കോര്‍ണ്ണര്‍ ക്കുരു
ഡാ.. അതികം ചിക്കന്‍ കഴിക്കണ്ട
ഡാ.. അതികം സമയം ഇരിക്കണ്ട, ഓഫീസില്‍ അല്ല കക്കൂസില്‍
ഡാ.. അതികം സമ്മര്‍ദം ചെലത്തണ്ട, വേറെ എവിടയുമല്ല മുകളില്‍ പറഞ്ഞ സ്ഥലത്ത്
അവന് വരും, മുതലാളിമാര്‍ക്ക് രഹസ്യ സബന്ധത്തില്‍ ഉണ്ടായ വ്യാജ സന്താനം പോലെ!
ചന്തി പിളര്‍ന്നും അവന് വരും...
ചെറുപ്പം മുതലേ കേള്‍ക്കുന്ന ഒന്നാണിത്. അവനാരാന്നല്ലേ?
മുതലാളിമാര്‍ ഭയക്കുന്ന, ഷട്ടി വില്‍പ്പനക്കാര്‍ വെറുക്കുന്ന, കോഴി കച്ചവടക്കാര്‍ പുച്ചിക്കുന്ന, ചോരയില്‍ കിളുര്‍ത്ത അവന്, മൂലക്കുരു!
അവന് വന്നാലോ? റേഡിയോ മാന്ഗോ പോലെ പിന്നെ നാട്ടിലെങ്ങും പാട്ടായി!
അയ്യേ എന്ന് വരാത്തവര്‍ പുച്ചിക്കുന്നു, പാവം എന്ന് വന്നവര്‍ സഹതപിക്കുന്നു കഷ്ട്ടം എന്ന് ഉള്ളവര്‍ പറയുന്നു.

സന്തോഷത്തോടെ കക്കൂസില്‍ പോകുവാന്‍ കൊതിക്കുന്ന നാളുകള്‍. ഒരിക്കലും വേണ്ട എന്ന് വെച്ച ഷട്ടി ധരിക്കുവാന്‍ മനസ് വെമ്പുന്ന ദിനങ്ങള്‍.
ഇത്രയൊക്കെ ആയിട്ടും അവന് വരട്ടെയെന്ന് അല്ലെങ്കില്‍ അവന് ഉണ്ടെന്നു അവകാശപ്പെടുന്ന ദിനങ്ങള്‍ അതാണ് വേള്‍ഡ് കപ്പ് ഫുട്ബോള്‍! എന്താണെന്നല്ലേ? എവിടെയെങ്കിലും ഇരുന്നു ( നിന്നു) സമാധാനമായി കളി കാണാം. ഓഫീസിലും പോകണ്ട! ഇത് ഞാന്‍ പറഞ്ഞതല്ല എന്റെ സഹമുറിയന്റെ കണ്ടുപിടുത്തങ്ങളില്‍ ഒന്ന് മാത്രം. മൂലക്കുരുവിനോടുള്ള ഇഷ്ട്ടമല്ല മറിച്ച് ഫുട്ബോളിനോടുള്ള സ്നേഹം മാത്രമാണ് അവനെ ഇത് പറയാന്‍ പ്രേരിപ്പിച്ചത്.
ഓഫീസില്‍ നിന്നും ഒരു രണ്ടാഴ്ച ലീവ് വേണേ ഇവന് തന്നെ വേണം. പനി എന്ന് പറഞ്ഞാ മാനേജര്‍ തലയില്‍ തൊട്ടു നോക്കും. തൂറ്റെന്നു പറഞ്ഞാ മിനിമം പത്തു തവണ എങ്കിലും ബാത്റൂമില്‍ പോകുകയും മൊത്തത്തില്‍ ഒരു തളര്‍ച്ച വരുത്തുകയും വേണം, ഇനി മറ്റെന്തെങ്കിലും നൊക്കിണി അസുഖം പറഞ്ഞാലും രണ്ടാഴ്ച ലീവ് വലിയ പാടാ. അവിടാണ് മൂലക്കുരുവിന്റെ സ്ഥാനം. പണ്ടു കണ്ണൂരൊരു മൂലക്കുരു വൈദ്യന് ഉണ്ടെന്നു കേട്ടിട്ടുണ്ട്, ആള്‍ക്ക് രോഗികളുടെ മുഖം കണ്ടാല്‍ തിരിച്ചറിയാന്‍ വലിയ പാടാ എന്നാ വേറെ ചില സ്ഥലം കണ്ടാല്‍ എത്ര നാള് കഴിഞ്ഞാലും തിരിച്ചറിയും പോലും. അതുപിന്നെ ഡോക്ടര്‍ ആണ് പോട്ടെ. പക്ഷെ മാനേജര്‍ക്ക് ഒരു തിരിച്ചറിയല്‍ പരേട് നടത്തി രോഗം സത്യമാണോ എന്ന് നോക്കാന്‍ ഉള്ള ആ ചമ്മല്, അവിടാണ് നമ്മുടെ വിജയം.
വല്യപ്പന് പല തവണ മരിച്ചപ്പോഴും ലീവ് കൊടുത്ത മാനേജര്‍ വല്യമ്മ രണ്ടാമത് മരിച്ചപ്പോ, "നടപ്പില്ല വല്യ്യപ്പന്‍ പലതുണ്ടാകും പക്ഷെ വല്യമ്മ ഒന്നേ ഉണ്ടാകു" എന്ന പ്രസ്താവനയോടെ ആണ് എന്റെ സഹമുറിയന് പുതിയ അടവ് തേടി പുറപ്പെട്ടതും ഒടുക്കം മൂലനുമായി തിരികെ വന്നതും. ആ അടവില്‍
അവന് വിജയിച്ചു എന്നുമാത്രമല്ല എത്ര ലീവ് വേണമെങ്കിലും എടുത്തോ എന്ന മൂലക്കരാര്‍ പതിച്ചു കിട്ടുകയും ചെയ്തു.
പക്ഷെ പ്രശ്നങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്.
മാനേജരുടെ പാരമ്പര്യ രോഗം ആണ് മൂലന്, അതിനാല്‍ തന്നെ ഒരു കുടുംബ വൈദ്യന് ഇവനെ കരിക്കാനുമായി മാത്രം അവരുടെ കുടുംബ ഡോക്ടര്‍ ആയി ജീവിച്ചു പോകുന്നു. ഇവിടെയാണ് ലഡ്ഡു എണ്ണം ഇല്ലാതെ ചറപറ പൊട്ടിയത്! മാനേജര്‍ എത്രയും പെട്ടന്ന് അവനോടു അവരുടെ കുടുംബ ഡോക്ടറെ കാണാന്‍ പറയുകയും തുടര്‍ന്ന് വിശ്രമം അനുവദിക്കുകയും ചെയ്തു!
ഇല്ലാത്ത മൂലക്കുരു ഇനി എങ്ങനെ മൂലത്തില്‍ സൃഷ്ട്ടിക്കും?. ഫുട്ബോള്‍ ആണേ ഒരു കോര്‍ണ്ണറും പിന്നെ ഒരു കുരുവും വച്ചു അട്ജെസ്റ്റ് ചെയ്യാം ഇത് ജീവിതം ആയി പോയില്ലേ. തന്ത്രങ്ങളും കുതന്ത്രങ്ങളും മെനഞ്ഞു തുടങ്ങി. ഒടുക്കം ഒരു കുരുവുള്ള മൂലം നോക്കിയുള്ള യാത്ര തന്നെ തുടങ്ങി.അങ്ങനെ ഒരു മൂലക്കുരു വൈദ്യന്റെ മുന്പില് നിന്നും ഒരുത്തനെ അടിച്ചു മാറ്റി, കുരുവോടു കൂടി. അങ്ങനെ കുരുവും മൂലവും എല്ലാം മാനേജരുടെ ഡോക്ടറുടെ മുന്പില് പ്രതിഷ്ട്ടിച്ചു. ഡോക്ടര്‍ക്ക് കുരുവിനെ അല്ലെ അറിയൂ ആളെ അറിയില്ലാലോ! ആ തന്ത്രത്തില്‍ എന്റെ സഹമുറിയന് വിജയിച്ചു! ഇല്ലാത്ത കുരുവും പേറി നാടുപിടിച്ച അവന് ഫുട്ബോള്‍ വേള്‍ഡ്കപ്പില്‍ മുഴുകി .
പണ്ടാരോ തന്റെ കഥാപാത്രത്തെ പുഴയില്‍ മുക്കി കൊന്ന് ഒടുക്കം അദ്ദേഹവും പുഴയില്‍ മുങ്ങി മരിച്ചു എന്നും പിന്നെ ഒരാശാന്‍ ഇത് കണ്ടു പേടിച്ചു വായടിയെ കൊണ്ട് (കിളി) കഥ പറയിച്ചു എന്നുമെല്ലാം കേട്ടു കേള്‍വിയുണ്ട്.
ഇപ്പൊ എന്റെ പേടി ഈ പാവം ഒഴാക്കന് അവസാനം മൂലക്കുരു വന്നു മരിക്കുമോ എന്ന് മാത്രമാണ്. ഞാനും ഒരു എഴുത്തുകാരന് അല്ലെ? അല്ലെ?