നഗ്നമായ സ്വപ്‌നങ്ങള്‍

രാത്രിയില്‍ എപ്പോളാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് എന്ന് വെക്തമല്ല എങ്കിലും ഞാന്‍ കണ്ട സ്വപ്നം മനസ്സില്‍ നിന്നും മാഞ്ഞിരുനില്ല. കുറെ കടും നിറങ്ങളും അവെക്തമായ രൂപങ്ങളും... എല്ലാം എന്നെ പിന്തുടരുന്നു... ഞാന്‍ ജീവനുംകൊണ്ട് ഓടുന്നു ... അവെക്തരൂപങ്ങള്‍ പലപ്പോളും കണ്ടു മറന്ന രൂപങ്ങള്‍... അല്ലെങ്കില്‍ മറക്കാന്‍ ശ്രമിച്ച രൂപങ്ങള്‍... രക്തത്തിനായി ദാഹിക്കുന്ന പോലെ .. പിന്തുടരുന്നു.. ഭയാനകമായ ശബ്ദങ്ങള്‍ ലോകം കീഴുമേല്‍ മറയുന്ന പോലെ.

ചുറ്റും ഞാന്‍ കണ്ണോടിച്ചു അപരിചിതമായ സ്ഥലം.... കട്ടിലിനു കാലുകള്‍ ഇല്ലാത്ത പോലെ പുതപ്പിന് നീളം കുറവ്.. മെത്തയില്‍ നിറയെ മുള്ളുകള്‍... ആരോ എന്‍റെപുതപ്പിനായി കടിപിടി കൂടുന്നു....

ഒന്നുകൂടി ഞാന്‍ എന്‍റെ കണ്ണുകള്‍ ചിമ്മി തുറന്നു....

ഹാ ഇപ്പോള്‍ പരിസര ബോധം വന്നപോലെ.... ചുറ്റും കണ്ണോടിച്ചു എന്‍റെ പുതപിന്‍അല്ലാ മറിച്ചു

ഉടുമുണ്ടിനായാണ് കടിപിടി, മറ്റാരുമല്ല എന്‍റെ വീടിലെ സ്വന്തം വളര്‍ത്തു പട്ടികള്‍ ടോം ആന്‍ഡ്‌ ജാക്കി..

ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വെക്തമായി ഇന്നലെ വെള്ളം അടിച്ചു വീടുവരെ എത്തിയില്ല തൊട്ടടുത്ത പട്ടികൂടിനടുത്തു നിദ്ര പ്രാപിച്ചു.... ഒരു സുഗ നിദ്ര....

ഒന്നുമില്ല ഒരു മദ്യപന്‍ പുലംബിയ സ്വപ്‌നങ്ങള്‍... നഗ്നമായ സ്വപ്‌നങ്ങള്‍

3 Response to "നഗ്നമായ സ്വപ്‌നങ്ങള്‍"

 1. സത്യം കണ്ടാല്‍ ഓക്കാനിക്കും ...

  Linda says:

  puli...........verum puli alla.pupuli.........

  SULFI says:

  ഉം.. വെള്ളമടി ടീമാ അല്ലെ.
  ഇവിടെ ഒരു പാട് പേരുണ്ട് കൂട്ടിനു.
  നേരം പാതിരാവോളം, ഷാപ്പിലിരുന്നു മദ്യപിക്കാന്‍......
  പാതിരാക്ക്‌ ഉടുമുണ്ട് തലയില്‍ കെട്ടി നാട്ടുകാരെ മുഴുവന്‍ തെറി പറഞ്ഞു,
  പാട്ടും പാടി ആടിയാടി റോഡിലൂടെ പോവാന്‍.....
  ഒടുവില്‍ ലക്ക് കേട്ട് വല്ല ഓവ് ചാലിലോ, അല്ലെങ്കില്‍ വീടിന്റെ വരാന്തയിലോ കിടന്നുറങ്ങാന്‍......
  ഹൈ എന്ത് നല്ല സ്വപ്നം..... കേട്ടിട്ട് കൊതിയാവുന്നു.

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..