ഒരു ഓര്‍മ കുറിപ്പ്.. ( ചെറു കഥ )


കാലത്തിന്‍ കുത്തൊഴുക്കില്‍ പെട്ട് സ്നേഹബന്ധങ്ങള്‍ പോയി മറയുന്ന ഈ നാളുകളിലും സ്നേഹത്തിന്‍ ഒരു നുറുങ്ങു വെട്ടമായി കുറുകുന്ന വെള്ളരിപ്രാവുകള്‍ പലപ്പോളും എന്‍ മനസിലേക്ക് ഓടി എത്താറുണ്ട് ജയില്‍ കമ്പിക്കിടയിലൂടെ കാണുന്ന വലിയ മതില്‍ അതിന് തടസമാകാറില്ല പലപ്പോളും.

ഈ വെള്ളരിപ്രാവുകള്‍ എനിക്ക് സുപരിജിതമാവുന്നത് തയ്കോട് ഗ്രാമത്തിലെ ആലുമരത്തിനു ചുവടില്‍ പലപ്പോളും ആകാശം നോക്കി കിടക്കും നേരം ആണ്.
കള്ളവും ചതിയും ഒന്നും പരിജിതമില്ലതിരുന്ന ആ നാട്ടിലേക്കു ഞാന്‍ എങ്ങുനിന്നോ വന്നെതുകയായിരുന്നു
ഒരു അന്ന്യനെങ്കിലും എല്ലാരും അകമഴിഞ്ഞു സ്നേഹിച്ചു...
മകനെ പോലെ , ഏട്ടനെ പോലെ അനിയനെ പോലെ ,,,, അങ്ങനെ അങ്ങനെ.....
അവിടെ നിന്നു എനിക്ക് കിട്ടിയ ഒരു നിധി ആയിരുന്നു അഭി , ഏതോ കപട സ്നേഹത്തിന്‍ ലാഞ്ഞനയില്‍ ഒടുവില്‍ എപ്പോളോ എന്‍റെ ശത്രു ആയി മാറിയ അഭി......

അന്ന് രാത്രി ഞാന്‍ ആ ആലിന്‍ ചുവട്ടിലേക്ക്‌ നടന്നു വരുമ്പോള്‍ കണ്ടതു അഭി രക്തത്തില്‍ കുളിച്ചു കിടക്കുനതാണ് എന്തോ ഏതോ എന്ന് ചോദിയ്ക്കാന്‍ അവസരം തരാതെ അവന്‍ എന്‍ മടിയില്‍ തല വെച്ചു ഈ ലോകത്തോട്‌ യാത്ര പറഞ്ഞു ..... ഒടുവില്‍ ആ കുറ്റം പേറി ഞാന്‍ ഈ ജയിലിലേക്കും...
എന്തിനോ ആര്‍ക്കോ വേണ്ടി ഈ ശിക്ഷ ഞാന്‍ സ്നേഹപൂരവം മനസാ വരിച്ചു എന്നറിയില്ല എങ്കിലും .. എല്ലാം അറിയുന്ന ഒരു ആലു മരം ഇപ്പോളും അവിടെ ഉണ്ടെന്നു എന്‍റെ മനസ് മന്ത്രിക്കുന്നു ....

ഒരു പക്ഷെ അന്ന് ഞാന്‍ ഒരു നിമിഷം ഈ തടങ്കലില്‍ പോരാന്‍ മടിച്ചു നിക്കേ നനുത്ത കാറ്റില്‍ പൊഴിച്ച ആലിലകള്‍ എനിക്ക് നേര്‍ന്ന കണ്ണുനീര്‍ കണങ്ങള്‍ ആകാം ......... ആ പ്രാവിന്‍ കുറുകല്‍ എനിക്ക് നേര്‍ന്ന
നെടുവീര്‍പ്പും............... കാലം എല്ലാത്തിനും സാക്ഷി ഞാന്‍ കാലത്തിനും....