ബാംഗ്ലൂര്‍ നിനക്ക് വിട.....

എംബിഎ  എന്ന എടുത്താ  പൊങ്ങാത്ത ഡിഗ്രീ എടുത്തതില്‍ പിന്നെ നാട്ടില്‍ നിക്കാന്‍ പറ്റാത്ത അവസ്ഥ. പത്താം ക്ലാസും ഗുസ്തിയും ഉള്ളവരുടെ ഡിഗ്രി കണ്ടു സ്വന്തം പറമ്പും തൂമ്പയും നല്‍കിയ മുതലാളിമാര്‍ എന്‍റെ നേരെ മുഖം  തിരിച്ചു, പഠിപ്പ് കൂടിയാലുള്ള അവസ്ഥ. സമ്പന്നരുടെ ഒരു ഡിഗ്രിയും കൂടെ ഒരുകുട്ട നിറയെ കടവുമായി വീട്ടില്‍ വന്നു കയറിയ എനിക്ക് ഒരു ജോലി അതായിരുന്നു വളരെ അത്യാവശ്യം. മലയാളം എന്ന ഭാഷയും പിന്നെ നട്ടാല്‍ കിളിര്‍ക്കാത്ത കുറെ നുണകള്‍ അടങ്ങിയ ബയോഡാറ്റയും.അതുമായി ഞാന്‍ ബാംഗ്ലൂര്‍ എന്ന സ്വപ്ന നഗരിയിലേക്ക് കള്ളവണ്ടി കയറി.

ഭാഷ നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്നൊരു സിറ്റി, ശരിക്കും അതായിരുന്നു ബാംഗ്ലൂര്‍. കന്നടയും തമിഴും എന്ന വ്യാജേന ഞാന്‍ സംസാരിച്ച പച്ച മലയാളം മനസിലാക്കുന്ന നാട്ടുകാര്‍. പലരുടെയും അടുക്കള നിരങ്ങിയ എനിക്ക് ദൈവ സഹായമോ അതോ പൂര്‍വ പുണ്ണ്യ ജന്മംമോ 2005 പൊന്നോണ നാളില്‍ ജോലി എന്ന സ്വപ്നം  പൂവായി വന്നണിഞ്ഞു. പിന്നീട് അങ്ങോട്ട്‌ ശരിക്കും  ജീവിക്കുകയായിരുന്നു.
വീക്ക്‌ ഏന്‍ഡ് എന്ന പുതിയ തത്വങ്ങളും ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്ന ആഴിയാ കുരിക്കുകളും
ജീവിതത്തിലേക്ക് വന്നു ചേരുകയായിരുന്നു.

രക്ത ബന്ധങ്ങളെക്കാള്‍ വില മതിക്കുന്ന സ്നേഹ ബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങളും.
അതായിരുന്നു പിന്നെ എല്ലാം. മറക്കാനും സ്നേഹിക്കാനും മാത്രം അറിയാവുന്ന ഒരുപാട് സുഹൃത്തുക്കള്‍.
 അഞ്ചു കൊല്ലം! ഇന്നലെ എന്നപോലെ മനസിലൂടെ ഓടിയെത്തുന്നു.
ആദ്യമായി ഇ മെയില്‍ അയക്കാനും പ്രൊഫഷണല്‍ ആയി തെറി കേള്‍ക്കാനും പറയാനും പഠിപ്പിച്ച എന്‍റെ കമ്പനി, സുഹൃത്തുക്കള്‍.
എല്ലാ മലയാളിയെയും  എന്നപോലെ 'കാഷ്' എന്ന ചിന്തയില്‍ ഞാനും എപ്പോഴോ ചെന്ന് പെട്ടു. എല്ലാം പഠിച്ച മലയാളിയെ വരവേല്‍ക്കാന്‍ ഐ റ്റി ഭീമന്മാര്‍ തയ്യാറും.
പറക്കാന്‍ പഠിപ്പിച്ച കമ്പനി, സ്നേഹം വാരി കോരി തന്ന സുഹൃത്തുക്കള്‍.. ആരും
ഉണ്ടായിരുന്നില്ല മനസില്‍, ഞാന്‍ പോകുന്നു എന്ന കത്ത് കമ്പനിക്ക് കൈ മാറുമ്പോള്‍.

അങ്ങനെ അഞ്ചു കൊല്ലത്തെ പരിചയവും ഒരിക്കലും തീര്‍ത്താല്‍ തീരാത്ത കടങ്ങളും പേറി യാത്രപറയുമ്പോള്‍ മനസ് ശരിക്കും ശൂന്യം ആയിരുന്നു. ഇനിയൊരിക്കലും ലഭിക്കുമോ എന്നറിയാത്ത എല്ലാം വിട്ടു ഞാന്‍ ബാംഗ്ലൂര്‍ എന്ന മഹാ നഗരത്തോട് ഇന്ന് യാത്ര പറയുന്നു... തുടര്‍ന്ന് മുംബൈ എന്ന മെട്രോ നഗരത്തിലേക്ക്.

ഇതെഴുതുമ്പോളും എന്‍റെ മനസു ശൂന്യമാണ്. എല്ലാം നഷ്ട്ടപെട്ടവനെ പോലെ എങ്കിലും എന്നെ കാത്ത്  എന്തോ ഉണ്ടെന്നപോലെ. ജീവിതമെന്ന  നൌകയിലെ അടുത്ത യാത്രക്കായി പെട്ടികള്‍ തയ്യാറാക്കി ഇരിക്കുന്ന ഈ ഒഴാക്കാന് ഇനി എന്ത് എന്നറിയില്ല എങ്കിലും സ്നേഹം മാത്രം വിളമ്പിയ ഈ കൊച്ച് നഗരത്തിനോട് വിട പറയുമ്പോള്‍ ഒരു തുടം കണ്ണ് നീര്‍ മാത്രം.. മനസ്സില്‍ തട്ടിയ ഒരു വിട എന്ന വാക്കും.

മുംബൈ സെ തക്ക് ജാനേ വാലെ രാജധാനി എക്സ്പ്രസ്സ്‌ ഫ്ലാറ്റ്ഫോം നമ്പര്‍ ദോ മെ ആനെ ക്കെ സംഭാവനാ ഹെ ( ഹോ  , ഹും )  എന്ന ആകെ അറിയാവുന്ന  ഹിന്ദിയുമായി ഞാന്‍ പുതിയ ഒരു ലോകത്തിലേക്ക്‌ പറക്കുകയാണ്. ഇനിയെന്തെന്നറിയാതെ!!!

79 Response to "ബാംഗ്ലൂര്‍ നിനക്ക് വിട....."

 1. എന്നെ സ്നേഹിച്ച എന്‍റെ കൂട്ടുകാര്‍ക്കും കമ്പനിക്കും ഈ ഒഴാക്കന്‍റെ കണ്ണുനീരില്‍ കുതിര്‍ന്ന വിട...

  ഒഴാക്കാന്‍ ജി,
  ഹലോ.. വിട്ടു പോവാനല്ലേ?
  ഈ പോസ്റ്റ്‌ ഒരു ആത്മഗതം പോലെ എഴുതിയതാണെങ്കിലും നമ്മടെ സോറി അല്ല ഞങ്ങടെ [താങ്കള്‍ പോവല്ലേ] ഉദ്യാനനഗരിയെ വിശേഷിപ്പിച്ചത് ഇഷ്ടപ്പെട്ടു.
  "ഭാഷ നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്നൊരു സിറ്റി, ശരിക്കും അതായിരുന്നു ബാംഗ്ലൂര്‍." അത് കലക്കി.
  ജല്‍ദി ജായിയെ, ഓര്‍ വാപസ് സറൂര്‍ ആയിയേ. ഹോഗ് ബന്നി. നാവു വെയിറ്റ് മാട്തീവി.
  ഹാപ്പി ജേര്‍ണി.
  ഹാപ്പി ബാച്ചിലേര്‍സ്
  ജയ് ഹിന്ദ്‌

  രവി says:

  ..
  ഭാഷ നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്നൊരു സിറ്റി, ശരിക്കും അതായിരുന്നു ബാംഗ്ലൂര്‍. കന്നടയും തമിഴും എന്ന വ്യാജേന ഞാന്‍ സംസാരിച്ച പച്ച മലയാളം മനസിലാക്കുന്ന നാട്ടുകാര്‍. പലരുടെയും അടുക്കള നിരങ്ങിയ എനിക്ക് ദൈവ സഹായമോ അതോ പൂര്‍വ പുണ്ണ്യ ജന്മംമോ 2005 പൊന്നോണ നാളില്‍ ജോലി എന്ന സ്വപ്നം പൂവായി വന്നണിഞ്ഞു. പിന്നീട് അങ്ങോട്ട്‌ ശരിക്കും ജീവിക്കുകയായിരുന്നു.
  വീക്ക്‌ ഏന്‍ഡ് എന്ന പുതിയ തത്വങ്ങളും ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്ന ആഴിയാ കുരിക്കുകളും
  ജീവിതത്തിലേക്ക് വന്നു ചേരുകയായിരുന്നു.

  രക്ത ബന്ധങ്ങളെക്കാള്‍ വില മതിക്കുന്ന സ്നേഹ ബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങളും.
  അതായിരുന്നു പിന്നെ എല്ലാം. മറക്കാനും സ്നേഹിക്കാനും മാത്രം അറിയാവുന്ന ഒരുപാട് സുഹൃത്തുക്കള്‍.
  അഞ്ചു കൊല്ലം! ഇന്നലെ എന്നപോലെ മനസിലൂടെ ഓടിയെത്തുന്നു.
  ആദ്യമായി ഇ മെയില്‍ അയക്കാനും പ്രൊഫഷണല്‍ ആയി തെറി കേള്‍ക്കാനും പറയാനും പഠിപ്പിച്ച എന്‍റെ കമ്പനി,
  ..
  ചിയേര്‍സ് ഒഴാക്കേട്ടോ‍ാ‍ാ‍ാ
  ..
  മുംബൈ സെ തക്ക് ജാനേ വാലെ രാജധാനി എക്സ്പ്രസ്സ്‌ ഫ്ലാറ്റ്ഫോം നമ്പര്‍ ദോ മെ ആനെ ക്കെ സംഭാവനാ ഹെ ( ഹോ , ഹും ) എന്ന ആകെ അറിയാവുന്ന ഹിന്ദിയുമായി ഞാന്‍ പുതിയ ഒരു ലോകത്തിലേക്ക്‌ പറക്കുകയാണ്. ഇനിയെന്തെന്നറിയാതെ!!!
  ..
  ആശംസകള്‍
  എഴുത്ത് രസായിട്ടുണ്ട്
  ഇതില്‍ ജീവിതവുമുണ്ട്
  അതുകൊണ്ട് തന്നെ ആസ്വാദ്യകരമായി

  siya says:

  ഒഴാക്കാ ...എന്‍റെ എല്ലാവിധ ആശംസകളും ....

  ''ഇതെഴുതുമ്പോളും എന്‍റെ മനസു ശൂന്യമാണ്...പാവം ഓഴക്കന്‍, വിഷമിക്കാതെ ....അവിടെ ആവും ആ കൂട്ട് കിട്ടുന്നതും ..ജീവിതം എന്ന മൌനത്തിന്‌ ഒരു താരാട്ടു പാട്ട് അവിടെ കിട്ടും ..ആരാവും ആ ഭാഗ്യവതി?പിന്നെ ഹിന്ദി ടെ കാര്യം ഓര്‍ത്തു ഒട്ടും വിഷമിക്കണ്ട .എന്‍റെ ഒരു ആത്മമിത്രം അവിടെ ഉണ്ട് ..നല്ലപോലെ ഹിന്ദി അറിയാം ..ഒഴാക്കനും ആളെ നല്ലപോലെ അറിയാം .നമ്മുടെ വരയും ,വരിയും ..അപ്പോള്‍ സന്തോഷായിപോകണം .എന്നിട്ട് അടുത്ത ബോംബെ ഒഴാക്കാന്‍ കഥകള്‍ വേഗം എഴുതണം ട്ടോ ....

  അലി says:

  ഒഴാക്കാ...
  സ്വന്തം നാടു വിട്ടുകഴിഞ്ഞാൽ സുഹൃദ്ബന്ധങ്ങൾ തന്നെ ആത്മബന്ധം. ജീവിതാനുഭവങ്ങളുടെ പച്ചമണ്ണിൽ ചവിട്ടിനിന്നു കൊണ്ടുള്ള എഴുത്ത് നന്നായിരുന്നു.

  നന്മകൾ നേരുന്നു.

  ഒഴാകാ, സര്‍വമംഗളങ്ങളും ഐശ്വര്യവും നേരുന്നു! മുംബൈയുടെ ആള്‍ക്കൂട്ടത്തിലലിയുമ്പോളും ഈ ബ്ലോഗില്‍ നിത്യസാന്നിദ്ധ്യമാവുക, ആനന്ദിന്റെ ആള്‍ക്കൂട്ടം നല്ലൊരു റഫറന്സായി കയ്യിലെടുത്തോളൂ!

  Vayady says:

  ഒഴാക്കാ, പുതിയ മണ്ണില്‍ വേരിറങ്ങാനും പൂര്‍‌വ്വാധികം ശക്തിയോടെ വളരാനും കുറച്ച് സമയമെടുക്കും. അതുവരെയുള്ള താല്‍ക്കാലിക വാട്ടം സാരമാക്കേണ്ട. ബോംബെ വിശേഷങ്ങളും, അനുഭവങ്ങളും രസകരമായി ബ്ലോഗിലൂടെ എഴുതി ഇനിയും ഇനിയും ഞങ്ങളെ ചിരിപ്പിക്കണം.

  ആശംസകള്‍.

  ഒരു മിനിറ്റ്.....പോകുന്നതിനു മുന്‍പ് ഈ പാട്ടൊന്ന് കേള്‍ക്കൂ..

  അപ്പോ ബാംഗ്ലൂര്‍ വിടുകയാണല്ലേ മാഷേ... പുതിയ സ്ഥലത്ത് എല്ലാ ഭാവുകങ്ങളും നേരുന്നു...

  എല്ലാ ആശംസകളും....

  ഒഴാക്കാ...
  അപ്പോ ബംഗളുർദിന്ദ ഹൊരട്ടായിത്താ?
  അവിടുത്തെ ബംപാട്ടു ഹുഡുഗികളൊക്കെ ഇനി ഏനു മാദു ബേക്കുംന്ന് ഹേളപ്പാ!
  എങ്നഗ്നുണ്ട് എന്റെ മന്നട?

  ഒരു കാര്യം മറന്നു.
  ഒരു തുടം കണ്ണീരൊക്കെ തൂവിയതല്ലേ.
  തിരുവന്തോരത്തു വന്നാൽ ഒരു തുടം ദശമൂലാരിഷ്ടം ഫ്രീ!

  hey.........gud luck man

  നന്നായെഴുതി മനസ്സില്‍ നൊംബരമുണര്‍ത്തി..
  താങ്കളുടെ വിരഹ വേദന പങ്കുവെക്കുന്നു..

  മുംബായിലും കിട്ടട്ടേ നല്ല ജോലിയും നല്ല സ്നേഹബന്ധങ്ങളും എന്ന് ആശംസിക്കുന്നു..!

  അപ്പോള്‍ ഒരു ഒന്നര ഒഴിക്കട്ടെ ...? സന്തോഷത്തിന്

  1999 ഡിസംബറിലെ ഏതോ ഒരു ദിവസം ഇതേപോലെ ഞാനും ബാംഗ്ലൂര്‍ നിന്നും മുംബൈയിലേക്ക് :)

  നല്ല എഴുത്ത് .

  നമ്മള്‍ പ്രവാസികള്‍ എപ്പോളും പറിച്ചു നടാന്‍ വിധിക്കപെട്ടവര്‍
  ഏതൊരു നാട്ടില്‍ ചെന്നാലും നമ്മുടെ സ്വന്തം നാടായി അതിനെ കണ്ട്
  ജീവിതഭാരവും പേറി മറ്റുള്ളവര്‍ക്ക് വേണ്ടി ഹോമിച്ചു തീര്‍ക്കുന്നവര്‍.
  ഒഴാ ക്കേ ട്ടാ... എവിടെ ചെന്നുപ്പെട്ടലും സ്വര്‍ഗലോഖമാണ് നമ്മള്‍ക് ... അതിനായി ആശംസിക്കുന്നു.പുതിയ സുഹൃത്തുകളെ അവിടെയും കിട്ടട്ടെ.

  Sukanya says:

  ഓര്‍മകള്‍ ഉണ്ടായല്ലോ, അത് മതി, ഇനി പോവുന്നിടത്തും നന്മകള്‍ കൊണ്ടുതരും.

  ഇവിടെ ഇനിയും ഒഴാക്കന്‍ വിലസുമെന്നും പ്രതീക്ഷിക്കുന്നു.

  ആശംസകള്‍.. ഈ നല്ല എഴുത്തു തുടരൂ, എവിടെയായിരുന്നാലും...

  പണ്ടാരമടങ്ങാന്‍ ഇനി ഇതൊക്കെ പറക്കിക്കെട്ടി അടുത്ത സ്നേഹശൂന്യരുടെ നഗരത്തിലേക്ക് ശൂന്യമായ മനസ്സോടെ .ബോംബെ എന്ന പേരിനൊപ്പം പോയി ബോംബെയുടെ സ്നേഹം പകരുന്ന മനസും. ബാഗ്ലൂരില്‍ നിന്ന് കിട്ടിയത് ഇവിടെ അന്വേഷിക്കുക ...ഭാഗ്യം പോലെ ഇരിക്കും . നിര്‍വികാര നഗരവീഥികള്‍ പടുപിച്ച കുളിരറ്റ മിഴിയുമായി, നഗരസന്ധ്യകള്‍ പൊള്ളിച്ച നിനവുകള്‍ നീറും മനസ്സോടെ ഇങ്ങനെമാത്രമേ ബോംബയെ കുറിച്ച് എനിക്ക് പറയാന്‍ കഴിയുള്ളൂ
  ക്ഷുഭയാത്ര ............

  ആശംസകള്‍..എഴുത്തു തുടരൂ.....

  ആശംസകള്‍.

  Sabu M H says:

  Wish you good luck!

  Naushu says:

  എല്ലാ ഭാവുകങ്ങളും നേരുന്നു...

  ozhuki puthiya mumbsikku..
  all the best

  ഹംസ says:

  “അയ്യോ ഒഴാക്കാ പോവല്ലെ,,, അയ്യോ ഓഴാക്ക പോവല്ലെ....”

  ബാംഗ്ലൂര്‍ വിട്ട് പോവുമ്പോള്‍ ഒഴാക്കനോട് ഇങ്ങനെ പറയാന്‍ ആരെങ്കിലും അവിടയുണ്ടോ ? ഐ ..മീന്‍... ( ശ്ശോ.. ഒഴാക്കന്‍റെ വിരഹ വേദനയിലും ഞാന്‍ കൂതറത്തരമാണല്ലോ കാണുന്നത് . അല്ല എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒഴാക്കനല്ലെ ആള്... ഛേ.. പോട്ട്..)

  പടച്ചോനെ ഇനി ആരെങ്കിലും ഒഴാക്കനെ അവിടന്ന് ഓടിക്കുകയാണോ ? ( ഇതാ അടുത്ത സംശയം .. എന്‍റെ മനസ്സിനെ കൊണ്ട് ഞാന്‍ തോറ്റു.)

  അപ്പോള്‍ ഇനി മൂംബയില്‍ ആര്‍മാദിക്കാം അല്ലെ ..

  കാര്യമെന്തൊക്കെയാണെലും എഴുത്തില്‍ ഒഴാക്കന്‍റെ വേദന ഞാന്‍ കാണുന്നുണ്ട് ട്ടോ... കരയല്ലെ ഒഴാക്കാ ... കരയിപ്പിക്കല്ലെ.

  A.FAISAL says:

  നാടു വിട്ടാല്‍ നഗരങ്ങളില്‍നിന്നും നഗരങ്ങളിലേക്കുള്ള യാത്രതന്നെ..!!
  പുതിയ നഗരത്തിലും സ്നേഹവും സൌഹൃതവും, കാത്തിരിക്കട്ടെ...!
  ആശംസകള്‍..!!

  hm...aashamasakal.

  ആശംസകള്‍.. ഒഴാക്കാ..

  ഗീത says:

  ഒഴാക്കാ വിഷമിക്കണ്ട. ഇതൊക്കെത്തന്നെയാണ് ജീവിതം. ഒന്നും ശാശ്വതമല്ലല്ലോ. പുതിയ സ്ഥലത്തും ഇതു പോലുള്ള സുഹൃത്തുക്കളെ കിട്ടും. സധൈര്യം പോകൂ. ഇതുവരെ പോറ്റിയ നഗരത്തെ സ്നേഹത്തോടെ ഓര്‍മ്മിച്ചു കൊണ്ടാണല്ലോ പോകുന്നത്. അതിന്റെ നന്മയും കാണും. ആശംസകള്‍.

  പോയാലും നമുക്ക് ഇടയ്ക്കൊക്കെ ഒരു തല്ലു തരാനായി ഇവിടേയും ഒന്നു പ്രത്യക്ഷപ്പെടണേ.

  Anonymous says:

  യാത്ര ജീവിതത്തിന്റെ ഭാകം..കാരണം ജീവിതം തന്നെ ഒരു യാത്രയല്ലേ ...നന്നായി മനസ്സിനെ തൊട്ടു തന്നെ എഴുതി ...ആ ഓരോ വാക്കുകളിലും കാണുന്നു ഒഴാക്കന്റെ ബാംഗ്ലൂര്‍ നോടുള്ള അടിയൊഴുക്കുള്ള സ്നേഹം ...അങ്ങിഎന്‍ തന്നെയാവട്ടെ ബോംബെ എന്ന മറ്റൊരു മഹാ നഗരവും \
  താങ്കള്‍ക്ക് നല്‍കുന്നത് ....കേരളം വിട്ടാല്‍ സ്വന്തം നാട് വിട്ടാല്‍ എല്ല്ലാരും ഒരേ ഗണത്തില്‍ പെടുന്നവര്‍ തന്നെ ..പ്രവാസി ...പ്രവാസി എന്നും പ്രവാസി തന്നെ ...യാത്ര മംഗളങ്ങള്‍ നേരുന്നു ഞാന്‍ !!

  പുതിയ ജീവിതത്തിലേക്കാണല്ലേ... ആശംസകള്‍...
  ബ്ലൊഗില്‍ തുടര്‍ന്നും ഉണ്ടാവുമല്ലോ, പുതിയ ചാര്‍ത്തലുകളും തല്ലുകളുമായി....?

  all the best ozhaakkan

  ഇതൊക്കെത്തന്നെയാണ് ജീവിതം. ഒന്നും ശാശ്വതമല്ലല്ലോ. പുതിയ സ്ഥലത്തും ഇതു പോലുള്ള സുഹൃത്തുക്കളെ കിട്ടും. സധൈര്യം പോകൂ ഒഴാക്കാ ...എന്‍റെ എല്ലാവിധ ആശംസകളും ....

  അപ്പൊ അണ്ണാ ഒഴാകാ...ഇങ്ങട് പോരുവാണല്ലേ....

  മുംബൈ മദെ തുംച്ച സ്വാഗത് ആഹേ..(മറാട്ടി ആണണ്ണാ മറാട്ടി.. )
  (എന്ന് വെച്ചാല്‍ മുംബൈ അണ്ണനെ സ്വാഗതം ചെയ്യുന്നെന്ന്. അടുത്തിരിക്കുന്നവനോട് ചോദിച്ചു എഴുതിയതാ..അല്ലാതെ ഞാന്‍...നോ..നോ...)

  ശുഭാശംസകള്‍..!

  അങ്ങനെ ബാന്ഗ്ലൂരിനു ഒരു ബൂലോകവാസിയെ കൂടെ നഷ്ടപെട്ടു അല്ലെ... :(

  ( आसम्सकल नेरुन्नु )
  मंगलम बवन्थुऊ .....
  നോക്കി പേടിപ്പിക്കണ്ടാ ഇനി
  ഇതിലപ്പുറം പഠിക്കേണ്ടി വരും ...
  ഹല്ല പിന്നെ ...!!
  ആശംസകള്‍ .....

  എല്ലാം കൂടുതല്‍ നല്ലതിന് തന്നെ.
  എല്ലാ ആശംസകളും നേരുന്നു.

  നാവു നോക്കാതെ ഏവരെയും സ്വീകരിയ്കുന്ന ബംഗ്ലൂര്‍ നഗരം വിട്ടു നാവാടി ജീവിയ്ക്കാന്‍ മുംബയ്യിലെയ്ക്ക് പോകുന്ന സുഹൃത്തിനു ആശംസകള്‍....
  മുംബൈ മസാലയുമായി വരിക .....യേത് :)

  അയ്യോ ഒഴാക്കാ പൊവല്ലേ....
  അയ്യോ ഒഴാക്കാ പോവല്ലേ.....

  (ങേ.. ഇതുവരേ പോയില്ലേ....പെട്ടന്നുവിട്ടൊ, ട്രെയിന്‍ വരാന്‍ സമയമായി....)

  അയ്യോ ഒഴാക്കാ പൊവല്ലേ....
  അയ്യോ ഒഴാക്കാ പോവല്ലേ.....

  ഈ ജീവിതം തന്നെ ഒരു ഒഴുക്കല്ലെ.. ഒഴാക്കാ….കാല ദേശ ഭാഷാ വ്യത്യാസമില്ലാത്ത ഒന്ന്..
  ബംഗലുരുവിൽ നിന്ന് മുംബൈയിലേക്ക്.. അത്രയല്ലേ ഒള്ളൂ..സാരമില്ലെന്നേ..കല്ലിവല്ലി..
  ഈ ബ്ലോഗുമലയാളത്തിൽ ഞങ്ങളൊക്കെയില്ലെ കൂട്ടായിട്ട്..ധൈര്യമായിട്ട് മാർച്ച്ചെയ്താട്ടെ..
  എല്ലാവിധ ഭാവുകങ്ങളും..നേരുന്നു…ശുഭമസ്തു…

  എവിടെക്കയാലും സമയം കിട്ടുമ്പോള്‍ എഴുതിക്കോള്

  എല്ലാം ശെരിയാവും മാഷേ...പിന്നല്ലാതെ..

  വീണിടം വിഷ്ണുലോകം...അങ്ങനെ കരുതൂ ഒഴാ‍ക്കാ‍ാ... ചിയേര്‍സ്

  ನಮಸಕಾರ, ಬಂಗಳೂರು ನಮ್ಮ ಅತ್ತು ಬಿಟ್ಟು ನಿಮ್ಮ ಎಲ್ಲಿ ಹೋಗ್ತೆ?
  ഇനി ഈ ജിലേബി അക്ഷരങ്ങള്‍ മനസ്സില്‍ മാത്രം
  പക്ഷെ ഞങ്ങള്‍ക്ക് ഒഴാക്കാന്‍ ബാങ്ങലൂരുകാരന്‍ അല്ല..
  ഞങ്ങളുടെ സ്വന്തം കംപുറെരിലെ ഒരു താമസക്കാരന്‍ മാത്രം
  അതു കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരു ഫോള്ടെരിലെ ഒഴാക്കാന്‍ വേറെ ഫോല്ടെരിലെക്ക് പോകുന്നു എന്ന് മാത്രം
  പുതിയ ജോലിക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട്
  ഒരു വഴിപോക്കന്‍

  ഒരു വീടിനുമുൾക്കൊള്ളാനാവാത്ത മുറിയാണ് ഞാൻ. എന്ന് സച്ചിദാനന്ദൻ എഴുതിയ പോലെ ബാംഗ്ലൂർ എന്ന നഗരം വിട്ടു പോവുമ്പോൾ കുറേ ഓർമ്മകൾ കൊണ്ടുപോകാനുണ്ടാവുമല്ലോ. മുംബൈ ഒരു ത്രില്ലിംഗ് ആകട്ടെ.

  പതിനൊന്ന് കൊല്ലത്തെ ബാംഗ്ലൂർ വാസത്തിനുശേഷം മതിയാക്കി നാട്ടിലേയ്ക്ക്‌ വന്ന ഒരാളാണ്‌ ഞാൻ. ബാംഗ്ലൂരിനെക്കുറിച്ച്‌ അത്ര നൊസ്റ്റാൾജിക്കായി പറയാൻമാത്രം എനിക്കധികമില്ല, ജീവിതത്തിന്റെ, കരിയറിന്റെ, ജീവിതപാഠങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഫേസ്‌ അവിടെവെച്ചാണ്‌ ഉണ്ടായത്‌ എന്നതിലുപരി. തീർത്തും യാന്ത്രികമായൊരു ജീവിതം ആയിരുന്നു അവിടെ.

  ക്ഷമിക്കണം, രസച്ചരട്‌ പൊട്ടിച്ചതിന്‌.

  ബാംഗലൂരഞ്ചുകൊല്ലം വിലസിഞാൻ
  ബാങ്കിലഞ്ചുലക്ഷമുണ്ടാക്കി മിച്ചം !
  ബംഗ്ലാവും,ഭാര്യയുമടുത്തലക്ഷ്യമിതാ
  ബോമ്പെയിലൊഴുകിയെത്തിയീ ബ്ലോഗ്ഗുമായി.....

  എല്ലാ നന്മകളും.

  ഇനി മുംബെ വരട്ടെ രസകരമായി.
  എല്ലാ ആശംസകളും ഒഴാക്കന്‍

  എടാ all the best ..............
  പലപ്പോഴും നിനക്ക് കമന്റ്‌ ഇടാന്‍ കഴിഞ്ഞിരുന്നില്ല ..ഓരോ പ്രാവശ്യവും ഓരോ തടസ്സങ്ങള്‍ .... ( പിന്നെ നിലവാരമുള്ള വല്ലതും നീ എഴുതുകയും വേണ്ടേ ??)
  ഇന്നെന്തായാലും നീ പോവുകല്ലേ ( ഇനി ഇങ്ങോട്ട് ഇല്ലാരിക്കുവല്ലോ :):):) ) ഒഴാക്കാ ഈ ഈ മുംബൈ തെരുവുകളില്‍ ഞാനും കുറേ തെണ്ടി നടന്നിട്ടുണ്ട് ..ഒരു പ്രതേക സാഹചര്യത്തില്‍ രണ്ടു മാസം ... നിനക്ക് നല്ല ജോലി കിട്ടട്ടെ എന്നാശംസിക്കുന്നു .........

  anoop says:

  വിഷമിക്കേണ്ട മനുഷ്യനെ ശരിക്കും സ്നേഹിക്കുന്ന സ്ഥലങ്ങള്‍ മുംബൈ സിറ്റിയിലും ഉണ്ടെന്നാ ഞാന്‍ കേട്ടത് (ചുവപ്പെന്നോ പച്ചയെന്നോ...)
  മുംബൈ വിശേഷങ്ങള്‍ക്ക് കാത്തിരിക്കുന്നു.
  ആശംസകള്‍

  വാക്കുകളില്‍ വിഷാദം!
  പതിവ് ശൈലിയില്‍ നിന്നും മാറി ഒരു പോസ്റ്റ്‌.നന്നായിരിക്കുന്നു.:)

  Happy Bachelors, തീര്‍ച്ചയായും തിരിച്ചുവരും അത്ര ഇഷ്ട്ടമാണ് ബാംഗ്ലൂര്‍

  രവി, നന്ദി.. ഇനിയും വരണം കേട്ടോ

  സിയാ , അവിടെ കിട്ടും എന്നും പറഞ്ഞു ചുമ്മാ എനെ ആശിപ്പിക്കല്ലേ! ഏതായാലും ഇനി സിബുവിനെ പിടിച്ചോളാം വല്ല കാശും ആവശ്യം വന്നാല്‍ തരംപോലെ കടം വാങ്ങുകയും കൊടുക്കാതെ ഇരിക്കുകയും ആവാമല്ലോ

  അലി, നന്ദി, ശരിക്കും മനസ്സില്‍ തട്ടിയാണ് ഞാന്‍ ഇത് എഴുതിയത്

  ശ്രീനാഥന്‍, നന്ദി , തീര്‍ച്ചയായും ബ്ലോഗ്‌ വിട്ടുപോകാന്‍ ഈ ഒഴാക്കാന് ആകുമോ?.. പിന്നെ ആനന്ദിന്റെ ആള്‍കൂട്ടം അതാ ഞാന്‍ ഇപ്പോള്‍ അന്വേഷിക്കുന്നതും

  വായാടി, ആ പാട്ടിനു ഒരുപാടു നന്ദി ... എന്നെ പറഞ്ഞു വിടാന്‍ തിടുക്കമായി അല്ലെ

  ശ്രീ, നേരില്‍ കാണാന്‍ കഴിഞ്ഞില്ല മാഷേ എങ്കിലും ആശംസകള്‍ക്ക് നന്ദി

  വൃതാസുരന്‍, നന്ദി

  ജയെട്ടാ, മന്നട സൂപ്പെര്‍ ഹുടുഗീസ് വേറെ ഹുടുഗകളെ നോക്കട്ടെ :) ദശമൂലാരിഷ്ടം മുംബയിലേക്ക് അയച്ചു തരാമോ

  ജീവന്‍, നന്ദി

  നൌഷാദ്, ആശംസകള്‍ക്ക് നന്ദി

  ഏറക്കാടന്‍, റം ആണെങ്കില്‍ മൂന്നു ഒഴിച്ചോ ഒരു സങ്കടത്തിനു

  പകല്ക്കിനാവന്‍, ആദ്യമായി ഈ വഴി കണ്ടത്തില്‍ ഒരുപാട് നന്ദി

  ജിഷാദ്, പ്രവാസം.. അതൊരു തേങ്ങല്‍ ആണ് .. ആശംസകള്‍ക്ക് നന്ദി

  സുകന്യ, ആശംസകള്‍ക്ക് നന്ദി! വിലസാന്‍ നിങ്ങള്‍ അനുവദിച്ചാല്‍ തീര്‍ച്ചയായും

  സ്മിത, നന്ദി, തീര്‍ച്ചയായും

  പാവപെട്ടവന്‍, ശരിയാണ് ഒരുമാസമായി ബാണ്ടവും പേറിയുള്ള നടപ്പാണ്.. ജീവിതമേ ഒരു യാത്രയല്ലേ

  മുരളിക, നന്ദി തീര്‍ച്ചയായും

  ഉമേഷ്‌, നന്ദി

  സാബു, നന്ദി

  നൌഷു, നന്ദി

  the man to walk with, അതെ അങ്ങനെ ഒഴുകി ഒഴുകി ഒഴുകി .... നന്ദി

  ഹംസിക്ക, എന്നെ കരയാനും സമ്മതിക്കില്ല അല്ലെ .. മുംബയില്‍ ചെന്നിട്ടു ആകട്ടെ പണി ഞാന്‍ തരുന്നുണ്ട്

  ഫൈസല്‍, ആശംസകള്‍ക്ക് ഒരുപാട് നന്ദി

  സോണ, നന്ദി

  രാജേഷ്, നന്ദി സര്‍

  ഗീത, ഹൃദയം നിന്റഞ്ഞ ആശംസകള്‍ക്ക് നന്ദി. തീര്‍ച്ചയായും വരും തല്ലുതരാന്‍ മറക്കരുത്

  ആദില, യാത്രാ മംഗളങ്ങള്‍ക്ക് നന്ദി .. ഇന്ന് ഞാനും ഒരു പ്രവാസി

  നസീഫ്, നാട്ടുകാരാ.. പോകുന്നു അതികം ദൂരയല്ലാതെ. ഒന്ന് വിളിച്ചാല്‍ ഓടിയെത്തും തല്ലു വാങ്ങാന്‍

  വേണുഗോപാല്‍, നന്ദി

  ലക്ഷ്മി, നന്ദി, പുതിയ സുഹൃത്തുക്കള്‍ അതും ഒരു പ്രതീക്ഷ അല്ലെ ..

  സിബു, സ്വാഗതം മാത്രം പോര ചിലപ്പോ സഹായവും വേണ്ടി വരും

  കുമാരേട്ടാ, നന്ദി ട്ടോ

  കണ്ണാ, ഇനി വിളിച്ചാലും ഞാന്‍ വരും കേട്ടോ

  നവാസ്, നോക്കി പേടിപ്പിച്ചതല്ല.. കണ്ടു കരഞ്ഞതാ. നന്ദി ട്ടോ

  റാംജി, എല്ലാം നല്ലതിന് ആ ഒരു വിശ്വാസത്തില്‍ ആണ് ഞാനും .. നന്ദി ആശംസകള്‍ക്ക്

  അക്ഷരം, നന്ദി.. മുംബൈ മസാല എന്ന് പറഞ്ഞാ.. ചിക്കന്‍ മസാല.. ഹം

  സിജു, അയ്യോ ഇങ്ങനെ കരയാതെ ഞാന്‍ പോകില്ല കേട്ടോ

  വിമല്‍, ഉള്ള ദൈര്യം ഒക്കെ തന്നു ഒടുക്കം കാലു വാരല്ലേ

  ടോംസ്, തീര്‍ച്ചയായും

  സിദ്ധീക്ക്, വിശ്വാസം അതല്ലേ എല്ലാം :)

  മുക്കുവന്‍, വീനുകിടക്കുന്നിതല്ലോ മദ്ധ്യേ ....

  വഴിപോക്കന്‍, ഒടുക്കം ആ ഫോള്‍ഡര്‍ ഡിലിറ്റ് ചെയ്തു കളയല്ലേ.. നന്ദി ആശംസകള്‍ക്ക്

  സുരേഷ്, ഓര്‍മ്മകള്‍ ഒരുപാടു തന്ന നഗരം അതാണ്‌ ബാംഗ്ലൂര്‍.. മുംബൈ അവിടെയും അതാണ്‌ ഞാന്‍ പ്രതീക്ഷിക്കുന്നത്

  അപ്പുട്ടന്‍, അങ്ങനെ ഒരു ചരടോന്നും ഇല്ലെടോ ... നമ്മുടെ ചുറ്റുപാട് അതല്ലേ സന്തോഷവും സങ്ങടവും നല്‍കുന്നത്

  മുരളിയേട്ടാ, കവിത കൊള്ളാം. പിന്നെ ബാങ്കില്‍ അഞ്ചു ലക്ഷം അതും സത്യം പക്ഷെ ലോണ്‍ ആണെന്ന് മാത്രം
  പിന്നെ ഫാര്യ ... അങ്ങനെ ഒന്നുണ്ടോ ആവോ :))

  അനില്‍കുമാര്‍ , നന്ദി

  ചെറുവാടി, തീര്‍ച്ചയായും വരാം നന്ദി

  പ്രദീപ്‌, ഒടുക്കം വിഷമിചിരിക്കുമ്പോള്‍ ആണല്ലേ ഒടുക്കത്തെ കമന്റ്‌ ... ഇങ്ങനെ പറഞ്ഞാ ഞാന്‍ ഇനി വരില്ല കേട്ടോ :)
  പിന്നെ ആ തെണ്ടിയ സ്ഥലങ്ങള്‍ ഒന്ന് പറഞ്ഞെ അറിയാതെ പോലും ആ വഴി പോകാതിരിക്കാനാ .. വെറുതെ എന്തിനാ അടി വാങ്ങി കൂട്ടുന്നത്

  അനൂപ്‌, ഞാന്‍ പാര്ട്ടികാരന്‍ അല്ല *( ചുമപ്പും പച്ചയും ഞമ്മന്റെ കളര്‍ അല്ല) നന്ദി ട്ടോ ആശംസകള്‍ക്ക്

  സുന്ദരി , മാറാന്‍ സാഹചര്യം പ്രേരിപ്പിച്ചു എന്നതാണ് സത്യം

  ഒഴാക്കാ, ഒക്കെ ശരിയാവുമെന്നെ... ഞാന്‍ ബങ്കലൂരു 4 വര്‍ഷം ഉണ്ടായിരുന്നു. പിരിയാന്‍ വിടാത്ത കാമുകിയായിരിരുന്നു അവള്‍.
  ധാരാവി ധാരാവി എന്ന് കേട്ടിട്ടൊണ്ടോ? അവിടെ എന്റെ രണ്ടു മൂന്നു ചെക്കന്മാര്‍ ഉണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ "വഷള്‍ കാ ദോസ്ത്" എന്ന് പറഞ്ഞാ മതി.
  ഗുഷ്‌ ലക്ക്! നന്നായി വരൂ മഗനെ...

  എവിടെ ആണേലും പുതിയ പോസ്റ്റ്‌ വേഗം അങ്ങ് ഇറക്കുമാഷേ...
  കാത്തിരുപ്പ് സ്വെല്പം ദുസ്സഹമാ..........:)

  jyo says:

  ബാംഗളൂരിലെ കലാവസ്ഥ ഒഴിച്ച് ബാക്കിയെല്ലാം മുംബൈയിലും ലഭിക്കും-മറാട്ടി ഭാഷയും പഠിക്കാം- ആശംസകള്‍

  pournami says:

  യാത്ര അതൊരു ഭാഗം മാത്രം .മുംബൈ അതും നല്ലൊരു നഗരം .കുറച്ചുകുടി മലയാളികളെ കാണാം ,മനുഷ്യജീവിതം ശരിക്കും മനസ്സിലാക്കുന്ന നഗരം ,പല സംസ്കാരങ്ങള്‍ .പലതരം alukal puthiya frnds ithelam ശരിക്കും santhosham alle..mainly blog ezhuthan orupadu anubanvagal avide kittum .all the best ( മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..)sho ivide adiyum tharano ..vadi eduthu pinne varamtoo

  ഒഴാക്കന് ഓക്കാനിക്കാന്‍ ഇനി മും‌ബൈ മെട്രോ .അപ്പോ ആശംസകള്‍ .മും‌ബൈ വിശേഷങ്ങള്‍ താമസിപ്പിക്കണ്ടാട്ടോ .

  puthiya mechil purangal thediyulla yaathraykku ellaa vidha aashamsakalum nerunnu........................

  Akbar says:

  "ജീവിതമെന്ന നൌകയിലെ അടുത്ത യാത്രക്കായി പെട്ടികള്‍ തയ്യാറാക്കി ഇരിക്കുന്ന ഈ ഒഴാക്കാന്" എല്ലാ ആശംസകളും. അപ്പൊ ഇനിയുള്ള ഒക്കാനങ്ങള്‍ ബോംബെയില്‍ വെച്ചാണോ. കേള്‍ക്കാന്‍ ഞാന്‍ റെഡി

  ശുഭയാത്ര നേരുന്നു..

  വിട്ടുപോവാന് വിഷമംതന്നെ,
  വിടാതെ പറ്റില്ലല്ലോ.
  പ്രാര്ഥനകള്

  യാത്ര തുടരട്ടെ

  എന്ത് മുംബൈ? ചന്ദ്രനിൽ ചെന്നാലും നമ്മൾ ഇടിച്ച് നിൽക്കൂല്ലേ?
  ബാംഗ്ലൂരു പോലെ തന്നെ ഒരു നല്ല നഗരമാണ് മുംബൈ.
  വിഷമിയ്ക്കാനൊന്നുമില്ല.
  മുംബൈ വിശേഷങ്ങൾക്ക് കാത്തിരിയ്ക്കുന്നു.

  This comment has been removed by the author.

  namukku 'veenidam vishnu lokam' alle, ozhaakka. All the best. Ethra perude aasamsakalaanu pocketil. pinnenta vendathu?

  ചെറുപ്പമാണ് .തൊട്ടാല്‍ പൊട്ടുന്ന പരുവമാണ് .തീക്കൊള്ളി കണ്ടാലും കേറിപ്പിടിക്കുന്ന പ്രായമാണ് . സോക്ഷിച്ചോളൂ . ചിത്രശലഭങ്ങള്‍ പാറിനടക്കുന്ന പൂന്തോട്ടമാണ് മുംബായ് . അമ്ച്ചീ മുബായ് . ചൊറിയുന്ന ശലഭങ്ങളും കാണും . നന്നായ് വരട്ടെ. നന്മകള്‍ നേരുന്നു.

  Aisibi says:

  അതായത് രണ്ട് മഹാനഗരങ്ങളിലും ഇടക്കിടക്ക് കയിലു കുത്താറുള്ളതു കൊണ്ട് നല്ല അഹങ്കാറില് പറയുകയാണ്... ഒന്നും ബേജാറാവാനില്ല, ഇബടത്തെ അതേ തോതില് അതേ ഹറാനമ്പെറപ്പില് അതേ ചിരിയിലും ബാസേയിലും ബമ്പെയിലുമുണ്ട് ഞമ്മന്റാളേള്. നല്ല ഖല്‍ബ്ള്ളോരാ അവ്‌ടേം. പിന്നെ ഏറ്റോം ബെലിയ ഖയ്‌റ് എന്താന്നെച്ചാല് അവ്‌ടത്തെ ഓട്ടോക്കാര്.. ഞമ്മളെ കോയിക്കോട് മൊതലുകളുടെ അത്രക്ക് ബെരൂലെങ്കിലും, മര്യാദള്ളീറ്റങ്ങളാ. നല്ല ഉസാറ് തീറ്റേം.
  ചങ്ങായികളെ എടക്കെടക്ക് അങ്ങോട്ടൊ എല്ലെങ്കില് ഇങ്ങള് ഈ ബയിക്കോ ബന്നാ മതി. ബെള്ളിയായ്ച്ച മണ്ടി കേറിയാ സെനിയായ്ച്ച ഇബടെത്തൂലെ? തിങ്കളായ്ച്ച, ബയറ്റിന്നും പോന്ന്‍ന്ന് പറന്ഞു ഒരു ലീവ്...

  അപ്പം പിന്നെ ഇങ്ങളെ ബെസമോം ബെര്ത്തോം കയിഞീലെ? പുട്ടിന്റൊടിയുമ്, മൊളിന്റൊടിയും കണ്ണിമാങ്ങന്റച്ചാറും എട്ത്തില്ലെ? എന്നാ പിന്നെ രൈറ്റ് വണ്ടി പോട്ട്...

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..