കിളി ഒരു പുലി ആയി


ഇത് ഞാന്‍ പറഞ്ഞു കേട്ട ഒരു സംഭവ കഥ!!
അതിനാല്‍ തന്നെ കടപ്പാട്  "ബോണി" സാറിന്
( പല കാര്യത്തിലും ഈ പഹയന്‍ എനിക്ക് സാര്‍ ആണ് അതാ  ബോണി സാര്‍ എന്ന് വിളിച്ചത് ) സഹ്രിദയം സമര്‍പ്പിക്കുന്നു. അതുപോലെ ബോണിയുടെ കണ്ണിലൂടെ കഥയെ  കാണാനും ശ്രമിക്കുന്നു.

2005  കാലഘട്ടം  MBA എന്ന ആ മഹാ സംഭവം  എത്തിപിടിക്കാന്‍ പാടുപെടുന്ന ആറ് ചെറുപ്പകാര്‍ മാത്രം താമസിക്കുന്ന ബാംഗ്ലൂര്‍ നഗരത്തിലെ കുത്തഴിഞ്ഞ ഒരു റൂം ആണ് രംഗം!

രംഗം 1
നമ്മുടെ കൂടെ പണ്ട് താമസിക്കുകയും വിധിയുടെ  വിളയാട്ടം കൊണ്ട് ദുബായില്‍ എത്തി ഒരു ജോലി  കിട്ടിയ "ടോജോ" എങ്ങനെയോ ഒരു കിളിയെ ( ആ അതുതന്നെ ഒരു പെണ്‍കിടാവിനെ ) ഫോണിലൂടെ വളച്ചെടുത്തു അങ്ങനെ അവന്‍റെ എല്ലാ കടമകളും നിറവീട്ടി പോരുന്നത്  ഈ പറഞ്ഞ ആറുപേര്‍ ആണ് പക്ഷെ ഈ കഥയിലുള്ള എഴു പേരും നമ്മുടെ നായികയെ കണ്ടിട്ടില്ല ( പറഞ്ഞു കേട്ടടത്തോളം ഒരു ഉഗ്രന്‍ അയ്യേ!! അത് വേണ്ട നല്ല ഒരു സുന്ദരി ആണ്) അന്നാ സുദിനത്തിന്‍ അന്ത്യയാമത്തില്‍, ഏതാണ്ട് ഒരു 5  മണിക്ക് സുന്ദരി നമ്മുടെ ഈ മായാലോകത്തിലേക്ക് വരുന്നു!! ഇന്നവിടെ കൂടാനും രണ്ടു പെഗ്ഗ് അടിക്കാനും. ആരും ആവേശഭരിതര്‍ ആകുന്ന നിമിഷങ്ങള്‍.. 
അതിനിടയില്‍ ഒരാളെ പരിജയപെടുത്താന്‍ മറന്നു നമ്മുടെ "അച്ചായാന്‍" ഒരു ഒന്നാന്തരം കോട്ടയം അച്ചായാന്‍ വയസ് ഏതാണ്ട് 35  പെണ്ണ് കെട്ടി 2  കുട്ടികള്‍. അച്ചായാന്‍ ഏതോ ഒരു ടെസ്റ്റ്‌ എഴുതാന്‍ പുറപ്പെട്ടു വന്നതാണ്‌ ഇങ്ങോട്ട്.  അപ്പൊ രണ്ടു ദിവസം താമസം നമ്മുടെ കഥാലോകത്തിലും,  അവിജാരിതമെങ്കിലും.
രംഗം 2
ബോണിയുടെ ഫോണ്‍ ചിലക്കുന്നു, അതേ നമ്മുടെ സുന്ദരി തൊട്ടടുത്ത കവലയില്‍ എത്തി വഴിമുട്ടി നിക്കുന്നു. മറ്റൊന്നും ആലോചിക്കാതെ   ബോണി ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി പറക്കുന്നു!
ബോണി പോലും അറിയാതെ "ജമ്പന്‍ ബൈക്കില്‍ തുമ്പന്‍" ഇരിക്കുന്ന പോലെ ഒരുത്തന്‍ അള്ളിപിടിച്ച് കയറി കഴിഞ്ഞിരിക്കുന്നു ആ... അതൊന്നും കാര്യമാക്കാതെ ബോണി ബൈക്ക് 100 ഇല്‍  വിട്ടു!  
കവലയില്‍ ഒരു ശക്തമായ നിര്‍ത്തല്‍.!! ഒട്ടും പിഴച്ചില്ല നേരെ നമ്മുടെ സുന്ദരിയുടെ  മുന്‍പില്‍!
ഓ... സുന്ദരി!! എന്ന് പറഞ്ഞാ പോര ഒരു ഒന്ന് ഒന്നര "മുതല്‍" എന്നുവെച്ചാല്‍ ഒരു 120  കിലോ തൂകവും 5 .5 പൊക്കവും നല്ല കറകറ എന്ന കറുപ്പും ( ബോണി സ്റ്റൈല്‍ പറഞ്ഞാല്‍  ഒരു കാളകുട്ടി രണ്ടുകാലില്‍ നിക്കുന്ന പോലെ). കരുതിയപോലെ  ബൈക്കില്‍ കൊള്ളില്ല!  ഉടനടി കിട്ടാവുന്ന വലിയ ഒരു പെട്ടി ഓട്ടോ വിളിച്ചു അതില്‍ തട്ടി സാധനത്തിനെ റൂമില്‍ എത്തിച്ചു. റൂമില്‍ എത്തിയപാടെ   ബോണി ഞെട്ടിയ പോലെ എല്ലാരും ഒരേ ഞെട്ടല്‍ പിന്നെ വിട്ടുമാറാത്ത പനിയും  സുന്ദരിക്ക് ചുറ്റുവട്ടം നന്നേ പിടിച്ചു ഇന്നവിടെ കൂടിയിട്ടെ പൊകൂ  പോലും!! കാര്യങ്ങള്‍ തക്കിട തരികിട!
ഉടനടി നമ്മുടെ സുന്ദരിയെ  നമ്മുടെ ടോജോയ്ക്ക് വിവരിച്ചു കൊടുത്തു.പാവം ന്യൂ ഇയര്‍ ആകാന്‍ അവസാനത്തെ ഒരു മിനിട്ടിനു നോക്കി നിന്നപോലെ ആയിരുന്നു, കേട്ടപാടെ ന്യൂ ഇയര്‍ കണ്ടുപിടിച്ചവന്‍റെ തന്തക്കു വിളിക്കുന്ന അവസ്ഥയില്‍ എത്തി .മച്ചു കയ്യ് ഒഴിഞ്ഞു!!. വണ്ടിയില്‍ കയറിയില്ലേ ഇനി നിന്നാല്‍ തള്ളാതെ നിവര്‍ത്തി ഇല്ലാലോ ?
അങ്ങനെ വെള്ളം ആന്‍ഡ്‌ ഫുഡ്‌ അടി തുടങ്ങി!
രംഗം 3   
3  പെഗ്ഗ് അടിച്ച പെണ്ണിന് ടോജോയെ അപ്പൊ വിളിക്കണം ( അയ്യോ തന്തക്കല്ല ഫോണില്‍ ) ആ കോപ്പ്  വിളിക്കുവാന്നെ വിളിക്കട്ടെ എന്ന രീതിയില്‍ മറു തലയില്‍  ബാക്കി മുതലാളിമാര്‍ വെള്ളമടി തുടങ്ങി   കുറച്ചു കഴിഞ്ഞപ്പോ കൊച്ചിന് ഉമ്മ വേണം, അയ്യോ തെറ്റ് ധരിക്കണ്ട നമ്മുടെ ടോജോയുടെ കയ്യില്‍ നിന്നും ഫോണിലൂടെ... 
കിളി ഒരേ "കൊന്ജ്ജല്‍". പാവം ടോജോ, ചിമ്പാന്‍സിക്ക് ആരെങ്കിലും ഫോണിലൂടെ ആണെങ്കിലും ഉമ്മ കൊടുക്കുമോ ആ അവസ്ഥ. നമ്മുടെ അച്ചായാന്‍ ഇതുകണ്ട് സഹിക്കാന്‍ പറ്റുനില്ല   മറ്റൊന്നും  നോക്കാതെ അച്ചായാന്‍ ചാടി  കിളിയെ കെട്ടിപിടിച്ചു ഒരു അഞ്ഞെട്ട്‌  ഉമ്മ!!! ..... എന്‍റെ അമ്മെ! പോരെ പൊടിപൂരം. കിളി ഒരു പുലി ആയി!!! 
അങ്ങനെ ഒരു തരത്തില്‍ കിളിയെ (പുലിയെ)  കൂട്ടില്‍  അടച്ചു !
രംഗം 4 
രാത്രി എല്ലാരും അടിച്ചു സൈഡ് ആയി കിടന്നുറങ്ങുന്നു!! നമ്മുടെ അച്ചായാന്‍ പാവം മൂത്രം ഒഴിക്കാന്‍  പോയതാ .. എന്തിന്‌ ഏറെ പറയുന്നു ബാത്‌റൂമില്‍ ഇരുന്ന ഇരുപ്പില്‍ ഉറങ്ങി പോയി, ഇരുന്ന ഇരുപ്പില്‍ എന്ന് പറഞ്ഞാപോര  പിറന്നപടി ഉറങ്ങി പോയി. നേരം വെളുത്ത ഉടനെ ഇന്നലെ കിട്ടിയ ഉമ്മയുടെ ആണോ എന്തോ കിളി ചാടി എണിറ്റു പുറപ്പെടാന്‍ തുടങ്ങുന്നതിന്‍റെ മുന്നോടി ആയി അച്ചായാന്‍ പിറന്നപടി ഇരിക്കുന്ന റൂമില്‍ പ്രവേശിക്കുന്നു!!!!  
അന്ന് പറന്ന കിളിയെ പിന്നിട് ഒരു മൊബൈല്‍ ടവറില്‍ പോലും ഇതുവരെ കണ്ടിട്ടില്ല!!
   

ഫിഷ്‌ ദാല്‍ ( പരിപ്പ്)


ബാച്ചിലര്‍  ജീവിതത്തിലെ വലിയ ഒരു വെല്ലുവിളിയാണ് ചോറും കറിയും ഉണ്ടാക്കുക എന്നത് (എന്നാല്‍  പെണ്ണ് കെട്ടുന്നത് ഇതിലും വലിയ ഒരു വെല്ലു വിളി ആണത്രേ? )
ചോര്‍ കാലക്രമേണ ഏത് തെണ്ടിക്കും ഉണ്ടാക്കാം ( എന്നെ പോലെ ) ആദ്യമൊക്കെ കുറച്ചു വേവ് കൂടുതലും കുറവും വെള്ളം ഒഴിച്ചത് കുറവും എല്ലാം സാവധാനം മാറ്റി എടുക്കാം പക്ഷെ ഈ കറിയുടെ കാര്യമാണ് മഹാകഷ്ട്ടം!!
 ഞാന്‍ എങ്ങനെ കറി ഉണ്ടാക്കിയാലും അവസാനം ഒരേ രുചി! നമ്മുടെ സര്‍ക്കാര്‍ സ്കൂളിലെ പയറും കഞ്ഞിയും പോലെ.. അതിനു പല കാരണങ്ങള്‍ ഉണ്ടേ! എപ്പോഴും ഉപയോഗിക്കുന്നത് ഒരേ സാധനങ്ങള്‍ ആണ്
2  സവാള 2 തക്കാളി  3  കൊമ്പന്‍ മുളക് പിന്നെ കുറച്ചു പരിപ്പ്.....
അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത് ഒരുപക്ഷെ ഈ കറിയുടെ മസാല കൂട്ടില്‍ ചില മാറ്റം വരുത്തിയാല്‍  ചിലപ്പോ രുചി മാറിയാലോ?    ഉടനടി ഞാന്‍ പോയി ഒരു ഫിഷ്‌ മസാല, ഒരു ചിക്കന്‍ മസാല, ഒരു സാംബാര്‍ പൌഡര്‍, ഒരു മട്ടന്‍ മസാല, ഒരു ബിരിയാണി മസാല.... അങ്ങനെ കിട്ടാവുന്ന എല്ലാ മസാല  കൂടും വാങ്ങി നിരത്തി വച്ചു. എല്ലാം കൂടി ഒരു എഴു തരം മസാലകള്‍. ( ആഴ്ചയില്‍ എഴു ദിവസം മാത്രം ഉള്ളത് ഭാഗ്യം ഇല്ലേ ഞാന്‍ വേറെ മാസലകൂട്ടുകള്‍ കൂടി തപ്പെണ്ടേ വന്നേനെ)

ഇപ്പൊ കറി എങ്ങനാണ് എന്നുവെച്ചാല്‍? സാധനങ്ങള്‍ പഴയത്  തന്നെ ( 2 സവാള 2 തക്കാളി 3 കൊമ്പന്‍ മുളക് പിന്നെ കുറച്ചു പരിപ്പ്) പക്ഷെ മസാല ഓരോ ദിവസവും മാറും.... അങ്ങനെ ഞാന്‍ ഇപ്പൊ ഫിഷ്‌ ദാല്‍ ( ദാല്‍ എന്ന് വെച്ച നമ്മുടെ സാദാരണ പരിപ്പ് ആണേ തെറ്റ് ധരിക്കണ്ട.... ഇടക്കിങ്ങനെ സൌണ്ട് ഒക്കെ ഉണ്ടാക്കുന്ന .. ആ അവന്‍ തന്നെ. )  ചിക്കന്‍ ദാല്‍, മട്ടന്‍ ദാല്‍ ബിരിയാണി ദാല്‍... എല്ലാം ഉണ്ടാക്കാന്‍ പഠിച്ചു.

അപ്പൊ ഇന്ന് ചോറിനു ഫിഷ്‌ ദാല്‍ ആണ് വരുന്നോ മാമുണ്ണാന്‍?  

തമാശകള്‍ കരയിപ്പിക്കുമ്പോള്‍



സുഹൃത്ത് ബന്ധം.. അത് തേടി അലയേണ്ടി വന്നില്ല ഈ നാള്‍ വരെ. ഒരിക്കലും പ്രതീക്ഷിക്കാത്ത പലരും  സുഹൃത്ത് ആയി മാറി, ആണ്‍ പെണ്‍ വെത്യാസമില്ലാതെ..
എങ്കിലും എങ്ങനയോ കാലത്തിന്‍റെ കുത്ത്ഒഴുക്കില്‍
 പെട്ട് എപ്പോളോ ഞാന്‍ പോലും അറിയാതെ എനിക്ക് വേണ്ടപ്പെട്ടവനായി മാറി പിന്നീടു അതേ കാലത്തിന്‍റെ കുത്ത്ഒഴുക്കില്‍ ഒഴുകി മാറിയ  എന്‍റെ മനുമോനെ കുറിച്ച്. ആ നഷ്ട്ടം സൃഷ്ട്ടിച്ച പകലിനെ കുറിച്ച്.

"ഒരുവേള ഫലിതമായി തോനാമെങ്കിലും  ഇത് തികച്ചും എന്‍റെ വേദന ജനകമായ ഒരു സൊകാര്യ  സൊത്ത് മാത്രമാണ്."

പതിവ് പോലെ ഒരു ശനിആഴ്ച ഏതാണ്ട് രാവിലെ   സാധാരണ ഞാനും എന്‍റെ സുഹൃത്തുക്കളും ശനി ആഴ്ചകളില്‍ പലപ്പോഴും വളരെ വയ്കിയാണ് ഉണരാര് ( കാരണം പച്ചവെള്ളം  പോലെ വെക്തം....  പാവം ബാച്ചിലേര്‍  ആണേ) അന്ന് നേരത്തെ  ഉണര്‍ന്നത് മറ്റൊന്നും കൊണ്ടല്ല നമ്മുടെ  വേണ്ടപെട്ട ഇന്ത്യ പാകിസ്ഥാനോട് ക്രിക്കറ്റ്‌ കളിക്കുന്നു ( ഏക ദിനം ) സ്വാഭാവികം ഏതൊരു  ക്രിക്കറ്റ്‌ പ്രേമിയും പോലെ ഞാനും കണ്ണുതിരുമ്മി കളി കാണല്‍ തുടങ്ങി എന്തോ അന്ന് വളരെ നല്ല ദിവസം ആയിരുന്നു ഇന്ത്യയുടെ ഓരോരോ ആളുകളായി കൂടാരം പേറുന്നു ( സര്‍വ്വ സാധാരണം അല്ലെ?) ഒരു ദേശസ്നേഹി ആയതുകൊണ്ടോ എന്തോ അന്നത്തെ ദിവസം " കല്ലത്ത്" ആയല്ലോ എന്ന് കരുതി ബാക്കി കളി ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു...
അപ്പോഴാണ് നമ്മുടെ കഥാപാത്രം മനുമോന്‍ രംഗ പ്രവേശം ചെയ്യുന്നത് ( നല്ല ഉറക്കത്തില്‍ ആയിരുന്നു കക്ഷി,, ഉറക്കത്തിന്‍റെ ബാക്കി പത്രം ഇപ്പോളും ആ മുഖത്തു വളരെ വെക്തം...) മനുമോന്‍ നല്ല  തങ്കപെട്ട മോന്‍ ആയതുകൊണ്ടോ എന്തോ സാമാന്യം നല്ലരീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ലക്ഷ്മണ്‍ ഔട്ട്‌...
മനുമോന്‍ വരുന്നതും ലക്ഷ്മണ്‍ ബാറ്റും തലയും താഴ്ത്തി തിരികെ നടക്കുന്നതും ഏതാണ്ട് ഒരേ സമയത്ത്.
മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണപോലെ ഇരിക്കുന്ന ഞങ്ങളുടെ നേരെ മനുമോന്‍ ഒരു ചോദ്യ ശരം അയക്കുന്നു
" അല്ലാ!! ലക്ഷ്മണ്‍ എങ്ങനാ ഔട്ട്‌ ആയത്?"
പാവം!! ഒരു നിഷ്കളങ്ങവും നിരുപദ്രവും സാധാരണ ഏതൊരു ക്രിക്കറ്റ്‌ പ്രേമിയും  ചോദിച്ചു പോകുന്ന ചോദ്യം....
പക്ഷെ മനു അറിഞ്ഞില്ല തലയില്‍ തേങ്ങ വീണ ശുനകന്‍സ് ആണ് അവിടെ ഇരിക്കുനത്  എന്ന്.
പലപ്പോഴും മറുപുറം ചിന്തിക്കാതെ ( അത് പലപ്പോഴും എന്നെ കുടുക്കില്‍ ചാടിച്ചിട്ടും ഉണ്ട് കേട്ടോ )
മറുപടി പറയുന്ന എന്‍റെ ഉത്തരം ഉടന്‍ എത്തി....
" അവന്‍ തിരിഞ്ഞു നിന്ന് കുറ്റിക്ക് അടിച്ചു... അങ്ങനാ ഔട്ട്‌ ആയത്."
എല്ലാവരും മനസറിഞ്ഞു ചിരിച്ചു... കൂടെ ഈ പാവം ഞാനും,വെറും ഒരു തമാശ ആയി കരുതി.

സമയം 11 .00  മണി പൊടുന്നനെ മനുമോന്‍
 ബാഗുമായി റൂമിന് പുറത്തേക്ക് ..,,,
പെട്ടന്ന് ഞങ്ങള്‍ എല്ലാരും സ്തബ്ധരായി എന്താണെന്നറിയാതെ....
" ഡാ മനുമോനെ നീ എങ്ങോട്ടാ രാവിലെ തന്നെ ഈ ബാഗും തൂക്കി പിടിച്ച്?"
അപ്പോള്‍ വന്ന മറുപടി... " ആര്‍ക്കും എന്നെ മനസിലാകില്ല .... ഞാന്‍ പോകുന്നു "
അതില്‍ പിന്നെ യാതൊരു ബന്ധവും ഇല്ല എങ്കിലും ഇപ്പോഴും ഇതൊരു ഉണങ്ങാത്ത മുറിവായി എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നു ഒരു വേള ആ തമാശ പറയാതിരുന്നെങ്കില്‍ ഒരുപക്ഷെ ഇപ്പോളും മനുമോന്‍ എന്‍റെ കൂടെ കണ്ടിരുന്നെനെ...
എല്ലാത്തിനും സാക്ഷി കാലം.....        

K ഫോര്‍ KAT. C ഫോര്‍ CAT


സമയം കൃത്യം 2 . 30 പതിവുപോലെ ഞാനും എന്‍റെ കൂട്ടുകാരും ഭക്ഷണം കഴിക്കാന്‍ ( കഴിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ) ഒരു മലയാളി മെസ്സിലേക്ക് വെച്ച് പിടിപ്പിക്കുന്നു... എന്നത്തേയും പോലെ വെടി പറഞ്ഞും തൊഴുത്തില്‍ കുത്തിയും സമയം പോക്കുന്നു ( തണുത്ത മലയാളികളുടെ സ്വന്തം പൊറട്ടക്കുവേണ്ടിയുള്ള നീണ്ട  കാത്തിരുപ്പ്) പൊടുന്നനെ കൂട്ടത്തില്‍ സുന്ദരനും എന്നാല്‍ മണ്ടനുമായ  R x x H . K C യുടെ ( K C ആളുടെ initial ആണേ.  ശരിയായ പേര് ഞാന്‍ ഇവിടെ നിര്‍ബന്ധപൂര്‍വം മറക്കുന്നു, തുടരന് ജീവിക്കാന്‍ കൊതിയുള്ളത് കൊണ്ടും മണ്ടന്മാര്‍ക്കു മുന്‍ പിന്‍ നോട്ടം ഇല്ലാത്തതുകൊണ്ടും, സഹ്രിധയം മാപ്പ്) മൊബൈല്‍ പൊടുന്നനെ ചിലക്കുന്നു ..( താമസമെന്തേ വരുവാന്‍ റിംഗ് ടോണ്‍ ബാക്ക് റൌണ്ട് മ്യൂസിക്‌) മറു തലയില്‍ നിന്നും  ഒരു കിളിക്കൊഞ്ഞാല്‍....  R x x H  . K C വികാര ആവേശത്താല്‍ ( പെണ്‍ ശബ്ദം കേട്ടാലെ അവന്‍ അങ്ങനാ വികാരം തുളുമ്പി വരും) " ഹലോ എസ് ടെല്‍ മി "  ( K C  യുടെ ഇംഗ്ലീഷ് നിഗണ്ടു കാലി ഇനി വേണേ മലയാളം പറയണം) ഉടനടി നമ്മുടെ കിളി മൊഴിഞ്ഞു സര്‍ താങ്കളുടെ  നെയിം ഒന്ന് സ്പെല്‍ ഔട്ട്‌ ചെയ്യാമോ ... കാര്യം എന്തായാലും ഒരു പെണ്‍ കുട്ടി ചോദിച്ചതല്ലേ ആശാന്‍ നെയിം പറച്ചില്‍ തുടങ്ങി ( ഞങ്ങള്‍ ബാക്കി ഉള്ളവര്‍ അപ്പോഴും നേരത്തെ പറഞ്ഞ  പൊറട്ടക്കുവേണ്ടിയുള്ള കാത്തിരുപ്പ് തുടരുന്നു ) പെട്ടന്നാണ് ആ നെയിം പറച്ചിലില്‍  എന്തോ ഒരു പന്തികേട്‌ പോലെ തോനിയത് ഒന്നുകൂടി ചെവി കൂര്‍പ്പിച്ചു ശ്രദ്ധിച്ചു അപ്പോള്‍ കേട്ടത്
" R ഫോര്‍ ROWDY പിന്നെ x x  ( മുഴുവന്‍ പേര് പറയാനുള്ള പെടികൊണ്ടാനെ x x  എന്ന് തുടരുന്നത്) H  ഫോര്‍ ഹനുമാന്‍. K  ഫോര്‍ KAT ( പൂച്ചക്കിങ്ങനെയും പറയാം ഇംഗ്ലീഷില്‍ ) C  ഫോര്‍ CAT "
പിന്നീട് അവിടെ നടന്നത് ചരിത്രം....
ഇത് വരും കാല ചരിത്രത്തിലേക്ക് ഒരു  ഏട് എഴുതി ചേര്‍ത്തു അത്രമാത്രം....

നഗ്നമായ സ്വപ്‌നങ്ങള്‍

രാത്രിയില്‍ എപ്പോളാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് എന്ന് വെക്തമല്ല എങ്കിലും ഞാന്‍ കണ്ട സ്വപ്നം മനസ്സില്‍ നിന്നും മാഞ്ഞിരുനില്ല. കുറെ കടും നിറങ്ങളും അവെക്തമായ രൂപങ്ങളും... എല്ലാം എന്നെ പിന്തുടരുന്നു... ഞാന്‍ ജീവനുംകൊണ്ട് ഓടുന്നു ... അവെക്തരൂപങ്ങള്‍ പലപ്പോളും കണ്ടു മറന്ന രൂപങ്ങള്‍... അല്ലെങ്കില്‍ മറക്കാന്‍ ശ്രമിച്ച രൂപങ്ങള്‍... രക്തത്തിനായി ദാഹിക്കുന്ന പോലെ .. പിന്തുടരുന്നു.. ഭയാനകമായ ശബ്ദങ്ങള്‍ ലോകം കീഴുമേല്‍ മറയുന്ന പോലെ.

ചുറ്റും ഞാന്‍ കണ്ണോടിച്ചു അപരിചിതമായ സ്ഥലം.... കട്ടിലിനു കാലുകള്‍ ഇല്ലാത്ത പോലെ പുതപ്പിന് നീളം കുറവ്.. മെത്തയില്‍ നിറയെ മുള്ളുകള്‍... ആരോ എന്‍റെപുതപ്പിനായി കടിപിടി കൂടുന്നു....

ഒന്നുകൂടി ഞാന്‍ എന്‍റെ കണ്ണുകള്‍ ചിമ്മി തുറന്നു....

ഹാ ഇപ്പോള്‍ പരിസര ബോധം വന്നപോലെ.... ചുറ്റും കണ്ണോടിച്ചു എന്‍റെ പുതപിന്‍അല്ലാ മറിച്ചു

ഉടുമുണ്ടിനായാണ് കടിപിടി, മറ്റാരുമല്ല എന്‍റെ വീടിലെ സ്വന്തം വളര്‍ത്തു പട്ടികള്‍ ടോം ആന്‍ഡ്‌ ജാക്കി..

ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വെക്തമായി ഇന്നലെ വെള്ളം അടിച്ചു വീടുവരെ എത്തിയില്ല തൊട്ടടുത്ത പട്ടികൂടിനടുത്തു നിദ്ര പ്രാപിച്ചു.... ഒരു സുഗ നിദ്ര....

ഒന്നുമില്ല ഒരു മദ്യപന്‍ പുലംബിയ സ്വപ്‌നങ്ങള്‍... നഗ്നമായ സ്വപ്‌നങ്ങള്‍

വെറുതെ ഒരു ചിന്ത

കാലം കുറെ ആയി എന്തെങ്കിലും കുത്തി കുറിച്ചിട്ടു... ഒന്നിനും സമയം തികയുനില്ല പോലും ... എന്നാ ഈ തിരക്കൊക്കെ ഉണ്ടായത് ?..

ഇപ്പോള്‍ എല്ലാവരും എപ്പോളും തിരക്കിലാണ്...

ജീവിതം പച്ച പിടിപ്പിക്കാന്‍, മറ്റുള്ളവന് പാരവെക്കാന്‍, അങ്ങനെ അങ്ങനെ തിരക്കോട് തിരക്ക് ...

അപ്പോഴെല്ലാം നാം മറക്കുന്ന സത്യം നാമെല്ലാം പലപ്പോഴും ജീവിക്കാന്‍ മറന്നു പോകുന്നു എന്നാ നഗ്ന്ന സത്യം ആണ്

ഒരിക്കലെങ്കിലും നാം നമുക്കായി ജീവിച്ചിട്ടുണ്ടോ.. ആദ്യകാലങ്ങളില്‍ മാതാപിതാക്കള്‍ക്കായി പിന്നീട് പ്രീയ പത്നിക്കായി പിന്നെ മക്കള്‍ക്കായി... അങ്ങനെ തീരുന്നു ഈ ജീവിതം...

ഞാനും പലപ്പോഴും ഇതില്‍നിന്നും വെത്യസ്തനല്ല എങ്കിലും ... ആരിലെങ്കിലും ഒരു നിമിഷം ഒന്ന് തിരിഞ്ഞു നോക്കാന്‍ കഴിഞ്ഞാല്‍ തൃപ്തനായി ഞാന്‍ എന്നിലെ നേരം പോക്കും....