വാരിയെല്ല്

തിരിഞ്ഞും മറിഞ്ഞും  എണ്ണി നോക്കി സംഭവം കറക്റ്റ് ആണ്. എന്നാലും ഒരു സംശയം.
ഓ എന്താന്ന് പറഞ്ഞില്ല അല്ലെ?.  മറ്റൊന്നുമല്ല എന്‍റെ വാരിയെല്ല്. തപ്പി നോക്കിയതാ. കര്‍ത്താവു നമ്മുടെ  രണ്ടാം പകുതി ഉണ്ടാക്കാന്‍ എടുത്തിട്ടുണ്ടോ അതോ അവിടെത്തന്നെ ഉണ്ടോ എന്ന്. ഒടുക്കം നെഞ്ചിനു വേദന ആണെന്ന്  പറഞ്ഞു   x - ray വരെ എടുത്തുനോക്കി.  ഇല്ല ആ എല്ല് അവിടെ ഇല്ല, സാധനം എടുത്തുകൊണ്ടു പോയിട്ടുണ്ട് ഇനി എവിടെങ്കിലും ഫിറ്റ്‌ ചെയ്തോ എന്നാണ്  അറിയണ്ടത്. അതാണല്ലോ ഈ പെണ്ണ് കാണല്‍.

ആദ്യം ഞാന്‍ ചുറ്റുപാടും ഒക്കെ നോക്കി ഇനി വല്ല പട്ടിയും കടിച്ചു കൊണ്ട്  നടപ്പുണ്ടോ എന്ന്. പറയാന്‍ പറ്റില്ല ഫിറ്റ്‌ ചെയ്യാന്‍ വെച്ചിടത്ത് നിന്നും "പിടുക്കു സെറ്റ്" വരെ അടിച്ചോണ്ട് പോകുന്ന കാലം ആണ്. അവസാനം തെങ്ങിനിട്ട വളം വരെ ചെകഞ്ഞു നോക്കി, എല്ലുപൊടിയിലും ഇല്ല. എന്നാല്‍ പിന്നെ  എവിടെങ്കിലും ഫിറ്റ്‌ ചെയ്തു കാണണം!അങ്ങനെ ഞാന്‍ പെണ്ണ് കാണാന്‍ തന്നെ തീരുമാനിച്ചു!
 
ആദ്യം കാണുന്ന വാരിയെല്ല് തന്നെ വരിക്കണം എന്നായിരുന്നു ആശ, എന്‍റെ സ്വന്തം എല്ലല്ലെങ്കില്‍ പോലും. പക്ഷെ അവിടെ വിധി എന്നെ ചതിച്ചു! മറ്റൊന്നുമല്ല, ആദ്യ ദിനം തന്നെ മൂന്ന് പെണ്ണ് കാണല്‍.   മൂന്നു വാരിയെല്ല് തിരിച്ചു ഫിറ്റ്‌ ചെയ്യാന്‍ പറ്റിയ ഒരു ശരീരം ഒന്നുമില്ല താനും. ആ ഏതായാലും എല്ല് കാണട്ടെ പട്ടി കടിക്കാത്ത എല്ലെടുക്കാം ഒരു ചെറിയ അഡ്ജസ്റ്റ്മെന്റ്. 

ആദ്യ വീട്ടില്‍ വലതു കാല്‍ വച്ചു കയറി. നെഞ്ചില്‍  ആകെ പിടപിടപ്പ്. ഒരുപാടു പെണ്ണുങ്ങളെ കണ്ടിട്ടുണ്ട് പക്ഷെ ഇതുവരെ  സ്വന്തമായി കണ്ടിട്ടില്ല, ആരാന്‍റെ പെണ്ണ്  കൊച്ചു പെണ്ണ് " അത്രമാത്രം. ഇത് അങ്ങനയല്ല. എല്ല് നോക്കണം, എല്ലിന്‍റെ  സ്വഭാവ ശുദ്ധി പരിശോധിക്കണം, വല്ല പട്ടിയും  നക്കിയിട്ടുണ്ടോ എന്നറിയാന്‍, അങ്ങനെ അങ്ങനെ ഒരു പാട് ഐറ്റംസ്. ആദ്യ വീട്ടില്‍ കയറിയപ്പോഴെ അബദ്ധം പറ്റി വയ്കുന്നേരം നാലു മണിക്കുവരാം എന്നായിരുന്നു പറഞ്ഞതെങ്കിലും രാവിലെ പത്തു മണിക്ക് ഞങ്ങള്‍ ഹാജര്‍, cordination പ്രോബ്ലം. പാവം കൊച്ച് നല്ല ഉറക്കമായിരുന്നു എന്ന് തോനുന്നു. ഒരു ഉറക്ക ചവടും "ഈത്ത" ഒലിച്ചതിന്‍റെ   പാടും ആ  മുഖത്ത് ഇല്ലേ? തോന്നലാവും.
കയ്യില്‍ നാല്  ലഡുവും കുറച്ച് ചമ്മന്തിയും ആയി അവള്‍ എന്‍റെ അടുത്തെത്തി.  നെഞ്ചില്‍ ഒരു ഉരുള്‍ പൊട്ടന്‍ റെഡി ആയി നില്‍ക്കുന്നു. അടുത്ത് എത്തിയപ്പോഴെ   എനിക്കൊരു സംശയം ആ വാരിയെല്ലിനു ഒരു "കോങ്കണ്ണ്" ഇല്ലേ എന്ന്. അത് ഒന്ന് തീര്‍ച്ച പെടുത്താമല്ലോ എന്ന് കരുതി കൊച്ചിനെ  തറപ്പിച്ചു ഒന്ന് നോക്കി. എന്‍റെ കൂടെ വന്നതും തൊട്ടടുത്ത്‌ ഇരുന്നതുമായ  പാപ്പന്‍ ഇതിനിടയില്‍ എന്‍റെ തുടയില്‍ ഒരു പിടുത്തം, " അയ്യേ പാപ്പന്‍ ഇത്തരക്കാരന്‍ ആണോ?" പിന്നെയാണ് മനസിലായത് എന്‍റെ "ചക്കപഴം കണ്ട ഈച്ചയുടെ ആര്‍ത്തി കണ്ടാണ്‌" പാപ്പന്‍ തുടയില്‍  ഞോണ്ടിയത് എന്ന്. പെണ്‍കുട്ടി ഇടയ്ക്കിടയ്ക്ക് ചാറ്റല്‍ മഴയില്‍ വൈപ്പര്‍ തുടക്കുന്നപോലെ ആ കണ്ണുകള്‍  കൊണ്ട് എന്നെ തഴുകികൊണ്ടിരുന്നു. കണ്ണ് ഇല്ലാതാകുമ്പോള്‍ ആണ് കാഴ്ച്ചയുടെ വില അറിയുന്നത് അപ്പോള്‍ അത് കോങ്കണ്ണ് കൂടി ആയാലോ?. ആ ഉദ്യമം അവിടെ ഉപേക്ഷിച്ചു ഞങ്ങള്‍  അടുത്ത വീട് പിടിച്ചു.

എല്ലാ വീടുകളും ഏതാണ്ട് ഒരേ ലൈനില്‍ ആയതിനാല്‍ യാത്ര എളുപ്പം ആയിരുന്നു
എന്‍റെ ആദ്യ പേടി ഒക്കെ മാറി. ഒരു വയ്ക്ലഭ്യം മാത്രം ബാക്കി.  പതിവുപോലെ ഞാന്‍ ചെറുക്കന്‍റെ  കസേരയില്‍ പൊടിതട്ടി കയറി ഇരുന്നു, ഇല്ലെങ്കില്‍ ഏതെങ്കിലും ശുനകന്‍സ് കയറി ഇരുന്നാലോ. ദൈവമേ ഇവിടെ ഇനി ഹല്‍വയും മീന്‍കറിയും ആണോ കടി. പെണ്‍കുട്ടിയെ സൂക്ഷിച്ചൊന്നു നോക്കി, അടിമുടി.    കാലുകൊണ്ട്‌ ഒരു അര്‍ദ്ധ വട്ടം വരഞ്ഞില്ലേ, അതോ തോന്നിയതാണോ. പെട്ടന്നാണ് പെണ്ണിന്‍റെ  കുഞ്ഞനുജന്‍ അങ്ങോട്ട്‌ ആഗതന്‍ ആയത്. കണ്ടപാടെ ഞാന്‍ " ച്ചുക്കുടു കുക്കുടു" എന്നൊക്കെ പറഞ്ഞു അടുത്തേക്ക് വിളിച്ചു. ഉടനടി അവന്‍ വാ തുറന്നു, " നീ അണോടാ പറ്റി ഇവളെ കെട്ടുന്നേ" ഞാന്‍ പിടിച്ചുവെച്ചിരുന്ന എല്ലാ മസില്സും നിമിഷ നേരം കൊണ്ട് പശളയായി  മാറി. ഉടനടി ഒരു മാന്യന്‍ കുട്ടിയെ വിളിച്ചു അയ്യേ ഇങ്ങനാണോ മാമനോട് പറയുന്നത് എന്ന് പറഞ്ഞു അന്തരീക്ഷം തണുപ്പിച്ചു. എന്നാലും വിളിച്ചത് "മ്യാമ്യാ" എന്നല്ലേ എന്നൊരു തോന്നല്‍. അനുജന്‍റെ  പ്രകടനം തീര്‍ന്നിരുന്നില്ല, അതാ  അവന്‍ പറന്നു വന്നു എന്‍റെ മടിയില്‍ കയറി കറക്റ്റ് നെഞ്ചും കൂടി നോക്കി രണ്ടിടി, വീണ്ടും അവളെ കെട്ടുമോ എന്ന ചോദ്യവും.
അമ്മച്ചി!!! പെണ്ണ് കാണുമ്പോള്‍ ഇതാ ഇടിയെങ്കില്‍ ഇനി കെട്ടിയാല്‍ എന്താവും അയ്യോ. മതി, ഇതുമതി. അങ്ങനെ രണ്ടാം അങ്കവും ക്ലോസ്.
   
ഒടുക്കം മൂനാമത്തെ അങ്കത്തട്ടില്‍ എത്തി. രണ്ട് അങ്കം തോറ്റ ഒരു പോരാളിയുടെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും എന്‍റെ അങ്ക  തട്ടിലെ  പോരാളിയെ കണ്ടപ്പോഴെ  ഞാന്‍ ഹാപ്പി!
" അതിലോല വിലോചിതനായി അതിലേറെ മോഹിതനായി". പക്ഷെ അങ്കത്തട്ടിന്‍റെ  മുതലാളി  റെഡി അല്ലായിരുന്നു ആ അങ്കത്തിന്. ഈ പാവം അങ്ക ചേകവന് ശരിക്കൊന്നു  വാള്‍ ഉയര്‍ത്താനുള്ള ശേക്ഷി പോലും  ഇല്ല എന്നാരോപിച്ച് " ഇഷ്ട്ടമില്ലടാ  എനിക്കിഷ്ട്ടമില്ലെടാ" എന്ന ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌  ഇട്ട് അവിടെനിന്നും കുത്തിനുപിടിച്ച്‌ ഇറക്കി വിട്ടു.


ഇപ്പോഴും ആ കാണാതെ പോയ വാരിയെല്ലിനായി ഞാന്‍ അന്വേഷണം തുടരുകയാണ്. മുകളില്‍ എന്‍റെ കാണാതായ എല്ലിന്‍റെ  ചിത്രം കൊടുത്തിട്ടുണ്ട്‌ ആരെങ്കിലും ഇതുവായിച്ച ശേഷം  അത് കണ്ടെത്തുകയാണ് എങ്കില്‍ ദയവായി എന്നെയോ അടുത്തുള്ള പോലീസ്
സ്റ്റേഷനിലോ   അറിയിക്കാന്‍ താത്പര്യപെടുന്നു.

" മകനെ വാരിയെല്ലേ, നീ പോയതില്‍ പിന്നെ ഈ അച്ഛന്‍  ഇവിടുള്ള എല്ലാ പട്ടികളില്‍ നിന്നും കടി കൊണ്ടുകൊണ്ടിരിക്കുവാണ്, നിന്നെ അന്വേഷിക്കുന്നതിനിടയില്‍ ‍. എത്രയും പെട്ടന്ന് തിരിച്ചു വന്നു നിന്‍റെ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കില്‍ ഞാന്‍ പ്ലാസ്റ്റിക്‌ എല്ല് വാങ്ങി വെക്കുന്നതായിരിക്കും"

51 Response to "വാരിയെല്ല്"

 1. ഇപ്പോഴും ആ കാണാതെ പോയ വാരിയെല്ലിനായി ഞാന്‍ അന്വേഷണം തുടരുകയാണ്!!

  ഹംസ says:

  തേങ്ങ എന്‍റെതാണോ… ഇന്നാ പിടിച്ചോ.. ((((((ട്ടോ))))

  ഈ നിലയിലാണ് അന്വോഷണം എങ്കില്‍ വാരിയെല്ല് കുറേകാലം അന്വോഷിക്കേണ്ടി വരും എന്ന് തോനുന്നു. ഇനി അടുത്തെങ്ങും കിട്ടിയില്ലാ എങ്കില്‍ പ്ലാസ്റ്റിക്ക് വെക്കാനൊന്നും നില്‍ക്കേണ്ട എന്നെങ്കിലും കിട്ടും ഒറിജിനല്‍ തന്നെ.

  അങ്ങനെ കൃത്യമായതു തന്നെ -ഒറിജിനൽ- വേണമെന്നു വാശി പിടിക്കണ്ടാട്ടൊ...!!
  കിട്ടാൻ വല്യ പാടാ... !!
  മിക്കതും ‘മെയ്ഡ് ഇൻ ചൈന‘യാ...

  ബ്ടന്ന് നോക്കണാ...?

  നൂറ്റി ഒന്നാമത്തെ വീട്ടില്‍ നിന്നും അത് കണ്ടു കിട്ടും സുഹൃത്തേ....അത് വരെ വിശ്രമമില്ലാതെ തെണ്ടുക...

  ഒഴാക്കന്‍,

  ആശാന്റെ വാരിയെല്ല് കഴിഞ്ഞ ദിവസം ഇതു വഴി പോകുന്നതു കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ കഴുത്തില്‍ താലി. കൂടെ ഒരു തടിമാടനും.

  എന്താ നോക്കുന്നോ?

  പെണ്‍കുട്ടി ഇടയ്ക്കിടയ്ക്ക് ചാറ്റല്‍ മഴയില്‍ വൈപ്പര്‍ തുടക്കുന്നപോലെ ആ കണ്ണുകള്‍ കൊണ്ട് എന്നെ തഴുകികൊണ്ടിരുന്നു

  ഈ നര്‍മ്മം നഷ്ടപ്പെടുത്താതെ യാത്ര തുടരു...
  പട്ടി നക്കിയതായാലും എല്ല് കിട്ടാതിരിക്കില്ല.
  പട്ടിയുടെ വായില്‍ നിന്നും പിടിച്ച് വാങ്ങാതിരുന്നാല്‍ മതി.

  ഒഴാക്കാ, വാരിയെല്ലന്വേഷിച്ചു പോയി പേപ്പട്ടിയുടെ കടി കൊള്ളല്ലേ...

  മൂരാച്ചി, എന്താ ഒരു ഒളിച്ചുകളി തത്പുരുഷപ്രയോഗം? ശരിക്കും ആ തടിമാടന്‍ നിങ്ങളു തന്നെയല്ലേ?

  വല്യ തട്ടുകേടൊന്നുമില്ലാത്ത ഒരെണ്ണം തപ്പിയെടുത്ത് ഫിറ്റ് ചെയ്യാന്‍ നോക്കൂ മാഷേ

  Pd says:

  ഒഴാക്കാ ആ വാരിയെല്ല് പോട്ടേന്ന് വയ്ക്കണതാ ബുദ്ധി, അനുഭവത്തില്ന്ന് പറയണതാ, അല്ല വടി കൊടുത്ത് അടി വാങ്ങാനാ പ്രോഗ്രമെങ്കില് നടക്കട്ടെ....

  Pd says:

  ഇപ്പോഴാ ഓറ്ത്തേ അങ്ങനെ ഇയാള് മാത്രം സുഖിക്കണ്ട പോയി പെട്ടെന്ന് തപ്പി കണ്ടുപിടിക്കൂ വാരിയെല്ല്

  ഒഴാക്ക..
  വാരിയെല്ലിനു വേണ്ടിയുള്ള യാത്ര കല്ലും മുള്ളും നിറഞ്ഞതാണ്‌.. :) വളരെ സമയം എടുത്തു കണ്ടു പിടിക്കൂ..

  Vayady says:

  ഒഴാക്കാ, ഇപ്പോ വാരിയെല്ലേ പോയിട്ടുള്ളു...അത്‌ കിട്ടികഴിഞ്ഞാല്‍ പിന്നെ നട്ടെല്ലു പോയിക്കിട്ടും. രണ്ടായാലും ഒഴാക്കന്‌ ഒരെല്ല് നഷ്ടം!!

  കഷ്ടം... ഈ ഒഴാക്കന്റെ ഒരു കാര്യേ?

  :) ഉം ചെല്ല് ചെല്ല്.. . ബുലോകം അടച്ച് ഒരു സദ്യ നടത്താമെന്ന് ഒരു നേര്‍ച്ച കൂടെ ആയിക്കോ..ഈശ്വരാ യെവനെകൂടെ ഒരു വഴിയാക്കി കൊടുക്കണേ ....

  Sukanya says:

  അപ്പൊ അന്വേഷണത്തിലാണോ? വേഗം നടക്കട്ടെ.

  Your article is very interesting.Carry on.....
  waiting for most prosperous articles.I m proud of you my son.You can do much more.Don't loose your talents during your lifeline.Write more.Me like to see you at least a minimum a novelist.You can do.Please proceed.May god bless you.

  ഒരു സാരോപദേശം:-
  ഞാൻ ഇതു പോലെ ഒരു വരിയെല്ലെടുത്ത് പെർമനന്റായി ഫിറ്റുചെയ്തപ്പോൾ എന്റെ നട്ടെല്ല് പോയി കേട്ടൊ !

  kadar dimbright says:

  കൊള്ളാം

  vaariyellu kandethaanulla yaathrakku ellaa mangalangalum nerunnu......

  Anonymous says:

  ചേട്ടാ..ഞാനാണോ ചേട്ടന്‍ തിരയുന്ന ആ വാരിയെല്ല്?

  സ്വന്തം
  ഷക്കീല
  കോടമ്പാക്കം
  ഒപ്പ്

  "വാരിയെല്ല്" തേടി നടന്ന് അവസാനം "എല്ല് വാരി" എടുക്കേണ്ടി വരുമോ?

  ഇത്തിരി പാടുപെടും..........29+1 അതായിരുന്നു എന്റെ നമ്പർ.. :)

  വെറുതെ കുറച്ചു ലഡ്ഡു കഴിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കരുത് :)

  അന്വേഷിപ്പിന്‍ കണ്ടെത്തും..

  ഹംസ, ആദ്യം തന്നെ അടിച്ച തേങ്ങക്ക് നന്ദി,അത് ഞാന്‍ ചമ്മന്തി അരക്കാന്‍ എടുത്തേ. അത്ര പെട്ടന്നൊന്നും പ്ലാസ്റ്റിക്‌ തപ്പില്ല സാറെ.

  വി കെ: ചൈന വാങ്ങിയാല്‍ ഒരു കൊല്ലം മാത്രമാണ് ഗ്യാരണ്ടി :)

  കൊട്ടോട്ടിക്കാരന്‍, തീര്‍ച്ചയായും ബേണം, ഞമ്മക്കടെ എല്ലെബാടനെന്നു പറയാന്‍ ഒക്കൂല

  ചാണ്ടിക്കുഞ്ഞ്, ഒന്ന് അഡ്ജസ്റ്റ് ചെയ്തു ഒരു 51 ആക്കികൂടെ ?

  മൂരാച്ചി, തടിമാടന്‍ എന്‍റെ എല്ലിന്റെ കാവല്‍കാരന്‍ ആണേ, പിന്നെ താലി അത് മൂരച്ചിയെപോലെ ഉള്ളവരെ പറ്റിക്കാന്‍ കെട്ടിയാതാവും

  റാംജി, പട്ടി നക്കിയ എല്ലാണോ എനിക്കുവേണ്ടി ആശംസിക്കുന്നത്?

  വഷളന്‍ , കടി കിട്ടിയാലും കൊഴാപ്പമില്ല എല്ല് കിട്ടിയ മതിയായിരുന്നു ( മൂരാച്ചി അത്ര തടിയന്‍ ആണോ)

  ശ്രീ, ഫിറ്റ്‌ ചെയ്തു കഴിയുമ്പോ ആരെങ്കിലും വന്നു അവന്‍റെ ആണെന്ന് പറഞ്ഞ പോയില്ലേ മാനം

  പിഡി, അപ്പൊ ഇയാള്‍ടെ വാരിയെല്ല് കിട്ടി അല്ലെ, എന്താ ഫിറ്റ്‌ ചെയ്തടം പഴുത്തോ ഒരു നീര് പോലെ?

  വെള്ളത്തിലാശാന്‍, സത്യം, മുല്ലെടുതിട്ടുവ്ണ്ടേ ഒന്ന് നടക്കാന്‍

  വായാടി, നട്ടെല്ല് ഞാന്‍ ഒരു വാഴയുടെ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്, വാരിയെല്ല് കിട്ടിയ ശേഷം ഫിറ്റ്‌ ചെയ്യാന്‍

  മാണിക്യം, സദ്യ അവിടെ നിക്കട്ടെ, എന്നാലും ആ പ്രാര്‍ത്ഥന മനസിലായില്ല

  സുകന്യ, വേഗം നടക്കട്ടെ എന്ന് തന്നെയാണ് എന്‍റെയും ആശ

  പപ്പ, ഒരായിരം കംമെന്റിനേക്കാള്‍ എന്നെ സന്തോഷിപ്പിക്കുന്ന ഒന്നാണ് പപ്പയുടെ ഒരു കമന്റ്‌.

  "എന്‍ സന്തോഷ അശ്രുക്കള്‍ നിന്‍ പാദങ്ങളില്‍ അര്‍പ്പിച്ചിടുന്നു, നിന്‍ മകനായി പിറന്നിടില്‍"

  ബിലാത്തി സര്‍, അപ്പൊ നട്ടെല്ല് ഒരെണ്ണം ഇപ്പോള്‍ തന്നെ നോക്കി വെക്കണം അല്ലെ

  കാദര്‍, എന്ത് കൊല്ലം എന്നാ? ഞാനോ അതോ എല്ലോ?

  ജയരാജ്‌, മംഗളങ്ങള്‍ സ്വീകരിച്ചിരിക്കുന്നു

  അനോണി, ഷക്കീല നിന്‍റെ വാരിയെല്ല് എന്ന് പറഞ്ഞ മിനിമം എന്‍റെ ഒരു നട്ടെല്ലിന്‍റെ അത്രയെങ്കിലും വരും, അപ്പൊ പറഞ്ഞ പോലെ ചുമ്മാ പുറകെ നടക്കണ്ട ഞാന്‍ എടുക്കില്ല

  ഇസ്മായാല്‍, ചോദ്യം ഇഷ്ട്ടായി, അങ്ങനെ വരില്ല എന്ന് കരുതുന്നു

  വെള്ളത്തൂവല്‍, 68 + 1 അല്ലതിരുന്നത് തന്നെ ഭാഗ്യം. എന്‍റെ നമ്പര്‍ വന്നാല്‍ അറിയിക്കാം

  രാധിക, ലഡ്ഡു അതികം കഴിക്കാന്‍ പാടില്ല, ഷുഗര്‍ ഉണ്ടാകും

  കുമാരേട്ടാ , അന്വേഷിച്ചും മുട്ടിയും എതാണ്ട് മടുത്ത മട്ടാ

  “കയ്യില്‍ നാല് ലഡുവും കുറച്ച് ചമ്മന്തിയും ആയി അവള്‍ എന്‍റെ അടുത്തെത്തി”

  കൊള്ളാം നല്ല ഗോംബിനേഷൻ!

  പിന്നെ,
  എല്ല്ലൂരി ഇതുപോലെ പട്ടിക്കിട്ടു കൊടുക്കാനാണേ, അളിയന്മാരില്ലാത്ത പെണ്ണിനെ നോക്കിയാ മതി!

  shajkumar says:

  എവിടെങ്കിലും ഫിറ്റ്‌ ചെയ്തു കാണണം!

  ലഡുവും ചമ്മന്തിയും പറഞ്ഞപ്പോലെ നല്ല കോമ്പിനേഷൻ

  "ചാറ്റല്‍ മഴയില്‍ വൈപ്പര്‍ തുടക്കുന്നപോലെ" - :-)

  വാരിയെല്ല് തപ്പി നടന്നു ഒടുവില്‍ എല്ല് വാരി ആയേക്കും

  ആ എല്ല് പട്ടി നക്കിയിട്ടുണ്ടാകാനാണ് സാധ്യത .അല്ലെങ്കിൽ ചാറ്റുകാൽ ഗോപാലകൃഷ്ണനെ കണ്ട് നോക്കൂ .ഏഷ്യാനെറ്റിലേക്ക് കത്തെഴുതി ചോദിക്കുകയുമാകാം ...
  കാര്യങ്ങൾ ജബ ജബാന്ന് നടക്കട്ടെയെന്ന് ആശം‌സിക്കുന്നു ..

  വാരിയെല്ല് തേടി നടക്കുന്നതൊക്കെ കൊള്ളം ....സൂക്ഷിച്ചു നടന്നില്ലേല്‍ കയ്യിലുള്ളത് കൂടി പോവും ട്ടോ ...........

  കൊള്ളാട്ടൊ..

  ഞാൻ വാരിയെല്ല്‌ അന്വേഷണം നിറുത്തി....

  ഇപ്പോൾ നട്ടെല്ല്‌ അന്വേഷിക്കുകയാണ്‌.....

  ഒരു വാരിയെല്ല് അന്വേഷിച്ചു നടന്നു ബാക്കി വാരിയെല്ല് കൂടി കളയുമോ? നന്നായിട്ടുണ്ട്.

  Anonymous says:

  vaariyel anveshanathintekatha kollam tto.:)

  അപ്പോ..അച്ചായന്‍ വാരിയെല്ല് തപ്പിയിറങ്ങാന്‍ തന്നെ
  തീരുമാനിച്ചു അല്ലെ..നന്നായിട്ടോ..
  കിട്ടിയാല്‍ വിവരം അറിയിക്കണേ..

  കൊള്ളാം മാഷെ നന്നായിട്ടുണ്ട്

  കൊള്ളാം ....

  ramanika says:

  പെണ്ണുകാണല്‍ അങ്കം ഇഷ്ട്ടപെട്ടു

  ജയന്‍: പട്ടികിട്ടുകൊടുക്കാനല്ല പട്ടിയുടെ അടുത്തുനിന്നും തട്ടി പറിക്കാന്‍ ആണ് നോക്കുന്നത്

  ഷാജ്കുമാര്‍, അങ്ങനെ അങ്ങ് ഫിറ്റ്‌ ചെയ്യുമോ ( ഞാന്‍ രക്ഷപെടുമോ)

  ഏറക്കാടന്‍, അങ്ങനെ ഒരുപാടുണ്ട് കോമ്പിനേഷന്‍ എല്ലാം വഴിയെ പറയാം

  കൊലകൊമ്പന്‍, എല്ല് വാരിയും നല്ല പണി അല്ലെ
  ജീവി കരിവെള്ളൂര്‍, ഞാന്‍ bbc ക്ക് തന്നെ ഒരു കത്ത് എഴുതാനുള്ള പുറപ്പാടാ

  കുട്ടന്‍, ചുമ്മാ പേടിപ്പിക്കാതെ

  കാക്കര: ഒടുക്കം എവിടുന്നു കിട്ടി വാരിയെല്ല്

  മയില്‍ പീലി, കിട്ടിയ കിട്ടി പോയ പോയി അല്ല പിന്നെ ( KKPP)

  സയനോര, കഥയല്ല അനുഭവം ആണേ

  സിനു, കണ്ടിട്ട് കിട്ടുന്ന ലക്ഷണം ഇല്ല. ചൈനയില്‍ പോയി ഒരെണ്ണം ഒപ്പിച്ചാലോ എന്നാണ് ഇപ്പോളത്തെ പ്ലാന്‍

  ഉമേഷ്‌, ഇനിയും വരുമല്ലോ അല്ലെ

  ജിഷാദ്, നന്ദി

  രമണിക: ഇതൊരു തുടക്കം മാത്രം ഇനി എത്ര കിടക്കുന്നു

  ഈ വഴി വരികയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും ഒരിക്കല്‍ കൂടി എന്‍റെ നന്ദി. ഇനിയും ഒരുപാടു എഴുതണം എന്നാണ് ആഗ്രഹം. ദൈവം അനുഗ്രഹിക്കുകയും നിങ്ങള്‍ അനുവദിക്കുകയും ആണെങ്ങില്‍ ഇനിയും കാണാം പുതിയ അമളികളും ആയി.

  നിങ്ങളുടെ സ്വന്തം ഒഴാക്കാന്‍

  കാസര്‍കോഡ് ഒരു വാരി എല്ലുണ്ട്, അത് ആശാന്‍റെ ആയിരിക്കുമോ?
  :)

  ഒരു കാര്യം ചെയ്യ്..."പത്രത്തിലും കൂടെ ഒന്ന് കൊടുത്തു നോക്ക്...അടിയില് പട്ടി നക്കാത്തത് എന്നും കൂടി എഴുതാം.."
  സംഭവം കിടിലന്‍...അത്മാര്‍ത്ഥമായിട്ട് ചിരിച്ചു..

  അരുണ്‍ ജി, എന്താണ് വാരിയെല്ലിന്‍റെ മൊത്ത വ്യാപാരി സംസാരിക്കും പോലെ?..

  മലപ്പുറത്തെ എല്ലുവല്ലതും ഉണ്ടേ ഒന്ന് പറയണേ :)

  സിബു: ഇനിയിപ്പോ പട്ടി നക്കിയാലും സാരമില്ല എന്‍റെ ആശാനെ

  :) ;(

  ഗൌരി നാഥന്‍, ഇതെന്നാ ചിരിയാ?.... എന്നെ ആക്കിയതാണോ അതോ തോനിയതാണോ

  ഒഴാക്കാ..വിഷമിക്കണ്ട..
  എല്ലു താമസിയാതെ കയ്യില്‍ കിട്ടും
  പിന്നെ വരാനുള്ളത് വഴിയില്‍ തങ്ങില്ല
  ഓട്ടോ പിടിച്ചിട്ടാണേലും വരും
  എന്റെ എല്ലാ വിധ ആശംസകളും...

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..