ഫിഷ്‌ ദാല്‍ ( പരിപ്പ്)


ബാച്ചിലര്‍  ജീവിതത്തിലെ വലിയ ഒരു വെല്ലുവിളിയാണ് ചോറും കറിയും ഉണ്ടാക്കുക എന്നത് (എന്നാല്‍  പെണ്ണ് കെട്ടുന്നത് ഇതിലും വലിയ ഒരു വെല്ലു വിളി ആണത്രേ? )
ചോര്‍ കാലക്രമേണ ഏത് തെണ്ടിക്കും ഉണ്ടാക്കാം ( എന്നെ പോലെ ) ആദ്യമൊക്കെ കുറച്ചു വേവ് കൂടുതലും കുറവും വെള്ളം ഒഴിച്ചത് കുറവും എല്ലാം സാവധാനം മാറ്റി എടുക്കാം പക്ഷെ ഈ കറിയുടെ കാര്യമാണ് മഹാകഷ്ട്ടം!!
 ഞാന്‍ എങ്ങനെ കറി ഉണ്ടാക്കിയാലും അവസാനം ഒരേ രുചി! നമ്മുടെ സര്‍ക്കാര്‍ സ്കൂളിലെ പയറും കഞ്ഞിയും പോലെ.. അതിനു പല കാരണങ്ങള്‍ ഉണ്ടേ! എപ്പോഴും ഉപയോഗിക്കുന്നത് ഒരേ സാധനങ്ങള്‍ ആണ്
2  സവാള 2 തക്കാളി  3  കൊമ്പന്‍ മുളക് പിന്നെ കുറച്ചു പരിപ്പ്.....
അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത് ഒരുപക്ഷെ ഈ കറിയുടെ മസാല കൂട്ടില്‍ ചില മാറ്റം വരുത്തിയാല്‍  ചിലപ്പോ രുചി മാറിയാലോ?    ഉടനടി ഞാന്‍ പോയി ഒരു ഫിഷ്‌ മസാല, ഒരു ചിക്കന്‍ മസാല, ഒരു സാംബാര്‍ പൌഡര്‍, ഒരു മട്ടന്‍ മസാല, ഒരു ബിരിയാണി മസാല.... അങ്ങനെ കിട്ടാവുന്ന എല്ലാ മസാല  കൂടും വാങ്ങി നിരത്തി വച്ചു. എല്ലാം കൂടി ഒരു എഴു തരം മസാലകള്‍. ( ആഴ്ചയില്‍ എഴു ദിവസം മാത്രം ഉള്ളത് ഭാഗ്യം ഇല്ലേ ഞാന്‍ വേറെ മാസലകൂട്ടുകള്‍ കൂടി തപ്പെണ്ടേ വന്നേനെ)

ഇപ്പൊ കറി എങ്ങനാണ് എന്നുവെച്ചാല്‍? സാധനങ്ങള്‍ പഴയത്  തന്നെ ( 2 സവാള 2 തക്കാളി 3 കൊമ്പന്‍ മുളക് പിന്നെ കുറച്ചു പരിപ്പ്) പക്ഷെ മസാല ഓരോ ദിവസവും മാറും.... അങ്ങനെ ഞാന്‍ ഇപ്പൊ ഫിഷ്‌ ദാല്‍ ( ദാല്‍ എന്ന് വെച്ച നമ്മുടെ സാദാരണ പരിപ്പ് ആണേ തെറ്റ് ധരിക്കണ്ട.... ഇടക്കിങ്ങനെ സൌണ്ട് ഒക്കെ ഉണ്ടാക്കുന്ന .. ആ അവന്‍ തന്നെ. )  ചിക്കന്‍ ദാല്‍, മട്ടന്‍ ദാല്‍ ബിരിയാണി ദാല്‍... എല്ലാം ഉണ്ടാക്കാന്‍ പഠിച്ചു.

അപ്പൊ ഇന്ന് ചോറിനു ഫിഷ്‌ ദാല്‍ ആണ് വരുന്നോ മാമുണ്ണാന്‍?  

4 Response to "ഫിഷ്‌ ദാല്‍ ( പരിപ്പ്)"

  1. Anonymous says:

    ninney okkey thalluka allaa kolllanam..thalli kollanam.....


    ha..ha....
    mashey usaarayittundu keep it up
    aansutty...

    Unknown says:

    njanum ee items onnu try cheyyunnundu..........

    ഞാന്‍ ഇതില്‍ വളരെ വളരെ പ്രോസ്പെക്ടസ് ആണ്..ഓ ഇംഗ്ലീഷ് മനസ്സിലാവില്ല അല്ലേ...പരിചയദരിദ്രന്‍ ആണ് എന്ന്.

    അനസുട്ടി: അനോണി ആയി വന്നു ഓടിപോയോ?....

    ലിന്‍ഡാ : പരീക്ഷിച്ചോ ... ഇത് ഒരു വിജയിച്ച മന്ത്രം ആണ്

    അരിക്കോടന്‍ സര്‍: ഇംഗ്ലീഷ് തട്ടിയും മുട്ടിയും ഒക്കെ മനസിലാകും! ജനിച്ചു പോയില്ലേ !! പരിജയ ദാരിദ്ര്യം എപ്പോള്‍ വേണമെങ്കിലും മാറ്റി എടുക്കാം അപ്പോള്‍ എന്‍റെ കറി കൂട്ടുകള്‍ സഹായിച്ചേക്കാം!... നന്ദി വായിച്ചതിന് വീണ്ടും വരുക ഒരു നാട്ടുകാരന്‍ എന്ന പരിഗണനയില്‍ എങ്കിലും.

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..