ഒരു ഫുട്ബോള്‍ ഓര്‍മ്മ കുറിപ്പ്.

രാജ്യ മത രാഷ്ട്രീയ ഭേദം അന്യേ കാല്‍പന്തു കളിയുടെ ജ്വരം എല്ലാവരുടേയും തലയ്ക്കു പിടിച്ചിരിക്കുന്നു . ഈ പാവം ഒഴാക്കനും ഇച്ചിരി പിടിച്ചിരിക്കുന്നു എന്ന് തന്നെ കൂട്ടിക്കോ,ഫുട്ബോള്‍ ഭ്രാന്ത്. പണ്ടു ഞാന്‍ നല്ല ഒരു കളിക്കാരന്‍ ആയിരുന്നു, ഇപ്പോഴും ഉണ്ട് കളിയൊന്നു മാറ്റി പിടിച്ചു എന്ന് മാത്രം!. ഫുട്ബോള്‍ , ഫൂട്ട് ബോര്‍ഡ്‌ അങ്ങനെ എത്ര എത്ര കളികള്‍. കളിച്ചു കൈഒടിഞ്ഞതും ഒടിഞ്ഞ കൈകൊണ്ട് വീണ്ടും കളിച്ചു മൂക്കിന്‍റെ പാലം തകര്‍ന്നതും ഫൂട്ട് ബോര്‍ഡ് കളിയില്‍ താഴെ വീണതും എല്ലാം മനസിലെ ഒരു കോണ് വഴി ചെറുകുടലില്‍ തൂങ്ങി പിടിച്ചു എന്‍റെ വായിലേക്ക് വരുന്നു ഒരു ഓക്കാനമായി.

 മനസ് പ്രക്ഷുബ്ധമാകുമ്പോള്‍ നാം പഴയ പല തമാശകളും ചിന്തിക്കാറുണ്ട് അങ്ങനെ ചിന്തിച്ചപ്പോള്‍ ആണ് എന്‍റെ കൂട്ടുകാരുടെ ഒരു പഴയ പന്ത് കളി മനസിലേക്ക് കയറി വന്നത് അങ്ങിനെ അതിതാ ഒരു ഓക്കാനമായി നിങ്ങളുടെ മുന്‍പിലേക്കും. പന്ത് കളിയ്ക്കാന്‍ പണ്ടേ മിടുക്കന്‍മാര്‍ എന്‍റെ കൂടെയുണ്ട് എന്നാലും പതിനൊന്നെണ്ണം തികയില്ലലോ. അങ്ങനെയാണ് ഒഴാക്കന്‍ "പതിനൊന്നേ കാലാമന്‍" ‍ ആയും കഞ്ചു ആസിഫ് പത്താമന്‍ ആയും മൂട്ട രജീഷ് പതിനാലാമന്‍ ആയും കളത്തില്‍ വരുന്നത്.

 ആസിഫ് ഒരു സംഭവം തന്നെയാ അതായത് ഒരു ട്യൂബ് ലൈറ്റ് പോലത്തെ സംഭവം . ഒരു ട്യൂബ് ലൈറ്റ് തെളിയാനുള്ള ടൈം എടുക്കും അളിയന് കാര്യങ്ങള്‍ ഒന്ന് തെളിയാന്‍. പിന്നെ മൂട്ട രജീഷ്, കാണാന്‍ മൂട്ടയെ പോലെ ഇരിക്കും എങ്കിലും അവന്‍ കോളേജിന്‍റെ ഓമന പുത്രന്‍ ആണ്! അമ്മയുടെ തെറ്റുകൊണ്ടല്ല മറിച്ച് അവന്‍റെ കഴിവുകൊണ്ട് കോളേജിന്‍റെ ഓമന പുത്രന്‍ ആയവന്‍. കറുപ്പിന്‍റെ കാര്യത്തില്‍ ആനയും കുറുമ്പിന്‍റെ കാര്യത്തില്‍ കുരങ്ങനും മാറി നിന്നുപോകുന്ന മൊതല്‍.ഇവരാണ് കഥയിലെ നായകന്‍മാര്‍ ഞാന്‍ വെറുമൊരു കാഴ്ച്ചകാരനും.

 കളി നല്ല ഭങ്ങിയായി ആടാന്‍ (കളി) തുടങ്ങി. ഞാനും ആസിഫും അടക്കമുള്ളവര്‍ ചക്കപഴത്തിന്‍റെ ഓള്‍ സൈല്‍ ഈച്ചകളെ പോലെ പന്തിനു പുറകെയും. പന്ത് കാലില്‍ കൊള്ളുന്നില്ല എങ്കിലും ഗ്രൌണ്ടിലുള്ള എല്ലാ കൊച്ച് കല്ലുകളും ഞങ്ങള്‍ കറക്റ്റ് ആയി തൊഴിച്ചു ദൂരേയ്ക്ക് കളയുന്നുണ്ടായിരുന്നു. അങ്ങനെ കല്ല്‌ നീക്കിയ എനിക്ക് ഏറ്റവും നല്ല കല്ല്‌പെറുക്കിക്കുള്ള, (വെറും പെറുക്കി അല്ല) "പെറുക്കി അവാര്‍ഡ്‌" കിട്ടിയത് വേറെ കഥ!. നേരത്തെ പറഞ്ഞ പോലെ കഞ്ചു ആസിഫ് ബോളിനു പുറകെ മറുപോസ്റ്റ് വരെ ഓടി അവിടെ നിന്നുപോകും ചിലപ്പോള്‍, കാരണം കുറച്ചു സമയം എടുക്കും ആശാന് എന്തിനാ അവിടം വരെ ഓടി വന്നതെന്ന് ചിന്തിച്ചെടുക്കാന്‍. അങ്ങനെ ഒരു തവണ പന്തിനു പുറകെ ഓടിയ അസിഫ് പന്ത് പോയതറിയാതെ എന്തിനാ ഓടിയത് എന്നുള്ള ചിന്ത വരുന്നതും കാത്തു നിക്കുമ്പോള്‍ അതാ മറുപോസ്റ്റിലെ ഒരു പാവം കളിക്കാരന്‍ പന്തടിച്ചു കളഞ്ഞതിന്‍റെ സന്തോഷത്തില്‍ ദീര്‍ഘശ്വാസം വിടുന്നു. ഇത് കണ്ടതും കഞ്ചുവിനു കാര്യം പിടികിട്ടി അവന്‍ പറന്നു ചെന്ന് മറ്റവനെ കാലു വച്ചു വീഴ്ത്തി പന്ത് തിരയാന്‍ തുടങ്ങി. ഭാഗ്യം, വീണുകിടന്നവന്‍ ആസിഫിന്‍റെ അമ്മേടെ വീടിനു അടുത്ത് ആയത് കാരണം അവനോടു ക്ഷമിച്ചു! കാണികള്‍ അറിഞ്ഞു ചിരിക്കുമ്പോളും ആസിഫ് പന്തിനായുള്ള ഓട്ടം വീണ്ടും തുടങ്ങിയിരുന്നു.

അപ്പോഴാണ് അടുത്ത കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. രാവിലെ പത്തു ദോശയും ഉച്ചക്ക് ഒരു ചെമ്പ് ചോറും തിന്നു കളിക്കുള്ള പരിശീലനം ചെയ്യുന്ന മൂട്ട രജീഷ്. പതിനാലാം നമ്പര്‍ എന്ന് വരുമെന്നത് ഒരു ചോദ്യ ചിന്നം മാത്രം ആണെങ്കിലും ആശാന്‍ അതി കഠിനമായ പരിശീലനത്തില്‍ ആണ് . പെട്ടന്നതാ ഞങ്ങളുടെ ടീമിലെ ഒരു കുരുന്ന് നെഞ്ചും തല്ലി മൂന്നാം വടി കുത്തി പൊത്തി അടിച്ചു വീഴുന്നു. ഇത് കണ്ടതും മറ്റൊന്നും ആലോചിക്കാതെ രജീഷ് ചാടിഇറങ്ങി പന്തിനു പുറകെ ഓടി. കാണികള്‍ രജീഷിനെ രജീഷ് .. രജീഷ് ... എന്ന ആരവത്തോടെ ഗ്രൌണ്ടിലേക്ക് ആനയിച്ചു. കളി മുഴുവന്‍ ഓടിയ എനിക്കുപോലും പന്ത് ഒന്ന് കിട്ടിയിട്ടില്ല പിന്നാ ആദ്യമായി ഓടിവന്ന മൂട്ടക്ക്. പന്തുകിട്ടിയില്ലെങ്കിലും പന്തിനു പുറകിലായി ഓടി വന്ന രജീഷിനെ ഞങ്ങളുടെ കോച്ച് കയ്യോടെ പിടികൂടി
"കയറിപോടാ മൂട്ടേ" എന്ന് സ്നേഹത്തോടെ തെറി പറഞ്ഞു. കാണികള്‍ രജീഷിനെ ഇറങ്ങിയപ്പോള്‍ കൊടുത്തതിലും ഭങ്ങിയായി മൂട്ടേ... മൂട്ടേ എന്ന ആരവത്തോടെ സ്വീകരിച്ച് ആനയിച്ച് ഇരുത്തി.

ജീവിതത്തില്‍ ആദ്യമായി പന്തുതട്ടുവാന്‍ കൊതിച്ച് സബ് ആയി ഇറങ്ങി പന്തുപോയിട്ടു ഒരു കല്ലുപോലും തൊഴിക്കാന്‍ ആവാതെ പാവം മൂട്ട ഫുട്ബോള്‍ ജീവിതത്തോട് വിടവാങ്ങി. അന്നവന് തൊഴിക്കാന്‍ ഒരു കല്ലുപോലും ബാക്കി വെക്കാന്‍ ആയില്ലല്ലോ എന്ന സങ്കടവും പേറി ഈ ഒഴാക്കാന്‍ ഇന്നും ജീവിക്കുന്നു, ബ്ലോഗിലൂടെ..

53 Response to "ഒരു ഫുട്ബോള്‍ ഓര്‍മ്മ കുറിപ്പ്."

  1. വേള്‍ഡ് കപ്പ്‌ ഫുട്ബോളില്‍ ഇതാ ഒഴാക്കന്‍റെ വക ഒരു ഗോള്‍

    ഗോള്‍ .........

    ഒരു കളിക്ക് ,പന്തിനിയും ബാക്കിയുണ്ട് ഒഴാക്കാ. ധൈര്യമായി കളിക്കൂ, എഴുതൂ! തകർപ്പനൊരടി.

    ആശാനെ നമിച്ചു!!!!

    എന്തായാലും നല്ല കല്ല്‌ പെറുക്കിക്കുള്ള "പെറുക്കി അവാര്‍ഡ്‌" കിട്ടിയല്ലോ..
    അതെന്തേ നേരത്തേ പറയാതിരുന്നത്.
    ഒഴാക്കന് ഓക്കാനം വന്നു എന്ന് കേട്ടപ്പോള്‍ ചിരി വന്നുട്ടോ..

    "ഇപ്പോഴും ഉണ്ട് കളിയൊന്നു മാറ്റി പിടിച്ചു എന്ന് മാത്രം"
    അതെന്തായാലും നന്നായി...അല്ലെങ്കീ ഇനിയും കൈയും കാലും നാട്ടുകാര്‍ തല്ലി ഒടിച്ചേനെ...

    ഒഴാക്കാ...ഇതൊരു കഥയായി എഴുതിയിരുന്നെങ്കില്‍ ഒന്ന് കൂടി നന്നായേനെ എന്ന് തോന്നുന്നു...ഒരു എളിയ അഭിപ്രായം മാത്രം...


    പിന്നെ ഈ മൂന്നാം വടി എന്താ....മനസ്സിലായില്ല...ഹ ഹ...

    ഈ ആസിഫ് ഇന്ത്യന് ടീമംഗമാണോ മാഷേ,
    എന്തായാലും മൂട്ട ഇന്ത്യന് ടീമിലെത്താത്തതു ഭാഗ്യമായി.

    പന്ത് തൊടാതെയുള്ള ഈ കല്ലുപെറുക്കിക്കളിയിൽ അവാർഡ് വാങ്ങിച്ചോനാ അല്ലേ...ഗോളടിക്കുന്നത് ഗൊള്ളാം
    എന്തായാലും കളി മാറ്റിപ്പിടിച്ചത് നന്നായി.

    അണ്ണാ ഒഴാക്കാ, ഫൂട്ട് ബോളിന്‍റെയും ഫൂട്ട് ബോര്‍ഡിന്റെയും കാര്യത്തില്‍ "സെയിം പിച്" :-D

    Unknown says:

    ധൈര്യമായി കളിക്കൂ...
    ഇഷ്ടായി.

    പാവം മൂട്ട................:)

    വീഴുന്നെങ്കില്‍ അങ്ങിനെ വീഴണം .മൂന്നാം വടിയും കുത്തി. എന്തായാലും സംഗതി വന്നു.താളം ശരിയായോ എന്നൊരു സംശയം .

    തന്റെ കൂടെ എന്റെയും ഒരു ഗോള്‍

    അന്നവന് തൊഴിക്കാന്‍ ഒരു കല്ലുപോലും ബാക്കി വെക്കാന്‍ ആയില്ലല്ലോ എന്ന സങ്കടവും പേറി ഈ ഒഴാക്കാന്‍ ഇന്നും ജീവിക്കുന്നു, ബ്ലോഗിലൂടെ.
    ഞാന്‍ ഒരു കല്ല്‌ തരാം..
    ഇതാ താഴെ ഉണ്ട്..ഇനിയെങ്കിലും വിഷമം തീര്‍ക്കു..

    'കല്ല്‌'(സ്റ്റോണ്‍)

    Unknown says:

    കളിമാറിയാലും ഗോളടിക്കുന്നുണ്ടോ എന്നതാണ് പ്രധാനം!

    നല്ല വാക്കുകള്‍ക്ക് നന്ദി.... പെറുക്കി അവാര്‍ഡ്... സംഭവം കലക്കി മാഷേ.... മൂട്ടയോട് സഹതാപം തോന്നുന്നു....

    Sukanya says:

    അപ്പോള്‍ നല്ലൊരു "ഫുട്സടോനെര്‍" ആയിരുന്നു
    കല്ല്‌ തട്ടി കളി പഠിച്ച ആള്‍ക്കെന്തു ഫുട്ബാള്‍ അല്ലെ?

    siya says:

    നല്ല ഓര്‍മ്മകള്‍ ...ഇതൊക്കെ ഓര്‍ത്തില്ല എങ്കില്‍ ,ഇപ്പോള്‍ worldcup കാണുന്നതിലും ഒരു അര്‍ത്ഥവും ഇല്ല ..അപ്പോള്‍ പാവം മൂട്ട യോട് എന്ത് പറയാന്‍?

    കാര്യായിട്ട് മനസ്സിലായില്ലാ.. :(
    എന്താ സംഭവം?.
    കളി ആരാ ജയിച്ചെ?? ഗപ്പ് ആര്‍ക്കാ കിട്ടിയെ??

    Rare Rose says:

    കല്ലു പെറുക്കലും,മൂട്ടയും രസിപ്പിച്ചു.:)

    ഒഴാക്കനെപ്പോലൊരു ഫുട്ട്ബോളർ ആയിരുന്നു ഞാനും.
    രണ്ടാമത്തെ കളിയിൽ റിട്ടയർ ചെയ്തു!

    പോസ്റ്റ്‌ ചിരിപ്പിച്ചു... വെറും പെറുക്കി ആയതു ആണ് ഏറ്റവും ഇഷ്ടമായത് .....എന്റെ ബ്ലോഗ്‌ ലെ കമ്മെന്റ് നു നന്ദി ട്ടോ...

    .. says:

    ..
    ഞാനും ഗോളടിച്ചിട്ടുണ്ട്, പക്ഷെ അതെല്ലാം സ്വപ്നത്തിലായിരുന്നെന്ന് മാത്രം..
    ..

    ഞാന്‍ ഗോളിയാകാം...ഒഴാക്കാ ....കളി തുടരൂ

    ഗോള്‍ !!!!!!!!!!!!!!!!!!!!!!!!

    ഗോള്‍!

    പുതിയ രൂപം നന്നായി.
    ഇപ്പൊ ഒരു വൃത്തിയും വെടിപ്പുമൊക്കെയുണ്ട്.
    ഭാവുകങ്ങള്‍.

    Unknown says:

    ഒരു ട്യൂര്‍ണ്ണമെന്റില്‍ സെല്‍ഫ് ഗോള്‍ അടിച്ചതില്‍ പിന്നെ എന്നെ ഒരു മല്‍സരത്തിലും കളിക്കാന്‍ ഇറക്കിയിട്ടില്ല. അതിലവരെ കുറ്റം പറയാനില്ലല്ലോ......

    ഒരു കളിയുടെ ഓര്‍മ്മ.... ആശംസകള്‍

    ഹംസ says:

    ആദ്യമൊക്കെ ഞാന്‍ കളിക്കാന്‍ ഇറങ്ങിയാല്‍ എന്നെ എന്നും ഗോളിയായെ നിറുത്തൂ. നിന്നു മടുക്കുമ്പോള്‍ പോസ്റ്റായിവെക്കുന്ന കല്ലില്‍ ഇരിക്കും അവിടെ ഇരുന്നു മടുക്കുമ്പോള്‍ ഗ്രൌണ്ടിന്‍റെ നടുവിലേക്ക് ഓടിചെന്നു കളിക്കാന്‍ നോക്കും അപ്പോള്‍ മറ്റുള്ളവര്‍ ദേഷ്യപ്പെടും.വേറെ ആരും ഗോളി നില്‍ക്കില്ല. (ഞാന്‍ ഒരു പാവം? ആയതുകൊണ്ട് എന്നെ പിടിച്ചു നിറുത്തുന്നതാ ) പിന്നെ എനിക്കും അത്യാവശ്യം വിരുതൊക്കെ പഠിഞ്ഞപ്പോള്‍ ഞാന്‍ ഗോളി നില്‍ക്കല്‍ നിറുത്തി. ഞാന്‍ ആരാ മോന്‍..
    ഒഴക്കാ...പോസ്റ്റ് എനിക്ക് വല്ലാതങ്ങ് ഇഷ്ടപെട്ടിട്ടൊന്നുമില്ല. ഈ പോസ്റ്റ് പന്തുകളി സീസണ്‍ ആയതുകൊണ്ട് ഞാന്‍ അങ്ങ് ക്ഷമിച്ചു.!

    Vayady says:

    പന്തുകളി സീസ്സണായതിനാല്‍ ഈ ഓര്‍മ്മ നന്നായി. അല്ലെങ്കില്‍..... :)

    പണ്ടൊന്ന് കാല്‌ ഒടിഞ്ഞതില്‍ പിന്നെ ഫുഡ്ബോളുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ക്ക് എനിക്ക് ഒരു പേടിയാ :)

    "കയറിപോടാ മൂട്ടേ" എന്ന് സ്നേഹത്തോടെ തെറി പറഞ്ഞു. കാണികള്‍ രജീഷിനെ ഇറങ്ങിയപ്പോള്‍ കൊടുത്തതിലും ഭങ്ങിയായി മൂട്ടേ... മൂട്ടേ എന്ന ആരവത്തോടെ സ്വീകരിച്ച് ആനയിച്ച് ഇരുത്തി.

    അയാളുടെ അന്നേരത്തെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും.
    ഇന്ന് ഫിഫ വേള്‍ഡ് കപ്പ് നടക്കുന്ന സ്സ്റ്റേഡിയത്തിലുയരുന്ന കുഴലൂത്തിന്റെ ബഹളം രണ്ടുചെവിയിലും നിറഞ്ഞിരിക്കും. പാവം.

    loka cup footballum ozhakkante ormakalum..... adipoli.......

    ഒരു പെനാല്‍റ്റി വിധിച്ചിരിക്കുന്നു

    ശ്രീനാഥന്‍, ആ അടി ഇതാ തടുത്തിരിക്കുന്നു!

    ഉമേഷ്‌, നന്ദി ആശാനെ

    റാംജി, ഇനി എത്ര ഒക്കാനങ്ങള്‍ ഇരിക്കുന്നു റാംജി എല്ലാം സഹിക്കണേ

    ചാണ്ടി, മൂന്നാം വടി അതല്ലേ വടി. നല്ല അഭിപ്രായത്തിനു നന്ദി. മനസ്സില്‍ വിചാരിച്ചത് അപ്പാടെ എഴുത്തില്‍ വന്നില്ല എന്നൊരു തോന്നല്‍ എനിക്കും ഉണ്ടായി

    സലാഹ്, ആസിഫ് ഇപ്പോഴും കഞാവടിച്ചു കറങ്ങുന്നു .. മൂട്ട ഈതോ കട്ടിലില്‍ ഉറങ്ങുന്നു

    മുരളിഏട്ടാ, മാറ്റി പിടിച്ച കളി എന്താന്ന് മാത്രം ചോദിക്കല്ലേ

    സിബു, കള്ളാ പിച്ചയാ അല്ലെ?.. അല്ല സെയിം പിച്ച എന്ന് പറഞ്ഞു :)

    ടോംസ്, തീര്‍ച്ചയായും!

    ozhakkaaa.......
    thank u for visitting my blog
    "thanne...thanne..."
    njan oru onamtharam thiruvithamkurkari anee..

    ഗോള്‍ ....

    അല്ലെങ്കിലും ഇവന്മാര്‍ക്ക് വല്യ ഹുങ്കാ.. പാവപ്പെട്ട കളിക്കാരെ കളിയ്ക്കാന്‍ സമ്മതിക്കുകേല. ഞാന്‍ മൂട്ടയുടെ ഭാഗത്താ... ഇതുപോലെ വെളിയില്‍ ഇരുന്നു വല്ലപ്പോഴും ഇറങ്ങുന്നവന്‍ ആയിരുന്നു ഞാനും.

    അങ്ങനെ ഒരിക്കല്‍ ഇറങ്ങിയപ്പോള്‍ എന്റെ കാലും ഒടിഞ്ഞു. പൊട്ട കളി. എനിക്ക് വേണ്ട.

    പ്രയാണ്‍, സത്യം .. പാവം മൂട്ട
    അബ്ദുക്ക, താളം വന്നില്ല അല്ലെ സാരമില്ല അടുത്തതില്‍ ആവാം
    ഏറക്കാടന്‍, പഹയാ സെല്‍ഫ് ഗോള്‍ ആണോ
    നിരാശ കാമുകന്‍, നല്ല കരിങ്കല്ല് താടെ
    തെച്ചിക്കൊടന്‍, ഗോള്‍

    സന്ദീപ്‌, നന്ദി
    സുകന്യ, ജീവിതമേ ഒരു ഫുട്ബോള്‍ അല്ലെ
    സിയാ, ഇനിയും വരുന്നുണ്ട് ഓര്‍മ്മകള്‍
    കൂതറ, അതൊരു ഗപ്പില്ല ഗളിയായിരുന്നു :)
    റോസേ, നന്ദി
    ജയേട്ടാ, അതേതാ ആ രണ്ടാമത്തെ കളി

    മഞ്ജു, നന്ദി
    രവി, സ്വപ്ന ജീവി...
    ആയിരത്തിയൊന്നാംരാവ്, അത്രയ്ക്ക് അങ്ങ് വേണോ
    readers dais തിരുച്ചും ഒരു ഗോള്‍ .
    മുക്താര്‍, പുതിയ രൂപം കൂതറയുടെ കണ്ടുപിടുത്തം ആണ്
    പാലക്കുഴി, സെല്‍ഫ് ഗോള്‍ അടിക്കുന്ന ആശാനാ അല്ലെ

    ഹംസിക്ക , പാവം എന്നതൊക്കെ അവിടെ നിക്കട്ടെ .. ബോള്‍ കിട്ടാറില്ല എന്ന് പറഞ്ഞാ മതി
    എഴുതി വന്നപ്പോ മനസിലുള്ള അത്ര പേപ്പറില്‍ വന്നില്ല എന്നതാ സത്യം
    വായാടി, അല്ലെങ്കില്‍ എന്നെ കൊത്തി കൊന്നേനെ അല്ലെ ... കൊല്ലല്ലേ ഞാന്‍ ഒരു പാവം ആണേ
    അരുണ്‍ ജി, ഓര്‍മ്മകള്‍ വേട്ടയാടി തുടങ്ങിയോ
    ഹരിയണ്ണന്‍, അതാ സത്യം പക്ഷെ മൂട്ട പുലിയാ. പുലി മൂട്ട

    ജയരാജ്, നന്ദി
    ജയിംസ്, ഇതാ ആ പെനാല്‍റ്റി അടിച്ചിരിക്കുന്നു

    This comment has been removed by the author.

    കുസുമം, ഈ വഴി കണ്ടതില്‍ നന്ദി
    ജീവി, തിരിച്ചും ഗോള്‍
    വഷളന്‍, നമുക്ക് ഒരു ടീം അങ്ങ് ഉണ്ടാക്കിയാലോ

    മാതൃഭൂമി ഫുട്ബോള്‍ ആവേശം ഫോട്ടോ മത്സരം - നമ്മുടെ നാട്ടിലെ ഫുട്ബോള്‍ ആവേശം പങ്കുവയ്ക്കൂ
    http://sports.mathrubhumi.com/worldcup/upload-your-photos/index.html

    സംഭവം എന്തായാലും കൊള്ളാം

    എന്തായാലും അവാർഡ് ഒരെണ്ണം കൈവശമുണ്ടല്ലൊ..’പെറുക്കി..’
    ഇനീപ്പൊ കുഴപ്പമില്ല...!!

    ആശംസകൾ...

    പണ്ടൊരിക്കൽ ഗോളിയായി നിൽക്കുംബോൾ, ചീറി വന്ന ബോൾ എന്റെ നഞ്ചത്ത് കൊണ്ട് ഞാൻ മുതുക് അടിച്ച് തെറിച്ച് വീണ ശേഷം ഫുട് ബോളിനോടും അത് കളിക്കുന്നവരോടുമെല്ലം, എന്താണെന്നറിയില്ല എനിക്ക് ഭയങ്കര ബഹുമാനമാണ്...!!! Really.

    perooran says:

    അന്നവന് തൊഴിക്കാന്‍ ഒരു കല്ലുപോലും ബാക്കി വെക്കാന്‍ ആയില്ലല്ലോ എന്ന സങ്കടവും പേറി ഈ ഒഴാക്കാന്‍ ഇന്നും ജീവിക്കുന്നു, ബ്ലോഗിലൂടെ..

    ബോബി, സത്യമായും വെച്ചേക്കാം

    വേണുഗോപാല്‍, നന്ദി

    വി കെ, ഇനി എത്ര അവാര്‍ഡുകള്‍

    ഭായി, അത് നന്നയി! പിന്നെ ഒരു കാര്യം ഞാനും നല്ല കളിക്കാരന്‍ ആണേ ഒന്ന് ബഹുമാനിച്ചോള്

    പെരൂറാന്‍, :))

    എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി! ഇനിയും പ്രതീക്ഷയോടെ ഒഴാക്കന്‍!

    Anonymous says:

    നല്ലൊരു ഫുട്ബോള്‍ ഓര്‍മ്മകളുടെ പങ്കുവെക്കല്‍ .....
    ഇഷ്ടമായി ട്ടോ .

    ദീപു, നന്ദി

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..