുര്‍ത്ത അവന്‍,  മൂലക്കുരു!
അവന്‍ വന്നാലോ?  റേഡിയോ മാന്ഗോ പോലെ പിന്നെ നാട്ടിലെങ്ങും പാട്ടായി!
 അയ്യേ എന്ന് വരാത്തവര്‍ പുച്ചിക്കുന്നു,  പാവം എന്ന് വന്നവര്‍ സഹതപിക്കുന്നു കഷ്ട്ടം എന്ന് ഉള്ളവര്‍  പറയുന്നു.
സന്തോഷത്തോടെ കക്കൂസില്‍ പോകുവാന്‍ കൊതിക്കുന്ന നാളുകള്‍. ഒരിക്കലും വേണ്ട എന്ന് വെച്ച ഷട്ടി ധരിക്കുവാന്‍ മനസ് വെമ്പുന്ന ദിനങ്ങള്‍.

ഇത്രയൊക്കെ ആയിട്ടും അവന്‍ വരട്ടെയെന്ന് അല്ലെങ്കില്‍ അവന്‍ ഉണ്ടെന്നു അവകാശപ്പെടുന്ന  ദിനങ്ങള്‍ അതാണ്‌ വേള്‍ഡ് കപ്പ്‌ ഫുട്ബോള്‍! എന്താണെന്നല്ലേ? എവിടെയെങ്കിലും ഇരുന്നു ( നിന്നു)  സമാധാനമായി കളി കാണാം. ഓഫീസിലും പോകണ്ട! ഇത് ഞാന്‍ പറഞ്ഞതല്ല എന്‍റെ സഹമുറിയന്‍റെ കണ്ടുപിടുത്തങ്ങളില്‍ ഒന്ന് മാത്രം. മൂലക്കുരുവിനോടുള്ള  ഇഷ്ട്ടമല്ല മറിച്ച് ഫുട്ബോളിനോടുള്ള സ്നേഹം മാത്രമാണ് അവനെ ഇത് പറയാന്‍ പ്രേരിപ്പിച്ചത്.

ഓഫീസില്‍ നിന്നും ഒരു രണ്ടാഴ്ച ലീവ് വേണേ ഇവന്‍ തന്നെ വേണം. പനി എന്ന് പറഞ്ഞാ മാനേജര്‍ തലയില്‍ തൊട്ടു നോക്കും. തൂറ്റെന്നു  പറഞ്ഞാ  മിനിമം പത്തു തവണ എങ്കിലും ബാത്‌റൂമില്‍ പോകുകയും മൊത്തത്തില്‍ ഒരു തളര്‍ച്ച വരുത്തുകയും വേണം, ഇനി മറ്റെന്തെങ്കിലും നൊക്കിണി  അസുഖം പറഞ്ഞാലും രണ്ടാഴ്ച ലീവ് വലിയ പാടാ. അവിടാണ് മൂലക്കുരുവിന്‍റെ സ്ഥാനം.  പണ്ടു കണ്ണൂരൊരു മൂലക്കുരു വൈദ്യന്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്, ആള്‍ക്ക് രോഗികളുടെ മുഖം കണ്ടാല്‍ തിരിച്ചറിയാന്‍ വലിയ പാടാ എന്നാ വേറെ ചില സ്ഥലം കണ്ടാല്‍ എത്ര നാള്  കഴിഞ്ഞാലും തിരിച്ചറിയും പോലും. അതുപിന്നെ ഡോക്ടര്‍ ആണ് പോട്ടെ. പക്ഷെ മാനേജര്‍ക്ക് ഒരു തിരിച്ചറിയല്‍ പരേട്‌  നടത്തി രോഗം സത്യമാണോ എന്ന് നോക്കാന്‍ ഉള്ള ആ ചമ്മല്‍, അവിടാണ് നമ്മുടെ വിജയം.  

വല്യപ്പന്‍ ‍  പല തവണ മരിച്ചപ്പോഴും  ലീവ് കൊടുത്ത മാനേജര്‍ വല്യമ്മ രണ്ടാമത് മരിച്ചപ്പോ, "നടപ്പില്ല വല്യ്യപ്പന്‍ പലതുണ്ടാകും പക്ഷെ വല്യമ്മ ഒന്നേ ഉണ്ടാകു"  എന്ന പ്രസ്താവനയോടെ ആണ് എന്‍റെ സഹമുറിയന്‍ പുതിയ അടവ് തേടി പുറപ്പെട്ടതും ഒടുക്കം മൂലനുമായി  തിരികെ വന്നതും. ആ അടവില്‍
അവന്‍ വിജയിച്ചു എന്നുമാത്രമല്ല എത്ര ലീവ് വേണമെങ്കിലും എടുത്തോ എന്ന മൂലക്കരാര്‍  പതിച്ചു കിട്ടുകയും ചെയ്തു.
പക്ഷെ പ്രശ്നങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്.

മാനേജരുടെ പാരമ്പര്യ രോഗം ആണ് മൂലന്‍,  അതിനാല്‍ തന്നെ ഒരു കുടുംബ വൈദ്യന്‍ ഇവനെ കരിക്കാനുമായി മാത്രം അവരുടെ കുടുംബ ഡോക്ടര്‍ ആയി ജീവിച്ചു പോകുന്നു. ഇവിടെയാണ്‌ ലഡ്ഡു എണ്ണം ഇല്ലാതെ ചറപറ പൊട്ടിയത്! മാനേജര്‍  എത്രയും പെട്ടന്ന് അവനോടു അവരുടെ കുടുംബ ഡോക്ടറെ കാണാന്‍ പറയുകയും തുടര്‍ന്ന് വിശ്രമം അനുവദിക്കുകയും ചെയ്തു!

ഇല്ലാത്ത മൂലക്കുരു ഇനി എങ്ങനെ മൂലത്തില്‍ സൃഷ്ട്ടിക്കും?. ഫുട്ബോള്‍ ആണേ ഒരു കോര്‍ണ്ണറും പിന്നെ ഒരു കുരുവും വച്ചു അട്ജെസ്റ്റ് ചെയ്യാം ഇത് ജീവിതം ആയി പോയില്ലേ.  തന്ത്രങ്ങളും കുതന്ത്രങ്ങളും മെനഞ്ഞു തുടങ്ങി. ഒടുക്കം ഒരു കുരുവുള്ള മൂലം നോക്കിയുള്ള യാത്ര തന്നെ തുടങ്ങി.അങ്ങനെ ഒരു മൂലക്കുരു വൈദ്യന്‍റെ മുന്‍പില്‍ നിന്നും ഒരുത്തനെ അടിച്ചു മാറ്റി, കുരുവോടു കൂടി. അങ്ങനെ കുരുവും മൂലവും എല്ലാം മാനേജരുടെ ഡോക്ടറുടെ മുന്‍പില്‍ പ്രതിഷ്ട്ടിച്ചു. ഡോക്ടര്‍ക്ക്‌ കുരുവിനെ അല്ലെ  അറിയൂ ആളെ അറിയില്ലാലോ!  ആ തന്ത്രത്തില്‍ എന്‍റെ സഹമുറിയന്‍ വിജയിച്ചു!  ഇല്ലാത്ത കുരുവും പേറി നാടുപിടിച്ച അവന്‍ ഫുട്ബോള്‍ വേള്‍ഡ്കപ്പില്‍  മുഴുകി .

പണ്ടാരോ  തന്‍റെ കഥാപാത്രത്തെ പുഴയില്‍ മുക്കി കൊന്ന്  ഒടുക്കം അദ്ദേഹവും പുഴയില്‍ മുങ്ങി മരിച്ചു എന്നും  പിന്നെ ഒരാശാന്‍ ഇത് കണ്ടു  പേടിച്ചു വായടിയെ കൊണ്ട് (കിളി) കഥ  പറയിച്ചു എന്നുമെല്ലാം കേട്ടു കേള്‍വിയുണ്ട്.
ഇപ്പൊ എന്‍റെ  പേടി ഈ പാവം ഒഴാക്കന്‍ അവസാനം മൂലക്കുരു വന്നു മരിക്കുമോ എന്ന് മാത്രമാണ്. ഞാനും ഒരു എഴുത്തുകാരന്‍ അല്ലെ? അല്ലെ?

59 Response to "കോര്‍ണ്ണര്‍ ക്കുരു"

  1. പണ്ടു കുമാരേട്ടന്‍ തുള്ളിമരുന്ന് ഒഴിച്ചു അടച്ച ആ കുരുവിനെ ഞാന്‍ ഒന്ന് തുരന്നു പുറത്തു കൊണ്ടുവരുകയാ.

    ലീവ് കിട്ടാനുള്ള ഓരോ പാടെ.

    Naushu says:

    അയ്യേ..

    ഒഴാക്കാ, വേണ്ടീരുന്നില്ല.

    siya says:

    എന്‍റെ ഒരു മഹാ ഭാഗ്യം ?തേങ്ങ പൊട്ടിക്കാന്‍ വന്നതും ആണ് ..naushu എന്നെ രക്ഷിച്ചു ..ഇതിനു തേങ്ങ പൊട്ടിച്ചാല്‍ ഉള്ള എന്‍റെ വിഷമം എന്ന് തീരുമായിരുന്നു വോ ആവോ??.എന്തായാലും പാവം ഇത്രയും എഴുതിയതും അല്ലേ?എനിക്ക് തന്ന ആ പുളിയുള്ള ഓറഞ്ച് ഇവിടെ തന്നെ വച്ചേക്കാം ..ആരുടേയും കണ്ണ് കിട്ടണ്ട ..

    അപ്പോ കൂട്ടുകാരന്‍ വൈദ്യന്റെ അടുത്തേക്ക്‌ കൂട്ടിക്കൊണ്ടു പോയത് ഒഴാക്കനെ ആണല്ലേ....എല്ലാം മനസ്സിലായി...

    നടന്ന ഒരു സത്യാവസ്ഥ എഴുതി അത്രമാത്രം. ഒരു വൃത്തികേടല്ല മറിച്ച് ഒരു വൃത്തികേടിനെ എങ്ങനെ വൃത്തിആയി ഉപയോഗിക്കാം എന്ന് മാത്രമാ കരുതിയത്. രോഗം ഒരു കുറ്റമാണോ, കുറ്റം ഒരു രോഗവും?
    :)

    അപ്പൊ ഒരു കോര്‍ണര്‍ കുരു മെനഞ്ഞെടുത്താല്‍ ഫുഡ്ബോള്‍ കളി കാണാം അല്ലെ?
    പരിശോധിച്ച്‍ നോക്കാന്‍ മാനേജര്‍ വരില്ലല്ലൊ..

    AnaamikA says:

    എന്തൊരു പോസ്റ്റ്‌!!

    ഹും.... നമ്മുടെ ബൂലോകത്ത് ഇപ്പൊ ഈ അസുഖത്തിന്റെ കാലമാണെന്ന് തോന്നുന്നു. ഒരു ഫൈവ് സ്റ്റാര്‍ ബ്ലോഗര്‍ ഇപ്പൊ ഈ അസുഖത്തിന്റെ പിടിയിലാ.....ങേ... ആരെന്നോ? അയ്യോ ഞാന്‍ പറയില്ല. അത് ഞാന്‍ പുള്ളിക്ക് കൊടുത്ത വാക്കാ.... ഒരു ക്ലൂ തരാം. സ്ഥലപ്പേരിലാ പുള്ളി അറിയപ്പെടുന്നെ. അപ്പൊ ഇനി ഇവിടെ വരുന്ന എല്ലാരും ഒന്ന് കുത്തി മറിഞ്ഞു ചിന്തിച്ച് നോക്ക്. വല്ലതും പിടികിട്ടോന്ന്‍ നോക്കാം. ഞാന്‍ ക്ലൂ കൊടുക്കില്ലെന്ന് പുള്ളിക്ക് വാക്ക് കൊടുത്തിട്ടില്ലായിരുന്നത് നിങ്ങടെ ഭാഗ്യം.....

    Vayady says:

    ഒഴാക്കാ, ഇതൊരുമാതിരി ചതിയായിപ്പോയി. ഇങ്ങിനെയൊരു അസുഖമുള്ള വിവരം എന്നോട് കുറച്ച് നേരത്തെ പറയാമായിരുന്നില്ലേ? ഒഴാക്കന്‍ മരിച്ചാല്‍ നമ്മള്‍ നേരത്തെ നോക്കിവെച്ച മദാമ്മയോട് ഞാനെന്ത് സമാധാനം പറയും? :)

    ഹംസ says:

    ഹ ഹ.. ഇത് വായിച്ചപ്പോള്‍ എനിക്കും ഓര്‍മ വന്നത് കുമാരന്‍റെ ഒറ്റമൂലി കഥ തന്നയാ... എന്നാ ചിരിയാ അന്നു ചിരിച്ചതെന്നറിയോ ഞാന്‍ . അതുപോലെ ഒഴാക്കന്‍റെ മൂലക്കുരുവും ചിരിപ്പിച്ചു കളഞ്ഞു. ( തെറ്റിദ്ധരിക്കേണ്ട ഒഴാക്കന്‍റെ മൂലക്കുരു എന്നു പറഞ്ഞത് ഈ പോസ്റ്റിനേയാ അല്ലാതെ ,,ഛേയ്,, ഒഴാക്കനത് ഇല്ലല്ലോ)

    സംഗതി മൂലക്കുരു പോസ്റ്റ്‌ ആണെങ്കിലും, എനിക്ക് പിടിച്ചത് ഈ ഡയലോഗാ...
    "നടപ്പില്ല വല്യ്യപ്പന്‍ പലതുണ്ടാകും പക്ഷെ വല്യമ്മ ഒന്നേ ഉണ്ടാകു..." :-D

    അലി says:

    അപ്പോ അങ്ങിനെയാണല്ലേ ഒഴാക്കൻ വേൾഡ് കപ്പ് കാണുന്നത്!

    താറാവ് മുട്ടയില്‍ ഒരു പ്രയോഗം ഉണ്ട് വേണോ ?

    താങ്കളുടെ സഹമൂലന്‍ കുമാരന്റെ കഥയാണ് ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വരുന്നത്.

    കുമാരന്റെ കഥ വായിച്ച മാനേജര്‍, ഇപ്പൊ ശരിയാക്കിത്തരാം എന്നും പറഞ്ഞു ഒഴാക്കനെ ബലമായി കിടത്തി മെഴുകുതിരി ഉറ്റിക്കുന്ന രംഗം ഒന്ന് ആലോചിച്ചു നോക്കൂ :)

    Pd says:

    ഹഹ അന്റ്റെയൊരു കാര്യം

    Unknown says:

    "നടപ്പില്ല വല്യ്യപ്പന്‍ പലതുണ്ടാകും പക്ഷെ വല്യമ്മ ഒന്നേ ഉണ്ടാകു..."
    അതൊരു ഒന്നൊന്നര കമെന്റായിപ്പോയി.

    Sukanya says:

    സഹമുറിയന്റെ ബുദ്ധി .....??:)

    budhi aparam thanne.........

    കലക്കി ഒഴാക്കാ . നല്ല അവതരണം .

    നൌഷു, എന്താ ഒരു അയ്യേ?.. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം :)

    ശ്രീനാഥന്‍, അല്ലെങ്കിലും അങ്ങനെ കൊടുക്കാന്‍ മാത്രം ഒന്നും ഇല്ല :)

    സിയാ, തേങ്ങ ഉടക്കാന്‍ കിട്ടിയ ചാന്സ് കളഞ്ഞു തുലച്ചില്ലേ.. ഇനി എന്നെങ്കിലും അതിന്‍റെ വില മനസിലാവും

    പിന്നെ ആ ഓറഞ്ച്, തിന്നിട്ടു തൊലി മാത്രം വെച്ചാ പോര കേട്ടോ

    ചാണ്ടിച്ചാ, ഞാനും പോയി പക്ഷെ ഒരു കൂട്ടിനു അല്ലാതെ .. അയ്യേ അതിനല്ല

    റാംജി, ഇങ്ങള്‍ക്ക്‌ കാര്യം പിടികിട്ടി അതാണ്‌.

    സുന്ദരി, ഇഷ്ട്ടയോ :)

    ആളവന്‍താന്‍, അതാര അപ്പ ആ ഫൈവ് സ്റ്റാര്‍ ക്കുരു?.. ഒരു ക്ലുകൂടി താ. ആളുടെ പേര് മാത്രം പറഞ്ഞ മതി :)

    വായാടി, തീര്‍ത്തു പറയാന്‍ വരട്ടെ. ഒഴാക്കാന്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുത്തിട്ടുണ്ട്

    ഹംസിക്ക, സത്യായിട്ടും ഇല്ല ട്ടോ

    സിബു, ഈ വഴി കണ്ടതില്‍ നന്ദി

    അലി, അങ്ങനെയും കാണാം :)))

    ഏറക്കാടന്‍, പണി പോയ കാര്യം മറക്കണ്ട തമാശയും പറഞ്ഞിരുന്നോ കള്ളന്‍

    വഴിപോക്കന്‍, ഒഴാക്കണേ തന്നെ വേണോ ഒന്നോടെ ഒന്ന് ആലോചിച്ചേ.

    തെച്ചിക്കൊടന്‍, നന്ദി

    സുകന്യ, അവന്‍ ആളൊരു പുലിയാ തലയില്‍ മുടിയില്ലാത്ത പുലി :)

    അസീസ്‌, നന്ദി ഇനിയും വരുമല്ലോ അല്ലെ

    ജയരാജ്, ഇപ്പോളാണോ മനസിലായെ :)

    ഹോ, എന്തൊരു വൃത്തികെട്ട പോസ്റ്റ്‌. :)
    ഒഴാക്കാ, ഇതെഴുതിയ ഉനക്ക് ആസനത്തില്‍ ബബിള്‍ഗം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

    ഹരിദ്ര, സ്വസ്തി, മറ്റ് മൂലക്കുരു… ചക്കകുരു..ചമ്മന്തി.
    കോഴിക്കറി അയിലക്കറി മുളകരച്ചകറി….
    മൂലക്കുരു
    മുച്ചിക്കുരു
    താറാമുട്ട……
    എന്റ് ചന്തിയേ………

    അപ്പോ മൂലത്തിലാ അല്ലിയോ കൊളപ്പം :)

    ചാണ്ടി കുഞ്ഞേ... യു സെഡ് ഇറ്റ്‌ ... ഹിഹി...
    ഒഴാക്കാന്‍ മാഷെ.മേടിക്കേഷന്‍... കഴിഞ്ഞോ

    ഈ കോർണർ ക്വിക്ക് ഗൊളാക്കിയല്ലോ...!
    അത്രയും ഉഗ്രൻ കളിക്കാർക്കേ ആയതു പറ്റുള്ളൂ‍...

    ഇത്രയും നന്നായി ഇതെഴുത്വാൻ...

    അനുഭവം കുരു തന്നെ !


    ചാണ്ടിക്കും,കണ്ണനുണ്ണിക്കും സപ്പോർട്ട് ചെയ്ത് വിരമിക്കുന്നൂ...കേട്ടൊ ഒഴാക്കാ

    ചാണ്ടിക്കുഞ്ഞ് ആളൊരു ജ്ഞാനി തന്നെ ഒഴാക്കാ ഹ ഹ :)

    പഷ്ട്

    ഒഴാക്കാ, അന്റെ പോസ്റ്റുകള്‍ മോഷ്ടിച്ച് സിനിമയാക്കിയാലോ എന്ന് ഉണ്ട്, അനക്ക് സമ്മതം അല്ലേ?

    (ജ്ജ് ആണ് ഈ വര്‍ഷത്തെ ബെസ്റ്റ് നവാഗതബ്ലോഗന്‍)

    ഹ ഹ .....നാണമില്ലാത്തവന്റെ...........ആലുകിളിര്‍ത്താല്‍ അതും ഒരു തണല്‍ എന്നു പറഞ്ഞപോലേ......ങൂം.......
    അവതരണം കൊള്ളാംട്ടോ

    kambarRm says:

    ഹ..ഹ..ഹ
    അപ്പോ അങ്ങനെയാണു വേൾഡ് കപ്പ് കാണുന്നതല്ലേ..ഓരോ നാലു വർഷം കൂടുമ്പോഴും ഇത് പോലെ ഇനിയും പ്രതീക്ഷിക്കാം...അല്ലേ
    കലക്കീട്ടോ..

    ആശാനെ നമിച്ചു !!!

    ശേ, ഒരിക്കല്‍ വന്നു വായിച്ചതാ. അന്നെന്താ കമന്റാഞ്ഞത് എന്ന് മനസിലാവുന്നില്ല.
    ഏതായാലും ഇതിന്റെ ഒറിജിനല്‍ പെരെങ്ങാനും ഇട്ടിരുന്നെങ്കില്‍ (മൂലക്കുരു) സാംസ്കാരിക മൂല്യ ച്യുതി എന്നൊക്കെ പറഞ്ഞു ആളുകള്‍ തന്നെ കൊല വിളിച്ചേനെ.. ഭാഗ്യവാന്‍.
    അപ്പോള്‍ ഇപ്പോള്‍ എവിടാ ചികിത്സ? കുറവുണ്ടല്ലോ അല്ലെ. ഹി ഹി .
    ഇവിടെ ഇങ്ങിനെ ഒരു സംഭവം നടക്കുമ്പോള്‍ വെറും കയ്യോടെ ഇരിക്കുന്നത് മോശമല്ലേ. വന്നു ഒരു വോട്ടു ചെയ്തു പോകെന്നെ.

    കോഴിക്കോട് ബസ്റ്റാന്റില്‍ പോയത് പോലുണ്ട്. "മൂലക്കുരു-അര്‍ശ്ശസ്-പൈല്‍സ്-ഭഗന്ദരം : ഓപ്പറേഷന്‍ കൂടാതെ സുഖപ്പെടുത്തുന്നു"

    ഒഴാക്കാ, അടി മേടിക്കും! :)

    .. says:

    ..
    ഹിഹിഹി, ഒഴാക്കേട്ടന്റെ ഓക്കാനം മാറീട്ടിപ്പൊ കോര്‍ണ്ണറിലാ ബെരുത്തം അല്ലെ? :D:D:D:D

    ഞാനീടെ വന്നിട്ടൂല്ല, കമന്റീട്ടൂല്ലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ, ഞാനോടി..
    ..

    പ്ടിഞ്ഞാറേ കാവിലെ ഭഗവതി രക്തം തുപ്പി അലറിതുള്ളൂമ്പൊൾ അറിയാം വിവരം. അത്രയും കാലത്തെ കോഴിബലിയും കള്ളു നിവേദ്യവും നിർത്താൻ ഭഗവതി അരുളിചെയ്യും. പിന്നെ വെടിക്കെട്ട്.. അവസാനം വെള്ളപൂത്തിരി... അതിനിടെ എവിടാപ്പാ ഗോൾ കാണാൻ സമയം???

    അര്‍ ശ സസ് പോരായിരുന്നോ ഒഴാക്ക
    എന്തിനു മുലക്കുരു ആ ക്കി .

    അയ്യയ്യയ്യയ്യോ....യ്യേയ്യേയ്യേ....അയ്യോ.....

    കൊള്ളാം മൂലപ്പെനാല്‍ട്ടി

    കൊള്ളാം.:)

    ശരിക്കും ചിരിച്ചു പോയി ട്ടോ...ലീവ് കിട്ടാനുള്ള ഓരോ പരിപാടികള്‍ അല്ലെ...

    ആരും ഇഷ്ടപ്പെടാത്ത മൂലക്കുരുവിനെ കൌമാരക്കാരിയുടെ മിനുസമുള്ള കവിളിലെ മാണിക്യക്കുരുപോലെ തിളക്കമുള്ളതാക്കുന്ന വിവരണം .
    പക്ഷേ എന്നാലും മൂലക്കുരുവല്ലേ...എവിടെയോ ഒരു..ഒരു..

    വഷളന്‍, ഇങ്ങനെ ശപിക്കാതെടോ! പിന്നെ വഷളന്‍ വരെ പേര് മാറ്റിയ സ്ഥിതിക്ക് ഇ പോസ്റ്റിന്റെ പേരും മാറ്റേണ്ടി വരുമോ :)

    sadique , ഹി ഹി ഹി ആ കവിത ഇഷ്ട്ടായി

    ജീ വി, കൊളപ്പം എനിക്കല്ല ട്ടോ

    കണ്ണനുണ്ണി, ചാണ്ടി എന്തോ വിളിച്ച് പറഞ്ഞതാ അത് എട്ടു പിടിക്കണ്ട ട്ടോ! മേടിക്കെഷന്‍സ് അല്ലെ ഈ ജിവിതം മുയ്മനും!

    മുരളിയേട്ടാ, അനുഭവവും കുരുവും അവിടെ നിക്കട്ടെ! ഇങ്ങനെ വോട്ട് ചെയ്തു വിരമിച്ചു എവിടെ പോകുന്നു ചുമ്മാ വന്നു കളിക്കൂന്നെ

    ബിനോയ്‌, ഉം ചാണ്ടി കുഞ്ഞല്ല ... അറിവ് വച്ചു ചാണ്ടി തന്തയാ!

    ആചാര്യന്‍, മോഷ്ട്ടിക്കണ്ട ചോദിച്ച ഞാന്‍ തരില്ലേ .. :)

    ആ നവാഗത ബ്ലോഗറില്‍ ബെസ്റ്റ് ആണെന്നുള്ള കമന്റ്‌ ശരിക്ക് ഇഷ്ട്ടായി ട്ടോ ഒരു ചിരി എക്സ്ട്രാ :))

    ഉഷശ്രീ, അയ്യോ, ആല് വെട്ടി തൂരെ കളഞ്ഞു ഇനി ആ തണല്‍ വേണ്ട, നന്ദി ട്ടോ ഈ വഴി കണ്ടതില്‍

    കമ്പന്‍, ജീവിച്ചിരിപ്പുണ്ടേ തീര്‍ച്ചയായും പ്രതീക്ഷിക്കാം!

    ഉമേഷ്‌, നന്ദി

    സുള്‍ഫി, ഉം മൂല്യ ച്യുതി എന്നൊക്കെ പറഞ്ഞു പേടിപ്പികാതെടോ.. ഇങ്ങനാന്നെ ഞാന്‍ നിര്‍ത്തിയേക്കാം ഈ ഓക്കാനം!

    പിന്നെ തിരഞ്ഞെടുപ്പില്‍ തോറ്റു പോയി അല്ലെ? സാരമില്ല അടുത്ത ക്ലാസ്സില്‍ പിടിക്കാം!

    ശ്രദ്ധേയന്‍, ഒടുക്കം കോഴിക്കോട് പേര് കേട്ടു അല്ലെ.. ഞാന്‍ ഇനി നന്നായി നടന്നോളാം!

    മഞ്ജു, സത്യം! ലീവ് കിട്ടാനുള്ള ഓരോ പാടുകള്‍!

    Abdulkader, ഈ വഴി വന്നതില്‍ നന്ദി!.. ആ ഒരു ഒരു എനിക്ക് മനസിലായി!

    ഈ വഴി വന്ന എല്ലാവര്ക്കും ഒഴാക്കന്‍റെ സ്നേഹപൂര്‍വമായ നന്ദി!

    പോസ്റ്റിന്‍റെ ആശയത്തിന്‍റെ കുഴപ്പം കൊണ്ടോ ഒരല്‍പം പച്ചക്ക് പറഞ്ഞതുകൊണ്ടോ എന്തോ, വായിച്ച പലരും ഒന്നും പറയാതെ ഓടിപോയി! എന്നിരുന്നാലും ഈ വഴി വന്നു വായിച്ചതില്‍ ഒരു പാട് നന്നിയുണ്ട്! തുടര്‍ന്നും ഈ വഴി വരുമെന്നും വല്ലതും പറയുമെന്നും ഉള്ള മോഹത്തോടെ അടുത്ത പോസ്റ്റിന്‍റെ പണിപ്പുരയിലേക്ക് കടക്കുന്നു!

    ഒഴാക്കന്‍

    This comment has been removed by the author.

    ആദിവാസിപ്രയോഗം ഉണ്ട്...പാര്‍ശ്വഫലങ്ങളില്ലാതെ..!!


    അറം പറ്റുമോ..സര്


    രസിച്ചു..നല്ല എഴുത്ത്..ഹ്ഹ്ഹ്ഹ്ഹ്

    noonus says:

    വരാന്‍ അല്പം താമസിച്ചു എന്നാലും എന്റെ ഒഴാക്ക ഈ മൂലക്കുരു പ്രയോഗം വേണ്ടായിരുന്നു അറം പറ്റുമോ.

    ഒഴാക്കാ, കൂട്ടുകാരന്‍ കൊണ്ടുപോയ രോഗിയും ഒഴാക്കനുമായി എന്തെങ്കിലും സാമ്യം ??????????
    അവതരണം കൊള്ളാം ..

    അളിയന് എത്ര എണ്ണം ഉണ്ട്??
    മൂണെണ്ണം ഉള്ളവര്‍ ഒന്നും പുറത്ത് പറയില്ലന്നാ അറിവ്...
    അളിയന്‍ പറഞ്ഞ സ്ഥിതിക്ക് എട്ടെണ്ണെം കാണുവായിരിക്കും അല്ലേ....??
    ഹി ഹി ഹീ

    ലക്ഷ്മി, വേള്‍ഡ് കപ്പ്‌ കഴിഞ്ഞു ഇനി ഒരു പ്രയോഗവും വേണ്ട തന്നെ മാറി

    നൂനസ്, അറം പട്ടനും പട്ടതിര്‍ക്കാനും ചാന്സ് കാണുന്നു! ഈ വഴി കണ്ടതില്‍ സന്തോഷം

    മഹി, അയ്യേ ഒരു സാമ്യവും ഇല്ല ട്ടോ!

    കൂതറ, പൊന്നെ, ഇതുവരെ ദൈവം സഹിയിച്ചു ഇല്ല ട്ടോ !

    abhipraayam parayaan vivaramilla ennu onnu aakkiyittu rakshapettu alle????nirbandhamayum parayanam...please....

    Irshad says:

    :) ചിരിപ്പിച്ചു

    kollaam post

    സതീഷ്‌, :))
    പഥികന്‍, നന്ദി
    വിജയലക്ഷ്മി ചേച്ചി, നന്ദി ട്ടോ!

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..