ഒരു പരീക്ഷ ഓര്‍മ്മ
10 ക്ലാസ് അവസാന വര്‍ഷ പരീക്ഷ അതാണു നമ്മുടെ കഥയുടെ അരങ്ങ്. ഹിന്ദി പരീക്ഷ ത്കൃതി ആയി നടക്കുന്നു എല്ലാവരും എഴ്ുതുന്ന തിരക്കിലാണ് നമ്മുടെ കഥ നായകന്‍ ആണെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളിക്കുന്നു അതിനിടയില്‍ ക്ലാസ്സില്‍ ഡ്യൂടീ ഉള്ള മാഷ് " ദയവൂ ചെയ്തു കോപ്പി അടിക്കരുത് വേണമെങ്കില്‍ എനിക്കിയറിയാവുന്നത് ഞ്ഞാന്‍ പറഞ്ഞു തരാം " ( എന്തു നല്ല മാഷ് എല്ലാ പരീക്ഷ ക്കും വന്നിരുന്നെങ്കില്... ) പക്ഷേ ഇതൊന്നും നമ്മുടെ ആശാന് ഒട്ടും ബാധകമല്ല ടിയാന്‍ പതിവുപോലെ കോപ്പി ഓരോന്നായി എടുത്തു നിരത്തി പണി തുടങ്ങി. ഇതു കണ്ട നമ്മുടെ മാഷ് ഒരു തവണ പിന്നെ രണ്ടു തവണ അങ്ങനെ വാര്നിംഗ് കൊടുത്തുകൊണ്ട് ഇരുന്നു ഒടുവില്‍ സാഹികെട്ട് മാഷ് ആ കോപ്പി പിടിച്ചു വാങ്ങി എന്നിട്ടു ഞ്ഞാ ന്‍ പരാതി കൊടുക്കുവാന്‍ പോകുവണെന്ന് പറഞ്ഞു(എന്നാലും മാഷ് നല്ല മനസിനു ഉടമ ആയതിനാല്‍ വീണ്ടും പറഞ്ഞു ദയവൂ ചെയ്തു കോപ്പി അടിക്കരുത് ഞ്ഞാ ന്‍ വേണമെങ്കില്‍ പറഞ്ഞു തരാം എന്‍റെ പോന്നു മോനേ,പണി പോകുന്ന ഏര്‍പ്പാട് ആണ് ഉടന്‍ നമ്മുടെ കഥ നായകന്‍ മറുപടി പറഞ്ഞത് ഇങ്ങനെ .... പൊന്നു സാറേ പറഞ്ഞു തന്നിട്ടു ഒരു കാര്യവും ഇല്ല എനിക്ക് എഴ്ൂതതാന്‍ അറിയില്ല ഞ്ഞാ ന്‍ ഇത് നോക്കി ഒന്നു വരച്ചോട്ടെ?..... ( പാവം മാഷ് അവിടെനിന്നും വിയര്‍ത്ത് പോയി)
വാല്‍ കക്ഷണം: നമ്മുടെ നായകന്‍ ഇപ്പോ അറിയപെടുന്ന ഒരു പാര്‍ട്ടിയുടെ അറിയപെടുന്ന ഒരു
നേതാവ് ആണ്... പാവം മാഷ് ഇപ്പോഴും മാഷ് തന്നെ....
പിന്നെ ഈ പാവം ഞ്ഞാന്‍ ( അന്ന് നന്നായി എഴ്ുതിയ മഹാന്‍ ), ഇന്നു ജീവിക്കാന്‍ പാടുപെടുന്നു...
വാല്‍ കക്ഷണം: നമ്മുടെ നായകന്‍ ഇപ്പോ അറിയപെടുന്ന ഒരു പാര്‍ട്ടിയുടെ അറിയപെടുന്ന ഒരു
നേതാവ് ആണ്... പാവം മാഷ് ഇപ്പോഴും മാഷ് തന്നെ....
പിന്നെ ഈ പാവം ഞ്ഞാന്‍ ( അന്ന് നന്നായി എഴ്ുതിയ മഹാന്‍ ), ഇന്നു ജീവിക്കാന്‍ പാടുപെടുന്നു...
class- shijoy
ഇപ്പോ എല്ലാം മനസ്സിലായി!!
അപ്പോള്‍ അതാണ് കാര്യം. മനസിലായി. വായാടി പറഞ്ഞ പോലെ. ഇപ്പോഴും വര തന്നെ.