ആട് നാടകം! (കഥ, തിരക്കഥ, സംഭാഷണം: ഒഴാക്കന്‍)


കഥാപാത്രങ്ങള്‍:

തോമേട്ടന്‍ : ജീപ്പ് ഡ്രൈവര്‍
മൊയ്തീന്‍ ഇക്ക : മക്കളെ ഉണ്ടാക്കല്‍/ നാടുകടത്തല്‍, സമയം കളയാന്‍
സുബി: പണിയില്ലാത്ത ഒരു വിദ്യാ സമ്പന്നന്‍ .
കാതര്‍ : ആട് വളത്തല്‍

തോമേട്ടന്‍

തോമേട്ടന്‍ ജനിച്ചതെ കാലിനടിയില്‍ ബ്രേയ്ക്കും കാലിനിടയില്‍ സ്ടിയറിങ്ങും ആയി ആണെന്ന് തോന്നും, എപ്പോ നോക്കിയാലും ഒരു ജീപ്പുമായാണ് നടപ്പ്. ജീപ്പ് എന്ന് തുറന്നു വിളിക്കാന്‍ പറ്റില്ല, ഉണ്ടാക്കിയത് ജീപ്പായാണ് എങ്കിലും ഇപ്പൊ അതൊരുമാതിരി ചീപ്പ് ആണ്. ഒരു കുടുംബത്തിന്‍റെ എല്ലാ ചിലവും കഴിഞ്ഞു പോകുന്നത് ഈ ജീപ്പുകൊണ്ടാണ്. ആരെങ്ങോട്ടു വിളിച്ചാലും തോമേട്ടന്‍ റെഡി. ചന്ദനം മുതല്‍ ചാണകം വരെ ആ ജീപ്പിനു പഥ്യം. ഉറങ്ങുമ്പോഴും വണ്ടി ഓടിക്കുന്ന ഒരു ശീലം ഒഴിച്ചാല്‍ ഒരു പാവം മനുഷ്യന്‍.

മൊയ്തീന്‍ ഇക്ക 

അലാറം വെച്ച് അണുവിട തെറ്റിയ്ക്കാതെ മക്കളെ ഉണ്ടാക്കുന്ന വിധക്തന്‍. നാല് ഭാര്യമാരും അവര്‍ക്ക് പെറാന്‍ പറ്റിയ അത്രയും കുട്ടികളും പിന്നെ മൊയ്തീന്‍ ഇക്കയും. അതാണ്‌ മൂപ്പരുടെ ഫാമിലി സെറ്റപ്പ്. ആദ്യം ഇറക്കിയ വിത്തുകള്‍ മുളച്ചു പന്തലിച്ചു ദുബായി വരെ വളര്‍ന്നു ഫലം പുറപ്പെടുവിക്കാന്‍ തുടങ്ങിയതിനാല്‍ ഇപ്പോഴും പുതിയ് വിത്ത് ഇറക്കാനുള്ള നിലം തിരയലാണ് മൊയ്‌തീന്‍ ഇക്കയുടെ പ്രധാന പരുപാടി

സുബി 

വീട്ടില്‍ ആവിശ്യത്തിന് മിച്ചം കാശ് ഉള്ളതിനാല്‍ ഒരുപാട് പഠിച്ചു പക്ഷെ വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന് പറഞ്ഞ പോലെ വിദ്യ ഒരു ധനമായി മാത്രം കരുതി ഒരു പണിക്കും പോകാത്ത മിടുക്കന്‍. സുബിക്കൊപ്പം വെച്ച തെങ്ങ് കുലച്ചു എന്ന് സുബിയുടെ അപ്പനും തെങ്ങ് മാത്രമല്ല എന്ന് സുബിയ്ക്കും ഒരു അഭിപ്രായം ഇല്ലാതില്ല. ഇതൊക്കെ ആണെങ്കിലും ആളുകളെ വാചക കസര്‍ത്തില്‍ വീഴ്ത്താന്‍ ബഹു മിടുക്കന്‍

കാതര്‍ 

കര്‍ത്താവ്‌ നിര്‍ത്തിയ സ്ഥലത്ത് തുടങ്ങിയവന്‍. കര്‍ത്താവ്‌ ജനിച്ചത്‌ കാലിത്തൊഴുത്തില്‍ ആണെങ്കില്‍ കാതര്‍ ഉറങ്ങുന്നതെ കാലിത്തൊഴുത്തില്‍!
കാലികളും ആടുകളും കാതറിന് ഭാര്യയെപ്പോലെ! അവറ്റകളെ കെട്ടിപിടിച്ചു ഉറങ്ങിയാലെ ആ ദിവസം പൂര്‍ത്തിയാകു എന്നാണ് വിശ്വാസം. ആ കാലിത്തൊഴുത്തിലും കാതറിന് ഒരു ഭാര്യ ഉണ്ടെന്നു നാട്ടുവര്‍ത്തമാനം!

സംഭവം

തോമേട്ടന്‍ അതി സ്പീഡില്‍ തന്‍റെ ജീപ്പിനേയും കാലിനിടയില്‍ തിരുകി അടുത്ത ഓട്ടത്തിനുള്ള തിടുക്കത്തില്‍ വരുന്നു. പുതിയ വിളനിലം തിരഞ്ഞിറങ്ങിയ മൊയ്‌തീന്‍ ഇക്ക നാട്ടിലേക്ക് ഓസിനു ഒരു വണ്ടി കിട്ടിയ സന്തോഷത്തില്‍ തോമെട്ടനോടൊപ്പം ജീപ്പിന്‍റെ മുന്‍ സീറ്റില്‍. പെട്ടന്നതാ വഴി നിറയെ കാതറിന്‍റെ ആടുകള്‍. കാലിലുള്ള മുഴുവന്‍ ബ്രേയ്ക്കും ചവിട്ടിയിട്ടും ഒരു ആട് ജീപ്പിനടിയില്‍. ആടിന്‍റെ " അമ്മെ അമ്മെ " എന്നുള്ള കരച്ചില്‍ കേട്ട മൊയ്തീന്‍ ഇക്കയ്ക്ക് സഹിച്ചില്ല.

"പടച്ചോനെ ആട് മയ്യത്ത് ആയോ"
എന്ന് ചോദിച്ചു മൊയ്‌തീന്‍ ഇക്ക ചാടി ഇറങ്ങി കാലുമാത്രം ഒടിഞ്ഞ ആടിനെ ബിസ്മി ചൊല്ലി അറത്തശേഷം
"ഓ ഇനിയിപ്പം മാണേ ആടിനെ ഞമ്മക്ക് സബൂര്‍ ആക്കി കയിക്കാം "
എന്നുപറഞ്ഞ് ഒരു നല്ലകാര്യം ചെയ്തപോലെ ജീപ്പില്‍ വന്നിരുന്നു.

ആകെ അന്ന് ഓടിയൊത്ത 100 രൂപയുമായി ഇനിയെന്ത് എന്ന് വിചാരിച്ചിരുന്ന തോമേട്ടന്‍റെ മുന്‍പില്‍ അതാ കാതര്‍!

തനിക്കു വയറു നിറയെ പാല് തരുന്ന ആ മുട്ടനാടിനെ കെട്ടിപിടിച്ചു കരയുന്ന കാതറിനോട് എന്ത് പറയും? നഷ്ട്ടബോധം വീണ്ടെടുത്ത കാതര്‍ കറവ പറ്റാത്ത മുട്ടനാടിന് ചോദിച്ചത് വെറും 1000 രൂപ, ഒരുമാസം തോമേട്ടന്‍ സേവ് ചെയ്യുന്ന മണി! എങ്ങനെ രക്ഷപെടാം എന്ന് വിചാരിച്ചു വിഷമിക്കുന്ന തോമേട്ടന്‍റെ മുന്‍പില്‍ അതാ " വിശന്നിരിക്കുമ്പോള്‍ ഞണ്ട് കയറി വന്നു" എന്ന് പറഞ്ഞപോലെ സുബി!
പണ്ടേ ഏന്തിന്‍റെയും ഏതിന്‍റെയും നടുക്കുവന്നു വീണ് നടുക്കഷണം കൊണ്ട് പോകുന്ന മുതല്‍.ഇവിടെയും സുബി കാര്യങ്ങള്‍ ഏറ്റെടുത്തു. തോമേട്ടനോട് നൂറു രൂപ വാങ്ങി ഇത് ഞാന്‍ മാനേജ് ചെയ്തോളാം ഇങ്ങള് വിട്ടോ എന്ന് പറഞ്ഞുതീര്‍ന്നതും തോമേട്ടന്‍ വണ്ടിയെടുത്തു സ്ഥലം സ്കൂട്ട് ചെയ്തു!

വയ്കുന്നേരം ഒരൊത്ത മുട്ടനടിനെയും കൊണ്ട് സുബി വീട് പറ്റി. അങ്ങനെ സുബി ആദ്യമായി 'അദ്വാനിച്ച് ഉണ്ടാക്കിയ ആടിനെ' കൊണ്ട് വീട്ടുകാര്‍ ആ രാത്രി കൊണ്ടാടി. എന്നാലും പഹയാ..നീ എങ്ങനാ ഈ വെറും നൂറു രൂപയ്ക്കു ആടിനെയും അടിച്ചോണ്ട് പോന്നത് എന്നുള്ള തോമേട്ടന്‍റെ ചോദ്യത്തില്‍ നിന്നും പലതവണ സുബി ഒഴിഞ്ഞു മാറിയെങ്കിലും ഒടുക്കം ഒഴാക്കന്‍ ആ സത്യം കണ്ടെത്തി. അന്നെന്താണ് സുബി കാതറിനോട് രഹസ്യമായി പറഞ്ഞത്?

രഹസ്യം 

" കാതറെ കൂതറ ആവരുത്, അനക്ക് ഒരു കാര്യം കേക്കണോ
വണ്ടി ഇടിക്കുമ്പോള്‍ അന്‍റെ ആട് റോങ്ങ്‌ സൈഡില്‍ ആരുന്നു അതും പോരായിട്ടു അന്‍റെ ആടിന് റോഡ്‌ റ്റാക്സ്‌ അടച്ചിട്ടുമില്ല

സംഗതി കോടതിയില്‍ എത്തിയാല്‍ ഇജ്ജും അന്‍റെ മുയ്മന്‍ ആടുകളും ഉണ്ട തിന്നും. അതുകൊണ്ട് കിട്ടിയ കായി മാങ്ങി ആ ആടിനെ ഇങ്ങു തന്നെ.
ഇങ്ങനെ ഒരു ആടുമില്ല തോമേട്ടന്‍റെ വണ്ടി ഈ വഴി വന്നിട്ടുമില്ല ഞാന്‍ അന്നെ കണ്ടിട്ടുമില്ല"

അങ്ങനെ കാതര്‍ സ്കൂട്ട്! ഒരാട് സുബിയുടെ സ്കൂട്ടറിനു പുറകിലും!

73 Response to "ആട് നാടകം! (കഥ, തിരക്കഥ, സംഭാഷണം: ഒഴാക്കന്‍)"

 1. ഒരു പുതിയ രീതി എഴുത്തില്‍ ഒന്ന് പരീക്ഷിക്കുന്നു! വിലയേറിയ അഭിപ്രായം പറയുമല്ലോ അല്ലെ!

  പിന്നെ മറ്റൊരു കാര്യം, സംഭവം നാടകം ആണെങ്കിലും അന്ന് കിട്ടിയ ആടിന്‍റെ മോശമല്ലാത്ത ഒരു പങ്ക് ഈ ഒഴാക്കനും തിന്നു കേട്ടോ :)

  "സംഗതി കോടതിയില്‍ എത്തിയാല്‍ ഇജ്ജും അന്‍റെ മുയ്മന്‍ ആടുകളും ഉണ്ട തിന്നും. അതുകൊണ്ട് കിട്ടിയ കായി മാങ്ങി ആ ആടിനെ ഇങ്ങു തന്നെ.
  ഇങ്ങനെ ഒരു ആടുമില്ല തോമേട്ടന്‍റെ വണ്ടി ഈ വഴി വന്നിട്ടുമില്ല ഞാന്‍ അന്നെ കണ്ടിട്ടുമില്ല"
  അതു ഉഗ്രന്‍ തീര്‍പ്പ് !! :)

  ഹായ്! എന്താ ആട്ടിറച്ചിയുടെ ഒരു സ്വാദ്!

  അടിപൊളി, വളരെ രസകരമാണ് താങ്കളുടെ എഴുത്ത്! പരീക്ഷണം കൌതുകമുള്ളതായി.

  SAJAN S says:

  :)

  കൊള്ളാം മാഷെ...... മുംബെയിലെത്തിയപ്പോഴേക്കും മാറ്റങ്ങ്ള്‍ കാണാന്‍ തുടങ്ങിയല്ലോ

  ഒഴാക്കാ...പുതിയ പരീക്ഷണം അത്യുഗ്രന്‍...നന്നായി എഴുതി....എനക്ക് ക്ഷ പിടിച്ചു...

  "കാലിനിടയില്‍ സ്ടിയറിങ്ങും"
  വേറൊന്നുമില്ലേ തോമേട്ടന് കാലിനിടയില്‍???

  ഒഴാക്ക ഓസിന് ആട്ടിറച്ചി തിന്ന സുബി ആരെന്നു മനസ്സിലായി.

  ഒരു കാര്യം സൂചിപ്പിക്കട്ടെ, സബൂര്‍ എന്നാല്‍ ക്ഷമ എന്നാണു അര്‍ഥം. "ആടിനെ ഞമ്മക്ക് സബൂര്‍ ആക്കി കയിക്കാം" എന്ന് പറയുമ്പോള്‍ അര്‍ഥം കൊണ്ട് യോചിക്കുന്നില്ല.

  'ഖാദര്‍' എന്നാണു സാധാരണ എഴുതാറ്.

  ഒരു അഭിപ്രായം എഴുതിയെന്നേ ഉള്ളൂ കേട്ടോ വിമര്‍ശനമല്ല.

  ആട്ടിറച്ചിക്ക് നല്ല രുചിയുണ്ട്.
  കഥാ പാത്രങ്ങളെ പരിചയപ്പെടുത്തിയത് അസ്സലായി

  noonus says:

  .

  Sukanya says:

  കഥാപാത്രങ്ങളുടെ വിവരണം തന്നെഴുതിയത് മനസ്സിലാക്കാന്‍
  എളുപ്പമായി. "കുളപ്പമില്ല ".

  എടാ..ഒഴാക്കാ....
  നിന്നെ ഞാന്‍ തല്ലും..., തെല്ലും...., തൊല്ലും....
  പുതിയ പോസ്റ്റിടുമ്പോള്‍ അറിയിക്കാന്‍ പറഞ്ഞിട്ടു അറിയിച്ചില്ല...
  മേലില്‍ ഇതാവര്‍ത്തിച്ചാല്‍...സുട്ടിടുവേന്‍...ജാഗ്രതൈ..
  പോസ്റ്റ് കലക്കീട്ടാ...

  "സുബിക്കൊപ്പം വെച്ച തെങ്ങ് കുലച്ചു എന്ന് സുബിയുടെ അപ്പനും തെങ്ങ് മാത്രമല്ല എന്ന് സുബിയ്ക്കും ഒരു അഭിപ്രായം ഇല്ലാതില്ല" അയ്യേ.... വൃത്തികെട്ടവൻ....

  കമന്‍റു പോസ്റ്റുന്നു ..കലക്കി

  ഓന്റെ പുത്തി കൊള്ളാം.
  പുതിയ സംരംഭം നന്നായിട്ടൊണ്ട്.
  ആശംസകള്‍

  പുതിയ രീതി കൊള്ളാം.
  വായനക്ക് കൂടുതല്‍ സുഖം ലഭിച്ചു.

  ഉറങ്ങുമ്പോള്‍ വണ്ടി ഓടിക്കുന്ന തോമേട്ടന്റെ സ്വഭാവം നല്ലതല്ല.വണ്ടി മാറിപ്പോവാന്‍ സാധ്യത ഉണ്ട്.
  ഏതായാലും ആ ഖാദര്‍ നുമ്മടെ നാട്ടുകാരനല്ല.

  ആഹാ ആട്ടിറച്ചി അത്രക്കു കേമമാണോ .നോം ഇതു വരെ കഴിച്ചിട്ടില്ല .പരീക്ഷണം കൊള്ളാട്ടോ .

  ഇങ്ങനെ ചുളുവിന് ആട്ടിറച്ചി തിന്നാണ്, ഇത്രയും തടി വച്ചത്-അല്ലേ? പരീക്ഷണം നന്നായിട്ടുണ്ട്.ബ്ലോഗെഴുത്തിൽ എന്തെങ്കിലും പുതുമകൾ കൊണ്ടുവരാൻ ശ്രമിച്ചതിനുതന്നെ വളരെയേറെ അഭിനന്ദനങ്ങൾ. ഞാനും ശ്രമിക്കുന്നു.... ശ്രീ തെച്ചിക്കോടൻ:> കഥയെഴുത്തുകാരനെപ്പോലെ കഥാപാത്രത്തിലൊന്നിന് അറിവുണ്ടാവണമെന്നില്ലല്ലോ, അതിനാൽ ആ പാത്രത്തിന്റെ ശൈലിയിൽ അർഥമറിയാത്തവനായി അങ്ങനെ പറയിപ്പിക്കാം. ക്ഷമിക്കണേ, ഞാൻ ആ കഥാപാത്രമായിനിന്ന് പറഞ്ഞതാണേ.കല്ലെടുക്കരുതേ...ഞാനോടാം.............

  അങ്ങിനെ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തി കയ്യടി വാങ്ങാന്‍ തന്നെയാണ് പരിപാടി അല്ലെ . എങ്കില്‍ പിന്നെ നീട്ടുന്നില്ല എന്‍റെ നല്ലൊരു കയ്യടി

  junaith says:

  അപ്പോള്‍ എല്ലാം ഭംഗിയായ്‌...

  ചേട്ടാ, ചിലപ്പോ കോയിന്‍സിഡന്‍സ് ആവാം. പക്ഷെ ഇതേ രീതിയില്‍ ഒരു കഥ ഞാന്‍ ഈ അടുത്ത് ഒരു ബ്ലോഗില്‍ വായിച്ചു! വണ്ടിയും, ഇടിയും എന്തിന് ക്ലൈമാക്സില്‍ പറയുന്ന ഡയലോഗ് വരെ ഇത് തന്നെ. പക്ഷെ ചില കാര്യങ്ങളില്‍ ചെറിയ മാറ്റവും ഉണ്ട്.!!!

  അപ്പോൾ ആട്ടിറച്ചി ഒരു പുത്തൻ രീതിയിൽ വെച്ചുവിളമ്പി അല്ലേ....
  കൊള്ളാം നല്ല രുചിയുണ്ട് കേട്ടൊ

  കഥ ഞാനും എബിടെയോ കേട്ടിട്ടുണ്ട്..

  പക്ഷെ പുതിയ രീതി..ഹത് കലക്കി,

  പരുപാടി ജോറായിട്ടുണ്ട് ഒഴാക്കന്ജീ...

  ആശംസകള്‍ മാഷേ

  :)

  jyo says:

  നന്നായി-വയറു നിറച്ച് പാലു തരുന്ന മുട്ടനാടിന്റെ കഥ.

  പരീക്ഷണം മോശമായിട്ടില്ല. പുതിയ പരീക്ഷണങ്ങൾ ഇനിയും ആയിക്കോട്ടെ.

  കുറേ അക്ഷരത്തെറ്റുകളുണ്ടല്ലോ.

  ഓഴൈപാളി... കഥ കഥ പറയാം,പുതിയൊരു ശൈലിയില്‍, കയ്യടി നേടാം പഴയൊരുശൈലിയില്‍... ഹാ നന്നായിരിക്കുന്നു ഒഴൂസ്...

  adi poli ennonnum parayunnillya...kuzhapam ellya.

  ഒഴാക്കാ,
  സംഭവം ഞാന്‍ ജോലിയില്‍ ഇരുന്നു തന്നെ വായിച്ചു.
  കമന്റാന്‍ കഴിഞ്ഞില്ല. ഉഗ്രന്‍. അത്യുഗ്രന്‍ എഴുത്ത്.
  ഇതുപോലുള്ളത് എളിയില്‍ വെച്ചിട്ടാണോ ഇത്രയും കാലം ബ്ലോഗിയത്...പോരട്ടെ നര്‍മ്മനിമിഷങ്ങള്‍ ...!!

  ഒഴാക്കാ .. അന്റെ പരീക്ഷണം കൊള്ളാം കുട്ട്യേ ... ആശംസകള്‍

  siya says:

  ഒന്നാമതായി ,ചില വാക്കുകള്‍ ,അര്‍ത്ഥം മനസിലാക്കാന്‍ കുറച്ച് സമയം എടുത്തു. എഴുത്തില്‍ ,നല്ല പുതുമ തോന്നി ,പരിശ്രമം നന്നായി, ഞാന്‍കുറച്ച് പുതിയ വാക്കുകള്‍ പഠിച്ചു.

  എന്തായാലും ,കഥകള്‍ ,നാടകം ,തിരകഥ എല്ലാം തുടരട്ടെ .ഈ ആട് കഥ .സിനിമ ആക്കുമ്പോള്‍ അഭിനയിക്കാന്‍ രണ്ട് പേരെ ഇപ്പോള്‍ തന്നെ പറഞ്ഞ് തരാം ,ചാണ്ടിയും ,ഒഴാക്കനും .ബാക്കി രണ്ടുപേരുടെ പേരു പറയുന്നില്ല .എനിക്ക് ഇനിയും ജീവിക്കണം ....

  Vayady says:

  ഒഴാക്കന്റെ പുതിയ പരീക്ഷണം കൊള്ളാം. അവസാനത്തെ ഒത്തുതീര്‍പ്പ് കലക്കി. ഒരു സംശയം, ഈ സുബിയിപ്പോള്‍ ബോംബയിലാണോ താമസിക്കുന്നത്? :)

  കഥ ഞാനും കേട്ടിട്ടുണ്ട്. കൊള്ളാം.

  പിന്നെ ഹാസ്യം നല്ലതാണ്. ഹാസ്യത്തില്‍ അശ്ലീലം കലരുന്നത് ശ്രദ്ധിച്ചാല്‍
  നന്നായിരുന്നു.

  shajkumar says:

  വിശന്നിരിക്കുമ്പോള്‍ ഞണ്ട് കയറി വന്നു

  ഇതൊരപാര തീർപ്പു തന്നെ....!!

  ആശംസകൾ....

  ഒഴാക്കാ സൂപ്പര്‍ബ്

  www.jithinraj.in

  നാടകത്തെ അപമാനിക്കാൻ ഇറങ്ങിയേക്കുവാ അല്ലെ നാടകക്കാരൻ പൊറുക്കില്ലാട്ടാ.......എന്തായാലും സംഗതി കൊള്ളാം...

  ശിഷ്യപെടാന്‍ ഒരു ആഗ്രഹം ഉണ്ട് .. പുതിയ അഡ്മിഷന്‍ ഉണ്ടോ അവിടെ ?

  pareeshanam kollam.nannayi

  ഇനി എന്തൊക്കെയുണ്ട് ഒഴാക്കാ കയ്യിൽ പരീക്ഷണങൾ ബാക്കി.:)
  (എഴുത്തിന്റെ ഈ പുതിയ രീതി നന്നായിട്ടുണ്ട്)
  നാട്ടിൽ പോകുംബോൾ ഈ ഒരു ജീപ്പുമെടുത്ത് ഈ ആട്ട് പരിപാടി ഒന്ന് പരീക്ഷിക്കണം.

  ഒത്തു തീര്‍പ്പിന് ഇനി ഒഴാക്കണേ കണ്ടാല്‍മതി അല്ലെ

  കാതറെയെന്നും കാലിത്തൊഴുത്തിലിരുത്താനാണല്ലേ പരിപാടി. :)

  മുട്ടനാടിന്‍റെ ചങ്കിലെ ചോരയാണല്ലേ...!!
  പരീക്ഷണം മോശമായില്ല..

  ഞാന്‍ പൂനെയിലാണ് കേട്ടോ..മുംബൈ മേം നഹി ഹും..ഹോ..ഹൈ..!!

  ഹംസ says:

  ഒഴാക്കാ അന്‍റെ ബുദ്ധി ഒരു ഒന്ന് ഒന്നര ബുദ്ധി തന്നാട്ടോ.. അല്ല ജ്ജ് അല്ലല്ലോ അത് അടിച്ച് മാറ്റിയത് ഞമ്മടെ സുബി അല്ലെ... നന്നായിട്ടുണ്ട്..
  -----------------------------------------------------------------------------
  പിന്നെ ഒരു കാര്യം തെച്ചിക്കോടന്‍ പറഞ്ഞത് പോലെ “സബൂര്‍ ആക്കി കയിക്കാം” എന്നത് സന്ദര്‍ഭത്തിനു യോചിക്കുന്നില്ല അതിന്‍റെ അര്‍ത്ഥം ക്ഷമയാക്കി കഴിക്കാം എന്നെ വരൂ.. അവിടെ “ഹലാലാക്കി” ( അനുവദനീയമാക്കി) എന്നാക്കിയാല്‍ നന്നാവും

  കാദര്‍ കൂതാരയാവരുത്..

  ഒഴാക്കാന്‍ ജി, ഗലക്കി ഗോട് കൈ .
  "ഉറങ്ങുമ്പോഴും വണ്ടി ഓടിക്കുന്ന ഒരു ശീലം " അത് വിശദീകരിച് ഒരു പോസ്ടിടനെ. ത്വര ത്വര അറിയാനുള്ള ത്വര.. അത്രേയുള്ളൂ..
  പരീക്ഷണം വിജയകരം

  കൊള്ളാലോ ഈ ആട്..... സോറി സുബിപുരാണം.......നര്‍മ്മം നന്നായി വഴങ്ങുന്നുണ്ട്. ജനിച്ചപ്പോഴേ അങ്ങിനെയാണെന്നല്ലെ......പറഞ്ഞത് ഞാന്‍ കേട്ടു.

  Pony Boy says:

  ithokke ollathannode...?..sangathi kollaam

  List your blog for FREE in Malayalam Blog Directory Powered By Malayalam Songs

  അതീവ രസകരം. നൂതനമായ ശൈലി

  ഗീത says:

  അപ്പം ഇങ്ങനേം നാടകം എഴുതാം‌ല്ലേ? കഥാപാത്രങ്ങള്‍ സുബി ഒഴിച്ച് മറ്റാരും ഒന്നും മിണ്ടുന്നില്ല. എന്തായാലും പരീക്ഷണം കൊള്ളാം. ഒഴാക്കനല്ലേ ഈ സുബി?

  kusumam says:

  oru puthiya pareekshanamenna nilayil nalla thudakkamanu....iniyum nannayi ezhuthan kazhiyatte...

  മാണിക്യം, തീര്‍പ്പിന്റെ കാര്യത്തില്‍ എന്റെ നാട്ടുകാര്‍ പണ്ടേ ഉസറാ! പിന്നെ ആട്ടിറച്ചിയുടെ സ്വാദു ശരിക്ക് കിട്ടണേ ഇങ്ങനെ വെറുതെ കിട്ടുമ്പോ തന്നെ തിന്നണം
  ആദ്യം വന്നു അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് നന്നി!

  ശ്രീനാഥന്‍, നന്ദി ട്ടോ, തീര്‍ച്ചയായും എഴുതാം

  സാജന്‍, :)) ഒരു രണ്ടു ചിരി എന്റെ വക

  നൂലന്‍, ഇതൊരു തുടക്കം മാത്രം ഇനി എന്തൊക്കെ കാണാന്‍ ഇരിക്കുന്നു, ചിലപ്പോ മുംബൈ വിട്ടു അടുത്ത സ്ഥലത്തേക്ക് പോകാനുള്ള പരുപാടിയും കാണുന്നുണ്ട്

  ചാണ്ടി, പിന്നെ ഒരു ബ്രയ്ക്കും ഒരു ക്ലച്ചും ഉണ്ട് പൊന്നെ! ഈ ചാണ്ടിയുടെ ഒരു കാര്യം .
  തെച്ചിക്കോടന്‍, തീര്‍ച്ചയായും! തെറ്റ് ചൂണ്ടി കാണിച്ചതില്‍ ഒരു പാട് നന്ദി! കാര്യം ഞാന്‍ ഒരു മലപ്പുറം കാരന്‍ ആണെങ്കിലും മലപ്പുറം ഭാഷ അത്രക്ക്യു വശം ഇല്ല കേട്ടോ അതിന്റെ ഒരു കുറവാ
  ചെറുവാടി, നന്ദി! അപ്പൊ ഇനിയും വരൂ പലതരം ഇറച്ചികള്‍ തരാം
  നൂനുസ്, ഈ "." കുത്ത് കൊണ്ട് എന്താണ് ഉദേശിച്ചത് എന്നെ കുത്തി കൊല്ലും എന്നാണോ :)

  സുകന്യ, അറ്റ്ലീസ്റ്റ് കുളപ്പമില്ല എന്നെങ്കിലും പറഞ്ഞല്ലോ നന്ദി
  റിയാസ്, എന്നെ തല്ലരുത് തോല്ലരുത് തെല്ലരുത്... ഞാന്‍ ഇങ്ങനെ അറിയിച്ചു വരുന്നതെ ഉണ്ടായിരുന്നള്ളൂ അതാ
  വേണുഗോപാല്‍, ഞാന്‍ ആണോ അതോ സുബിയാണോ ആ വിര്‍ത്തി കെട്ടവന്‍!
  രമേശ്‌, നന്ദി പോസ്റ്റുന്നു, നന്ദി

  ഉഷശ്രീ, ഓന്റെ പുത്തിയുടെ അടുത്ത് വരും എന്റെ പുത്തിയും :)
  റാംജി, നന്ദി ട്ടോ, അപ്പൊ അങ്ങ് സ്ഥിരം ആക്കിയാലോ
  ഇസ്മയാല്‍, എന്താ ചെയ്യാ ഡ്രൈവര്‍ ആയാ വണ്ടി ഓടിച്ചല്ലേ മതിയാകു :) പിന്നെ നാട്ടുകാരന്‍ അല്ല എന്നൊക്കെ പറഞ്ഞു കയ്യൊഴിയാനുള്ള പരുപാടി ആണല്ലേ
  ജീവി, ആട്ടിറച്ചി മാത്രമല്ല പലതരം ഇറച്ചികള്‍ ഉണ്ട് വഴിയെ പറഞ്ഞു തരാം

  വി എ, ഗ്യാപ്പില്‍ എന്നെ തടിയന്‍ ആക്കി ചിത്രീകരിക്കാന്‍ നോക്കി അല്ലെ, ഞാന്‍ ഭയങ്കര സ്ലിം ആണ് ... അതെല്ലാം പോട്ടെ ഒടുക്കം എഴുത്തുകാരന് വിവരം ഇല്ലാന്ന് കൂടി അമ്മച്ചിയാണേ സഹിച്ചില്ല, ഇങ്ങനെ പബ്ലിക്‌ ആയി വിളിച്ചു പറയുന്നോ ദുഷ്ട്ട!! അപ്പൊ ഇനിയും വരൂട്ടോ ഇ വഴി ഇതും ഒഴാക്കന്റെ ഒരു തമാശ
  Abdulkader kodungallur, നിങ്ങള്‍ തരുന്ന ഈ അഭിപ്രായം മാത്രമല്ലേ നമ്മളുടെ സമ്പാദ്യം!
  ജുനൈത്, എല്ലാം ഭങ്ങിയായി എന്ന് വേണം കരുതാന്‍
  ആളു, സംഭവം ഈ കഥ ഞാന്‍ പണ്ട് എന്റെ അപ്പന്റെ മടിയില്‍ കിടന്നു കേട്ട ഒരു കഥയാ! പിന്നെ കണ്ടു എന്ന് പറയുന്നത് ശരിതന്നെ വേറെ എവിടെയും അല്ല, അതും എന്റെ അപ്പന്റെ സ്വന്തം പോസ്റ്റില്‍ ആണ് പക്ഷെ എന്ത് ചെയ്യാം ഈ പാവം ഒഴാക്കാന്‍ അത് വായിക്കാന്‍ വിട്ടു പോയി അതാ ഇങ്ങനെ ഒരു പ്രോബ്ലം വന്നത്

  മുരളിയേട്ടാ, അപ്പൊ ആ ആട്ടിറച്ചി മുഴുവന്‍ എടുത്തു തിന്നു അല്ലെ, കൊതിയന്‍
  ജാസ്മി കുട്ടി , കഥയുടെ കഥ ഞാന്‍ ആളു വിനോട് പറഞ്ഞിട്ടുണ്ട് കേട്ടോ , അപ്പൊ ഇനിയും വരില്ലേ ഈ വഴി
  ഉമേഷ്‌, നന്ദി മാഷേ
  ദി മാന്‍, :))) ഒരു മൂന്നു ചിരി ഇരിക്കട്ടെ എന്റെ വക

  ജ്യോ, ഉം ഈ മുട്ടനാടിനൊക്കെ എന്താ പാല്
  എഴുത്തുകാരി ചേച്ചി, തീര്‍ച്ചയായും ഈ അഭിപ്രായങ്ങള്‍ മാത്രമാണ് വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നത്
  കുമാരേട്ടാ, എന്താ ചെയ്യുക തെറ്റുകള്‍ എന്റെ കൂടെ പിറപ്പായി മാറിയിരിക്കുവാ, ഇനി തീര്‍ച്ചയായും നന്നാക്കാം!
  ജിഷു, അപ്പൊ ആ കയ്യടി സ്വീകരിച്ചിരിക്കുന്നു

  ലക്ഷ്മി, അത്രയെങ്കിലും പറഞ്ഞല്ലോ നന്ദി
  റ്റോംസ്, നന്ദി , ആളുകള്‍ സ്വീകരിക്കുമോ എന്നറിയില്ലാലോ അതാ പരീക്ഷണങ്ങള്‍ തുടങ്ങാന്‍ വയ്കിയത് :)
  രസികന്‍, നന്ദി മാഷേ
  സിയാ,ഇനിയും ഒരുപാട് വാക്കുകള്‍ പഠിക്കാനുണ്ട് എന്ന് മനസിലായില്ലേ, പിന്നെ സിനിമ, ഞാനും ഒരു നിര്‍മാതാവിനെ തിരയുവാ എങ്ങനാ സിയാ ഒരു കൈ നോക്കുന്നോ?
  കഥ തിരക്കഥ സംവിധാനം ഒഴാക്കാന്‍.നിര്‍മാണം: സിയാ വില്ലന്‍: ചാണ്ടി

  വായാടി, ഈ കൊച്ചിന്റെ സംശയം ഇതുവരെ തീര്‍ന്നില്ലേ ! ഈ സംശയം അത്ര നല്ല രോഗം അല്ല കേട്ടോ :)
  പ്രവാസിനി, അഭിപ്രായത്തിനു നന്ദി! അശ്ലീലം അറിഞ്ഞൊണ്ട് ചേര്‍ക്കുന്നതല്ല, പിന്നെ പലപ്പോഴും പച്ചയായ ജീവിത കഥകള്‍ പറയുമ്പോ ഒരല്‍പം പൊടിപ്പും തൊങ്ങലും അത്രമാത്രം, എന്നാലും തീര്‍ച്ചയായും ശ്രദ്ധിക്കാം
  ഷാജി കുമാര്‍, ആഹ, അങ്ങനെ എത്ര ചൊല്ലുകള്‍ അല്ലെ മാഷേ
  വി കെ, ഇനി തീര്‍പ്പുകള്‍ ആവശ്യം ഉണ്ടേ ഒന്ന് പറഞ്ഞ മതി ഞാന്‍ സുബിയെ അങ്ങോട്ട്‌ അയക്കാം

  ജിതിന്‍ , നന്ദി മോന്
  ബിജു, നീ ഇങ്ങനെ നാടകവും കളിച്ചു നടന്നോ :)
  മിനേഷ്, ജീവിതമേ ഒരു പഠനമല്ലേ ഈ ഭൂമി ഒരു വിദ്യാലയവും
  കുസുമം, നന്ദി

  ഭായി, ഐറ്റംസ് ഇനിയും ഉണ്ട് കയ്യില്‍, പിന്നെ നാട്ടില്‍ പോയി ജീപ്പെടുത്തു പരീക്ഷണം നടത്തി ഒടുക്കം ഒഴാക്കന്റെ തന്തക്കു വിളിക്കല്ലേ
  ആയിരം, ഒരു ആയിരവുമായി വാ പരിഹാരം റെഡി
  സലാഹ്, പരുപടിയല്ല , ഉറക്കം! അടി! തെറ്റിച്ചു വായിക്കുന്നോ :)
  സിബു, ഞാന്‍ മുംബയില്‍ എത്തിയത് കൊണ്ട് ഓടി പോയതാണോ

  ഹംസിക്കാ, സബൂര്‍ ആക്കു ഹലാല്‍ ആക്കിയേക്കാം :)
  ബാച്ചി, ഈ ചെറുപ്പത്തിലെ ഇത്ര ത്വര പാടില്ല ... പറഞ്ഞതല്ലേ പോസ്റ്റ്‌ റെഡി :)
  പ്രയാണ്‍, ജീവിതം ഒരു നര്‍മ്മം! നര്‍മ്മം ഒരു ജീവിതവും അപ്പൊ വഴാങ്ങാതെ പറ്റില്ലാലോ :)
  പൊന്നി, ഉള്ളതാന്നോന്നോ കൊള്ളാം തള്ളേ, ഇനിയെന്തൊക്കെ കിടക്കുന്നു അപ്പൊ നന്ദി ട്ടോ

  ബ്ലോഗ്‌ മലയാളം, തീര്‍ച്ചയായും ഇടുന്നത്യിരിക്കും, എല്ലാവിധ സഹായത്തിനും നന്ദി
  ജയിംസ്, നന്ദി അപ്പൊ ഇനിയും വരുമല്ലോ ഈ വഴി ഒക്കെ അല്ലെ
  ഗീത, എല്ലാവരും കൂടി മിണ്ടി കുളം ആക്കണ്ടല്ലോ എന്ന് കരുതിയാ, സുബിയോ അതാരാ :)
  കുസുമം, നന്ദി, തീര്‍ച്ചയായും ഇനിയും മറുപടികള്‍ പ്രതീക്ഷിക്കുന്നു

  ഒരിക്കല്‍ കൂടി ഒഴാക്കന്റെ ബ്ലോഗില്‍ വരികയും വയിക്കുകയും അഭിപ്രയം അറിയിക്കുകയും ചെയ്ത എല്ലാ എന്റെ കൂട്ടുകാര്‍ക്കും നന്ദി!
  വീണ്ടും വരുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ ഒഴാക്കന്‍

  സുബിയ്ക്ക് ഈ കണക്കിനു പോയൽ ജോലി ഇല്ലാതിരിയ്ക്കാൻ ഒരു വഴിയും കാണുന്നില്ല. നല്ല ശോഭനമായ ഭാവി ആശംസിയ്ക്കുന്നു.

  പോസ്റ്റ് ഗംഭീരമായി.

  എച്ചുമുകുട്ടി, സുബിക്ക് ജോലി ആയി ഇനി ഒരു പെണ്‍ കൂട്ടിനായുള്ള തിരച്ചിലില്‍ ആണ് :)

  അതീവ രസകരം. അപ്പം ഇങ്ങനേം നാടകം എഴുതാം‌ല്ലേ? ആശംസകൾ....

  രസകരം....നാടകം തുടരട്ടേ.. അഭിനന്ദനങ്ങൾ

  അടിപൊളി

  തനിക്കു വയറു നിറയെ പാല് തരുന്ന ആ മുട്ടനാടിനെ കെട്ടിപിടിച്ചു കരയുന്ന കാതറിനോട് എന്ത് പറയും? നഷ്ട്ടബോധം വീണ്ടെടുത്ത കാതര്‍ കറവ പറ്റാത്ത മുട്ടനാടിന് ചോദിച്ചത് വെറും 1000 രൂപ, ഒരുമാസം തോമേട്ടന്‍ സേവ് ചെയ്യുന്ന മണി! ഇതെന്തായിത്? പാല്‍ തരുന്ന മുട്ടനാടോ? മപ്പുറത്തൊന്നും ഇജ്ജാതി ആടിനെ കണ്ടിട്ടില്ല!.പിന്നെ മലപ്പുറം അച്ചായന്റെ പ്രൊഫൈല്‍ വിവരണത്തിലും അക്ഷരത്തെറ്റുണ്ട്. അതൊക്കെ ശരിയാക്കണം . ബ്ലോഗണിയിച്ച കൂതറ ഇതൊന്നും കണ്ടില്ലെ?.പിന്നെ ഞാനിവിടെ ആദ്യമായാണ്.ഇല്ലെങ്കില്‍ ഒരു തല്ലിനുള്ള വകയുണ്ട്. വിമര്‍ശിക്കുന്നതില്‍ പരിഭവിക്കരുത്.

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..