ഒരു ചെന്നൈ യാത്ര
ഒടുക്കം ചെന്നൈ വരെ ഒന്ന് പോകേണ്ടിവന്നു, സാഹചര്യ സമ്മര്‍ദം!
ആദ്യമായാ ചെന്നൈ യാത്ര, ഒരുപാടു പ്രതീക്ഷകള്‍ മനസ്സില്‍ നട്ടുവളര്‍ത്തി ഞാന്‍ യാത്ര തുടങ്ങി . കയറിയ ബസില്‍ നിന്നും ആദ്യമേ തന്നെ ഒരു കുപ്പി വെള്ളവും ഒരു പേനയും തന്നു.തുടക്കം മോശമില്ല! തമിഴ്നാട്ടില്‍ വെള്ളം ഇല്ല എന്ന് കേട്ടിടുണ്ട്, ദൈവമേ, ഇനി ഈ ഒരു കുപ്പികൊണ്ട് വേണോ എല്ലാം? ശുഭാപ്തി വിശ്വാസം കൈവിടാതെ യാത്ര തുടങ്ങി.എങ്കിലും ആ പേന എന്തിനാണെന്ന് മനസിലായില്ല, ചിലപ്പോ ബോര്‍ അടിക്കുമ്പോ ചെവിയില്‍ തോണ്ടാന്‍ ആവും.
യാത്രയില്‍ പ്രത്യേക തടസങ്ങള്‍ ഒന്നും കൂടാതെ തന്നെ "കൊയിന്പേട്" എന്ന തമിഴ് മുദ്ര പതിഞ്ഞ സ്ഥലത്ത് അതിരാവിലെ 5 മണിക്ക് തന്നെ കൂടണഞ്ഞു. നാടോടികാറ്റില്‍ മോഹന്‍ലാലും ശ്രീനിവാസനും ചെന്ന് പെട്ടപോലെതന്നെ ഓട്ടോക്കാര്‍ പുറകെ കൂടി.ചെന്നൈ ആണെന്ന് അറിയാവുന്നതുകൊണ്ടും ( ഒരു ഗഫൂര്‍ ഈ യാത്രയുടെ പുറകില്‍ ഇല്ലാത്തതുകൊണ്ടും) ഒരല്പം തമിഴ് കൈ മുതലായി ഉള്ളതുകൊണ്ടും അവിടുന്ന് ജീവനും കൊണ്ട് ഓടി കുറച്ച് ദൂരം ഓടിയപ്പോള്‍ ആണ് മനസിലായെ ഓടിയ ദിക്ക് മാറിപോയി എന്ന്. ഇനിയിപ്പോ എന്തുചെയ്യും എന്നുകരുതി നിക്കുമ്പോള്‍ നല്ല കട്ടി മീശയും എണ്ണ മെഴുക്ക് ഉള്ള മുടിയും ഒക്കെ ഉള്ള ഒരു മാന്യന്‍ വന്നു ഒരു കട തുറക്കുന്നു ഞാന്‍ ഓടി അവിടെത്തി
ഒഴാ: അണ്ണാ ഇങ്കെ റൂം കടയ്ക്കുമാ
മാന്യ: അങ്ങ് മാറി നിക്കട അപ്പാ
ഒഴാ: അയ്യോ ചേട്ടന്‍ മലയാളി ആയിരുന്നോ
മാന്യ: എന്തെ ഇഷ്ട്ടയില്ലേ?...
ഒഴാ: ചേട്ടാ അത് പിന്നെ ഞാന്‍ ഇവിടെ ആദ്യമായാ വരുന്നത് അതാ
മാന്യ: ആദ്യം വന്നാലെ പിന്നെ വരാന്‍ ഒക്കു. മലയാളികളുടെ ശല്യം കാരണം നാട് വിട്ടവനാണ് ഞാന്‍, ഒരു ഗുണവും ഇല്ല എവിടെ ചെന്നാലും മലയാളികള്‍ ആണ്.
ഞാന്‍ മെല്ലെ അവിടെ നിന്നും സ്കൂട്ട് ആയി ഇനി നിന്ന ചിലപ്പോ അടിയാകും അടുത്തത്.
വീണ്ടും കുറച്ച് നടന്നപ്പോ ഒരു "കൂതറ" റൂം കണ്ടു. അതില്‍ താമസിക്കുന്നതിലും നന്ന് ആ നടുറോട്ടില്‍ നിന്ന് കാര്യം സാധിക്കുന്നതാ. കുറച്ചുകൂടി നടന്നപ്പോ നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് ഒക്കെ പറ്റുന്ന ഒരു ഹോട്ടല്‍ കണ്ടു, ചാടി കയറി. കണ്ടപാടെ സെക്ക്യുരിറ്റി നീട്ടി ഒരു സല്യൂട്ട്, സല്യൂട്ട് കണ്ടിട്ട് ഒരു നടക്കു പോകും എന്ന് തോനുന്നില്ല. ചാര്‍ജ് ചോദിച്ചപ്പോളാണ് സല്യൂട്ടിന്‍റെ കാര്യം മനസിലായത്, 2000 രൂപ ഒരു സിംഗിള്‍ ബെഡ് റൂമിന്. കയറിയതിനെകാള്‍ സ്പീഡില്‍ ചാടി ഇറങ്ങി. ഒടുക്കം ഒരു റൂം കണ്ടു പിടിച്ചു, 500 രൂപ.
റൂമില്‍ കയറിയപ്പോ ഒരു വൃത്തി കെട്ട നാറ്റം. ചിലപ്പോ ഇത് തമിഴ് നാടിന്‍റെ ഗന്ധം ആവും പാവം റൂമിനെ വെറുതെ സംശയിച്ചു. ടാപ്പ് തുറന്നപ്പോ എന്തൊക്കയോ കരടും തുണികഷണവും ഒക്കെ വരുന്നു. ദൈവമേ! ഞാന്‍ മുല്ലപെരിയാരില്‍ കളഞ്ഞ എന്‍റെ ആ പഴയ "കോണകം" പ്രതികാരം തീര്‍ക്കാന്‍ ഈ പൈപ്പ് വഴി വരുന്നതാണോ.ഒരുവിധം കുളിച്ചു എന്ന് വരുത്തി തീര്‍ത്തു പുറത്തു ചാടി
ഇനി എന്തെങ്കിലും കഴിക്കണം, ഒരു കടയില്‍ കയറാന്‍ കാല്‍ വെച്ചപ്പോ കറുത്ത് ഇരുണ്ടു 3 അടി പൊക്കവും 4 അടി വീതിയും ഉള്ള ഒരുത്തന്‍ കുറെ പൂരി കയ്യിലും നെഞ്ചിലും ഒക്കെ താങ്ങിപിടിച്ച് അവിടെ കൊണ്ട് വച്ചു ഇനി അത് കഴിച്ചാ അവന്‍റെ നെഞ്ചിലെ പൂട എന്‍റെ വയറ്റില്‍ ആവും. അടുത്ത കടയില്‍ എത്തി പൂരി കഴിക്കല്‍ തുടങ്ങി നല്ല രുചി , നല്ല ഉപ്പ്, കൊള്ളാമല്ലോ! ഒരു പൂരികൂടെവേണം എന്ന് പറയാന്‍ പുറം തിരിഞ്ഞപ്പോളാണ് പൂരിയുടെ ഉപ്പിന്‍റെ കഥ മനസിലായത്. നമ്മുടെ കോഴിക്കോടന്‍ ഹല്‍വ ഉണ്ടാക്കുന്നത് പോലെ ഒരു അണ്ണന്‍ വിയര്‍പ്പൊക്കെ നന്നായി കൂട്ടി പൂരി മാവു കുഴയ്ക്കുന്നു . വായിലുള്ളത് ഇറക്കണോ. അതോ തുപ്പണോ. തുപ്പിയാ ആ പാവം അണ്ണന്‍റെ കൈയ്ക്ക് പണി ആകുമല്ലോ എന്ന് കരുതി വിഴുങ്ങി പുറത്തു ചാടി. എന്തൊരാശ്വാസം, എന്തൊരു ചൂട്. ആ ഹാ.
വന്ന കാര്യം സാധിക്കണം എങ്കില്‍ കുറച്ച് ദൂരം പോകണം ബസ് പിടിച്ചു പോകാമെന്ന് വെച്ചാ ചിലപ്പോ നാളെ ആവും എത്തുന്നത്, അങ്ങനെ ഒരു ഓട്ടോ വിളിക്കാം എന്ന് കരുതി
ചാര്‍ജ് ചോദിച്ചപ്പോ 150 പിന്നെ ഞാന്‍ ആയതുകൊണ്ട് 100 രൂപയ്ക്കു പോകാം പോലും
എന്ത് നല്ല അണ്ണന്‍, ഇനി ചിലപ്പോ ആ 50 അണ്ണന്‍റെ മോളെ എനിക്ക് കെട്ടിച്ചു തരുമ്പോ സ്ത്രീ ധനത്തില്‍ നിന്ന് പിടിക്കുമായിരിക്കും. അണ്ണാ മീറ്റര്‍ ചാര്‍ജ് പോരെ?
"ഇങ്ക ചെന്നയില്‍ ഒറ്റ ഓട്ടോയ്ക്കും മീറ്റര്‍ വര്‍ക്ക് ആകാത് സര്‍" പാവം അണ്ണനെ സംശയിച്ചു, ചെന്നൈയ്ക്ക് ഇങ്ങനെ ഒരു കുഴപ്പം ഉള്ളത് നമ്മള്‍ അറിഞ്ഞില്ലലോ അതാ.
അങ്ങനെ 100 കൊടുത്തു സ്ഥലത്തെത്തി. കാര്യം സാധിച്ചു ഓടി റൂമില്‍ എത്തി പായ്ക്ക് ചെയ്തു ചാടി ഇറങ്ങി അടുത്ത വണ്ടി പിടിച്ചു. ആ വണ്ടിയിലും കിട്ടി ഒരു കുപ്പി വെള്ളം. ദൈവമേ ഇനി ബാംഗ്ലൂര്‍ ചെന്നൈ പോലെ ആയോ? അവിടയും തീര്‍ന്നോ വെള്ളം ??
ഇത് ഞാന്‍ കണ്ട ചെന്നൈ! ഇതില്‍ മിഥ്യ ഒന്നുമില്ല പക്ഷെ സത്യം ചിലപ്പോ മറിച്ചും ആകാം
"ഞാന്‍ കാണാതെ പോയ ചെന്നൈ!"
എന്‍റെ എഴുത്ത് ഇഷ്ട്ടമായാല്‍ ആ ഫോളോ ബട്ടണ്‍ ഒന്ന് അമര്‍ത്തു!